- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും. കാമുകനായിരുന്ന ഷാരോണിനെ ഒഴിവാക്കാൻ ഒന്നാം പ്രതി ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് കുറ്റപത്രത്തിൽ പറയുന്നത്. ഗ്രീഷ്മ അറസ്റ്റിലായി 85-ാം ദിവസമാണ് കുറ്റപത്രം സമർപ്പിക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബർ 14നാണ് ഗ്രീഷ്മ ഷാരോണിന് കഷായത്തിൽ വിഷം കലർത്തി നൽകിയത്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷാരോൺ 25ന് മരണപ്പെട്ടു. മരണ മൊഴിയിലും ഷാരോൺ കാമുകി ഗ്രീഷ്മയെ സംശയിച്ചിരുന്നില്ല. സാധാരണ മരണമാണെന്ന നിഗമനത്തിലാണ് പാറശാല പൊലീസ് ആദ്യം എത്തിയത്. പിന്നീട് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിലുമാണ് ഗ്രീഷ്മ കുറ്റം സമ്മതിച്ചത്. മറ്റൊരാളുമായി വിവാഹം ഉറപ്പിച്ച ശേഷം ഗ്രീഷ്മ ഷാരോണിനെ ഒഴിവാക്കാൻ തീരുമാനിച്ചു. തുടർന്ന് ഷാരോണിനെ വിളിച്ചുവരുത്തി കഷായത്തിൽ വിഷം കലർത്തി നൽകുകയായിരുന്നു. ഇതിന് മുമ്പ്, ഷാരോണിന്‍റെ കോളേജിൽ നിന്ന് മടങ്ങും വഴി, പാരസെറ്റമോൾ ജ്യൂസിൽ കലർത്തി നൽകിയിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഷാരോൺ അന്ന് രക്ഷപ്പെട്ടു. തുടർന്നാണ്…
തിരുവനന്തപുരം: ഗുജറാത്ത് വംശഹത്യയുടെ ചരിത്രം ബിബിസി ഡോക്യുമെന്‍ററിയായി അവതരിപ്പിക്കുമ്പോൾ അതിനെ ദേശവിരുദ്ധ പ്രവർത്തനമായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ എം.പി. ചരിത്ര വസ്തുതകളെയും യാഥാര്‍ത്ഥ്യങ്ങളെയും അവഗണിക്കുക എന്നതാണ് സംഘപരിവാറിന്‍റെ നയം. ഗുജറാത്ത് കലാപസമയത്ത് രാജ്യ ധർമ്മം പാലിച്ചില്ലെന്ന് പറഞ്ഞത് ബിബിസിയുടെ ഡോക്യുമെന്‍ററിയല്ല, മറിച്ച് അന്നത്തെ ബിജെപി പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയായിരുന്നു. ഗുജറാത്ത് വംശഹത്യയുടെ ജ്വലിക്കുന്ന വസ്തുത ലോകം വളരെക്കാലം മുന്നേ തിരിച്ചറിഞ്ഞതാണ്. ഇരുണ്ട ഭൂതകാലത്തെ വെള്ളപൂശാൻ അധികാരവും പണശക്തിയും കൊണ്ട് വാങ്ങിയ മാധ്യമങ്ങളെ ഉപയോഗിക്കുന്ന നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും ബിബിസി ഡോക്യുമെന്‍ററിയിലൂടെ വ്യക്തമാക്കിയ സത്യങ്ങൾ ഉൾക്കൊള്ളാൻ കഴിഞ്ഞേക്കില്ല. നഗ്നസത്യം പുറംലോകത്തോട് പറയുമ്പോൾ അസഹിഷ്ണുത പുലർത്തുന്നത് ജനാധിപത്യത്തിനു യോജിച്ചതല്ലെന്ന് ഇരുവരും തിരിച്ചറിയണം. മോദി സത്യത്തെ ഭയക്കുന്ന ഭീരുവായതിനാലാണ് ഡോക്യുമെന്‍ററിയുടെ പ്രദർശനത്തിനു അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തുന്നതെന്നും സുധാകരൻ തുറന്നടിച്ചു.
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും കായിക യുവജനക്ഷേമ പ്രിൻസിപ്പൽ സെക്രട്ടറിയുമായ എം ശിവശങ്കർ ഈ മാസം സർവീസിൽ നിന്ന് വിരമിക്കും. നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് 98 ദിവസം ജയിൽ ശിക്ഷ അനുഭവിച്ച ശിവശങ്കർ 1995 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. സർവീസിൽ നിന്ന് സ്വമേധയാ വിരമിക്കാൻ നേരത്തെ അപേക്ഷ നൽകിയിരുന്നെങ്കിലും കോടതിയിൽ കേസുള്ളതിനാൽ അനുമതി കിട്ടിയിരുന്നില്ല. തന്‍റെ ജയിൽ ജീവിതത്തെ ആസ്പദമാക്കി ‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്ന പേരിൽ ഒരു പുസ്തകം രചിച്ചിരുന്നു. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ അറിയാമെന്നും സ്വർണക്കടത്ത് ബന്ധത്തെക്കുറിച്ച് അറിയില്ലെന്നും ശിവശങ്കർ വെളിപ്പെടുത്തി. പിന്നീട് ‘ചതിയുടെ പദ്മവ്യൂഹം’ എന്ന പേരിൽ ശിവശങ്കറിനെ വിമർശിച്ച് സ്വപ്നയും പുസ്തകം എഴുതി. സ്വർണക്കടത്തു സംഘത്തെ സഹായിച്ചെന്ന കേസുമായി ബന്ധപ്പെട്ട് 2020 ഒക്ടോബർ 28 നാണ് എം ശിവശങ്കറിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തത്. ഇത്തരമൊരു കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉന്നത പദവി വഹിച്ചിരുന്ന…
കണ്ണൂർ അര്ബന് നിധി നിക്ഷേപ തട്ടിപ്പ്; അന്വേഷണമേറ്റെടുത്ത് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം
കണ്ണൂര്‍: കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനമായ അർബൻ നിധി ലിമിറ്റഡ് നിക്ഷേപകരെ വഞ്ചിച്ചെന്ന പരാതികൾ അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിന്‍റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം. ഇതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് ഉത്തരവിട്ടു. ക്രൈംബ്രാഞ്ചിന്‍റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിലെ കണ്ണൂർ റേഞ്ച് എസ്.പി എം.പ്രദീപ് കുമാറിനാണ് മേൽനോട്ട ചുമതല. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിലെ കണ്ണൂർ, കാസർകോട് യൂണിറ്റ് ഡിവൈഎസ്പി ടി മധുസൂദനൻ നായരാണ് അന്വേഷണ ഉദ്യോഗസ്ഥൻ. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിലെ ഇൻസ്പെക്ടർമാരായ ജി.ഗോപകുമാർ, എം.സജിത്ത്, ആർ.രാജേഷ് എന്നിവരാണ് ടീമിലെ മറ്റ് അംഗങ്ങൾ. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.എ.ബിനുമോഹൻ, ചക്കരക്കൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി എന്നിവർ സംഘത്തെ സഹായിക്കും. കണ്ണൂർ സിറ്റി ടൗൺ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 23 കേസുകൾ ക്രൈംബ്രാഞ്ചിനു കൈമാറി.
ലക്നൗ: ഉത്തർപ്രദേശ് തലസ്ഥാനമായ ലഖ്നൗവിലെ ഹസ്രത്ഗഞ്ചിൽ നാലുനില കെട്ടിടം തകർന്നുവീണ് മൂന്ന് പേർ മരിച്ചു. കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുകയാണ്. അലയ അപ്പാർട്ട്മെന്‍റ് എന്ന കെട്ടിടമാണ് തകർന്നത്. യു പി ഉപമുഖ്യമന്ത്രി ബ്രിജേഷ് പഥക് സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും എൻഡിആർഎഫ്-എസ്ഡിആർഎഫ് ടീമുകൾ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. പോലീസും അഗ്നിശമന സേനാംഗങ്ങളും എത്തി ചേർന്നിട്ടുണ്ടെന്നും ബ്രിജേഷ് പഥക് അറിയിച്ചു. കെട്ടിടം തകർന്നതിന്‍റെ കാരണം വ്യക്തമല്ലെന്ന് ലഖ്നൗ ജില്ലാ മജിസ്ട്രേറ്റ് സൂര്യപാൽ ഗാംഗ്വാർ പറഞ്ഞു. ഡൽഹി ഉൾപ്പെടെ ഉത്തരേന്ത്യയിലെ പല സ്ഥലങ്ങളിലും ചൊവ്വാഴ്ച ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഇതിനാലാണോ കെട്ടിടം തകർന്നതെന്ന് അന്വേഷിക്കുന്നുണ്ട്.
ഇൻഡോർ: ഇന്ത്യ – ന്യൂസീലാൻഡ് മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ഇന്ത്യ ഉയർത്തിയ 385 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കിവീസ്, 295 ന് എല്ലാവരും പുറത്തായി. ഇന്ത്യക്കായി ശർദുൽ താക്കൂറും കുൽദീപും 3 വിക്കറ്റ് വീതം വീഴ്ത്തി.ജയത്തോടെ ഏകദിന റാങ്കിങ്ങിൽ ഇന്ത്യ ഒന്നാമതെത്തി. ഇന്ത്യ ഉയർത്തിയ 386 റൺസ് പിന്തുടർന്ന കിവീസിന് രണ്ടാം പന്തിൽ ഫിൻ അലനെ നഷ്ടമായി. എന്നാൽ രണ്ടാം വിക്കറ്റിൽ ഡെവോണ്‍ കോണ്‍വേയും ഹെന്‍റി നിക്കോൾസും ചേർന്ന് നേടിയ 106 റണ്‍സിന്‍റെ കൂട്ടുകെട്ട് അവർക്ക് പ്രതീക്ഷ നൽകി. നിക്കോൾസ് 42 റൺസിന് പുറത്തായ ശേഷം കോൺവേ സെഞ്ച്വറി നേടി. പക്ഷെ തുടരെ വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യ കളിയിലേക്ക് തിരിച്ചെത്തുകയായിരുന്നു.
മുംബൈ: ‘ഗാന്ധി-ഗോഡ്സെ ഏക് യുദ്ധ്’ എന്ന ചിത്രത്തിന്‍റെ സംവിധായകൻ രാജ്കുമാർ സന്തോഷിക്ക് വധഭീഷണി. സംഭവത്തിൽ സന്തോഷി തിങ്കളാഴ്ച മുംബൈ പോലീസിൽ പരാതി നൽകി. പരാതിയെ തുടർന്ന് രാജ്കുമാർ സന്തോഷിക്ക് മുംബൈ പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. വധഭീഷണിയെ തുടർന്ന് കൂടുതൽ സുരക്ഷ വേണമെന്ന് സ്പെഷ്യൽ പോലീസ് കമ്മീഷണർ ദേവൻ ഭാരതിക്ക് അയച്ച കത്തിൽ സന്തോഷി ആവശ്യപ്പെടുകയായിരുന്നു. ‘ഗാന്ധി ഗോഡ്സെ: ഏക് യുദ്ധ്’ എന്ന തന്‍റെ ചിത്രത്തിന്‍റെ പത്രസമ്മേളനത്തിനിടെ ഒരു വിഭാഗം ആളുകൾ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചതായും സന്തോഷി പരാതിയിൽ ആരോപിച്ചിരുന്നു. മഹാത്മാഗാന്ധിയുടെയും നാഥുറാം ഗോഡ്സെയുടെയും ആശയങ്ങളെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ് ഗാന്ധി-ഗോഡ്സെ ഏക് യുദ്ധ്. ചിത്രത്തിന്‍റെ ട്രെയിലർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു.
തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ഹാളിൽ ഇൻവിജിലേറ്റർമാർ ഫോൺ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പരീക്ഷാകേന്ദ്രങ്ങൾക്ക് മുന്നറിയിപ്പുമായി പി.എസ്.സി. ഇതുസംബന്ധിച്ച് പി.എസ്.സി സെക്രട്ടറി അതത് പരീക്ഷാകേന്ദ്രങ്ങളിലെ ചീഫ് സൂപ്രണ്ടുമാർക്ക് കത്ത് നൽകി. വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികളുടെ പരാതിയെ തുടർന്നാണ് നടപടി. പരീക്ഷാസമയത്ത് ചില ഇൻവിജിലേറ്റർമാർ ഹാളിൽ നിന്ന് പുറത്തിറങ്ങി സഹപ്രവർത്തകരുമായി സംസാരിക്കുന്നുണ്ടെന്നും വാണിങ്ബെൽസമയത്ത് ഒഎംആർ ഷീറ്റ് തിരിച്ചെടുത്ത് പരീക്ഷ അവസാനിപ്പിക്കുന്നതായും കണ്ടെത്തലുണ്ട്. ഉദ്യോഗാർത്ഥികളുടെ ഒപ്പ് ആവശ്യമുള്ളിടത്ത് രേഖപ്പെടുത്താതെ പരീക്ഷയുമായി ബന്ധപ്പെട്ട രേഖകൾ മടക്കിനൽകുന്ന പ്രവണതയും ആവർത്തിക്കുന്നുണ്ടെന്ന് പി.എസ്.സി ചൂണ്ടിക്കാണിക്കുന്നു. ലിസ്റ്റിൽ രണ്ടിടത്ത് ഉദ്യോഗാർത്ഥികളുടെ ഒപ്പ് രേഖപ്പെടുത്തണം. തിരിച്ചറിയൽകാർഡ് നമ്പറിനൊപ്പം ആവശ്യമായ ഉദ്യോഗാർഥിയുടെ ഒപ്പുമാണ് രേഖപ്പെടുത്താതെ പോവുന്നത്.
രണ്ട് വർഷത്തെ വിലക്കിനു ശേഷം ബോളിവുഡ് നടി കങ്കണ റണൗട്ട് വീണ്ടും ട്വിറ്ററിൽ. 2021 ൽ മൈക്രോബ്ലോഗിംഗ് വെബ്സൈറ്റായ ട്വിറ്റർ കങ്കണയുടെ അക്കൗണ്ട് നിരോധിച്ചിരുന്നു. ട്വിറ്ററിൽ തിരിച്ചെത്തിയതിൽ സന്തോഷമുണ്ടെന്നും കങ്കണ ട്വീറ്റ് ചെയ്തു. തന്‍റെ പുതിയ ചിത്രമായ ‘എമർജൻസി’യുടെ പിന്നണി ദൃശ്യങ്ങളും കങ്കണ പങ്കുവച്ചു. പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ അക്രമങ്ങളെക്കുറിച്ചും മമത ബാനർജിയുടെ വിജയത്തെക്കുറിച്ചും പ്രകോപനപരമായ ട്വീറ്റുകൾ ചെയ്തതിന്‍റെ പേരിൽ കങ്കണ റണാവത്തിനു ട്വിറ്റർ വിലക്കേർപ്പെടുത്തിയിരുന്നു. ട്വിറ്ററിലെ വിലക്ക് നീക്കിയതിന്‍റെ സന്തോഷത്തിലാണ് കങ്കണ ഇപ്പോൾ. ‘എമര്‍ജൻസി’ എന്ന ചിത്രം പൂർത്തിയായെന്ന കങ്കണയുടെ ട്വീറ്റ് ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. കങ്കണ റണൗട്ട് തന്നെ സംവിധാനം ചെയ്ത ചിത്രം കൂടിയാണ്’എമർജൻസി’. പേര് സൂചിപ്പിക്കുന്നത് പോലെ, അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂർത്തിയായതായി കഴിഞ്ഞ 21 നു കങ്കണ പ്രഖ്യാപിച്ചിരുന്നു. റിതേഷ് ഷായാണ് ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. മണികർണിക ഫിലിംസിന്‍റെ ബാനറിൽ കങ്കണ റണാവത്തും രേണു പിറ്റിയും ചേർന്നാണ് ചിത്രം…
ആന്ധ്രാപ്രദേശ് : 28 വർഷത്തെ കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് സ്വന്തം നാട്ടിൽ തിരിച്ചെത്തിയ കെ.വി.രാമ സുബ്ബ റെഡ്ഢി തിന കൃഷിയിലൂടെ പടുത്തുയർത്തിയത് സ്വപ്ന സാമ്രാജ്യം. ഇന്ത്യയുടെ മില്ലറ്റ് മാൻ എന്നറിയപ്പെടുന്ന ഖാദർവാലിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്, വിവിധയിനം തിനകളിൽ നിന്നും ആരോഗ്യദായകമായ ഭക്ഷണ പദാർത്ഥങ്ങൾ നിർമ്മിക്കുന്ന അദ്ദേഹം മില്ലറ്റ് മാൻ ഓഫ് ആന്ധ്ര എന്നറിയപ്പെടുന്നു. കുട്ടിക്കാലത്ത് അമ്മ നൽകിയിരുന്ന വ്യത്യസ്ത തിന ഭക്ഷണങ്ങളുടെ രുചി ഓർത്ത് 2017 ൽ നാട്ടിൽ തിരിച്ചെത്തിയപ്പോൾ ആളുകൾ പാടേ ഇത്തരം ധാന്യങ്ങൾ കൃഷി ചെയ്യുന്നത് അവസാനിപ്പിച്ചിരുന്നു. തിന കൃഷി തിരിച്ച് കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ 20 ഏക്കർ സ്ഥലം വാങ്ങിയെങ്കിലും അപ്രതീക്ഷിതമായി കോവിഡ് എത്തി. അതിലൂടെ സംഭവിച്ച നഷ്ടങ്ങളൊന്നും അദ്ദേഹത്തെ തളർത്തിയില്ല. അമ്മയുടെയും, ഭാര്യയുടെയും സഹായത്തോടെ വിവിധയിനം തിനകൾ ഉപയോഗിച്ചുള്ള ലഡ്ഡു, മുറുക്ക്, ബിസ്ക്കറ്റ് എന്നിവ വിപണിയിൽ എത്തിക്കുകയാണ് അദ്ദേഹം ഇന്ന്. കീടങ്ങൾ തിനകളെ ആക്രമിക്കില്ല എന്നതും അനുകൂലമായി. മിബിൾസ് എന്ന സംരംഭത്തിലൂടെ പ്രതിമാസം 1.7…
