- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
വിമാനത്തിലെ മൂത്രമൊഴിക്കല്‍ രണ്ടാമതും; റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകിയതിൽ എയര്‍ ഇന്ത്യയ്ക്ക് പിഴ
ന്യൂഡല്‍ഹി: പാരീസിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനത്തിൽ സഹയാത്രികയുടെ പുതപ്പിൽ മൂത്രമൊഴിച്ച സംഭവത്തിൽ എയർ ഇന്ത്യയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി ഡിജിസിഎ. സംഭവം റിപ്പോർട്ട് ചെയ്യാൻ വൈകിയതിനാലാണ് എയർ ഇന്ത്യയ്ക്ക് പിഴ ചുമത്തിയത്. റിപ്പോർട്ട് തേടുന്നതുവരെ എയർ ഇന്ത്യ ഇക്കാര്യം അറിയിച്ചിട്ടില്ലായിരുന്നെന്ന് ഡിജിസിഎ അറിയിച്ചു. ന്യൂയോർക്ക്-ഡൽഹി എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രികയുടെ ദേഹത്ത് മദ്യപാനി മൂത്രമൊഴിച്ചതിന് ശേഷമാണ് പാരീസ്-ഡൽഹി വിമാനത്തിലും സമാനമായ സംഭവം നടന്നത്. പാരീസ്- ഡൽഹി വിമാനത്തിൽ മദ്യലഹരിയിലായിരുന്ന യുവാവ് യാത്രക്കാരന്‍റെ പുതപ്പിൽ മൂത്രമൊഴിച്ചു. ഡിസംബർ ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. എന്നാൽ പുതപ്പിൽ മൂത്രമൊഴിച്ചയാൾ രേഖാമൂലം ക്ഷമാപണം നടത്തിയതിനാൽ നടപടിയുണ്ടായില്ലെന്ന് അധികൃതരെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. ഡിസംബർ ആറിനു രാവിലെ 9.40ന് പാരീസിൽ നിന്ന് ഡൽഹി വിമാനത്താവളത്തിലെത്തിയ വിമാനത്തിലാണ് സംഭവം. പൈലറ്റടക്കം 143 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം ലാൻഡ് ചെയ്തയുടൻ പൈലറ്റ് സംഭവത്തെക്കുറിച്ച് ഡൽഹി വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോളിനെ അറിയിച്ചിരുന്നു.
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു നിയന്ത്രണമില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്ക് ബംഗാൾ ഉൾക്കടലിന്‍റെ മധ്യ ഭാഗത്തും ഇന്ത്യൻ മഹാസമുദ്രത്തിലും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ദില്ലി: യുഎസ് ആസ്ഥാനമായുള്ള വാഹന നിർമാതാക്കളായ ഫോർഡ് മോട്ടോർ ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു. 3,200 ഓളം ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് റിപ്പോർട്ട്. തീരുമാനം ഏറ്റവും കൂടുതൽ ബാധിക്കുന്നത് ജർമ്മനിയിലെ ജീവനക്കാരെയാണ്. കഴിഞ്ഞ വർഷം ഫോർഡ് 3,000 തൊഴിലാളികളെ പിരിച്ചുവിട്ടിരുന്നു, അവരിൽ ഭൂരിഭാഗവും യുഎസിൽ നിന്നുള്ള ജീവനക്കാരായിരുന്നു. ചില സ്ഥാപനങ്ങളിൽ ആവശ്യത്തിലധികം ജീവനക്കാരുണ്ട്. ഇത് കുറക്കേണ്ടത് അത്യാവശ്യമാണെന്ന് കമ്പനി വക്താക്കൾ പ്രതികരിച്ചു. മാത്രമല്ല, ഇലക്ട്രിക് വാഹന ബാറ്ററികളിൽ ഉപയോഗിക്കുന്ന വസ്തുക്കളുടെ വില വർദ്ധനവും യുഎസ്, യൂറോപ്യൻ സമ്പദ്‌വ്യവസ്ഥകളിലെ മാന്ദ്യവും കാരണം ചെലവ് കുറയ്ക്കാൻ കമ്പനി സമ്മർദ്ദത്തിലാണ്. ആഗോളതലത്തിൽ കമ്പനികൾ ചെലവ് കുറയ്ക്കുന്നതിനായി ജീവനക്കാരെ പിരിച്ചുവിടുകയാണ്. മുൻ നിര ടെക് കമ്പനികളെല്ലാം ഇതിനകം ജീവനക്കാരെ പിരിച്ചുവിട്ടു. സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ഭയം മേഖലയിൽ ശക്തമാവുകയാണ്. മെറ്റ, ആമസോൺ, മൈക്രോസോഫ്റ്റ് എന്നിവയ്ക്ക് പിന്നാലെ ഗൂഗിളിലും കൂട്ട പിരിച്ചുവിടലുകൾ തുടരുകയാണ്.
കൊച്ചി: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 50 നഗരങ്ങളിൽ ജിയോ ട്രൂ 5 ജി സേവനം പ്രഖ്യാപിച്ച് കമ്പനി. ഇതോടെ രാജ്യത്തെ 184 നഗരങ്ങളിലെ ഉപഭോക്താക്കൾക്ക് ജിയോ ട്രൂ 5 ജി സേവനം ആസ്വദിക്കാൻ കഴിയും. ഈ നഗരങ്ങളിൽ ഭൂരിഭാഗത്തിലും ആദ്യമായി 5 ജി അവതരിപ്പിച്ചത് ജിയോയാണ്. ജിയോയുടെ ട്രൂ 5 ജി സേവനങ്ങളും കേരളത്തിലെ ആലപ്പുഴ നഗരത്തിൽ എത്തിയിട്ടുണ്ട്. ഇതോടെ ജിയോയുടെ 5 ജി സേവനങ്ങൾ കേരളത്തിലെ 12 പ്രധാന നഗരങ്ങളിലേക്ക് എത്തി കഴിഞ്ഞു. കൊച്ചി, തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, ചേർത്തല, ഗുരുവായൂർ, കണ്ണൂർ, കൊല്ലം, കോട്ടയം, മലപ്പുറം, പാലക്കാട്, ആലപ്പുഴ എന്നിവിടങ്ങളിലാണ് 5 ജി എത്തിയത്. ഈ പ്രദേശങ്ങളിലെ ഉപയോക്താക്കള്‍ ഇന്ന് മുതല്‍ കൂടുതൽ ചെലവുകളില്ലാതെ 1 ജിബിപിഎസ് അധിക വേഗതയില്‍ അണ്‍ലിമിറ്റഡ് ഡാറ്റ കിട്ടുന്ന ജിയോ വെല്‍ക്കം ഓഫറിലേക്ക് ക്ഷണിക്കപ്പെടും.
തിരുവനന്തപുരം: രാജ്യത്തും സംസ്ഥാനത്തും കത്തിപ്പടരുന്ന ബിബിസിയുടെ ഡോക്യുമെന്‍ററി ‘ഇന്ത്യ- ദി മോദി ക്വസ്റ്റൻ’ വിവാദത്തിനിടെ വ്യത്യസ്തമായ നിലപാടുമായി മുതിർന്ന കോൺഗ്രസ് നേതാവ് എ. കെ ആന്‍റണിയുടെ മകൻ അനിൽ കെ ആന്‍റണി. ഇന്ത്യൻ സ്ഥാപനങ്ങളേക്കാൾ ബിബിസിയുടെ കാഴ്ചപ്പാടിന് മുൻഗണന നൽകുന്നത് ഇന്ത്യയിലെ ജനങ്ങൾക്ക് അപകടകരമാണെന്ന് കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ കൂടിയായ അനിൽ ആന്‍റണി ട്വീറ്റ് ചെയ്തു. രാജ്യത്തിന്‍റെ പരമാധികാരത്തെ ദുർബലപ്പെടുത്തുന്ന നടപടിയാണിത്. മുൻവിധികളോടെ പ്രവർത്തിക്കുന്ന ചാനലാണ് ബിബിസിയെന്നും ബിജെപിയുമായുള്ള അഭിപ്രായവ്യത്യാസം നിലനിർത്തിയാണ് ഇത് പറയുന്നതെന്നും അനിൽ ആന്‍റണി പറഞ്ഞു. മുൻ യുകെ വിദേശകാര്യ സെക്രട്ടറി ജാക്ക് സ്ട്രോയാണ് ഇറാഖ് യുദ്ധത്തിന് പിന്നിലെ ബുദ്ധികേന്ദ്രമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. അതേസമയം, ബിബിസിയുടെ ‘ഇന്ത്യ- ദി മോദി ക്വസ്റ്റൻ’ എന്ന ഡോക്യുമെന്‍ററി സംസ്ഥാനത്തുടനീളം പ്രദർശിപ്പിക്കുമെന്ന് കെ.പി.സി.സി ന്യൂനപക്ഷ വിഭാഗം ചെയർമാൻ അഡ്വ. ഷിഹാബുദ്ദീൻ കാര്യായത്തിൽ പറഞ്ഞു. റിപ്പബ്ലിക് ദിനത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഡോക്യുമെന്‍ററി പ്രദർശിപ്പിക്കും. രാജ്യത്ത് ഡോക്യുമെന്‍ററിക്ക് അപ്രഖ്യാപിത…
ഇന്ദോര്‍: ന്യൂസിലാൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ ഓപ്പണർമാരായ രോഹിത് ശർമയുടെയും ശുഭ്മാൻ ഗില്ലിന്‍റെയും സെഞ്ച്വറികളുടെ മികവിൽ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്. 200 റൺസിന്‍റെ കൂട്ടുകെട്ടുണ്ടാക്കിയ ഇരുവരും ചേർന്ന് കിവീസ് ബൗളർമാരെ തകർത്തെറിഞ്ഞ് ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ന്യൂസിലൻഡിന്‍റെ തീരുമാനം തെറ്റാണെന്ന് തെളിയിച്ചു. മികച്ച തുടക്കം നൽകിയ രോഹിത്തും ഗില്ലും കിവീസ് ബോളർമാർക്ക് അവസരം നൽകാതെ ബാറ്റ് വീശി. 12-ാം ഓവറിലാണ് ശുഭ്മാൻ ഗിൽ അർധസെഞ്ച്വറി നേടിയത്. 34 പന്തിൽ നിന്നാണ് അദ്ദേഹം അർധസെഞ്ചുറി തികച്ചത്. പരമ്പരയിൽ മികച്ച ഫോമിലായിരുന്ന ഗിൽ ഈ മത്സരത്തിലും തന്‍റെ കഴിവ് തെളിയിച്ചു. പതിമൂന്നാം ഓവറിൽ ഇന്ത്യ 100 റൺസ് മറികടന്നു. 14-ാം ഓവറിലെ ആദ്യ പന്തില്‍ സാന്‍റ്നറെ സിക്‌സറിന് പറത്തിക്കൊണ്ട് രോഹിത് അര്‍ധസെഞ്ചുറി നേടി. ഇതോടെ ന്യൂസിലൻഡ് നിരാശരായി. അർധസെഞ്ചുറി നേടിയ ശേഷം ഗില്ലും രോഹിത്തും ബാറ്റിംഗ് ടോപ്പ് ഗിയറിലേക്ക് മാറ്റി. 18 ഓവറിൽ ടീം 150 റൺസ്…
കൊച്ചി: പറവൂർ മജ്ലിസ് ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം സാൽമൊണല്ല എന്‍ററിറ്റിഡിസ് ബാക്ടീരിയയെന്ന് ആരോഗ്യവകുപ്പിൻ്റെ കണ്ടെത്തൽ. പഴകിയ ഇറച്ചി,മുട്ട, എന്നിവയിലൂടെയാണ് ഇവ ശരീരത്തിൽ പ്രവേശിക്കുന്നത്. പറവൂരിലെ മജ്ലിസ് ഹോട്ടലിൽ നിന്ന് 70 പേരാണ് ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സ തേടിയത്. ജനുവരി 16നു വൈകിട്ട് ദേശീയപാത 66ന് സമീപത്തെ മജ്ലിസ് ഹോട്ടലിൽ നിന്ന് കുഴിമന്തി, അൽ ഫാം, ഷവായ് എന്നിവ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഛർദ്ദി, വയറിളക്കം, പനി, വിറയൽ, വയറുവേദന എന്നിവയ്ക്കാണ് കുട്ടികൾ ഉൾപ്പെടെയുള്ളവർ ചികിത്സ തേടിയത്. ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്കകം തന്നെ അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. മയോണൈസ് കഴിച്ചവരിലാണ് കൂടുതൽ രോഗങ്ങളും ഉണ്ടായതെന്നാണ് റിപ്പോർട്ട്. ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട് ഹോട്ടലിലെ പ്രധാന പാചകക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കാസർകോട് മൈപ്പാടി ഖഷീദ് മൻസിലിൽ ഹസൈനാർ (50) ആണ് അറസ്റ്റിലായത്. ലൈസൻസിയുടെ പേര് പൊലീസ് എഫ്.ഐ.ആറിൽ പരാമർശിച്ചിട്ടില്ല. സംഭവത്തിനു ശേഷം ഇയാൾ ഒളിവിലാണ്. ഇയാളെ ഇതുവരെ പിടികൂടാൻ പൊലീസിനു കഴിഞ്ഞിട്ടില്ല.
ബെംഗളൂരു: നഗരത്തിലെ ഫ്ലൈഓവറിൽ നിന്ന് കറൻസി നോട്ടുകൾ വലിച്ചെറിഞ്ഞ് യുവാവ്. തിരക്കേറിയ കെ ആർ മാർക്കറ്റിലെ ഫ്ലൈഓവറിന് താഴെയുള്ള ജനക്കൂട്ടത്തിനു നേരെയാണ് യുവാവ് നോട്ടുകൾ എറിഞ്ഞത്. ഇതോടെ ഫ്ലൈഓവറിലും താഴെയും വൻ ജനക്കൂട്ടവും ഗതാഗതക്കുരുക്കും രൂപപ്പെട്ടു. കോട്ടും പാന്‍റും ധരിച്ച് കൈയിൽ ക്ലോക്കുമായി വന്ന യുവാവ് അപ്രതീക്ഷിതമായി നോട്ടുകൾ വായുവിൽ പറത്തുകയായിരുന്നു. ഇതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ആളുകൾ വാഹനം നിർത്തി പണം ചോദിക്കുന്നതും വീഡിയോയിൽ കാണാം. 10 രൂപയുടെ 3,000 രൂപയുടെ നോട്ടുകളാണ് ഇയാൾ പറത്തിവിട്ടാതെന്നാണ് നിഗമനം. ആരാണ് ഇത് ചെയ്തതെന്നോ കാരണമെന്തെന്നോ വ്യക്തമല്ല. പോലീസ് എത്തിയപ്പോഴേക്കും യുവാവ് സ്ഥലം വിട്ടിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കണ്ണൂർ: ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസിയുടെ വിവാദ ഡോക്യുമെന്‍ററി പ്രദർശിപ്പിക്കാനുള്ള അനുമതി നിഷേധിച്ച് കണ്ണൂർ സർവകലാശാല. വിവാദമായ ബിബിസി ഡോക്യുമെന്‍ററി കാമ്പസിൽ പ്രദർശിപ്പിക്കാൻ എസ്എഫ്ഐക്ക് ക്യാമ്പസ് ഡയറക്ടർ അനുമതി നൽകിയില്ല. കണ്ണൂർ സർവകലാശാല മങ്ങാട്ടുപറമ്പ് കാമ്പസിലെ സെമിനാർ ഹാളിൽ പ്രദർശനം നടത്താനായിരുന്നു തീരുമാനം. സെമിനാർ ഹാളിൽ ഔദ്യോഗിക പരിപാടികൾ മാത്രമാണ് നടത്താവൂ എന്നാണ് ഡയറക്ടറുടെ വാദം. എന്നാൽ കാമ്പസിൽ ഒരിടത്തും പ്രദർശനം അനുവദിക്കില്ലെന്ന നിലപാടിലാണ് ക്യാമ്പസ് ഡയറക്ടർ. എന്നാൽ സെമിനാർ ഹാളിനു പുറത്ത് പ്രദർശനം നടത്തുമെന്നും എസ്.എഫ്.ഐ അറിയിച്ചു.
ന്യൂഡല്‍ഹി: ഡൽഹിയിലും സമീപ പ്രദേശങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം 30 സെക്കൻഡ് നീണ്ടുനിന്നു. ഉച്ചയ്ക്ക് 2.28 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. നേപ്പാളാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. ഭൂചലനം അനുഭവപ്പെട്ടതിനെ തുടർന്ന് ആളുകൾ വീടുകളിൽ നിന്നും ഓഫീസുകളിൽ നിന്നും പുറത്തേക്ക് ഓടിയെത്തിയതായി സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നു. വൈബ്രേഷനിൽ വീട്ടുപകരണങ്ങൾ കുലുങ്ങുന്നതിന്‍റെ ദൃശ്യങ്ങൾ നിരവധി പേർ ട്വീറ്റ് ചെയ്തിട്ടുണ്ട്. ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
