Author: News Desk

വത്തിക്കാന്‍: ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് വൈദ്യസഹായം തേടിയ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ വാര തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തേക്കില്ല. ഫ്രാൻസിസ് മാർപാപ്പയുടെ ചുമതലകൾ കര്‍ദ്ദിനാളുമാര്‍ നിർവഹിക്കുമെന്നാണ് റിപ്പോർട്ട്. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്നാണ് 86 കാരനായ മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഈസ്റ്ററിന് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിൽ നടക്കുന്ന കുർബാനയിൽ ഫ്രാൻസിസ് മാർപാപ്പ പങ്കെടുത്തേക്കുമെന്നും എന്നാൽ ചടങ്ങിന് നേതൃത്വം നൽകിയേക്കില്ലെന്നും കോളേജ് ഓഫ് കര്‍ദിനാള്‍ ഡീന്‍ പദവി വഹിക്കുന്ന കര്‍ദിനാള്‍ ബാറ്റിസ്റ്റ റേ പറഞ്ഞു. കാൽമുട്ട് വേദന കാരണം കഴിഞ്ഞ വർഷത്തെ കുർബാനയ്ക്ക് ഫ്രാൻസിസ് മാർപാപ്പ നേതൃത്വം നൽകിയിരുന്നില്ല. എന്നാൽ, മാർപ്പാപ്പ ചടങ്ങിൽ പങ്കെടുത്തിരുന്നു. ബുധനാഴ്ച രാത്രി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിശ്രമം ആവശ്യമുള്ളതായി വത്തിക്കാൻ പ്രസ്താവനയിൽ അറിയിച്ചു.

Read More

കോട്ടയം: കോൺഗ്രസിന്‍റെ വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തെച്ചൊല്ലി വിവാദം. പ്രസംഗിക്കാൻ ക്ഷണിക്കാത്തതിൽ കെ മുരളീധരൻ അതൃപ്തി രേഖപ്പെടുത്തി. കെ സുധാകരൻ തന്നെ ഒഴിവാക്കിയെന്നാണ് മുരളീധരന്‍റെ പരാതി. പ്രസംഗിക്കുന്നവരുടെ പട്ടികയിൽ ഉൾപ്പെടുത്താത്തതിൽ ശശി തരൂരിനും അതൃപ്തിയുണ്ട്. കോൺഗ്രസ് അധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത വേദിയിൽ കെ സുധാകരൻ, വി ഡി സതീശൻ, രമേശ് ചെന്നിത്തല, എം എം ഹസൻ എന്നിവർ മാത്രമാണ് കെ പി സി സിയുടെ ഭാഗമായി സംസാരിച്ചത്. മുൻ പി.സി.സി അധ്യക്ഷനെന്ന നിലയിൽ തന്നെ പരിഗണിച്ചില്ലെന്നാണ് കെ.മുരളീധരന്‍റെ പരാതി. കെ.പി.സി.സി നേതൃത്വം തന്നെ അവഗണിച്ചെന്ന് കെ.മുരളീധരൻ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന് പരാതി നൽകി.  വൈക്കം സത്യാഗ്രഹത്തിന്‍റെ നൂറാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്തത് കോൺഗ്രസ് അധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെയാണ്. വൈക്കം സത്യാഗ്രഹത്തിന്‍റെ സമരവഴികളിലൂന്നിയാണ് ഖാർഗെ ആരംഭിച്ചതെങ്കിലും കേന്ദ്രസർക്കാരിനും പ്രധാനമന്ത്രിക്കുമെതിരെ രൂക്ഷവിമർശനമാണ് വേദിയിൽ ഉന്നയിച്ചത്. അധികാരത്തിലിരിക്കുന്നവർ ജനാധിപത്യത്തെ നശിപ്പിക്കുകയാണെന്നും രാഹുൽ ഗാന്ധിയെ അയോഗ്യനാക്കാൻ പ്രധാനമന്ത്രി ഇടപെടുകയാണെന്നും ഖാർഗെ ആരോപിച്ചു.

Read More

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഹൗറയിൽ രാമനവമി ആഘോഷത്തിനിടെ സംഘർഷം. രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ വൻ നാശനഷ്ടമാണുണ്ടായത്. അക്രമികൾ വാഹനങ്ങൾക്ക് തീയിടുകയും പരസ്പരം കല്ലെറിയുകയും കടകൾ കൊള്ളയടിക്കുകയും ചെയ്തു. പോലീസ് വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. സ്ഥലത്ത് പോലീസിനെ വിന്യസിച്ചിട്ടുണ്ട്. കനത്ത പോലീസ് സന്നാഹമുണ്ടായിട്ടും അക്രമികൾ വാഹനങ്ങൾക്ക് തീയിടുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. രാമനവമി ആഘോഷത്തിന്‍റെ ഭാഗമായുള്ള ഘോഷയാത്ര കടന്നുപോകുന്നതിനിടെയാണ് സംഘർഷമുണ്ടായത്. അക്രമം വ്യാപിക്കുകയും അക്രമികൾ പോലീസ് വാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് തീയിടുകയും ചെയ്തതോടെ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. കേന്ദ്ര സർക്കാരിൻ്റെ നയങ്ങൾക്കെതിരെ കൊൽക്കത്തയിൽ ധർണ നടത്തുന്ന പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അക്രമികളെ രാജ്യത്തിന്‍റെ ശത്രുക്കൾ എന്നാണ് വിശേഷിപ്പിച്ചത്. അക്രമത്തിന് പിന്നിൽ ബി.ജെ.പിയാണെന്ന് ആരോപിച്ച മമത അക്രമം അഴിച്ചുവിട്ടവരെ ഒരു കാരണവശാലും വെറുതെ വിടില്ലെന്നും പ്രഖ്യാപിച്ചു.

Read More

കോഴിക്കോട്: ഞെളിയൻപറമ്പിലെ മാലിന്യ നീക്കത്തിനുള്ള സോൻട ഇൻഫ്രാടെക്കുമായുള്ള കരാർ പുതുക്കി നൽകി കോഴിക്കോട് കോർപ്പറേഷൻ. പ്രതിപക്ഷ പ്രതിഷേധം അവഗണിച്ചാണ് ഉപാധികളോടെ കരാർ പുതുക്കാൻ അനുമതി നൽകിയത്. ഇതിന് മുമ്പ് സോൻട ഇൻഫ്രാടെക്കിന് 38.85 ലക്ഷം രൂപ പിഴ ചുമത്തും. ലേലത്തുകയുടെ 5% പിഴയായി നൽകേണ്ടി വരും. പിഴയടയ്ക്കാമെന്ന് കമ്പനി കോർപ്പറേഷനെ അറിയിച്ചതിനെ തുടർന്നാണ് കരാർ പുതുക്കിയത്. ഏപ്രിൽ 30 നകം ബയോമൈനിംഗും ക്യാപ്പിംഗും പൂർത്തിയാക്കുമെന്ന് സോൻട ഇൻഫ്രാടെക്ക് ഉറപ്പ് നൽകിയതും കരാർ നീട്ടി നൽകുന്നതിലേക്ക് നയിച്ചു. ഈ മാസം 24ന് മേയർ വിളിച്ചുചേർത്ത യോഗത്തിലാണ് കമ്പനി പ്രതിനിധികൾ കരാർ 30 ദിവസത്തിനുള്ളിൽ പൂർത്തിയാക്കാമെന്ന് ഉറപ്പ് നൽകിയത്.

Read More

ബദിയടുക്ക: ആളില്ലാത്ത വീട്ടിൽനിന്നും നിരോധിച്ചതെന്നു തോന്നിപ്പിക്കുന്ന നോട്ടുകൾ പൊലീസ് പിടികൂടി. രഹസ്യവിവരത്തെ തുടർന്ന് ബദിയടുക്ക പൊലീസ് മുണ്ട്യത്തടുക്കയിലെ ഒരു വീട്ടിൽ നിന്ന് അഞ്ച് ബാഗുകളിലായി സൂക്ഷിച്ചിരുന്ന 1000 രൂപയുടെ നോട്ടുകളാണ് പിടിച്ചെടുത്തത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുണ്ട്യത്തടുക്കയിൽ ഷാഫി വാടകയ്ക്കെടുത്ത വീട്ടിൽ നിന്നാണ് പൊലീസ് നോട്ടുകൾ പിടികൂടിയത്. ബദിയടുക്ക എസ്.ഐ കെ.പി വിനോദ് കുമാറിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. അഞ്ച് ബാഗുകളിലായി കോടിക്കണക്കിന് രൂപയുണ്ടെന്നാണ് പൊലീസ് പറയുന്നത്. നിരോധിത നോട്ടുകൾ ഒളിപ്പിച്ചതിന് പിന്നിൽ റിയൽ എസ്റ്റേറ്റ് മാഫിയയാണെന്നാണ് പൊലീസ് സംശയിക്കുന്നത്. നോട്ടുകൾ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

Read More

ഇസ്‍ലാമബാദ്: 2017 ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയെ കീഴടക്കിയതിന്റെ ഓർമകൾ പങ്കുവച്ച് പാക്കിസ്ഥാന്‍ മുൻ ക്യാപ്റ്റൻ സർഫറാസ് അഹമ്മദ്. സൂപ്പർ താരങ്ങൾ മത്സരിക്കുന്ന ഇന്ത്യൻ ടീമിനെതിരെ യുവതാരങ്ങളെ വച്ചാണ് പാക്കിസ്ഥാൻ വിജയം നേടിയതെന്നാണ് സർഫറാസിന്റെ വാദം. “ചാമ്പ്യൻസ് ട്രോഫി നേടിയത് ഞാൻ ഒരിക്കലും മറക്കില്ല. ഇന്ത്യക്കെതിരായ ഫൈനലിൽ വിജയിക്കുക എന്നത് വാക്കുകളിൽ വിവരിക്കാവുന്ന ഒന്നല്ല. ഐസിസി ടൂർണമെന്‍റുകളും ഇന്ത്യയ്ക്കെതിരായ പരമ്പരകളും ഞങ്ങൾ മുമ്പും നേടിയിട്ടുണ്ട്. എന്നാൽ ഏത് വലിയ സ്കോറും ച്ചേസ് ചെയ്യാൻ കഴിയുന്ന ഒരു ടീമിനെതിരെ വിജയിക്കാൻ കഴിഞ്ഞത് അതിശയകരമായിരുന്നു”. സർഫറാസ് ഒരു പാക് മാധ്യമത്തോട് പറഞ്ഞു. “ഇന്ത്യയ്ക്ക് വേണ്ടി എം.എസ്. ധോണി, രോഹിത് ശർമ്മ, ശിഖർ ധവാൻ, യുവരാജ് സിങ്, വിരാട് കോഹ്ലി എന്നിവരുണ്ട്. എന്നാൽ പാകിസ്ഥാൻ ടീമിലെ ആളുകൾ കുട്ടികളായിരുന്നു. അവരാണ് ഇന്ന് പാകിസ്ഥാൻ ക്രിക്കറ്റിനെ കൂടുതൽ ഉയരങ്ങളിലെത്തിക്കുന്നത്. ബാബർ അസം, ഹസൻ അലി, ശതബ് ഖാൻ, ഫഹീം അഷ്റഫ് എന്നിവരെല്ലാം യുവതാരങ്ങളായിരുന്നു. ആ സമയത്ത് ഇന്ത്യൻ ടീമിനെയും…

Read More

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്നവരുടെ എണ്ണം വർധിച്ചതായി വിലയിരുത്തൽ. ടിക്കറ്റ് നൽകുന്നതിൽ വീഴ്ചവരുത്തുന്ന കണ്ടക്ടർമാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സിഎംഡി നിർദ്ദേശം നൽകി. വരുമാന ചോർച്ച തടയാനാണ് സിഎംഡിയുടെ കർശന നിർദ്ദേശങ്ങൾ. ഒരു ദിവസം 12 ബസുകൾ പരിശോധിക്കാനും ഇൻസ്പെക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഒരു മാസം 20 ബസ് പരിശോധിക്കണമെന്നും നിർദ്ദേശിച്ചു.

Read More

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ബെംഗളൂരു എഫ്സിയിയോട് വിട പറഞ്ഞ് അലൻ കോസ്റ്റ. ബ്രസീലിയൻ സെന്റർ ബാക്കാണ് കോസ്റ്റ. ബ്രസീലിലെ കുടുംബത്തോടൊപ്പം ചേരേണ്ടതിനാലാണ് ക്ലബ് വിടുന്നതെന്ന് ബെംഗളൂരു എഫ്സി അറിയിച്ചു. 2021 എഎഫ്സി കപ്പിന് മുന്നോടിയായാണ് കോസ്റ്റ ബെംഗളൂരുവിന്‍റെ ഭാഗമായിരുന്നത്. ക്ലബ്ബിനായി ഇതുവരെ 40 ലധികം മത്സരങ്ങൾ കളിച്ച കോസ്റ്റ അഞ്ച് ഗോളുകളും നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഡ്യൂറാൻഡ് കപ്പിന്‍റെ ഫൈനലിൽ ബെംഗളൂരുവിനായി കോസ്റ്റ വിജയ ഗോൾ നേടിയിരുന്നു. 10 വർഷത്തോളം നാട്ടിൽ ക്ലബ് ഫുട്ബോൾ കളിച്ച ശേഷമാണ് 32 കാരനായ കോസ്റ്റ ബെംഗളൂരുവിലേക്ക് കൂടുമാറിയത്.

Read More

ചിന്നക്കനാൽ: അരിക്കൊമ്പനെ പിടിക്കാത്തതിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച മുതൽ സിങ്കുകണ്ടത്ത് രാപകല്‍ സമരം. അരിക്കൊമ്പനെ പിടികൂടുംവരെ സമരം തുടരും. ഇതോടെ സിമന്‍റ് പാലത്തിലെ സമരം അവസാനിപ്പിച്ചു, സമര വേദി സിങ്കുകണ്ടത്തേക്കു മാറ്റാനാണ് തീരുമാനം. മറ്റ് സമരങ്ങളിൽ തുടർനടപടികൾ തീരുമാനിക്കാൻ സർവകക്ഷിയോഗം ചേർന്നു. സമരം കൂടുതൽ ശക്തമാക്കാനാണ് തീരുമാനം. ഇതിനിടെ അരിക്കൊമ്പൻ വീണ്ടും സിമന്‍റ് പാലത്തിൽ എത്തി. റോഡിൽ നിന്ന് 25 മീറ്റർ മാത്രം അകലെയാണ് നിലയുറപ്പിച്ചിരുന്നത്. വാഹനങ്ങൾ കടന്നുപോകുമ്പോൾ ആനക്കൂട്ടം ശബ്ദമുണ്ടാക്കി റോഡരികിലേക്ക് നീങ്ങി. അരിക്കൊമ്പനെ പിടികൂടാൻ കോടതി അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് ചില പഞ്ചായത്തുകളിൽ ജനകീയ ഹർത്താൽ നടന്നു. ഏപ്രിൽ അഞ്ചിന് കോടതി കേസ് പരിഗണിക്കുന്നതുവരെ ടാസ്ക് ഫോഴ്സും കുങ്കി ആനകളും ഇടുക്കിയിൽ തുടരും.

Read More

ന്യൂയോർക്: മനുഷ്യരാശിക്ക് വെല്ലുവിളി ഉയർത്തുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുള്ള ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ) അധിഷ്ഠിത പരിശീലനങ്ങൾ നിർത്തണമെന്ന് ഈ മേഖലയിലെ വിദഗ്ധർ. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അടിസ്ഥാനമാക്കിയുള്ള വിവിധ സംവിധാനങ്ങൾ വികസിപ്പിക്കാനുള്ള മത്സരം നടക്കുകയാണെന്നും ഇത് ഗുരുതരമായ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ട്വിറ്റർ മേധാവി എലോൺ മസ്ക് ഉൾപ്പെടെയുള്ള പ്രമുഖർ ഒപ്പിട്ട തുറന്ന കത്തിൽ പറയുന്നു. നിശ്ചിത പരിധിക്കപ്പുറമുള്ള ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് പരിശീലനം കുറഞ്ഞത് ആറ് മാസമെങ്കിലും നിർത്തിവയ്ക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. ആപ്പിൾ സഹസ്ഥാപകൻ സ്റ്റീവ് വോസ്നിയാക്കും ഒപ്പിട്ടവരിൽ ഉൾപ്പെടുന്നു. അടുത്തിടെ ലഭ്യമായ ‘ഓപ്പൺ എഐ’ കമ്പനിയുടെ ‘ചാറ്റ് ജിപിടി’ ലോകമെമ്പാടും വലിയ ചർച്ചയായിരുന്നു. ചോദ്യങ്ങൾക്ക് മറുപടി തയാറാക്കാനും മറ്റുമുള്ള ‘ചാറ്റ് ജി.പി.ടി’യുടെ സാധ്യതയിൽ ലോകം അമ്പരന്ന് നിൽക്കുകയാണ്.

Read More