- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
പത്തനംതിട്ട: ഗവിയിലേക്കുള്ള യാത്രാമധ്യേ ബസ് കേടായതിനെ തുടർന്ന് മൂന്ന് പുതിയ ബസുകൾ എത്തിക്കാനൊരുങ്ങി കെ.എസ്.ആർ.ടി.സി. ഇത് സംബന്ധിച്ച അപേക്ഷ ചീഫ് ഓഫീസിൽ സമർപ്പിച്ചിട്ടുണ്ടെന്നും ബസുകൾ ഉടൻ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ബജറ്റ് ടൂറിസം സെൽ അധികൃതര്‍ പറഞ്ഞു. പത്തനംതിട്ടയിൽ നിന്ന് ഗവിയിലേക്ക് വിനോദ സഞ്ചാരികളുമായി പോയ ബസാണ് വഴിയിൽ വച്ച് തകരാറിലായത്. എം.എൽ.എ ഫണ്ടിൽ നിന്ന് പുതിയ ബസുകൾ വാങ്ങാൻ ജീവനക്കാർ മന്ത്രി വീണാ ജോർജിന് നിവേദനവും നൽകിയിട്ടുണ്ട്. ഡിസംബർ ഒന്നിന് ആരംഭിച്ച പാക്കേജ് ടൂറിസം സർവീസ് ഒരു മാസത്തിനുള്ളിൽ 100 കടന്നു. വരുമാനം 20 ലക്ഷമായി. തിരുവനന്തപുരം ഉൾപ്പെടെ കെ.എസ്.ആർ.ടി.സിയുടെ മൂന്ന് സോണുകളിൽ നിന്നും എറണാകുളം ഉൾപ്പെടെയുള്ള മധ്യമേഖലയിൽ നിന്നും കോഴിക്കോട് ഉൾപ്പെടെയുള്ള വടക്കൻ മേഖലയിൽ നിന്നുമാണ് ടൂർ പാക്കേജ് നടപ്പാക്കുന്നത്. ഗവിയിലേക്ക് ഒരു ദിവസം മൂന്ന് സർവീസുകളുണ്ട്. ഇത് ഒരു ദിവസത്തെ പാക്കേജാണ്. പത്തനംതിട്ട ഡിപ്പോയിൽ നിന്ന് രാവിലെ 6.30ന് സർവീസ് ആരംഭിക്കും. കെ.എസ്.ഇ.ബി ഡാമുകളായ മൂഴിയാർ, കക്കിആനത്തോട്, കൊച്ചുപറമ്പ്,…
കോട്ടയം : സ്വപ്നങ്ങൾക്കും, ലക്ഷ്യങ്ങൾക്കും പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് കടപ്ലാമറ്റം മാറിടത്തിൽ പൊടിമറ്റത്തിൽ പി.വി വർഗീസ്. 90 ആം വയസ്സിൽ ഡ്രൈവിംഗ് ലൈസൻസ് നേടി അത്ഭുതപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. എല്ലാവരും വണ്ടി ഓടിക്കുന്ന ഈ കാലത്ത് താൻ മാത്രം ഒരു പഴഞ്ചനായി തുടരുകയാണെന്നുള്ള ചിന്തയിൽ നിന്നാണ് അദ്ദേഹം ഡ്രൈവിംഗ് പഠിക്കാൻ തീരുമാനിച്ചത്. അടുത്തുള്ള ഡ്രൈവിംഗ് സ്കൂളിൽ 15 ദിവസത്തോളം പഠിച്ചെങ്കിലും ‘എച്ച്’വഴങ്ങിയില്ല. എന്നാൽ തോറ്റു പിന്മാറാൻ അദ്ദേഹത്തിന് മനസില്ലായിരുന്നു. പാലായിലെ നെല്ലിയാനി മൈതാനത്ത് എച്ച് എടുക്കാൻ എത്തിയ ആളെ കണ്ട് പൊലീസ് ഇൻസ്‌പെക്ടറും അതിശയിച്ചു. എന്നാൽ ഒരിടക്ക് തന്നെ പരിഹസിച്ചവരെകൊണ്ട് കയ്യടിപ്പിച്ച് അദ്ദേഹം ലൈസൻസ് നേടി. പാലാ, കോട്ടയം എന്നിവിടങ്ങളിലെല്ലാം അദ്ദേഹം ഒറ്റക്ക് കാറിൽ എത്തും. പ്രായമായി ഇനി ഇത്തരം ആഗ്രഹമൊന്നും നടക്കില്ല എന്ന് പറഞ്ഞവർക്കെല്ലാം വലിയൊരു പ്രചോദനം ആവുകയാണ് അദ്ദേഹം.
കൊല്ലം: കേരളത്തിൽ കടം മൂലം വലിയ ബാധ്യതയുണ്ടെന്ന് പ്രചരിപ്പിക്കുകയാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. മറ്റെല്ലാ സംസ്ഥാനങ്ങളുടെയും അതേ കടം മാത്രമാണ് കേരളത്തിലുള്ളത്. വലിയ കടത്തിന്‍റെ പേരിൽ നിരന്തരം പ്രചാരണം നടത്തുന്നുണ്ടെന്നും മന്ത്രി ആരോപിച്ചു. 1970 ൽ കേരളത്തിന്‍റെ പ്രതിശീർഷ വരുമാനം ഇന്ത്യൻ ശരാശരിയുടെ പകുതിയായിരുന്നു. ഇന്ന് കേരളത്തിന്‍റെ പ്രതിശീർഷ വരുമാനം ഇന്ത്യൻ ശരാശരിയുടെ ഇരട്ടിയാണെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.
ന്യൂഡല്‍ഹി: വിമാനത്തിനുള്ളിൽ യാത്രക്കാർ മോശമായി പെരുമാറിയാൽ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ വിമാനക്കമ്പനികൾക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). വാക്കാലുള്ള ആശയവിനിമയവും അനുരഞ്ജന സമീപനങ്ങളും ഫലം കണ്ടില്ലെങ്കിൽ, മോശമായി പെരുമാറുന്ന യാത്രക്കാരെ ആവശ്യമെങ്കിൽ ക്യാബിൻ ക്രൂ അംഗങ്ങൾക്ക് ബന്ധിക്കാമെന്നും ഡിജിസിഎ നിർദ്ദേശിച്ചു. എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രികൻ മൂത്രമൊഴിച്ച സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഡിജിസിഎയുടെ നിർദേശം. വിമാനത്തിനുള്ളിലെ യാത്രക്കാരുടെ ഭാഗത്ത് നിന്ന് ചില മോശം പെരുമാറ്റം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ ക്യാബിൻ ക്രൂ അംഗങ്ങൾ ഉൾപ്പെടെയുള്ളവർ ഉചിതമായ നടപടി സ്വീകരിക്കുന്നതിൽ പരാജയപ്പെട്ടു. ഈ സംഭവങ്ങളിൽ ശരിയായ നടപടിയില്ലാത്തത് വിമാനയാത്രയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചതായി ഡിജിസിഎ ചൂണ്ടിക്കാട്ടി. യാത്രക്കാരുടെ സുരക്ഷയും വിമാനത്തിനുള്ളിലെ അച്ചടക്കവും പൈലറ്റിന്‍റെ ഉത്തരവാദിത്തമാണ്. ക്യാബിൻ ക്രൂ അംഗങ്ങൾക്ക് യാത്രക്കാരുടെ മോശം പെരുമാറ്റം നിയന്ത്രിക്കാൻ കഴിയുമെങ്കിൽ പോലും, സ്ഥിതിഗതികൾ വേഗത്തിൽ വിലയിരുത്തുകയും തുടർ നടപടികൾക്കായി എയർലൈനിന്‍റെ സെന്‍ട്രല്‍ കൺട്രോളിനെ അറിയിക്കുകയും ചെയ്യേണ്ടത് പൈലറ്റിന്‍റെ ഉത്തരവാദിത്തമാണെന്നും ഡിജിസിഎ മാർഗ്ഗനിർദ്ദേശങ്ങളിൽ പറയുന്നു. വിമാനക്കമ്പനികൾ നിർദേശങ്ങൾ കൃത്യമായി…
ആമസോൺ സ്ഥാപകനും ലോക ശതകോടീശ്വരനുമായ ജെഫ് ബെസോസിന്‍റെ ആസ്തിയിൽ നിന്ന് ഒറ്റ ദിവസം കൊണ്ട് 675 മില്യൺ ഡോളർ നഷ്ടം. 18,000 ലധികം ജീവനക്കാരെ പിരിച്ചുവിടുമെന്ന പ്രഖ്യാപനത്തിനു പിന്നാലെയാണ് ബെസോസിനു കനത്ത തിരിച്ചടി സംഭവിച്ചത്. പിരിച്ചുവിടലുമായി ബന്ധപ്പെട്ട പ്രഖ്യാപനത്തിന് ശേഷമാണ് ആമസോണിന്‍റെ ഓഹരികൾ ഇടിഞ്ഞത്. പിന്നീട്, ലോകത്തിലെ ആറാമത്തെ സമ്പന്നനായ ബെസോസിന്‍റെ ആസ്തി 106 ബില്യൺ ഡോളറായി കുറഞ്ഞു. 2022 ൽ, വിപണി മൂലധനത്തിൽ ആമസോണിനു 834 ബില്യൺ ഡോളർ നഷ്ടമായി. കമ്പനി നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കാരണം പിരിച്ചുവിടുന്നത് 18,000 തൊഴിലാളികളെ വരെ ബാധിക്കുമെന്ന് ബെസോസിന് ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ കുറെ വർഷങ്ങളായി പ്രതിസന്ധിയിലായ സമ്പദ് വ്യവസ്ഥയും ദ്രുതഗതിയിലുള്ള നിയമനങ്ങളുമാണ് ഈ നീക്കത്തിനു പിന്നിലെന്ന് ആമസോൺ സിഇഒ ആൻഡി ജാസി പറഞ്ഞു.
ആലപ്പുഴ: മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസിനെതിരെ ശക്തമായ നടപടിയുമായി ആരോഗ്യവകുപ്പ്. ആലപ്പുഴ ഗവൺമെന്‍റ് മെഡിക്കൽ കോളേജിലെ ആറ് മുതിർന്ന ഡോക്ടർമാരെ സ്ഥലം മാറ്റി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. മെഡിക്കൽ കോളേജിനെ കുറിച്ചുള്ള പരാതികളുടെ പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി നേരിട്ട് സന്ദർശിച്ചിരുന്നു. അക്കാലത്ത് പല പോരായ്മകളും കണ്ടെത്തിയതിനെ തുടർന്ന് മെഡിക്കൽ കോളേജിന്‍റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനുള്ള ചുമതല മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്തു. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഡോക്ടർമാരുടെ സ്ഥലംമാറ്റം.
ആരാധകരുടെ ആകാംക്ഷക്ക് അവസാനമിട്ട് ലിജോ ജോസ് പെല്ലിശ്ശേരി- മമ്മൂട്ടി കൂട്ടുകെട്ടിൽ ഒരുക്കിയ ‘നൻപകൽ നേരത്ത് മയക്ക’ത്തിൻ്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രം ജനുവരി 19ന് തീയേറ്ററുകളിലെത്തും. അടുത്തിടെ കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ വേൾഡ് പ്രീമിയറായി പ്രദർശിപ്പിച്ച ചിത്രത്തിനു വലിയ കയ്യടിയാണ് ലഭിച്ചത്. തിയേറ്റർ റിലീസിനായുള്ള കാത്തിരിപ്പ് ഉയർത്തിയ റിവ്യൂകളും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെയാണ് ചിത്രത്തിന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുന്നത്. വ്യത്യസ്ത തലങ്ങളിലുള്ള അവതരണവും കഥാപാത്ര സൃഷ്ടിയുമാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. മുൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ സമീപനത്തോടെയാണ് ലിജോ ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു നാടക ട്രൂപ്പിന്‍റെ ഉടമയായ ജെയിംസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. തന്‍റെ കരിയറിൽ ഇതുവരെ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രങ്ങളിൽ നിന്ന് വളരെ വ്യത്യസ്തനാണ് ജെയിംസ്. പ്രകടനത്തിലും ആ വൈവിധ്യം കൊണ്ടുവരാൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. ദുൽഖർ സൽമാന്‍റെ വേഫെറർ ഫിലിംസാണ് ചിത്രം റിലീസ് ചെയ്യുന്നത്.
കോഴിക്കോട്: ഉപജില്ലാ കലോൽസവത്തിൽ ജഡ്ജിയായിരുന്ന വ്യക്തിയെ സംസ്ഥാന കലോൽസവത്തിലും വിധികർത്താവായാക്കിയെന്നു പരാതി. ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ കഥകളി മത്സരത്തിന്‍റെ വിധികർത്താവിനെ തിരഞ്ഞെടുത്തത് കലോൽസവം മാനുവലിനു വിരുദ്ധമാണെന്നാണ് പരാതിയിൽ പറയുന്നത്. സംസ്ഥാന സ്കൂൾ കലോൽസവത്തിന്‍റെ മാനുവൽ പ്രകാരം ഉപജില്ലാ, ജില്ലാ കലോൽസവത്തിന്‍റെ വിധികർത്താവായിരുന്ന ഒരാളെ സംസ്ഥാന കലോൽസവത്തിന്‍റെ വിധികർത്താവായി നിയമിക്കരുതെന്നാണ്. എന്നാൽ ഹൈസ്കൂൾ പെൺകുട്ടികളുടെ കഥകളി മത്സരത്തിൽ ഈ നിബന്ധന ലംഘിക്കപ്പെട്ടുവെന്നാണ് ആരോപണം. കൊല്ലം ക്ലാപ്പന എസ്.വി.എച്ച്.എസ്.എസ് വിദ്യാർത്ഥി ചന്ദന ചന്ദ്രന്‍റെ പിതാവ് ജയചന്ദ്രനാണ് സംസ്ഥാന സ്കൂൾ കലോൽസവം പ്രോഗ്രാം കമ്മിറ്റി കൺവീനറിനും പൊതുവിദ്യാഭ്യാസ ഡയറക്ടർക്കും പരാതി നൽകിയത്. സംസ്ഥാന സ്കൂൾ കലോൽസവത്തിന്‍റെ പതിമൂന്നാം വേദിയായ ഉജ്ജയിനിയിൽ നടന്ന മത്സരത്തിലാണ് പരാതി നൽകിയത്. കരുനാഗപ്പള്ളി ഉപജില്ലാ കലോൽസവത്തിൽ ഹൈസ്കൂൾ വിഭാഗത്തിലെ പെൺകുട്ടികൾക്കായുള്ള കഥകളി (ഗ്രൂപ്പ്) മത്സരത്തിൽ വിധികർത്താവും കോഴിക്കോട് നടന്ന സംസ്ഥാന സ്കൂൾ കലോൽസവത്തിൽ ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ കഥകളി (ഗ്രൂപ്പ്) മത്സരത്തിൽ വിധികർത്താവുമായിരുന്നു. സംസ്ഥാന സ്കൂൾ കലോൽസവം മാനുവൽ പ്രകാരം ഇത്…
ന്യൂഡൽഹി: ശ്വാസകോശ അണുബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു. സോണിയയെ ചെസ്റ്റ് മെഡിസിൻ വിഭാഗത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും സുഖം പ്രാപിച്ചു വരികയാണെന്നും സർ ഗംഗാറാം ആശുപത്രി ചെയർമാൻ ഡോ അജയ് സ്വരൂപ് പറഞ്ഞു. ബുധനാഴ്ച വൈകുന്നേരമാണ് സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉത്തർപ്രദേശിലെ ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സോണിയയെ കാണാനെത്തി. ഭാരത് ജോഡോ യാത്രയിൽ 7 കിലോമീറ്റർ ദൂരം നടന്ന ശേഷമാണ് രാഹുലും പ്രിയങ്കയും സോണിയയെ കാണാൻ മടങ്ങിയത്. പിന്നീട് രാഹുൽ ജോഡോ യാത്ര ആരംഭിച്ചെങ്കിലും പ്രിയങ്ക യാത്രയ്ക്കൊപ്പം ചേർന്നില്ല.
നാഷണല്‍ ഹൗസ് പാര്‍ക്ക്; ഭവനമാതൃകളെക്കുറിച്ചുള്ള പഠനത്തിനായി കേരള സംഘത്തിന്റെ ചെന്നൈ സന്ദർശനം
ചെന്നൈ: കേരള ഭവനനിര്‍മാണവകുപ്പ് തിരുവനന്തപുരത്ത് നിര്‍മ്മിക്കുന്ന നാഷണല്‍ഹൗസ് പാര്‍ക്കിൽ ഒരുക്കാന്‍ കഴിയുന്ന ഭവനമാതൃകളെക്കുറിച്ചുള്ള പഠനത്തിന് മന്ത്രി കെ. രാജൻ്റെ നേതൃത്വത്തിലുള്ള സംഘം ചെന്നൈയില്‍ സന്ദര്‍ശനം നടത്തി. തമിഴ്നാട് ഹൗസിംഗ് ബോർഡും അർബൻ ഹൗസിംഗ് ഡെവലപ്മെന്‍റ് ബോർഡും നിർമിക്കുന്ന ബജറ്റ് ഫ്ളാറ്റുകളും മദ്രാസ് ഐ.ഐ.ടി പൂർവ്വ വിദ്യാർത്ഥികൾ രൂപകൽപ്പന ചെയ്ത ത്രിമാന വീടുകളും അവലോകനം ചെയ്തു. തമിഴ്നാട് സർക്കാരിൻ്റെ ഭവന പദ്ധതിയെ പറ്റി ഭവന നിർമ്മാണവകുപ്പുമന്ത്രി മുത്തുസാമിയുമായി അദ്ദേഹം ചർച്ച നടത്തി. മലയാളികളായ മുന്‍ ഐ.ഐ.ടി വിദ്യാര്‍ഥികള്‍ ആരംഭിച്ച സ്റ്റാര്‍ട്ടപ്പുമായി തിരുവനന്തപുരത്ത് ത്രിമാനഭവനങ്ങളുടെ സോദാഹരണ വിവരണം നടത്തുന്നതിന് ധാരണയിലെത്തി. ചെന്നൈയ്ക്ക് അടുത്തുള്ള ദക്ഷിണചിത്രയിലുള്ള വിവിധ ഭവന മാതൃകകളും സംഘം സന്ദര്‍ശിച്ചു. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക്, കേരള സംസ്ഥാന നിർമിതി കേന്ദ്ര ഡയറക്ടർ ഡോ.ഫെബി വർഗീസ് എന്നിവരും സന്നിഹിതരായിരുന്നു. കേരള ഭവന നിർമ്മാണ വകുപ്പിനു കീഴിലുള്ള കേരള സംസ്ഥാന നിർമ്മിതി കേന്ദ്രമാണ് തിരുവനന്തപുരത്ത് ആറേക്കർ സ്ഥലത്ത് ഭവന നിർമ്മാണ പാർക്ക് സ്ഥാപിക്കുന്നത്. പുതിയ…
