- ‘ഇപ്പോൾ ഞാൻ സിപിഎമ്മിന് കൊള്ളാത്തവനായി; തോറ്റപ്പോൾ പിണറായിയെ ചവിട്ടിത്താഴ്ത്തി’: വെള്ളാപ്പള്ളി നടേശൻ
- ഐ.എൽ.എയുടെ സാമൂഹിക സേവനങ്ങൾക്ക് മന്ത്രിയുടെ അഭിനന്ദനം; പൂർണ പിന്തുണ വാഗ്ദാനം ചെയ്തു
- ലൈസൻസുള്ള ഔദ്യോഗിക മാർഗങ്ങളിലൂടെ മാത്രം സംഭാവന നൽകണം; ബോധവൽക്കരണവുമായി അധികൃതർ
- ഒക്ടോബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ബഹ്‌റൈൻ; പുതിയ നിരക്കുകൾ ഇന്ന് മുതൽ
- ഇന്ത്യൻ സ്കൂൾ രക്ഷിതാക്കൾക്ക് സൗജന്യ തത്സമയ ബസ് ട്രാക്കിംഗ്
- ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ യുഎഇയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയ പൂർത്തിയാക്കി
- വിസ്മയ കേരളത്തിൽ വേലി കെട്ടേണ്ടത് മനുഷ്യർക്കോ? ഉദ്യോഗസ്ഥ പ്രഭുക്കൾക്കോ?? ബഹ്‌റൈൻ എ.കെസി.സി
- മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ വധക്കേസ്: വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു
Author: News Desk
മനാമ: ബഹ്‌റൈനു നേരെയുള്ള ഇറാന്റെ ആക്രമണത്തിന്റെ തുടക്കം മുതല്‍ ഇതുവരെ ബഹ്‌റൈന്‍ പ്രതിരോധ സേന (ബി.ഡി.എഫ്) ഇറാന്റെ 114 മിസൈലുകളും 190 ഡ്രോണുകളും തടഞ്ഞുനിര്‍ത്തി നശിപ്പിച്ചതായും ഇറാനിയന്‍ ആക്രമണത്തിന്റെ തുടര്‍ച്ചയെ തുടര്‍ന്നും തടയുന്നുണ്ടെന്നും ബി.ഡി.എഫ്. ജനറല്‍ കമാന്‍ഡ് അറിയിച്ചു.ഈ കാലയളവിലുടനീളം തങ്ങളുടെ ഉദ്യോഗസ്ഥര്‍ പ്രകടിപ്പിച്ച അസാധാരണമായ യുദ്ധ സന്നദ്ധതയിലും പ്രവര്‍ത്തന മികവിലും മാതൃകാപരമായ ജാഗ്രതയിലും ജനറല്‍ കമാന്‍ഡ് അഭിമാനം പ്രകടിപ്പിച്ചു.പൊതുജനങ്ങളെല്ലാം വീടിനുള്ളില്‍ തന്നെ തുടരാനും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രം പുറത്തിറങ്ങാനും സ്വന്തം സുരക്ഷയ്ക്കായി അതീവ ജാഗ്രത പാലിക്കാനും ജനറല്‍ കമാന്‍ഡ് ആഹ്വാനം ചെയ്തു. ആക്രമണബാധിത സ്ഥലങ്ങള്‍, സംശയാസ്പദമായ വസ്തുക്കള്‍ എന്നിവയില്‍നിന്ന് അകലം പാലിക്കണം. സൈനിക നടപടികളുടെയോ അവശിഷ്ടങ്ങള്‍ വീണ സ്ഥലങ്ങളുടെയോ ചിത്രീകരണം ഒഴിവാക്കണം. കിംവദന്തികള്‍ പ്രചരിപ്പിക്കരുത്. ഔദ്യോഗിക സ്രോതസ്സുകളില്‍നിന്നും സര്‍ക്കാര്‍ മാധ്യമങ്ങളില്‍നിന്നും മാത്രം വിവരങ്ങള്‍ ശേഖരിക്കണമെന്നും പൊതുജനങ്ങളോട് ജനറല്‍ കമാന്‍ഡ് അഭ്യര്‍ത്ഥിച്ചു.
ബഹ്‌റൈനില്‍ പെരുന്നാള്‍ നമസ്‌കാരം പ്രധാന പള്ളികളില്‍ രാവിലെ 6ന്; മൈതാനങ്ങളില്‍ നടത്തില്ല
മനാമ: ബഹ്‌റൈനില്‍ നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് എല്ലാ പ്രധാന പള്ളികളിലും റമദാനില്‍ താല്‍ക്കാലിക പ്രധാന പള്ളികളാക്കി മാറ്റിയവയിലും ഈദുല്‍ ഫിത്തര്‍ പ്രാര്‍ത്ഥനകള്‍ രാവിലെ 6 മണിക്ക് നടക്കുമെന്ന് സുന്നി എന്‍ഡോവ്മെന്റ് ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു.ഈ വര്‍ഷം പ്രധാന ഈദ് നമസ്‌കാര മൈതാനങ്ങളില്‍ ഈദ് നമസ്‌കാരം നടത്തില്ലെന്നും ഡയറക്ടറേറ്റ് വ്യക്തമാക്കി.
സംഘർഷം തുടരവേ പ്രവാസികൾക്ക് ആശ്വാസവുമായി യുഎഇയുടെ സുപ്രധാന തീരുമാനം; താമസവിസയിൽ ഇളവ്, മാർച്ച് 31 വരെ തിരിച്ചുവരാം
ദുബൈ: പശ്ചിമേഷ്യയിലെ സംഘർഷം തുടരുന്നതിനിടെ പ്രവാസികൾക്ക് ആശ്വാസവുമായി യുഎഇ. താമസവിസ കഴിഞ്ഞവർക്കും യുഎഇയിലേക്ക് തിരിച്ചുവരാം. ഫെബ്രുവരി 28 ന് ശേഷം താമസവിസയുടെ കാലാവധി പിന്നിട്ടവർക്ക് മാർച്ച് 31 നകം തിരിച്ചുവരാം എന്നാണ് അറിയിപ്പ്. വിമാനത്താവളങ്ങൾ അടച്ചതിന്‍റെ പേരിൽ മറ്റു രാജ്യങ്ങളിൽ കുടുങ്ങിയവർക്കാണ് ഇളവ്. തിരിച്ചുവരാൻ പുതിയ എൻട്രി പെർമിറ്റിന് അപേക്ഷിക്കേണ്ടതില്ല. സേവനം സൗജന്യമായിരിക്കും എന്നാണ് അറിയിപ്പ്.ബഹ്റൈനും ചില സുപ്രധാന തീരുമാനങ്ങൾ എടുത്തു. വിസ കാലാവധി നീട്ടുകയും പിഴകൾ ഒഴിവാക്കുകയും ചെയ്തതായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ നാഷണാലിറ്റി, പാസ്പോര്‍ട്ട്സ് ആൻഡ് റെസിഡൻസ് അഫയേഴ്സ് അറിയിച്ചു. കാലാവധി കഴിഞ്ഞ വിസിറ്റ് വിസകൾക്ക് പിഴ ഒഴിവാക്കി. ഫെബ്രുവരി 28-ന് കാലാവധി അവസാനിച്ച വിസ കൈവശമുള്ളവർക്ക്, രാജ്യം വിടാൻ വൈകിയതിലൂടെ ഉണ്ടായ പിഴകളിൽ നിന്ന് ഇളവ് അനുവദിച്ചു. വ്യോമപാതകൾ വീണ്ടും തുറന്നതിന് ശേഷമുള്ള ഒരു മാസക്കാലം കൂടി ഈ ഇളവ് ലഭ്യമാകും. നിലവിൽ ബഹ്‌റൈനിൽ ഉള്ളവരും ഫെബ്രുവരി 28-ന് വിസ കാലാവധി കഴിഞ്ഞവരുമായ എല്ലാത്തരം വിസിറ്റ്…
അമേരിക്കയുടെ ഭീമൻ പടക്കപ്പലായ യുഎസ്എസ് ജെറാൾഡ് ഫോർഡിൽ തീപിടിത്തം, ഇറാനുമായുള്ള യുദ്ധത്തിലല്ലെന്ന് അമേരിക്കൻ സേന; 2 സൈനികർക്ക് പരിക്കേറ്റു
അമേരിക്കയുടെ ഭീമൻ പടക്കപ്പലായ യു എസ് എസ് ജെറാൾഡ് ഫോർഡിൽ തീപിടിത്തം. അപടകടത്തിൽ രണ്ട് അമേരിക്കൻ സൈനികർക്ക് പരിക്കേറ്റതായി സ്ഥിരീകരിച്ചു. നിലവിൽ പശ്ചിമേഷ്യയിൽ ഇറാനുമായുള്ള യുദ്ധസാഹചര്യം നിലനിൽക്കുന്നതിനിടയിലെ തീപിടിത്തത്തിന്‍റെ യഥാർത്ഥ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ഇറാനുമായുള്ള യുദ്ധത്തിന്‍റെ ഭാഗമായുള്ള ആക്രമണത്തിൽ അല്ല യു എസ് എസ് ജെറാൾഡ് ഫോർഡിൽ തീപിടിത്തമുണ്ടായതെന്നാണ് അമേരിക്കൻ സേനയുടെ വിശദീകരണം. എന്താണ് അപകടത്തിന് കാരണമായതെന്നോ നാശനഷ്ടങ്ങളുടെ വ്യാപ്തിയോ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലുകളിലൊന്നായ യു എസ് എസ് ജെറാൾഡ് ഫോർഡിലെ തീപിടിത്തം സംബന്ധിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഇറാൻ യുദ്ധത്തിന്‍റെ ഭാഗമാകാനെത്തിയ ഈ ഭീമൻ പടക്കപ്പൽ നിലവിൽ ഇസ്രയേൽ തീരത്താണ് നങ്കൂരമിട്ടിരിക്കുന്നത്. ഫെബ്രുവരി 14 നാണ് ഇറാനുമേലുള്ള സമ്മർദം ശക്തമാക്കാനായി ഡോണൾഡ് ട്രംപ്, പശ്ചിമേഷ്യ ലക്ഷ്യമാക്കി രണ്ടാമത്തെ പടക്കപ്പൽ അയച്ചത്. ഇറാനുമായി ആണവ വിഷയത്തിൽ ധാരണയിൽ എത്തിയില്ലെങ്കിൽ യു എസ് എസ് ജെറാൾഡ് ഫോർഡ് പടക്കപ്പൽ ആവശ്യം വരുമെന്ന് പറഞ്ഞുകൊണ്ടായിരുന്നു ട്രംപിന്‍റെ…
തൃശൂർ: സിപിഐ പുറത്താക്കിയ സി സി മുകുന്ദൻ എംഎൽഎയെ കോൺഗ്രസ് നേതൃത്വം ദില്ലിക്ക് വിളിപ്പിച്ചു. നെടുമ്പാശേരിയിൽ നിന്ന് മുകുന്ദൻ വിമാന മാർഗം ദില്ലിക്ക് പുറപ്പെട്ടു. അർധരാത്രിയോടെ ദില്ലിയിൽ എത്തും. നാളെ കോൺഗ്രസ് നേതൃത്വവുമായി ചർച്ച നടത്തും. അമ്പലപ്പുഴ മോഡൽ നാട്ടികയിലും വരാൻ സാധ്യത. കോൺഗ്രസ് പ്രാദേശിക നേതാക്കളുടെ വികാരം മറികടന്ന് സീറ്റ് നൽകാനാണ് നീക്കം. സി സി മുകുന്ദനെ പിന്തുണയ്ക്കുന്ന കാര്യത്തിൽ കോണ്‍ഗ്രസ് ചർച്ച നടത്തും. കെ സി വേണുഗോപാൽ, സി സി മുകുന്ദനുമായി ചർച്ച നടത്തും. നാട്ടികയിൽ സ്വതന്ത്രനായി മത്സരിക്കാനാണ് ആഗ്രഹമെന്നും ഭീഷണിയുണ്ടായാൽ ഭയപ്പെടാതെ നേരിടുമെന്നും സി സി മുകുന്ദൻ എംഎൽഎ നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം മുകുന്ദനെതിരെ പ്രാദേശിക കോൺഗ്രസ് നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. സിപിഐ തള്ളിയ മുകുന്ദനെ സ്ഥാനാർത്ഥിയാക്കരുതെന്നാണ് പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിന്റെ ആവശ്യം. പ്രാദേശിക നേതാക്കളുടെ സ്ക്രാപ്പ് പരാമർശത്തിനും മുകുന്ദൻ മറുപടി പറഞ്ഞു. താൻ ഉപയോഗമുള്ള ആളാണോ ഉപയോഗശൂന്യമായ ആളാണോ എന്ന് തെരഞ്ഞെടുപ്പിന് ശേഷം തെളിയുമെന്നാണ് സി സി മുകുന്ദൻ…
കൊച്ചിയില്‍ നിന്ന് പുറപ്പെട്ടത് കൂറ്റന്‍ കാര്‍ഗോ വിമാനം, ഗൾഫിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ യൂസഫലിയുടെ മാസ്റ്റർ പ്ലാൻ, 36 ടൺ സാധനങ്ങളുമായി വിമാനം മടങ്ങി
കൊച്ചി: ഗൾഫ് നാടുകളിൽ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കി ലുലുവിന്റെ ചാർട്ടേഡ് കാർഗോ സർവീസുകൾ. ഇന്നലെ രാത്രിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ കുവൈത്ത് എയർവെയ്സിന്റെ കാർഗോ വിമാനം 36 ടൺ പഴം-പച്ചക്കറികളും വഹിച്ച് ഇന്ന് രാവിലെ 10: 45ന് മടങ്ങി. കഴിഞ്ഞ ദിവസം അബുദാബിയിലേക്ക് ഇത്തിഹാദ് എയർവേയ്സിന്റെ പ്രത്യേക കാർഗോ വിമാനത്തിൽ 80 ടൺ ഭക്ഷ്യോൽപ്പന്നങ്ങൾ യു.എ.ഇയിൽ എത്തിച്ചതിന് പുറമേയാണ് മറ്റൊരു വിമാനം പുറപ്പെട്ടത്. ഭക്ഷ്യസുരക്ഷയും വില സ്ഥിരതയും ഉറപ്പാക്കാനാണ് കയറ്റുമതി.അബുദാബി ഉൾപ്പടെയുള്ള ജി.സി.സി രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഭക്ഷ്യോത്പ്പന്നങ്ങളുടെ ലഭ്യത സുസ്ഥിരമായി ഉറപ്പാക്കുകയാണ് ലക്ഷ്യം. ചാർറ്റേർഡ് വിമാന സർവീസ് പുറമേ നിത്യേനയുള്ള വിമാന സർവീസുകളിലായി ദിനംപ്രതി- 5 മുതൽ 6 ടൺ വരെ ഭക്ഷ്യോത്പ്പന്നങ്ങൾ ലുലുവിന്റെ കയറ്റുമതി വിഭാഗമായ ലുലു ഫെയർ എക്സ്പോർട്ട് വഴി കയറ്റി അയക്കുന്നുണ്ട്. വിവിധ ജി.സി.സി രാജ്യങ്ങളിലേക്കായി ഇത്തിഹാദ് എയർ, എയർ അറേബ്യ, സൗദി എയർ, ഫ്ലൈ എമിറേറ്റ്സ്, ഒമാൻ എയർ, എയർ ഇന്ത്യ…
നേമമടക്കം 22 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു, നിയമസഭ തെരഞ്ഞെടുപ്പിൽ കേരളത്തിലും കരുത്ത് കാട്ടാൻ എഎപി
ദില്ലി: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കച്ചമുറുക്കി ആം ആദ്മി പാർട്ടിയും. 22 പേരുടെ ആദ്യഘട്ട പട്ടിക ദേശീയ നേതൃത്വം പുറത്തിറക്കി. സംസ്ഥാന വർക്കിംഗ് പ്രസിഡന്‍റ് സെലീന ഫിലിപ്പ് കോട്ടയത്ത് സ്ഥാനാർത്ഥിയാകും. കോഴിക്കോട് ഡോക്ടർ അൽഫോൻസാ മാത്യുവും, നേമത്ത് വിനു കെയും, കൊട്ടാരക്കര മാമച്ചൻ ഡിയും, തൊടുപുഴയിൽ അഡ്വ. ബേസിലും അടക്കമുള്ളവർ ജനവിധി തേടും. കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ എ എ പി മത്സരിക്കുമെന്ന് അരവിന്ദ് കെജ്രിവാൾ നേരത്തെ വ്യക്തമാക്കിയിരുന്നു. കേരള തിരഞ്ഞെടുപ്പിൽ മത്സരിക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാന അധ്യക്ഷൻ വിനോദ് വിത്സൻ മാത്യുവിൻ്റെ നേതൃത്വത്തിൽ സംസ്ഥാന പ്രതിനിധി സംഘം കെജ്രിവാളിനെ കണ്ടിരുന്നു. ഇതോടെയാണ് ദേശീയ നേതൃത്വം മത്സരിക്കാൻ പച്ചക്കൊടി കാട്ടിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അരവിന്ദ് കെജ്രിവാൾ കേരളത്തിൽ എത്തുമെന്നാണ് വിവരം.
ജീവനെടുത്ത് തെരുവുനായ, വീടിനകത്ത് കയറിയുള്ള ക്രൂര ആക്രമണത്തിൽ കിടപ്പുരോഗിയായ വയോധികയ്ക്ക് ദാരുണാന്ത്യം; മകൻ ഗുരുതരാവസ്ഥയിൽ
തൃശൂർ എരുമപ്പെട്ടിയിൽ തെരുവുനായയുടെ ക്രൂരമായ ആക്രമണത്തിൽ കിടപ്പുരോഗിയായ വയോധികയ്ക്ക് ദാരുണാന്ത്യം. വെള്ളറക്കാട് കൊല്ലൻപടി സ്വദേശി കാർത്ത്യായനി (84) ആണ് വീടിനകത്ത് വെച്ച് നായയുടെ കടിയേറ്റ് മരിച്ചത്. ഇന്ന് വൈകുന്നേരം ആറ് മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. വീടിന്റെ വാതിൽ തുറന്നുകിടന്ന സമയത്ത് അകത്തുകയറിയ നായ കട്ടിലിൽ കിടക്കുകയായിരുന്ന കാർത്ത്യായനിയെ അതിക്രൂരമായി ആക്രമിക്കുകയായിരുന്നു. വയോധികയുടെ മുഖവും ശരീരമാസകലവും നായ കടിച്ചു കീറിയ നിലയിലാണ്. കാർത്ത്യായനിയുടെ ജീവനെടുത്ത തെരുവുനായ, ഇവരുടെ മാനസിക പ്രശ്നങ്ങളുള്ള മകൻ ദേവദാസനെയും (60) ക്രൂരമായി ആക്രമിച്ചു.ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദേവദാസന്‍റെ ശരീരമാകെ നായ കടിച്ച് മുറിച്ചിട്ടുള്ള അവസ്ഥയിലാണ്. വീട്ടുകാരുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും കാർത്ത്യായനി മരണപ്പെട്ടിരുന്നു. വയോധികയെയും മകനെയും ആക്രമിച്ച ശേഷം ഓടിപ്പോയ നായയെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല. ജനവാസ മേഖലയിൽ തെരുവുനായ ശല്യം രൂക്ഷമാണെന്നും അധികൃതർ ഉടൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധത്തിലാണ്.
മനാമ: ബഹ്റൈനെതിരായ ഇറാനിയന്‍ ആക്രമണത്തിന്റെ ഫലമായി നിരവധി വിമാനങ്ങള്‍ റദ്ദാക്കുകയോ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയോ ചെയ്തതിന്റെ പശ്ചാത്തലത്തില്‍ ദേശീയത, പാസ്പോര്‍ട്ട്, താമസകാര്യ അതോറിറ്റി (എന്‍.പി.ആര്‍.എ) സന്ദര്‍ശന വിസ വ്യവസ്ഥകളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. നിലവില്‍ ബഹ്റൈനിനുള്ളിലുള്ളതും 2026 ഫെബ്രുവരി 28നോ അതിനുശേഷമോ അനുവദനീയമായ താമസം അവസാനിച്ചതുമായ എല്ലാതരം സന്ദര്‍ശന വിസകളും കൈവശമുള്ളവരെ വ്യോമാതിര്‍ത്തി വീണ്ടും തുറന്നതിന് ശേഷം ഒരു മാസത്തേക്കുകൂടി രാജ്യത്തുനിന്ന് പുറപ്പെടാന്‍ വൈകിയതിന്റെ പിഴയില്‍നിന്ന് ഒഴിവാക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ അണ്ടര്‍സെക്രട്ടറി ഷെയ്ഖ് ഹിഷാം ബിന്‍ അബ്ദുററഹ്‌മാന്‍ അല്‍ ഖലീഫ അറിയിച്ചു. 2026 ഫെബ്രുവരി 28 മുതല്‍ സാധുതയുള്ള സന്ദര്‍ശന വിസകള്‍, ആ തീയതിക്ക് മുമ്പ് വിസയ്ക്ക് അപേക്ഷിച്ചെങ്കിലും അസാധാരണമായ സാഹചര്യങ്ങള്‍ കാരണം അവ ഉപയോഗിക്കാന്‍ കഴിയാത്ത രാജ്യത്തിനു പുറത്തുള്ള സന്ദര്‍ശകര്‍ക്ക് വിസ കാലാവധി മൂന്നു മാസം കൂടി നീട്ടിക്കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.പുതിയ വിവരങ്ങള്‍ക്കായി എല്ലാവരും ഔദ്യോഗിക സംവിധാനങ്ങള്‍ പിന്തുടരാണം. അന്വേഷണങ്ങള്‍ക്ക് 17077077 എന്ന നമ്പറിലുള്ള കോള്‍ സെന്റര്‍ വഴിയോ എന്‍.പി.ആര്‍.എയുടെ ഇലക്ട്രോണിക് ചാനലുകളിലെ…
മനാമ: ഫ്യൂച്ചര്‍ ജഡ്ജിസ് പ്രോഗ്രാമും അതിന്റെ ആവശ്യമായ പരിശീലന ഘട്ടങ്ങളും പൂര്‍ത്തിയാക്കിയ ശേഷം ജുഡീഷ്യറിയിലേക്ക് നിയമിക്കാനുള്ള രാജകീയ ഉത്തരവിനെത്തുടര്‍ന്ന് സുപ്രീം ജുഡീഷ്യല്‍ കൗണ്‍സിലിന് മുമ്പാകെ 12 പുതിയ ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.ജുഡീഷ്യല്‍ ശേഷി ശക്തിപ്പെടുത്താനും ബഹ്റൈന്റെ നീതിന്യായ വ്യവസ്ഥയുടെ തുടര്‍ച്ചയായ വികസനത്തെ പിന്തുണയ്ക്കാനും ലക്ഷ്യമിട്ടാണ് ഈ നിയമനങ്ങള്‍.ജഡ്ജിമാരെ നിയമിക്കാനും സ്ഥാനക്കയറ്റം നല്‍കാനുമുള്ള ഉത്തരവ് പുറപ്പെടുവിച്ചതിന് സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയെ അഭിനന്ദിച്ചു.
