Author: News Desk

ന്യൂഡല്‍ഹി: മുതിർന്ന സോഷ്യലിസ്റ്റ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ശരത് യാദവ് (75) അന്തരിച്ചു. ലോക്താന്ത്രിക് ജനതാദളിന്‍റെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം. വ്യാഴാഴ്ച ഗുരുഗ്രാം ഫോര്‍ട്ടിസ് മെമ്മോറിയല്‍ റിസര്‍ച്ച് ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു അന്ത്യം. ട്വിറ്ററിലൂടെ മകൾ ശുഭാഷിണി ശരത്താണ് മരണവാർത്ത അറിയിച്ചത്. എൽജെഡിയുടെ മുൻ ദേശീയ പ്രസിഡന്‍റ് കൂടിയാണ് അദ്ദേഹം. 1999 മുതൽ 2004 വരെ വാജ്പേയി സർക്കാരിൽ കേന്ദ്ര കാബിനറ്റ് വകുപ്പ് മന്ത്രിയായിരുന്നു. ഏഴ് തവണ ലോക്സഭയിലേക്കും നാല് തവണ രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Read More

ന്യൂഡല്‍ഹി: വിമാനത്തിൽ ബോംബ് ഉണ്ടെന്ന ഫോൺ സന്ദേശം ലഭിച്ചതിനെ തുടർന്ന് ഡൽഹിയിൽ നിന്ന് പൂനെയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനത്തിൽ പരിശോധന നടത്തി. വ്യാഴാഴ്ച വൈകിട്ട് 6.30ന് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിലാണ് പരിശോധന നടന്നത്. ബോംബ് ഭീഷണിയെ തുടർന്ന് യാത്രക്കാരെ വിമാനത്തിലേക്ക് കയറ്റുന്നത് നിർത്തി വയ്ക്കുകയും ബോംബ് സ്ക്വാഡിനെ വിവരം അറിയിക്കുകയുമായിരുന്നു. വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. സി.ഐ.എസ്.എഫും ഡൽഹി പോലീസും സ്ഥലത്തെത്തിയിരുന്നു. പൂനെയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനത്തിൽ ബോംബ് ഉണ്ടെന്നായിരുന്നു ഫോൺ സന്ദേശം. ഫോണ്‍ വിളിച്ചയാളെ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് അധികൃതർ.

Read More

കൊൽക്കത്ത: ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. ഈഡൻ ഗാർഡൻസിൽ നടന്ന രണ്ടാം മത്സരത്തിൽ നാല് വിക്കറ്റ് ജയത്തോടെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ഇന്ത്യക്കായി കെ.എൽ രാഹുൽ അർധസെഞ്ചുറി നേടി. ശ്രീലങ്ക ഉയർത്തിയ 216 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയുടേത് മികച്ച തുടക്കമായിരുന്നില്ല. രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ എന്നിവർക്ക് മികച്ച ഇന്നിങ്സ് കളിക്കാൻ കഴിഞ്ഞില്ല. ഒരു ഘട്ടത്തിൽ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 86 റൺസെന്ന നിലയിലായിരുന്നു. എന്നാൽ രാഹുലും ഹാർദിക് പാണ്ഡ്യയും ചേർന്ന് അഞ്ചാം വിക്കറ്റിൽ ഇന്ത്യയ്ക്ക് വിജയത്തിലേക്കുള്ള വഴി തെളിച്ചു. കൂട്ടുകെട്ടിൽ 75 റൺസ് നേടിയ ശേഷമാണ് 36 റൺസെടുത്ത പാണ്ഡ്യ മടങ്ങിയത്. പിന്നാലെയെത്തിയ അക്സർ പട്ടേൽ, കുൽദീപ് യാദവ് എന്നിവരുടെ മികവിൽ രാഹുൽ ഇന്ത്യയെ വിജയത്തിലെത്തിച്ചു. രാഹുൽ 64 റൺസുമായി പുറത്താകാതെ നിന്നു.

Read More

ബെംഗളൂരു: കർണാടകയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന റിപ്പോർട്ടുകൾ തള്ളി അധികൃതർ. ഹുബ്ബള്ളിയിൽ നടന്ന വാഹന റാലിക്കിടയിൽ യുവാവ് പുഷ്പമാലയുമായി സമീപിച്ചത് പ്രധാനമന്ത്രിയുടെ അനുവാദത്തോടെയാണെന്നാണ് റിപ്പോർട്ടുകൾ. ആൾക്കൂട്ടത്തിൽ നിന്ന് ഒരാൾ അപ്രതീക്ഷിതമായി ബാരിക്കേഡുകൾക്ക് മുകളിലൂടെ ചാടിക്കടന്ന് പൂമാലയുമായി പ്രധാനമന്ത്രിയെ സമീപിച്ചത് സുരക്ഷാ വീഴ്ചയാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. 29-ാമത് ദേശീയ യുവജനോത്സവം ഉദ്ഘാടനം ചെയ്യാൻ ഹുബ്ബള്ളിയിലെത്തിയതായിരുന്നു പ്രധാനമന്ത്രി. വിമാനത്താവളം മുതൽ ചടങ്ങ് നടക്കുന്ന റെയിൽവേ സ്പോർട്സ് ഗ്രൗണ്ട് വരെ പ്രധാനമന്ത്രിയുടെ റോഡ് ഷോ നടന്നു. വാഹനത്തിന്‍റെ ഫുട്ബോർഡിൽ കയറി നിന്ന് റോഡിന്‍റെ ഇരുവശത്തും തടിച്ചുകൂടിയ ജനക്കൂട്ടത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്നതിനിടെയാണ് ഒരു യുവാവ് ബാരിക്കേഡിന് മുകളിലൂടെ ചാടിക്കടന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്കിടയിലൂടെ പൂമാലയുമായി ഓടിയെത്തിയത്. പ്രധാനമന്ത്രിക്ക് പൂമാല അണിയിക്കുന്നതിന് മുമ്പ് സുരക്ഷാ ഉദ്യോഗസ്ഥർ യുവാവിനെ പിടിച്ച് മാറ്റി. ഉദ്യോഗസ്ഥർ യുവാവിൻ്റെ കയ്യിൽ നിന്ന് പിടിച്ച് വാങ്ങിയ മാല പിന്നീട് പ്രധാനമന്ത്രി വാങ്ങി വാഹനത്തിന്‍റെ ബോണറ്റിൽ വച്ചു.

Read More

ഊട്ടി: കനത്ത മഞ്ഞുവീഴ്ച ആരംഭിച്ചതോടെ ഊട്ടി കൊടും തണുപ്പിലേക്ക്. ഈ വർഷത്തെ ഏറ്റവും കുറഞ്ഞ താപനിലയായ പൂജ്യം ഡിഗ്രി സെൽഷ്യസാണ് അവലാഞ്ചിയിൽ രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച രാവിലെ താപനില 2 ഡിഗ്രി സെൽഷ്യസായിരുന്നു. തലകുന്ത, റെയിൽവേ സ്റ്റേഷൻ പരിസരം, റേസ് കോഴ്സ്, ബൊട്ടാണിക്കൽ ഗാർഡൻ, കാന്തൽ എന്നിവിടങ്ങളിൽ കനത്ത മഞ്ഞുവീഴ്ചയുണ്ടായി. പല സ്ഥലങ്ങളും മഞ്ഞുമൂടിയ നിലയിലാണ്. അതിശൈത്യം കാരണം ജനങ്ങളുടെ ജീവിതം ദുസ്സഹമായി. കരിയും വിറകും കത്തിച്ചാണ് ആളുകൾ തണുപ്പിൽ നിന്നും രക്ഷപെടുന്നത്. വാഹനങ്ങൾ സ്റ്റാർട്ട് ചെയ്യാനും ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ട്. എന്നാൽ മഞ്ഞുവീഴ്ച ആസ്വദിക്കാൻ എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം വർദ്ധിച്ചു. വരും ദിവസങ്ങളിൽ താപനില ഇനിയും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിൽ കഴിഞ്ഞ രണ്ട് ദിവസമായി രാവിലെ നല്ല തണുപ്പാണ് അനുഭവപ്പെടുന്നത്.

Read More

പൂനെ : അല്പനേരം ചിരിപ്പിക്കുന്നതും, വളരെ ആഴത്തിൽ ചിന്തിപ്പിക്കുകയും ചെയ്യുന്ന നിരവധി വീഡിയോകൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുക്കാറുണ്ട്. പ്രായമായവരുടെ നേട്ടങ്ങളെ അഭിനന്ദിച്ച് കൊണ്ടുള്ള വീഡിയോകൾ കൂടുതൽ ശ്രദ്ധ നേടുകയും ചെയ്യുന്നു. ഇത്തരത്തിൽ ആഗ്രഹങ്ങളും, സ്വപ്നങ്ങളും നേടുന്നതിന് പ്രായം തടസ്സമല്ലെന്ന് തെളിയിക്കുകയാണ് ഒരു മുത്തശ്ശി. 83 കാരിയായ ഇവർ കാരംസ് ടൂർണമെന്റിൽ സ്വർണ്ണം നേടിയാണ് താരമായിരിക്കുന്നത്. പൂനെയിൽ നിന്നുള്ള മുത്തശ്ശി, വളരെ പ്രായം കുറഞ്ഞ ഒരു സ്ത്രീയോട് മത്സരിച്ചാണ് സ്വർണ്ണം നേടിയത് എന്നതും ശ്രദ്ധേയം. പൂനെ ഓൾ- മഗർപട്ട സിറ്റി കാരംസ് ടൂർണമെന്റിൽ ഡബിൾസ് വിഭാഗത്തിൽ സ്വർണ്ണവും, സിംഗിൾസ് വിഭാഗത്തിൽ വെങ്കലവും നേടി അഭിമാനമായ മുത്തശ്ശിയുടെ വീഡിയോ ചെറുമകൻ അക്ഷയ് മറാത്തെ ട്വിറ്ററിലൂടെ പങ്കുവെക്കുകയായിരുന്നു. ടൂർണമെന്റിൽ, ചെറുപ്പക്കാരോട് മത്സരിച്ച് ജയിച്ച് സ്വർണ്ണം നേടി പ്രചോദനമായ എന്റെ പ്രിയപ്പെട്ട മുത്തശ്ശി എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച വീഡിയോക്ക് നിരവധി പേരാണ് അഭിനന്ദനങ്ങൾ അറിയിച്ചെത്തിയത്.

Read More

തിരുവനന്തപുരം: ശബരിമലയിൽ വിതരണം ചെയ്ത അരവണയിൽ ചേർത്ത ഏലക്കയിൽ കീടനാശിനി ഉണ്ടെന്ന കണ്ടെത്തൽ ഞെട്ടിക്കുന്നതാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വിഷാംശം കണ്ടെത്തിയതിനെ തുടർന്ന് ഏഴ് ലക്ഷം ടൺ അരവണ നശിപ്പിച്ചു. നഷ്ടം ഉത്തരവാദികളായവരിൽ നിന്ന് ഈടാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ലക്ഷക്കണക്കിന് ഭക്തർ വാങ്ങുന്ന അരവണയിൽ കീടനാശിനി കണ്ടെത്തിയതോടെ വിശ്വാസി സമൂഹം ഞെട്ടലിലാണ്. ഹൈക്കോടതി പരിശോധിച്ചില്ലായിരുന്നെങ്കിൽ ഇത് പുറത്ത് വരില്ലായിരുന്നു. ഈ സാഹചര്യത്തിൽ അരവണയ്ക്ക് ഉപയോഗിക്കുന്ന ശർക്കര ഉൾപ്പെടെയുള്ള എല്ലാ സാധനങ്ങളുടെയും ഗുണനിലവാരം പരിശോധിക്കേണ്ടതുണ്ടെന്നും ചെന്നിത്തല പറഞ്ഞു. വേണ്ടപ്പെട്ട ആർക്കോ വേണ്ടിയാണ് ഇപ്പോൾ പരിശോധന കൂടാതെ ഏലക്ക വാങ്ങി ആളുകളെ വഞ്ചിച്ചിരിക്കുന്നത്. ഇതിന് പിന്നിൽ വൻ അഴിമതിയാണ് നടക്കുന്നത്. സമഗ്രമായ അന്വേഷണം നടത്തണം. കോടിക്കണക്കിന് രൂപ വരുമാനമുള്ള ശബരിമലയെ കൊള്ളയടിക്കുകയാണ് ദേവസ്വം ബോർഡ്. സർക്കാർ അതിനെ പിന്തുണയ്ക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Read More

പട്ന: തുളസീദാസ് എഴുതിയ ‘രാമചരിതമാനസം’ സമൂഹത്തിൽ സ്പർധ വളർത്തിയെന്ന ആർജെഡി മന്ത്രി ചന്ദ്രശേഖറിന്‍റെ പരാമർശം വിവാദത്തിൽ. നളന്ദ സർവകലാശാലയിൽ നടന്ന ചടങ്ങിലായിരുന്നു വിവാദ പരാമർശം. ഗോൾവാൾക്കർ എഴുതിയ വിചാരധാരയും മനുസ്മൃതി, രാമചരിത മാനസ്, എന്നിവയുമാണ് സമൂഹത്തിലെ സ്പർധയ്ക്ക് കാരണമെന്നാണ് വിദ്യാഭ്യാസ മന്ത്രി ചന്ദ്രശേഖർ പറഞ്ഞത്. അതുകൊണ്ടാണ് ദളിതരും പിന്നാക്ക വിഭാഗങ്ങളും ഈ രചനകളെ എതിർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിവാദ പരാമർശത്തിൽ ചന്ദ്രശേഖറിനോട് വിശദീകരണം തേടുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു. അതേസമയം പരാമർശത്തിൽ ഉറച്ച് നിൽക്കുന്നുവെന്ന് മന്ത്രി ചന്ദ്രശേഖർ വ്യക്തമാക്കി. മുസ്ലിം പ്രീണനം എന്ന ലക്ഷ്യത്തോടെ ചന്ദ്രശേഖർ ഹിന്ദു വികാരം വ്രണപ്പെടുത്തുകയാണെന്ന് ബിജെപി വക്താവ് നിഖിൽ ആനന്ദ് ആരോപിച്ചു.

Read More

ന്യൂയോർക്ക്: എലോൺ മസ്ക് ഏറ്റെടുത്തതിന് ശേഷം ട്വിറ്റർ ഒരുപാട് മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്. കൂട്ട പിരിച്ചുവിടലുകൾ, രാജികൾ, നയത്തിലെ മാറ്റങ്ങൾ എന്നിവക്കെല്ലാം ട്വിറ്റർ സാക്ഷിയായി. കമ്പനി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നതെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. പിരിച്ചുവിട്ട ജീവനക്കാർക്ക് നൽകാമെന്ന് വാഗ്ദാനം ചെയ്ത തുക ട്വിറ്റർ ഇതുവരെ നൽകിയിട്ടില്ല. റിപ്പോർട്ടുകൾ പ്രകാരം, ഓഫീസുകളുടെ വാടക പോലും നൽകാൻ ട്വിറ്റർ പാടുപെടുകയാണ്. കമ്പനിയുടെ വരുമാനത്തിലും ഇടിവുണ്ടായി. വരുമാനത്തിനായി ട്വിറ്റർ അതിന്‍റെ യൂസര്‍ നെയിം വിൽക്കാൻ പദ്ധതിയിടുന്നതായാണ് വിവരം. മസ്ക് ഇത് എങ്ങനെ ചെയ്യുമെന്ന് വ്യക്തമല്ലെങ്കിലും, യൂസർ നെയിമുകൾക്കായി ഓൺലൈൻ ലേലം നടത്താൻ സാധ്യതയുണ്ടെന്നാണ് ന്യൂയോർക്കിൽ നിന്നുള്ള റിപ്പോർട്ടുകൾ.

Read More

പ്രണയത്തിനും വിവാഹാഭ്യർത്ഥനകൾക്കും ഒരു നിയമവും ബാധകമല്ല. അത് എപ്പോൾ വേണമെങ്കിലും, എവിടെ വെച്ചും സംഭവിക്കാം. പ്രിയപ്പെട്ടവരെ ആകർഷിക്കും വിധത്തിൽ, വ്യത്യസ്തമായ രീതിയിൽ അത് അവതരിപ്പിക്കപ്പെടണം എന്നതാണ് പുതിയ ട്രെൻഡ്.  ഇത്തരത്തിൽ വ്യത്യസ്തമായ വിവാഹാഭ്യർത്ഥനക്കാണ് എയർ ഇന്ത്യ വിമാനം കഴിഞ്ഞ ദിവസം സാക്ഷിയായത്. വിമാനത്തിനുള്ളിൽ, യുവാവ് മുട്ടുകുത്തി നിന്ന് തന്‍റെ പ്രിയതമയോട് വിവാഹാഭ്യർഥന നടത്തുകയായിരുന്നു. ലണ്ടനിൽ നിന്ന് മുംബൈയിലേക്ക് വരികയായിരുന്നു യുവതി. മുംബൈയില്‍ നിന്നും ഹൈദരാബാദിന് പോയി അവിടെ നിന്നും പ്രിയപ്പെട്ടവള്‍ കയറിയ മുംബൈ വിമാനത്തില്‍ തിരിച്ച് വരികയായിരുന്നു യുവാവ്. എയർ ഇന്ത്യ അധികൃതരെ വിവരമറിയിച്ചതിന് ശേഷം മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തിൽ അവരുടെ സഹായത്തോടെയാണ് വിവാഹാഭ്യർഥന നടത്തിയത്.  ജനുവരി 2 നാണ് യുവാവ് ആകാശത്ത് വെച്ച് വിവാഹാഭ്യർത്ഥന നടത്തിയത്. ദൃശ്യങ്ങൾ എയർ ഇന്ത്യയാണ് സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടത്. വിമാനയാത്രയ്ക്കിടെ യാത്രക്കാർക്ക് അസൗകര്യമുണ്ടാക്കുന്ന വിവിധ സംഭവങ്ങളുമായി ബന്ധപ്പെട്ട് എയർ ഇന്ത്യ നിരന്തരം വിവാദത്തിൽ അകപ്പെടുന്നതിനിടെയാണ് സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണം സൃഷ്ടിച്ച…

Read More