Author: News Desk

ന്യൂഡല്‍ഹി: ന്യൂനപക്ഷ മതവിഭാഗങ്ങളെ നിശ്ചയിക്കുന്നതിനും വിജ്ഞാപനം നടത്തുന്നതിനും നിലവിലെ സമ്പ്രദായം തുടരണമെന്ന് കേരളം അറിയിച്ചതായി കേന്ദ്രം. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായുള്ള 2004ലെ ദേശീയ കമ്മീഷന്‍ നിയമത്തിന്റെയും 1992ലെ ദേശീയ ന്യൂനപക്ഷ കമ്മീഷൻ നിയമത്തിന്റെയും അടിസ്ഥാനത്തിൽ ന്യൂനപക്ഷങ്ങളുടെ നിർണ്ണയം നടത്തണമെന്നാണ് കേരളം അറിയിച്ചിരിക്കുന്നതെന്നും കേന്ദ്രം സത്യവാങ്മൂലത്തിൽ പറയുന്നു. ന്യൂനപക്ഷ നിർണ്ണയത്തിൽ സുപ്രീം കോടതി വ്യത്യസ്തമായ നിലപാട് സ്വീകരിക്കുന്നതുവരെ ഈ രീതി തുടരണമെന്ന് കാണിച്ച് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് സെക്രട്ടറി ഡോ.ശർമിള മേരി ജോസഫ് നൽകിയ കത്തും കേന്ദ്രം സുപ്രീം കോടതിയിൽ സമർപ്പിച്ചു. 2004 ലെ ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷൻ ആക്ടിലെ സെക്ഷൻ 2 (എഫ്) പ്രകാരം ന്യൂനപക്ഷ മതവിഭാഗങ്ങളെ നിശ്ചയിക്കുന്ന വിജ്ഞാപനം കേന്ദ്ര സർക്കാരാണ് പുറപ്പെടുവിക്കേണ്ടത്. ഇതനുസരിച്ച് മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി, ജൈന സമുദായങ്ങളെ ന്യൂനപക്ഷ മതവിഭാഗങ്ങളായി കേന്ദ്രം വിജ്ഞാപനം ചെയ്തിട്ടുണ്ട്. അതേസമയം, ടിഎംഎ…

Read More

കോഴിക്കോട്: കൂടത്തായി പൊന്നാമറ്റം റോയ് തോമസിനെ സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ജോളി ജോസഫ്, കൂട്ടുപ്രതികളായ എം.എസ് മാത്യു, പ്രിജുകുമാർ, മനോജ് എന്നിവർക്കെതിരായ കുറ്റപത്രം കോഴിക്കോട് പ്രത്യേക കോടതി വായിച്ച് കേൾപ്പിച്ചു. കൊലപാതകം, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങളാണ് ജോളിക്കെതിരെ ചുമത്തിയിരിക്കുന്നത്. എം.എസ് മാത്യു, പ്രജികുമാർ എന്നിവർക്കെതിരെ ഗൂഢാലോചന, പ്രേരണാക്കുറ്റം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പൊന്നാമറ്റം കുടുംബത്തിന്‍റെ സ്വത്ത് തട്ടിയെടുക്കാൻ വ്യാജ ഒസ്യത്ത് തയ്യാറാക്കാൻ സഹായിച്ചെന്ന കുറ്റമാണ് നാലാം പ്രതി മനോജിനെതിരെയുള്ളത്. നിസ്സംഗതയോടെയാണ് ജോളി കുറ്റപത്രം കേട്ടത്. കോടതിയിൽ ഹാജരാക്കിയപ്പോൾ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമങ്ങളോട് ജോളി തട്ടിക്കയറി. കേസ് ജനുവരി 19ന് വീണ്ടും പരിഗണിക്കും. മറ്റ് അഞ്ച് കൊലപാതക കേസുകളിലെ വാദം ഫെബ്രുവരി നാലിന് പരിഗണിക്കും.

Read More

റിയാദ്: സ്പാനിഷ് സൂപ്പർ കപ്പിന്‍റെ ഫൈനലിൽ റയൽ മാഡ്രിഡും ബാഴ്സലോണയും നേർക്കുനേർ. വ്യാഴാഴ്ച നടന്ന സെമി ഫൈനലിൽ റയൽ ബെറ്റിസിനെ തോൽപ്പിച്ചാണ് ബാഴ്സലോണ ഫൈനലിലേക്ക് യോഗ്യത നേടിയത്. ഞായറാഴ്ചയാണ് കലാശപ്പോരാട്ടം. സൗദി അറേബ്യയിൽ നടന്ന മത്സരത്തിൽ നിശ്ചിത സമയത്തും അധിക സമയത്തിലും ഇരുടീമുകളും രണ്ട് ഗോളുകൾ വീതം നേടി സമനിലയിൽ തുടർന്നു. റോബർട്ട് ലെവൻഡോസ്കി, അൻസു ഫാറ്റി എന്നിവരാണ് ബാഴ്സലോണയ്ക്കായി ഗോളുകൾ നേടിയത്. നബിൽ ഫെക്കീർ, ജെസൂസ് ഗാർസിയ എന്നിവരാണ് ബെറ്റിസിന്‍റെ ഗോളുകൾ നേടിയത്. ഇതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഷൂട്ടൗട്ടിൽ ബാഴ്സയുടെ നാല് കളിക്കാരും കിക്കുകൾ വലയിലെത്തിച്ചു. എന്നാൽ ബെറ്റിസിന്‍റെ യുവാൻമിയുടെയും വില്യം കാർവാലോയുടെയും കിക്കുകൾ ബാഴ്സയുടെ ജർമ്മൻ ഗോൾകീപ്പർ മാർക്ക് ആന്ദ്രേ ടെർ സ്റ്റീ​ഗൻ തടഞ്ഞു.

Read More

ഹൈദരാബാദ്: ഇന്ത്യൻ സൂപ്പർ ലീഗിൽ മുൻ ചാമ്പ്യൻമാരായ ചെന്നൈയിൻ എഫ്സിയും ഹൈദരാബാദ് എഫ്സിയും സമനിലയിൽ പിരിഞ്ഞു. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി. ഹൈദരാബാദിൽ നടന്ന മത്സരത്തിന്‍റെ ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ചെന്നൈയിൻ എഫ്സി ലീഡ് നേടി. 57-ാം മിനിറ്റിൽ പെറ്റർ സ്ലിസ്‌കോവിച്ചിലൂടെയാണ് ചെന്നൈയിൻ ലീഡെടുത്തത്. എന്നാൽ കളി തീരാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ ഹൈദരാബാദ് സമനില ഗോൾ നേടിയതോടെ ചെന്നൈയിന്‍റെ വിജയ പ്രതീക്ഷകൾക്ക് മങ്ങലേറ്റു. 87-ാം മിനിറ്റിൽ പെനാൽറ്റി കോർണറിൽ നിന്ന് ബർത്തലോമ്യു ഒഗ്ബെച്ചെയാണ് ഗോൾ നേടിയത്. ഇന്ത്യൻ സൂപ്പർ ലീഗിൽ ഒഗ്ബെച്ചെയുടെ 60-ാം ഗോളായിരുന്നു അത്. സമനിലയോടെ ഹൈദരാബാദ് എഫ്സി പോയിന്‍റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. 14 മത്സരങ്ങളിൽ നിന്ന് 10 ജയവും രണ്ട് സമനിലയും രണ്ട് തോൽവിയുമായി 32 പോയിന്‍റാണ് ടീമിനുള്ളത്. 13 മത്സരങ്ങളിൽ നിന്ന് 16 പോയിന്‍റുള്ള ചെന്നൈയിൻ എഫ്സി ഏഴാം സ്ഥാനത്താണ്.

Read More

ന്യൂഡൽഹി: ഡിസംബറിൽ രാജ്യത്തെ ചില്ലറ വില അടിസ്ഥാനമാക്കിയുള്ള റീട്ടെയിൽ പണപ്പെരുപ്പം 5.72 ശതമാനമായി കുറഞ്ഞതായി റിപ്പോർട്ട്. റീട്ടെയിൽ പണപ്പെരുപ്പം ഒക്ടോബറിൽ 6.77 ശതമാനവും നവംബറിൽ 5.88 ശതമാനവുമായിരുന്നു. നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഡിസംബറിലെ നിരക്ക് ഒരു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണ്. റിസർവ് ബാങ്കിന്‍റെ റീട്ടെയിൽ പണപ്പെരുപ്പത്തിന്റെ പരിധി 2 മുതൽ 6 ശതമാനം വരെയാണ്. രാജ്യത്തെ റീട്ടെയിൽ പണപ്പെരുപ്പം കഴിഞ്ഞ രണ്ട് മാസമായി ഈ പരിധിയിൽ തുടരുകയാണ്. ഒക്ടോബർ വരെ റിസർവ് ബാങ്കിന്‍റെ ഏറ്റവും ഉയർന്ന മാർജിനായ 6 ശതമാനത്തിന് മുകളിലായിരുന്നു പണപ്പെരുപ്പം. റീട്ടെയിൽ പണപ്പെരുപ്പം കുറയാൻ പ്രധാന കാരണം ഭക്ഷ്യ വിലയിലെ ഇടിവാണ്. പണപ്പെരുപ്പത്തിന്‍റെ 40 ശതമാനത്തോളം വരുന്ന ഭക്ഷ്യ പണപ്പെരുപ്പം ഡിസംബറിൽ 4.19 ശതമാനമായി കുറഞ്ഞു. നവംബറിൽ ഇത് 4.67 ശതമാനമായിരുന്നു.

Read More

മുംബൈ: അധിക നികുതി ചുമത്തുന്നതുമായി ബന്ധപ്പെട്ട വിൽപ്പന നികുതി നോട്ടീസുകൾക്കെതിരെ ബോംബെ ഹൈക്കോടതിയെ സമീപിച്ച് ബോളിവുഡ് നടി അനുഷ്ക ശർമ്മ. 2012-13, 2013-14 സാമ്പത്തിക വർഷങ്ങളിലെ നികുതി അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് സെയിൽസ് ടാക്സ് ഡെപ്യൂട്ടി കമ്മീഷണർ പുറപ്പെടുവിച്ച രണ്ട് ഉത്തരവുകൾക്കെതിരെയാണ് നടി കോടതിയെ സമീപിച്ചത്. അനുഷ്കയുടെ ഹർജിയിൽ മറുപടി നൽകാൻ കോടതി സെയിൽസ് ടാക്സ് ഡിപ്പാർട്ട്മെന്‍റിനോട് ആവശ്യപ്പെട്ടു. കേസ് ഫെബ്രുവരി ആറിന് വീണ്ടും പരിഗണിക്കും. ഒരു അഭിനേതാവിന് ബാധകമായതിനേക്കാൾ കൂടുതൽ നികുതിയാണ് തന്റെ മേൽ ചുമത്തുന്നതെന്ന് അനുഷ്ക പറഞ്ഞു. വിൽപ്പന നികുതി വകുപ്പിന്‍റെ ഉത്തരവുകൾ റദ്ദാക്കണമെന്നും മറ്റ് അഭിനേതാക്കളിൽ നിന്ന് ഈടാക്കുന്ന നികുതി മാത്രമേ തന്റെ പക്കൽ നിന്നും ഈടാക്കാവൂ എന്നും അനുഷ്ക ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 2012-16 കാലയളവിൽ നാല് ഹർജികൾ സമർപ്പിച്ചിരുന്നെങ്കിലും കോടതി അത് അംഗീകരിച്ചില്ല. ടാക്സ് കൺസൾട്ടന്‍റ് നൽകിയ ഹർജി അംഗീകരിക്കാൻ കഴിയില്ലെന്ന് പറഞ്ഞ കോടതി, ബാധിക്കപ്പെട്ട വ്യക്തി എന്തുകൊണ്ട് നേരിട്ട് ഹർജി ഫയൽ ചെയ്യുന്നില്ലെന്നും ചോദിച്ചു. ഈ…

Read More

മഞ്ചേശ്വരം : വീടിനുള്ളിൽ കുഞ്ഞിന് ജന്മം നൽകിയ ജാർഖണ്ഡ് സ്വദേശിക്ക് രക്ഷകരായി പാഞ്ഞെത്തി കനിവ് 108 ആംബുലൻസ് തൊഴിലാളികൾ. ഉപ്പള ഗേറ്റിനടുത്ത് വാടകക്ക് താമസിക്കുന്ന ജാർഖണ്ഡ് സ്വദേശി റിസ്വാന്റെ ഭാര്യ നസിയ രാത്രി 9മണിയോടെ താമസിക്കുന്ന വീട്ടിൽ കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. ഭാര്യക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെതുടർന്ന് റിസ്വാൻ ഉടനെ കനിവ് ആംബുലൻസിന്റെ സഹായം തേടി. മംഗൽപടി താലൂക്ക് ആശുപത്രിയിൽ നിന്നും ആംബുലൻസ് ഡ്രൈവർ ഹർഷിത് കുമാർ, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ എം. എസ് അനുദാസ് എന്നിവർ ഉടനെ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് ആശുപത്രിയിലെത്താൻ വൈകുന്നത് അപകടമാണെന്ന് മനസ്സിലായത്. സമയം പാഴാക്കാതെ വീടിനുള്ളിൽ തന്നെ പ്രസവത്തിനായുള്ള സൗകര്യങ്ങൾ ഒരുക്കി. കുട്ടി ജനിച്ച ശേഷം ഇരുവർക്കും പ്രാഥമിക ചികിത്സ നൽകുകയും ഉടനെ തന്നെ മംഗൽപടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അമ്മയും, കുഞ്ഞും സുഖമായിരിക്കുന്നു.

Read More

തിരുവനന്തപുരം: കെ.പി.സി.സി ഓഫീസ് ശുചീകരണത്തിന്‍റെ ഭാഗമായി ജീവനക്കാരുടെ നിയമനത്തിനുള്ള മാർഗരേഖയായി. ഓരോ തസ്തികയിലും വിദ്യാഭ്യാസ യോഗ്യത, പാർട്ടി കൂറ്, പ്രവൃത്തി പരിചയം എന്നിവ നിർബന്ധമാക്കി. നിയമനം അഞ്ച് വർഷത്തേക്കായിരിക്കും. പ്രകടനം തൃപ്തികരമാണെങ്കിൽ കരാർ നീട്ടും. 10 നിർദ്ദേശങ്ങൾ അടങ്ങിയ മാർഗരേഖയാണ് പുറത്തിറക്കിയത്. ഡിസിസി ഓഫീസുകളിലെ ജീവനക്കാരുടെ നിയമനത്തിനും ഇത് ബാധകമാണ്. നിയമനം സംബന്ധിച്ച മാർഗരേഖയ്ക്ക് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ അംഗീകാരം നൽകി. ഫണ്ട് പിരിവിനെച്ചൊല്ലിയുള്ള വിവാദത്തെ തുടർന്നാണ് നിയമനത്തിന് ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ നേതൃത്വം തീരുമാനിച്ചത്. ഓഫീസ് കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിഞ്ഞ ദിവസം ഒരു അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ നിയമിച്ചിരുന്നു.

Read More

പാലക്കാട്: പാലക്കാട്ട് ധോണിയിൽ വീണ്ടും പി.ടി.7 ഇറങ്ങി. തുടർച്ചയായി പി.ടി.7 ഇറങ്ങുന്നതിൽ നാട്ടുകാർ ആശങ്കാകുലരാണ്. തലനാരിഴയ്ക്കാണ് ആളുകൾ കാട്ടാനയിൽ നിന്നും രക്ഷപ്പെടുന്നത്. രണ്ട് കാട്ടാനകൾക്കൊപ്പം ഇന്നലെ രാത്രിയാണ് പി.ടി.7 എത്തിയത്. പി.ടി. സെവനോടൊപ്പം ഒരു കൊമ്പനും പിടിയാനയുമാണുള്ളത്. വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് ആനകളെ തിരികെ കാട്ടിലേയ്ക്കയക്കാനുള്ള ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. പലപ്പോഴും അതിരാവിലെ ജോലിക്ക് പോകുന്നവർ ആനയുടെ മുന്നിൽ പെടാറുണ്ട്. അതിനാൽ ഇവിടെയുള്ളവർ വൈകുന്നേരം 6 മണിക്ക് ശേഷം പുറത്തിറങ്ങാറില്ല. രണ്ട് മാസം മുമ്പ് പ്രഭാത സവാരിക്കിറങ്ങിയ ഒരാളെ ആന ചവിട്ടിക്കൊലപ്പെടുത്തിയത് ഇവിടെ വച്ചാണ്. അന്ന് മുതൽ, അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നവർ പ്രഭാത നടത്തം തന്നെ നിർത്തി.

Read More

ന്യൂഡല്‍ഹി: ഇ-കൊമേഴ്സ് ഭീമനായ ആമസോൺ ഇന്ത്യയിൽ പിരിച്ചുവിടൽ ആരംഭിച്ചതായി റിപ്പോർട്ടുകൾ. ആമസോൺ ഇ-മെയിൽ വഴി ഇക്കാര്യം ജീവനക്കാരെ അറിയിക്കുകയും അഞ്ച് മാസത്തെ ശമ്പളം വാഗ്ദാനം ചെയ്തതായും റിപ്പോർട്ടുകൾ ഉണ്ട്. ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാൻ പദ്ധതിയിടുന്നതായി ആമസോൺ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഏകദേശം 18,000 ജീവനക്കാരെയാണ് ആമസോൺ പിരിച്ചുവിടുന്നത്. ഇന്ത്യയിലെ ആമസോണിന്‍റെ മൊത്തം ജീവനക്കാരുടെ ഒരു ശതമാനത്തെ പിരിച്ചുവിടൽ ബാധിക്കുമെന്നാണ് വിവരം. ആഗോള തലത്തിൽ താൽക്കാലിക ജീവനക്കാരെ കൂടാതെ 15.4 ലക്ഷം ജീവനക്കാരാണ് കമ്പനിക്കുള്ളത്. കോവിഡ് കാലത്ത് പോലും ആമസോൺ വലിയ തോതിൽ നിയമനം നടത്തിയിരുന്നു. സമ്പദ് വ്യവസ്ഥയിലെ അസ്ഥിരത ചൂണ്ടിക്കാട്ടിയാണ് ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കം ആരംഭിച്ചത്. പിരിച്ചുവിടൽ ആളുകൾക്ക് ബുദ്ധിമുട്ടാണെന്ന് കമ്പനിയുടെ നേതൃത്വം മനസ്സിലാക്കുന്നുവെന്നും അതിനാൽ തീരുമാനത്തെ വിലകുറച്ച് കാണുന്നില്ലെന്നും ആമസോൺ സിഇഒ ആൻഡി ജാസി പറഞ്ഞിരുന്നു.

Read More