ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ബെംഗളൂരു എഫ്സിയിയോട് വിട പറഞ്ഞ് അലൻ കോസ്റ്റ. ബ്രസീലിയൻ സെന്റർ ബാക്കാണ് കോസ്റ്റ. ബ്രസീലിലെ കുടുംബത്തോടൊപ്പം ചേരേണ്ടതിനാലാണ് ക്ലബ് വിടുന്നതെന്ന് ബെംഗളൂരു എഫ്സി അറിയിച്ചു.
2021 എഎഫ്സി കപ്പിന് മുന്നോടിയായാണ് കോസ്റ്റ ബെംഗളൂരുവിന്റെ ഭാഗമായിരുന്നത്. ക്ലബ്ബിനായി ഇതുവരെ 40 ലധികം മത്സരങ്ങൾ കളിച്ച കോസ്റ്റ അഞ്ച് ഗോളുകളും നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഡ്യൂറാൻഡ് കപ്പിന്റെ ഫൈനലിൽ ബെംഗളൂരുവിനായി കോസ്റ്റ വിജയ ഗോൾ നേടിയിരുന്നു. 10 വർഷത്തോളം നാട്ടിൽ ക്ലബ് ഫുട്ബോൾ കളിച്ച ശേഷമാണ് 32 കാരനായ കോസ്റ്റ ബെംഗളൂരുവിലേക്ക് കൂടുമാറിയത്.