- സാധാരണക്കാർക്ക് ആശ്വാസമാകുമോ? ബഹ്റൈനിൽ വിലകുറഞ്ഞ പെട്രോൾ വേണമെന്ന് എംപിമാർ
- ഇസ്ലാമിക പ്രതീകങ്ങളെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയ പോസ്റ്റുകൾ; പ്രതിക്ക് ഒരു വർഷം തടവ്
- വ്യാപാര മിച്ചത്തിൽ അറബ് രാജ്യങ്ങളെ പിന്നിലാക്കി ബഹ്‌റൈൻ; ജിഡിപിയുടെ 33.2 ശതമാനവുമായി ഒന്നാം സ്ഥാനത്ത്
- വേണു വടകരയ്ക്ക് പി.ജി.എഫ് കർമ്മജ്യോതി പുരസ്കാരം
- അർജന്റീന കളിക്കാൻ വരാമെന്ന് പറഞ്ഞ് ചൈനയെ പറ്റിച്ചിട്ടുണ്ട്, കേരളത്തിലും അർജന്റീന പണം വാങ്ങി തട്ടിപ്പ് നടത്തി- മുൻ മന്ത്രി വി അബ്ദുറഹിമാൻ
- ‘ജിന്ന് മന്ത്രിച്ച’ പഴത്തിന് 2,500 രൂപ; മലപ്പുറത്തെ കേന്ദ്രം നാട്ടുകാർ പൂട്ടിച്ചു
- നിലപാടിൽ മാറ്റമില്ല; മാറ്റമുണ്ടായാൽ എല്ലാവരെയും അറിയിക്കുമെന്ന് മുഖ്യമന്ത്രി
- അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ്: ബിജെപിക്ക് ലഭിച്ചത് 1,472.8 കോടി രൂപ
Author: News Desk
മനാമ: ബഹ്റൈന്‍ പ്രതിരോധ സേനയിലെ (ബി.ഡി.എഫ്) നിരവധി ഉന്നതോദ്യോഗസ്ഥരുമായി സായുധ സേനയുടെ സുപ്രീം കമാന്‍ഡര്‍ കൂടിയായ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ കൂടിക്കാഴ്ച നടത്തി.ബി.ഡി.എഫ്. കമാന്‍ഡര്‍-ഇന്‍-ചീഫ് ഫീല്‍ഡ് മാര്‍ഷല്‍ ഷെയ്ഖ് ഖലീഫ ബിന്‍ അഹമ്മദ് അല്‍ ഖലീഫയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ബി.ഡി.എഫ്. ഉദ്യോഗസ്ഥര്‍ പ്രകടിപ്പിച്ച വിപുലമായ തയ്യാറെടുപ്പിനെയും യുദ്ധസന്നദ്ധതയെയും രാജാവ് പ്രശംസിച്ചു. ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ അവരുടെ ഉയര്‍ന്ന കാര്യക്ഷമതയെ അദ്ദേഹം അഭിനന്ദിച്ചു.ബഹ്റൈനും മേഖലയിലെ മറ്റു രാജ്യങ്ങള്‍ക്കുമെതിരായ അന്യായമായ ഇറാനിയന്‍ ആക്രമണം സാധാരണക്കാരെയും പൊതുജന അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യംവെച്ചുള്ളതാണെന്നും ഇത് സാധാരണക്കാരുടെ മരണങ്ങള്‍ക്കും സ്വത്തുനാശത്തിനും കാരണമായെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ദുരിതബാധിതര്‍ക്കും അവരുടെ നഷ്ടങ്ങള്‍ക്ക് പൂര്‍ണ്ണ നഷ്ടപരിഹാരം ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
മനാമ: ബഹ്‌റൈനു നേരെ ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ക്കു ശേഷവും രാജ്യത്ത് വായു ഗുണനിലവാരം സാധാരണ പരിധിക്കുള്ളില്‍ തന്നെ തുടരുന്ന് തായി സുപ്രീം കൗണ്‍സില്‍ ഫോര്‍ എന്‍വയോണ്‍മെന്റ് (എസ്.സി.ഇ) അറിയിച്ചു.24 മണിക്കൂറും വായുനിരീക്ഷണം നടക്കുന്നുണ്ട്. പ്രത്യേക സംഘങ്ങള്‍ ആക്രമണബാധിത സ്ഥലങ്ങളിലും സമീപത്തെ ജനവാസകേന്ദ്രങ്ങളിലും സമഗ്രമായ പരിശോധന നടത്തുന്നുണ്ട്. ഫലങ്ങള്‍ സാധാരണ വായു ഗുണനിലവാരം സ്ഥിരീകരിക്കുന്നുണ്ട്.രാജ്യത്തുനീളമുള്ള മോണിറ്ററിംഗ് സ്റ്റേഷനുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നത് തുടരുന്നു. പതിവ് വിവരങ്ങള്‍ നല്‍കുന്നുമുണ്ട്.പൊതുജനങ്ങള്‍ ഔദ്യോഗിക സ്രോതസ്സുകളെ ആശ്രയിക്കണമെന്നും കിംവദന്തികളോ സ്ഥിരീകരിക്കാത്ത വിവരങ്ങളോ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും എസ്.സി.ഇ. അഭ്യര്‍ത്ഥിച്ചു.
മനാമ: ബഹ്‌റൈനില്‍ ഇറാന്റെ ആക്രമണം മൂലം ഒഴിപ്പിക്കപ്പെട്ട വീടുകളില്‍നിന്ന് എട്ടു ലക്ഷത്തിലധികം ദിനാര്‍ വിലവരുന്ന സാധനങ്ങള്‍ മോഷ്ടിച്ച കേസില്‍ ഏഴു ബഹ്‌റൈനികളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.18നും 23നുമിടയില്‍ പ്രായമുള്ളവരാണ് പിടിയിലായത്. സ്വര്‍ണാഭരണങ്ങളും വാച്ചുകളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളുമാണ് ഇവര്‍ മോഷ്ടിച്ചത്.വീടുകളില്‍ താമസക്കാരില്ലെന്ന് മനസ്സിലാക്കി ആ അവസരം മുതലെടുത്താണ് ഇവര്‍ മോഷണം നടത്തിയത്. ഒരു ഗൃഹനാഥന്റെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനിടയിലാണ് ഇവര്‍ പിടിയിലായത്.
അന്നുതന്നെ രഞ്ജിത്ത് അതിജീവിതയെ ഫോണിൽ ബന്ധപ്പെട്ടിരുന്നു, ബോബി കുര്യൻ, ശാലിനി എന്നിവരെ വീണ്ടും ചോദ്യം ചെയ്യും; ഡിസിപി അശ്വതി ജിജി
കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ പീഡനക്കേസിൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി അന്വേഷണത്തിനു നേതൃത്വം നൽകുന്ന ഡിസിപി അശ്വതി ജിജി. സംഭവത്തിനുശേഷം അന്നുതന്നെ രഞ്ജിത്ത് അതിജീവിതയെ ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും എന്നാൽ യുവതി ഫോൺ എടുത്തില്ലെന്നും ഡിസിപി പറഞ്ഞു. പരാതി നൽകാൻ വൈകിയതിൽ അസ്വാഭാവികത ഇല്ല. ബോബി കുര്യൻ, ശാലിനി എന്നിവരെ വീണ്ടും ചോദ്യം ചെയ്യുമെന്നും ഡിസിപി അറിയിച്ചു. അതേസമയം, കാരവന് പുറത്തുള്ള സിടിവിയിൽ നിന്ന് ദൃശ്യങ്ങൾ ലഭിച്ചിട്ടില്ലെന്നും ഡിസിപി വ്യക്തമാക്കി.
1972ന് ശേഷം ഇതാദ്യം, പുതുചരിത്രം കുറിച്ച് ആർട്ടെമിസ് 2; ഒറയോൺ പേടകം ചാന്ദ്ര ആകർഷണ വലയത്തിൽ പ്രവേശിച്ചു
ചന്ദ്രനിലേക്കുള്ള യാത്രയിൽ നിർണായക ഘട്ടം കടന്ന് ആർട്ടെമിസ് 2 ദൗത്യം. ഭൗമ പരിക്രമണപഥം വിട്ട് ഒറയോൺ പേടകം ചാന്ദ്ര ആകർഷണ വലയത്തിലേക്ക് കടന്നു. പേടകം ചന്ദ്രന്റെ ഗുരുത്വാകർഷണ ബലത്തിന്റെ സ്വാധീനത്തിലേക്ക് പ്രവേശിച്ചു. ചന്ദ്രനിൽ നിന്ന് 66098.977 കിലോമീറ്റർ അകലെയാണ് പേടകമിപ്പോൾ സ്ഥിതി ചെയ്യുന്നത്. 1972ന് ശേഷം ഇതാദ്യമായിട്ടാണ് മനുഷ്യൻ വീണ്ടും ചാന്ദ്ര ഗുരുത്വസ്വാധീന മേഖലയിൽ എത്തുന്നത്. നിലവിൽ ചന്ദ്രനിൽ നിന്ന് അറുപത്തിയാറായിരം കിലോമീറ്റർ അകലെയാണ് പേടകം. ഇന്ന് അർദ്ധരാത്രിക്ക് ശേഷമാകും പേടകം ചന്ദ്രനപ്പുറം കടക്കുക. ഇന്ന് രാത്രി പതിനൊന്നരയോടെ പേടകം ഭൂമിയിൽ നിന്ന് ഏറ്റവും അകലെയെത്തും.ഇന്ന് രാത്രി 11:26ന് ( ഇന്ത്യൻ സമയം) ഭൂമിയിൽ നിന്ന് ഏറ്റവും അകലെ ഒറയോൺ പേടകമെത്തും. ഇതോടെ അപ്പോളോ 13ന്റെ റെക്കോർഡ് ഭേദിക്കും. ചന്ദ്രൻ്റെയുമപ്പുറത്ത് നിന്ന് ദൗത്യസംഘം ചന്ദ്രനെയും ഭൂമിയെയും നോക്കിക്കാണും. അർദ്ധരാത്രി 12:15 മുതൽ സംഘം ചാന്ദ്ര നിരീക്ഷണം തുടങ്ങും. നാളെ (ഏപ്രിൽ 7ന് ) പുലർച്ചെ 4:14ന് പേടകവും ഭൂമിയും തമ്മിലുള്ള ബന്ധം…
900 വാഗ്ദാനങ്ങളിൽ 97% നടപ്പാക്കി; രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ പ്രോഗ്രസ് കാർഡ് അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
കണ്ണൂർ: രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ പ്രോഗ്രസ് കാര്‍ഡ് അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രകടന പത്രികയിലെ 900 വാഗ്ദാനങ്ങളില്‍ 97 ശതമാനവും നടപ്പാക്കിയെന്ന് മുഖ്യമന്ത്രി കണ്ണൂരിൽ നടത്തിയ വാർത്താസമ്മേളനത്തില്‍ അറിയിച്ചു. സർക്കാരിന്റെ പ്രവർത്തനങ്ങളുടെ കണക്ക് അവതരിപ്പിക്കുന്നത് ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് മുഖ്യമന്ത്രി സര്‍ക്കാരിന്‍റെ പ്രോഗ്രസ് കാര്‍ഡ് അവതരിപ്പിച്ചത്. ഭൂമിയും വീടും ജനങ്ങൾക്ക് യാഥാർഥ്യമാക്കിയതായി വ്യക്തമാക്കിയ മുഖ്യമന്ത്രി, ലൈഫ് മിഷൻ പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ പൂർത്തിയാക്കിയതായി പറഞ്ഞു. കൂടാതെ, നാലര ലക്ഷം കുടുംബങ്ങൾക്ക് പട്ടയം നൽകി. സ്ത്രീശാക്തീകരണത്തിനും മുൻഗണന നൽകിയ സർക്കാർ 16 ലക്ഷത്തിലധികം സ്ത്രീകൾക്ക് സാമ്പത്തിക സഹായം നൽകിയതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ നിക്ഷേപ സൗഹൃദമായി മാറ്റാൻ നടപടികൾ കൈക്കൊണ്ടതായും ഭരണസേവനങ്ങൾ ലളിതമാക്കിയതായും അദ്ദേഹം വ്യക്തമാക്കി. 82 ലക്ഷം അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കിയതായും പി എസ്‍ സി വഴി 3,13,202 നിയമനങ്ങൾ നടത്തിയതായും മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ, 2,66,000 തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
തമ്മില്‍ത്തലി യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍; മണ്ഡലം വൈസ് പ്രസിഡന്റിന്റെ ആക്രമിച്ചത് സെക്രട്ടറിയും സംഘവും
കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റിന്റെ തലക്ക് സെക്രട്ടറി കല്ലുകൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു. കോഴിക്കോട് പുതുപ്പാടിയില്‍ ആണ് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. മൈലള്ളാംപായിലില്‍ വെച്ച് മണ്ഡലം വൈസ് പ്രസിഡന്റ് ജിന്‍സ് കെ ജാന്‍സിനെയാണ് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി പ്രിന്‍സ് ആക്രമിച്ചത്. ജിന്‍സ് കെ ജാന്‍സിനെ കല്ലുകൊണ്ട് തലയ്ക്ക് കുത്തിപ്പരിക്കേല്‍പ്പിച്ചെന്നാണ് പരാതി. മണ്ഡലം പ്രസിഡന്റ് ദീപു, ഭാരവാഹി എല്‍ബിന്‍ എന്നിവരുടെ നേതൃത്വത്തില്‍ പതിനഞ്ചോളം വരുന്ന സംഘമാണ് തന്നെ ആക്രമിച്ചതെന്നും ജിന്‍സ് പറഞ്ഞു. പ്രിന്‍സിന്റെ വീടിന് സമീപത്തുള്ള റോഡില്‍ വെച്ചാണ് സംഘര്‍ഷം. പരിക്കേറ്റ ജിന്‍സിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘടനാ പ്രശ്നങ്ങള്‍ കാരണമാണ് അക്രമമെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ജിന്‍സ് പൊലീസില്‍ പരാതി നല്‍കി.
ബഹ്‌റൈൻ: ഉപയോഗിച്ച പാഠപുസ്തകങ്ങൾ ആവശ്യമുള്ളവരിലേക്ക് എത്തിക്കുന്നതിനായി ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ സംഘടിപ്പിച്ച ‘ബുക്ക് ഫൈൻഡർ 2026’ ഈ വർഷവും വിജയകരമായി പൂർത്തിയായി. 2023 മുതൽ മുടങ്ങാതെ നടന്നുവരുന്ന ഈ പ്രവർത്തനം, നാലാം വർഷത്തിലും നിരവധി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഏറെ സഹായകരമായി മാറി.ശ്രീമതി ഷമീലയുടെ നേതൃത്വത്തിൽ ആണ് ഈ വർഷത്തെ പ്രവർത്തനങ്ങൾ ക്രോഡീകരിച്ചത്. രക്ഷിതാക്കൾക്ക് ഒരു കൈത്താങ്ങാവുന്നതിനോടൊപ്പം പാഠപുസ്തകങ്ങളുടെ പുനരുപയോഗം പ്രോത്സാഹിപ്പിക്കുക വഴി പരിസ്ഥിതി സംരക്ഷണത്തെകകുറിച്ചുള്ള അവബോധം വളർത്തുക എന്നതും ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യമാണെന്ന് ഇടപ്പാളയം ബഹ്‌റൈൻ ബുക്ക് ഫൈൻഡർ ടീം അറിയിച്ചു.
വാടാനപ്പള്ളിയിലെ ബിജെപി കിറ്റ് വിവാദം; കേസെടുക്കാത്തത് സത്യം ഇല്ലാത്തത് കൊണ്ടെന്ന് സുരേഷ് ഗോപി
തൃശ്ശൂർ: വാടാനപ്പള്ളിയില്‍ ബിജെപിക്കെതിരായ കിറ്റ് വിവാദത്തില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കിറ്റ് ആരോപണത്തിൽ സത്യമില്ലെന്നും സത്യം ഇല്ലാത്തതുകൊണ്ടാണ് പൊലീസ് കേസെടുക്കാത്തതെന്നും സുരേഷ് ഗോപി പ്രതികരിച്ചു. നിങ്ങൾ കുറേ പേരെ ലക്ഷ്യം വയ്ക്കുന്നുവെന്ന് ആരോപിച്ച സുരോഷ് ഗോപി, എന്നെ കുറെനാൾ കേസിന്റെ പേരിൽ നടത്തിയതല്ലേ എന്നും ചോദിച്ചു.തെരഞ്ഞെടുപ്പിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ തൃശ്ശൂരിൽ കത്തിക്കയറി ബിജെപിക്കെതിരായ കിറ്റ് വിവാദം. വാടാനപ്പള്ളിയിലെ ഹോൾസെയിൽ വിതരണ സ്ഥാപനത്തിൽ കിറ്റുകൾ ഓർഡർ ചെയ്യാനായി ബിജെപി നേതാവും ചലച്ചിത്ര താരവുമായ ദേവൻ എത്തിയെന്ന് ആരോപിച്ചാണ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം ഉയര്‍ത്തിയത്. ദേവനും, ബിജെപിയുടെ മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം ബഗീഷ് പൂരാടനുമാണ് കിറ്റുകൾ ഓർഡർ ചെയ്തതെന്നും ഇരുവരും സ്ഥാപനത്തിന് മുകളിലെ വീട്ടിൽ ഒളിച്ചിരിക്കുന്നുവെന്നും കോൺഗ്രസും സിപിഎമ്മും ആരോപിച്ചു. സ്ഥലത്ത് ബിജെപി പ്രവർത്തകർ കൂടി തടിച്ചു കൂടിയതോടെ സംഘർഷം മണിക്കൂറോളം നീണ്ടു. സംഭവത്തിൽ വാടാനപ്പള്ളിയിലെ ഹോൾസെയിൽ വിതരണ സ്ഥാപനം ചാമ്പ്യൻസ് ട്രേഡേഴ്സ് ഉടമ പ്രവീണിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.…
മണലൂരിലും ബിജെപിക്കെതിരെ കിറ്റ് വിവാദം ഉയര്‍ത്തി കോണ്‍ഗ്രസും സിപിഎമ്മും; ബിജെപി പ്രവര്‍ത്തകനും സ്ഥാപന ഉടമയും കസ്റ്റഡിയിൽ, വിഷു കിറ്റെന്ന് മൊഴി
തൃശൂര്‍: തൃശൂർ മണ്ഡലത്തിന് പിന്നാലെ മണലൂരിലും ബിജെപിക്കെതിരെ കിറ്റ് വിവാദം ഉയർത്തി കോൺഗ്രസും സിപിഎമ്മും. വാടാനപ്പള്ളിയിലെ ഹോൾസെയിൽ വിതരണ സ്ഥാപനത്തിൽ കിറ്റുകൾ ഓർഡർ ചെയ്യാനായി ബിജെപി നേതാവും ചലച്ചിത്ര താരവുമായ ദേവൻ എത്തിയെന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം തീർത്തു. സ്ഥലത്ത് ബിജെപി പ്രവർത്തകർ കൂടി തടിച്ചു കൂടിയതോടെ സംഘർഷം മണിക്കൂറോളം നീണ്ടു. സംഭവത്തിൽ സ്ഥാപന ഉടമയും പ്രാദേശിക ബിജെപി പ്രവർത്തകനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. എന്നാൽ, ടി എൻ പ്രതാപൻ തയ്യാറാക്കിയ നാടകം എന്നായിരുന്നു വിഷയത്തിൽ ദേവന്‍റെ പ്രതികരണം.തെരഞ്ഞെടുപ്പിന് മൂന്നുദിവസം മാത്രം ശേഷിക്കെയാണ് തൃശൂരിൽ ബിജെപിക്കെതിരായ കിറ്റ് വിവാദം കത്തിക്കയറിയത്. തൃശൂർ ഒളരിയിലെ സൂപ്പർമാർക്കറ്റിൽ നിന്ന് ഇന്നലെ ഭക്ഷ്യകിറ്റുകൾ പിടിച്ചെടുത്ത സംഭവത്തിൽ തൃശ്ശൂർ വെസ്റ്റ് പൊലീസ് കേസെടുത്തിരുന്നു. ഒളരിയിലെ ബിജെപി പ്രവർത്തകനായ രാധാകൃഷ്ണനെ പ്രതിചേർത്തായിരുന്നു കേസ്. വിവാദം സൃഷ്ടിക്കാനായുള്ള എൽഡിഎഫ് നീക്കം എന്നായിരുന്നു സംഭവത്തിൽ ബിജെപി സ്ഥാനാർഥി പത്മജാ വേണുഗോപാലിന്‍റെ പ്രതികരണം. എന്നാൽ, ഇന്ന് ഒളരിക്ക് പിന്നാലെ മണലൂരിലും കിറ്റ്…
