Author: News Desk

കോഴിക്കോട് : സ്വകാര്യ ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സമൂഹമാധ്യമത്തില്‍ വിഡിയോ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ ഷിംജിത മുസ്തഫയ്ക്ക് ജാമ്യം. കോഴിക്കോട് സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം നൽകിയിട്ടുള്ളത്. കേസിൽ അറസ്റ്റിലായ ഷിംജിത 22 ദിവസമാണ് റിമാൻഡിലായി കോഴിക്കോട് ജയിലിൽ കിടന്നത്. 9000 രൂപയുടെ ബോണ്ടും, കേസ് അന്വേഷിക്കുന്ന അന്വേഷണ ഉദ്യോ​ഗസ്ഥനു മുന്നിൽ മാസത്തിൽ രണ്ടു തവണ ഹാജരാകണം എന്നീ ഉപാധികളാണ് ഷിംജിതയ്ക്ക് നിർദേശിച്ചിട്ടുള്ളത്. മാസത്തെ രണ്ടാമത്തെ വെള്ളിയാഴ്ചയും, മാസത്തിലെ അവസാന ആഴ്ചയിലെ ഒരു ദിവസവുമാണ് പൊലീസിന് മുന്നിൽ ഹാജരാകേണ്ടത്. കേസിൽ കസ്റ്റഡിയിലെടുത്ത ലാപ്ടോപും മൊബൈൽഫോണും ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഈ പരിശോധനാഫലം വരുന്നതു വരെ പ്രതി ഷിംജിതയ്ക്ക് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പട്ടു. എന്നാൽ 21 ദിവസം കഴിഞ്ഞിട്ടും റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും, ഇനിയും പ്രതി ജയിലിൽ കിടക്കേണ്ട സാഹചര്യമില്ലെന്നും, അതിനാൽ ജാമ്യം അനുവദിക്കണമെന്നും ഷിംജിത ജാമ്യാപേക്ഷയിൽ ആവശ്യപ്പെട്ടു. ജനുവരി 16…

Read More

മനാമ: ബഹ്‌റൈനിലെ ഏറ്റവും വലിയ റോഡ് പദ്ധതികളിലൊന്നായ ഷെയ്ഖ് ജാബര്‍ അല്‍ അഹമ്മദ് അല്‍ സബാഹ് റോഡ് പദ്ധതിയുടെ രണ്ടാംഘട്ട വികസനത്തിനുള്ള ധനസഹായ കരാറിന് പാര്‍ലമെന്റ് അംഗീകാരം നല്‍കി.ബഹ്‌റൈന്‍ സര്‍ക്കാരും അറബ് സാമ്പത്തിക വികസനത്തിനായുള്ള കുവൈത്ത് ഫണ്ടും തമ്മിലുള്ള കരാറാണിത്. പാര്‍ലമെന്റിന്റെ സാമ്പത്തികകാര്യ സമിതി കരാറിന് അംഗീകാരം നല്‍കിയതിനെ തുടര്‍ന്നാണ് പാര്‍ലമെന്റും അംഗീകരിച്ചത്.സതേണ്‍ ഗവര്‍ണറേറ്റ് മുതല്‍ കാപ്പിറ്റല്‍ ഗവര്‍ണറേറ്റ് വരെയുള്ള പ്രദേശങ്ങളില്‍ യാത്രാസൗകര്യത്തിനായി രൂപകല്‍പ്പന ചെയ്ത വിശാലമായ റോഡ് ശൃംഖലയുടെ ഭാഗമാണ് രണ്ടാംഘട്ടം. തിരക്ക് ലഘൂകരിക്കാനും വാണിജ്യ, വ്യാവസായിക, പാര്‍പ്പിട മേഖലകളിലെ വികസനത്തെ സഹായിക്കാനുമായി ഒന്നിലേറെ സെപ്പറേറ്റഡ് ഇന്റര്‍സെക്ഷനുകള്‍, ഇരുവശങ്ങളിലേക്കുമുള്ള പാതകള്‍, പ്രധാന ഇടങ്ങളിലെ ട്രാഫിക് സിഗ്നലുകള്‍ ഒഴിവാക്കല്‍ എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടുന്നു.

Read More

മനാമ: ബഹ്‌റൈനില്‍ നിരവധി ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടത്തിയ 41കാരനായ സൗദി അറേബ്യന്‍ പൗരന്‍ അറസ്റ്റിലായി.തട്ടിപ്പ് സംബന്ധിച്ച് പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണമാരംഭിച്ചത്. അന്വേഷണത്തില്‍ തട്ടിപ്പ് നടത്തിയയാളെ കണ്ടെത്താനായി. ഇയാളുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോള്‍ സംശയാസ്പദമായ രീതിയില്‍ വന്‍ തുകകള്‍ അതില്‍ വന്നുചേര്‍ന്നതായി കണ്ടെത്തി. ഇതിനെ തുടര്‍ന്നാണ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷന്‍ ആന്റ് ഇക്കണോമിക് ആന്റ് ഇലക്ട്രോണിക് സെക്യൂരിറ്റിയിലെ ആന്റി ഇക്കണോമിക് ക്രൈംസ് ഡയറക്ടറേറ്റ് അധികൃതര്‍ ഇയാളെ അറസ്റ്റ് ചെയ്തത്.നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

Read More

മനാമ: ബഹ്റൈന്‍ പ്രതിരോധ സേന (ബി.ഡി.എഫ) സ്ഥാപിതമായതിന്റെ 58ാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് ബി.ഡി.എഫ്. ആസ്ഥാനത്ത് ഒരു ആധുനിക സൈനിക സൗകര്യം ഉദ്ഘാടനം ചെയ്തു.സായുധ സേനയുടെ സുപ്രീം കമാന്‍ഡറായ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തിലാണ് ഉദ്ഘാടന ചടങ്ങ് നടന്നത്. ചടങ്ങില്‍ ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ തിയാബ് ബിന്‍ സഖര്‍ അല്‍ നുഐമിയും മുതിര്‍ന്ന ബി.ഡി.എഫ്. ഉദ്യോഗസ്ഥരും പങ്കെടുത്തു. ഉദ്ഘാടനത്തെ സൂചിപ്പിക്കുന്ന സ്മാരക ഫലകം നുഐമി അനാച്ഛാദനം ചെയ്തു.ചടങ്ങിനുശേഷം അദ്ദേഹം സ്ഥാപനത്തിലെ വകുപ്പുകള്‍, സൗകര്യങ്ങള്‍, ഉപകരണങ്ങള്‍ എന്നിവ പരിശോധിച്ചു.

Read More

മനാമ: ബഹ്‌റൈനും സിംഗപ്പൂരും തമ്മില്‍ നിരവധി മേഖലകളില്‍ പോലീസിംഗ് സഹകരണം നിയന്ത്രിക്കാനുള്ള കരാറില്‍ ഒപ്പുവെക്കാനും സുരക്ഷാ സംവിധാനത്തിന്റെ സാങ്കേതിക വികസനം, സാങ്കേതിക അടിസ്ഥാന സൗകര്യങ്ങള്‍ക്കുള്ള തുടര്‍ച്ചയായ പിന്തുണ, കൃത്രിമബുദ്ധി ആപ്ലിക്കേഷനുകളുടെ വിപുലീകരണം എന്നിവയുമായി ബന്ധപ്പെട്ട മേഖലകളിലെ സഹകരണം ഏകോപിപ്പിക്കാനുമായി ഒരു സംയുക്ത സമിതി സ്ഥാപിക്കാനും ധാരണയായി.ബഹ്‌റൈന്‍ സന്ദര്‍ശിക്കുന്ന സിംഗപ്പൂര്‍ ദേശീയ സുരക്ഷാ, ആഭ്യന്തര മന്ത്രി ഏകോപന മന്ത്രി കെ. ഷണ്‍മുഖവും ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രി ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫയും നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച ധാരണയുണ്ടായത്.ഷണ്‍മുഖത്തെയും ഒപ്പമുണ്ടായിരുന്ന പ്രതിനിധി സംഘത്തെയും ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ മുതിര്‍ന്ന മന്ത്രാലയ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ സ്വീകരിച്ചു.പോലീസ് കോട്ടയിലെത്തിയപ്പോള്‍ പ്രതിനിധി സംഘത്തിന് ഔദ്യോഗിക സ്വീകരണം നല്‍കി. അതിനു ശേഷമാണ് ചര്‍ച്ച നടന്നത്.

Read More

മനാമ: ബഹ്റൈനില്‍ വ്യവസായ- വാണിജ്യ മന്ത്രാലയവും ഐക്യരാഷ്ട്രസഭയുടെ വ്യാവസായിക വികസന സംഘടനയും (യൂനിഡോ) സംയുക്തമായി പ്രോസ്തെറ്റിക്സ് നിര്‍മ്മാണത്തിനും പുനരധിവാസത്തിനുമായി ഒരു പ്രാദേശിക മികവിന്റെ കേന്ദ്രം സ്ഥാപിക്കും. ഇതു സംബന്ധിച്ച സംയുക്ത പ്രഖ്യാപനത്തില്‍ മന്ത്രാലയവും യൂനിഡോയും ഒപ്പുവെച്ചു.കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ രക്ഷാകര്‍തൃത്വത്തില്‍ നടന്ന, അന്താരാഷ്ട്ര നയരൂപീകരണക്കാര്‍, നിക്ഷേപകര്‍, സംരംഭകര്‍ എന്നിവര്‍ പങ്കെടുത്ത വേള്‍ഡ് ഫോറം ഓണ്‍ എന്റര്‍പ്രണര്‍ഷിപ്പ് ആന്റ് ഇന്‍വെസ്റ്റ്മെന്റിലാണ് (2026) പ്രഖ്യാപനമുണ്ടായത്.വ്യാവസായിക മേഖലാ നയത്തിന് (2022- 2026) അനുസൃതമായി പ്രത്യേകവും ഉയര്‍ന്ന മൂല്യവര്‍ധിതവുമായ വ്യവസായങ്ങളുടെ, പ്രത്യേകിച്ച് നൂതന മെഡിക്കല്‍ ഉപകണങ്ങളുടെ നിര്‍മ്മാണത്തിന്റെ വികസനത്തെ പിന്തുണയ്ക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഇത് സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തിനും വ്യാവസായിക മൂല്യ ശൃംഖലകളെ ശക്തിപ്പെടുത്താനും പ്രാദേശിക, അന്തര്‍ദേശീയ തലങ്ങളില്‍ ബഹ്റൈന്റെ വ്യാവസായിക മേഖലയുടെ മത്സരശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.

Read More

കുവൈത്ത്: ഒക്ടോബറില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ടൂറിസം ഇന്‍വെസ്റ്റ്മെന്റ് ഫോറത്തിന് (ഐ.ടി.ഐ.എഫ്. 2026) ആതിഥേയത്വം വഹിക്കാന്‍ ബഹ്റൈന്‍ തിരഞ്ഞെടുക്കപ്പെട്ടതായി ടൂറിസം മന്ത്രിയും ബഹ്റൈന്‍ ടൂറിസം ആന്റ് എക്‌സിബിഷന്‍സ് അതോറിറ്റി (ബി.ടി.ഇ.എ) ബോര്‍ഡ് ചെയര്‍പേഴ്സണുമായ ഫാത്തിമ ബിന്‍ത് ജാഫര്‍ അല്‍ സൈറാഫി അറിയിച്ചു.യു.എന്‍. ടൂറിസം റീജിയണല്‍ കമ്മീഷന്‍ ഫോര്‍ ദി മിഡില്‍ ഈസ്റ്റിന്റെ 52ാമത് യോഗത്തിന്റെയും കുവൈത്തില്‍ നടക്കുന്ന ‘ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴി ടൂറിസം പ്രോത്സാഹിപ്പിക്കല്‍’ എന്ന സമ്മേളനത്തിന്റെയും ഭാഗമായി 2026- 2029 കാലയളവിലേക്കുള്ള യു.എന്‍. ടൂറിസം സെക്രട്ടറി ജനറല്‍ ശൈഖ നാസര്‍ അല്‍ നൊവൈസുമായി മന്ത്രി ഒരു കൂടിക്കാഴ്ച നടത്തി.സഹകരണം ശക്തിപ്പെടുത്താനുള്ള മാര്‍ഗങ്ങളെക്കുറിച്ച് ഇരുപക്ഷവും ചര്‍ച്ച ചെയ്തു. ഫോറത്തിന് ആതിഥേയത്വം വഹിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ അവര്‍ അവലോകനം ചെയ്തു.ബഹ്റൈനില്‍ ആദ്യമായി ഐ.ടി.ഐ.എഫ്. നടക്കുന്നത് ടൂറിസം മേഖല വികസിപ്പിക്കുന്നതില്‍ ഒരു പ്രധാന നാഴികക്കല്ലാണെന്ന് അല്‍ സൈറാഫി പറഞ്ഞു.

Read More

പി ആർ സുമേരൻ കൊച്ചി:ജനശ്രദ്ധയാകർച്ച തിരക്കഥ ‘മേൽപ്പാലം’ രചയിതാവ് ഷിവാഗോ തോമസിന്റെ പുതിയ സിനിമയായ ‘മണവാളൻ ജോസഫ്’അദ്ദേഹവുംക്രിസ്റ്റസ് സ്റ്റീഫനും ചേർന്ന് സംവിധാനം ചെയ്യും. ലയൺ ഹാർട്ട് പ്രൊഡക്ഷൻസ് ബാനറിൽ ഒരുക്കി വൻവിജയമായ മറാത്തി ചിത്രം “തൂ മാസാ കിനാര”ഒരുക്കിയ മലയാളി സംവിധായകനാണ് ക്രിസ്റ്റസ് സ്റ്റീഫൻ. സിനിമയുടെ അണിയറ പ്രവർത്തനങ്ങൾ തുടങ്ങിയതായി സംവിധായകർ അറിയിച്ചു. നിരവധി ശ്രദ്ധേയ സിനിമകളിൽ ഛായാഗ്രഹണം നിർവഹിച്ച് ശ്രദ്ധ നേടിയ എൽദോ ഐസക് ചിത്രത്തിന് ക്യാമറ ഒരുക്കും. ‘മേൽപ്പാലം’ തിരക്കഥ കേരളത്തിൽ നിർമിക്കുന്ന മേൽപ്പാലങ്ങളെക്കുറിച്ചല്ല പരാമർശിക്കുന്നത്. ഒരു ഇമോഷണൽ ക്രൈം ഡ്രാമ എന്ന നിലയിൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ കൃതി, അതിന്റെ ശക്തമായ സിനിമാറ്റിക് വായനാനുഭവം കൊണ്ടുതന്നെ ശ്രദ്ധ നേടിയിരിക്കുകയാണ്. തൃശൂർ ജില്ലയിലെ പുതുക്കാട് റെയിൽവേ സ്റ്റേഷനോടു ചേർന്ന റെയിൽവേ ഗേറ്റ് ഒരു ജനതയുടെ ജീവിതത്തിൽ സൃഷ്ടിക്കുന്ന പ്രതിസന്ധികളെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ഈ തിരക്കഥ, കൊലപാതകങ്ങളും അന്വേഷണങ്ങളും അപ്രതീക്ഷിത വഴിത്തിരിവുകളും ചേർത്ത് മുന്നേറുന്നു. ഓരോ രംഗത്തിലും വായനക്കാരനെ പിടിച്ചിരുത്താൻ കഴിയുന്ന…

Read More

മനാമ: ബഹ്റൈന്‍ വാര്‍ഷിക ഫൈന്‍ ആര്‍ട്സ് എക്‌സിബിഷന്റെ അമ്പത്തിരണ്ടാം പതിപ്പ് ഫെബ്രുവരി 15ന് ബഹ്റൈന്‍ നാഷണല്‍ മ്യൂസിയത്തില്‍ ആരംഭിക്കും.കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ രക്ഷാകര്‍തൃത്വത്തില്‍ ബഹ്റൈന്‍ അതോറിറ്റി ഫോര്‍ കള്‍ചര്‍ ആന്റ് ആന്റിക്വിറ്റീസ് (ബി.എ.സി.എ) ആണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.ബഹ്റൈനിലെ ഫൈന്‍ ആര്‍ട്സ് പ്രസ്ഥാനത്തിന്റെ പാതയില്‍ ഗുണപരമായ മാറ്റത്തിന് കാരണമായി ഉയര്‍ന്നുവരുന്ന ദൃശ്യാനുഭവങ്ങള്‍, സമകാലിക ആവിഷ്‌കാരങ്ങള്‍ എന്നിവയുണ്ടാകും. എഴുപതിലധികം കലാകാരര്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കും.ദൃശ്യകലകളിലെ വ്യതിരിക്തമായ ശൈലികളും നൂതന സാങ്കേതിക വിദ്യകളും പ്രദര്‍ശിപ്പിക്കുന്നു പെയിന്റിംഗ്, ശില്‍പം, ഫോട്ടോഗ്രാഫി, ഡിജിറ്റല്‍ ആര്‍ട്ട്, ഇന്‍സ്റ്റലേഷന്‍ ആര്‍ട്ട് എന്നിവ പ്രദര്‍ശനത്തിന് മാറ്റുകൂട്ടും.

Read More

മനാമ: മക്കാന്‍ ആര്‍ട്ട് ഗാലറിയുമായി സഹകരിച്ച് ചൈല്‍ഡ് ആന്റ് മദര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച പാം പേപ്പര്‍ എക്‌സിബിഷന്‍ 6 ഉദ്ഘാടനം ചെയ്തു.ബഹ്റൈന്‍ ടൂറിസം ആന്റ് എക്‌സിബിഷന്‍സ് അതോറിറ്റി (ബി.ടി.ഇ.എ) ചീഫ് എക്സിക്യൂട്ടീവ് സാറ അഹമ്മദ് ബുഹെജ്ജിയുടെയും കലാപ്രേമികളുടെയും അനുബന്ധ സ്ഥാപന പ്രതിനിധികളുടെയും സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.ദേശീയ പൈതൃകവും പരമ്പരാഗത കരകൗശല വസ്തുക്കളും ആഘോഷിക്കുന്ന പരിപാടികള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് ബുഹെജ്ജി പറഞ്ഞു. രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകത്തെ പ്രതിഫലിപ്പിക്കുന്ന ഈന്തപ്പനയോലയില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് സമകാലിക കലാസൃഷ്ടികള്‍ നടത്തിയ ബഹ്റൈനി കലാകാരരുടെയും അന്താരാഷ്ട്ര ബാക്കലറിയേറ്റ് പ്രോഗ്രാമുകളിലെ വിദ്യാര്‍ത്ഥികളുടെയും പങ്കാളിത്തം അഭിമാനകരമാണെന്നും അവര്‍ പറഞ്ഞു.പുനരുപയോഗിച്ച പേപ്പര്‍ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുക, കലയില്‍ പ്രകൃതിദത്ത വസ്തുക്കളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക, യുവാക്കള്‍ക്കിടയില്‍ പരിസ്ഥിതി അവബോധവും സര്‍ഗാത്മകതയും വര്‍ധിപ്പിക്കുക എന്നിവയാണ് പ്രദര്‍ശനത്തിന്റെ ആറാമത് പതിപ്പിന്റെ ലക്ഷ്യമെന്ന് ചൈല്‍ഡ് ആന്റ് മദര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ചെയര്‍പേഴ്സണ്‍ ശൈഖ ഹിന്ദ് ബിന്‍ത് സല്‍മാന്‍ അല്‍ ഖലീഫ പറഞ്ഞു.

Read More