- എം.ബി.എം.എ. ‘ദിയാഫ’ അഞ്ചാം പതിപ്പിന് തുടക്കമായി
- ബഹ്റൈന്‍ ലോകാരോഗ്യ ദിനം ആചരിച്ചു
- ‘എല്ലാത്തിലും ഒന്നാമത്, ലഹരിയിലും; സ്വയം പുകഴ്ത്തല്‍ നിര്‍ത്തണം’: സംസ്ഥാന സര്‍ക്കാരിനെതിരെ ജി. സുധാകരന്
- ‘തൂണിലും തുരുമ്പിലും ദൈവമുണ്ടെന്നു പറയുന്നതുപോലെ ജനമനസ്സില്‍; പി. ജയരാജനെ പുകഴ്ത്തി ഫ്ളക്സ്
- ഹൈബ്രിഡ് കഞ്ചാവ് കേസിൽ മുൻകൂർ ജാമ്യം തേടി ശ്രീനാഥ് ഭാസി ഹൈക്കോടതിയിൽ
- ആശുപത്രിയില്‍ പോകുന്നതിനെ ഭര്‍ത്താവ് എതിര്‍ത്തു; വീട്ടില്‍ പ്രസവിച്ച യുവതി മരിച്ചു
- ബഹ്റൈന്‍ പാര്‍ലമെന്ററി പ്രതിനിധി സംഘം ജി.സി.സി- ജി.ആര്.യു.എല്‍.എസി. യോഗത്തില്‍ പങ്കെടുത്തു
- എം.എ. ബേബി സി.പി.എം. ജനറല്‍ സെക്രട്ടറി; കേന്ദ്ര കമ്മിറ്റിയിലേക്ക് മത്സരിച്ച കരാഡ് തോറ്റു
Author: News Desk
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ വർധന. പവന് 240 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ അഞ്ച് ദിവസത്തിന് ശേഷം സ്വർണ വില 44,000 രൂപയായി ഉയർന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 30 രൂപയാണ് ഇന്ന് കൂടിയത്. 5,500 രൂപയാണ് ഇന്നത്തെ വിപണി വില. ഇന്നലെ ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 25 രൂപ വർധിച്ചിരുന്നു. 4,570 രൂപയാണ് വിപണി വില. സംസ്ഥാനത്ത് വെള്ളി വിലയിൽ ഇന്ന് ഒരു രൂപ കൂടി. ഇതോടെ ഒരു ഗ്രാം വെള്ളിയുടെ വില 77 രൂപയായി ഉയർന്നു. അതേസമയം, ഹാൾമാർക്ക് ചെയ്ത വെള്ളിയുടെ വിലയിൽ മാറ്റമില്ല. 90 രൂപയാണ് വിപണി വില.
വെല്ലൂർ: തമിഴ്നാട്ടിലെ വെല്ലൂരിൽ ഹിജാബ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതിയെയും സുഹൃത്തിനെയും തടഞ്ഞുവെച്ച സംഭവത്തിൽ ഏഴ് പേർ അറസ്റ്റിൽ. തിങ്കളാഴ്ച വെല്ലൂർ കോട്ട സന്ദർശിക്കാനെത്തിയ യുവതിയെ ഹിജാബ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഏഴ് പേർ ചേർന്ന് തടഞ്ഞുവയ്ക്കുകയായിരുന്നു. സംഭവത്തിൽ വ്യാപക പ്രതിഷേധമുയർന്നതോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത ആൺകുട്ടി ഉൾപ്പെടെ ഏഴ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രായപൂർത്തിയാകാത്ത പ്രതിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി. എസ് ഇമ്രാൻ പാഷ, കെ സന്തോഷ്, ഇബ്രാഹിം ബാഷ, സി പ്രശാന്ത്, അഷ്റഫ് ബാഷ, മുഹമ്മദ് ഫൈസൽ, 17 വയസുകാരൻ എന്നിവരാണ് അറസ്റ്റിലായത്. ഹിജാബ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും തടഞ്ഞു. കോട്ടയിൽ പ്രവേശിക്കുന്നവർ ഹിജാബ് ധരിക്കരുതെന്ന് ആക്രോശിച്ചു. രക്ഷപ്പെടാൻ ശ്രമിച്ച പെൺകുട്ടിയെയും സുഹൃത്തിനെയും പിന്തുടർന്ന് ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു.
തിരുവനന്തപുരം: ഇന്ന് അർദ്ധരാത്രി മുതൽ സംസ്ഥാനത്തെ ടോൾ പ്ലാസകളിലെ ടോൾ നിരക്ക് വർധിക്കും. കാർ, ജീപ്പ് മുതലായ ചെറിയ വാഹനങ്ങൾക്ക് 110 രൂപയും ബസുകൾക്കും ട്രക്കുകൾക്കും 340 രൂപയും വലിയ വാഹനങ്ങൾക്ക് 515 രൂപയും ചെറിയ വാണിജ്യ വാഹനങ്ങൾക്ക് 165 രൂപയുമാണ് നിരക്ക്. സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും നാളെ മുതൽ രണ്ട് രൂപ കൂടും. ഭൂമിയുടെ ന്യായവിലയിൽ 20% വർധനയും പ്രാബല്യത്തിൽ വരും. നാളെ മുതൽ മദ്യത്തിനും വില കൂടും. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിനിടയിലാണ് ബജറ്റ് നിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വരുന്നത്.
ഇടുക്കി: ചിന്നക്കനാലിൽ നിന്ന് അരിക്കൊമ്പനെ മാറ്റാൻ തീരുമാനം. ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതിയാണ് വിഷയം ചർച്ച ചെയ്തത്. മയക്കുവെടി വെച്ച് കൂട്ടിലടക്കേണ്ടെന്നും തീരുമാനിച്ചു. അരിക്കൊമ്പനെ മറ്റേതെങ്കിലും ഉൾവനത്തിലേക്ക് മാറ്റാനും ആലോചനയുണ്ട്. മദപ്പാട് മാറിയ ശേഷം റേഡിയോ കോളർ ഘടിപ്പിച്ച് മാറ്റണമെന്നും ശുപാർശയുണ്ട്. ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കാനും ധാരണയായി. ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ പിടികൂടാൻ വൈകുന്നതിൽ ഇടുക്കിയിൽ പ്രതിഷേധം ആളിക്കത്തുകയാണ്. ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിലെ 10 പഞ്ചായത്തുകളിൽ ഇന്നലെ ജനകീയ സമിതി ആഹ്വാനം ചെയ്ത ഹർത്താൽ പൂർത്തിയായി. പൂപ്പാറയിൽ വിനോദ സഞ്ചാരികളും പ്രതിഷേധക്കാരും തമ്മിൽ നേരിയ സംഘർഷമുണ്ടായി. ആനയുടെ ആക്രമണം പതിവായ സിങ്കുകണ്ടത്ത് ഇന്ന് മുതൽ രാപ്പകൽ സമരം ആരംഭിക്കും. കൊമ്പനെ പിടികൂടാൻ തീരുമാനമാകുന്നത് വരെയാണ് സമരം. അതേസമയം പൂപ്പാറയിലും പ്രതിഷേധം ശക്തമാവുകയാണ്. ഇന്ന് വൈകിട്ട് മൂന്നിന് ജനപ്രതിനിധികളെ പങ്കെടുപ്പിച്ച് ധർണ നടത്തും. അരിക്കൊമ്പൻ്റെ ആക്രമണത്തിന് ഇരയായവരെ കൂടി ഉൾപ്പെടുത്തി വരും ദിവസങ്ങളിലും സമരം തുടരാനാണ് തീരുമാനം.
പ്രിയങ്ക ചോപ്രയുടെ സീരീസ് ‘സിറ്റഡലിൻ്റെ’ ട്രെയിലര്‍ പുറത്ത്; സ്ട്രീമിങ്ങ് ഏപ്രിൽ 28 മുതൽ
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് പ്രിയങ്ക ചോപ്രയുടെ ‘സിറ്റഡൽ’ സീരീസ്. സീരീസ് ഏപ്രിൽ 28 മുതൽ ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീം ചെയ്യും. മെയ് 26 വരെ എല്ലാ ആഴ്ചയും ഒരു എപ്പിസോഡ് റിലീസ് ചെയ്യും. ‘ഗെയിം ഓഫ് ത്രോൺസി’ൽ റോബ് സ്റ്റാർക്ക് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച റിച്ചാർഡ് മാഡൻ അഭിനയിക്കുന്ന ആക്ഷൻ സ്പൈ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന സീരീസിന്റെ പുതിയ ട്രെയിലർ പുറത്തിറങ്ങി. ലോകമെമ്പാടുമുള്ള 240 ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലും സീരീസ് ലഭ്യമാകും. സ്വതന്ത്ര ആഗോള ചാരസംഘടനയായ സിറ്റഡലിൻ്റെ തകർച്ചയും സിറ്റഡലിന്റെ പതനത്തോടെ രക്ഷപ്പെട്ട ‘മേസൺ കെയ്ൻ’, ‘നാദിയാ സിൻ’ എന്നീ ഏജന്റുമാർ അവരുടെ ഭൂതകാലത്തെക്കുറിച്ച് അറിയാതെ പുതിയ സ്വത്വങ്ങൾക്ക് കീഴിൽ ഒരു പുതിയ ജീവിതം കെട്ടിപ്പടുക്കുന്നതുമാണ് പരമ്പരയുടെ പ്രമേയം. ‘അവഞ്ചേഴ്സ് ഇൻഫിനിറ്റി വാർ’, ‘എൻഡ് ഗെയിം’ തുടങ്ങിയ ഹോളിവുഡ് സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകരായ റുസ്സോ ബ്രദേഴ്സ് നിർമ്മിക്കുന്ന സീരീസാണിത്. മേസൺ കെയ്നായി റിച്ചാർഡ് മാഡനും, നാദിയ സെന്നായി പ്രിയങ്ക…
ഇടുക്കി: ചിന്നക്കനാൽ സിങ്കുകണ്ടത്ത് വീണ്ടും കാട്ടാനയുടെ ആക്രമണം. ഇന്നലെ രാത്രി 10 മണിയോടെയുണ്ടായ കാട്ടാനയുടെ ആക്രമണത്തിൽ 2 പേർക്ക് പരിക്കേറ്റു. സിങ്കുകണ്ടം സ്വദേശികളായ വത്സൻ, വിൻസെന്റ് എന്നിവർക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല. ഒന്നര ഏക്കറോളം കൃഷിയും ആന നശിപ്പിച്ചു. അതിനിടെ പാലക്കാട് അട്ടപ്പാടിയിൽ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി. വെള്ളമാരി ഊരിനടുത്താണ് ആനക്കൂട്ടം ഇറങ്ങിയത്. എട്ട് ആനകൾ ഉണ്ടായിരുന്നു. ആനകൾ സ്വകാര്യ റിസോർട്ടിനുള്ളിലൂടെ നടക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നു. കഴിഞ്ഞ ദിവസവും പ്രദേശത്ത് കാട്ടാന ഇറങ്ങിയിരുന്നു. അട്ടപ്പാടി ചിണ്ടക്കിയിൽ ഓടിക്കൊണ്ടിരുന്ന ജീപ്പിന് നേരെയും കാട്ടാനയുടെ ആക്രമണം ഉണ്ടായി. ഡ്രൈവർ ചന്ദ്രൻ നിസ്സാര പരിക്കുകളോടെ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ആനയുടെ ആക്രമണം പതിവായ സിങ്കുകണ്ടത്ത് ഇന്ന് മുതൽ രാപ്പകൽ സമരം ആരംഭിക്കും. കൊമ്പനെ പിടികൂടാൻ തീരുമാനമാകുന്നത് വരെയാണ് സമരം. പൂപ്പാറയിലും പ്രതിഷേധം ശക്തമാവുകയാണ്. ഇന്ന് വൈകിട്ട് മൂന്നിന് ജനപ്രതിനിധികളെ പങ്കെടുപ്പിച്ച് ധർണ നടത്തും. അരിക്കൊമ്പൻ്റെ ആക്രമണത്തിന് ഇരയായവരെ കൂടി ഉൾപ്പെടുത്തി വരും ദിവസങ്ങളിലും സമരം തുടരാനാണ് തീരുമാനം.
തിരുവനന്തപുരം: പ്രശസ്ത എഴുത്തുകാരി സാറാ തോമസ് നിര്യാതയായി. 88 വയസായിരുന്നു. തിരുവനന്തപുരം നന്താവനത്തെ വീട്ടിലായിരുന്നു അന്ത്യം. നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നീ നിലകളിൽ ശ്രദ്ധേയയായിരുന്നു. 1934 ൽ തിരുവനന്തപുരത്തായിരുന്നു ജനനം. ജീവിതം എന്ന നദി ആണ് ആദ്യ നോവൽ. നാർമടിപ്പുടവ, തണ്ണീർപ്പന്തൽ, കാവേരി, യാത്ര എന്നിവ ശ്രദ്ധേയ കൃതികളാണ്. നാർമടിപ്പുടവക്ക് 1979-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. മുറിപ്പാടുകൾ, പവിഴമുത്ത്, അസ്തമയം, അർച്ചന എന്നീ നോവലുകൾ സിനിമകൾക്ക് പ്രമേയമായി. കേരള സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പെടെ നിരവധി ബഹുമതികൾ ലഭിച്ചിട്ടുണ്ട്. സംസ്കാരം നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് പാറ്റൂർ മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ.
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും രണ്ട് രൂപ കൂടും. ഭൂമിയുടെ ന്യായവിലയിൽ 20% വർധനയും പ്രാബല്യത്തിൽ വരും. നാളെ മുതൽ മദ്യത്തിനും വില കൂടും. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിനിടയിലാണ് ബജറ്റ് നിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വരുന്നത്. ജീവിതച്ചെലവ് നാളെ മുതൽ കുത്തനെ ഉയരുകയാണ്. ഇന്ധനവിലയാണ് പ്രധാനമായും ഉയരുന്നത്. ക്ഷേമപെൻഷനുകൾ നൽകുന്നതിന് പണം സ്വരൂപിക്കാൻ ബഡ്ജറ്റിൽ പ്രഖ്യാപിച്ച രണ്ട് രൂപ സെസാണ് പ്രാബല്യത്തിൽ വരുന്നത്. വ്യാപകമായ പ്രതിഷേധത്തെ തുടർന്ന് ഒരു രൂപയെങ്കിലും കുറയ്ക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും സർക്കാർ പിൻമാറിയില്ല. മദ്യത്തിന്റെ വിലയിൽ 10 രൂപ വരെ വ്യത്യാസമുണ്ടാകും. കഴിഞ്ഞ 13 വർഷത്തിനിടെ അഞ്ച് തവണയാണ് സംസ്ഥാനത്ത് ന്യായവില ഉയർന്നത്. സെന്റിന് ഒരു ലക്ഷം ന്യായവില 20% വർധിക്കുമ്പോൾ 1,20,000 രൂപയാകും. 8% സ്റ്റാമ്പ് ഡ്യൂട്ടിയും 2% രജിസ്ട്രേഷൻ ഫീസും ചേർത്താൽ ഡോക്യുമെന്റേഷൻ ചെലവിലും ആനുപാതികമായ വർധനയുണ്ടാകും. ഇതിനർത്ഥം ഒരു ലക്ഷം ന്യായവിലയുള്ള ഭൂമി പ്രമാണം ചെയ്യാൻ കുറഞ്ഞത് 12,000 രൂപയെങ്കിലും ആവശ്യമാണ്. ഉയർന്ന…
തിരുവനന്തപുരം: ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന മുഖ്യമന്ത്രിക്കെതിരായ കേസിൽ ലോകായുക്തയുടെ വിധി ഇന്ന്. വാദം പൂർത്തിയായി ഒരു വർഷം കഴിഞ്ഞിട്ടും വിധി വൈകുന്ന സാഹചര്യത്തിൽ പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് വിധി പ്രസ്താവിക്കുന്നത്. അഴിമതിയും സ്വജനപക്ഷപാതവും തെളിയിക്കപ്പെട്ടാൽ പൊതുപ്രവർത്തകൻ വഹിക്കുന്ന പദവി ഒഴിയേണ്ടി വരുമെന്ന ലോകായുക്ത നിയമത്തിലെ സെക്ഷൻ 14 പ്രകാരമുള്ള കേസിലാണ് വിധി. മുഖ്യമന്ത്രിക്കും ഒന്നാം പിണറായി സർക്കാരിലെ മന്ത്രിമാർക്കുമെതിരെയാണ് കേസ്. എൻസിപി നേതാവ് ഉഴവൂർ വിജയന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും കെ.കെ രാമചന്ദ്രന്റെ കുടുംബത്തിന് 8.5 ലക്ഷം രൂപയും കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തിൽപ്പെട്ട് മരിച്ച സിവിൽ പോലീസ് ഓഫീസറുടെ കുടുംബത്തിന് 20 ലക്ഷം രൂപയും അനുവദിച്ചതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയാലാണ് ഇന്ന് കോടതി വിധി പറയുന്നത്. കഴിഞ്ഞ വർഷം മാർച്ച് 18ന് വാദം പൂർത്തിയായിട്ടും വിധി പറയാൻ വൈകുകയായിരുന്നു.
ന്യൂയോർക്ക്: വിവാഹേതര ബന്ധം വെളിപ്പെടുത്താതിരിക്കാന്‍ പോൺ താരത്തിന് പണം നൽകിയെന്ന ആരോപണത്തിൽ അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ക്രിമിനൽ കുറ്റം. അടുത്തയാഴ്ച കീഴടങ്ങാൻ പ്രോസിക്യൂഷൻ ട്രംപിനോട് ആവശ്യപ്പെടും. 2016ലെ തിരഞ്ഞെടുപ്പിന് മുമ്പ് പോണ് താരം സ്റ്റോമി ഡാനിയല്‍സിന് പണം നൽകിയെന്നാണ് ആരോപണം. ബന്ധം വെളിപ്പെടുത്താതിരിക്കാൻ തിരഞ്ഞെടുപ്പ് ഫണ്ടിൽ നിന്ന് 130,000 ഡോളർ നൽകിയെന്നാണ് ആരോപണം. ന്യൂയോർക്ക് ഗ്രാൻഡ് ജൂറിയാണ് ട്രംപിനെതിരെ കുറ്റം ചുമത്തിയത്. ആരോപണം രാഷ്ട്രീയ പകപോക്കലാണെന്നായിരുന്നു ട്രംപിന്റെ ആദ്യ പ്രതികരണം. ആരോപണം നിയമപരമായി നേരിടുമെന്ന് ട്രംപിന്റെ അഭിഭാഷകർ അറിയിച്ചു.