- ഐ.എൽ.എയുടെ സാമൂഹിക സേവനങ്ങൾക്ക് മന്ത്രിയുടെ അഭിനന്ദനം; പൂർണ പിന്തുണ വാഗ്ദാനം ചെയ്തു
- ലൈസൻസുള്ള ഔദ്യോഗിക മാർഗങ്ങളിലൂടെ മാത്രം സംഭാവന നൽകണം; ബോധവൽക്കരണവുമായി അധികൃതർ
- ഒക്ടോബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ബഹ്റൈൻ; പുതിയ നിരക്കുകൾ ഇന്ന് മുതൽ
- ഇന്ത്യൻ സ്കൂൾ രക്ഷിതാക്കൾക്ക് സൗജന്യ തത്സമയ ബസ് ട്രാക്കിംഗ്
- ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ യുഎഇയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയ പൂർത്തിയാക്കി
- വിസ്മയ കേരളത്തിൽ വേലി കെട്ടേണ്ടത് മനുഷ്യർക്കോ? ഉദ്യോഗസ്ഥ പ്രഭുക്കൾക്കോ?? ബഹ്റൈൻ എ.കെസി.സി
- മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ വധക്കേസ്: വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു
- മന്ത്രിയുടെ വാഹനം ആക്രമിച്ചത് സി.പി.എം നേതൃത്വത്തിന്റെ അറിവോടെയെന്ന് മുഖ്യമന്ത്രി
Author: News Desk
മനാമ: ഖത്തറിലെ റാസ് ലഫാന്‍ വ്യവസായ നഗരത്തിനു നേരെ ഇറാന്‍ നടത്തിയ ഹീനമായ ആക്രമണത്തെ ബഹ്റൈന്‍ ശക്തമായി അപലപിക്കുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.മേഖലയിലെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന അപകടകരമായ ആക്രമണമായും നല്ല അയല്‍പക്ക തത്വങ്ങളുടെയും അന്താരാഷ്ട്ര നിയമങ്ങളുടെയും നഗ്നമായ ലംഘനമായും ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ പ്രമേയം 2817ന്റെ ലംഘനമായും ഇതിനെ കണക്കാക്കുന്നു.ഖത്തറെന്ന സഹോദര രാഷ്ട്രത്തോട് ബഹ്റൈന്‍ പൂര്‍ണ ഐക്യദാര്‍ഢ്യവും അതിന്റെ പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവ സംരക്ഷിക്കുന്നതിന് സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും പൂര്‍ണ്ണ പിന്തുണയും പ്രഖ്യാപിക്കുന്നതായി മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
മനാമ: ഹിജ്റ 1447ലെ വിശുദ്ധ റമദാന്‍ മാസം മാര്‍ച്ച് 19ന് പൂര്‍ത്തീയാകുമെന്നും മാര്‍ച്ച് 20 ഈദുല്‍ ഫിത്തര്‍ ദിവസമായിരിക്കുമെന്നും ബഹ്റൈന്‍ ചന്ദ്രദര്‍ശന സമിതി പ്രഖ്യാപിച്ചു.ശവ്വാല്‍ മാസപ്പിറവി ദര്‍ശനത്തിനായി മാര്‍ച്ച് 18ന് (റമദാന്‍ 29 ഹിജ്‌റ) വൈകുന്നേരം സുപ്രീം കൗണ്‍സില്‍ ഫോര്‍ ഇസ്ലാമിക് അഫയേഴ്സില്‍ (എസ്.സി.ഐ.എ) യോഗം ചേര്‍ന്നിരുന്നു. 18ന് ആരും മാസപ്പിറവി കണ്ടതായി സ്ഥിരീകരിച്ചിട്ടില്ലാത്തതിനാല്‍ റമദാന്‍ വ്യാഴാഴ്ച മുപ്പത് ദിവസം പൂര്‍ത്തിയാകും. ഹിജ്‌റ 1447ലെ ശവ്വാല്‍ മാസം വെള്ളിയാഴ്ച ആരംഭിക്കും.രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്‍, രാജകുടുംബാംഗങ്ങള്‍, ബഹ്റൈനിലെ ജനങ്ങള്‍, അറബ്- ഇസ്ലാമിക രാജ്യങ്ങള്‍ എന്നിവര്‍ക്ക് എസ്.സി.ഐ.എ. ഈദുല്‍ ഫിത്തര്‍ ആശംസകള്‍ നേര്‍ന്നു.
അയയാതെ കെസി വേണുഗോപാലും വിഡി സതീശനും, നേതാക്കള്‍ തമ്മിൽ തര്‍ക്കം രൂക്ഷം; കടുത്ത അതൃപ്തിയിൽ രാഹുൽ ഗാന്ധി
ദില്ലി: കോണ്‍ഗ്രസിന്‍റെ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക വൈകുന്നു. രാത്രിയിൽ നടന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ കേരളത്തിലെ സീറ്റുകളിൽ ധാരണയായില്ല. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി രാത്രിയിലും ചേരുകയാണ്. പാനലിട്ട സീറ്റുകളിൽ നേതാക്കള്‍ തമ്മിൽ തര്‍ക്കം രൂക്ഷമാണ്. യോഗത്തിൽ കെസി വേണുഗോപാലും വിഡി സതീശനും കടുത്ത നിലപാട് തുടരുകയാണ്. കൊച്ചി, ഇടുക്കി സീറ്റുകളിലാണ് നേതാക്കള്‍ തമ്മിൽ തര്‍ക്കം രൂക്ഷമായി തുടരുന്നത്. കൊച്ചി സീറ്റിൽ ഡിസിസി പ്രസിഡന്‍റ് മുഹമ്ദ് ഷിയാസിനായി വിഡി സതീശനും ദീപ്തി മേരി വര്‍ഗീസിനായി കെസി വേണുഗോപാലും കടുംപിടിത്തം തുടരുകയാണെന്നാണ് വിവരം. സെന്‍ട്രൽ ഇലക്ഷൻ കമ്മിറ്റി യോഗത്തിലും തര്‍ക്കം തുടരുകയാണ്. തര്‍ക്കം തീരാത്തതിൽ രാഹുൽ ഗാന്ധിയും കടുത്ത അതൃപ്തിയിലാണ്. കണ്ണൂര്‍ സീറ്റിന്‍റെ കാര്യത്തിലും തീരുമാനമായിട്ടില്ല. കെ സുധാകരന്‍റെയും അടൂര്‍ പ്രകാശിന്‍റെയും കാര്യത്തിലടക്കം തീരുമാനമായിട്ടില്ല. തീരുമാനമാകാതായതോടെ പുറത്തുപോയി ചര്‍ച്ച ചെയ്ത് തീരുമാനം അറിയിക്കാൻ രാഹുൽ ഗാന്ധി നേതാക്കളോട് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അസം അടക്കമുള്ള സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് സെന്‍ട്രൽ ഇലക്ഷൻ കമ്മിറ്റി…
കേരളത്തിലെ ബിജെപി സ്ഥാനാർത്ഥി നിർണ്ണയം അന്തിമഘട്ടത്തിൽ; നിർണ്ണായക യോഗം തുടരുന്നു, രണ്ടാം പട്ടിക നാളെ
ദില്ലി : കേരളമടക്കം നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ അവശേഷിക്കുന്ന സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതിനായി പാർട്ടി ബിജെപി തിരഞ്ഞെടുപ്പ് സമിതി യോഗം ചേരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് ഡൽഹിയിൽ യോഗം നടക്കുന്നത്. കേരളത്തിൽ നിന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, സി. സദാനന്ദൻ എംപി, കേരളത്തിന്റെ ചുമതലയുള്ള മറ്റ് കേന്ദ്ര നേതാക്കൾ എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. സംസ്ഥാന സമിതി നേരത്തെ സമർപ്പിച്ച പട്ടികയിലെ പേരുകൾ കേന്ദ്ര നേതൃത്വം വിശദമായി പരിശോധിച്ചു വരികയാണ്. പ്രധാനപ്പെട്ട മണ്ഡലങ്ങളിൽ ശക്തരായ സ്ഥാനാർത്ഥികളെ തന്നെ അണിനിരത്തി ത്രികോണ മത്സരം ഉറപ്പാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ സ്വാധീനം വർധിപ്പിക്കാൻ സാധിക്കുന്ന ജനകീയ മുഖങ്ങളെ കണ്ടെത്താനാണ് ചർച്ചകളിൽ മുൻഗണന നൽകുന്നത്. സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാക്കി ബിജെപിയുടെ രണ്ടാം ഘട്ട പട്ടിക നാളെ പുറത്തിറക്കിയേക്കും എന്നാണ് സൂചന. ആദ്യഘട്ട പട്ടികയെ ചൊല്ലി…
സൗദിയിൽ മാസപ്പിറവി കണ്ടില്ല; ഗൾഫിൽ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച; ഒമാനിലെ കാര്യം നാളെ അറിയാം
റിയാദ്: സൗദി അറേബ്യയിൽ മാസപ്പിറവി ദൃശ്യമാകാത്തതിനെത്തുടർന്ന് ഈ വർഷത്തെ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച (മാർച്ച് 20) ആയിരിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ബുധനാഴ്ച വൈകുന്നേരം മാസപ്പിറവി നിരീക്ഷിച്ചെങ്കിലും എവിടെയും ദൃശ്യമാകാത്തതിനാൽ റമദാൻ 30 പൂർത്തിയാക്കി വെള്ളിയാഴ്ച പെരുന്നാൾ ആഘോഷിക്കാനാണ് തീരുമാനം. യു എ ഇ, ഖത്തർ, കുവൈത്ത് തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലും വെള്ളിയാഴ്ചയായിരിക്കും പെരുന്നാൾ. അതേസമയം, ഒമാനിൽ മാസപ്പിറവി നിരീക്ഷിക്കുന്നത് വ്യാഴാഴ്ച വൈകുന്നേരമായിരിക്കും. ഒമാനിലും മുസ്ലിം കലണ്ടർ പ്രകാരം 29-ാം രാവായ നാളെ മാസപ്പിറവി കണ്ടാൽ വെള്ളിയാഴ്ചയായിരിക്കും പെരുന്നാൾ. നാളെ മാസപ്പിറവി കണ്ടില്ലെങ്കിൽ ശനിയാഴ്ചയുമായിരിക്കും പെരുന്നാൾ. കേരളത്തിലെ കാര്യത്തിലും നാളെയോടെ തീരുമാനമാകുമെന്നാണ് പ്രതീക്ഷ.
പെരുമ്പാവൂരിലെ ട്വന്‍റി 20 സ്ഥാനാര്‍ത്ഥി ലക്ഷ്മിപ്രിയക്ക് വോട്ടില്ല, ഇന്ന് നടത്താനിരുന്ന റോഡ് ഷോ റദ്ദാക്കി
കൊച്ചി: പെരുമ്പാവൂരിലെ ട്വൻറി 20 സ്ഥാനാർഥി നടി ലക്ഷ്മിപ്രിയയ്ക്ക് വോട്ടില്ല. തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിൽ ആണ് നിലവിൽ ലക്ഷ്മിപ്രിയയുടെ താമസം. ഇവിടത്തെ വോട്ടർപട്ടികയിൽ ലക്ഷ്മി പ്രിയയുടെ പേരില്ലെന്ന സ്ഥിരീകരണമാണ് പുറത്തുവരുന്നത്. തൃക്കാക്കരിയിലെ ഫ്ലാറ്റുണ്ടായിരുന്ന പ്രദേശത്തും പേര് വിവരങ്ങൾ ലിസ്റ്റിലില്ല എന്നാണ് വിവരം. തുടർന്ന് ഇന്ന് നടത്താനിരുന്ന ലക്ഷ്മിപ്രിയയുടെ റോഡ് ഷോ റദ്ദാക്കി. ആരോഗ്യപ്രശ്നങ്ങളുള്ളതിനാലാണ് റോഡ് ഷോ റദ്ദാക്കിയതെന്നാണ് വിശദീകരണം. ഇന്നലെയാണ് സാബു എം ജേക്കബ് ലക്ഷ്മിപ്രിയയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്.സിനിമാ സീരിയല്‍ താരങ്ങള്‍ക്ക് കൂട്ടത്തോടെ സീറ്റ് നല്‍കി ബിജെപി ഘടകകക്ഷിയായ ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ തൃപ്പൂണിത്തുറയില്‍ സിനിമാ താരം അഞ്ജലി നായരാണ് സ്ഥാനാര്‍ഥി. കൂടുതല്‍ സെലിബ്രിറ്റികള്‍ പാര്‍ട്ടിയുടെ ഭാഗമായി ഇനിയും മല്‍സരരംഗത്തുണ്ടാകുമെന്ന് ട്വന്‍റി ട്വന്‍റി നേതൃത്വം അവകാശപ്പെട്ടു. തൃപ്പൂണിത്തുറയില്‍ അഞ്ജലി നായര്‍, പെരുമ്പാവൂരില്‍ ലക്ഷ്മി പ്രിയ, ഏറ്റുമാനൂരില്‍ വീണ നായര്‍, അങ്കമാലിയില്‍ പ്രോമി കുര്യാക്കോസ്. അഖില്‍ മാരാര്‍ക്ക് പിന്നാലെയാണ് കൂടുതല്‍ സിനിമ സീരിയല്‍ സോഷ്യല്‍ മീഡിയ താരങ്ങളെ…
മനാമ: ബഹ്‌റൈനു നേരെയുള്ള ഇറാന്റെ ആക്രമണത്തിന്റെ തുടക്കം മുതല്‍ ഇതുവരെ ബഹ്‌റൈന്‍ പ്രതിരോധ സേന (ബി.ഡി.എഫ്) ഇറാന്റെ 130 മിസൈലുകളും 234 ഡ്രോണുകളും തടഞ്ഞുനിര്‍ത്തി നശിപ്പിച്ചതായും ഇറാനിയന്‍ ആക്രമണത്തിന്റെ തുടര്‍ച്ചയെ തുടര്‍ന്നും തടയുന്നുണ്ടെന്നും ബി.ഡി.എഫ്. ജനറല്‍ കമാന്‍ഡ് അറിയിച്ചു.ഈ കാലയളവിലുടനീളം തങ്ങളുടെ ഉദ്യോഗസ്ഥര്‍ പ്രകടിപ്പിച്ച അസാധാരണമായ യുദ്ധ സന്നദ്ധതയിലും പ്രവര്‍ത്തന മികവിലും മാതൃകാപരമായ ജാഗ്രതയിലും ജനറല്‍ കമാന്‍ഡ് അഭിമാനം പ്രകടിപ്പിച്ചു.പൊതുജനങ്ങളെല്ലാം വീടിനുള്ളില്‍ തന്നെ തുടരാനും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രം പുറത്തിറങ്ങാനും സ്വന്തം സുരക്ഷയ്ക്കായി അതീവ ജാഗ്രത പാലിക്കാനും ജനറല്‍ കമാന്‍ഡ് ആഹ്വാനം ചെയ്തു. ആക്രമണബാധിത സ്ഥലങ്ങള്‍, സംശയാസ്പദമായ വസ്തുക്കള്‍ എന്നിവയില്‍നിന്ന് അകലം പാലിക്കണം. സൈനിക നടപടികളുടെയോ അവശിഷ്ടങ്ങള്‍ വീണ സ്ഥലങ്ങളുടെയോ ചിത്രീകരണം ഒഴിവാക്കണം. കിംവദന്തികള്‍ പ്രചരിപ്പിക്കരുത്. ഔദ്യോഗിക സ്രോതസ്സുകളില്‍നിന്നും സര്‍ക്കാര്‍ മാധ്യമങ്ങളില്‍നിന്നും മാത്രം വിവരങ്ങള്‍ ശേഖരിക്കണമെന്നും പൊതുജനങ്ങളോട് ജനറല്‍ കമാന്‍ഡ് അഭ്യര്‍ത്ഥിച്ചു.
മനാമ: ഗള്‍ഫ് മേഖലയിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ നിലവില്‍ വിദേശത്തുള്ള ബഹ്റൈന്‍ പൗരരെ കര അതിര്‍ത്തി കടന്നുള്ള സ്ഥലങ്ങളിലൂടെ തിരികെ കൊണ്ടുവരുന്നത് വിദേശകാര്യ മന്ത്രാലയം തുടരുന്നു.ബഹ്റൈനിലെയും മറ്റു ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) അംഗരാജ്യങ്ങളിലെയും ബന്ധപ്പെട്ട അധികാരികളുമായും വിദേശത്തുള്ള ബഹ്റൈന്‍ എംബസികളുമായും സഹകരിച്ചാണ് ഈ ശ്രമങ്ങള്‍ നടക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. മറ്റു ജി.സി.സി. രാജ്യങ്ങളിലെ ബഹ്റൈന്‍ പൗരരുടെ അവസ്ഥകള്‍ എംബസികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും കര അതിര്‍ത്തി കടന്നുള്ള ഗതാഗത നടപടിക്രമങ്ങള്‍ സുഗമമാക്കാനും രാജ്യത്തേക്ക് സുരക്ഷിതവും സുഗമവുമായ തിരിച്ചുവരവ് ക്രമീകരിക്കുന്നതിനും ആവശ്യമായ പിന്തുണ നല്‍കുകയും ചെയ്യുന്നു.വിദേശത്തുള്ള ബഹ്റൈന്‍ പൗരരുടെ സ്ഥിതിഗതികള്‍ 24 മണിക്കൂറും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും വിദേശത്തുള്ള രാജ്യത്തിന്റെ നയതന്ത്ര കാര്യാലയങ്ങളുമായുള്ള ഏകോപനത്തിലൂടെയും ആശയവിനിമയത്തിലൂടെയും മടങ്ങിവരാനാഗ്രഹിക്കുന്ന പൗരര്‍ക്ക് ആവശ്യമായ പിന്തുണയും സൗകര്യങ്ങളും നല്‍കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
മനാമ: പ്രാദേശിക സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ബഹ്‌റൈനില്‍ ഈദുല്‍ ഫിത്തറിന് മുന്നോടിയായി വ്യവസായ- വാണിജ്യ മന്ത്രാലയം വിപണികളിലും വാണിജ്യ സ്ഥാപനങ്ങളിലും പരിശോധന ഊര്‍ജിതമാക്കി.സാധനങ്ങളുടെ തുടര്‍ച്ചയായ നിരീക്ഷണം ഉറപ്പാക്കാനും വില സ്ഥിരത നിലനിര്‍ത്താനും സ്ഥാപനങ്ങള്‍ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഇടപാടുകളില്‍ ഉപഭോക്തൃ ആത്മവിശ്വാസം വര്‍ധിപ്പിക്കാനും സ്വകാര്യ മേഖലയുമായി സഹകരിച്ചാണ് പരിശോധനകള്‍ നടത്തുന്നതെന്ന് കണ്‍ട്രോള്‍ ആന്റ് റിസോഴ്സസ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി അബ്ദുല്‍ അസീസ് അല്‍ അഷ്റഫ് പറഞ്ഞു.പഴം- പച്ചക്കറിക്കടകള്‍, ബ്യൂട്ടി സലൂണുകള്‍, തയ്യല്‍ശാലകള്‍, മധുരപലഹാരക്കടകള്‍, ബേക്കറികള്‍, റെസ്റ്റോറന്റുകള്‍, കാറ്ററിംഗ് കിച്ചണുകള്‍, മാളുകള്‍, വാണിജ്യ കേന്ദ്രങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ഇടങ്ങളില്‍ പരിശോധന നടക്കുന്നു.വില്‍പ്പന രീതികള്‍, കിഴിവുകള്‍, പ്രമോഷണല്‍ ഓഫറുകള്‍ എന്നിവയ്ക്ക് മേല്‍നോട്ടം വഹിക്കുക, വില സുതാര്യത ഉറപ്പാക്കുക, തെറ്റിദ്ധരിപ്പിക്കുന്ന പ്രമോഷനുകളിലൂടെയോ അന്യായമായ വിലവര്‍ധനവിലൂടെയോ വര്‍ധിച്ച ഡിമാന്‍ഡ് ചൂഷണം ചെയ്യുന്നത് തടയുക എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നതായി അദ്ദേഹം പറഞ്ഞു.
മലപ്പുറത്ത് എൽഡിഎഫ് സീറ്റുകളിൽ മാറ്റം; മന്ത്രി അബ്ദുറഹ്മാൻ താനൂരിൽ നിന്ന് മാറും; രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
മലപ്പുറം: മലപ്പുറത്തു എൽഡിഎഫ് സീറ്റുകളിൽ മാറ്റം. മന്ത്രി അബ്ദുറഹിമാൻ താനൂരിൽ നിന്ന് മാറി തിരൂരിൽ മത്സരിക്കും. സിപിഐ സീറ്റ് വിട്ടുനിൽക്കുകയാണെങ്കിൽ അബ്ദുറഹിമാൻ രണ്ടത്താണി തിരൂരങ്ങാടിയിൽ മത്സരിക്കുമെന്നാണ് സൂചന. തിരൂരങ്ങാടിയിൽ ആണ് കൂടുതൽ സാധ്യത എന്ന് വിലയിരുത്തിയാണ് രണ്ടത്താണി ആ സീറ്റിൽ മത്സരിക്കാൻ താല്പര്യമറിയിച്ചത്. നിർദ്ദേശങ്ങൾ മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് സംസ്ഥാന സെക്രട്ടറിയേറ്റിന് കൈമാറിയിട്ടുണ്ട്. മന്ത്രി അബ്ദുറഹ്മാന്റെ പ്രതിഷേധം പരിഹരിക്കാനുള്ള നീക്കം കൂടിയാണ് സിപിഎം മലപ്പുറം ജില്ല സെക്രട്ടറിയേറ്റിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. അബ്ദുറഹ്മാൻ രണ്ടത്താണിയെ താനൂരിൽ മത്സരിപ്പിക്കാനുള്ള നീക്കമാണ് നടത്തിയിരുന്നത്. എന്നാൽ തിരൂരങ്ങാടിയിൽ മത്സരിക്കാനുള്ള താത്പര്യമാണ് രണ്ടത്താണി അറിയിച്ചത്. എന്നാൽ തിരൂരങ്ങാടി സിപിഐയുടെ സീറ്റാണ്. സിപിഐ അവിടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇത് സംബന്ധിച്ച് സിപിഐയുമായി സിപിഎം ചർച്ച നടത്തും. ആ സീറ്റ് സിപിഐ വിട്ടുകൊടുത്താൽ അബ്ദുറഹ്മാൻ രണ്ടത്താണിക്ക് അവിടെ മത്സരിക്കാം. അഥവാ സിപിഐ വഴങ്ങിയില്ലെങ്കിൽ വള്ളിക്കുന്ന് സീറ്റിലായിരിക്കും രണ്ടത്താണി മത്സരിക്കുക. താനൂരിൽ മുസ്തഫ വടശ്ശേരിയായിരിക്കും സ്ഥാനാർത്ഥി.
