Author: News Desk

കൊച്ചി: ഞാറയ്ക്കല്‍ എടവനക്കാട് ഭര്‍ത്താവ് ഭാര്യയെ കൊന്ന് വീട്ടുമുറ്റത്ത് കുഴിച്ചുമൂടി. നായരമ്പലം സ്വദേശിനി രമ്യ(32)യെയാണ് ഭർത്താവ് കൊന്ന് കുഴിച്ചുമൂടിയത്. ഒന്നര വർഷം മുൻപാണ് രമ്യയെ കാണാതായത്. 2021 ഓഗസ്റ്റ് 17 മുതൽ രമ്യയെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. ഒപ്പം കാണാനില്ലെന്ന് പത്രപരസ്യവും നൽകിയിരുന്നു. നരബലി കേസിനെ തുടർന്ന് കാണാതായ സ്ത്രീകളുടെ വിശദാംശങ്ങൾ ശേഖരിച്ച് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. ഈ അന്വേഷണത്തിലാണ് കൊലപാതകത്തിന്‍റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്. രമ്യയും ഭർത്താവ് സജീവനും എടവനക്കാട് വാടക വീട്ടിലായിരുന്നു താമസം. ഇതിനിടയിൽ ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായി. നാട്ടുകാരും അയൽവാസികളും രമ്യയെ കുറിച്ച് അന്വേഷിച്ചപ്പോൾ ജോലിയിലാണെന്നും പുറത്താണെന്നുമാണ് സജീവൻ നാട്ടുകാരോട് പറഞ്ഞത്.

Read More

ന്യൂഡല്‍ഹി: രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് ധന സമാഹരണം 2022 ല്‍ 33% കുറഞ്ഞ് 23.6 ബില്യണ്‍ ഡോളറായെന്ന് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പെഴ്‌സ് ഇന്ത്യയുടെ സ്റ്റാര്‍ട്ട് അപ്പ് ഡീല്‍സ് ട്രാക്കര്‍ റിപ്പോര്‍ട്ട്. 2021 ൽ ഇത് 35.2 ബില്യൺ ഡോളറായിരുന്നു. രണ്ട് വർഷങ്ങളിലായി യഥാക്രമം 10.9 ബില്യൺ ഡോളറും 12.8 ബില്യൺ ഡോളറും നേടി. ഫണ്ട് സ്വരൂപിക്കുന്ന സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണത്തിലും കുറവുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. 2021 ൽ 1106 സ്റ്റാര്‍ട്ടപ്പുകൾ മൂലധനം സമാഹരിച്ചപ്പോൾ, 2022 ൽ ഇത് 1021 സ്റ്റാര്‍ട്ടപ്പുകളാണ്. സോഫ്റ്റ് വെയർ ആസ് എ സർവീസിന്റെ ധനസമാഹരണത്തിൽ 2022 ൽ 20% വർദ്ധനവ് രേഖപ്പെടുത്തി. ഈ വർഷത്തെ മൊത്തം ധനസമാഹരണ പ്രവർത്തനങ്ങളുടെ 25 ശതമാനമാണിത്. ഫിൻടെക്, ഓട്ടോടെക്, എഡ്ടെക് എന്നിവയാണ് ഇതിന് പിന്നിൽ. മാധ്യമ, വിനോദ മേഖലയും മികച്ച വളർച്ചയാണ് രേഖപ്പെടുത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. 2022 ൽ ഇന്ത്യയിലെ മൊത്തം സ്റ്റാര്‍ട്ടപ്പ് ധനസമാഹരണ പ്രവർത്തനത്തിന്‍റെ 88 ശതമാനവും ബെംഗളൂരു, എൻസിആർ, മുംബൈ…

Read More

പാലക്കാട്: മധു വധക്കേസിൽ മജിസ്റ്റീരിയൽ റിപ്പോർട്ട് തയ്യാറാക്കിയ ഒറ്റപ്പാലം മുൻ സബ് കളക്ടർ ജെറോമിക് ജോർജ് നിർണായക വെളിപ്പെടുത്തലുമായി രംഗത്ത്. മുക്കാലിയിൽ നിന്ന് മധുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ പരിക്കുണ്ടായിരുന്നതായി സാക്ഷി മൊഴികളൊന്നും ഉണ്ടായിരുന്നില്ലെന്നും ആശുപത്രിയിലെത്തിയപ്പോൾ മുറിവുകളുണ്ടായിരുന്നുവെന്നുമാണ് വെളിപ്പെടുത്തൽ. പ്രതിഭാഗത്തിന്‍റെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മജിസ്റ്റീരിയൽ റിപ്പോർട്ട് രേഖപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ജെറോമിക് ജോർജിനെ രണ്ടാം തവണയും വിസ്തരിച്ചത്. മുക്കാലിയിൽ നിന്ന് ആശുപത്രിയിൽ എത്തുന്നത് വരെ മധു പൊലീസ് കസ്റ്റഡിയിലായിരുന്നു. എന്നാൽ മധുവിനെ പൊലീസ് മർദ്ദിച്ചതായി സാക്ഷി മൊഴികളില്ലെന്ന് അദ്ദേഹം പറഞ്ഞു. പൊലീസ് മർദ്ദിച്ചിട്ടില്ലെന്ന് സാക്ഷിമൊഴിയുണ്ടോ എന്ന ചോദ്യത്തിനും ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മധുവിനെ കസ്റ്റഡിയിലെടുത്ത എസ്.ഐ പ്രസാദ് വർക്കി, പരിശോധിച്ച ഡോ.ലീമ ഫ്രാൻസിസ്, മധുവിന്‍റെ ബന്ധുവായ മുരുകൻ എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മജിസ്റ്റീരിയൽ റിപ്പോർട്ട് തയ്യാറാക്കിയത്. മധുവിന്‍റെ മരണത്തിന്‍റെ യഥാർത്ഥ കാരണം വിശദീകരിക്കാൻ കഴിയുന്ന സാക്ഷികളുടെ മൊഴിയെടുത്തിട്ടില്ലെന്നും മധുവിന്‍റെ മരണം കസ്റ്റഡിയിലല്ലെന്ന് വ്യക്തമാക്കാൻ ശ്രമിച്ചവരുടെ മൊഴി മാത്രമാണ് എടുത്തതെന്ന് പ്രതിഭാഗം…

Read More

ന്യൂഡൽഹി: നികുതി ഭാരം കുറയ്ക്കാൻ കഴിയും എന്നതിനാൽ പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകൾ ഏറെ ജനപ്രിയമാണ്. എന്നാൽ മരണ ശേഷം നൽകുന്ന ക്ലെയിം കേസുകൾ തീർപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങളും സമയപരിധിയും പാലിക്കപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഡെത്ത് ക്ലെയിം അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ തപാൽ വകുപ്പ് പ്രസിദ്ധീകരിച്ചു. മരണാനന്തര ക്ലെയിം കേസുകൾ നിശ്ചിത സമയ പരിധിക്കുള്ളിൽ തീർപ്പാക്കുന്നുണ്ടെന്ന് പോസ്റ്റ് ഓഫീസുകൾ ഉറപ്പാക്കണമെന്നും മരണാനന്തര ക്ലെയിം കേസുകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാൻ ഹെഡ് പോസ്റ്റോഫീസുകൾ/സബ് പോസ്റ്റ് ഓഫീസുകൾ ബാധ്യസ്ഥരാണെന്നും തപാൽ വകുപ്പ് അറിയിച്ചു.

Read More

പേടിഎമ്മിന്‍റെ 3.1 ശതമാനം ഓഹരികൾ വിറ്റ് ചൈനീസ് ഗ്രൂപ്പായ ആലിബാബ. ഉച്ച കഴിഞ്ഞ് നടന്ന ബ്ലോക്ക് ഇടപാടിലൂടെ ആലിബാബ ഏകദേശം 2 കോടി ഓഹരികൾ വിറ്റു. രണ്ടാം പകുതിയിൽ കുത്തനെ ഇടിഞ്ഞ ഓഹരികൾ 543.50 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഓഹരി വിലയിൽ 5.16 % അഥവാ 35.65 രൂപയുടെ ഇടിവുണ്ടായി. സെപ്റ്റംബറിലെ കണക്കുകൾ അനുസരിച്ച് പേടിഎമ്മിൽ 6.26 ശതമാനം ഓഹരികളാണ് ആലിബാബയ്ക്ക് ഉണ്ടായിരുന്നത്. ഓഹരി ഒന്നിന് 536.95 രൂപയ്ക്കായിരുന്നു ഇന്നത്തെ വില്‍പ്പന. 125 മില്യണ്‍ ഡോളറാണ് വില്‍പ്പനയിലൂടെ ആലിബാബയ്ക്ക് ലഭിച്ചത്. പേടിഎമ്മിന്‍റെ ഉടമകളായ വൺ 97 കമ്മ്യൂണിക്കേഷൻസ് ഡിസംബറിൽ 850 കോടി രൂപയുടെ ഓഹരികൾ തിരികെ വാങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു. പേടിഎം 10.5 ദശലക്ഷം ഓഹരികളാണ് തിരികെ വാങ്ങുന്നത്. ഓഹരി ഒന്നിന് 810 രൂപ വീതം നൽകും. പേടിഎം ഓഹരികൾ ഓപ്പൺ മാർക്കറ്റ് വഴിയാണ് വാങ്ങുന്നത്. 2021 നവംബറിൽ ലിസ്റ്റ് ചെയ്തതിന് ശേഷം പേടിഎം ഓഹരികൾ 65 ശതമാനത്തോളം ഇടിഞ്ഞു.

Read More

ബെംഗളൂരു: കർണാടകയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയിൽ സുരക്ഷാ വീഴ്ച. വാഹന റാലിക്കിടെ ഒരാൾ മാലയുമായി പ്രധാനമന്ത്രിയുടെ നേരെ ഓടിയെത്തി. മോദിയുടെ അടുത്തെത്തിയ ആളെ ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കർണാടകയിലെ ഹൂബ്ലിയിലാണ് സംഭവം. എസ്‌യുവിയുടെ റണ്ണിംഗ് ബോർഡിൽ നിന്ന് ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുകയായിരുന്ന പ്രധാനമന്ത്രിയുടെ അടുത്തേക്കാണ് പൂമാലയുമായി കൗമാരക്കാരൻ ഓടിയെത്തിയത്. സംഭവത്തിന്‍റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. എസ്പിജി ഉദ്യോഗസ്ഥർ കുട്ടിയെ തടഞ്ഞപ്പോൾ, പ്രധാനമന്ത്രി മാല സ്വീകരിച്ച് സുരക്ഷാ ഉദ്യോഗസ്ഥന് കൈമാറി. വിമാനത്താവളത്തില്‍ നിന്ന് നാഷണല്‍ യൂത്ത് ഫെസ്റ്റിവല്‍ നടക്കുന്ന വേദിയിലേക്കുള്ള യാത്രയിലായിരുന്നു മോദി. ഹൂബ്ലിയിലെ റെയില്‍വേ സ്‌പോര്‍ട്‌സ് ഗ്രൗണ്ടില്‍ നടക്കുന്ന നാഷണല്‍ യൂത്ത് ഫെസ്റ്റിവല്‍ പ്രധാനമന്ത്രിയാണ് ഉദ്ഘാടനം ചെയ്യുന്നത്. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, ഗവര്‍ണര്‍ താവര്‍ചന്ദ് ഗെഹ്ലോട്ട്, കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ് ജോഷി, അനുരാഗ് സിങ് താക്കൂര്‍ എന്നിവരും പരിപാടിയില്‍ പങ്കെടുക്കും.

Read More

വയനാട്: മാനന്തവാടി പുതുശ്ശേരിയിൽ കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ കർഷകൻ മരിച്ചു. തോമസ് (സാലു 50) പള്ളിപ്പുറമാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ വീടിന് സമീപത്ത് വെച്ചാണ് തോമസിനെ കടുവ ആക്രമിച്ചത്. ആക്രമണത്തിൽ തോമസിൻ്റെ കൈകൾക്കും കാലുകൾക്കും പരിക്കേറ്റിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഹൃദയാഘാതവും ഉണ്ടായി. കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തൊഴിലുറപ്പ് ജോലി ചെയ്യുകയായിരുന്ന സ്ത്രീകളാണ് കടുവയെ ആദ്യം കണ്ടത്. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. തിരച്ചിൽ നടക്കുന്നതിനിടെയാണ് കടുവ തോമസിനെ ആക്രമിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പുറമെ ഡെപ്യൂട്ടി കളക്ടർ, തഹസിൽദാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും കടുവയ്ക്കായി തിരച്ചിൽ തുടരുകയാണ്.

Read More

ജിദ്ദ: ഈ വർഷം ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്നവർ ആവശ്യമായ കൊവിഡ് -19 പ്രതിരോധ കുത്തിവയ്പ്പുകൾ പൂർത്തിയാക്കിയിരിക്കണമെന്ന് വ്യക്തമാക്കി ഹജ്ജ് ഉംറ മന്ത്രാലയം. ഹജ്ജ് നിർവഹിക്കാൻ കൊവിഡ് വാക്സിന്‍റെ മുഴുവൻ ഡോസും എടുക്കണമെന്നത് നിബന്ധനയായി നിർദ്ദേശിച്ചിട്ടുണ്ട്. ട്വിറ്ററിലൂടെ നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് ഹജ്ജ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. കൊവിഡ് വാക്സിനൊപ്പം മെനിഞ്ചൈറ്റിസ് വാക്സിനും സീസണൽ ഇൻഫ്ലുവൻസ വാക്സിനും എടുത്തിരിക്കണം. തീർഥാടകർക്ക് ഗുരുതരമായ വിട്ടുമാറാത്ത രോഗങ്ങളോ ഏതെങ്കിലും പകർച്ചവ്യാധികളോ ഉണ്ടാകാൻ പാടില്ലെന്നും നിബന്ധനകളിൽ പറയുന്നു.

Read More

ന്യൂഡൽഹി: ലോകത്ത് റിപ്പോർട്ട് ചെയ്ത ഒമൈക്രോണിന്‍റെ എല്ലാ ഉപവകഭേദങ്ങളും ഇന്ത്യയിൽ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. എന്നിരുന്നാലും, വിദേശ രാജ്യങ്ങളിലേത് പോലെ രോഗവ്യാപനത്തിന് സാധ്യതയില്ല. മരണങ്ങളും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. കേരളത്തിൽ മാത്രമാണ് കേസുകളിൽ നേരിയ വർദ്ധനവുണ്ടായത്. രാജ്യത്ത് പരിശോധിക്കുന്ന കൊവിഡ് സാമ്പിളുകളിൽ 15 ശതമാനത്തിലും എക്സ്.ബി.ബി, ബി.എ 2.75, ബി.ജെ 1 തുടങ്ങിയ ഒമൈക്രോണിന്‍റെ ഉപവകഭേദങ്ങളുണ്ട്. ഡിസംബർ 24 നും ജനുവരി 3 നും ഇടയിൽ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ 124 യാത്രക്കാർക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. രാജ്യത്ത് നിലവിൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും ജാഗ്രത തുടർന്നാൽ മതിയെന്നും കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നേരത്തെ പറഞ്ഞിരുന്നു. കൊവിഡിന്‍റെ പുതിയ വകഭേദങ്ങൾ വരുന്നത് തുടരും. രാജ്യത്ത് പരിഭ്രാന്തി പടരാതിരിക്കാൻ സർക്കാർ വൃത്തങ്ങൾ നൽകുന്ന വിവരങ്ങൾ മാത്രം വിശ്വസിക്കാൻ ജനങ്ങളോട് ആവശ്യപ്പെടുകയാണെന്നും മന്ത്രി പറഞ്ഞിരുന്നു.

Read More

ഷാജി കൈലാസ്-പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് ‘കാപ്പ’. തിയേറ്ററുകളിലെ മികച്ച പ്രതികരണത്തിന് ശേഷം ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ചിത്രം ജനുവരി 19 മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിക്കും. അപർണ ബാലമുരളിയാണ് ചിത്രത്തിലെ നായിക. ആസിഫ് അലിയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇന്ദുഗോപന്‍റെ പ്രശസ്ത നോവലായ ‘ശംഖുമുഖി’യെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത്. ജിനു വി എബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച തിയേറ്റർ ഓഫ് ഡ്രീംസ്, സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ എന്നിവയുടെ സഹകരണത്തോടെ നിർമ്മിച്ച ചിത്രമാണ് ‘കാപ്പ’. സരിഗമയും തിയേറ്റർ ഓഫ് ഡ്രീംസും ചേർന്നാണ് ചിത്രം തിയേറ്ററുകളിൽ എത്തിച്ചത്. അന്ന ബെൻ, ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിലെ പൃഥ്വിരാജിന്‍റെ ലുക്കും ‘കൊട്ട മധു’ എന്ന കഥാപാത്രവും റിലീസിന് മുമ്പ് തന്നെ സോഷ്യൽ…

Read More