Author: News Desk

ന്യൂഡൽഹി: ബഫർ സോൺ വിഷയത്തിൽ വ്യക്തത വരുത്തി കേന്ദ്ര സർക്കാർ. ബഫർ സോൺ നടപ്പാക്കുമ്പോൾ ആളുകളെ കുടിയൊഴിപ്പിക്കില്ലെന്നും കൃഷി ഉൾപ്പെടെയുള്ളവയെ ബാധിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കി. കെ മുരളീധരൻ എംപിക്ക് അയച്ച കത്തിലാണ് വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ വിശദീകരണം. ഖനനം, ക്വാറി, വലിയ തോതിലുള്ള നിർമ്മാണം എന്നിവ മാത്രമേ ബഫർ സോണിൽ നിരോധിക്കുകയുള്ളൂവെന്ന് വനം പരിസ്ഥിതി മന്ത്രാലയം കത്തിൽ വിശദീകരിക്കുന്നു. അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട നിർമ്മാണങ്ങൾക്ക് നിബന്ധനകൾക്കനുസരിച്ച് അനുമതിയുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.

Read More

ന്യൂഡല്‍ഹി: പ്രമുഖ ഇ-കൊമേഴ്സ് സ്ഥാപനങ്ങളായ ആമസോൺ, ഫ്ലിപ്കാർട്ട്, സ്നാപ്ഡീൽ എന്നിവയ്ക്ക് ബിഐഎസ് മാർക്ക് ഇല്ലാതെ കളിപ്പാട്ടങ്ങൾ വിറ്റതിന് കേന്ദ്രത്തിൻ്റെ നോട്ടീസ്. ഹാംലീസ്, ആർച്ചിസ് എന്നിവയുൾപ്പെടെയുള്ള റീട്ടെയിൽ സ്റ്റോറുകളിൽ നിന്ന് 18,600 കളിപ്പാട്ടങ്ങൾ കേന്ദ്രം പിടിച്ചെടുത്തതായി റിപ്പോർട്ടുണ്ട്. കളിപ്പാട്ടങ്ങളുടെ ഗുണനിലവാര നിയന്ത്രണ ഉത്തരവ് അല്ലെങ്കിൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) ലംഘിച്ചുവെന്ന് ആരോപിച്ചാണ് ഉപഭോക്തൃ സംരക്ഷണ റെഗുലേറ്റർ സിസിപിഎ ആമസോൺ, ഫ്ലിപ്കാർട്ട്, സ്നാപ്ഡീൽ എന്നിവയ്ക്ക് നോട്ടീസ് നൽകിയത്.

Read More

തിരുവനന്തപുരം: അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് മാത്രമായിരിക്കണം ഇനി എല്ലാവരുടെയും ലക്ഷ്യമെന്ന് കോൺഗ്രസ് നേതാവ് എ.കെ ആന്റണി. കോൺഗ്രസ് നേതാക്കൾ മറ്റ് തിരഞ്ഞെടുപ്പുകളെ കുറിച്ച് ഇപ്പോൾ ചിന്തിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കേണ്ട സമയമായെന്നും പാർട്ടിയിൽ ഒറ്റ സ്വരം മാത്രമേ പാടുള്ളൂവെന്നും കെപിസിസി നിർവാഹക സമിതി യോഗത്തിൽ എ.കെ ആന്‍റണി വ്യക്തമാക്കി. കോൺഗ്രസ് പോലൊരു പാർട്ടിയിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകുന്നത് ഗുണം ചെയ്യും. എന്നാൽ എല്ലാ വിഷയങ്ങളിലും വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകുന്നത് നല്ലതല്ലെന്നും അദ്ദേഹം സൂചന നൽകി. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രാഥമിക പ്രവർത്തനങ്ങളാണ് ഇന്നത്തെ യോഗത്തിൽ ചർച്ച ചെയ്തത്. മൂന്നര വർഷത്തിന് ശേഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരസ്യ പ്രതികരണങ്ങൾക്കും ചർച്ചകൾക്കും വിരാമമിടേണ്ട സമയമായെന്നും ആന്‍റണി തന്‍റെ പ്രസംഗത്തിൽ പരോക്ഷമായി സൂചിപ്പിച്ചു. 13 മാസം മാത്രം അകലെയുള്ള ലോക്സഭാ തിരഞ്ഞെടുപ്പാണ് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം മുന്നിലുള്ള വെല്ലുവിളി. നിലവിലെ സാഹചര്യത്തിൽ പാർട്ടിയുടെ പ്രധാന ലക്ഷ്യം ഈ തിരഞ്ഞെടുപ്പായിരിക്കണം…

Read More

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം ഇന്ന് വിതരണം ചെയ്തേക്കും. ശമ്പള വിതരണത്തിനായി ധനവകുപ്പ് 20 കോടി രൂപ കൂടി അനുവദിച്ചു. ഡിസംബർ മാസത്തെ ശമ്പളമാണ് നൽകുന്നത്. ആകെ 50 കോടി രൂപയാണ് കെ.എസ്.ആർ.ടി.സിക്ക് സർക്കാർ നൽകിയത്. ഇതോടെയാണ് എല്ലാ ജീവനക്കാർക്കും ശമ്പളം നൽകാൻ തീരുമാനിച്ചത്. അതേസമയം ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് ഭരണ പ്രതിപക്ഷ യൂണിയനുകൾ സമരത്തിലാണ്. അതേസമയം, വിരമിച്ചവർക്ക് ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ കെ.എസ്.ആർ.ടി.സി രണ്ട് വർഷത്തെ സാവകാശം തേടിയിട്ടുണ്ട്. ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ 83.1 കോടി രൂപ വേണം. നിലവിൽ സർക്കാരിൻ്റെ സഹായമില്ലാതെ ഇത്രയും തുക നൽകാനുള്ള ശേഷി കെ.എസ്.ആർ.ടി.സിക്ക് ഇല്ല. ഓരോ മാസവും 3.46 കോടി രൂപ വീതം മുൻഗണനാ ക്രമത്തിൽ ആനുകൂല്യങ്ങൾ നൽകുമെന്നും കെ.എസ്.ആർ.ടി.സി അറിയിച്ചു. 2021 ഏപ്രിൽ മുതൽ വിരമിച്ച 1,757 ജീവനക്കാരിൽ 1,073 പേർക്ക് ഇനിയും ആനുകൂല്യങ്ങൾ കൊടുത്ത് തീർക്കാനുണ്ട്.

Read More

കോഴിക്കോട്: കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിലെ റൺവേ ജനുവരി 15 മുതൽ ആറ് മാസത്തേക്ക് പകൽ അടച്ചിടും. റൺവേ ബലപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ഈ നീക്കം. ഇതോടെ ആറ് മാസത്തേക്ക് സർവീസുകൾ പുനഃക്രമീകരിക്കാൻ അധികൃതർ തീരുമാനിച്ചു. രാവിലെ 10 മുതൽ വൈകിട്ട് 6 വരെയാണ് റൺവേ അടച്ചിടുക. ഈ സാഹചര്യത്തിലാണ് പകൽ സമയ ഷെഡ്യൂളുകൾ പുനഃക്രമീകരിക്കാൻ തീരുമാനിച്ചത്. നിലവിൽ ഈ സമയത്ത് ഒരോ ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകൾ ആണുള്ളത്. രാവിലെ 10.50ന് കരിപ്പൂരിൽ നിന്ന് പുറപ്പെടുന്ന എയർ ഇന്ത്യ ഡൽഹി വിമാനത്തിന്‍റെ സമയക്രമത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. ആഴ്ചയിൽ ആറ് ദിവസമാണ് ഈ സർവീസുള്ളത്. ജനുവരി 14 മുതൽ ശനി, തിങ്കൾ, ബുധൻ ദിവസങ്ങളിൽ രാവിലെ 9.30 നും ഞായർ, ചൊവ്വ ദിവസങ്ങളിൽ രാത്രി 8.55 നും ഈ വിമാനം കരിപ്പൂരിൽ നിന്ന് പുറപ്പെടും. സലാം എയറിന്‍റെ സലാല സർവീസിലും സമയക്രമത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. സലാലയിൽ നിന്ന് പുലർച്ചെ 4.40ന് പുറപ്പെട്ട് 10.15ന് കരിപ്പൂരിലെത്തേണ്ട വിമാനം…

Read More

സാൻഫ്രാൻസിസ്കോ: ഫ്രഞ്ച് ശതകോടീശ്വരൻ ബെർണാഡ് അർനോൾട്ട് തന്‍റെ മകൾ ഡെൽഫിനെ ഡിയോർ ഫാഷൻ ഹൗസിന്‍റെ മേധാവിയായി നിയമിച്ചു. 2018 മുതൽ ഡിയോറിന്‍റെ തലവനായിരുന്ന പിയെട്രോ ബെക്കാരി ലൂയി വിറ്റൺ സിഇഒ മൈക്കൽ ബർക്കിന് പകരം ചുമതലയേൽക്കും. ഫെബ്രുവരി 1 മുതലാണ് ചുമതലകൾ മാറുക. ഡിയോർ ഫാഷൻ ഹൗസുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന ഡെൽഫിൻ 2013 മുതൽ ലൂയി വിറ്റണിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റാണ്. ക്രിസ്ത്യൻ ഡിയർ കൗച്ചറിൽ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായും ഡെൽഫിൻ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും സമ്പന്നരിൽ ഒന്നാം സ്ഥാനത്തായിരുന്ന എലോൺ മസ്കിന്‍റെ സമ്പത്ത് കുത്തനെ ഇടിഞ്ഞതിനെ തുടർന്ന് കഴിഞ്ഞ വർഷം അവസാനം ബെർണാഡ് അർനോൾട്ട് ലോകത്തിലെ ഏറ്റവും വലിയ ധനികനായി മാറിയിരുന്നു.

Read More

ജനീവ: ചൈന, ജപ്പാൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ കൊവിഡ് കേസുകൾ വീണ്ടും വർദ്ധിക്കുകയാണ്. കൃത്യമായ രോഗ-മരണനിരക്ക് ചൈന പങ്കിടുന്നില്ലെന്ന് ലോകാരോഗ്യ സംഘടന നേരത്തെ വിമർശിച്ചിരുന്നു. ഇപ്പോൾ, കണക്കുകൾ കൃത്യമായി പുറത്ത് വിടാത്തതിന് ചൈനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും ഡബ്ല്യുഎച്ച്ഒ രംഗത്തെത്തിയിരിക്കുകയാണ്. ചൈനയിൽ നിന്നുള്ള മരണനിരക്ക് കൃത്യമായി പുറത്ത് വരുന്നില്ലെന്ന് ലോകാരോഗ്യ സംഘടന ഇപ്പോഴും കരുതുന്നുവെന്ന് എമർജൻസി വിഭാഗം ഡയറക്ടർ മൈക്കൽ റയാൻ പറഞ്ഞു. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ ഈ കേസുകൾ റിപ്പോർട്ട് ചെയ്യണമെന്നും സംഘടന വ്യക്തമാക്കി. അതേസമയം, കൊവിഡ് കണക്കുകൾ കൃത്യമായി പങ്കുവച്ചതിന് ലോകാരോഗ്യ സംഘടന അമേരിക്കയെ പ്രശംസിച്ചു. പുതിയ വകഭേദമായ എക്സ്ബിബി.1.5 അതിവേഗം പടരുന്ന അമേരിക്കയിൽ നിന്നുള്ള കണക്കുകൾ പൂർണ്ണമായും സുതാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

Read More

കോട്ടയം: കലോത്സവ ഭക്ഷണ വിവാദത്തിനിടെ പഴയിടം മോഹനൻ നമ്പൂതിരിയുമായി കൂടിക്കാഴ്ച നടത്തി മന്ത്രി വി.എൻ.വാസവൻ. മനുഷ്യ നന്മയും ധാർമ്മികതയും ഉയർത്തിപ്പിടിക്കുന്ന വ്യക്തിയാണ് പഴയിടമെന്നും സർക്കാർ അദ്ദേഹത്തോടൊപ്പമുണ്ടെന്നും മന്ത്രി പറഞ്ഞു. കലോത്സവത്തിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് അദ്ദേഹം നല്ല മനസ്സോടെ ചിന്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സന്ദർശനത്തിന് ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സി.പി.എമ്മിന്‍റെ ഗൃഹസന്ദർശനത്തിന്‍റെ ഭാഗമായാണ് മന്ത്രി പഴയിടത്തിൻ്റെ വീട്ടിലെത്തിയത്. ‘ഓണം, വിഷു, ഈസ്റ്റർ എന്നിവയ്ക്കെല്ലാം നല്ല പായസം ഉണ്ടാക്കി തന്നിട്ടുണ്ട്. മഹാമാരിക്കാലത്ത് നാട്ടിലെ പാവപ്പെട്ട രോഗികളെ സഹായിക്കാൻ ഞങ്ങളോടൊപ്പം നിന്ന തിരുമേനിയെ എങ്ങനെ മറക്കാനാകും. ഏതെങ്കിലും വിധത്തിൽ അത് മറന്നുപോയാൽ അത് അധാർമികതയാകും. നിരവധി സന്ദർഭങ്ങളിൽ ഞങ്ങൾ അഭ്യർഥിച്ചിട്ട് പാവപ്പെട്ടവർക്ക് സഹായം നൽകുകയും കല്യാണങ്ങൾ നടത്തുകയും ഒക്കെ ചെയ്തിട്ടുണ്ട്. അത്രയും നന്മ നിറഞ്ഞതാണ് അദ്ദേഹത്തിൻ്റെ മനസ്സ്,’ മന്ത്രി പറഞ്ഞു. സർക്കാരുമായോ വിദ്യാഭ്യാസ വകുപ്പുമായോ അദ്ദേഹത്തിന് തർക്കമില്ല. ആരെക്കുറിച്ചും പരദൂഷണം പറയാനോ വഴക്കിടാനോ പോകില്ല. കലോത്സവത്തിലേക്ക് മടങ്ങി വരുന്നതിനെക്കുറിച്ച് അദ്ദേഹം നല്ല മനസ്സോടെ ചിന്തിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വാസവൻ…

Read More

തിരുവനന്തപുരം: സംസ്ഥാനത്തെ കാറ്ററിംഗ് സ്ഥാപനങ്ങൾക്ക് ലൈസൻസ് നിർബന്ധമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് വെജിറ്റബിൾ മയോണൈസോ അല്ലെങ്കിൽ പാസ്ചറൈസ്ഡ് എഗ്ഗ് മയോണൈസോ ഉപയോഗിക്കാം. പച്ച മുട്ട ഉപയോഗിച്ചുള്ള മയോണൈസ് ഉപയോഗിക്കരുതെന്ന് തീരുമാനിച്ചു. ഹോട്ടലുകൾ, റെസ്റ്റോറന്‍റുകൾ, ബേക്കറികൾ, വഴിയോരക്കച്ചവടക്കാർ, കാറ്ററിംഗ് മേഖലകളിലെ സംഘടനാ പ്രതിനിധികൾ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിൽ പൂർണ്ണ പിന്തുണ നൽകിയതായും മന്ത്രി പറഞ്ഞു. ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത സ്ഥാപനങ്ങളെ പ്രവർത്തിക്കാൻ അനുവദിക്കില്ല. ലൈസൻസ് നൽകിക്കഴിഞ്ഞാൽ കൃത്യമായ ഇടവേളകളിൽ പരിശോധനകൾ നടത്തും. ലൈസൻസ് സസ്പെൻഡ് ചെയ്താൽ പോരായ്മകൾ പരിഹരിച്ച് കമ്മീഷണർക്ക് വീണ്ടും അനുമതി നൽകാം. ഫുഡ് പാർസൽ ഡെലിവറി ചെയ്യുമ്പോൾ നൽകുന്ന സമയവും എത്ര സമയത്തിനുള്ളിൽ ഉപയോഗിക്കണമെന്നും വ്യക്തമാക്കുന്ന സ്റ്റിക്കർ ഒട്ടിക്കാനും തീരുമാനിച്ചിട്ടുണ്ട്. ജീവനക്കാർക്ക് ഹെൽത്ത് കാർഡും നിർബന്ധമാക്കി. എല്ലാവർക്കും ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശീലനം നൽകണം. ശുചിത്വം ഉറപ്പാക്കുന്നതിന് സ്ഥാപനത്തിലെ ഒരു വ്യക്തിക്ക് സൂപ്പർവൈസറുടെ ചുമതല നൽകണം. ഭക്ഷ്യസുരക്ഷയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണ ഉറപ്പാക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജിൻ്റെയും തദ്ദേശ…

Read More

ജമ്മുകശ്മീർ: ജമ്മു കശ്മീരിലെ സോനമാർഗിൽ ഹിമപാതം. സോനമാർഗിലെ ബാൽതലിലാണ് ഹിമപാതമുണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് കശ്മീർ, പഹൽഗാം, ഗുൽമാർഗ് എന്നിവിടങ്ങളിലെല്ലാം രാത്രിയിൽ കൊടും തണുപ്പാണ് അനുഭവപ്പെടുന്നത്. ശ്രീനഗറിലും ബാരാമുള്ളയിലും 3 ഡിഗ്രി സെൽഷ്യസ് വരെയാണ് രേഖപ്പെടുത്തിയത്. അമർനാഥ് യാത്രയുടെ ബേസ് ക്യാമ്പ് ഭാഗത്തെ താപനില മൈനസിലും താഴെയാണ്.

Read More