- സാധാരണക്കാർക്ക് ആശ്വാസമാകുമോ? ബഹ്റൈനിൽ വിലകുറഞ്ഞ പെട്രോൾ വേണമെന്ന് എംപിമാർ
- ഇസ്ലാമിക പ്രതീകങ്ങളെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയ പോസ്റ്റുകൾ; പ്രതിക്ക് ഒരു വർഷം തടവ്
- വ്യാപാര മിച്ചത്തിൽ അറബ് രാജ്യങ്ങളെ പിന്നിലാക്കി ബഹ്റൈൻ; ജിഡിപിയുടെ 33.2 ശതമാനവുമായി ഒന്നാം സ്ഥാനത്ത്
- വേണു വടകരയ്ക്ക് പി.ജി.എഫ് കർമ്മജ്യോതി പുരസ്കാരം
- അർജന്റീന കളിക്കാൻ വരാമെന്ന് പറഞ്ഞ് ചൈനയെ പറ്റിച്ചിട്ടുണ്ട്, കേരളത്തിലും അർജന്റീന പണം വാങ്ങി തട്ടിപ്പ് നടത്തി- മുൻ മന്ത്രി വി അബ്ദുറഹിമാൻ
- ‘ജിന്ന് മന്ത്രിച്ച’ പഴത്തിന് 2,500 രൂപ; മലപ്പുറത്തെ കേന്ദ്രം നാട്ടുകാർ പൂട്ടിച്ചു
- നിലപാടിൽ മാറ്റമില്ല; മാറ്റമുണ്ടായാൽ എല്ലാവരെയും അറിയിക്കുമെന്ന് മുഖ്യമന്ത്രി
- അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ്: ബിജെപിക്ക് ലഭിച്ചത് 1,472.8 കോടി രൂപ
Author: News Desk
മനാമ: ബഹ്‌റൈനു നേരെയുള്ള ഇറാന്റെ ആക്രമണത്തിന്റെ തുടക്കം മുതല്‍ ഇതുവരെ ബഹ്‌റൈന്‍ പ്രതിരോധ സേന (ബി.ഡി.എഫ്) ഇറാന്റെ 188 മിസൈലുകളും 429 ഡ്രോണുകളും തടഞ്ഞുനിര്‍ത്തി തകര്‍ത്തതായും ഇറാനിയന്‍ ആക്രമണത്തിന്റെ തുടര്‍ച്ചയെ തുടര്‍ന്നും തടയുന്നുണ്ടെന്നും ബി.ഡി.എഫ്. ജനറല്‍ കമാന്‍ഡ് അറിയിച്ചു.ഈ കാലയളവിലുടനീളം തങ്ങളുടെ ഉദ്യോഗസ്ഥര്‍ പ്രകടിപ്പിച്ച അസാധാരണമായ യുദ്ധ സന്നദ്ധതയിലും പ്രവര്‍ത്തന മികവിലും മാതൃകാപരമായ ജാഗ്രതയിലും ജനറല്‍ കമാന്‍ഡ് അഭിമാനം പ്രകടിപ്പിച്ചു.പൊതുജനങ്ങളെല്ലാം വീടിനുള്ളില്‍ തന്നെ തുടരാനും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രം പുറത്തിറങ്ങാനും സ്വന്തം സുരക്ഷയ്ക്കായി അതീവ ജാഗ്രത പാലിക്കാനും ജനറല്‍ കമാന്‍ഡ് ആഹ്വാനം ചെയ്തു. ആക്രമണബാധിത സ്ഥലങ്ങള്‍, സംശയാസ്പദമായ വസ്തുക്കള്‍ എന്നിവയില്‍നിന്ന് അകലം പാലിക്കണം. സൈനിക നടപടികളുടെയോ അവശിഷ്ടങ്ങള്‍ വീണ സ്ഥലങ്ങളുടെയോ ചിത്രീകരണം ഒഴിവാക്കണം. കിംവദന്തികള്‍ പ്രചരിപ്പിക്കരുത്. ഔദ്യോഗിക സ്രോതസ്സുകളില്‍നിന്നും സര്‍ക്കാര്‍ മാധ്യമങ്ങളില്‍നിന്നും മാത്രം വിവരങ്ങള്‍ ശേഖരിക്കണമെന്നും പൊതുജനങ്ങളോട് ജനറല്‍ കമാന്‍ഡ് അഭ്യര്‍ത്ഥിച്ചു.
മനാമ: ബഹ്‌റൈനില്‍ വില സ്ഥിരത ഉറപ്പാക്കാന്‍ വ്യവസായ- വാണിജ്യ മന്ത്രാലയം ഓപ്പറേഷന്‍ സെന്റര്‍ തുറന്നു.24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ സെന്റര്‍ അമിതവില സംബന്ധിച്ച പരാതികള്‍ കൈകാര്യം ചെയ്യുകയും നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യും. നിലവിലുള്ള സംഘര്‍ഷ സാഹചര്യം ഉപയോഗപ്പെടുത്തി കച്ചവട സ്ഥാപനങ്ങള്‍ അമിതവില ഈടാക്കുന്നത് തടയുകയാണ് ഈ സെന്ററിന്റെ ലക്ഷ്യമെന്ന് അധികൃതര്‍ അറിയിച്ചു.
മനാമ: ബഹ്‌റൈനില്‍ വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കേസില്‍ ഏഷ്യക്കാരനായ യുവാവിന് ഹൈ ക്രിമിനല്‍ കോടതി മൂന്നു വര്‍ഷം തടവും 3,000 ദിനാര്‍ പിഴയും വിധിച്ചു.കൂടാതെ പീഡനത്തിനിരയായ യുവതിയെ നാട്ടിലേക്കയയ്ക്കാനുള്ള ചെലവ് ഇയാളില്‍നിന്ന് ഈടാക്കാനും ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു.വീട്ടുജോലിക്കെന്നു പറഞ്ഞാണ് ഏഷ്യക്കാരിയായ യുവതിയെ 36കാരനായ പ്രതി നാട്ടില്‍നിന്ന് ബഹ്‌റൈനിലേക്ക് കൊണ്ടുവന്നത്. ബഹ്‌റൈനിലെത്തിയ ശേഷം 24കാരിയായ വേലക്കാരിക്ക് ഇയാളുടെ വീട്ടില്‍ ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടിവന്നു. ആവശ്യമായ സൗകര്യങ്ങളില്ലാത്ത താമസ്ഥലമാണ് യുവതിക്ക് നല്‍കിയത്. കൂടാതെ പ്രതി യുവതിയെ നിര്‍ബന്ധിച്ച് മറ്റു വീടുകളിലേക്കും ജോലിചെയ്യാന്‍ അയച്ചു. യുവതിക്ക് പ്രതിയില്‍നിന്ന് ശാരീരിക പീഡനവും നേരിടേണ്ടിവന്നു.ശമ്പളം നല്‍കാനും നാട്ടിലേക്ക് തിരിച്ചയയ്ക്കാനും യുവതി ആവശ്യപ്പെട്ടെങ്കിലും പ്രതി അതിനു തയ്യാറായില്ല. യുവതി താമസസ്ഥലത്തിരുന്ന് കരയുന്നതു കേട്ട ഒരു അയല്‍ക്കാരന്‍ സഹായത്തിനെത്തി. അദ്ദേഹം യുവതിക്ക് ഭക്ഷണവും വെള്ളവും നല്‍കി. തുടര്‍ന്ന് വിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞ ശേഷം അദ്ദേഹം അധികൃതരെ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തിയപ്പോള്‍ യുവതി താമസിച്ചിരുന്ന മുറി പുറത്തുനിന്ന് പൂട്ടിയ…
പ്രധാനമന്ത്രി നരേന്ദ്രമോദി നട്ടെല്ലില്ലാത്ത ഭീരു, പിണറായി വിജയൻ മോദിയുടെ ബി ടീം; ചിറയിൻകീഴിലെ പൊതുയോഗത്തിൽ പ്രിയങ്ക ഗാന്ധി
തിരുവനന്തപുരം: കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ പ്രിയങ്ക ഗാന്ധി തിരുവനന്തപുരത്തെത്തി. ചിറയിൻകീഴ് മണ്ഡലത്തിൽ നടക്കുന്ന പൊതുയോഗത്തിൽ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ചുകൊണ്ടായിരുന്നു പ്രിയങ്കയുടെ പ്രസംഗം. പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ മോദി സർക്കാർ നയം അവിടെയുള്ള ഇന്ത്യക്കാർക്ക് സുരക്ഷ നൽകുന്നില്ലെന്നും മോദി നട്ടെല്ലില്ലാത്ത ഭീരുവാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.ഗൾഫ് പ്രതിസന്ധിയിലും പ്രിയങ്ക ഗാന്ധി സംസാരിച്ചു. മോദി സർക്കാർ നയം അവിടെയുള്ള ഇന്ത്യക്കാർക്ക് സുരക്ഷ നൽകുന്നില്ല. മോദി അമേരിക്കക്കും ഇസ്രായേലിനും മുന്നിൽ തലകുനിച്ചു. നമ്മുടെ ഊർജ സുരക്ഷ അമേരിക്കക്ക് തീറെഴുതി. മോദി ഭീരുവാണ്. ഇന്ത്യക്ക് വേണ്ടി നിവർന്നുനിൽക്കാനുള്ള ധൈര്യം മോദിക്കില്ല. എപ്സ്റ്റീൻ ഫയൽസിൽ പേരുള്ളതുകൊണ്ടാണ് ഈ ഭയമെന്നും അവർ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ നരേന്ദ്രമോദിയുടെ ബി ടീം ആണെന്നും പ്രിയങ്ക ഗാന്ധി തുറന്നടിച്ചു. മുഖ്യമന്ത്രിക്ക് മാത്രം എങ്ങനെയാണ് പരിഗണന ലഭിക്കുന്നത്? ശബരിമലയിൽ കൊള്ളയടിച്ചിട്ടും അന്വേഷണം ഇല്ല. ഇടത് നേതാക്കൾക്ക് മാത്രം എന്താണ് പ്രത്യേകത? കേരളത്തിന് ഒരു പുതിയ സർക്കാർ അത്യാവശ്യമാണെന്നും ജനങ്ങളോട് സർക്കാരിന്…
24 മണിക്കൂറിൽ നിലപാട് തിരുത്തി, രഞ്ജിത്തിന്റെ വക്കാലത്ത് ഒഴിഞ്ഞ് സിനിമയിലെ ഐസിസി അംഗമായിരുന്ന അഭിഭാഷകൻ, വിവാദങ്ങൾക്ക് താത്പര്യമില്ലെന്ന് സിയാദ്
കൊച്ചി: യുവനടി നൽകിയ ലൈംഗികാതിക്രമ പരാതിയിൽ റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിന്‍റെ വക്കാലത്ത് ഏറ്റെടുത്തത് വിവാദമായതോടെ നിലപാട് തിരുത്തി സിനിമയിലെ ആഭ്യന്തര പരാതി പരിഹാര സമിതി (ഐ സി സി) അംഗം കൂടിയായ അഭിഭാഷകൻ. രഞ്ജിത്തിന്‍റെ വക്കാലത്ത് ഒഴിഞ്ഞതായി അഡ്വക്കേറ്റ് മുഹമ്മദ് സിയാദ് അറിയിച്ചു. യുവ നടി ലൈംഗിക അതിക്രമത്തിന് ഇരയായ സിനിമയിലെ ഐ സി സിഅംഗമായിരുന്നു സിയാദ്. ഐ സി സി അംഗമായിരുന്ന സിയാദ് രഞ്ജിത്തിനായി വക്കാലത്ത് എടുത്തത് വിവാദമായിരുന്നു. വിവാദങ്ങൾക്ക് താത്പര്യമില്ലാത്തതിനാൽ ആണ് പിന്മാറ്റം എന്ന് സിയാദ് വ്യക്തമാക്കി. ഐ സി സിക്ക് മുന്നിൽ നടിയുടെ പരാതി വന്നിരുന്നില്ലെന്നും സിയാദ് ആവർത്തിച്ചു. യുവനടിയുടെ പരാതിയിൽ രഞ്ജിത്ത് അറസ്റ്റിലായതിന് പിന്നാലെ ഐ സി സി അംഗത്വം രാജിവച്ചാണ് സിയാദ് വക്കാലത്ത് ഏറ്റെടുത്തത്. രഞ്ജിത്തിന്റെ വക്കാലത്ത് ഏറ്റെടുക്കും മുമ്പ് ഐ സി സി അംഗത്വം രാജിവെച്ചിട്ടും വിവാദങ്ങളിലേക്ക് അനാവശ്യമായി തന്‍റെ പേര് വലിച്ചിഴച്ചെന്ന് സിയാദ് വിവരിച്ചു. അതിനാലാണ് രഞ്ജിത്തിന്റെ അഭിഭാഷകനായി തുടരാൻ താത്പര്യമില്ലെന്ന്…
മുഹമ്മദ് റിയാസിന് വോട്ട് തേടി ബേപ്പൂരിൽ മുഖ്യമന്ത്രി, ‘മന്ത്രി എന്ന നിലയിൽ മികച്ച പ്രകടനം നടത്തി’, ബിജെപിയെയും കോൺഗ്രസിനെയും കടന്നാക്രമിച്ച് പിണറായി
കോഴിക്കോട്: ബേപ്പൂർ മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർഥിയും മന്ത്രിയുമായ മുഹമ്മദ് റിയാസിന് വേണ്ടി വോട്ട് തേടി മുഖ്യമന്ത്രി പിണറായി വിജയൻ. ബേപ്പൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ യു ഡി എഫിനും ബി ജെ പിക്കുമെതിരെ രൂക്ഷവിമർശനമാണ് മുഖ്യമന്ത്രി അഴിച്ചിവിട്ടത്. ബി ജെ പിയും കോൺഗ്രസും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നും ഇരുകൂട്ടരും മുതലാളിത്ത താൽപ്പര്യങ്ങൾക്കൊപ്പമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആർ എസ് എസ് ആഭ്യന്തര ശത്രുക്കളായി കാണുന്ന ന്യൂനപക്ഷങ്ങളെ കേന്ദ്ര സർക്കാർ വേട്ടയാടുകയാണ്. പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് ഇടത് സർക്കാർ പ്രഖ്യാപിച്ചപ്പോൾ കോൺഗ്രസ് നിശബ്ദത പാലിക്കുകയായിരുന്നു. വയനാട് ദുരന്തത്തിലടക്കം കേരളത്തെ സഹായിക്കാതെ തകർക്കാൻ ശ്രമിക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ കൈക്കൊണ്ടത്. കേന്ദ്രത്തിന്‍റെ ഈ നിലപാടിനെതിരെ പ്രതികരിക്കാൻ യു ഡിഎഫ് എം പിമാർ തയ്യാറായില്ലെന്നും ബി ജെ പിക്ക് വിഷമമാകുമെന്ന് കരുതി അവർ പ്രക്ഷോഭങ്ങളിൽ നിന്ന് വിട്ടുനിന്നെന്നും മുഖ്യമന്ത്രി പരിഹസിച്ചു.കേരളത്തിന്റെ വികസനത്തിനായി എടുത്ത കടത്തെ അയോഗ്യതയായി കാണുന്നവർ നാടിന്റെ താൽപ്പര്യത്തിന്…
മനാമ: ബഹ്‌റൈനില്‍ നേരിയ വില വര്‍ധനയോടെ ഏപ്രില്‍ മാസത്തിലെ പുതുക്കിയ ഇന്ധനവില നിരക്ക് അധികൃതര്‍ പ്രഖ്യാപിച്ചു.പുതിയ വിലകള്‍ ഏപ്രില്‍ രണ്ടിന് പ്രാബല്യത്തില്‍ വന്നു. ഇതനുസരിച്ച് സൂപ്പര്‍ ഗ്യാസോലിന്‍ (98 ഒക്ടേന്‍) ലിറ്ററിന് 0.265 ദിനാറായിരുന്നത് 0.314 ആയി ഉയര്‍ന്നു. പ്രീമിയം ഗ്യാസോലിന്‍ (95 ഒക്ടേന്‍) ലിറ്ററിന് 0.235 ദിനാറായിരുന്നത് 0.253 ആയി ഉയര്‍ന്നു.റെഗുലര്‍ ഗ്യാസോലിന്‍ (91 ഒക്ടേന്‍) ലിറ്ററിന് 0.218 ദിനാറായിരുന്നത് 0.223 ആയി. ഡീസല്‍ വില ലിറ്ററിന് 0.200 ദിനാറായിരുന്നത് 0.220 ദിനാറായും ഉയര്‍ന്നു. വിലയില്‍ മാറ്റം വരുത്തിയെങ്കിലും മത്സ്യത്തൊഴിലാളികള്‍ക്കുള്ള സബ്‌സിഡി തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചിട്ടില്ല; പാകിസ്ഥാൻ ഇനി പ്രകോപനം സൃഷ്ടിച്ചാൽ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്
തിരുവനന്തപുരം: ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചിട്ടില്ലെന്ന് ആവർത്തിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. പാകിസ്ഥാൻ ഇനി പ്രകോപനം സൃഷ്ടിച്ചാൽ ശക്തമായ തിരിച്ചടി ഉണ്ടാകും. ബിജെപി നേതൃത്വത്തിലുള്ള വിമുക്ത ഭടന്മാരുടെ സെൽ സംഘടിപ്പിച്ച വീർ സൈനിക് സമ്മാൻ മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വീരമൃത്യു വരിച്ച സൈനികരുടെ കുടുംബാംഗങ്ങളെയും വിമുക്ത ഭടന്മാരെയും ചടങ്ങിൽ ആദരിച്ചു.രാജ്യത്തെ സുരക്ഷിതമായ സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. കേരളത്തിൽ നിന്ന് നിരവധി പേർ രാജ്യത്തിനായി ജീവൻ നൽകി. സന്ദീപ് ഉണ്ണികൃഷ്ണൻ അതിൽ ഒരാളാണ്. പക്ഷെ കോൺഗ്രസ് സർക്കാർ സന്ദീപ് ഉണ്ണികൃഷ്ണന് മതിയായ ആദരം നൽകിയില്ല. വൺ റാങ്ക് വൺ പെൻഷൻ കോൺഗ്രസ് സർക്കാർ നടപ്പാക്കിയില്ല. 40 വർഷങ്ങൾ കോൺഗ്രസ് വിമുക്ത ഭടന്മാരെ വഞ്ചിച്ചു. ബിജെപി സർക്കാർ അത് നടപ്പിലാക്കി. 2047ൽ ഇന്ത്യയെ ലോകത്തിലെ മികച്ച നാവിക ശക്തിയായി മാറ്റുകയാണ് ലക്ഷ്യം. മോദി സർക്കാർ ഭീകരവാദത്തിനെതിരെ ശക്തമായ നിലപാടെടുത്തു. ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല. പാകിസ്ഥാൻ ഇനിയും പ്രകോപനം തുടർന്നാൽ ശക്തമായ തിരിച്ചടി ഉണ്ടാകും. പശ്ചിമേഷ്യയിലെ…
മനാമ: ബഹ്‌റൈനിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഏപ്രില്‍ 5 മുതല്‍ 50% ജീവനക്കാരുടെ ഹാജരോടെ പ്രവര്‍ത്തിക്കുമെന്ന് സിവില്‍ സര്‍വീസ് ബ്യൂറോ അറിയിച്ചു.ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇത് തുടരും. എന്നിരുന്നാലും പൊതു താല്‍പര്യങ്ങളുടെ ആവശ്യതകള്‍ക്കനുസൃതമായി പൂര്‍ണ്ണമായ ശാരീരിക സാന്നിധ്യം ആവശ്യമുള്ള ജോലിയുടെ സ്വഭാവമുള്ള മേഖലകള്‍ക്ക് ഇളവുകള്‍ നല്‍കും.ജോലിസ്ഥലങ്ങള്‍ക്കുള്ളിലെ അലാറം സംവിധാനങ്ങള്‍, സുരക്ഷാ നടപടിക്രമങ്ങള്‍, ഒഴിപ്പിക്കല്‍ നടപടികള്‍, മുന്‍കരുതല്‍ നടപടികള്‍ എന്നിവ സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികള്‍ പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും സിവില്‍ സര്‍വീസ് ബ്യൂറോ വ്യക്തമാക്കി.
മനാമ: ബഹ്റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയര്‍ ദമ്മാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം വഴി ഇസ്താംബുള്‍, ഏഥന്‍സ്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കു കൂടി താല്‍ക്കാലിക സര്‍വീസുകള്‍ തുടങ്ങി.നിലവിലെ സംഭവവികാസങ്ങള്‍ കാരണം ബഹ്റൈന്റെയും മേഖലയിലെ ചില രാജ്യങ്ങളുടെയും വ്യോമാതിര്‍ത്തി താല്‍ക്കാലികമായി അടച്ചിരിക്കുന്നതിനാല്‍ യാത്രക്കാര്‍ക്ക് ഇത് കൂടുതല്‍ സഹായകമാകും.ദമ്മാം വഴി സര്‍വീസ് നടത്തുന്ന ഗള്‍ഫ് എയറിന്റെ നിലവിലെ താല്‍ക്കാലിക ശൃംഖലയ്ക്ക് പുറമെയാണ് ഈ പ്രത്യേക വിമാന സര്‍വീസുകള്‍. ലണ്ടന്‍ ഹീത്രോ, മുംബൈ, നെയ്റോബി, കെയ്റോ, ചെന്നൈ, ബാങ്കോക്ക്, കാസബ്ലാങ്ക, മനില, പാരീസ്, ഫ്രാങ്ക്ഫര്‍ട്ട് എന്നിവിടങ്ങളിലേക്കാണ് ഇതുവരെ സര്‍വീസുകളുണ്ടായിരുന്നത്.ബഹ്റൈനിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവര്‍ക്ക് മാത്രമായുള്ളതാണ് ഈ വിമാനങ്ങള്‍. പ്രാദേശിക യാത്രക്കാരെ ദമ്മാമില്‍നിന്ന് കയറാനോ അവിടെ ഇറങ്ങാനോ അനുവദിക്കില്ല. എയര്‍ലൈനിന്റെ നിലവിലെ നെറ്റ്വര്‍ക്കിലെ മറ്റേതെങ്കിലും സ്ഥലത്തേക്കുള്ള ഗതാഗതവും അനുവദിക്കില്ല.ദമ്മാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ഈ വിമാനങ്ങളില്‍ സ്ഥിരീകരിച്ച ബുക്കിംഗുകള്‍ കൈവശമുള്ള യാത്രക്കാര്‍ക്ക് ഗള്‍ഫ് എയര്‍ ഗതാഗതം ഒരുക്കും.ബഹ്റൈനിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവര്‍ക്ക് മാത്രമായി സൗദി അറേബ്യയിലേക്ക്…
