
മനാമ: കേരളത്തിലെ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കായി സൗജന്യ യാത്ര ആരംഭിച്ചതിൽ ബഹ്റൈൻ ഒഐസിസി വനിതാ വിഭാഗം ആഘോഷം സംഘടിപ്പിച്ചു.
വി.ഡി. സതീശൻ സർക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ ഇന്ദിരാ ഗ്യാരന്റിയുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കിയതെന്ന് യോഗത്തിൽ നേതാക്കൾ പറഞ്ഞു. കേരളത്തിലെ പാവപ്പെട്ട വനിതകൾക്ക് ആശ്വാസകരമായ പദ്ധതിയാണിതെന്നും, വീട്ടുജോലിക്കും മറ്റു സ്ഥാപനങ്ങളിലേക്കും കുറഞ്ഞ വരുമാനത്തിൽ ജോലിക്ക് പോകുന്ന സ്ത്രീകൾക്ക് വലിയ അനുഗ്രഹമാകുമെന്നും അവർ അഭിപ്രായപ്പെട്ടു.

ഇന്ദിരാ ഗ്യാരന്റിയിൽ പ്രഖ്യാപിച്ച മറ്റു പദ്ധതികളും ഉടൻ നടപ്പിലാകുമ്പോൾ കേരളത്തിലെ പാവപ്പെട്ട കുടുംബങ്ങൾക്ക് കൂടുതൽ ആശ്വാസം ലഭിക്കുമെന്ന് നേതാക്കൾ പറഞ്ഞു. ആഭ്യന്തര വകുപ്പിന്റെ തൂഫാൻ പദ്ധതി വളർന്നു വരുന്ന തലമുറയെ മയക്കുമരുന്ന് മാഫിയയിൽ നിന്ന് രക്ഷിക്കാനുള്ള ഫലപ്രദമായ പദ്ധതിയാണെന്നും യോഗത്തിൽ അഭിപ്രായപ്പെട്ടു.
ഒഐസിസി വനിതാ വിഭാഗം പ്രസിഡന്റ് മിനി മാത്യു അധ്യക്ഷത വഹിച്ചു. ഒഐസിസി ആക്ടിങ് പ്രസിഡന്റ് ബോബി പാറയിൽ, ഒഐസിസി ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, ജനറൽ സെക്രട്ടറി പ്രദീപ് മേപ്പയൂർ, വൈസ് പ്രസിഡന്റുമാരായ ഗിരീഷ് കാളിയത്ത്, ചെമ്പൻ ജലാൽ, സിൻസൺ ചാക്കോ പുലിക്കോട്ടിൽ, സെക്രട്ടറി റിജിത് മൊട്ടപ്പാറ, ശോഭാ സജി, ഷീജാ നടരാജൻ, ബ്രൈറ്റ് രാജൻ, ബിന്ദു റോയ് തുടങ്ങിയവർ സംസാരിച്ചു.

മാസ്റ്റർ ഷാരോൺ ബിജുവിന്റെ ഈശ്വര പ്രാർത്ഥനയോടെ പരിപാടി ആരംഭിച്ചു. ജനറൽ സെക്രട്ടറി സിജി തോമസ് സ്വാഗതവും ഷൈനി ജോണി നന്ദിയും പറഞ്ഞു. സൂര്യാ റീജിത്, ഷംന ബിജു, മേരി സൈമൺ, നജ്മ നവാസ്, സിനി പൊന്നച്ചൻ, വിശ്വ സുകേഷ് തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് കേക്ക് മുറിച്ച് മധുരം പങ്കുവെച്ച് ആഘോഷ പരിപാടികൾ സമാപിച്ചു.


