- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
ന്യൂഡൽഹി: പരസ്യങ്ങൾക്കായി ചെലവഴിച്ച 164 കോടി രൂപ തിരികെ അടയ്ക്കണമെന്നാവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കേജ്‍രിവാളിന് നോട്ടിസ്. 10 ദിവസത്തിനകം തുക അടയ്ക്കണമെന്നാണ് ഡയറക്ടറേറ്റ് ഓഫ് ഇൻഫർമേഷൻ ആന്‍റ് പബ്ലിസിറ്റി ഡയറക്ടറേറ്റിന്‍റെ നിർദേശം. സർക്കാർ പരസ്യങ്ങളുടെ പേരിൽ പാർട്ടി പരസ്യം നൽകിയെന്നാണ് കണ്ടെത്തൽ. 2015-2016 കാലയളവിൽ ആം ആദ്മി പാർട്ടി രാഷ്ട്രീയ പരസ്യങ്ങൾക്കായി ചെലവഴിച്ച 97 കോടി രൂപ തിരിച്ചുപിടിക്കാൻ ഡൽഹി ലഫ്റ്റനന്‍റ് ഗവർണർ വി കെ സക്സേന ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകിയിരുന്നു. അതേസമയം, നോട്ടിസിന് പിന്നാലെ എഎപി-ബിജെപി വാക്കേറ്റം ആരംഭിച്ചു. ഏത് പരസ്യത്തിന്‍റെ പേരിലാണ് പണം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നതെന്ന് അറിയാൻ ആഗ്രഹമുണ്ടെന്ന് എഎപി ദേശീയ സെക്രട്ടറി പങ്കജ് ഗുപ്ത സെക്രട്ടറി ആർ ആലീസ് വാസിന് കത്തയച്ചു. കഴിഞ്ഞ ഏഴ് വർഷമായി ഭരണഘടനാ വിരുദ്ധമായി ലഫ്റ്റനന്റ് ഗവർണർ വഴി ഡൽഹി സർക്കാരിനെ നിയന്ത്രണ വിധേയമാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഇന്നത്തെ നോട്ടിസും ബി.ജെ.പിയുടെ സമ്മർദ്ദത്തിന്‍റെ…
മുഹമ്മദ് നബിക്കെതിരായ വിവാദ പരാമർശത്തിൽ ഭീഷണി; നൂപുർ ശർമ്മയ്ക്ക് തോക്ക് കൈവശം വയ്ക്കാൻ അനുമതി
ന്യൂഡല്‍ഹി: പ്രവാചകൻ മുഹമ്മദ് നബിക്കെതിരായ പരാമർശവുമായി ബന്ധപ്പെട്ട് വിവാദത്തിലായ മുൻ ബി.ജെ.പി വക്താവ് നൂപുർ ശർമ്മയ്ക്ക് തോക്ക് കൈവശം വയ്ക്കാൻ ലൈസൻസ് അനുവദിച്ചു. ഭീഷണി ചൂണ്ടിക്കാട്ടി നൂപുർ ശർമ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ഡൽഹി പൊലീസ് ലൈസൻസ് അനുവദിച്ചത്. കഴിഞ്ഞ വർഷം ഒരു ടെലിവിഷൻ ചർച്ചയ്ക്കിടെയാണ് നൂപുർ ശർമ വിവാദ പരാമർശം നടത്തിയത്. ഇതിന് പിന്നാലെ അന്താരാഷ്ട്ര തലത്തിൽ ഉൾപ്പെടെ പ്രതിഷേധം ഉയർന്നു. നിരുത്തരവാദപരമായ പരാമർശങ്ങൾ പിൻവലിക്കണമെന്ന് സുപ്രീം കോടതിയും ആവശ്യപ്പെട്ടിരുന്നു. പ്രതിഷേധത്തിനിടെയാണ് ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് നൂപുർ ശർമ്മ പരാതി നൽകിയത്. വിവാദ പരാമർശങ്ങളുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ ഭീഷണിയുടെ പശ്ചാത്തലത്തിൽ ഒരുമിച്ച് ചേർക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് തനിക്ക് ഭീഷണിയുണ്ടെന്ന് നൂപുർ ശർമ്മ ചൂണ്ടിക്കാണിച്ചതിനെ തുടർന്നായിരുന്നു കോടതിയുടെ നിർദ്ദേശം.
കുവൈത്ത് സിറ്റി: അടിയന്തര ഘട്ടങ്ങളിൽ വിദേശികൾക്ക് സൗജന്യ ചികിത്സ നൽകുമെന്നറിയിച്ച് കുവൈത്ത് ആരോഗ്യ മന്ത്രാലയം. ഇത്തരം സാഹചര്യങ്ങളിൽ രോഗികളിൽ നിന്നും ഫീസ് ഈടാക്കില്ല. അടിയന്തര ശസ്ത്രക്രിയ, കാർഡിയാക് കത്തീറ്ററൈസേഷൻ എന്നിവയ്ക്കുള്ള ഫീസ് ഒഴിവാക്കിയതായും മരുന്നുകൾ സൗജന്യമായി നൽകുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിവേചനമില്ലാതെ ജീവൻ രക്ഷാ ചികിത്സ നൽകും. അടിയന്തര കേസുകളിൽ എല്ലാ രോഗികളുടെയും ജീവൻ സംരക്ഷിക്കുന്നതിനാണ് പ്രധാന്യം. ധാർമ്മിക വശത്തിന് മുൻഗണന നൽകി വിവേചനമില്ലാതെ ചികിത്സ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.
കൊച്ചി: ആരെയും വഞ്ചിച്ചിട്ടില്ലെന്നും എല്ലാ നിക്ഷേപകർക്കും പണം തിരികെ നൽകുമെന്നും സേഫ് ആൻഡ് സ്ട്രോംഗ് തട്ടിപ്പ് കേസ് പ്രതി പ്രവീൺ റാണ. ബിസിനസ്സ് മാത്രമേ ചെയ്തിട്ടുള്ളൂവെന്നും താൻ ആരെയും വഞ്ചിച്ചിട്ടില്ലെന്നും അറസ്റ്റിന് ശേഷം പ്രവീൺ റാണ പറഞ്ഞു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഫോൺ കോളുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പൊലീസിനെ റാണയിലേക്ക് എത്തിച്ചത്. ഏഴാം തീയതി കൊച്ചിയിൽ നിന്ന് രക്ഷപ്പെട്ട റാണയ്ക്ക് വേണ്ടിയുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കിയിരുന്നു. നിക്ഷേപകർക്കിടയിലെ ആഢംബരത്തിന്‍റെ അവസാന വാക്കായിരുന്നു പ്രവീൺ റാണ. കേസുകൾ മുറുകുകയാണെന്ന് വ്യക്തമായതോടെ റാണ ആദ്യം കൊച്ചിയിലേക്ക് പ്രവേശിച്ചു. സുഹൃത്തിന്‍റെ ഫ്ലാറ്റിൽ താമസിക്കുന്നതിനിടെ പൊലീസ് എത്തിയെങ്കിലും റാണ രക്ഷപ്പെട്ടു. നേരെ അങ്കമാലിയിലെത്തി സുഹൃത്തുക്കളുടെ സഹായം തേടി. ആരും സഹായിക്കാത്തതിനെ തുടർന്ന് ബന്ധുവായ പ്രതീഷിനെയും സഹായി നവാസിനെയും വിളിച്ചുവരുത്തി. പിന്നീട് പ്രതീഷിന്‍റെ കാറിൽ മൂന്ന് അനുയായികൾക്കൊപ്പം റാണ കോയമ്പത്തൂരിലേക്ക് പോയി. പണമില്ലാത്തതിനാൽ കോയമ്പത്തൂരിൽ 75,000 രൂപയ്ക്ക് വിവാഹ മോതിരം വിറ്റു. പിന്നീട് പൊള്ളാച്ചി ദേവരായപുരത്തെ ക്വാറിയിലെ ഒളിത്താവളത്തിൽ…
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിർത്തിയിലെ സ്ഥിതിഗതികൾ സമാധാനപരമാണെങ്കിലും പ്രവചനാതീതമെന്ന് കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ. ഏത് സാഹചര്യവും നേരിടാൻ ഇന്ത്യൻ സൈന്യം തയ്യാറാണ്. അതിർത്തിയിൽ സമാധാനം ഉറപ്പാക്കാൻ സൈനിക, നയതന്ത്ര തലത്തിൽ ചർച്ചകൾ തുടരുകയാണെന്നും മനോജ് പാണ്ഡെ പറഞ്ഞു. സൈന്യത്തിന്‍റെ ആധുനികവൽക്കരണം പുരോഗമിക്കുകയാണെന്നും ഈ വർഷം കാര്യമായ പുരോഗതിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരം: വിരമിച്ചവർക്ക് ആനുകൂല്യം നൽകാൻ രണ്ട് വർഷത്തെ സാവകാശം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് കെ.എസ്.ആർ.ടി.സി. ആനുകൂല്യം നൽകാൻ 83.1 കോടി രൂപ ആവശ്യമാണെന്നും കെ.എസ്.ആർ.ടി.സി മാനേജ്മെന്‍റ് ഹൈക്കോടതിയെ അറിയിച്ചു. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കെ.എസ്.ആർ.ടി.സി ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ ഈ തുക ഒറ്റയടിക്ക് നൽകാനുള്ള ശേഷി കെ.എസ്.ആർ.ടി.സിക്ക് ഇല്ല. ഘട്ടം ഘട്ടമായി മാത്രമേ ആനുകൂല്യങ്ങൾ നൽകാനാകൂ. പ്രതിമാസം 3.46 കോടി രൂപ ആനുകൂല്യങ്ങൾ നൽകാമെന്ന് കെ.എസ്.ആർ.ടി.സി കോടതിയെ അറിയിച്ചു. ആനുകൂല്യങ്ങൾ മുൻഗണനാ ക്രമത്തിൽ വിതരണം ചെയ്യുമെന്നും മാനേജ്മെന്‍റ് അറിയിച്ചു.
എറണാകുളം : ഉപയോഗ ശൂന്യമായ ആക്രി വസ്തുക്കൾ ഉപയോഗിച്ച് ബൈക്ക്, ജീപ്പ് എന്നിവ നിർമ്മിച്ച് അത്ഭുതപ്പെടുത്തി പത്താം ക്ലാസ് വിദ്യാർത്ഥി. പെരുമ്പടന്ന കണ്ണാത്തുശ്ശേരിൽ സുനിൽ കുമാറിന്റെയും, ആശയുടെയും മകനാണ് ഈ മിടുക്കൻ. നന്ത്യാട്ടുകുന്നം എസ്.എൻ.വി ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിയായ സൗരവ് 14 ദിവസം കൊണ്ട് 6000 രൂപ ചിലവഴിച്ചാണ് ബൈക്ക് നിർമ്മിച്ചത്. ഹോണ്ട ആക്ടിവ സ്കൂട്ടറിന്റെ എഞ്ചിൻ ഘടിപ്പിച്ച ബൈക്കിൽ, 4 ലിറ്റർ പെട്രോൾ ഉൾക്കൊള്ളുന്ന ടാങ്കും ഉണ്ട്. ബജാജ് ഓട്ടോയുടെ എഞ്ചിൻ, മാരുതി 800 ന്റെ സ്റ്റിയറിംഗ്, ഗിയർ എന്നിവ ഉപയോഗിച്ച് ജീപ്പും നിർമ്മിച്ചു. 35,000 രൂപയായിരുന്നു ചിലവ്. സൗരവിന്റെ പിതാവ് വാഹനങ്ങളുടെ വാട്ടർ സർവീസ് സ്റ്റേഷൻ നടത്തുകയാണ്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പക്കൽ നിന്ന് മുസിരിസ് ബിനാലെയുടെ വേദിയിൽ ആദരം നേടാനും സൗരവിനായി.
മലപ്പുറം: ക്ഷണപ്രകാരമാണ് സമുദായ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതെന്ന് വ്യക്തമാക്കി കോൺഗ്രസ് എംപി ശശി തരൂർ. ആരെയും അങ്ങോട്ട് പോയി കണ്ടതല്ല. എല്ലാ സമുദായ നേതാക്കളെയും താൻ ബഹുമാനിക്കുന്നു. അവരാണ് കാണണമെന്ന ആവശ്യം പ്രകടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. സാമുദായിക, രാഷ്ട്രീയ നേതാക്കളെ മാത്രമല്ല, എൻജിഒ, അസോസിയേഷൻ ഭാരവാഹികളെയും കാണാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തെ കർമ്മ ഭൂമിയായാണ് കാണുന്നത്. കേരളത്തിൽ പ്രവർത്തിക്കുമ്പോൾ കേരളത്തിലെ നേതാക്കളെ കാണാതിരിക്കാൻ കഴിയില്ല. എല്ലാവരേയും കാണുക എന്നത് ഒരു എം.പി നിലയിൽ തന്‍റെ താൽപ്പര്യമാണ്. മുഖ്യമന്ത്രിയാകാൻ തയ്യാറാണോ എന്ന് ചോദിച്ചാൽ തയ്യാറല്ലെന്ന് പറയാൻ കഴിയുമോ? അതിന് 2026 വരെ കാത്തിരിക്കണം. ഇപ്പോൾ നമുക്കൊരു മുഖ്യമന്ത്രിയുണ്ട്. അദ്ദേഹത്തിന് വലിയ ഭൂരിപക്ഷവുമുണ്ട്. അതിന് മുമ്പ് 2024 ൽ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. അതിനാവശ്യമായ തീരുമാനങ്ങൾ എടുക്കണം. പാർട്ടിയും ജനങ്ങളും എന്ത് വേണമെന്ന് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്യൂനസ് ഐറിസ്: 2026ലെ ലോകകപ്പിലും ലയണൽ മെസിക്ക് കളിക്കാനാകുമെന്ന പ്രഖ്യാപനവുമായി അർജന്‍റീന കോച്ച് ലയണൽ സ്കലോണി. ഖത്തർ ലോകകപ്പ് മെസിയുടെ അവസാന ലോകകപ്പായിരിക്കുമെന്ന ആശങ്ക നിലനിൽക്കെയാണ് സ്കലോണിയുടെ പ്രതികരണം. ഖത്തറിലേത് തന്‍റെ അവസാന ലോകകപ്പായിരിക്കുമെന്ന് മെസി തന്നെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വരാനിരിക്കുന്ന ലോകകപ്പിലും മെസിക്ക് കളിക്കാൻ കഴിയുമെന്ന് കരുതുന്നു. ഇതിൻ്റെ സാധ്യതകൾ അദ്ദേഹത്തിന്റെ ആഗ്രഹങ്ങളെയും അവസ്ഥകളെയും ആശ്രയിച്ചിരിക്കും. അർജന്‍റീനയുടെ വാതിലുകൾ എല്ലായ്പ്പോഴും മെസിക്കായി തുറന്നിട്ടിരിക്കും. ടീമിനൊപ്പം മെസി തുടരുകയാണെങ്കിൽ അത് വലിയ കാര്യമാണെന്നും സ്കലോണി പറഞ്ഞു. 35 കാരനായ മെസി അടുത്ത ലോകകപ്പിലും ടീമിനൊപ്പം ഉണ്ടാകണമെന്ന ആരാധകരുടെ പ്രതീക്ഷകൾക്ക് ആക്കം കൂട്ടുന്നതാണ് കോച്ച് സ്കലോണിയുടെ പരാമർശം. ലോകകപ്പ് നേടിയ ശേഷം കുറച്ച് കാലം ദേശീയ ജഴ്സിയിൽ തുടരാൻ മെസി താൽപ്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും അടുത്ത ലോകകപ്പിനുള്ള പ്രതീക്ഷകളെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഭുവനേശ്വര്‍: ഹോക്കിയിലെ ഭീമൻമാർ ഒരൊറ്റ ലക്ഷ്യവുമായി കളിക്കളത്തിലേക്ക്. ലോകകപ്പിൽ കളിക്കാനൊരുങ്ങി ഇന്ത്യയടക്കം 16 രാജ്യങ്ങൾ. ഭുവനേശ്വറിലും റൂർക്കേലയിലുമായി നടക്കുന്ന ടൂർണമെന്‍റ് വെള്ളിയാഴ്ച ആരംഭിക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് കലിംഗ സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ മത്സരത്തിൽ അർജന്‍റീന ദക്ഷിണാഫ്രിക്കയെ നേരിടും. അതേസമയം, റൂർക്കേലയിൽ നടക്കുന്ന മത്സരത്തിൽ ഗ്രൂപ്പ് സിയിൽ ന്യൂസിലൻഡ് ചിലിയെ നേരിടും. വൈകിട്ട് 7 മണിക്കാണ് ഇന്ത്യയുടെ മത്സരം. സ്പെയിനാണ് ഇന്ത്യയുടെ എതിരാളി. അഞ്ച് ഭൂഖണ്ഡങ്ങളിൽ നിന്നായി 16 ടീമുകളാണ് എത്തുന്നത്. നാല് ഗ്രൂപ്പുകളായി തിരിഞ്ഞാണ് മത്സരം. ഗ്രൂപ്പ് വിജയികൾ നേരിട്ട് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറും. രണ്ടും മൂന്നും സ്ഥാനക്കാർ ക്രോസോവർ മത്സരങ്ങളിൽ കളിക്കും. വിജയികൾ ക്വാർട്ടർ ഫൈനലിലെത്തും. ജനുവരി 29നാണ് ഫൈനൽ.
