- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
ടോക്യോ: ചൈന, ജപ്പാൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ കൊവിഡ് കേസുകളിൽ വലിയ വർദ്ധനവാണുള്ളത്. ജപ്പാനിലെ കോവിഡ്-19 മരണ സംഖ്യ എക്കാലത്തെയും ഉയർന്ന നിലയിലെത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. വെള്ളിയാഴ്ച മാത്രം 456 കോവിഡ്-19 മരണങ്ങളാണ് ജപ്പാനിൽ റിപ്പോർട്ട് ചെയ്തത്. കോവിഡ്-19 ബാധിച്ച് ജപ്പാനിൽ കഴിഞ്ഞ ഒരു മാസത്തിനിടെ ആയിരക്കണക്കിനാളുകളാണ് മരിച്ചത്. പുതുവത്സരാഘോഷത്തിനു ശേഷം കോവിഡ് കേസുകളും മരണങ്ങളും വർദ്ധിക്കുമെന്ന് നേരത്തെ ആശങ്കയുണ്ടായിരുന്നു. 2022 ഡിസംബറിൽ ജപ്പാനിൽ 7,688 കോവിഡ്-19 മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. നവംബർ മുതൽ കോവിഡ് മരണനിരക്ക് വർദ്ധിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ജപ്പാനിൽ കോവിഡ് -19 മരണങ്ങളുടെ എണ്ണം മുൻ വർഷത്തേക്കാൾ 16 മടങ്ങ് കൂടുതലാണ്.
കോട്ടയം (എരുമേലി): ബഫർ സോൺ വിഷയത്തിൽ കഴിവുകെട്ടവനാണെന്ന് സ്വയം തെളിയിച്ച വനം മന്ത്രിയെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കക്ഷി നേതാവായതിനാൽ പുറത്താക്കാൻ മുഖ്യമന്ത്രിക്ക് മടിയുണ്ടെങ്കിൽ വിശ്രമത്തിനും വിനോദത്തിനും സാധ്യതയുള്ള മറ്റേതെങ്കിലും വകുപ്പ് നൽകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. പമ്പാവാലിയിലെയും ഏഞ്ചൽ വാലിയിലെയും എല്ലാ പ്രദേശങ്ങളും വനഭൂമിയാക്കി മാറ്റുന്ന ഉപഗ്രഹ ഭൂപടം ഡൽഹിക്ക് അയച്ച മന്ത്രിയാണ് ഇവിടെ വന്ന് എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്ന് പറഞ്ഞതെന്നും ഹൈക്കോടതിയുടെ നിർദേശപ്രകാരം നികുതി അടയ്ക്കുന്ന പട്ടയഭൂമി പെരിയാർ കടുവാ സങ്കേതത്തിന്‍റെ ഭാഗമായ വനഭൂമിയാക്കി മാറ്റിയതെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് മന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ നൽകിയ മൂന്ന് മാപ്പുകളും ഉപഗ്രഹ സർവേ റിപ്പോർട്ടുകളും സർക്കാരിൻ്റെ ഉദാസീനതയുടെയും കെടുകാര്യസ്ഥതയുടെയും ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും വിഷയം പഠിക്കാതെ വനംവകുപ്പ് സ്വീകരിക്കുന്ന ഓരോ നടപടിയും ജനതാൽപര്യത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി: ലിസ് ജെയ്മോൻ ജേക്കബിനെ സ്വയംവര ഇംപ്രസാരിയോ മിസ് കേരള 2022 ആയി തിരഞ്ഞെടുത്തു. കെ സാംഭാവി ഫസ്റ്റ് റണ്ണർ അപ്പായും നിമ്മി കെ പോൾ സെക്കൻഡ് റണ്ണർ അപ്പായും തിരഞ്ഞെടുക്കപ്പെട്ടു. മിസ് കേരളയ്ക്കു പുറമെ മിസ് ടാലന്‍റഡ്, മിസ് വോയിസ്, മിസ് ബ്യൂട്ടിഫുൾ ഹെയർ, മിസ് ബ്യൂട്ടിഫുൾ ഐസ്, മിസ് ബ്യൂട്ടിഫുൾ സ്മൈല്‍, മിസ് ഫിറ്റ്നസ്, മിസ് ബ്യൂട്ടിഫുൾ സ്കിൻ, മിസ് ഫോട്ടോജെനിക് എന്നിവരെയും മത്സരത്തിൽ തിരഞ്ഞെടുത്തു. കൊച്ചിയിലെ മെറിഡിയൻ കൺവെൻഷൻ സെന്‍ററിലാണ് സൗന്ദര്യമത്സരം നടന്നത്. വിവിധ മേഖലകളിൽ നിന്നുമുള്ള 24 യുവതികളാണ് അവസാന ഘട്ടത്തിൽ മത്സരിച്ചത്. രാവിലെ 9 മണിക്കാണ് മത്സരം ആരംഭിച്ചത്. സാരി റൗണ്ട് വിത്ത് ഇന്‍ട്രഡക്‌ഷന്‍, ഇന്‍ഡോ-വെസ്‌റ്റേണ്‍ കോസ്റ്റ്യൂമില്‍ ക്വസ്റ്റ്യന്‍ റൗണ്ട്, ഗൗണ്‍ വിത്ത് കോമണ്‍ ക്വസ്റ്റ്യന്‍ റൗണ്ട് എന്നിവയായിരുന്നു അവസാന റൗണ്ടുകൾ. നിരവധി റൗണ്ട് സ്ക്രീനിംഗുകൾക്കും ഓഡിഷനുകൾക്കും ശേഷം മാസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് മിസ് കേരള ഫൈനലിസ്റ്റുകളെ തിരഞ്ഞെടുത്തത്. തിരഞ്ഞെടുക്കപ്പെട്ട 24 പേരെയും ഫൈനലിനു…
കോഴിക്കോട്: ലെയിന്‍ ഗതാഗത നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാൻ സംസ്ഥാനത്ത് ബോധവൽക്കരണ യജ്ഞം ആരംഭിച്ചു. വാഹനങ്ങൾ നിര പാലിച്ചു ഓടിക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങളാണ് നൽകുന്നത്. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത മന്ത്രി ആന്‍റണി രാജു പറഞ്ഞു. ദേശീയ- സംസ്ഥാന പാതകളും പ്രാദേശിക റോഡുകളുമായി കേരളത്തിന്‍റെ റോഡ് ശൃംഖല വികസിക്കുമ്പോഴും റോഡുകളിലെ അപകടങ്ങൾക്കും ജീവഹാനിക്കും ഒരു പഞ്ഞവുമില്ല. മൊത്തം അപകടങ്ങളിൽ 65 ശതമാനവും മരണങ്ങളിൽ 50 ശതമാനവും അശ്രദ്ധമായ ഡ്രൈവിംഗ് മൂലമാണെന്ന് മോട്ടോർ വാഹന വകുപ്പിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് ലെയ്ൻ ട്രാഫിക് ബോധവൽക്കരണം ആരംഭിച്ചത്. കൊടുവള്ളിയിൽ നടന്ന ചടങ്ങ് ഗതാഗത മന്ത്രി ആന്‍റണി രാജു ഉദ്ഘാടനം ചെയ്തു. ഇതിന്‍റെ ഭാഗമായി ട്രാൻസ്പോർട്ട് കമ്മീഷണർ ഉൾപ്പെടെ മോട്ടോർ വാഹന വകുപ്പിലെ ഭൂരിഭാഗം ഉദ്യോഗസ്ഥരും തെരുവിലിറങ്ങി. കൊച്ചിയിൽ ആറ് സംഘങ്ങളായി തിരിഞ്ഞ് പരിശോധനകളും ബോധവൽക്കരണ പരിപാടികളും നടത്തി. ബോധവൽക്കരണ കാമ്പയിനു ശേഷം റോഡുകളിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറകൾ ഉപയോഗിച്ച്…
ന്യൂഡൽഹി: കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ സെല്ലുകളിൽ നടത്തിയ പരിശോധനയിൽ 117 മൊബൈൽ ഫോണുകൾ മണ്ഡോലി ജയിലിൽ നിന്നും പിടിച്ചെടുത്തു. അഞ്ച് ജയിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതായി ജയിൽ ഡയറക്ടർ ജനറൽ സഞ്ജയ് ബെനിവാൾ അറിയിച്ചു. ജയിലിൽ സുരക്ഷ കൂടുതൽ ശക്തമാക്കാനും മൊബൈൽ ഫോണുകളും മറ്റ് നിരോധിത വസ്തുക്കളും അന്വേഷിക്കാൻ ടീമുകൾ രൂപീകരിക്കാനും എല്ലാ ജയിൽ സൂപ്രണ്ടുമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. തിഹാർ ജയിലിൽ നിന്ന് ഗായകൻ സിദ്ദു മൂസവാലയെ കൊലപ്പെടുത്താൻ നിർദ്ദേശം നൽികിയത് കുപ്രസിദ്ധ ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയാണെന്നു വ്യക്തമായതിനെ തുടർന്നാണ് നഗരത്തിലെ ജയിലുകളിൽ പരിശോധന ശക്തമാക്കിയത്.
ലണ്ടൻ: മുൻ ഇറ്റാലിയൻ ഫുട്ബോൾ താരം ജിയാൻലൂക്ക വിയാലി (58) അന്തരിച്ചു. ലണ്ടനിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം. അഞ്ച് വർഷമായി അർബുദ ബാധിതനായിരുന്നു അദ്ദേഹം. ഇംഗ്ലീഷ് ക്ലബ്ബായ ചെൽസിയുടെ കളിക്കാരനും മാനേജറുമായി പ്രസിദ്ധി നേടി. 1996 ൽ യുവന്‍റസ് അംഗമായിരിക്കെ ചാമ്പ്യൻസ് ലീഗ് കിരീടവും നേടി. ഇറ്റലിക്കായി 59 മത്സരങ്ങൾ കളിച്ച വിയാലി 16 ഗോളുകൾ നേടി. 1986, 1990 ലോകകപ്പുകളിൽ ഇറ്റലിയുടെ ടീമിൽ അംഗമായിരുന്നു. തന്‍റെ സഹതാരവും ഉറ്റസുഹൃത്തുമായ റോബർട്ടോ മാൻസിനി ഇറ്റാലിയൻ ടീമിന്‍റെ പരിശീലകനായതിനു ശേഷം ജിയാൻലൂക്കയും സ്റ്റാഫ് അംഗമായി. 2017ലാണ് അദ്ദേഹത്തിനു അർബുദം സ്ഥിരീകരിച്ചത്.
കോട്ടയം: വിവാദ പരാമർശത്തിനു പിന്നാലെ മന്ത്രി വി.എൻ.വാസവനും നടൻ ഇന്ദ്രൻസും ഒരേ വേദിയിൽ. കോട്ടയം പാമ്പാടിയിലാണ് സംഭവം. മന്ത്രിയോട് തനിക്ക് വിരോധമില്ലെന്നും ഇന്ദ്രൻസ് പറഞ്ഞു. ഇന്ദ്രൻസ് ഒരു മികച്ച നടനാണെന്നും വാസവൻ വിവരിച്ചു. പാമ്പാടിയിലെ സ്വകാര്യ സ്കൂളിന്‍റെ വാർഷികാഘോഷത്തിനിടെയാണ് ഇന്ദ്രൻസും മന്ത്രി വി.എൻ വാസവനും കൂടിക്കാഴ്ച നടത്തിയത്. മന്ത്രിയുടെ ക്ഷണം സ്വീകരിച്ചാണ് ഇന്ദ്രൻസ് പരിപാടിയിൽ പങ്കെടുക്കാൻ എത്തിയത്. ചടങ്ങിനു അരമണിക്കൂർ മുമ്പ് എത്തിയ മന്ത്രിയുടെ അടുത്ത് ഇന്ദ്രൻസ് എത്തുകയും തുടർന്ന് ഇരുവരും സുഹൃത്തുക്കളെപ്പോലെ കൈകോർത്ത് സ്റ്റേജിലേക്ക് നടക്കുകയും ചെയ്തതോടെ വിവാദങ്ങളുടെ നാളുകൾ അവസാനിച്ചു. കലാ കേരളത്തിന്‍റെ അഭിമാനമാണ് ഇന്ദ്രൻസ് എന്ന് വി എൻ വാസവൻ പറഞ്ഞു. അഭിനയിച്ച മറക്കാനാകാത്തത്രയും സിനിമകൾ നമ്മുടെ മുന്നിലുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. നാട്ടിലെ പരിപാടിയിലേക്ക് മന്ത്രി ക്ഷണിച്ചതിലും ഇന്ദ്രൻസ് സന്തോഷം പ്രകടിപ്പിച്ചു.
തിരുവനന്തപുരം: ഖത്തർ എയർവേയ്സ് തിരുവനന്തപുരം-ദോഹ സെക്ടറിൽ ഡ്രീംലൈനർ സർവീസ് ആരംഭിച്ചു. നിലവിലുള്ള എ-320 എന്ന വിമാനത്തിനു പകരമായി ആഴ്ചയിൽ രണ്ട് ദിവസം ബി-787 സീരീസ് ഡ്രീംലൈനർ വിമാനം സർവീസ് നടത്തും. എ-320 യുമായി താരതമ്യപ്പെടുത്തുമ്പോൾ സീറ്റുകളുടെ എണ്ണം 160 ൽ നിന്ന് 254 ആയി ഉയരും. ബിസിനസ് ക്ലാസിൽ മാത്രം 22 സീറ്റുകളുണ്ടാകും. ആദ്യ ഘട്ടത്തിൽ വെള്ളി, ഞായർ ദിവസങ്ങളിലാണ് ഡ്രീംലൈനർ സർവീസ് നടത്തുക. മറ്റ് അഞ്ച് ദിവസങ്ങളിലും എ-320 വിമാനവുമായുള്ള സർവീസ് ഇപ്പോഴുള്ളതുപോലെ തുടരും. വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിക്ക് എത്തിയ ആദ്യ ഡ്രീംലൈനർ വിമാനത്തിന് തിരുവനന്തപുരം വിമാനത്താവളത്തിൽ വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു. ഡ്രീംലൈൻ വരുന്നതോടെ തിരുവനന്തപുരത്ത് നിന്ന് ഗൾഫിലേക്കും യൂറോപ്പ്, അമേരിക്ക ഉൾപ്പെടെയുള്ള മേഖലകളിലേക്കും കൂടുതൽ യാത്രാസൗകര്യങ്ങൾ ലഭ്യമാകും.
ന്യൂഡൽഹി: സുപ്രീം കോടതിയിലെത്തിയ രണ്ട് അതിഥികൾ മുതിർന്ന ജഡ്ജിമാരുടെയും അഭിഭാഷകരുടെയും ഹൃദയത്തിലിടം നേടി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്‍റെ ഭിന്നശേഷിക്കാരായ മഹി (16), പ്രിയങ്ക (20) എന്ന ദത്തുപുത്രികളാണ് സുപ്രീം കോടതിയിലെത്തിയത്. രാവിലെ 10 മണിയോടെ ചന്ദ്രചൂഡ് തന്‍റെ മക്കളെ പൊതു ഗാലറിയിൽ നിന്ന് കോടതിമുറിയിലേക്ക് കൊണ്ടുവരുകയും കോടതി നടപടികളും വിശദീകരിക്കുകയും ചെയ്തു. ജഡ്ജിമാരുടെയും അഭിഭാഷകരുടെയും ഇരിപ്പിടങ്ങളും കാണിച്ചു. ചേംബറിലേക്ക് കൊണ്ടുപോയി ഓഫീസിന്‍റെ പ്രവർത്തനങ്ങളെക്കുറിച്ച് പറഞ്ഞു. മക്കൾ സുപ്രീം കോടതി കാണണമെന്ന് ആഗ്രഹിച്ചതിനെ തുടർന്നാണ് ചന്ദ്രചൂഡ് ഇവരെ കൊണ്ടുവന്നതെന്നാണ് വിവരം. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നവംബർ 9 നാണ് ഇന്ത്യയുടെ അമ്പതാമത്തെ ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. 2024 നവംബർ 10 വരെയാണ് കാലാവധി. ഏറ്റവും കൂടുതൽ കാലം ചീഫ് ജസ്റ്റിസായിരുന്ന വൈ.വി.ചന്ദ്രചൂഡിന്‍റെ മകനാണ് അദ്ദേഹം.
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഗോവയ്ക്ക് 7 വിക്കറ്റ് ജയം. രണ്ടാം ഇന്നിംഗ്സിൽ വിജയലക്ഷ്യം പിന്തുടർന്ന ഗോവയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 155 റൺസ്. ആദ്യ ഇന്നിംഗ്സിൽ 265 റൺസ് നേടിയ ഗോവ രണ്ടാം ഇന്നിംഗ്സിൽ കേരളത്തെ 200 റൺസിനു തകർത്തു. ആദ്യ ഇന്നിംഗ്സിൽ 46 റൺസിന്‍റെ ലീഡാണ് ഗോവ നേടിയത്. രണ്ടാം ഇന്നിങ്സിൽ 138 പന്തിൽ 70 റൺസെടുത്ത രോഹൻ പ്രേം ആണ് കേരളത്തിന്‍റെ ടോപ് സ്കോറർ. രോഹനു പുറമെ രോഹൻ കുന്നുമ്മൽ (34), ജലജ് സക്സേന (34) എന്നിവർക്ക് മാത്രമാണ് രണ്ടാം ഇന്നിങ്സിൽ കേരളത്തിനായി തിളങ്ങാനായത്.
