Author: News Desk

മനാമ: ഗള്‍ഫ് മേഖലയിലെ നിലവിലെ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യാനാഗ്രഹിക്കുന്ന ബഹ്റൈനിലെ ഇന്ത്യന്‍ പൗരരെ സഹായിക്കാന്‍ നവഭാരത് ബഹ്റൈന്‍ ചാര്‍ട്ടേഡ് വിമാന സര്‍വീസുകള്‍ സംഘടിപ്പിക്കുന്നു.ഇന്ത്യയിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന യാത്രക്കാര്‍ക്കായി ഗള്‍ഫ് എയറുമായി ഏകോപിപ്പിച്ചാണ് നവഭാരത് ബഹ്റൈന്‍ ഒന്നിലധികം ചാര്‍ട്ടേഡ് വിമാനങ്ങള്‍ ക്രമീകരിക്കുന്നത്. താഴെപ്പറയുന്ന സ്ഥലങ്ങളിലേക്കുള്ള ഷെഡ്യൂള്‍ ചെയ്ത വിമാനങ്ങളുടെ എല്ലാ സീറ്റുകളും ബുക്ക് ചെയ്തിട്ടുണ്ട്:മുംബൈ- 192 സീറ്റുകള്‍ മാര്‍ച്ച് 17, 18, ഹൈദരാബാദ്- 192 സീറ്റുകള്‍ മാര്‍ച്ച് 19, കൊച്ചി- 282 സീറ്റുകള്‍ മാര്‍ച്ച് 19.കൂടുതല്‍ വിവരങ്ങള്‍ക്ക് 39135389 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Read More

മനാമ: ബഹ്‌റൈനിലെ ഒരു ലോജിസ്റ്റിക്‌സ് കമ്പനിയില്‍നിന്ന് നിയമവിരുദ്ധമായി പിരിച്ചുവിട്ട തൊഴിലാളിക്ക് 1,000 ദിനാര്‍ നഷ്ടപരിഹാരം നല്‍കാന്‍ ഹൈ സിവില്‍ കോടതി വിധിച്ചു.കൂടാതെ നിയമം പാലിക്കാതെ പിരിച്ചുവിട്ടതിന് നോട്ടീസ് പേ ആയി 500 ദിനാറും കോടതി ചെലവിലേക്ക് നൂറു ദിനാറും നല്‍കാനും കോടതി ഉത്തരവിട്ടു.പ്രതിമാസം 500 ദിനാര്‍ വേതനത്തിനായിരുന്നു തൊഴിലാളി കമ്പനിയില്‍ ജോലി ചെയ്തിരുന്നത്. കമ്പനിയുടെ രഹസ്യങ്ങള്‍ ചില ഇടപാടുകാര്‍ക്ക് ചോര്‍ത്തിക്കൊടുത്തു എന്നാരോപിച്ചാണ് കമ്പനി ഉടമ തൊഴിലാളിയെ നിയമാനുസൃതം നോട്ടീസ് നല്‍കാതെ പിരിച്ചുവിട്ടത്. ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിലാണ് വിധിയുണ്ടായത്. തൊഴിലാളിക്കു വേണ്ടി അഭിഭാഷകന്‍ താക്കി ഹുസൈന്‍ കോടതിയില്‍ ഹാജരായി.

Read More

മനാമ: മദ്ധ്യപൗരസ്ത്യ മേഖലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് സൂക്ഷ്മമായ വിലയിരുത്തലുകള്‍ക്ക് ശേഷം ബഹ്റൈന്‍, സൗദി അറേബ്യ ഗ്രാന്‍ഡ്സ് പ്രീ ഏപ്രിലില്‍ നടത്തില്ലെന്ന് തീരുമാനിച്ചു.നിരവധി ബദലുകള്‍ പരിഗണിച്ചെങ്കിലും പിന്നീട് അത് വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ഫോര്‍മുല 2, ഫോര്‍മുല 3, എഫ്1 അക്കാദമി റൗണ്ടുകളും നിശ്ചിത സമയത്ത് നടക്കില്ല. എഫ്.ഐ.എയുമായും ബന്ധപ്പെട്ട പ്രൊമോട്ടര്‍മാരുമായും പൂര്‍ണ്ണമായി കൂടിയാലോചിച്ച ശേഷമാണ് തീരുമാനമെടുത്തത്.ഇത് എടുക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു തീരുമാനമായിരുന്നെങ്കിലും മേഖലയിലെ നിലവിലെ സാഹചര്യം കണക്കിലെടുക്കുമ്പോള്‍ നിര്‍ഭാഗ്യവശാല്‍ ഈ ഘട്ടത്തില്‍ ഇത് ശരിയായ തീരുമാനമാണെന്ന് ഫോര്‍മുല 1 പ്രസിഡന്റും സി.ഇ.ഒയുമായ സ്റ്റെഫാനോ ഡൊമെനിക്കലി പറഞ്ഞു.എഫ്.ഐ.എ. എപ്പോഴും നമ്മുടെ സമൂഹത്തിന്റെയും സഹപ്രവര്‍ത്തകരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും പ്രഥമ പരിഗണന നല്‍കുമെന്ന് എഫ്.ഐ.എ. പ്രസിഡന്റ് മുഹമ്മദ് ബെന്‍ സുലൈം പറഞ്ഞു. മേഖലയില്‍ ശാന്തതയും സുരക്ഷയും സ്ഥിരതയിലേക്കുള്ള വേഗത്തിലുള്ള തിരിച്ചുവരവും പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Read More

മനാമ: ബഹ്‌റൈനില്‍ ഇറാനിയന്‍ ആക്രമണത്തിന്റെ അനന്തരഫലങ്ങളുമായി ബന്ധപ്പെട്ട വീഡിയോകള്‍ പോസ്റ്റ് ചെയ്തതിനും അതിനോട് അനുഭാവം പ്രകടിപ്പിച്ചതിനും അതിന്റെ ശത്രുതാപരമായ പ്രവൃത്തികളെ മഹത്വവല്‍ക്കരിച്ചതിനും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും ബഹ്റൈനിലെ ഇടങ്ങളെ ലക്ഷ്യമിടാന്‍ പ്രേരിപ്പിച്ചതിനും ആറു പേരെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ആന്റി-കറപ്ഷന്‍, ഇക്കണോമിക്, ഇലക്ട്രോണിക് സെക്യൂരിറ്റിയിലെ ആന്റി-സൈബര്‍ ക്രൈം ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ഇവര്‍ ഇറാനിയന്‍ ആക്രമണത്തോട് അനുഭാവം പ്രകടിപ്പിക്കുകയും അതിന്റെ ശത്രുതാപരമായ പ്രവൃത്തികളെ മഹത്വവല്‍ക്കരിക്കുകയും ചെയ്തു. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും അവരില്‍ ഭയം പ്രചരിപ്പിക്കാനും സുരക്ഷയ്ക്കും പൊതു ക്രമത്തിനും ഹാനികരമാകാനും സാധ്യതയുള്ള ഈ ക്ലിപ്പുകള്‍ അവരുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ വഴി പ്രചരിപ്പിച്ചു.നിയമനടപടികള്‍ സ്വീകരിച്ച ശേഷം അറസ്റ്റിലായവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മന്ത്രാലയം അറിയിച്ചു.രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാനും നിയമനടപടികള്‍ നേരിടുന്നത് ഒഴിവാക്കാനും ഔദ്യോഗിക ഉറവിടങ്ങളില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കണമെന്നും വിശ്വസനീയമല്ലാത്ത വീഡിയോകളോ വാര്‍ത്തകളോ പ്രചരിപ്പിക്കുന്നതും വീണ്ടും പോസ്റ്റ് ചെയ്യുന്നതും ഒഴിവാക്കണമെന്നും ആഭ്യന്തര മന്ത്രാലയം എല്ലാവരോടും അഭ്യര്‍ത്ഥിച്ചു.

Read More

ജെറുസലേം: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കൊല്ലപ്പെട്ടുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് അദ്ദേഹത്തിന്‍റെ ഓഫീസ് ഔദ്യോഗികമായി അറിയിച്ചു. ഇസ്രായേൽ-അമേരിക്ക-ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെയാണ് പ്രധാനമന്ത്രി വധിക്കപ്പെട്ടുവെന്ന കിംവദന്തികൾ കാട്ടുതീ പോലെ പടർന്നത്. തുർക്കി ആസ്ഥാനമായുള്ള അനഡോലു ഏജൻസിയുടെ അന്വേഷണത്തിന് മറുപടിയായാണ് നെതന്യാഹു സുരക്ഷിതനാണെന്നും പ്രചരിക്കുന്നത് വെറും വ്യാജവാർത്തകളാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയത്.വെള്ളിയാഴ്ച നെതന്യാഹു തന്‍റെ എക്സ് അക്കൗണ്ടിൽ പങ്കുവെച്ച ഒരു വീഡിയോയെ മുൻനിർത്തിയാണ് അഭ്യൂഹങ്ങൾ ശക്തമായത്. ഇസ്രായേൽ-ഇറാൻ യുദ്ധത്തെക്കുറിച്ചുള്ള വീഡിയോ ദൃശ്യങ്ങളിൽ നെതന്യാഹുവിന്‍റെ വലതു കൈയിൽ ആറ് വിരലുകൾ ഉണ്ടെന്നായിരുന്നു സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. വീഡിയോയുടെ മുപ്പത്തിയഞ്ചാം സെക്കൻഡിൽ വിരലുകൾക്ക് സമീപം കണ്ട അസ്വാഭാവികമായ മാറ്റം, വീഡിയോ കൃത്രിമമായി നിർമ്മിച്ചതാണെന്ന സംശയത്തിന് ഇടയാക്കി. അമേരിക്കൻ രാഷ്ട്രീയ നിരീക്ഷകയായ കാൻഡേസ് ഓവൻസ് ഉൾപ്പെടെയുള്ളവർ നെതന്യാഹു എവിടെയാണെന്നും എന്തിനാണ് എഐ വീഡിയോകൾ പുറത്തുവിടുന്നതെന്നും ചോദ്യമുയർത്തിയതോടെ വിവാദം കൊഴുത്തു. വീഡിയോയുടെ പശ്ചാത്തലത്തിലെ മാറ്റങ്ങളും സംശയാസ്പദമാണെന്ന് ഒരു വിഭാഗം ആരോപിച്ചു. ഫെബ്രുവരി 28-ന്…

Read More

തിരുവനന്തപുരം: ഹൈസ്കൂൾ തലം വരെയുള്ള അധ്യാപകർക്കുള്ള നിയമന യോഗ്യതയായ കെ ടെറ്റിൽ കൂടുതൽ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്. 2025 സെപ്തംബർ 1 ന് മുൻപ് പ്രൊമോഷൻ, ബൈട്രാൻസ്ഫർ നിയമനത്തിന് അർഹതയുള്ള അധ്യാപകർക്ക് സ്ഥാനക്കയറ്റം നൽകാമെന്നാണ് തീരുമാനം. രണ്ട് വർഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന നിബന്ധനയോടെയാണ് ഇളവ്. 2025 സെപ്തംബർ 1 മുതലായിരിക്കും രണ്ട് വർഷ കാലയളവ് കണക്കാക്കുക. ലാബ് അസിസ്റ്റന്റ്, അനധ്യാപക തസ്കികളിലെ അർഹരായവർക്കും അധ്യാപക തസ്തകയിലേക്കുള്ള സ്ഥാനക്കയറ്റത്തിനും ഇതേ മാനദണ്ഡമായിരിക്കും. സുപ്രീംകോടതിയുടെ അന്തിമ വിധിക്ക് അനുസരിച്ചായിരിക്കും ഈ ഇളവുകളും നടപ്പാക്കുക. ഒരാൾക്ക് പോലും ജോലി നഷ്ടമാകരുതെന്നാണ് സർക്കാർ നയം എന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കെ ടെറ്റ് യോഗ്യതാ പരീക്ഷ നിർബന്ധമാക്കണമെന്ന സുപ്രീം കോടതി ഉത്തരവിന് പിന്നാലെ അധ്യാപകർക്ക് ചില ഇളവുകൾ സംസ്ഥാന സർക്കാർ നേരത്തെയും നൽകിയിരുന്നു. കെ ടെറ്റ് പാസാകാൻ രണ്ട് വർഷത്തെ സാവകാശം ഉറപ്പിക്കും. ആ വ്യവസ്ഥയിൽ 2025 സെപ്റ്റംബർ ഒന്നിന് മുമ്പ്…

Read More

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കണക്ക് പ്രകാരം സംസ്ഥാനത്തുള്ളത് ആകെ 2,71,11,856 (മാർച്ച് 13 വരെ)വോട്ടർമാർ. 1.38 കോടിയിലധികം സ്ത്രീ വോട്ടർമാരും 1.32 കോടിയിലധികം പുരുഷ വോട്ടർമാരും 227 ഭിന്നലിംഗ വോട്ടർമാരും സംസ്ഥാനത്തുണ്ട്. 4,24,518 പേരാണ് 18-19 വയസ്സിന് ഇടയിലുളളവർ. 30,471 പോളിങ് ബൂത്തുകൾ, 5034-കൂടിയ പോളിങ് ബൂത്തുകൾ, 41 വോട്ടെണ്ണൽ കേന്ദ്രങ്ങളും പോളിംങ്ങിനായി തയ്യാറെടുത്തു കഴിഞ്ഞു. അതേസമയം, വോട്ടർ പട്ടികയിൽ ഇനിയും വോട്ട് ചേർക്കാനുള്ള അവസരമുണ്ട്. നാമനിർദേശ പത്രിക നൽകാനുളള ദിവസം വരെയും പേര് ചേർക്കാം. 18 വയസ്സ് പൂർത്തിയായവർക്കാണ് ഈ അവസരം ഉണ്ടായിരിക്കുക. എന്നാൽ എസ്ഐആറിൽ പേര് ചേ‍ർക്കാൻ കഴിയാത്തവർക്കും അവസരം ലഭിക്കും. തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. ഇന്ന് വൈകിട്ട് നാലിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ചു ചേർക്കുന്ന വാർത്താസമ്മേളനത്തിൽ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും. പ്രഖ്യാപനത്തിന് മുന്നോടിയായുള്ള നടപടികൾ എല്ലാം തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർത്തിയാക്കി കഴിഞ്ഞു. വിവിധ സംസ്ഥാനങ്ങളിലേക്കുള്ള…

Read More

ദില്ലി: ടോൾപ്ലാസകളിൽ ഫാസ്‍ടാഗ് വാർഷിക പാസ് നിരക്ക് കൂട്ടി ദേശീയപാതാ അതോറിറ്റി. മൂവായിരം രൂപയിൽ നിന്ന് മൂവായിരത്തി എഴുപത്തിയഞ്ച് രൂപയാക്കിയാണ് വാർഷിക പാസ് നിരക്ക് വർധിപ്പിച്ചത്. ഏപ്രിൽ ഒന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നും എൻ എച്ച് എ ഐവ്യക്തമാക്കി. അൻപത്തിയാറ് ലക്ഷത്തോളം പേരാണ് രാജ്യത്ത് ഫാസ്‍ടാഗ് വാർഷിക പാസ് ഉപയോഗിക്കുന്നത്. വർഷത്തിൽ ഇരുനൂറ് തവണ ഫീസീടാക്കാതെ ടോൾപ്ലാസകൾ കടക്കാം എന്നതാണ് ഏറ്റവും വലിയ നേട്ടം. 2025 ഓഗസ്റ്റ് 15 നാണ് എൻ എച്ച് എ ഐ ഫാസ്റ്റ് ടാഗ് വാർഷിക പാസ് അവതരിപ്പിച്ചത്. ഈ പാസ് ദേശീയ പാത ഉപയോക്താക്കൾക്ക് സുഗമവും താങ്ങാനാവുന്നതുമായ യാത്രാ ഓപ്ഷൻ നൽകുന്നതാണെന്നാണ് അഭിപ്രായം. ദേശീയ പാതകളിലും ദേശീയ എക്സ്പ്രസ് വേകളിലുമുള്ള ഏകദേശം 1150 ടോൾ പ്ലാസകളിൽ വാർഷിക ഫാസ്‍ടാഗ് പാസ് ഉപയോഗിക്കാവുന്നതാണ്. ഫാസ്‍ടാഗ് വാർഷിക പാസിന്റെ പ്രയോജനങ്ങൾ ഫാസ്റ്റ് ടാഗ് വാർഷിക പാസ് ലഭിക്കുന്നത് ഇടയ്ക്കിടെ ടോൾ അടയ്ക്കുന്നതിന്റെ ബുദ്ധിമുട്ടിൽ നിന്ന് നിങ്ങളെ മോചിപ്പിക്കും.…

Read More

മലപ്പുറം: തവനൂരിൽ കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യർക്കായി ഫ്ലക്സ്. പൊറൂക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ പേരിൽ ആണ് ഫ്ലക്സ് സ്ഥാപിച്ചത്. തവനൂരിലെ സ്ഥാനാർഥിയെ തീരുമാനിക്കുന്നതിന് മുൻപേയാണ് ഫ്ളക്സ് വച്ചത്. ‘സന്ദീപ് വാര്യർക്ക് സ്വാഗതം’ എന്നാണ് ഫ്ലക്സിലുള്ളത്. തവനൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ ടി ജലീൽ ആയിരിക്കും എന്നത് ഏകദേശം ഉറപ്പാണ്. ജലീലിനെ നേരിടാൻ യുഡിഎഫ് ആരെ ഇറക്കും എന്നാണ് അറിയാനുള്ളത്. നിലവിലെ ഡിസിസി പ്രസിഡന്‍റ് വി എസ് ജോയ്, സന്ദീപ് വാര്യർ എന്നിവരാണ് കോണ്‍ഗ്രസിന്‍റെ പരിഗണനയിൽ ഉള്ളത്. ഇവരിൽ ആര് എന്ന കാര്യത്തിൽ കോണ്‍ഗ്രസിൽ തീരുമാനമാകും മുൻപാണ് മണ്ഡലത്തിൽ സന്ദീപ് വാര്യരെ സ്വാഗതം ചെയ്ത് ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്.

Read More

കൊല്ലം : കരുനാ​ഗപ്പള്ളിയിൽ ​​ അലുവ അതുൽ കൊലപാതക കേസിൽ പത്ത് പ്രതികളും പിടിയിൽ. നൗഫൽ, ഷംനാദ് , ഷിനു പീറ്റർ, മുഹമ്മദ് ഫൈസൽ , ബ്ലാക്ക് വിഷ്ണു, അനീർ, ഹുസൈൻ, ആഷിക്ക്, ആദിൽ, അലി ഉമ്മർ എന്നിവരാണ് പിടിയിലായത്. പ്രധാന പ്രതികളായ 6 പേരെയും ഇന്നലെ തന്നെ പിടികൂടാൻ സാധിച്ചുവെന്ന് സിറ്റി പൊലീസ് കമ്മീഷ്ണർ എം.ഹേമലത അറിയിച്ചു. കേസിൽ ഇതുവരെ 10 പ്രതികളായ പിടിയിലായത്. ഇവരിൽ നാല് പേർ സഹായികളാണ്. നാല് പ്രതികൾക്കായി പ്രത്യേക സംഘം തമിഴ്നാട് അതിർത്തി അടക്കം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. പ്രതികൾ സഞ്ചരിച്ച വാഹനം ട്രാക്ക് ചെയ്തു. മുണ്ടക്കയം വരെ വാഹനം പിന്തുടർന്നു. അവിടെ നിന്നും നാട്ടുകാരുടെ പിന്തുണയോടെയാണ് പിടികൂടിയതെന്നും പൊലീസ് കമ്മീഷ്ണർ വിശദീകരിച്ചു. ഗുണ്ടകൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകും. മാധ്യമങ്ങളുടെ ഇടപെടലിന് നന്ദിയറിയിച്ച കമ്മീഷണർ, അന്വേഷണം തുടരുകയാണെന്നും അറിയിച്ചു. അതുൽ അക്രമിക്കപ്പെടുമെന്ന് ഇന്റജിലൻസ് റിപ്പോർട്ട് ഉണ്ടായിരുന്നു. അതിൽ വേണ്ട നടപടികൾ സ്വീകരിച്ചിരുന്നുവെന്നും കമ്മീഷ്ണർ അറിയിച്ചു.…

Read More