Author: News Desk

മനാമ: ശൈഖ ഹെസ്സ സെന്റര്‍ സംഘടിപ്പിക്കുന്ന ‘റമദാനിനെ വരവേല്‍ക്കാം'(അഹ്ലന്‍ റമദാന്‍) പരിപാടി ഇന്ന് (ഫെബ്രുവരി 12) രാത്രി 7.30ന് ശൈഖ ഹെസ്സ സെന്റില്‍ നടക്കും.പരിപാടിയില്‍ നാട്ടില്‍നിന്ന് ഇവിടെയെത്തിയ ഹാരിസുദ്ദീന്‍ പറളി, യൂസഫ് അലി സ്വലാഹി എന്നീ പണ്ഡിതര്‍ പ്രഭാഷണം നടത്തും. ഏവരേയും സ്വാഗതം ചെയ്യുന്നതായും സ്ത്രീകള്‍ക്ക് പ്രത്യേകം സൗകര്യമുണ്ടായിരിക്കുമെന്നും കൂടുതല്‍ വിവരങ്ങള്‍ക്ക് 39276327, 32325513 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്നും ഭാരവാഹികള്‍ അറിയിച്ചു.

Read More

മനാമ: ബഹ്‌റൈനില്‍ മൂല്യവര്‍ധിത നികുതി (വാറ്റ്) വെട്ടിപ്പ് നടത്തിയ കേസില്‍ ഒരു കമ്പനി നടത്തിപ്പുകാരായ മൂന്നു പേര്‍ക്ക് ഫസ്റ്റ് ഹൈ ക്രിമിനല്‍ കോടതി മൂന്നു വര്‍ഷം തടവും 4,98,121 ദിനാര്‍ പിഴയും വിധിച്ചു.അടയ്ക്കാത്ത നികുതിത്തുകയായ 83,020 ദിനാര്‍ അടയ്ക്കാനും കോടതി ഉത്തരവിട്ടു. പ്രതികള്‍ ഉപഭോക്താക്കളില്‍നിന്ന് നികുതി ഈടാക്കിയെങ്കിലും അത് നികുതി വകുപ്പിന് അടയ്ക്കാതിരിക്കുകയായിരുന്നു. കമ്പനിയുടെ ഇടപാടുകള്‍ പരിശോധിച്ച നാഷണല്‍ റവന്യൂ അതോറിറ്റി അധികൃതര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഫിനാന്‍ഷ്യല്‍ ആന്റ് മണി ലോണ്ടറിംഗ് പ്രോസിക്യൂഷന്‍ ഇവര്‍ക്കെതിരെ കേസെടുത്തത്.

Read More

മനാമ: ഒരു യൂറോപ്യന്‍ രാജ്യത്തുനിന്ന് ബഹ്‌റൈനിലേക്ക് മയക്കുമരുന്ന് കടത്തിയ കേസില്‍ ബഹ്‌റൈനിയായ 46കാരിക്ക് ഫസ്റ്റ് ഹൈ ക്രിമിനല്‍ കോടതി 10 വര്‍ഷം തടവും 5,000 ദിനാര്‍ പിഴയും വിധിച്ചു.ഇവരില്‍നിന്ന് പിടിച്ചെടുത്ത വസ്തുക്കള്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വന്ന ഒരു തപാല്‍ പാക്കേജില്‍ മധുരപലഹാരങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കഞ്ചാവ് കണ്ടെത്തിയത്. അതെത്തിയത് ഈ സ്ത്രീയുടെ വിലാസത്തിലായിരുന്നു. അവരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോള്‍ ഒരു ഏഷ്യന്‍ പുരുഷനാണ് തനിക്കിത് അയച്ചുതന്നതെന്ന് അവര്‍ മൊഴി നല്‍കി.തുടര്‍ന്ന് സ്ത്രീക്കെതിരെ പബ്ലിക് പ്രോസിക്യൂഷന്‍ കുറ്റം ചുമത്തുകയായിരുന്നു.

Read More

മനാമ: പരിസ്ഥിതി അവബോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബഹ്‌റൈന്‍ സുപ്രീം കൗണ്‍സില്‍ ഫോര്‍ എന്‍വയോണ്‍മെന്റും (എസ്.സി.ഇ) യുവജനകാര്യ മന്ത്രാലയവും സംയുക്തമായി മാലിന്യ സംസ്‌കരണത്തിലെ നവീകരണത്തെക്കുറിച്ച് യുവജനങ്ങള്‍ക്കായി ശില്‍പശാല സംഘടിപ്പിച്ചു.പരിസ്ഥിതി സംരക്ഷണവും മാലിന്യ സംസ്‌കരണത്തിലെ നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്നതും ലക്ഷ്യമിട്ട് ദേശീയ പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് എസ്.സി.ഇ. സംഘടിപ്പിച്ചുവരുന്ന ബോധവല്‍ക്കരണ ശില്‍പശാലകളുടെ പരമ്പരയുടെ ഭാഗമായാണ് ഈ പരിപാടി നടന്നത്.ദേശീയ പാരിസ്ഥിതിക പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതില്‍ യുവാക്കള്‍ ഒരു അടിസ്ഥാന സ്തംഭമാണെന്ന് എസ്.സി.ഇ. ചീഫ് എക്സിക്യൂട്ടീവ് അംന ഹമദ് അല്‍ റുമൈഹി പറഞ്ഞു.മാലിന്യ ശേഖരണത്തിനും പുനരുപയോഗത്തിനുമുള്ള സാങ്കേതിക രീതികള്‍ വികസിപ്പിക്കുന്നതിനായി പങ്കെടുക്കുന്നവരെ ടീമുകളായി വിഭജിച്ച ഗ്രൂപ്പ് വര്‍ക്കിംഗ് സെഷനുകളുമുണ്ടായിരുന്നു. തുടര്‍ന്ന് ഫലങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയും നടന്നു.

Read More

മനാമ: ബഹ്റൈന്‍ കണ്ണൂര്‍ സിറ്റി കൂട്ടായ്മ (ബി.കെ.സി.കെ) ശിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഇന്ന് (12-2-2026) മനാമ മെഡിക്കല്‍ സെന്ററില്‍ നടക്കും.ബഹ്റൈന്‍ പാര്‍ലമെന്റ് അംഗം ഡോ: മറിയം സാലഹ് ഫാരസ് അല്‍ദയിന്‍ മുഖ്യാഥിതിയായി എത്തുന്ന ക്യാമ്പ് വൈകീട്ട് ഏഴു മണിക്ക് തുടങ്ങുമെന്ന് സംഘാടകര്‍ അറിയിച്ചു.

Read More

മനാമ: സുപ്രീം കൗണ്‍സില്‍ ഫോര്‍ എന്‍വയോണ്‍മെന്റ് (എസ്.സി.ഇ), നാഷണല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റി (എന്‍.എച്ച്.ആര്‍.എ) എന്നിവയുമായി ഏകോപിപ്പിച്ച് നടപ്പിലാക്കുന്ന റേഡിയേഷന്‍ സംരക്ഷണ പരിപാടി സര്‍ക്കാര്‍ ആശുപത്രി വകുപ്പ് ആരംഭിച്ചു.റേഡിയേഷന്‍ സുരക്ഷാ ആവശ്യകതകള്‍ പ്രയോഗിക്കുന്നതില്‍ റേഡിയോഗ്രാഫര്‍മാര്‍, റേഡിയോളജിക് ടെക്‌നോളജിസ്റ്റുകള്‍ എന്നിവരുള്‍പ്പെടെ റേഡിയോളജിയില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരുടെ അറിവും നൈപുണ്യവും വര്‍ധിപ്പിക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം. ഇത് അംഗീകൃത പ്രൊഫഷണല്‍ ലൈസന്‍സിംഗ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനെ പിന്തുണയ്ക്കുകയും ആരോഗ്യ സംരക്ഷണ സൗകര്യങ്ങള്‍ക്കുള്ളിലെ റേഡിയേഷന്‍ സംരക്ഷണവുമായി ബന്ധപ്പെട്ട ആശയങ്ങളും നടപടിക്രമങ്ങളും ഏകീകരിക്കുകയും പ്രതിരോധ നടപടികളും നിയന്ത്രണ നയങ്ങളും പാലിക്കുന്നത് ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് സര്‍ക്കാര്‍ ആശുപത്രി വകുപ്പ് വ്യക്തമാക്കി.

Read More

മനാമ: ബഹ്‌റൈനില്‍ റോയല്‍ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന്റെ (ആര്‍.എച്ച്.എഫ്) പിന്തുണയുള്ള എല്ലാ കുടുംബങ്ങള്‍ക്കും ഹിജ്‌റ 1447 (2026) വര്‍ഷത്തേക്കുള്ള വാര്‍ഷിക റമദാന്‍ വിഭവങ്ങള്‍ വിതരണം ചെയ്യാന്‍ ഫൗണ്ടേഷന്‍ ഓണററി പ്രസിഡന്റ് കൂടിയായ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ നിര്‍ദേശം പുറപ്പെടുവിച്ചു.പുണ്യമാസമായ റമദാന്‍ ആസന്നമാകുമ്പോള്‍ രാജാവ് ദീര്‍ഘകാലമായി നടത്തിവരുന്ന വാര്‍ഷിക പാരമ്പര്യത്തിന്റെ ഭാഗമായാണ് ഈ നിര്‍ദേശം. അനുഗൃഹീത മാസത്തില്‍ സ്‌പോണ്‍സര്‍ ചെയ്ത കുടുംബങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുന്നതിന് ഗ്രാന്റ് വേഗത്തില്‍ വിതരണം ചെയ്യാനാവശ്യമായ നടപടികള്‍ സ്വീകരിക്കാനും രാജാവ് ആര്‍.എച്ച്.എഫിനോട് നിര്‍ദേശിച്ചു.ആര്‍.എച്ച്.എഫിന്റെ തുടര്‍ച്ചയായ പിന്തുണയ്ക്കും സ്‌പോണ്‍സര്‍ ചെയ്ത കുടുംബങ്ങള്‍ക്ക് നല്‍കിയ ഉദാരമായ പരിചരണത്തിനും രാജാവിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും യുവജന കാര്യങ്ങള്‍ക്കുമുള്ള പ്രതിനിധിയായ ശൈഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജാവിനോട് നന്ദി പറഞ്ഞു.

Read More

മനാമ: ബഹ്‌റൈനില്‍ വിശുദ്ധ റമദാന്‍ മാസത്തിലെ ഔദ്യോഗിക പ്രവൃത്തി സമയം സംബന്ധിച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്‍ സര്‍ക്കുലര്‍ പുറത്തിറക്കി.സര്‍ക്കുലറനുസരിച്ച് പുണ്യമാസം മുഴുവന്‍ രാജ്യത്തെ മന്ത്രാലയങ്ങള്‍, മറ്റു സര്‍ക്കാര്‍ ഓഫീസുകള്‍, പൊതു സ്ഥാപനങ്ങള്‍ എന്നിവയുടെ ഔദ്യോഗിക പ്രവൃത്തി സമയം രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 2 വരെ ആയിരിക്കും.

Read More

മനാമ: റോയല്‍ ബഹ്റൈന്‍ വ്യോമസേനയില്‍ (ആര്‍.ബി.എ.എഫ്) ബഹ്റൈന്‍ ഷീല്‍ഡ് പദ്ധതിയുടെ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്തു.സായുധ സേനയുടെ സുപ്രീം കമാന്‍ഡറായ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തിലായിരുന്നു ഉദ്ഘാടന ചടങ്ങ്. ചടങ്ങില്‍ പങ്കെടുക്കാന്‍ ബഹ്റൈന്‍ പ്രതിരോധ സേനയുടെ (ബി.ഡി.എഫ്) കമാന്‍ഡര്‍-ഇന്‍-ചീഫ് ഫീല്‍ഡ് മാര്‍ഷല്‍ ഷെയ്ഖ് ഖലീഫ ബിന്‍ അഹമ്മദ് അല്‍ ഖലീഫയെ രാജാവ് നിയോഗിച്ചിരുന്നു.ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോയല്‍ ഗാര്‍ഡിന്റെ കമാന്‍ഡറുമായ ലെഫ്റ്റനന്റ് ജനറല്‍ ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ, പ്രതിരോധ കാര്യ മന്ത്രി ഡോ. ലെഫ്റ്റനന്റ് ജനറല്‍ അബ്ദുല്ല ബിന്‍ ഹസന്‍ അല്‍ നുഐമി, ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ തിയാബ് ബിന്‍ സഖര്‍ അല്‍ നുഐമി, ബി.ഡി.എഫ്. ജനറല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ സാമ്പത്തിക- സാങ്കേതിക കാര്യ ഉപദേഷ്ടാവ് ശൈഖ് മുഹമ്മദ് ബിന്‍ ഖലീഫ അല്‍ ഖലീഫ, റോയല്‍ കോര്‍ട്ടിലെ സ്പെഷ്യല്‍ ഫോളോ-അപ്പ് അഫയേഴ്സ് മേധാവി മുഹമ്മദ് ബഹുസൈന്‍ അല്‍ മുസല്ലം, ആര്‍.ബി.എ.എഫ്. കമാന്‍ഡര്‍…

Read More

മനാമ: പടിഞ്ഞാറന്‍ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ ഒരു ഹൈസ്‌കൂളിലും ഒരു വസതിയിലും നടന്ന വെടിവെപ്പില്‍ നിരവധി പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായ സംഭവത്തില്‍ ബഹ്റൈന്‍ അനുശോഡിച്ചു.കാനഡ സര്‍ക്കാരിനും ജനങ്ങള്‍ക്കും ഇരകളുടെ കുടുംബങ്ങള്‍ക്കും ബന്ധുക്കള്‍ക്കും രാജ്യത്തിന്റെ ആത്മാര്‍ത്ഥ അനുശോചനവും ഹൃദയംഗമമായ സഹതാപവും അറിയിക്കുന്നതായി ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. പരിക്കേറ്റവര്‍ക്ക് വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു. എല്ലാ രൂപത്തിലുമുള്ള അക്രമവും നിരപരാധികളെ ഭീഷണിപ്പെടുത്തലും തള്ളിക്കളയുന്ന രാജ്യത്തിന്റെ ഉറച്ച നിലപാട് മന്ത്രാലയം ആവര്‍ത്തിച്ചു.

Read More