- ഗാന്ധിജയന്തി സമാധാന ദിനമായി ആചരിച്ച് കൊല്ലം പ്രവാസി അസോസിയേഷൻ
- പാകിസ്ഥാൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ; അതിർത്തിയിലെ നുഴഞ്ഞുകയറ്റം തടയണമെന്ന് താക്കീത്
- ലാൽ കെയേഴ്സിന്റെ നേതൃത്വത്തിൽ ശുചീകരണ ക്യാമ്പ് സംഘടിപ്പിച്ചു
- അസാമാന്യ ധൈര്യത്തിന് പ്രശംസ; ക്യാപ്റ്റൻ സ്മിത്ത് മച്ചാറിനെ സന്ദർശിച്ച് ശൈഖ് ഹംദാൻ
- ബഹ്റൈനിൽ ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളിക്ക് വർണാഭമായ തുടക്കം
- പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച കേസ്; 67-കാരന് 10 വർഷം തടവ്
- ‘കോൺഗ്രസിന്റെ ഫ്ലക്സാണെന്ന് കരുതിയാണ് കീറിയത്’; ക്ഷമ ചോദിച്ച് അക്ബർ ഷാ
- ‘ഇപ്പോൾ ഞാൻ സിപിഎമ്മിന് കൊള്ളാത്തവനായി; തോറ്റപ്പോൾ പിണറായിയെ ചവിട്ടിത്താഴ്ത്തി’: വെള്ളാപ്പള്ളി നടേശൻ
Author: News Desk
തിരുവനന്തപുരം: വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണത്തില്‍ (എസ്‌ഐആര്‍) കരട് വോട്ടര്‍ പട്ടിക സംബന്ധിച്ച പരാതികള്‍ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി. ഈ മാസം 30 ാം തീയതി വരെയാണ് സമയം നീട്ടിയത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക ഉത്തരവിറക്കി. സുപ്രിംകോടതിയുടെ നിര്‍ദേശപ്രകാരമാണ് മാറ്റമെന്ന് കമ്മീഷന്‍ വ്യക്തമാക്കി. 22ാം തീയതി വരെയായിരുന്നു മുന്‍പ് അനുവദിച്ച സമയം. സുപ്രീംകോടതി നിര്‍ദേശ പ്രകാരം ആണ് സമയം നീട്ടി നല്‍കിയത്. സമയം നീട്ടി നല്‍കണമെന്ന് സുപ്രീംകോടതിയില്‍ കേരളം ആവശ്യപ്പെട്ടിരുന്നു. പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ടവരുടെ വിവരങ്ങള്‍ പഞ്ചായത്ത് ഓഫീസുകള്‍ പോലുള്ള പൊതുസ്ഥലങ്ങളില്‍ ലഭ്യമാക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. അര്‍ഹരായവര്‍ പുറത്താക്കപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ സൗകര്യമൊരുക്കുന്നതിനായി ഈ പട്ടിക വെബ്‌സൈറ്റുകളിലും പ്രസിദ്ധീകരിക്കണം. നിലവില്‍ പട്ടികയില്‍ നിന്നും പുറത്തായവര്‍ക്ക് പരാതി നല്‍കാനുള്ള സമയം നീട്ടി നല്‍കണമെന്നും കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. 2025 ഡിസംബര്‍ 23-നാണ് കേരളത്തില്‍ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചത്. ഗുജറാത്ത്, തമിഴ്നാട് സംസ്ഥാനങ്ങളിലും പരാതികള്‍ സമര്‍പ്പിക്കാനുള്ള തീയതി 30 വരെ…
കേന്ദ്രത്തിന് മറുപടി; സ്വന്തമായി ദേശീയ പുസ്കാരങ്ങള്‍ പ്രഖ്യാപിച്ച് സ്റ്റാലിന്‍, മലയാളം ഉള്‍പ്പെടെ ഏഴ് ഭാഷകളില്‍ പുരസ്‌കാരം
ചെന്നൈ: കേന്ദ്ര സര്‍ക്കാരും തമിഴ്നാടും തമ്മിലുള്ള രാഷ്ട്രീയ തര്‍ക്കം സാഹിത്യ മേഖലയിലേക്കും. സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ റദ്ദാക്കിയ കേന്ദ്ര നീക്കത്തിനെതിരെ തമിഴ്നാട് സര്‍ക്കാര്‍ സ്വന്തമായി ദേശീയ തലത്തിലുള്ള സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ‘സെമ്മൊഴി സാഹിത്യ പുരസ്‌കാരം’ എന്ന പേരിലാണ് പരസ്‌കാരം അറിയപ്പെടുകയെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ വ്യക്തമാക്കി. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര പ്രഖ്യാപനം തടഞ്ഞ സാംസ്‌കാരിക മന്ത്രാലയത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് തമിഴ്‌നാടിന്റെ നീക്കം. മലയാളം ഉള്‍പ്പെടെ ഏഴ് പ്രധാന ഇന്ത്യന്‍ ഭാഷകളിലും തമിഴിലും മികച്ച സാഹിത്യ സൃഷ്ടികള്‍ക്ക് തമിഴ്നാട് സര്‍ക്കാര്‍ പുരസ്‌കാരം നല്‍കുമെന്നാണ് സ്റ്റാലിന്റെ പ്രഖ്യാപനം. കലയെയും രാഷ്ട്രീയവല്‍ക്കരിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് സ്റ്റാലിന്‍ വ്യക്തമാക്കി. സെമ്മൊഴി സാഹിത്യ പുരസ്‌കാരം എന്ന് പേരിട്ടിരിക്കുന്ന അവാര്‍ഡിന് അഞ്ച് ലക്ഷം രൂപയും ഫലകവുമാണ് സമ്മാനമായി ലഭിക്കുക. ഡിസംബര്‍ 18-ന് ഡല്‍ഹിയില്‍ നടക്കേണ്ടിയിരുന്ന കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം അവസാന നിമിഷം സാംസ്‌കാരിക മന്ത്രാലയം ഇടപെട്ട് തടയുകയായിരുന്നു. അക്കാദമി എക്‌സിക്യൂട്ടീവ് യോഗം അംഗീകരിച്ച പട്ടിക പുറത്തുവിടുന്നതിനാണ് കേന്ദ്രം…
മുംബൈ: പുതിയ തലമുറ പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കണമെന്നും പഴയ തലമുറ മാറിനില്‍ക്കണമെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. രാഷ്ട്രീയത്തില്‍ അടക്കം തലമുറമാറ്റം വേണമെന്ന ചര്‍ച്ചകള്‍ കൊഴുക്കുന്നതിനിടെയാണ് ഗഡ്കരിയുടെ വാക്കുകള്‍. കാര്യങ്ങള്‍ സുഗമമായി നടക്കാന്‍ തുടങ്ങുമ്പോള്‍ പുതിയ തലമുറ പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കണം. ഇതിന് പുതിയ തലമുറയ്ക്ക് സൗകര്യം ഒരുക്കാന്‍ പഴയ തലമുറ മാറി നില്‍ക്കണമെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു. അസോസിയേഷന്‍ ഫോര്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് (എഐഡി) പ്രസിഡന്റ് ആശിഷ് കാലെ സംഘടിപ്പിച്ച അഡ്വാന്റേജ് വിദര്‍ഭ-ഖസ്ദര്‍ ഔദ്യോഗിക് മഹോത്സവത്തെ സംബന്ധിച്ച വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ‘ക്രമേണ തലമുറയും മാറണമെന്ന് ഞാന്‍ വിശ്വസിക്കുന്നു.ആശിഷിന്റെ അച്ഛന്‍ എന്റെ സുഹൃത്താണ്. ഇപ്പോള്‍ നമ്മള്‍ ക്രമേണ വിരമിക്കാന്‍ തയ്യാറാകണം, ഉത്തരവാദിത്തം പുതിയ തലമുറയ്ക്ക് കൈമാറണം. വാഹനം സുഗമമായി ഓടാന്‍ തുടങ്ങുമ്പോള്‍, നമ്മള്‍ പിന്‍വാങ്ങി മറ്റ് എന്തെങ്കിലും ജോലി ചെയ്യണം,’- ഗഡ്കരി പറഞ്ഞു.
ബഹ്റൈനിലെ ഭക്ഷണപ്രേമികളുടെ കൂട്ടായ്മയായ ബഹ്‌റൈൻ ഫുഡ് ലവ്വേഴ്‌സ് ക്രിസ്മസ് കേക്ക് കോമ്പറ്റിഷൻ വിജയികൾക്കുള്ള സമ്മാനവിതരണവും മെമ്പേഴ്സ് ഒത്തുകൂടലും സംഘടിപ്പിച്ചു.
ഗുദൈബിയ അന്ദലുസ് ഗാർഡനിൽ നടന്ന ചടങ്ങിൽ ബഹ്‌റൈൻ ഫുഡ് ലവ്വേഴ്‌സ് അഡ്‌മിൻസും കുടുംബാംഗങ്ങളും പങ്കെടുത്തു. ഓൺലൈൻ ക്രിസ്തുമസ് കേക്ക് കോമ്പറ്റിഷനിൽ ഒന്നാം സമ്മാനം സൂര്യ രാജേഷ്, രണ്ടാം സമ്മാനം സലീന റാഫി , മൂന്നാം സമ്മാനം രമണി മാരാർ, നസ്‌റീൻ എന്നിവർ കരസ്ഥമാക്കി. ബഹ്‌റിനിലെ പ്രശസ്തരായ ലുലു ഗ്രൂപ്പ് ഷെഫ് സുരേഷ് നായരും ശ്രീമതി സിജി ബിനുവും ആയിരുന്നു കേക്ക് കോമ്പറ്റീഷൻ വിധി നിർണയം നടത്തിയത്. അഡ്മിൻമാരായ ഷജിൽആലക്കൽ വിഷ്ണുസോമൻ , രശ്മിഅനൂപ് , നിമ്മിറോഷൻ , സീർഷ എന്നിവർ ചേർന്ന് വിജയികൾക്ക് സമ്മാനങ്ങൾ നൽകി.വരുംകാല പ്രവർത്തനങ്ങളെ പറ്റിയുള്ള ചർച്ചകൾ അഡ്മിൻസ് പങ്കുവെച്ചു. പരിപാടിക്കുവേണ്ടി സ്പോണ്സർമാരായ ഇന്ത്യൻ ഡിലൈറ് റെസ്റ്റോറന്റ് , മോക്ഷ , ഡെലിസ്റ്റോ എന്നിവരോടും പരിപാടിയിൽ പങ്കെടുത്തവരോടും അഡ്മിൻ ശ്രീജിത്ത് ഫെറോക് നന്ദി പ്രകാശിപ്പിച്ചു.
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിര്‍ണായക അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിക്ക് കൈമാറും. ദ്വാര പാലക ശില്‍പ്പങ്ങള്‍ അടക്കമുള്ള സ്വര്‍ണ്ണപ്പാളികളുടെ ശാസ്ത്രീയ പരിശോധന ഫലം എസ്‌ഐടി റിപ്പോര്‍ട്ടിനൊപ്പം ഹാജരാക്കും. ശബരിമലയിലെ സ്വര്‍ണക്കൊള്ള സ്ഥിരീക്കുന്നതാണ് ശാസ്ത്രീയ പരിശോധന ഫലം. ഉണ്ണികൃഷ്ണന്‍ പോറ്റി കൊണ്ടുപോയി തിരികെയെത്തിച്ച കട്ടിളപ്പാളി, ദ്വാരപാലക ശില്‍പങ്ങള്‍ എന്നിവയില്‍ സ്വര്‍ണം കുറവ് വന്നതായാണ് വിക്രം സാരാഭായി സ്പേസ് സെന്ററിന്റെ (വിഎസ്എസ്സി) ഫോറന്‍സിക് പരിശോധന ഫലം. പോറ്റിയും സംഘവും സ്ഥാപിച്ചത് യഥാര്‍ത്ഥ പാളികളാണോ എന്ന ചോദ്യത്തിനുള്ള ഉത്തരം റിപ്പോര്‍ട്ടില്‍ ഉണ്ടാകും. തന്ത്രി, ശങ്കരദാസ് എന്നിവരുടെ അറസ്റ്റിനു ശേഷമുള്ള തുടര്‍ നടപടികളും എസ്‌ഐടി ഹൈക്കോടതിയെ അറിയിക്കും. വാജി വാഹന കൈമാറ്റത്തില്‍ അജയ് തറയില്‍ അടക്കമുള്ളവര്‍ക്കെതിരായ അന്വേഷണ കാര്യത്തില്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശം ഇന്നുണ്ടായേക്കും. 2012ലെ ബോര്‍ഡ് ഉത്തരവിന് വിരുദ്ധമായാണ് വാജി വാഹനം കൈമാറിതെന്നാണ് എസ് ഐ ടി കണ്ടെത്തല്‍. എന്നാല്‍ അഡ്വക്കേറ്റ് കമ്മീഷണറുടെയും ഹൈക്കോടതിയുടെയും അറിവോടെയാണ് കൈമാറ്റം എന്നതിന്റെ രേഖകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
ശബരിമല വിമാനത്താവള പദ്ധതിയില്‍ സര്‍ക്കാരിന് തിരിച്ചടി, ഭൂമിയില്‍ ഉടമാവകാശമില്ലെന്ന് കോടതി
കോട്ടയം: നിര്‍ദ്ദിഷ്ട ശബരിമല വിമാനത്താവളത്തിനായി കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റില്‍ സര്‍ക്കാരിന് ഉടമാവകാശമില്ലെന്ന് പാലാ സബ്‌കോടതി. സര്‍ക്കാര്‍ ഹര്‍ജി തള്ളിയ കോടതി ഭൂമിയുടെ ഉടമസ്ഥാവകാശം അയന ചാരിറ്റബിള്‍ ട്രസ്റ്റിനാണെന്നു വ്യക്തമാക്കി. ഇപ്പോള്‍ അയന ചാരിറ്റബിള്‍ ട്രസ്റ്റ് കൈവശം വെച്ചിരിക്കുന്ന 2570 ഏക്കര്‍ ഭൂമി പാട്ടക്കാലാവധി കഴിഞ്ഞതാണെന്നും ഇത് സര്‍ക്കാരില്‍ നിഷിപ്തമാകുമെന്നും കാണിച്ച് കോട്ടയം കലക്ടറാണ് കോടതിയെ സമീപിച്ചത്. ഇതിന്റെ വാദം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. 2018ല്‍ രാജമാണിക്യം കമ്മിറ്റി, ചെറുവള്ളി അടക്കമുള്ള എസ്റ്റേറ്റുകളുടെ പാട്ടക്കാലാവധി തീര്‍ന്നതാണെന്നും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ശുപാര്‍ശ നല്‍കിയിരുന്നു. സര്‍ക്കാര്‍ ഏറ്റെടുക്കല്‍ വിജ്ഞാപനവും നടത്തി. എന്നാല്‍ ഭൂമിയുടെ മുന്‍ ഉടമകളായ ഹാരിസണ്‍ മലയാളം ഹൈക്കോടതിയെ സമീപിച്ചു. ഭൂമി ഏറ്റെടുക്കല്‍ കോടതി റദ്ദാക്കി. ഭൂമി ഏറ്റെടുക്കാന്‍ സിവില്‍ കോടതിയെ സമീപിക്കാനാണ് നിര്‍ദേശിച്ചത്. പിന്നീട് സുപ്രീംകോടതിയും സമാനനിരീക്ഷണം നടത്തി. ഇതോടെയാണ് സര്‍ക്കാര്‍ പാലാ കോടതിയില്‍ ഹര്‍ജി നല്‍കിയത്. 2018ലെ ഹൈക്കോടതി വിധിയില്‍ത്തന്നെ ഭൂമി തങ്ങള്‍ക്ക് അവകാശമുള്ളതാണെന്ന് സൂചിപ്പിക്കുന്ന വിവരങ്ങള്‍ ഉണ്ടെന്നായിരുന്നു ഭൂ ഉടമകളായ…
യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് ഇന്ത്യയിലെത്തും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച
ദില്ലി: ഇന്ത്യ-യുഎഇ ബന്ധം കൂടുതൽ കരുത്തുറ്റതാക്കാൻ യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യയും യുഎഇയും തമ്മിൽ നിലവിലുള്ള കരാറുകളും സഹകരണവും ശക്തിപ്പെടുത്തുന്നതും പുതിയ സഹകരണ മേഖലകൾ തുറക്കുന്നതുമാകും സന്ദർശനമെന്ന് പ്രതീക്ഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് യുഎഇ പ്രസിഡന്റ് ഇന്ത്യയിലെത്തുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം കൂടുതൽ വിപുലമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സന്ദർശനം. പ്രസിഡന്‍റായി ചുമതലയേറ്റ ശേഷമുള്ള ശൈഖ് മുഹമ്മദിന്റെ മൂന്നാമത്തെ ഇന്ത്യ സന്ദർശനമാണിത്. വ്യാപാരം, നിക്ഷേപം, പ്രതിരോധ വ്യവസായം, ഊർജ്ജ സംരംഭങ്ങൾ എന്നിവ ചർച്ചകളിൽ പ്രധാന അജണ്ടയാകും. 2022-ൽ ഒപ്പുവെച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ, പ്രാദേശിക കറൻസിയിലുള്ള ഇടപാടുകൾ, നിക്ഷേപ ഉടമ്പടികൾ എന്നിവയിലെ പുരോഗതി വിലയിരുത്തും. മിഡിൽ ഈസ്റ്റിലെ നിലവിലെ അസ്ഥിരമായ സാഹചര്യം, ഇറാൻ-യുഎസ് ബന്ധത്തിലെ വിള്ളൽ, ഗാസയിലെ രാഷ്ട്രീയ സാഹചര്യം എന്നിവയെക്കുറിച്ച് ഇരുനേതാക്കളും ആശയവിനിമയം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയും യുഎഇയും…
‘അഭിനന്ദനം മാത്രമേ ഉളളൂ, അവധി ഇല്ലേ’; സ്വര്‍ണക്കപ്പ് നേട്ടത്തില്‍ കണ്ണൂരിന് അവധിയില്ല; കലക്ടറുടെ കുറിപ്പില്‍ ‘കമന്റ്’
കണ്ണൂര്‍: 64ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ജേതാക്കളായ കണ്ണൂര്‍ ജില്ലയ്ക്ക് വിജയം ആഘോഷിക്കാന്‍ ഇന്ന് അവധിയില്ല. പകരം സ്വര്‍ണകപ്പ് ഉയര്‍ത്തിയ പ്രതിഭകള്‍ക്ക് വന്‍ സ്വീകരണം ഒരുക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ഉച്ചയ്ക്ക് ജില്ലാ അതിര്‍ത്തിയായ മാഹിയില്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് തലശേരി, ധര്‍മടം, മുഴുപ്പിലങ്ങാട്, എടക്കാട്, ചാല, താഴെ ചൊവ്വ, മേലെ ചൊവ്വ വഴി കാള്‍ടെക്‌സിലേക്ക് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആനയിക്കും വൈകിട്ട് നാലിനു ടൗണ്‍ സ്‌ക്വയറില്‍ സ്വീകരണപരിപാടി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. അതേസമയം ജില്ലയുടെ നേട്ടത്തില്‍ അവധിയുണ്ടോയെന്ന് ചോദിച്ച് നിരവധി പേര്‍ ജില്ല കലക്ടറുടെ സാമൂഹിക മാധ്യമ പേജില്‍ അന്വേഷണം നടത്തി. എന്നാല്‍ പ്രതീക്ഷിച്ച മറുപടി ലഭിക്കാത്തതില്‍ നിരാശരായവര്‍ ‘അഭിനന്ദനം മാത്രമേ ഉള്ളൂ? അവധി ഇല്ലല്ലേ’ എന്ന് കലക്ടറുടെ കലോത്സവ വിജയികള്‍ക്കുള്ള അഭിനന്ദന കുറിപ്പിനു താഴെ കുറിച്ചു. ‘കലയുടെ കനകമുദ്ര ചൂടി കണ്ണൂര്‍! വിദ്യയും കലയും കായികമികവും ഒന്നുചേരുന്ന വിജയപഥങ്ങളിലൂടെ നമ്മുടെ മക്കള്‍ ഉന്നതങ്ങളില്‍ നിന്ന് ഉന്നതങ്ങളിലേക്ക് പറന്നുയരട്ടെ.…
സിംസ് വനിതാ വിഭാഗത്തിൻറ്റെയും കുട്ടികളുടെ വിഭാഗത്തിൻറ്റെയും സ്ഥാനാരോഹണംബഹ്റൈൻ സിറോ മലബാർ സൊസൈറ്റിയുടെ ഭാഗമായ ലേഡീസ് വിങ്ങിന്റെയും ചിൽഡ്രൻസ് വിങ്ങിന്റെയും പ്രവർത്തനോൽഘാടനം ജനുവരി 17 ന് സിംസ് ഗുഡ്വിൻ ഹാളിൽ നടന്നു.
ഇന്ത്യൻ ലേഡീസ് അസോസിയേഷൻ പ്രസിഡന്റ് സ്മിത ജെൻസൻ സിംസ് ലേഡീസ് വിംഗിന്റെ പ്രവർത്തനോത്ഘാടനം നിർവഹിച്ചു. സിനി ആർട്ടിസ്റ്റ് ജയ മേനോൻ ചിൽഡ്രൻസ് വിങ്ങിന്റെ പ്രവർത്തനോത്ഘാടനവും നിർവഹിച്ചു. സിംസ് പ്രസിഡന്റ് പി.റ്റി. ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി നെൽസൺ വർഗീസ് സ്വാഗതവും, വൈസ് പ്രസിഡന്റ് ജിമ്മി ജോസഫ്, ജോയിന്റ് സെക്രട്ടറി ജോബി ജോസഫ്, കെ സി എ പ്രസിഡന്റ് ജെയിംസ് ജോൺ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ലേഡീസ് വിംഗ് പ്രസിഡന്റ് സ്റ്റെഫി മരിയ അരുൺ, ജനറൽ സെക്രട്ടറി മേരി ജെയിംസ്, ചിൽഡ്രൻസ് വിംഗ് പ്രസിഡന്റ് ഷാർവിൻ ഷൈജു, ജനറൽ സെക്രട്ടറി ജെയിൻ ലൈജു എന്നിവർ ഈ വർഷത്തെ തങ്ങളുടെ പ്രവർത്തന രേഖകളെ കുറിച്ച് സംസാരിച്ചു. പോർഷെ ബഹ്‌റൈൻ വുമൺ ഓഫ് ദി ഇയർ അവാർഡ് ജേതാവ് ജയ മേനോനെ സിംസ് ലേഡീസ് വിങ്ങിനുവേണ്ടി പ്രസിഡന്റ് സ്റ്റെഫി മരിയ അരുൺ പൊന്നാട അണിയിച്ച് ആദരിച്ചു. സ്ത്രീ ശക്തീകരണത്തിന്റെ ഉദാത്ത ദൃഷ്ടാന്തമായുള്ള…
മനാമ: ഇന്ത്യൻ സ്‌കൂൾ പ്ലാറ്റിനം ജൂബിലി വർഷ സാംസ്കാരിക മേളക്ക് സംഗീത സാന്ദ്രമായ പരിപാടികളോടെ ഇസ ടൗൺ കാമ്പസിൽ ഉജ്വല സമാപനം.സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഫെയറിൽ വൻ ജനാവലി ഒത്തുചേർന്നിരുന്നു. രണ്ട് ദിവസത്തെ ആഘോഷം കാമ്പസിനെ സംസ്കാരത്തിന്റെയും സംഗീതത്തിന്റെയും ഒരുമയുടെയും സജീവമായ കേന്ദ്രമാക്കി മാറ്റി. അധ്യാപകർ,വിദ്യാർത്ഥികൾ, മാതാപിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ, വിശാലമായ സമൂഹം എന്നിവിടങ്ങളിൽ നിന്നും ആവേശകരമായ പ്രതികരണമാണ് സ്‌കൂൾ ഫെയറിനു ലഭിച്ചത്. സ്റ്റാർ വിഷൻ ഇവന്റ്‌സ് അവതരിപ്പിച്ച ഫെയറിന്റെ സമാപന ദിവസമായ വെള്ളിയാഴ്ച വിദ്യാർത്ഥികളുടെ നൃത്തപരിപാടികളും പ്രശസ്ത പിന്നണി ഗായിക രൂപാലി ജഗ്ഗ നയിച്ച സംഗീത നിശയും നിറവ് പകർന്നു. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ഫെയർ ജനറൽ കൺവീനർ ആർ. രമേശ്, സ്റ്റാർ വിഷൻ ഇവന്റ്‌സ് ചെയർമാൻ സേതുരാജ് കടയ്ക്കൽ, വൈസ് ചെയർമാനും സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, അസി. സെക്രട്ടറിയും…
