- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
അഹമ്മദാബാദ്: ഗുജറാത്തിലെ രാജ്കോട്ടിലെ തടയണയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയുടെ പേരാണ് നൽകിയിരിക്കുന്നത്. കലവാദ് റോഡിലെ വാഗുഡാഡ് ഗ്രാമത്തിൽ ഗിർഗംഗാ പരിവാർ ട്രസ്റ്റ് പൊതുജനങ്ങളിൽ നിന്ന് സംഭാവന സ്വീകരിച്ച് നിർമ്മിച്ച ചെക്ക് ഡാമിന് ഹിരാബ സ്മൃതി സരോവർ എന്നാണ് പേരിട്ടിരിക്കുന്നത്. രാജ്കോട്ട് മേയറുടെയും എം.എൽ.എ.യുടെയും സാന്നിധ്യത്തിൽ ന്യാരാ നദിയിൽ 400 അടി നീളമുള്ള അണയുടെ നിർമാണം ഉദ്ഘാടനം ചെയ്തു. 15 ലക്ഷം രൂപയാണ് ചെലവ്. മോദിയുടെ മാതാവ് ഹീരാബായിയോടുള്ള ആദരസൂചകമായാണ് ഈ പേരെന്ന് ട്രസ്റ്റ് പ്രസിഡന്‍റ് ദിലീപ് സഖിയ പറഞ്ഞു. ഡിസംബർ 30നാണ് ഹീരബായ് മരിച്ചത്. അവർ താമസിച്ചിരുന്ന വൃന്ദാവൻ സൊസൈറ്റിയിലേക്കുള്ള റോഡിന് ഗാന്ധിനഗർ കോർപ്പറേഷൻ ജീവിച്ചിരുന്നപ്പോൾ തന്നെ പൂജ്യ ഹിരാബ മാർഗ് എന്ന് പേരിട്ടിരുന്നു.
തിരുവനന്തപുരം: സംവിധായിക നയന സൂര്യയുടെ ദുരൂഹ മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തെ ഇന്ന് തീരുമാനിക്കും. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിക്കൊണ്ടുള്ള ഡി.ജി.പിയുടെ ഉത്തരവ് ക്രൈംബ്രാഞ്ച് മേധാവിക്ക് ലഭിച്ചു. കേസ് ഡയറിയും മറ്റ് രേഖകളും പരിശോധിച്ച ശേഷമായിരിക്കും അന്വേഷണ സംഘത്തെ തീരുമാനിക്കുക. കേസ് പ്രത്യേക സംഘത്തിന് കൈമാറാനാണ് സാധ്യത. മൂന്ന് വർഷം മുമ്പാണ് നയനയെ തിരുവനന്തപുരത്തെ വാടകവീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അടിസ്ഥാന രഹിതമായ കേസായി മ്യൂസിയം പൊലീസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കഴുത്തിനേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായതോടെ സംഭവത്തിൽ ദുരൂഹത വർധിച്ചു. ഡിസിആർബി അസിസ്റ്റന്‍റ് കമ്മീഷണർ നടത്തിയ പരിശോധനയിൽ പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തിൽ ഗുരുതര വീഴ്ചയുണ്ടായതായി കണ്ടെത്തിയിരുന്നു.
കുട്ടികള് ഫോണ് ഉപയോഗിച്ചാല് ആകാശം ഇടിഞ്ഞുവീഴില്ല; ദേഹ പരിശോധന വേണ്ടെന്ന് ബാലാവകാശ കമ്മിഷന്‍
തിരുവനന്തപുരം: പ്രത്യേക ആവശ്യങ്ങൾക്കായി രക്ഷിതാക്കളുടെ അറിവോടെ കുട്ടികൾ മൊബൈൽ ഫോണുകൾ സ്കൂളുകളിൽ എത്തിച്ചാൽ സ്കൂൾ സമയം കഴിയുന്നതുവരെ സ്വിച്ച് ഓഫ് ആക്കി സൂക്ഷിക്കാമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ (എൻസിപിസിആർ) നിർദ്ദേശിച്ചു. സ്കൂളുകളിൽ കുട്ടികൾ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്നാണ് കമ്മിഷന്‍റെ നിലപാട്. എന്നിരുന്നാലും ദേഹ, ബാഗ് പരിശോധനകൾ കർശനമായി ഒഴിവാക്കണം, കാരണം ഇത് കുട്ടികളുടെ അന്തസ്സിനും ആത്മാഭിമാനത്തിനും ദോഷം ചെയ്യും. കുട്ടികൾക്ക് ബോധപൂർവ്വം സോഷ്യൽ മീഡിയ സാക്ഷരത നേടാനുള്ള അവസരങ്ങൾ നൽകണം. കുട്ടികൾ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ ആകാശം ഇടിഞ്ഞുവീഴുകയോ ഭൂമി പിളരുകയോ ചെയ്യില്ലെന്നും കമ്മിഷൻ നിരീക്ഷിച്ചു. വടകര പുതുപ്പണം സ്വദേശി ഷാജി പി.യുടെ പരാതിയിലാണ് കമ്മിഷന്‍ അധ്യക്ഷന്‍ കെ.വി. മനോജ് കുമാര്‍, അഗംങ്ങളായ ബി. ബബിത, റെനി ആന്റണി എന്നിവരടങ്ങുന്ന ഫുള്‍ബെഞ്ചിന്റെ ഉത്തരവ്. ഷാജിയുടെ മകൻ മാതാപിതാക്കളുടെ അറിവോടെ സ്കൂളിലേക്ക് കൊണ്ടുപോയ മൊബൈൽ ഫോൺ സ്കൂൾ അധികൃതർ പിടിച്ചെടുത്തിരുന്നു. മെഡിക്കൽ വിശദാംശങ്ങൾ അടങ്ങിയ ഫോൺ വിട്ടുകിട്ടുന്നതിനായി അദ്ദേഹം കമ്മീഷനെ സമീപിച്ചു.
വയനാട്: പരാതി നൽകാനുള്ള സമയപരിധി അവസാനിക്കാറായിട്ടും വയനാട്ടിലെ ബഫർ സോൺ ഫീൽഡ് സർവേ മിക്ക പ്രദേശങ്ങളിലും പൂർത്തിയാക്കാൻ കഴിഞ്ഞില്ല. റെസിഡൻഷ്യൽ ഏരിയകളിൽ ജിയോ-ടാഗ് ചെയ്യുന്നതിൽ അസറ്റ് മാപ്പർ ആപ്പ് സെർവർ പരാജയപ്പെട്ടതാണ് പ്രതിസന്ധിക്ക് കാരണം. ബഫർ സോൺ ഉത്തരവ് നടപ്പാക്കിയാൽ ഏറ്റവും കൂടുതൽ നാശനഷ്ടം നേരിടുന്ന ജില്ലകളിലൊന്നാണ് വയനാട്. ഇവിടെയാണ് അവസാന ദിവസമായിട്ടും ഫീൽഡ് സർവേ പൂർത്തിയാക്കാൻ കഴിയാത്തത്. തിരുനെല്ലി പഞ്ചായത്തിൽ മാത്രമാണ് നടപടികൾ അവസാനഘട്ടത്തിലെത്തിയത്. ബത്തേരി ഉൾപ്പെടെ മറ്റിടങ്ങളിൽ പകുതി സ്ഥലങ്ങളിൽ പോലും ഫീൽഡ് സർവേ പൂർത്തിയാക്കാൻ കഴിഞ്ഞില്ല. പഞ്ചായത്ത് ഭരണസമിതികൾ സന്നദ്ധപ്രവർത്തകരെ ഇറക്കിയെങ്കിലും അസറ്റ് മാപ്പർ ആപ്പ് പ്രവർത്തിക്കാത്തതിനാൽ ഫീൽഡ് സർവേ സ്തംഭിച്ചു. സെർവർ തകരാർ കാരണം ആപ്പിൽ ലോഗിൻ ചെയ്യാൻ പോലും കഴിയുന്നില്ലെന്നാണ് പരാതി. വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മയാണ് നടപടികൾ പൂർത്തിയാക്കാൻ വൈകാൻ കാരണമെന്നാണ് ആക്ഷേപം. ഭൂരിഭാഗം പഞ്ചായത്തുകളും ഫീൽഡ് സർവേ പൂർത്തിയാക്കാനുള്ള സമയം നീട്ടണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബഫർ സോണുമായി ബന്ധപ്പെട്ട് 10,000 പരാതികളാണ് ജില്ലയിൽ…
തൃശൂർ: ഇരിങ്ങാലക്കുട മുരിയാട് ധ്യാന കേന്ദ്രത്തിൽ ആൾക്കൂട്ട മർദ്ദനവുമായി ബന്ധപ്പെട്ട് 11 സ്ത്രീകളെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ചാലക്കുടി കോടതിയാണ് 11 സ്ത്രീകളെ റിമാൻഡ് ചെയ്തത്. എംപറർ ഇമ്മാനുവൽ പള്ളിയിലെ വിശ്വാസികളാണ് റിമാൻഡിൽ കഴിയുന്ന സ്ത്രീകൾ. സഭ വിട്ട മുരിയാട് സ്വദേശി ഷാജിയെയാണ് ഒരു സംഘം സ്ത്രീകൾ മർദ്ദിച്ചത്. ആൾക്കൂട്ട മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്നാണ് അറസ്റ്റ്. ഇവർക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ഷാജി, മകൻ സാജൻ, ഭാര്യ ആഷ്ലിൻ, ബന്ധുക്കളായ എഡ്വിൻ, അന്വിൻ എന്നിവരെയാണ് കാറിൽ യാത്ര ചെയ്യുന്നതിനിടെ മർദ്ദിച്ചത്. ഷാജിയുടെ കുടുംബം സഭാ ബന്ധം ഉപേക്ഷിച്ച ശേഷം സാജൻ അവിടത്തെ ഒരു സ്‌ത്രീയുടെ മോർഫ് ചെയ്ത നഗ്നചിത്രം പ്രചരിപ്പിച്ചെന്നാരോപിച്ചാണ് സ്ത്രീകൾ തടഞ്ഞത്. അതേസമയം, ആളൂർ പോലീസ് കേസ് അന്വേഷിക്കുന്നുണ്ട്. ഇതിനിടയിലാണ് കൂട്ടയടി നടന്നത്. ഇരു സംഘങ്ങൾക്കുമെതിരെ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.
കോട്ടയം: ശബരിമലയിലുണ്ടായ കതിന അപകടത്തിൽ പൊള്ളലേറ്റ ചെങ്ങന്നൂർ സ്വദേശി എം.ആർ ജയകുമാർ (47) മരിച്ചു. 70 ശതമാനം പൊള്ളലേറ്റ ജയകുമാർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മാളികപ്പുറം അന്നദാന മണ്ഡപത്തിനു സമീപമുള്ള വെടിപ്പുരയിലാണ് അപകടമുണ്ടായത്. അവിടെയുള്ള ചെറിയ തകര ഷെഡ്ഡിനുള്ളിൽ ജയകുമാർ കതിനയിൽ വെടിമരുന്ന് നിറയ്ക്കുന്നതിനിടെയാണ് സ്ഫോടനം നടന്നത്. ജയകുമാറിനൊപ്പം പരിക്കേറ്റ അമൽ (28), രജീഷ് (35) എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്. അമലിന്‍റെ മുഖത്തും രജീഷിന്‍റെ കാലിലുമാണ് പൊള്ളലേറ്റത്.
ദോഹ: ഖത്തർ ആതിഥേയത്വം വഹിക്കുന്ന അന്താരാഷ്ട്ര ഹോർട്ടികൾച്ചറൽ എക്സിബിഷനിൽ (എക്സ്പോ 2023 ദോഹ) 80 രാജ്യങ്ങളുടെ പങ്കാളിത്തം. പ്രതീക്ഷിക്കുന്നത് 30 ലക്ഷം സന്ദർശകരെ. 2024 ഒക്ടോബർ 2 മുതൽ മാർച്ച് 28 വരെ ദോഹ കോർണിഷിലെ അൽ ബിദ പാർക്കിലാണ് എക്സ്പോ നടക്കുക. ‘ഹരിത മരുഭൂമി, മികച്ച പരിസ്ഥിതി’ എന്ന പ്രമേയത്തിൽ നടക്കുന്ന എക്സ്പോയിൽ 80 രാജ്യങ്ങളിൽ നിന്നുള്ള പ്രശസ്ത കമ്പനികളും സർവകലാശാലകളും ഗവേഷണ സ്ഥാപനങ്ങളും പങ്കെടുക്കും. കാർഷിക മേഖലയുടെ വളർച്ച ത്വരിതപ്പെടുത്തുന്ന നൂതന സാങ്കേതിക വിദ്യകളും പരിഹാരങ്ങളും എക്സ്പോയിൽ അവതരിപ്പിക്കുമെന്ന് എക്സ്പോ നാഷണൽ കമ്മിറ്റി സെക്രട്ടറി ജനറലും മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ പബ്ലിക് പാർക്ക്സ് വകുപ്പ് ഡയറക്ടറുമായ മുഹമ്മദ് അലി അൽ ഖൗരി പറഞ്ഞു. ഖത്തർ സർവകലാശാല, ഹമദ് ബിൻ ഖലീഫ സർവകലാശാല, ഖത്തർ ഫൗണ്ടേഷൻ എന്നിവയുൾപ്പെടെ ഖത്തറിലെ പ്രാദേശിക, അന്തർദേശീയ കമ്പനികളുടെയും സർവകലാശാലകളുടെയും പങ്കാളിത്തവുമുണ്ട്. കാർഷിക മേഖലയിലും ഭൂപ്രകൃതിയിലും ഉൾപ്പെടെ കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള ഗവേഷണങ്ങൾ സർവകലാശാലകൾ അവതരിപ്പിക്കും. ആറ് മാസം…
വാഷിങ്ടൺ: ചൈന, ജപ്പാൻ, അമേരിക്ക തുടങ്ങിയ വിദേശ രാജ്യങ്ങളിൽ കോവിഡ് നിരക്ക് വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ രോഗവ്യാപനത്തെക്കുറിച്ചും മരണനിരക്കിനെക്കുറിച്ചും കൃത്യമായ വിവരങ്ങൾ നൽകുന്നില്ലെന്ന് ലോകാരോഗ്യ സംഘടന ഉൾപ്പെടെ ചൈനയ്ക്കെതിരെ ആരോപണമുയർത്തിയിരുന്നു. എന്നാൽ കോവിഡ് -19 നിരക്കുകൾ മറച്ചുവയ്ക്കുന്നുവെന്ന ആരോപണം ചൈന നിഷേധിച്ചു. ലോകാരോഗ്യ സംഘടനയ്ക്കൊപ്പം നിരവധി രാജ്യങ്ങളും ചൈനയ്ക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതിനിടെയാണ് ഈ പ്രതികരണം. കോവിഡ് -19 ആയി ബന്ധപ്പെട്ട വിവരങ്ങളും ഡാറ്റയും ചൈന എല്ലായ്പ്പോഴും ഉത്തരവാദിത്തത്തോടെ പങ്കിട്ടിട്ടുണ്ടെന്നും വ്യക്തമാക്കി. കണക്കുകൾ സംബന്ധിച്ച് ചൈനീസ് ശാസ്ത്രജ്ഞർ ലോകാരോഗ്യ സംഘടനയുമായി ചർച്ച നടത്തിവരികയാണെന്ന് ബീജിംഗ് എംബസി വക്താവ് ലിയു പെങ്ക്യു പറഞ്ഞു. നിലവിൽ ചൈനയിൽ പ്രസിദ്ധീകരിച്ച കണക്കുകളിൽ ആശുപത്രി പ്രവേശനവും ഐസിയു അഡ്മിഷനും ഉൾപ്പെടുന്നു.
കൊല്ലം: കേരളത്തിലെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലെയും നിയമനങ്ങൾ പബ്ലിക് എന്‍റർപ്രൈസ് സെലക്ഷൻ ബോർഡിന് (പിഇഎസ്ബി) വിടുമെന്ന് മന്ത്രി പി രാജീവ്. പബ്ലിക് എന്‍റർപ്രൈസ് സെലക്ഷൻ ബോർഡ് ബില്ലിൽ ഗവർണർ ഒപ്പുവച്ചു. ഭരണസമിതി രൂപീകരിച്ചാലുടൻ തന്നെ ബോർഡ് നിലവിൽ വരുമെന്ന് മന്ത്രി വ്യക്തമാക്കി. അതേസമയം, സർക്കാർ ധാരാളം പണം നൽകുകയും അത് ചെലവഴിക്കുകയും ചെയ്യുന്ന തരത്തിൽ പൊതുമേഖലാ സ്ഥാപനങ്ങൾ പ്രവർത്തിക്കരുതെന്നും പ്രൊഫഷണലായി പ്രവർത്തിക്കുകയും ലാഭകരമായി മുന്നോട്ട് പോകുകയും വേണമെന്നും ഈ രീതിയിൽ ഒരു വലിയ മാറ്റം വരുത്താൻ കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. വാർഷിക ഓഡിറ്റ് നടപടിക്രമങ്ങൾ കൂടുതൽ കർശനമാക്കി. തൊഴിലാളി വർഗത്തെ സംബന്ധിച്ചിടത്തോളം സമരത്തിന്‍റെ അവസാന രൂപമാണ് പണിമുടക്ക്. കെ.എം.എം.എൽ പ്രവർത്തകർക്കിടയിൽ ചില തെറ്റായ പ്രവണതകളുണ്ട്. തീരെ ഗതികെട്ടാൽ സമരം ചെയ്തോളൂ, എഐടിയുസി സമരം ചെയ്യുമ്പോൾ ഞങ്ങൾക്ക് അത് പറ്റിയില്ലല്ലോ എന്ന് ഐഎൻടിയുസി കരുതേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. ചവറ കെ.എം.എം.എല്ലിലെ വിവിധ പദ്ധതികളുടെ തറക്കല്ലിട്ട ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
ദുബായ്: യു.എ.ഇ.യിൽ അസ്ഥിരമായ കാലാവസ്ഥ അനുഭവപ്പെടുന്നതിനാൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ആഭ്യന്തര മന്ത്രാലയം. ഇന്ന് മുതൽ രാജ്യത്ത് കുറഞ്ഞ താപനില അനുഭവപ്പെടും. താപനില നാല് ഡിഗ്രി സെൽഷ്യസ് വരെ കുറയും. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലും മഴയും ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും വെള്ളം കയറിയ പ്രദേശങ്ങൾ, താഴ്വരകൾ, ജലാശയങ്ങൾ എന്നിവിടങ്ങളിൽ നിന്ന് മാറിനിൽക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള കാലാവസ്ഥാ അറിയിപ്പുകൾ ശ്രദ്ധിക്കാനും ബന്ധപ്പെട്ട അധികാരികളുടെ നിർദ്ദേശങ്ങൾ പാലിക്കാനും അഭ്യർത്ഥിച്ചു. ചില സ്ഥലങ്ങളിൽ ആകാശം ഭാഗികമായോ പൂർണ്ണമായോ മേഘാവൃതമായിരിക്കും. തീരപ്രദേശങ്ങളിലും വടക്കുകിഴക്കൻ പ്രദേശങ്ങളിലും താപനില കുറയുന്നതിനൊപ്പം മഴയ്ക്കും സാധ്യതയുണ്ട്. ശനിയാഴ്ചയും ആകാശം മേഘാവൃതമായിരിക്കുമെന്നും അറിയിച്ചു. നാളെ (ശനിയാഴ്ച) പരമാവധി താപനില 24 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 18 ഡിഗ്രി സെൽഷ്യസും ആയിരിക്കും.
