- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
തിരുവനന്തപുരം: കേരള പൊലീസിൽ ക്രിമിനൽ പശ്ചാത്തലമുള്ള ഉദ്യോഗസ്ഥരെ പിരിച്ചു വിടാനുള്ള നടപടികൾ തുടരുന്നു. ഇൻസ്പെക്ടർ പി.ആർ.സുനുവിന് പിന്നാലെ സി.ഐ ജയസനിലിനെതിരെ പിരിച്ചു വിടൽ നടപടികൾ ആരംഭിച്ചു. നടപടിക്രമങ്ങളുടെ ഭാഗമായി പിരിച്ച് വിടാതിരിക്കാനുള്ള കാരണം കാണിക്കൽ നോട്ടീസ് ജയസനിലിന് നൽകും. അയിരൂർ എസ്എച്ച്ഒ ആയിരുന്ന ജയസനിൽ പോക്സോ കേസിലെ പ്രതിയായ യുവാവിനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അന്വേഷണം നേരിടുകയാണ്. ഇയാൾക്കെതിരെ വിജിലൻസ് അന്വേഷണം നടത്തുന്നുണ്ട്. കാരണം കാണിക്കൽ നോട്ടീസ് നൽകാനുള്ള ഫയൽ നീക്കം പൊലീസ് ആസ്ഥാനത്ത് ആരംഭിച്ചു. കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു സംഭവം. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ യുവാവാണ് പരാതിക്കാരൻ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി ലഭിച്ചത് ജയസനിലിനാണ്. ഗൾഫിലായിരുന്ന പ്രതിയെ കേസിൻ്റെ കാര്യം പറഞ്ഞ് ഇയാൾ നാട്ടിലേക്ക് വിളിപ്പിച്ചു. സഹോദരനോടൊപ്പം തന്നെ കാണാനെത്തിയ പ്രതിയോട് തന്‍റെ ചില താൽപര്യങ്ങൾ പരിഗണിക്കണമെന്നും സഹകരിച്ചാൽ കേസിൽ നിന്ന് ഒഴിവാക്കുമെന്നും ഇയാൾ പറഞ്ഞു. തുടർന്ന് സി.ഐ യുവാവിനെ…
ജോജു നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഇരട്ട’. ജോജു ജോർജ് ഇരട്ട വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. ഇരട്ടകളായ രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് ചിത്രം പറയുന്നത്. നിരവധി പുരസ്കാരങ്ങൾ നേടിയ ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ രോഹിത് എം ജി കൃഷ്‍ണൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ‘ഇരട്ട’യുടെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം ഫെബ്രുവരി രണ്ടിന് റിലീസ് ചെയ്യും. ഇതിനകം തന്നെ ദേശീയ, സംസ്ഥാന അവാർഡുകൾ നേടിയിട്ടുള്ള ജോജു ജോര്‍ജിന്‍റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങൾ സമ്മാനിക്കുന്നതാണ് ‘ഇരട്ട’യിലെ കഥാപാത്രങ്ങളെന്ന് ചിത്രത്തിന്റ പ്രവര്‍ത്തകര്‍ പറയുന്നു. ജോജുവിന്‍റെ കഥാപാത്രങ്ങൾ സ്വഭാവത്തിൽ വ്യത്യസ്തരായ ഇരട്ടകളാണ്. ‘ഇരട്ട’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു. ജോജു ജോർജിൻ്റെ അപ്പു പാത്തു പാപ്പു പ്രൊഡക്ഷൻസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേർന്നാണ് ചിത്രത്തിന്‍റെ നിർമ്മാണം. മാർട്ടിൻ പ്രക്കാട്ട്-ജോജു ജോർജ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ‘നായാട്ട്’ എന്ന ചിത്രത്തിന് മികച്ച പ്രേക്ഷക പിന്തുണയും അംഗീകാരവും ലഭിച്ചിരുന്നു. ഫിലിം ക്രിട്ടിക്സ്…
തിരുവനന്തപുരം: കോട്ടയം കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ സമരത്തിൽ പ്രതികരണവുമായി രംഗത്ത്. എങ്ങനെയാണ് സമരം തുടങ്ങിയതെന്ന് അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച വിദ്യാർത്ഥികളെ കണ്ടിരുന്നു. അവർ ചില വിഷയങ്ങൾ ഉന്നയിച്ചിരുന്നു. ഞങ്ങൾ അത് ചർച്ച ചെയ്യുകയും ഒരു പരിഹാരം കണ്ടെത്തുകയും ചെയ്തു. എന്നാൽ തിങ്കളാഴ്ചയോടെ, പെട്ടെന്ന് സമരം പ്രഖ്യാപിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പ്രവേശന പ്രക്രിയയിൽ സംവരണ മാനദണ്ഡങ്ങൾ അട്ടിമറിക്കപ്പെട്ടു എന്ന ആരോപണത്തോടും അദ്ദേഹം പ്രതികരിച്ചു. ഇൻസ്റ്റിറ്റ്യൂട്ടിലേക്കുള്ള പ്രവേശന നടപടികൾ ഒരു സർക്കാർ ഏജൻസിയാണ് നടത്തുന്നതെന്നും ഇൻസ്റ്റിറ്റ്യൂട്ടിന് അതിൽ യാതൊരു പങ്കുമില്ലെന്നും ശങ്കർ മോഹൻ പറഞ്ഞു. ഈ ഏജൻസിയാണ് വർഷങ്ങളായി ഈ പ്രക്രിയ നടത്തിവരുന്നത്. ഇതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ അത് ശരിയാക്കാന്‍ സര്‍ക്കാരും കോടതിയുമുണ്ട്. ദളിത് വിദ്യാർത്ഥികളെ മനപ്പൂർവ്വം ഒഴിവാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സംവരണം പാലിക്കേണ്ടെന്ന് തീരുമാനിച്ചല്ല പ്രവേശന നടപടികൾ പൂര്‍ത്തിയാക്കിയത്. അതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ അത് തിരുത്താൻ ഞങ്ങൾ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിലെ ആദ്യത്തെ ഹൈഡ്രജൻ ഫ്യുവൽ സെൽ എംപിവി യുണീക്ക് 7 (എംപിവി-ഇയുഎൻഐക്യു 7) ഡൽഹി ഓട്ടോ എക്സ്പോയിൽ എംജി മോട്ടോർ ഇന്ത്യ അവതരിപ്പിച്ചു. മൂന്നാം തലമുറ ഹൈഡ്രജൻ ഫ്യുവൽ സെൽ സാങ്കേതികവിദ്യയുള്ള പുതിയ എനർജി വാഹനങ്ങളാണ് എംജി അവതരിപ്പിച്ചത്. പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളെ അടിസ്ഥാനമാക്കിയുള്ള ശുദ്ധവും കാര്യക്ഷമവുമായ യാത്ര നൽകാനുള്ള എംജിയുടെ ശ്രമങ്ങളുടെ ഭാഗമാണിതെന്ന് കമ്പനി പറഞ്ഞു. 2001-ൽ ഫീനിക്‌സ് നമ്പർ 1 ഫ്യുവൽ സെൽ വെഹിക്കിൾ പ്രൊജക്റ്റ് എന്ന നിലയിലാണ് എംജി ഹൈഡ്രജൻ ഫ്യൂവൽ സെൽ സിസ്റ്റം ആദ്യമായി ആരംഭിച്ചത്. ഇപ്പോൾ പുതുതായി വികസിപ്പിച്ചെടുത്ത മൂന്നാം തലമുറ ഫ്യുവൽ സെൽ സിസ്റ്റം പ്രോം പി 390 എന്നറിയപ്പെടുന്നു. സിസ്റ്റം ഉയർന്ന ഊർജ്ജ സാന്ദ്രത, ഉയർന്ന ഈട്, ഉയർന്ന വിശ്വാസ്യത, മികച്ച പാരിസ്ഥിതിക സൗഹൃദം എന്നിവ ഉറപ്പാക്കുന്നു. പ്രോം P390-യുടെ ഇന്‍റലിജന്‍റ് കൺട്രോൾ പ്രോഗ്രാമുകൾ വാഹനത്തിന് മേൽ കൃത്യമായ നിയന്ത്രണം ഉറപ്പാക്കുന്നു. പാസഞ്ചർ കാറുകൾ, സിറ്റി ബസുകൾ, ട്രക്കുകൾ, മറ്റ് വാഹന പ്ലാറ്റ്ഫോമുകൾ എന്നിവയിൽ…
ന്യൂഡല്‍ഹി: ഗ്രാമീണ വളർച്ചയും കർഷകരുടെ വരുമാനവും വർദ്ധിപ്പിക്കുന്നതിനായി മൂന്ന് ദേശീയ തല സഹകരണ സംഘങ്ങൾ സ്ഥാപിക്കുമെന്ന് കേന്ദ്രം. നാഷണൽ എക്സ്പോർട്ട് സൊസൈറ്റി, നാഷണൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഫോർ ഓർഗാനിക് പ്രോഡക്ട്സ്, നാഷണൽ ലെവൽ മൾട്ടി സ്റ്റേറ്റ് സീഡ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്നിങ്ങനെ മൂന്ന് സഹകരണ സംഘങ്ങൾ രൂപീകരിച്ചതായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് പറഞ്ഞു. ജൈവ ഉൽപ്പന്നങ്ങൾ, വിത്തുകൾ തുടങ്ങിയവയുടെ കയറ്റുമതിയെ ഇത് പ്രോത്സാഹിപ്പിക്കും. ഇത്തരം സഹകരണ സംഘങ്ങളുടെ വരവോടെ കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്ന് കരകയറുന്ന കേരളത്തിലെ കർഷകർക്കും ഇത് ഏറെ ഉപകാരപ്രദമാകും. പുതിയ നാഷണൽ എക്സ്പോർട്ട് സൊസൈറ്റി എന്ന സഹകരണ സംഘം കയറ്റുമതിയെ പ്രോത്സാഹിപ്പിക്കുമെന്ന് കേന്ദ്രം അറിയിച്ചു. ഇത് ഉയർന്ന കയറ്റുമതിക്ക് വഴിയൊരുക്കും. സുഗന്ധവ്യഞ്ജന കയറ്റുമതിയുടെ നല്ലൊരു ശതമാനവും വഹിക്കുന്ന കേരളത്തിലെ സുഗന്ധവ്യഞ്ജന കർഷകരെ ഇത് സഹായിക്കും.
കൊൽക്കത്ത: ആദ്യ ഏകദിനത്തിലെ ഉജ്ജ്വല വിജയത്തിന് ശേഷം, ക്യാപ്റ്റൻ രോഹിത് ശർമ്മ, വിരാട് കോഹ്ലി, ശുഭ്മാൻ ഗിൽ എന്നിവരുൾപ്പെട്ട ബാറ്റിംഗ് നിരയോടെ ഇന്ത്യ ഇന്ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ രണ്ടാം മത്സരത്തിനിറങ്ങുന്നു. എന്നാൽ താരതമ്യേന ദുർബലമായ ശ്രീലങ്കൻ ബാറ്റിംഗ് നിരയ്ക്കെതിരെ പോലും 300 റൺസ് വഴങ്ങിയ ബൗളിംഗ് തലവേദനയാണ്. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഈഡൻ ഗാർഡൻസ് ഏകദിന മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നത്. ഉച്ചയ്ക്ക് 1.30നാണ് മത്സരം ആരംഭിക്കുന്നത്. ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം പെലെയ്ക്ക് സ്റ്റേഡിയത്തിൽ ആദരമർപ്പിക്കും. പെലെ 1977 ൽ ഈഡൻ ഗാർഡൻസിൽ കളിച്ചിട്ടുണ്ട്.
കൊച്ചി: കളമശേരിയിൽ വൻ ഇറച്ചി വേട്ട. ഷവർമ, അൽഫാം ആവശ്യങ്ങൾക്കായി നഗരത്തിലെ വിവിധ ചെറുകിട ഹോട്ടലുകളിലേക്കും ഭക്ഷണശാലകളിലേക്കും ഇറച്ചി വിതരണം ചെയ്തിരുന്ന കേന്ദ്രീകൃത അടുക്കളയിൽ നിന്ന് അഴുകിയ ഇറച്ചി പിടിച്ചെടുത്തു. കൈപ്പടമുകളിൽ ഒരു പുരയിടത്തിലാണ് വൃത്തിഹീനമായ അവസ്ഥയിൽ ഫ്രീസറുകളിൽ ഇറച്ചി സൂക്ഷിച്ചിരുന്നത്. കെട്ടിടത്തിന് പുറത്ത് തെങ്ങിൻ ചുവട്ടിൽ പോലും ഫ്രീസറുകൾ വച്ചാണ് സെന്‍റർ പ്രവർത്തിച്ചിരുന്നത്. പ്രദേശത്ത് നിന്ന് മലിനജലം പുറത്തേക്കൊഴുകുകയും ശക്തമായ ദുർഗന്ധം വമിക്കുകയും ചെയ്തതോടെയാണ് നാട്ടുകാർ നഗരസഭയിലെ ഭക്ഷ്യസുരക്ഷാ വിഭാഗത്തെ വിവരം അറിയിച്ചത്. ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് 500 കിലോയിലധികം ഇറച്ചി അഴുകിയ നിലയിൽ കണ്ടെത്തിയത്. 150 കിലോ പഴകിയ എണ്ണയും കണ്ടെത്തി. ബ്രഹ്മപുരത്തെ മാലിന്യസംസ്കരണ കേന്ദ്രത്തിലേക്ക് ഇത് കൊണ്ടുപോയി. പാലക്കാട് മണ്ണാർക്കാട് സ്വദേശി ജുനൈസിന്‍റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. ഷവർമയും മറ്റും ഉണ്ടാക്കുന്ന ഉപകരണങ്ങളും ഇവിടെ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇവിടെ നിന്ന് നൽകിയ മാംസം ചില ഹോട്ടലുകൾ നിരസിച്ചതായും പറയപ്പെടുന്നു.
ഓട്ടോ എക്സ്പോയിൽ ഫ്രോങ്‌ക്‌സ് എസ്‌യുവി അവതരിപ്പിച്ച് മാരുതി സുസുക്കി. വാഹനം നെക്സ ഡീലർഷിപ്പുകൾ വഴി ലഭ്യമാകും. ഗ്രാൻഡ് വിറ്റാരയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, മുൻവശം സ്പോർട്ടിയും സ്റ്റൈലിഷുമാണ്. ഫ്ലോട്ടിംഗ് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്‍റ് സിസ്റ്റം, ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, 360 ഡിഗ്രി ക്യാമറ, ക്രൂയിസ് കൺട്രോൾ, ആറ് എയർബാഗുകൾ എന്നിവ വാഹനത്തിനുണ്ട്. ഫ്രോങ്‌ക്‌സിനെ കഴിയുന്നത്ര മസ്കുലാർ ആക്കാനും മാരുതി സുസുക്കി ശ്രമിച്ചിട്ടുണ്ട്. ഐഡിൽ–സ്റ്റാർട് സ്റ്റോപ്പുള്ള 1.2 എൽ ഡ്യുവൽ-ജെറ്റ് ഡ്യുവൽ വിവിടി പെട്രോൾ എഞ്ചിനും 1.0L ടർബോചാർജ്ഡ് ബൂസ്റ്റർജെറ്റ് പെട്രോൾ എഞ്ചിനും ആണ് ഇതിന് കരുത്തേകുന്നത്. ഹാർടെക് പ്ലാറ്റ്ഫോമിൽ നിർമ്മിച്ചിരിക്കുന്ന വാഹനത്തിന് ഹെഡ്-അപ്പ് ഡിസ്പ്ലേയും വയർലെസ് ചാർജിംഗ് ഫീച്ചറുകളും ഉണ്ട്. മാരുതി സുസുക്കി ഡീലർഷിപ്പുകളിൽ ഫ്രോങ്‌സിന്റെ ബുക്കിംഗ് ഇന്ന് മുതൽ ആരംഭിച്ചു.
ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ ഒൻപതാം സീസണിന്റെ ഫൈനലിന് കൊച്ചി ആതിഥേയത്വം വഹിക്കാൻ സാധ്യത. മാർച്ച് പകുതിയോടെയായിരിക്കും ഐഎസ്എൽ ഫൈനൽ നടക്കുക. പ്രശസ്ത മാധ്യമപ്രവർത്തകൻ മാർക്കസ് മെർഹുലാവോയാണ് വാർത്ത ട്വീറ്റ് ചെയ്തത്. ഐഎസ്എല്ലിലെ ലീഗ് ഘട്ട മത്സരങ്ങളുടെ ഫിക്സ്ചറുകൾ മാത്രമാണ് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്. പ്ലേ ഓഫിന്‍റെയും ഫൈനലിന്‍റെയും വേദിയും മത്സര തീയതിയും ഇതുവരെ തീരുമാനിച്ചിട്ടില്ല. മാർച്ച് 17നോ 18നോ ഐഎസ്എൽ ഫൈനൽ നടക്കുമെന്നാണ് മാർകസിന്‍റെ ട്വീറ്റ്. കൊച്ചിക്ക് പുറമെ കൊൽക്കത്ത, മുംബൈ എന്നീ വേദികളെയും ഫൈനലിലേക്ക് പരിഗണിക്കുന്നുണ്ട്. കോവിഡ് -19 കാരണം കഴിഞ്ഞ മൂന്ന് വർഷമായി ഗോവയിലാണ് ഐഎസ്എൽ ഫൈനൽ നടക്കുന്നത്. കഴിഞ്ഞ രണ്ട് സീസണുകളും പൂർണ്ണമായും ഗോവയിലായിരുന്നു. ഇത്തവണ ഐഎസ്എൽ ഹോം ആൻഡ് എവേ ഫോർമാറ്റിലേക്ക് തിരിച്ചെത്തിയതോടെ, ഫൈനൽ പോരാട്ടത്തിനായി ഒരു പുതിയ വേദി വരുമെന്ന് ഉറപ്പാണ്.
തിരുവനന്തപുരം: ഭക്ഷ്യവിഷബാധ കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ നടപടിയുമായി സംസ്ഥാന സർക്കാർ. ശുചിത്വത്തെ അടിസ്ഥാനമാക്കി ഹോട്ടലുകൾക്ക് ‘ഹൈജീന്‍ റേറ്റിംഗ്’ ആപ്പ് ഉടൻ പുറത്തിറക്കും. ആപ്പ് അവസാന ഘട്ടത്തിലാണെന്നും ആപ്പ് കണ്ട് ഹോട്ടലുകളുടെ ഗുണനിലവാരം വിലയിരുത്താമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ഹോട്ടലുകൾ ഇതിനോട് നന്നായി സഹകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പാചകക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കിയിട്ടുണ്ട്. ശുചിത്വം ഉറപ്പാക്കാൻ ഹോട്ടലുകളിൽ കൃത്യമായ ഇടവേളകളിൽ കുടിവെള്ളം പരിശോധിക്കണമെന്നും ഭക്ഷണം പാഴ്സൽ നൽകുന്ന സമയം രേഖപ്പെടുത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു.
