Author: News Desk

ഓസ്കർ നോമിനേഷനിൽ ഇടം നേടി രാജമൗലിയുടെ ആർആര്‍ആറിലെ ‘നാട്ട് നാട്ട്’ ഗാനം. ഒറിജിനൽ സോങ് കാറ്റഗറിയിലാണ് നാട്ടു നാട്ടു ഇടം നേടിയത്. ഗോൾഡൻ ഗ്ലോബിൽ മികച്ച ഒറിജനല്‍ സോങിനുള്ള പുരസ്കാരം നാട്ടു നാട്ടുവിനെ തേടിയെത്തിയിരുന്നു. കീരവാണിയാണ് ഗാനത്തിന് സംഗീതം നൽകിയത് .അതേ സമയം മികച്ച വിദേശ ഭാഷ ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടാൻ ആർആർആറിനായില്ല.

Read More

തിരുവനന്തപുരം: തലസ്ഥാനത്ത് ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന ബി.ബി.സി ഡോക്യുമെന്‍ററി പ്രദർശന വേദിയിൽ ബി.ജെ.പിയുടെ പ്രതിഷേധം. പൂജപ്പുര തിരുമല റോഡിൽ പ്രതിഷേധിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് നാല് തവണ ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധം കണക്കിലെടുത്ത് പൂജപ്പുര റോഡ് നേരത്തെ തന്നെ പോലീസ് അടച്ചിരുന്നു. ബിബിസി ഡോക്യുമെന്‍ററി പ്രദർശന വേദിയിലെ ബാരിക്കേഡ് തകർക്കാൻ ബിജെപി പ്രവർത്തകർ ശ്രമിച്ചതിനെ തുടർന്നാണ് പൂജപ്പുരയിൽ സംഘർഷാവസ്ഥ ഉടലെടുത്തത്. വനിതാ ബി.ജെ.പി പ്രവർത്തകർ ഉൾപ്പെടെ ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചു. ബാരിക്കേഡില്ലാതെ വിടവിലൂടെ കടന്നുപോകാനുള്ള ശ്രമവും പോലീസ് തടഞ്ഞു. ബി.ജെ.പി പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷവുമുണ്ടായി.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നു. തെക്കൻ കേരളത്തിലും വടക്കൻ കേരളത്തിലെ മലയോര മേഖലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയേറെ. ഇതനുസരിച്ച് രണ്ട് ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകി. തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട മഴ തുടരുമെന്നാണ് വ്യക്തമാക്കുന്നത്. നീണ്ട വരണ്ട കാലാവസ്ഥയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് ഇന്ന് മഴ എത്തിയത്. തെക്കൻ കേരളത്തിൽ, പ്രത്യേകിച്ച് തലസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴ പെയ്തു. കഴിഞ്ഞ ദിവസം മഡഗാസ്കറിനു സമീപം രൂപപ്പെട്ട ചുഴലിക്കാറ്റും തുടർന്നുണ്ടായ അന്തരീക്ഷ സാഹചര്യങ്ങളും മഴയ്ക്ക് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഇതോടൊപ്പം ബംഗാൾ ഉൾക്കടലിൽ നിന്ന് കേരളത്തിലേക്ക് ഈർപ്പമുള്ള കാറ്റ് എത്തുന്നതും മഴ ശക്തമാകാൻ കാരണമാകും. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. അതേസമയം, കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു നിയന്ത്രണമില്ല.

Read More

തിരുവനന്തപുരം: കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ഡയറക്ടറുടെ താൽക്കാലിക ചുമതല ഷിബു എബ്രഹാമിന്. ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ദൈനംദിനവും ഭരണപരവുമായ പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിനാണ് താൽക്കാലിക ചുമതല നൽകിയതെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. ജാതി വിവേചനം ഉൾപ്പെടെ ഗുരുതരമായ ആരോപണങ്ങൾ നേരിട്ട ഡയറക്ടർ ശങ്കർ മോഹൻ അധികാരത്തിൽ നിന്ന് പടിയിറങ്ങാതെ ഒടുവിൽ ഇനി രക്ഷയില്ലെന്ന് വ്യക്തമായതോടെ രാജിവയ്ക്കുകയായിരുന്നു. കഴിഞ്ഞ 48 ദിവസമായി കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികളുടെ പരാതികൾ ശരിവയ്ക്കുന്ന റിപ്പോർട്ട് സർക്കാർ നിയോഗിച്ച രണ്ടാമത്തെ സമിതിയും സമർപ്പിച്ചിട്ടുണ്ടെന്ന് മനസിലാക്കിയതോടെയാണ് ശങ്കർ മോഹൻ സ്ഥാനമൊഴിയാൻ നിർബന്ധിതനായത്. എന്നാൽ രാജി പ്രഖ്യാപിച്ചതിനു ശേഷവും ശങ്കർ മോഹൻ സ്വയം ന്യായികരിക്കുകയായിരുന്നു. രാജി വെച്ചെങ്കിലും വിവാദങ്ങളുമായി ബന്ധമില്ലെന്ന് ശങ്കർ മോഹൻ പറഞ്ഞു. സർക്കാർ തലത്തിൽ ആരും തന്നോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ടിട്ടില്ല.  കാലാവധി അവസാനിച്ചതാണ് രാജിക്ക് കാരണമെന്നും ശങ്കർ മോഹൻ…

Read More

ദില്ലി: രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറയാൻ സാധ്യത. കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരി ഓയിൽ മാർക്കറ്റിംഗ് (ഒഎംസി) കമ്പനികളുമായി കൂടിക്കാഴ്ച നടത്തിയതിനെ തുടർന്നാണ് വില സംബന്ധിച്ചുള്ള സൂചനകൾ പുറത്ത് വരുന്നത്. സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് എന്നിവ കഴിഞ്ഞ 15 മാസമായി പെട്രോൾ, ഡീസൽ വില ചെലവനുസരിച്ച് പരിഷ്കരിച്ചിട്ടില്ല. ഈ കാലയളവിൽ ഉണ്ടായ നഷ്ടം ഇപ്പോൾ നികത്തുകയാണ്. 2022 ൽ അന്താരാഷ്ട്ര ക്രൂഡ് വില കുറഞ്ഞത് പെട്രോളിന്‍റെ ലാഭം വർദ്ധിപ്പിച്ചെങ്കിലും ഡീസലിന്‍റെ നഷ്ടം തുടർന്നു. പെട്രോളിന്‍റെ ലാഭം ലിറ്ററിനു 10 രൂപയിലെത്തിയെങ്കിലും തുടർന്നുള്ള വില വർദ്ധനവ് അത് പകുതിയായി കുറച്ചു. വ്യവസായ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, 2023 ജനുവരി ആദ്യം വരെ ഡീസലിന്‍റെ നഷ്ടം ലിറ്ററിന് 11 രൂപയിൽ നിന്ന് 13 രൂപയായി ഉയർന്നിരുന്നു.

Read More

ബിവറേജ് ബ്രാൻഡായ പെപ്സിയുടെ ബ്രാൻഡ് അംബാസഡറാവാൻ കന്നഡ നടൻ യാഷ്. അടുത്തിടെ ദേശീയതലത്തിൽ പ്രശംസ നേടിയ കന്നഡ ചിത്രമായ കെജിഎഫിൽ അഭിനയിച്ച യാഷ് പെപ്സി ബ്രാൻഡിന്‍റെ പ്രചാരണത്തിനായി സൽമാൻ ഖാനൊപ്പം ചേരും. യുവാക്കളിൽ ശക്തമായ സ്വാധീനം ചെലുത്താനും യാഷിനു കഴിയും. യാഷുമായി കൈകോർക്കുന്നതിൽ സന്തോഷമുണ്ടെന്ന് പെപ്സികോ ഇന്ത്യ, പെപ്സി കോള വിഭാഗം മേധാവി സൗമ്യ റാത്തോര്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട തന്‍റെ ആദ്യ വീഡിയോ യഷ് ട്വിറ്ററിൽ പങ്കുവച്ചു.

Read More

ന്യൂഡൽഹി: ലൈംഗികാരോപണത്തിൽപ്പെട്ട ദേശീയ ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ മേൽനോട്ടം വഹിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച സമിതിക്കെതിരെ ഗുസ്തി താരങ്ങളായ ബജ്‌രംഗ് പൂനിയയും സാക്ഷി മാലിക്കും. കമ്മിറ്റി രൂപീകരിക്കുന്നതിനു മുമ്പ് താരങ്ങളുടെ അഭിപ്രായം കേൾക്കുമെന്ന വാഗ്ദാനം പാലിച്ചില്ലെന്ന് ഇരുവരും ആരോപിച്ചു. പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, കായിക മന്ത്രി എന്നിവരെ ടാഗ് ചെയ്തുകൊണ്ടുള്ള ട്വീറ്റിലാണ് പുനിയയും മാലിക്കും ഇക്കാര്യം വ്യക്തമാക്കിയത്. മേൽനോട്ട സമിതി രൂപീകരിക്കുന്നതിനു മുമ്പ് തങ്ങളുമായി ചർച്ച നടത്തുമെന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ കമ്മിറ്റി രൂപീകരിക്കുന്നതിനു മുമ്പ് താരങ്ങളുമായി കൂടിയാലോചിക്കാതിരുന്നത് സങ്കടകരമാണെന്ന് ടോക്കിയോ ഒളിമ്പിക്സിൽ മെഡൽ ജേതാവ് കൂടിയായ പുനിയയും സാക്ഷിയും സമാനമായി ട്വീറ്റിൽ കുറിച്ചു. ബോക്സിങ് താരം മേരി കോമിന്‍റെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയെയാണ് കേന്ദ്രം നിയോഗിച്ചത്. ഫെഡറേഷൻ പ്രസിഡന്‍റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനും ചില പരിശീലകർക്കുമെതിരായ ലൈംഗികാരോപണങ്ങളും സമിതി പരിശോധിക്കും. നാലാഴ്ചയ്ക്കകം റിപ്പോർട്ട് കായിക മന്ത്രാലയത്തിനു സമർപ്പിക്കും.

Read More

കൊച്ചി: വിചാരണക്കോടതി വിധിക്കെതിരെ വധശ്രമക്കേസിൽ ലക്ഷദ്വീപ് മുൻ എം.പി മുഹമ്മദ് ഫൈസൽ ഉൾപ്പെടെയുള്ള പ്രതികൾ സമർപ്പിച്ച അപ്പീലിൽ ഹൈക്കോടതിയുടെ വിധി നാളെ. അതേസമയം, കവരത്തി കോടതി ശിക്ഷ വിധിച്ചതിനെ തുടർന്ന് ഫൈസലിനെ അയോഗ്യനാക്കിക്കൊണ്ട് ഫെബ്രുവരി 27നു തിരഞ്ഞെടുപ്പ് നടത്താൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. തുടർന്ന് കുറ്റക്കാരെന്ന് കണ്ടെത്തിയത് സസ്പെൻഡ് ചെയ്യണമെന്ന് മുഹമ്മദ് ഫൈസൽ അടക്കമുള്ളവർ ആവശ്യപ്പെട്ടിരുന്നു. ലക്ഷദ്വീപിലെ ഉപതിരഞ്ഞെടുപ്പ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുഹമ്മദ് ഫൈസൽ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

Read More

ഹൈദരാബാദ്: തെലുങ്ക് സിനിമാ ലോകത്തെ ഏറ്റവും വലിയ രണ്ട് കുടുംബങ്ങളാണ് അക്കിനേനി കുടുംബവും നന്ദമുരി കുടുംബവും. എൻടിആറിൽ നിന്ന് ആരംഭിക്കുന്ന നന്ദമുരി കുടുംബത്തിന്‍റെ ചരിത്രവും അക്കിനേനി നാഗേശ്വര റാവുവിൽ നിന്ന് ആരംഭിക്കുന്ന അക്കിനേനി കുടുംബ ചരിത്രവും തെലുങ്ക് സിനിമയുടെ ചരിത്രം കൂടിയാണ്. നന്ദമൂരി ബാലകൃഷ്ണയുടെ പുതിയ ചിത്രമായ വീര സിംഹ റെഡ്ഡിയുടെ വിജയാഘോഷത്തിനിടെ തെലുങ്ക് സിനിമയുടെ ഇതിഹാസം അക്കിനേനി നാഗേശ്വര റാവുവിനെ അപമാനിച്ചുള്ള ബാലകൃഷ്ണയുടെ പ്രസ്താവനയാണ് ഇപ്പോൾ ചർച്ചാ വിഷയമാവുന്നത്. തന്‍റെ അച്ഛൻ സീനിയർ എൻടിആറിനു ചില സമകാലികരുണ്ടായിരുന്നു. ആ രംഗ റാവു, ഈ രംഗ റാവു (എസ് വി രംഗ റാവുവിനെ പരാമർശിച്ച്) അക്കിനേനി, ഇക്കനേനിയെന്നൊക്കെ, എന്നായിരുന്നു ബാലയ്യയുടെ പരാമർശം. ഇതാണ് വിവാദമായത്. ഇതിനെതിരെ ബാലയ്യയുടെ ആരാധകരിൽ ചിലർ രംഗത്തെത്തിയിരുന്നു. അതേസമയം, അക്കിനേനി കുടുംബത്തിലെ താരങ്ങളുടെ ആരാധകർ രൂക്ഷമായാണ് സംഭവത്തോട് പ്രതികരിച്ചത്. 

Read More

കണ്ണൂര്‍: പ്രധാനമന്ത്രിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്‍ററിയുടെ പ്രദർശനം തടയരുതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഒരു ജനാധിപത്യ സമൂഹത്തിനുള്ളിൽ ആശയങ്ങളെ നിഷേധിക്കേണ്ട കാര്യമില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ഒരു ആശയത്തേയും തടഞ്ഞുവെക്കരുത്. തടയാതിരിക്കാൻ ജനാധിപത്യപരമായ പ്രതിഷേധം ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ബിബിസി ഡോക്യുമെന്‍ററിയുടെ പ്രദർശനം സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ തുടരുകയാണ്. എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ പാലക്കാട് വിക്ടോറിയ കോളേജിലാണ് ബിബിസി ഡോക്യുമെന്‍ററി പ്രദർശിപ്പിച്ചത്. പിന്നാലെ വിദ്യാർത്ഥികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് യുവമോർച്ച കോളേജിലേക്ക് മാർച്ച് നടത്തി. പ്രവർത്തകർ അകത്തേക്ക് കടക്കാൻ ശ്രമിച്ചതോടെ പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. അനുമതിയില്ലാതെ ഷോ നടത്തിയതിനെതിരെ പ്രിൻസിപ്പൽ പോലീസിൽ പരാതി നൽകി.

Read More