വയനാട്: മാനന്തവാടി പുതുശ്ശേരിയിൽ കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ കർഷകൻ മരിച്ചു. തോമസ് (സാലു 50) പള്ളിപ്പുറമാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ വീടിന് സമീപത്ത് വെച്ചാണ് തോമസിനെ കടുവ ആക്രമിച്ചത്.
ആക്രമണത്തിൽ തോമസിൻ്റെ കൈകൾക്കും കാലുകൾക്കും പരിക്കേറ്റിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഹൃദയാഘാതവും ഉണ്ടായി. കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
തൊഴിലുറപ്പ് ജോലി ചെയ്യുകയായിരുന്ന സ്ത്രീകളാണ് കടുവയെ ആദ്യം കണ്ടത്. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. തിരച്ചിൽ നടക്കുന്നതിനിടെയാണ് കടുവ തോമസിനെ ആക്രമിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പുറമെ ഡെപ്യൂട്ടി കളക്ടർ, തഹസിൽദാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും കടുവയ്ക്കായി തിരച്ചിൽ തുടരുകയാണ്.