Author: News Desk

കണ്ണൂര്‍: എതിരാളികള്‍ നേരിയും നെറിയും ഉപേക്ഷിക്കുകയാണെന്നും നേരായ രീതിയിൽ എൽഡിഎഫിനെ എതിര്‍ക്കാൻ അവര്‍ക്ക് പറ്റുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മമ്പറത്ത് നടക്കുന്ന ധര്‍മടം മണ്ഡലത്തിലെ എൽഡിഎഫ് കണ്‍വെൻഷനിൽ സംസാരിക്കുകയായിരുന്നു പിണറായി വിജയൻ. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും കണ്‍വെൻഷനിൽ പങ്കെടുക്കുന്നുണ്ട്. എതിരാളികള്‍ എൽഡിഎഫിനെതിരെ നുണകള്‍ ഉണ്ടാക്കി പ്രചരിപ്പിക്കുകയാണെന്നും വീടുകളിൽ കയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുകയാണെന്നും പിണറായി വിജയൻ പറഞ്ഞു. ഗീബൽസിനെ കടത്തി വെട്ടുന്ന രീതിയിലാണ് എതിരാളികൾ പ്രവർത്തിക്കുന്നത്. കേരളം നൽകുന്ന നേറ്റിവിറ്റി കാർഡ് ആർക്കും എതിർക്കാൻ കഴിയില്ല. ഞാൻ കേരളത്തിന്‍റെ സന്തതി ആണ് എന്നാണത്.അതുപോലും അംഗീകരിക്കാൻ സംഘപരിവാർ തയ്യാറല്ല. എല്ലാവരെയും വീട്ടിൽ ചെന്ന് കാണണം. നുണകൾ ഓരോന്നും പൊളിക്കണമെന്നും പിണറായി വിജയൻ പറഞ്ഞു. സ്ഥാനാർത്ഥി എന്ന നിലയിൽ എല്ലാവരെയും കാണാൻ പ്രയാസമുണ്ട്. അത് എല്ലാവരും മനസ്സിലാക്കുമെന്ന് കരുതുന്നു. സംസ്ഥാനത്ത് എല്ലായിടത്തും എത്തണം. ആ പരിമിതി മനസ്സിലാക്കി പ്രചാരണം ഏറ്റെടുക്കണമെന്നും പിണറായി വിജയൻ പറഞ്ഞു. കണ്‍വെൻഷനിലൽ വെച്ച് പത്തനാപുരം ഗാന്ധി…

Read More

പാലക്കാട് : വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള രണ്ട് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ കൂടി പ്രഖ്യാപിച്ച് എൽഡിഎഫ് പ്രചാരണരംഗത്ത് സജീവമായി. പാലക്കാട് മണ്ഡലത്തിൽ അപ്രതീക്ഷിത നീക്കത്തിലൂടെ എൻഎംആർ. റസാഖിനെ ഇടതുപക്ഷം രംഗത്തിറക്കി. കൊടുവള്ളിയിൽ സലിം മടവൂരിനെയും സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രമുഖ സ്ഥാനാർത്ഥികളെല്ലാം കളം പിടിച്ചതോടെ പാലക്കാട് മണ്ഡലം ഇത്തവണ കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടവേദിയായി മാറും. ഉപതെര‍ഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ടെങ്കിലും ഇത്തവണയും സരിന് അവസരം ലഭിക്കുമെന്ന് കുരതിയെങ്കിലും സംസ്ഥാന നേതൃത്വം ഇടപെട്ടാണ് പുതിയ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തിയത്.  എൻ എം ആർ റസാഖിനെ സ്വതന്ത്രനായി നിർത്തുന്നതിലൂടെ ന്യൂനപക്ഷ വോട്ടുകളിലും നിഷ്പക്ഷ വോട്ടുകളിലും വിള്ളലുണ്ടാക്കാമെന്നാണ് എൽഡിഎഫ് കണക്കുകൂട്ടുന്നത്. പ്രദേശത്തെ പ്രമുഖനായ ഹോട്ടൽ വ്യവസായിയാണ് എൻഎംആര്‍ റസാഖ്.യുഡിഎഫ് സ്ഥാനാർത്ഥിയായി നേരത്തെ തന്നെ പ്രചാരണം ആരംഭിച്ച രമേശ് പിഷാരടി വലിയ ആത്മവിശ്വാസത്തിലാണ്. എന്റെ കംഫർട്ടിനേക്കാൾ പാർട്ടി ഏൽപ്പിച്ച ദൗത്യത്തിനാണ് ഞാൻ മുൻഗണന നൽകുന്നത്. ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും മണ്ഡലത്തിൽ ചെയ്ത നല്ല കാര്യങ്ങൾ തുടരുകയാണ് എന്റെ ലക്ഷ്യം എന്ന്…

Read More

മനാമ: ബഹ്റൈനെതിരായ ഇറാനിയന്‍ ആക്രമണത്തെത്തുടര്‍ന്ന് പ്രാദേശിക സംഭവവികാസങ്ങളെക്കുറിച്ചുള്ള തുടര്‍ച്ചയായ വിലയിരുത്തലിന്റെ ഭാഗമായി രാജ്യത്തിന്റെ വ്യോമാതിര്‍ത്തിയിലോ പ്രദേശിക ജലാശയങ്ങളിലോ അസാധാരണമായ റേഡിയേഷന്‍ അളവില്ലെന്ന് സുപ്രീം കൗണ്‍സില്‍ ഫോര്‍ എന്‍വയോണ്‍മെന്റ് (എസ്.സി.ഇ) സ്ഥിരീകരിച്ചു.ദേശീയ സ്ഥാപനങ്ങളുമായി സഹകരിച്ച് രാജ്യവ്യാപകമായ റേഡിയേഷന്‍, പരിസ്ഥിതി സെന്‍സറുകള്‍ എന്നിവയുടെ ശൃംഖലയിലൂടെ നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ 24 മണിക്കൂറും നടക്കുന്നുണ്ടെന്ന് കൗണ്‍സില്‍ ചൂണ്ടിക്കാട്ടി. ഏതെങ്കിലും സംഭവവികാസങ്ങള്‍ സമയബന്ധിതമായും കൃത്യമായും കണ്ടെത്തുന്നുവെന്ന് ഉറപ്പാക്കാന്‍ ജി.സി.സി. എമര്‍ജന്‍സി മാനേജ്മെന്റ് സെന്ററുമായും അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി ഉള്‍പ്പെടെയുള്ള പ്രത്യേക പ്രാദേശിക, അന്താരാഷ്ട്ര സംഘടനകളുമായും അടുത്ത ഏകോപനം തുടരുന്നുണ്ട്. നിലവില്‍ ആശങ്കയ്ക്ക് കാരണമില്ലെന്ന് എസ്.സി.ഇ. വ്യക്തമാക്കി.

Read More

മനാമ: അസാധാരണ വലുപ്പമുള്ള സവാളയിലൊളിപ്പിച്ച് നിരോധിത പുകയില ഉല്‍പ്പന്നം ബഹ്‌റൈനിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ ഇന്ത്യക്കാരനായ ബിസിനസുകാരന് ഹൈ ക്രിമിനല്‍ കോടതി മൂന്നു വര്‍ഷം തടവുശിക്ഷയും 47,000 ദിനാര്‍ പിഴയും വിധിച്ചു.കൂടാതെ ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു. ഇയാള്‍ കടല്‍ മാര്‍ഗം ഇറക്കുമതി ചെയ്ത അസാധാരണ വലുപ്പമുള്ള സവാളകള്‍ സംശയം തോന്നി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോഴാണ് അതില്‍നിന്ന് 11,110 ചെറിയ കവറുകളിലായി ഒളിപ്പിച്ച, 20,000 ദിനാര്‍ വിലവരുന്ന 1,533 കിലോഗ്രാം ഇന്ത്യന്‍ പാന്‍ കണ്ടെത്തിയത്.

Read More

മനാമ: ബഹ്‌റൈനില്‍ ഇറാനിയന്‍ ആക്രമണം മൂലം തകര്‍ന്ന ചെറുകിട- ഇടത്തരം ബിസിനസുകള്‍ക്ക് ഫീസിളവ് നല്‍കണമെന്ന നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിച്ചു.ഇത്തരം സ്ഥാപനങ്ങള്‍ക്ക് വെള്ളം, വൈദ്യുതി, മുനിസിപ്പല്‍ ഫീസുകള്‍ താല്‍ക്കാലികമായി ഒഴിവാക്കിക്കൊടുക്കാനാണ് നിര്‍ദേശം. മുഹമ്മദ് ജനാഹി, അഹമ്മദ് ഖരാത്ത, അഹമ്മദ് അല്‍ സല്ലൂം, മംദൂഹ് അല്‍ സാലിഹ്, ഹസ്സന്‍ ബുഖാമസ് എന്നീ എം.പിമാര്‍ ചേര്‍ന്നാണ് നിര്‍ദേശം പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.ബഹ്‌റൈന് നേരെയുണ്ടായ ആക്രമണങ്ങളും അതുമൂലമുണ്ടായ വിപണി സമ്മര്‍ദ്ദങ്ങളും ചെറുകിട- ഇടത്തരം ബിസിനസുകളെ ബാധിച്ചിട്ടുണ്ടെന്ന് എം.പിമാര്‍ പറഞ്ഞു. വിതരണ മാര്‍ഗങ്ങള്‍ തകര്‍ന്നതും ദൈനംദിന ചെലവുകള്‍ വര്‍ധിച്ചതും സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം താളംതെറ്റിച്ചിട്ടുണ്ടെന്ന് ജനാഹി പറഞ്ഞു.

Read More

തിരുവനന്തപുരം: മാതൃക പെരുമാറ്റ ചട്ടത്തിന്റെ ലംഘനം ചൂണ്ടിക്കാട്ടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കത്തയച്ചു. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നിട്ടും സർക്കാരിന്റെ നേട്ടങ്ങൾ വിവരിച്ച് പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ നേതാവ് കത്തയച്ചത്. ഇത് പെരുമാറ്റ ചട്ടലംഘനം എന്ന് വി ഡി സതീശൻ അഭിപ്രായപ്പെട്ടു. സർക്കാർ പരസ്യങ്ങൾ നീക്കണമെന്ന മാർഗനിർദ്ദേശങ്ങളുടെ ലംഘനമെന്നും പ്രതിപക്ഷ നേതാവ് കത്തിൽ വിവിരിച്ചു. പരസ്യങ്ങൾ ഉടൻ നീക്കി ചട്ടലംഘനത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്നും തെരഞ്ഞെടുപ്പ് ഓഫീസർക്ക് അയച്ച കത്തിൽ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Read More

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റപ്പാലം മണ്ഡലത്തിൽ മത്സരിക്കുമെന്ന് ഉറപ്പിച്ച് സിപിഎം വിട്ട പികെ ശശി. ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർത്ഥിയായി പികെ ശശിയെ മത്സരിപ്പിക്കാനാണ് തീരുമാനം. ശശിയ്ക്കായ് മണ്ഡലത്തിൽ മുതിർന്ന നേതാക്കളുടെ യോഗം നടക്കുകയാണ്. ഇന്ന് സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കും. ഇന്നത്തെ പ്രഖ്യാപനത്തിന് ശേഷം നാളെ മണ്ഡലത്തിൽ റോഡ് ഷോ നടത്തും. നേരത്തെ, ശശിക്കെതിരെ കോൺ​ഗ്രസിലെ ഒരു വിഭാ​ഗം രം​ഗത്തെത്തിയിരുന്നു. എന്നാൽ ഈ പ്രതിഷേധത്തെ മറികടന്നാണ് യുഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിക്കുന്നത്. സിപിഎമ്മിനോട് പിണങ്ങിയ ശശി ദിവസങ്ങൾക്ക് മുമ്പാണ് പാർട്ടി വിട്ടത്.

Read More

ദില്ലി: റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിലുമായി ചൈനയിലേക്ക് പുറപ്പെട്ട ടാങ്കർ കപ്പലിന് തെക്കൻ ചൈനാ കടലിൽ വച്ച് ദിശാമാറ്റം. മോസ്കോയിൽ നിന്നുള്ള ഓയിൽ വാങ്ങൽ ഇന്ത്യ ഇരട്ടിയാക്കിയതിന് പിന്നാലെയാണ് റഷ്യ കപ്പൽ ചൈനയിലേക്ക് പോകാതെ യുടേൺ എടുത്തത്. ദി അക്വാ ടൈറ്റൻ എന്ന ടാങ്കറാണ് ചൈനയിലേക്ക് പോകാതെ ഇന്ത്യയിലേക്ക് എത്തുന്നത്. മാർച്ച് 21ന് ദി അക്വാ ടൈറ്റൻ ന്യൂ മാംഗളൂരിലേക്ക് എത്തുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജനുവരി മാസത്തിൽ ബാൾട്ടിക് കടലിൽ നിന്ന് ചരക്ക് നിറച്ച് പുറപ്പെട്ടതാണ് ദി അക്വാ ടൈറ്റൻ എന്നാണ് ഷിപ്പ് ട്രാക്കിംഗ് ഡാറ്റ വിശദമാക്കുന്നത്. ചൈനീസ് തുറമുഖമായ റിസ്ഹോയിലേക്ക് പുറപ്പെട്ടതായിരുന്നു ഈ ടാങ്കർ കപ്പൽ. ചൈനീസ് തുറമുഖത്തേക്ക് എത്താൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് കപ്പൽ യുടേൺ എടുത്തത്. റഷ്യയിൽ നിന്ന് ഇന്ധനം വാങ്ങുന്നതിന് അമേരിക്ക ഇന്ത്യയ്ക്ക് പച്ചക്കൊടി കാണിച്ചതിന് പിന്നാലെ റഷ്യൻ ഓയിലിന് ഇന്ത്യ അധികമായി വാങ്ങാൻ ആരംഭിച്ചിരുന്നു. ഇന്ത്യൻ റിഫൈനറികൾ 30 ദശലക്ഷം ബാരൽ എണ്ണയാണ്…

Read More

കൊച്ചി: കോൺഗ്രസില്‍ തര്‍ക്കമില്ലെന്ന് പ്രതിപക്ഷ നേതാവ് ആവര്‍ത്തിക്കുന്നതിനിടെ കൊച്ചിയിൽ പോസ്റ്റർ പ്രിന്റ് ചെയ്തു തുടങ്ങി ദീപ്തി മേരി വർഗീസ് ക്യാമ്പ്. സർവ്വം ദീപ്തം എന്ന ടാഗ് ലൈനോട് ആയിരുന്നു പോസ്റ്റർ തയ്യാറാക്കിയത്. കൊച്ചി സ്ഥാനാർത്ഥി ആരെന്ന അഭിമുഖങ്ങൾക്കിടയിലാണ് ദീപ്തി മേരി വർഗീസിനെ പോസ്റ്റർ അടിച്ചു തുടങ്ങിയത്. കൊച്ചിയിൽ ഷിയാസിനെ സ്ഥാനാർത്ഥിയാക്കിയേക്കുമെന്ന് അഭ്യങ്ങൾക്കിടയിലാണ് ദീപ്തി മേരി വർഗീസിനായി പോസ്റ്റർ പ്രിന്റ് തുടങ്ങിയത്. കൊച്ചി നഗരത്തിലെ സ്വകാര്യ പ്രസ്സിൽ അച്ചടിച്ച പോസ്റ്ററുകളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ പോസ്റ്ററുകൾ അച്ചടിക്കുന്നത് നിർത്തിവയ്ക്കാൻ ദീപ്തി നിർദ്ദേശം നൽകി.അവശേഷിക്കുന്ന സീറ്റുകളില്‍ ഇന്ന് തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്ന് നേതാക്കാള്‍ പറയുമ്പോഴും കോൺഗ്രസില്‍ സ്ഥാനാർത്ഥി നിർണയത്തിൽ തർക്കം തുടരുന്നു. കൊച്ചിയിൽ ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസിനെ മത്സരിപ്പിക്കണമെന്നാണ് വി ഡി സതീശൻ്റെ വാദം. എന്നാൽ ദീപ്തി മേരി വർ​ഗീസിനെ കൊച്ചിയിൽ പരി​ഗണിക്കണമെന്നാണ് കെ സി വേണു​ഗോപാലിൻ്റെ നിലപാട്. കോൺ​ഗ്രസ് സമ്പൂർണ്ണ വിജയ പ്രതീക്ഷ വെച്ചു പുലർത്തുന്ന എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ,…

Read More

അബുദാബി: പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന സുരക്ഷാ വെല്ലുവിളികളും മേഖലയിലെ സംഘർഷ സാഹചര്യത്തിലും ആശങ്ക രേഖപ്പെടുത്തി യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ഇരു നേതാക്കളും ഫോണിൽ സംസാരിച്ചു. വരാനിരിക്കുന്ന ചെറിയ പെരുന്നാളിന് മുന്നോടിയായി പരസ്പരം പെരുന്നാൾ ആശംസകൾ നേർന്ന നേതാക്കൾ, മേഖലയിലെ സ്ഥിരതയെയും സമുദ്ര സുരക്ഷയെയും കുറിച്ച് വിശദമായ ചർച്ചകൾ നടത്തി.‘എന്റെ സഹോദരൻ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി സംസാരിക്കുകയും മുൻകൂട്ടി ഈദ് ആശംസകൾ അറിയിക്കുകയും ചെയ്തു,’ എന്ന് മോദി എക്സിൽ കുറിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ഉഭയകക്ഷി ബന്ധത്തെ പ്രതിഫലിപ്പിക്കുന്നതായിരുന്നു ഈ സംഭാഷണം. യുഎഇയിലെ സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചു. നിരപരാധികളുടെ ജീവൻ നഷ്ടപ്പെടുന്നതും അടിസ്ഥാന സൗകര്യങ്ങൾ തകർക്കുന്നതും അംഗീകരിക്കാനാവില്ലെന്ന് മോദി വ്യക്തമാക്കി. ആഗോള ഊർജ്ജ വിതരണത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതവും തടസ്സമില്ലാത്തതുമായ കപ്പൽ ഗതാഗതം ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം…

Read More