Author: News Desk

ന്യൂ ഡൽഹി: ലോകത്തിലെ ധനികരുടെ പട്ടികയിൽ ഗൗതം അദാനി 4ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അദാനി ഗ്രൂപ്പ് സ്ഥാപകനും കോടീശ്വരനും ഇന്ത്യൻ ബിസിനസുകാരനുമായ ഗൗതം അദാനി ലോകത്തിലെ ഏറ്റവും ധനികരുടെ പട്ടികയിൽ 3ആം സ്ഥാനത്തായിരുന്നു. ഏറ്റവും പുതിയ ബ്ലൂംബെർഗ് ശതകോടീശ്വര സൂചിക പ്രകാരം അദാനി ഇപ്പോൾ 4ആം സ്ഥാനത്താണ്. കഴിഞ്ഞ 24 മണിക്കൂറിൽ അദാനിയുടെ ആസ്തി 872 മില്യൺ ഡോളറായി കുറഞ്ഞു. ഇതോടെ ലോകത്തിലെ ഏറ്റവും ധനികരായ 3 പേരുടെ പട്ടികയിൽ നിന്നും അദാനി പുറത്തായി. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് 3ആം സ്ഥാനത്തേക്ക് തിരിച്ചെത്തി. അതേസമയം, ബെർണാഡ് അർനോൾട്ട് ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയായി തുടരുന്നു. ലോകത്തിലെ ഏറ്റവും വലിയ ആഡംബര ഉൽപ്പന്ന കമ്പനിയായ ലൂയിസ് വിറ്റൺ എസ്ഇ – എൽവിഎംഎച്ച് മോയിറ്റ് ഹെന്നസിയുടെ സഹസ്ഥാപകനും ചെയർമാനും ചീഫ് എക്സിക്യൂട്ടീവുമാണ് പ്രമുഖ വ്യവസായിയും നിക്ഷേപകനുമായ ബെർണാഡ് അർനോൾട്ട്.   എലോൺ മസ്കാണ് 2ആം സ്ഥാനത്ത്. ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ ധനികനായ…

Read More

തിരുവനന്തപുരം: കൺഫർമേഷൻ നൽകിയതിന് ശേഷം പരീക്ഷ എഴുതാത്തവരുടെ പ്രൊഫൈൽ മരവിപ്പിക്കുമെന്ന് കേരള പി.എസ്.സി. കൺഫർമേഷൻ നൽകിയിട്ടും പരീക്ഷ എഴുതാത്തവരുടെ എണ്ണം കൂടി വരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. പരീക്ഷ എഴുതുമെന്നുള്ള കൺഫർമേഷൻ നൽകിയ ശേഷവും നിരവധി പേർ പരീക്ഷ എഴുതാറില്ല. ഇതുവഴി കോടികളുടെ നഷ്ടമാണ് പി.എസ്.സിക്കുണ്ടാകുന്നത്. ഒരു ഉദ്യോഗാർഥിക്ക് മാത്രം 100 ലധികം രൂപ പി.എസ്.സിക്ക് ചെലവാകാറുണ്ട്. അതിനാലാണ് കടുത്ത നടപടിയിലേക്ക് കടക്കാൻ പി.എസ്.സി തീരുമാനിച്ചത്. ഉദ്യോഗാർഥികളുടെ എണ്ണം മുൻകൂട്ടി കണ്ടെത്താനും അതനുസരിച്ച് പരീക്ഷയുടെ തയ്യാറെടുപ്പുകൾ കൃത്യതയോടെ നടപ്പിലാക്കാനുമാണ് കൺഫർമേഷൻ സമ്പ്രദായം കൊണ്ടുവന്നത്. എന്നാൽ കൺഫർമേഷൻ നൽകിയിട്ടും പരീക്ഷ എഴുതാത്തവരുടെ എണ്ണം സമീപകാലത്ത് വർധിച്ച് വരുന്നതായി കമ്മീഷൻ കണ്ടെത്തി. ഇത് പരീക്ഷകളുടെ സുഗമമായ നടത്തിപ്പിനെ ബാധിക്കുന്നെന്നും അതുകൊണ്ടാണ് നടപടികളിലേക്ക് കടക്കാൻ കമ്മീഷൻ തീരുമാനിച്ചതെന്നും പി.എസ്.സി പറഞ്ഞു.

Read More

കൊച്ചി: എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോയുടെ ജാമ്യം എറണാകുളം ജില്ലാ കോടതി റദ്ദാക്കി. അഭിഭാഷകനെ വധിക്കാൻ ശ്രമിച്ച കേസിൽ അനുവദിച്ച ജാമ്യമാണ് കോടതി റദ്ദാക്കിയത്. ആർഷോ ജാമ്യ വ്യവസ്ഥകൾ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പൊലീസ് സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം എന്നതുൾപ്പെടെയുള്ള ജാമ്യ വ്യവസ്ഥകളാണ് ആർഷോ ലംഘിച്ചത്. ഒന്നര മാസത്തോളം ജയിലിൽ കഴിഞ്ഞ ശേഷമായിരുന്നു ആർഷോയ്ക്ക് നേരത്തെ ജാമ്യം ലഭിച്ചത്.

Read More

കൊച്ചി: കളമശേരിയിൽ സുനാമി ഇറച്ചി പിടികൂടിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ജുനൈസിന്‍റെ സഹായി മണ്ണാർക്കാട് സ്വദേശി നിസാബാണ് അറസ്റ്റിലായത്. ഇറച്ചി പഴയതാണെന്ന് അറിഞ്ഞ് കൊണ്ട് തന്നെയാണ് കൊണ്ടുവന്ന് സൂക്ഷിച്ചതെന്നാണ് ജുനൈസിന്‍റെ മൊഴി. കൊച്ചിയിൽ 50 കടകളുമായി ഇടപാട് നടത്തി. വീട്ടിൽ നിന്ന് പിടിച്ചെടുത്ത ബില്ലുകളുള്ള കടകളുമായി ഇടപാടുകൾ നടന്നിട്ടുണ്ട്. കുറഞ്ഞ വിലയ്ക്കാണ് ഇറച്ചി നൽകിയത്. തമിഴ്നാട്ടിൽ നിന്നാണ് ഇറച്ചി കൊണ്ടുവന്നതെന്നും ജുനൈസ് പൊലീസിനോട് പറഞ്ഞു. ജുനൈസിനെ ഉച്ചയ്ക്ക് രണ്ട് മണിക്ക് കോടതിയിൽ ഹാജരാക്കും. കളമശ്ശേരിയിലെ വാടക വീട്ടിൽ നടത്തിയ റെയ്ഡിൽ 49 ഹോട്ടലുകളുടെ ബില്ലുകൾ നഗരസഭയ്ക്ക് ലഭിച്ചു. ഇവർക്കൊപ്പം പൊലീസ് നടത്തിയ പരിശോധനയിൽ 55 ഹോട്ടലുകളുടെ ബില്ലുകൾ കൂടി പിടിച്ചെടുത്തു. ജുനൈസ് മലപ്പുറത്ത് നിന്നാണ് പിടിയിലായത്. സുനാമി ഇറച്ചി റാക്കറ്റിലെത്താനുള്ള പ്രധാന കണ്ണി കൂടിയാണ് ജുനൈസ്.

Read More

തിരുവനന്തപുരം: ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ ഫീസും പിഴയും വ്യാപകമായി വർദ്ധിപ്പിച്ചേക്കുമെന്ന് സൂചന. സാമ്പത്തിക പ്രതിസന്ധിയിലായ സർക്കാരിന് മുന്നോട്ട് പോകണമെങ്കിൽ വരുമാനം വർദ്ധിപ്പിക്കണം. സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാനാണ് ധനമന്ത്രി കെ.എൻ ബാലഗോപാലിൻ്റെ തീരുമാനം. ഭൂമിയുടെ ന്യായ വില 10 ശതമാനം വർദ്ധിപ്പിച്ചേക്കും. മോട്ടോർ വാഹന നികുതിയും വർദ്ധിപ്പിക്കും. കഴിഞ്ഞ ബജറ്റിൽ ലക്ഷ്യമിട്ട അധിക വിഭവ സമാഹരണം 602 കോടി രൂപയായിരുന്നു. ഇത്തവണ കൂടുതൽ വിഭവ സമാഹരണത്തിനുള്ള നിർദ്ദേശങ്ങളുണ്ടാകും. തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതം കുറച്ചേക്കും. ഇത് പരിഹരിക്കുന്ന തരത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ പ്രതീക്ഷിക്കാം. പ്രോപ്പർട്ടി ടാക്സ്, വിനോദ നികുതി, പരസ്യ നികുതി, ബിൽഡിംഗ് പെർമിറ്റ് ഫീസ്, ക്രമവല്‍ക്കരണ ഫീസ്, ലൈസൻസ് ഫീസ് എന്നിവ വർദ്ധിപ്പിക്കും. വനം, പൊലീസ്, റവന്യൂ, എക്സൈസ്, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുമായി ബന്ധപ്പെട്ട് നിരവധി ഫീസുകളും പിഴകളുമുണ്ട്. ഇവയിൽ പലതും ഇത്തവണ വർദ്ധിപ്പിക്കും. ഫീസിൽ അഞ്ച് ശതമാനം വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്. ഭൂമിയുടെ ന്യായവില 10% കൂട്ടുമെങ്കിലും…

Read More

തിരുവനന്തപുരം: ഇന്ത്യയുടെ ജനാധിപത്യത്തെയും സുപ്രീം കോടതിയെയും അവഹേളിക്കുന്ന ഡോക്യുമെന്‍ററി കേരളത്തിൽ പ്രദർശിപ്പിക്കാൻ അനുമതി നൽകരുതെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. പ്രദർശന അനുമതി നൽകുന്നത് ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും അപകടപ്പെടുത്താനുള്ള വിദേശ നീക്കങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നതിന് തുല്യമാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടൽ ആവശ്യമാണ്. രണ്ട് ദശകം മുമ്പ് നടന്ന ദൗർഭാഗ്യകരമായ സംഭവങ്ങൾ മതസ്പർദ്ധ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് വീണ്ടും ഓര്‍മിപ്പിക്കുന്നതെന്ന് വ്യക്തമാണ്. കേരളത്തിന്‍റെ സമാധാനാന്തരീക്ഷം തകർക്കാൻ ചിലർ ബോധപൂർവം നടത്തുന്ന ഇത്തരം രാജ്യദ്രോഹ പ്രവർത്തനങ്ങൾ തടയേണ്ടതുണ്ടെന്നും കെ സുരേന്ദ്രൻ കത്തിൽ പറയുന്നു.

Read More

മുംബൈ: ബോളിവുഡ് താരം നവാസുദ്ദീൻ സിദ്ദിഖിയുടെ ഭാര്യ ആലിയയ്ക്കെതിരെ അദ്ദേഹത്തിന്റെ അമ്മ മെഹറുന്നിസ സിദ്ദിഖി പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ വെർസോവ പൊലീസ് ആലിയയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. മകന്‍റെ ഭാര്യ ഉപദ്രവിക്കണം എന്ന ഉദ്ദേശത്തോടെ വീട്ടില്‍ എത്തുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് മെഹറുന്നിസയുടെ ആരോപണം. ഐപിസി 452, 323, 504, 506 വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം മെഹറുന്നിസയുടെ ആരോപണങ്ങൾ ആലിയ നിഷേധിച്ചു. ആലിയയും സിദ്ദിഖിയുടെ അമ്മയും തമ്മിൽ നേരത്തെ മുതൽ തർക്കം നിലനിൽക്കുന്നുണ്ട്.

Read More

തിരുവനന്തപുരം: ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്‍ററി കേരളത്തിൽ പ്രദർശിപ്പിക്കാനുള്ള നീക്കം ഒരു തരത്തിലും അനുവദിക്കരുതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ഡി.വൈ.എഫ്.ഐ ആഹ്വാനം വെല്ലുവിളിയാണെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തരമായി ഇടപെടണമെന്നും കേന്ദ്രമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. രാജ്യത്തെ പരമോന്നത കോടതി തള്ളിക്കളഞ്ഞ ആരോപണങ്ങൾ വീണ്ടും അവതരിപ്പിക്കുന്നത് സുപ്രീം കോടതിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യലാണ്. പ്രദര്‍ശന അനുമതി നൽകുന്നത് ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും അപകടത്തിലാക്കാനുള്ള വിദേശ നീക്കങ്ങളുമായി കൂട്ടുനില്‍ക്കുന്നതിന് തുല്യമാണ്. സുപ്രീം കോടതിയെ അവഹേളിക്കാൻ കേരളത്തിന്‍റെ മണ്ണ് ഉപയോഗിക്കണോ എന്ന് സർക്കാർ തീരുമാനിക്കണമെന്നും മുരളീധരൻ പറഞ്ഞു.

Read More

തിരുവനന്തപുരം: നെടുമങ്ങാട് പീഡനത്തിനിരയായ പതിനാറുകാരിയെ പ്രതിയെ കൊണ്ട് ശൈശവ വിവാഹം നടത്തിയ സംഭവത്തില്‍ 4 പേർക്കെതിരെ കൂടി കേസെടുത്തു. വരന്‍റെ സഹോദരനും സുഹൃത്തുക്കൾക്കുമെതിരെയാണ് പൊലീസ് കേസെടുത്തത്. വിവാഹത്തിൽ പങ്കെടുത്തവരെയും പ്രതി ചേർത്തിട്ടുണ്ട്. ഡിസംബർ 18ന് നെടുമങ്ങാട് പനവൂരിൽ വച്ചായിരുന്നു വിവാഹം. പീഡന കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന യുവാവ് ജാമ്യത്തിലിറങ്ങിയ ശേഷം കേസ് ഒഴിവാക്കാനുള്ള മാർഗമായാണ് പെൺകുട്ടിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചതെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയെ വിവാഹം ചെയ്ത അൽ അമീർ, വിവാഹം നടത്തിയ ഉസ്താദ് അന്‍വര്‍ സാദത്ത്, പെൺകുട്ടിയുടെ പിതാവ് എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Read More

പോര്‍ച്ചുഗല്‍: ചരിത്രത്തിലാദ്യമായി ഫുട്ബോൾ മത്സരത്തിൽ വെള്ള കാർഡ് ഉപയോഗിച്ച് റഫറി. പോർച്ചുഗലിൽ നടന്ന ബെനഫിഷ്യ- സ്പോര്‍ട്ടിംഗ് ലിസ്ബണ്‍ മത്സരത്തിനിടയിലാണ് സംഭവം. ഫുട്ബോൾ മത്സരത്തിനിടെ കളിക്കാരെ നിയന്ത്രിക്കാൻ മഞ്ഞ കാർഡും ചുവപ്പ് കാർഡും പുറത്തിറക്കാറുണ്ടെങ്കിലും ഇതാദ്യമായാണ് വെള്ള കാർഡ് ഉപയോഗിക്കുന്നത്. ശനിയാഴ്ച നടന്ന വനിതാ ഫുട്ബോൾ മത്സരത്തിനിടെയാണ് റഫറി കാതറീന കാംപോസ് വെള്ള കാർഡ് കാണിച്ചത്. മത്സരത്തിന്‍റെ 44-ാം മിനിറ്റിൽ മൈതാനത്ത് കുഴഞ്ഞുവീണ ഫുട്ബോൾ താരത്തിന് വൈദ്യസഹായം നൽകാനാണ് വെള്ള കാർഡ് ഉപയോഗിച്ചത്. കാർഡ് കണ്ടയുടൻ ക്ലബ്ബുകളുടെ മെഡിക്കൽ സംഘം പരിശോധിക്കാൻ എത്തി. സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിനെ ഉയര്‍ത്തിപ്പിടിച്ച നിമിഷമെന്നാണ് സംഭവത്തിന് വ്യാപകമായി ലഭിക്കുന്ന പ്രതികരണം. റഫറി എന്തിനാണ് കാർഡ് എടുക്കുന്നതെന്ന് ഗ്രൗണ്ടിലെ കളിക്കാർ ആശയക്കുഴപ്പത്തിലായപ്പോൾ, വെള്ളക്കാര്‍ഡ് വീശി നിര്‍ദ്ദേശം ചൂണ്ടി വ്യക്തമാക്കിയ ശേഷം റഫറി മത്സരം തുടർന്നു. സമീപ വർഷങ്ങളിൽ ഫിഫ ഫുട്ബോൾ മത്സരത്തിൽ നടപ്പാക്കിയ തീരുമാനങ്ങളിലൊന്നാണ് വൈറ്റ് കാർഡ്. മത്സര സമയത്ത് അടിയന്തര ശ്രദ്ധ വേണ്ടതായ കാര്യം കളിക്കാരുടേയും കോച്ചുമാരുടേയും മറ്റ്…

Read More