- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
കേരള സര്‍വകലാശാല വി.സി നിയമനം; ഹൈക്കോടതി ഉത്തരവിനെതിരെ സെനറ്റ് അംഗം എസ് ജയരാമന് സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി: കേരള സര്‍വകലാശാലയിലെ വി.സി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് നോമിനിയെ ഒരു മാസത്തിനുള്ളില്‍ നിര്‍ദേശിക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്ത വിധിക്കെതിരെ കേരള സർവകലാശാല സെനറ്റ് അംഗം എസ് ജയരാമൻ സുപ്രീം കോടതിയില്‍ അപ്പീല്‍ നൽകി. സെനറ്റിലെ ഒരു പ്രതിനിധിയെ നാമനിർദ്ദേശം ചെയ്താൽ ചാൻസലർ കൂടിയായ ഗവർണർ സെർച്ച് കമ്മിറ്റി രൂപീകരിച്ച് പുതിയ വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് സിംഗിൾ ബെഞ്ച് വിധിച്ചു. സമയപരിധിക്കുള്ളിൽ നോമിനിയെ നൽകിയില്ലെങ്കിൽ യുജിസി ചട്ടങ്ങൾ, കേരള സർവകലാശാല ആക്ട് എന്നിവ പ്രകാരം ചാൻസലർക്ക് നടപടിയെടുക്കാമെന്നും സിംഗിൾ ബെഞ്ച് വിധിച്ചിരുന്നു. ചീഫ് ജസ്റ്റിസ് എസ് മണികുമാർ, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് സിംഗിൾ ബെഞ്ചിന്‍റെ ഈ നിർദ്ദേശങ്ങൾ ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്തത്. ഡിവിഷൻ ബെഞ്ചിന്‍റെ സ്റ്റേ ഓർഡറോടെ വൈസ് ചാൻസലറെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ അനിശ്ചിതമായി വൈകുകയാണെന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച അപ്പീലിൽ ചൂണ്ടിക്കാട്ടിയിരുന്നു. സെനറ്റ് അംഗം എസ് ജയരാമൻ സമർപ്പിച്ച ഹർജിയാണ് അഭിഭാഷകനായ…
ന്യൂഡല്‍ഹി: ലോകത്തിലെ മൂന്നാമത്തെ വലിയ ഓട്ടോമൊബൈൽ വിപണിയെന്ന വിശേഷണവുമായി ഇന്ത്യ. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് പറയുന്നതനുസരിച്ച്, 2022 ജനുവരിക്കും നവംബറിനും ഇടയിൽ 4.13 ദശലക്ഷം പുതിയ വാഹനങ്ങൾ ഇന്ത്യയിൽ വിതരണം ചെയ്തു. ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി 4.25 ദശലക്ഷം യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തി. രാജ്യത്തെ വാണിജ്യ വാഹന കമ്പനികളുടെ നാലാം പാദ വിൽപ്പന കണക്കുകൾ പുറത്തുവരുന്നതോടെ ഇന്ത്യയിലെ വാഹന വിൽപ്പനയുടെ എണ്ണം ഇനിയും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടാറ്റ മോട്ടോഴ്സും മറ്റ് വാഹന നിർമ്മാതാക്കളും അവരുടെ വർഷാവസാന ഫലങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ആഗോള വാഹന വിപണിയിൽ 2021 ൽ 26.27 ദശലക്ഷം വാഹനങ്ങളാണ് ചൈന വിറ്റഴിച്ചത്.
ന്യൂഡല്‍ഹി: സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകണമെന്നാവശ്യപ്പെട്ട് കേരളം, ഡൽഹി, ഗുജറാത്ത് ഉൾപ്പെടെ വിവിധ ഹൈക്കോടതികളിൽ നിലനിൽക്കുന്ന ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിലേക്ക്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ സുപ്രീം കോടതിയിലേക്ക് മാറ്റിയത്. ഹൈക്കോടതികളിൽ ഹർജി നൽകിയവരുടെ അഭിഭാഷകർക്ക് വീഡിയോ കോൺഫറൻസിംഗ് വഴി കേസിന്‍റെ നടപടിക്രമങ്ങളിൽ പങ്കെടുക്കാമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. അതേസമയം, ഫെബ്രുവരി 15നകം ഹർജികളിൽ സത്യവാങ്മൂലം സമർപ്പിക്കാൻ സുപ്രീം കോടതി കേന്ദ്രത്തിനു നിർദേശം നൽകി. ഹർജികൾ സുപ്രീം കോടതി പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് യുണൈറ്റഡ് ഹിന്ദു ഫ്രണ്ട് എന്ന സംഘടന വെള്ളിയാഴ്ച സുപ്രീം കോടതിക്ക് മുന്നിൽ പ്രതിഷേധം നടത്തിയിരുന്നു.
മുംബൈ: ഓസ്ട്രേലിയൻ ഓപ്പൺ ഗ്രാൻഡ്സ്ലാം ടെന്നീസ് ടൂർണമെന്‍റിൽ രോഹൻ ബൊപ്പണ്ണയ്ക്കൊപ്പം മിക്സഡ് ഡബിൾസിൽ സാനിയ മിർസ മത്സരിക്കും. 2022 സീസൺ അവസാനത്തോടെ വിരമിക്കാനുള്ള തീരുമാനം പിൻവലിച്ചാണ് സാനിയ ഓസ്ട്രേലിയയിൽ മത്സരിക്കാനൊരുങ്ങുന്നത്. കഴിഞ്ഞ വർഷം ഓസ്ട്രേലിയൻ ഓപ്പണിൽ വനിതാ ഡബിൾസിൽ ആദ്യ റൗണ്ടിൽ തോറ്റതിനു ശേഷം ഇത് തന്‍റെ അവസാന സീസണായിരിക്കുമെന്ന് സാനിയ പ്രഖ്യാപിച്ചിരുന്നു. മെയ് 16 ന് ആരംഭിക്കുന്ന ഓസ്ട്രേലിയൻ ഓപ്പണിൽ മിക്സഡ് ഡബിൾസിൽ സാനിയയും ബൊപ്പണ്ണയും ഏറ്റുമുട്ടും. മഹാരാഷ്ട്ര ഓപ്പണിലൂടെ സീസൺ ആരംഭിച്ച രോഹൻ ബൊപ്പണ്ണയാണ് സാനിയയ്ക്കൊപ്പം മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. വിംബിൾഡൺ 2021ലാണ് സാനിയയും ബൊപ്പണ്ണയും അവസാനമായി ഒരുമിച്ച് മത്സരിച്ചത്. റിയോ ഒളിംപിക്സിൽ സാനിയയും ബൊപ്പണ്ണയും ഇന്ത്യക്കായും കളിച്ചിട്ടുണ്ട്. ഓസ്ട്രേലിയൻ ഓപ്പണിന്‍റെ വനിതാ ഡബിൾസിലും സാനിയ മിർസ മത്സരിക്കും.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കോടതി ഉത്തരവ് വഴി പങ്കെടുക്കാനെത്തിയ മത്സരാർത്ഥികളുടെ ഫലം തടഞ്ഞുവെച്ചു
കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കോടതി ഉത്തരവ് വഴി പങ്കെടുക്കാനെത്തിയ മത്സരാർത്ഥികളുടെ ഫലം തടഞ്ഞു. 94 മത്സരങ്ങളുടെ ഫലങ്ങലാണ് സംഘാടകർ തടഞ്ഞുവെച്ചത്. ഹൈക്കോടതി നിർദേശ പ്രകാരമാണ് തീരുമാനമെന്നും ഫലം പ്രഖ്യാപിച്ചാലും അത് ജില്ലയുടെയോ സ്കൂളിന്‍റെയോ പോയിന്‍റുകളിൽ ഉൾപ്പെടുത്തില്ലെന്നും സംഘാടകർ അറിയിച്ചു. ഇക്കാര്യത്തിൽ എജിയുടെ നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നും ഗ്രേസ് മാർക്കിനും കോടതിയുടെ ഇടപെടൽ ആവശ്യമാണെന്നും സംഘാടകർ പറഞ്ഞു. അതേസമയം, വിദ്യാഭ്യാസ വകുപ്പ് വഴി ലഭിക്കുന്ന അപ്പീലുകൾക്ക് അത്തരമൊരു തടസ്സമില്ല.
ജഡ്ജി നിയമനത്തിന് പരിഗണിക്കേണ്ട പേരുകള്‍ കേന്ദ്രം നിർദ്ദേശിക്കുന്നുവെന്ന വിമർശനവുമായി സുപ്രീംകോടതി
ന്യൂഡല്‍ഹി: ജഡ്ജിമാരുടെ നിയമനത്തിനു പരിഗണിക്കേണ്ട പേരുകൾ കേന്ദ്രം നിർദ്ദേശിക്കുന്നുവെന്ന് സുപ്രീം കോടതി. പട്ടികയിലെ പേരുകൾ കൊളീജിയം ശുപാർശ ചെയ്തിട്ടില്ലെന്നും ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ. കൊളീജിയം രണ്ടാം തവണയും അയച്ച ജഡ്ജിമാരുടെ നിയമന ശുപാർശ കേന്ദ്രം തിരിച്ചയച്ചത് ആശങ്കാജനകമാണ്. ഹൈക്കോടതി ജഡ്ജിമാരുടെ സ്ഥലംമാറ്റം സംബന്ധിച്ച കൊളീജിയത്തിന്‍റെ ശുപാർശകളിൽ കേന്ദ്രസർക്കാർ തീരുമാനം വൈകുന്നത് ബാഹ്യ ഇടപെടലാണെന്ന പ്രതീതി ജനിപ്പിക്കുന്നതാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് കൊളീജിയം മുന്നോട്ടുവച്ച 22 ശുപാർശകൾ നവംബറിൽ കേന്ദ്ര നിയമമന്ത്രാലയം തിരിച്ചയച്ചിരുന്നു. ഇതിൽ ഒമ്പതെണ്ണം രണ്ടാം തവണയും കൊളീജിയം മുന്നോട്ടുവയ്ക്കുന്ന ശുപാർശകളാണ്. ആവർത്തിച്ചു നൽകുന്ന ശുപാർശകൾ കേന്ദ്രം തിരിച്ചയക്കുന്നത് ചിന്തിക്കേണ്ട കാര്യമാണെന്ന് ബെഞ്ചിന് നേതൃത്വം നൽകിയ ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ പറഞ്ഞു. കേന്ദ്രം നൽകിയ പട്ടികയിലെ ചില പേരുകൾ കൊളീജിയം പരിഗണിച്ചിരുന്നില്ല. ഈ പേരുകൾ കൊളീജിയം പരിഗണിക്കണമെന്ന് നിർദ്ദേശിച്ച ശേഷമാണ് ശുപാർശ തിരിച്ചയച്ചതെന്നും ജസ്റ്റിസ് കൗൾ പറഞ്ഞു. കൊളീജിയം ഉടൻ യോഗം ചേർന്ന് ശുപാർശകളിൽ…
ആലപ്പുഴ : സ്വന്തം വീടുകളിൽ നിന്ന് ശേഖരിച്ച ഭക്ഷ്യധാന്യ പൊതികളുമായ് തന്നെ കാണാനെത്തിയ കുട്ടികളെ അഭിനന്ദിച്ച് ചേർത്ത് നിർത്തി ആലപ്പുഴ കലക്ടർ വി.ആർ കൃഷ്ണതേജ. ധാന്യപൊതികൾ അർഹതപെട്ടവരെ ഏൽപ്പിക്കണം എന്നായിരുന്നു കുരുന്നുകളുടെ ആവശ്യം. പറയകാട് ഗവ. യു.പി സ്കൂളിലെ എൽ.കെ.ജി മുതലുള്ള വിദ്യാർത്ഥികളാണ് കഴിഞ്ഞ ദിവസം രാവിലെ പ്രിയപ്പെട്ട കലക്ടർ മാമനെ കാണാനെത്തിയത്. എന്നെ കാണാൻ എത്തിയ വലിയ മനസ്സുള്ള കുട്ടികളെ ഞാൻ പരിചയപ്പെടുത്തുന്നു എന്ന കുറിപ്പോടെയാണ് അദ്ദേഹം ഈ സംഭവം പങ്കുവെച്ചത്. അവരെക്കാൾ വലിയ സഞ്ചിയുമായ് എത്തിയവരെ കണ്ട് താൻ അത്ഭുതപ്പെട്ടുവെന്നും അദ്ദേഹം പറയുന്നു. അർഹതപ്പെട്ടവർക്ക് ഇതെല്ലാം നൽകണമെന്ന് പറഞ്ഞുകൊണ്ട് ഒന്നാം ക്ലാസ്സുകാരനാണ് മുന്നോട്ടു വന്നത്. ചെറിയ പ്രായത്തിലെ വലിയ പ്രവർത്തിയുടെ നന്മ എല്ലാവരും മാതൃകയാക്കണമെന്ന് പറഞ്ഞ അദ്ദേഹം കുട്ടികളുടെ അധ്യാപകരെയും അഭിനന്ദിച്ചു. കുട്ടികളുടെ ആഗ്രഹപ്രകാരം ധാന്യപൊതികൾ അദ്ദേഹം അർഹരായവരെ ഏൽപ്പിക്കുകയും ചെയ്തു.
ശ്രീനഗര്‍: ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുമ്പോൾ, ഗുലാം നബി ആസാദിനൊപ്പം പാർട്ടി വിട്ട 17 കോൺഗ്രസ് നേതാക്കൾ പാർട്ടിയിലേക്ക് തിരിച്ചെത്തുന്ന വാർത്തയാണ് കോൺഗ്രസിനെ തേടിയെത്തുന്നത്. ജമ്മു കശ്മീർ മുൻ ഉപമുഖ്യമന്ത്രി താരാ ചന്ദ് ഉൾപ്പെടെയുള്ളവർ, ഗുലാം നബി ആസാദ് മതേതര ചിന്തകൾ ഉപേക്ഷിക്കുകയാണെന്ന് ആരോപിച്ചാണ് കോൺഗ്രസിലേക്ക് മടങ്ങിയെത്തുന്നത്. താരാചന്ദിനെ കൂടാതെ മുൻ പിസിസി അധ്യക്ഷനും മുൻ മന്ത്രിയുമായ പീർസാദ മുഹമ്മദ് സയീദ്, മുൻ എംഎൽഎ ബൽവാൻ സിംഗ് എന്നിവരാണ് പാർട്ടിയിലേക്ക് മടങ്ങിയെത്തിയ മറ്റ് പ്രമുഖ നേതാക്കൾ. ഗുലാം നബി ആസാദും മറ്റ് നേതാക്കളും കോൺഗ്രസ് വിട്ട് ഡെമോക്രാറ്റിക് ആസാദ് പാർട്ടിയിൽ ചേർന്നിരുന്നു. എന്നാൽ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് താരാചന്ദ് ഉൾപ്പെടെയുള്ളവരെ ആസാദ് പുറത്താക്കിയിരുന്നു. ന്യൂഡൽഹിയിലെ എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പാർട്ടി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ നേതാക്കളെ സ്വീകരിച്ചു. ഇവര്‍ അവധിയില്‍ പോയതായിരുന്നു, അവധി കഴിഞ്ഞ് അവര്‍ മടങ്ങിയെത്തി, കെ.സി വേണുഗോപാല്‍ പറഞ്ഞു. തെറ്റിദ്ധാരണയാണ്…
ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ യോഗത്തില്‍ സംഘർഷം. മേയർ തിരഞ്ഞെടുപ്പ് ബിജെപിക്ക് അനുകൂലമാക്കാനാണ് ലഫ്റ്റനന്റ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്ന എഎപിയുടെ ആരോപണം ശക്തമായിരിക്കെ ആണ് യോഗത്തിൽ സംഘർഷാവസ്ഥ ഉണ്ടായത്. ആക്ടിംഗ് സ്പീക്കർ സത്യ ശർമ്മയുടെ നേതൃത്വത്തിൽ നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങ് ആരംഭിച്ചതോടെയായിരുന്നു സംഘര്‍ഷാവസ്ഥ. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങ് ആദ്യം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് എഎപി അംഗങ്ങൾ പ്രതിഷേധം ആരംഭിച്ചത്. എഎപി, ബിജെപി അംഗങ്ങൾ മുദ്രാവാക്യം വിളിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു. ഇതിനിടയിൽ പരസ്പരം തള്ളുന്നതും ചിലർ തറയിൽ വീഴുന്നതും കാണാം. ബി.ജെ.പിയിലെ 10 അംഗങ്ങളെ നോമിനേറ്റഡ് അംഗങ്ങളായി ലഫ്റ്റനന്റ് ഗവര്‍ണര്‍ മനഃപൂര്‍വം തിരഞ്ഞെടുത്തുവെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആരോപിച്ചു. നോമിനേറ്റഡ് അംഗങ്ങളെ തിരഞ്ഞെടുത്ത ശേഷം, ബിജെപി കൗൺസിലർ സത്യ ശര്‍മയെ ഇടക്കാല സ്പീക്കറായും ഗവർണർ തിരഞ്ഞെടുത്തു.
ന്യൂഡൽഹി: കോൺഗ്രസ് വിട്ട ജമ്മു കശ്മീർ മുൻ ഉപമുഖ്യമന്ത്രി താരാ ചന്ദ്, നേതാക്കളായ പീർസാദ മുഹമ്മദ് സയീദ്, ബൽവാൻ സിംഗ് തുടങ്ങിയ 17 പേർ തിരിച്ചെത്തി. ഗുലാം നബി ആസാദിനൊപ്പം പോയ നേതാക്കളാണ് കോൺഗ്രസിലേക്ക് മടങ്ങിയത്. കൂടുതൽ നേതാക്കൾ പാർട്ടിയിലേക്ക് മടങ്ങിയെത്തുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു. ഭാരത് ജോഡോ യാത്ര കൂടുതൽ പേരെ കോൺഗ്രസിലേക്ക് അടുപ്പിക്കുകയാണ്. സമാന ചിന്താഗതിക്കാരായ പാർട്ടികളും പ്രതിപക്ഷ ഐക്യത്തിനായി കോൺഗ്രസുമായി കൈകോർക്കുമെന്നും വേണുഗോപാൽ പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ ആശയത്തോട് യോജിപ്പുണ്ടെങ്കിൽ ഗുലാം നബി ആസാദിന് പങ്കെടുക്കാമെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു. ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരിലേക്ക് പ്രവേശിക്കാനിരിക്കെയാണ് നേതാക്കളുടെ മടങ്ങിവരവ്.
