Author: News Desk

മൂന്നാര്‍: 12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി ഇനി സംരക്ഷിത സസ്യം. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്. നീലക്കുറിഞ്ഞി ചെടികൾ പിഴുതെറിയുകയോ നശിപ്പിക്കുകയോ ചെയ്യുന്നത് മൂന്ന് വർഷം വരെ തടവും 25,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. നീലക്കുറിഞ്ഞിയുടെ കൃഷി, കൈവശം വയ്ക്കൽ, വിപണനം എന്നിവയും നിരോധിച്ചിട്ടുണ്ട്. സംരക്ഷിത സസ്യങ്ങളുടെ ഷെഡ്യൂൾ മൂന്നിൽ നീലക്കുറിഞ്ഞിയെ ഉൾപ്പെടുത്തിയിട്ടുണ്ട്. മൊത്തം 19 സസ്യങ്ങളുള്ള ഷെഡ്യൂൾ മൂന്നിൽ ഇത് ഒന്നാം സ്ഥാനത്താണ്. കേരളം, തമിഴ്നാട്, ഗോവ എന്നിവിടങ്ങളിൽ സസ്യം വളരുന്നുണ്ടെങ്കിലും ഭൂരിഭാഗവും മൂന്നാർ മേഖലയിലാണ്. നീലക്കുറിഞ്ഞി പൂക്കൾ വിടരുമ്പോൾ സഞ്ചാരികളും വലിയ തോതിൽ എത്തും. ഉണങ്ങിയ പൂക്കളിൽ നിന്ന് മണ്ണിലേക്ക് വീഴുന്ന വിത്തുകളിലൂടെയാണ് അവ നിലനിൽക്കുന്നത്. പൂക്കൾ പറിച്ചെടുത്താൽ വിത്തുകൾ മണ്ണിൽ വീഴില്ല. അതുകൊണ്ടാണ് പൂപറിക്കുന്നത് നിരോധിച്ചിരിക്കുന്നത്. മണ്ണിൽ വീഴുന്ന വിത്തുകൾ അടുത്ത മഴയിൽ മുളയ്ക്കും.

Read More

ന്യൂഡൽഹി: വിദേശ രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് യു.പി.ഐ പേയ്മെന്റിന് വഴിയൊരുങ്ങുന്നു. 10 രാജ്യങ്ങളിൽ താമസിക്കുന്ന പ്രവാസി ഇന്ത്യക്കാർക്ക് അവരുടെ അന്താരാഷ്ട്ര ഫോൺ നമ്പർ ഉപയോഗിച്ച് യുപിഐ പേയ്മെന്‍റുകൾ നടത്താൻ കഴിയും. സിംഗപ്പൂർ, യുഎസ്, ഓസ്ട്രേലിയ, കാനഡ, ഹോങ്കോംഗ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ, യുകെ എന്നിവിടങ്ങളിൽ ഉള്ളവർക്ക് ഇന്ത്യൻ ഫോൺ നമ്പറിന്‍റെ സഹായമില്ലാതെ ഇനി യുപിഐ പേയ്മെന്‍റുകൾ നടത്താൻ കഴിയും. എൻആർഇ / എൻആർഒ അക്കൗണ്ടുകളും അന്താരാഷ്ട്ര മൊബൈൽ നമ്പറുകളും ഉപയോഗിച്ച് പേയ്മെന്‍റ് സൗകര്യം ലഭ്യമാക്കുമെന്ന് നാഷണൽ പേയ്മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) അറിയിച്ചു.

Read More

അബുദാബി: സ്വദേശിവൽക്കരണം നടപ്പാക്കുന്നതിൽ വീഴ്‍ച വരുത്തിയ യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങൾക്ക് ആകെ 400 കോടി ദിർഹം പിഴ ചുമത്തിയതായി മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. 50 ൽ കൂടുതൽ ആളുകൾ ജോലി ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളും 2022 അവസാനത്തോടെ 2 ശതമാനം സ്വദേശിവൽക്കരണം നടപ്പാക്കണമെന്നായിരുന്നു നിർദ്ദേശം. നിയമിക്കപ്പെടേണ്ടിയിരുന്ന ഓരോ സ്വദേശിക്കും പകരമായി 72,000 ദിർഹം പിഴ ഈടാക്കും. 2026 ഓടെ സ്വദേശിവൽക്കരണം ഓരോ വർഷവും രണ്ട് ശതമാനം വർദ്ധിപ്പിച്ച് 10 ശതമാനമായി ഉയർത്തണമെന്നാണ് ഫെഡറൽ നിയമം അനുശാസിക്കുന്നത്. രാജ്യത്തെ 9,293 സ്വകാര്യ കമ്പനികൾ നിലവിലെ ലക്ഷ്യം കൈവരിച്ചു. അതേസമയം, സ്വദേശിവൽക്കരണ കണക്കുകളിൽ കൃത്രിമം കാണിച്ച 227 സംഭവങ്ങളും റിപ്പോർട്ട് ചെയ്തു. ഇത്തരത്തിൽ പ്രവർത്തിച്ച സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയിട്ടുണ്ട്. 109 സ്ഥാപനങ്ങളുടെ പദവി കാറ്റഗറി മൂന്നായി കുറച്ചിട്ടുണ്ട്. ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട 20 സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിന് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികൾക്ക് യു.എ.ഇ സർക്കാർ…

Read More

കോട്ടയം: കൈക്കൂലിയായി പണവും മദ്യവും കൈപ്പറ്റിയ ഗ്രേഡ് എസ്.ഐ.യെ അറസ്റ്റ് ചെയ്തു. ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ എസ്.ഐ വി.എച്ച് നസീറിനെയാണ് വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്. മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപത്തെ സ്വകാര്യ ലോഡ്ജിൽ നിന്നാണ് വിജിലൻസ് എസ്പി വിജി വിനോദ് കുമാറിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് നടന്നത്. ഇയാളിൽ നിന്ന് 2000 രൂപയും ഒരു കുപ്പി മദ്യവും പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം ആർപ്പൂക്കര തൊണ്ണംകുഴിയില്‍ പരാതിക്കാരന്റെ വാഹനം അപകടത്തിൽപ്പെട്ടിരുന്നു. തുടർന്ന് 10,000 രൂപ നൽകി കേസ് ഒത്തുതീർപ്പാക്കി. എന്നാൽ അപകടത്തിൽപ്പെട്ട വാഹനത്തിൽ നിന്ന് അര ലിറ്റർ വിദേശമദ്യം പിടിച്ചെടുത്തു. പിറ്റേന്ന് സ്റ്റേഷനിൽ വന്ന് കേസ് ഒത്തുതീർപ്പാക്കാൻ പണവും മദ്യവും എസ്.ഐ ആവശ്യപ്പെട്ടു. തൃക്കൊടിത്താനം സ്റ്റേഷനില്‍നിന്ന് നടപടിക്ക് വിധേയനായി ഗാന്ധിനഗറില്‍ സ്ഥലം മാറിയെത്തിയതായിരുന്നു നസീർ.

Read More

ജനീവ: ഇന്ത്യൻ നിർമ്മിത ചുമ സിറപ്പുകൾക്കെതിരെ ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) മുന്നറിയിപ്പ്. നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാരിയോണ്‍ ബയോടെക് നിർമ്മിച്ച ഗുണനിലവരമില്ലാത്ത രണ്ട് സിറപ്പുകൾ ഉസ്ബെക്കിസ്ഥാനിലെ കുട്ടികൾക്ക് നൽകരുതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. സിറപ്പുകൾക്കെതിരെ ഉസ്ബെക്കിസ്ഥാൻ ഡിസംബറിൽ സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. അംബ്രാനോൾ സിറപ്പ്, ഡോക്-1 ബാക് സിറപ്പ് എന്നിവയ്ക്കെതിരെയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സിറപ്പിന്‍റെ ഗുണനിലവാരം സ്ഥിരീകരിക്കുന്ന രേഖകൾ നിർമ്മാതാക്കൾ ഇതുവരെ സമർപ്പിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ഈ സിറപ്പുകൾ കഴിച്ച് 18 കുട്ടികൾ മരിച്ചുവെന്നാണ് ഉസ്ബെക്കിസ്ഥാന്‍റെ ആരോപണം. എഥിലീൻ ഗ്ലൈക്കോൺ എന്ന രാസവസ്തു കഫ് സിറപ്പിൽ അടങ്ങിയിട്ടുണ്ടെന്ന് ഉസ്ബെക്കിസ്ഥാൻ ആരോഗ്യ മന്ത്രാലയം കണ്ടെത്തി. തുടർന്ന് ഉത്തർപ്രദേശ് സർക്കാർ കമ്പനിയുടെ നിർമ്മാണ ലൈസൻസ് റദ്ദാക്കിയിരുന്നു.

Read More

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡിക്കെതിരെ രൂക്ഷവിമർശനവുമായി ഗായകൻ അദ്നാൻ സമി. ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടിയ ആർആർആർ ടീമിനെ അഭിനന്ദിച്ചുകൊണ്ടുള്ള ജഗൻ മോഹൻ റെഡ്ഡിയുടെ ട്വീറ്റ് ആണ് വിമർശനത്തിന് ഇടയാക്കിയത്. തെലുങ്ക് പതാക ആന്ധ്രാപ്രദേശിലെ എല്ലാവർക്കുമായി ഉയരത്തിൽ പറക്കുന്നുവെന്ന പരാമർശമാണ് ഗായകനെ പ്രകോപിപ്പിച്ചത്. രാജ്യത്തെ മറ്റുള്ളവരില്‍ നിന്ന് സ്വയം മാറ്റി നിറുത്തുന്നത് ദയവായി അവസാനിപ്പിക്കണമെന്ന് സമി കുറിച്ചു. തെലുഗു പതാക, താങ്കൾ ഉദ്ദേശിച്ചത് ഇന്ത്യൻ പതാകയല്ലേ? നാമെല്ലാവരും ഇന്ത്യക്കാരാണ്. ദയവായി രാജ്യത്തെ മറ്റുള്ളവരില്‍ നിന്ന് സ്വയം മാറ്റി നിറുത്തുന്നത് അവസാനിപ്പിക്കണം. പ്രത്യേകിച്ച് അന്താരാഷ്ട്ര തലത്തിൽ നാമെല്ലാവരും ഒരു രാജ്യമാണ്. 1947-ൽ നാം കണ്ടതുപോലുള്ള വിഘടനവാദം അനാരോഗ്യകരമാണ്. നന്ദി, ജയ്ഹിന്ദ് എന്ന് അദ്നാൻ സമി കുറിച്ചു.

Read More

ലോസ് ആഞ്ജലിസ്: ‘ആർആർആറി’ലെ ‘നാട്ടു നാട്ടു’ ‘ഗോൾഡൻ ഗ്ലോബ്’ നേടി തിളങ്ങുമ്പോൾ ഉക്രൈനിനും അഭിമാനിക്കാം. യുദ്ധത്തിനു മുമ്പുള്ള ഉക്രൈനിലെ പ്രസിഡന്‍റ് വോളോഡിമിർ സെലെൻസ്കിയുടെ ഔദ്യോഗിക വസതിയായ മാരിൻസ്കി കൊട്ടാരത്തിനു മുന്നിലാണ് ജൂനിയർ എൻടിആറും രാം ചരണും ‘നാട്ടു നാട്ടു’ പാടിയാടിയത്. നൃത്തരംഗത്തില്‍ കാണുന്ന കടല്‍നീല നിറമുള്ള കെട്ടിടമാണ് മാരിൻസ്കി പാലസ്. 2021 ഓഗസ്റ്റിലാണ് ഗാനം ചിത്രീകരിച്ചത്. ഉക്രൈനിലെ പ്രസിഡന്‍റായ വോളോഡിമിർ സെലെൻസ്കി എൺപതാമത് ഗോൾഡൻ ഗ്ലോബ് സദസ്സിനെ അഭിസംബോധന ചെയ്തു. ഉക്രെയിനിൽ നിന്നുള്ള സെലെൻസ്കിയുടെ പ്രസംഗം വേദിയിൽ പ്രദർശിപ്പിച്ചു. യുദ്ധം മൂന്ന് ഭാഗങ്ങളുള്ള പരമ്പരയല്ലെന്നും മൂന്നാം ലോകമഹായുദ്ധം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Read More

ജി​ദ്ദ: ഹജ്ജ്, ഉംറ നടപടിക്രമങ്ങൾ എളുപ്പമാക്കുന്നതിനായി നേരത്തെ ആരംഭിച്ച ‘ഇ​അ്​​ത​മ​ർ​നാ’ ആപ്ലിക്കേഷൻ റദ്ദാക്കാൻ ഹജ്ജ് ഉംറ മന്ത്രാലയം തീരുമാനിച്ചു. പകരം, ആ സേവനങ്ങളെല്ലാം ‘നു​സ്​​ക്’ ആപ്പിലേക്ക് മാറ്റി. തീർത്ഥാടകർക്ക് പ്രക്രിയ എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്. ‘നു​സ്​​ക്’ ആപ്പിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ മന്ത്രാലയം വിശദീകരിച്ചിട്ടുണ്ട്. കോവിഡ് -19 പകർച്ചവ്യാധിയുടെ സമയത്ത് സ്വീകരിച്ച മുൻകരുതൽ നടപടികളുടെ ഭാഗമായി 2020 സെപ്റ്റംബർ 27നാണ് ഹജ്ജ്, ഉംറ മന്ത്രാലയം ‘ഇ​അ്​​ത​മ​ർ​നാ’ ആപ്ലിക്കേഷൻ പുറത്തിറക്കിയത്.

Read More

തിരുവനന്തപുരം: നിയമസഭാ സീറ്റ് ലക്ഷ്യമിടുന്ന ശശി തരൂർ എം.പി അടുത്ത വർഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും. സിറ്റിങ് സീറ്റായ തിരുവനന്തപുരത്ത് നിന്ന് അദ്ദേഹം മത്സരിച്ചേക്കും. നിയമസഭാ തിരഞ്ഞെടുപ്പ് വരെ പാര്‍ലമെന്ററി രംഗത്തു നിന്ന് വിട്ടുനിൽക്കുന്നത് ഗുണം ചെയ്യില്ലെന്ന വിലയിരുത്തലിനെ തുടർന്നാണിത്. ശശി തരൂർ തിരുവനന്തപുരത്ത് മത്സരിച്ചില്ലെങ്കിൽ കെ മുരളീധരനാണ് സാധ്യത. ശശി തരൂർ മത്സരിച്ചില്ലെങ്കിൽ സുരേഷ് ഗോപിയെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാനാണ് ബിജെപിയിൽ ആലോചന. നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് സീറ്റാണ് തരൂർ ലക്ഷ്യമിടുന്നത്. സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകുമെന്ന സൂചന നൽകിയിരുന്ന തരൂർ നിയമസഭയിലേക്ക് മത്സരിക്കാനും മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാനും സന്നദ്ധത അറിയിച്ചിരുന്നു.

Read More

അടിമാലി: വഴിയിൽ കിടന്ന് കിട്ടിയ മദ്യം കഴിച്ച് അവശനിലയിലായ മൂന്ന് പേരിൽ ഒരാൾ മരിച്ചു. അടിമാലി പടയാട്ടിൽ കുഞ്ഞുമോനാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ജനുവരി എട്ടിന് രാവിലെ അടിമാലി അഫ്സരക്കുന്നിൽ നിന്ന് കിട്ടിയ മദ്യമാണ് അനിൽകുമാർ, കുഞ്ഞുമോൻ, മനോജ് എന്നിവർ കഴിച്ചത്. മദ്യം കഴിച്ചതിനെ തുടർന്ന് ഛർദ്ദിക്കുകയായിരുന്നുവെന്ന് മൂവരും പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. മൂന്ന് പേരും അടിമാലി അഫ്സര കുന്ന് സ്വദേശികളാണ്. അവശനിലയിലായ ഇവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. അനിൽകുമാറും മനോജും പിന്നീട് അപകടനില തരണം ചെയ്തെങ്കിലും കുഞ്ഞുമോൻ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയായിരുന്നു. ഭക്ഷ്യവിഷബാധയല്ലെന്ന് ഇവരെ ചികിത്സിച്ച ഡോക്ടർമാർ പൊലീസിനോട് പറഞ്ഞിരുന്നു. അടിമാലി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. മദ്യപിച്ചവരുടെ സുഹൃത്തായ സുധീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. വഴിയിൽ കണ്ടെത്തിയ മദ്യം സുധീഷ് നൽകിയതാണെന്ന് ചികിത്സയിലുള്ളവർ മൊഴി നൽകിയിരുന്നു. കത്തിച്ച നിലയിൽ മദ്യക്കുപ്പി പൊലീസ്…

Read More