Author: News Desk

ന്യൂഡല്‍ഹി: എസ്.എൻ. കോളേജുകളിലെ 60 അധ്യാപക നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി. എന്നാൽ അധ്യാപക നിയമനത്തെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ച ഭിന്നശേഷിക്കാരിയായ അനു ജയപാലിനു നിയമനം നൽകണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. ഭിന്നശേഷിക്കാർക്കുള്ള 4 % സംവരണം നടപ്പാക്കിയില്ലെന്നാരോപിച്ച് അനു ജയപാൽ നൽകിയ ഹർജിയിലാണ് 60 അധ്യാപകരുടെ നിയമനം ഹൈക്കോടതി റദ്ദാക്കിയത്. ഇതിനെതിരെ എസ്.എൻ. മാനേജ്മെന്‍റും നിയമനം റദ്ദാക്കപ്പെട്ട അധ്യാപകരും നൽകിയ ഹർജികൾ പരിഗണിച്ചാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ഭിന്നശേഷിക്കാർക്കുള്ള സംവരണം നടപ്പാക്കിയില്ലെന്ന കാരണത്താൽ നിയമനം റദ്ദാക്കിയെങ്കിലും ഹർജിക്കാരിയായ അനു ജയപാലിനെ നിയമിക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നില്ല. ഇതിനെതിരെ അനു സുപ്രീം കോടതിയിൽ ഹർജിയും നൽകിയിരുന്നു. ഹർജി പരിഗണിച്ച സുപ്രീം കോടതി അനുവിന് 2021 ജനുവരി 1 മുതൽ മുൻകാല പ്രാബല്യത്തോടെ ജോലി നൽകാൻ ഉത്തരവിട്ടു. അതേസമയം, മുൻകാല പ്രാബല്യത്തോടെ ശമ്പളം ലഭിക്കില്ലെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ.കെ. മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

Read More

തിരുവനന്തപുരം: കേരളത്തെ സുരക്ഷിതമായ ഭക്ഷണ ഇടമാക്കി മാറ്റാൻ എല്ലാവരും സഹകരിക്കണമെന്ന അഭ്യർത്ഥനയുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഭക്ഷണം പാകം ചെയ്യുകയും വിതരണം ചെയ്യുകയും വിൽക്കുകയും ചെയ്യുന്ന ഹോട്ടലുകളും റെസ്റ്റോറന്‍റുകളും ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങളുടെയും സഹകരണം മറ്റ് വകുപ്പുകൾക്കൊപ്പം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. കേരളത്തെ സേഫ് ഫുഡ് ഡെസ്റ്റിനേഷനാക്കി മാറ്റുന്നതിനു വലിയ പ്രവര്‍ത്തന പരിപാടിക്കും പരിശോധനകൾക്കുമാണ് തുടക്കം കുറിക്കുന്നത്. എല്ലാ ഭക്ഷ്യ സ്ഥാപനങ്ങൾക്കും എഫ്എസ്എസ് നിയമപ്രകാരം രജിസ്ട്രേഷനോ ലൈസൻസോ ഉണ്ടെന്ന് ഉറപ്പാക്കുക, ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഉറപ്പാക്കുക, പരിശീലനം, ഹൈജീന്‍ റേറ്റിംഗ്, മൊബൈൽ ആപ്പ്, തുടങ്ങിയവയിലൂടെ സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. എഫ്എസ്എസ് നിയമപ്രകാരം, എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളും മാനദണ്ഡങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണ്. ഭക്ഷണത്തിൽ മായം ചേർക്കുന്നത് ക്രിമിനൽ കുറ്റമാണ്. നിയമപരമായി കഴിയുന്നത്ര നടപടികൾ സ്വീകരിക്കും. ലൈസൻസ് സസ്പെൻഡ് ചെയ്തുകഴിഞ്ഞാൽ ഫുഡ് സേഫ്റ്റി കമ്മീഷണറുടെ പരിശോധനക്ക് ശേഷമേ ലൈസൻസ് പുതുക്കി നൽകൂ. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട നിയമനടപടികൾ വേഗത്തിലാക്കാൻ ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ…

Read More

ന്യൂ ഡൽഹി: മമത ബാനർജിയുമായും തൃണമൂൽ സർക്കാരുമായും കൂടുതൽ അടുക്കുന്നുവെന്ന ബംഗാൾ ബിജെപിയുടെ പരാതിയോട് പ്രതികരിക്കാതെ പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ്. വിവാദങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ താൻ ഒരു മാവിലാക്കാരനാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. പരീക്ഷാ പേ ചർച്ചയിൽ പങ്കെടുക്കാനും പുതിയ പുസ്തക പ്രസാധന ആവശ്യത്തിനും ആണ് ഡൽഹിയിൽ വന്നത്. ബംഗാളി ഭാഷ പഠിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.  ഒൻപത് വയസ്സുകാരിയിൽ നിന്നാണ് താൻ പഠനം തുടങ്ങുന്നത്.  ‘ഭാരതം’ എന്ന വാക്ക് വന്നത് ഭരത മുനിയിൽ നിന്നാണെന്നും വിദ്യാർത്ഥികൾക്ക് തന്‍റെ എളിയ സന്ദേശം നൽകാനാണ് ഡൽഹിയിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.  സി വി ആനന്ദ ബോസിനെതിരെ ബംഗാൾ ബിജെപിയിലെ ഒരു വിഭാഗം നേതാക്കൾ നേരത്തെ രംഗത്തെത്തിയിരുന്നു. തൃണമൂൽ സർക്കാരുമായി ഗവർണർ കൂടുതൽ അടുക്കുന്നുവെന്നാണ് ഇവരുടെ പരാതി. ബി.ജെ.പി കേന്ദ്രനേതൃത്വത്തിനും ഇവർ പരാതി നൽകി. ഇതിനിടെയാണ് ആനന്ദബോസ് ഡൽഹിയിലെത്തിയത്. കേന്ദ്ര സർക്കാർ വിളിപ്പിച്ചതിനെ തുടർന്നാണ് ഗവർണർ ഡൽഹിയിൽ എത്തിയതെന്നാണ് സൂചന. എന്നാൽ ഔദ്യോഗിക ആവശ്യങ്ങൾക്കാണ്…

Read More

നോര്‍ത്ത് കരോലിന: പ്രേതബാധയുണ്ടെന്ന സംശയത്തെ തുടർന്ന് നടത്തിയ ഒഴിപ്പിക്കലിൽ നാല് വയസുകാരന് ജീവന്‍ നഷ്ടമായി. സ്കൈലര്‍ വില്‍സണ്‍ എന്ന കുട്ടിയാണ് മരണപ്പെട്ടത്. നോർത്ത് കരോലിനയിലാണ് സംഭവം. സംഭവത്തിൽ ജോസഫ് പോൾ വിൽസൺ (41), ഭാര്യ ജോഡി ആൻ വിൽസൺ (38) എന്നിവർ അറസ്റ്റിലായി. പ്രേതത്തെ ഒഴിപ്പിക്കാനെന്ന പേരിൽ ദമ്പതികൾ നാലുവയസുകാരനെ ക്രൂരമായി മർദ്ദിച്ചതായി പൊലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റിയുടെ സന്ദേശത്തിൻ മേലായിരുന്നു പൊലീസ് അന്വേഷണം. ജനുവരി ആറിനാണ് സ്കൈലറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദേഹമാസകലം മർദ്ദനമേറ്റ സ്കൈലർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മരണകാരണം വ്യക്തമല്ലെങ്കിലും നരഹത്യയ്ക്ക് മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയിൽ പ്രേതമുണ്ടെന്ന് വിശ്വസിച്ച ദമ്പതികൾ കുട്ടിയെ ദുരൂഹമായ രീതിയിലാണ് വളർത്തിയത്. ദമ്പതികളിൽ നിന്ന് കുട്ടിക്ക് ക്രൂരമായ ആക്രമണങ്ങളും നേരിടേണ്ടി വന്നു. സ്കൈലറിനെ ആശുപത്രിയിലേക്ക് അയയ്ക്കുന്നതിനു മുമ്പ്, സ്കൈലറിനു എന്തോ സംഭവിച്ചതായി അറിയിച്ചുകൊണ്ട് ജോഡി ഭർത്താവിനു സന്ദേശം അയച്ചിരുന്നു. പുതപ്പില്‍ പൊതിഞ്ഞ് ടേപ്പ് ഒട്ടിച്ച് മുഖം നിലത്തേക്കാക്കി…

Read More

ന്യൂഡൽഹി: ഡൽഹിയിലെ തൽക്കത്തോറ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ‘പരീക്ഷാ പേ ചർച്ച’യുടെ ആറാം പതിപ്പിൽ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവരുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാർക്കിന്‍റെ പേരിൽ കുട്ടികൾക്കുമേൽ അനാവശ്യ സമ്മർദ്ദം ചെലുത്തരുതെന്നും അദ്ദേഹം മാതാപിതാക്കളോട് ആവശ്യപ്പെട്ടു. കുട്ടികളുടെ മേൽ സമ്മർദ്ദം ചെലുത്തരുതെന്ന് മാതാപിതാക്കളോട് അഭ്യർത്ഥിക്കുന്നു. വിദ്യാർത്ഥികൾ അവരുടെ കഴിവുകളെ വിലകുറച്ച് കാണരുത്. കുടുംബാംഗങ്ങൾക്ക് വളരെയധികം പ്രതീക്ഷകൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. അതിൽ തെറ്റൊന്നുമില്ല. എന്നാൽ അന്തസ്സിൻ്റെ പേരിൽ പ്രതീക്ഷകൾ വയ്ക്കുകയാണെങ്കിൽ, അത് ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു. ചർച്ചയ്ക്കിടെ അദ്ദേഹം ഫോക്കസിൻ്റെ പ്രാധാന്യം ഉയർത്തിക്കാട്ടി. ക്രിക്കറ്റിലെന്നപോലെ, ഒരു ബാറ്റ്സ്മാൻ തന്‍റെ നേരെ വരുന്ന പന്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും കാണികളുടെ ആഹ്ളാദം അവഗണിച്ച് ബൗണ്ടറികളും സിക്സറുകളും അടിക്കുകയും ചെയ്യുന്നതുപോലെ, വിദ്യാർത്ഥികൾ അവരുടെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. സമ്മർദ്ദത്തിൽ വീഴരുതെന്നും അദ്ദേഹം ആവർത്തിച്ചു.

Read More

കൊല്ലം: കൊല്ലം ചാത്തന്നൂരിൽ ഭക്ഷ്യവിഷബാധയേറ്റ് എട്ട് പേർ ആശുപത്രിയിൽ. ഇവർ ചാത്തന്നൂർ പിഎച്ച്സിയിൽ ചികിത്സ തേടി. ചാത്തന്നൂർ ഗണേഷ് ഫാസ്റ്റ് ഫുഡിൽ നിന്ന് കുടുംബശ്രീ പരിപാടിക്കായി വാങ്ങിയ ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. പരിപാടിയിലേക്കായി ഇവർ പൊറോട്ടയും കറിയുമാണ് വാങ്ങിയത്.

Read More

ജപ്പാൻ: ശുചിത്വവും വൃത്തിയും നിലനിർത്താൻ വളരെ പരിശ്രമിക്കുകയും പുതു വഴികൾ തേടുകയും ചെയ്യുന്ന രാജ്യമാണ് ജപ്പാൻ. ഇതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ് അവിടുത്തെ ഓവുചാലുകൾ. ഇത് തെളിയിക്കുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. വൃത്തിയുള്ള ഓവുചാലിലൂടെ മത്സ്യം ഒഴുകുന്നത് വീഡിയോയിൽ കാണാം. അവ അക്വേറിയത്തിലാണെന്നേ കാണുന്നവർക്കു തോന്നൂ.  2020 ഓഗസ്റ്റ് 21 നു ചീഫ് ഡിജിറ്റൽ ഇവാഞ്ചലിസ്റ്റ് വാല അഫ്ഷർ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോ വീണ്ടും വൈറലാവുകയായിരുന്നു. ജപ്പാനിലെ ഡ്രെയിനേജ് കനാലുകൾ വളരെ വൃത്തിയുള്ളതാണ്, അതിൽ കോയി മത്സ്യങ്ങൾ നീന്തുന്നു, എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

Read More

ഡാന്‍ജോ ദ്വീപ്: ജപ്പാൻ തീരത്ത് ചരക്ക് കപ്പൽ മുങ്ങി എട്ട് പേർ മരിച്ചു. മരിച്ചവരിൽ ചൈനീസ് പൗരൻമാരും ഉൾപ്പെടുന്നതായി ചൈനീസ് അധികൃതർ അറിയിച്ചു. ചരക്ക് കപ്പലായ ജിന്‍ ടിയാന്‍ ചൊവ്വാഴ്ച വൈകിട്ടാണ് മുങ്ങിയത്. കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. ഇതുവരെ അഞ്ച് പേരെ രക്ഷപ്പെടുത്തി. ഇവരുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിവരം. ജാപ്പനീസ്, ദക്ഷിണ കൊറിയൻ നാവികസേനയും സ്വകാര്യ ബോട്ടുകളും സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്. 22 പേരാണ് കപ്പലിലുണ്ടായിരുന്നതെന്നാണ് വിവരം. ജനവാസമില്ലാത്ത ഡാന്‍ജോ ദ്വീപുകളിൽ നിന്ന് 110 കിലോമീറ്റർ അകലെ വച്ചാണ് കപ്പൽ അടിയന്തര സന്ദേശം അയച്ചത്. സന്ദേശം അയയ്ക്കുന്ന സമയത്ത് കപ്പൽ ദക്ഷിണ കൊറിയൻ സമുദ്രാതിര്‍ത്തിയിലായിരുന്നു. മരിച്ചവരിൽ ആറുപേർ ചൈനീസ് പൗരൻമാരാണെന്ന് ചൈനീസ് കോണ്‍സുൽ ജനറൽ ലൂ ഗുയീന്‍ജുന്‍ പറഞ്ഞു. എന്നാൽ മരിച്ചവരുടെ വിവരങ്ങൾ ജപ്പാൻ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കപ്പൽ മുങ്ങാനുള്ള കാരണം വ്യക്തമല്ല.

Read More

തൃശൂർ: തൃശൂരിലെ ഏഴ് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. തൃശൂർ നഗരത്തിൽ കോർപ്പറേഷൻ ആരോഗ്യവിഭാഗം ഹോട്ടലുകളിൽ മിന്നൽ പരിശോധന നടത്തിയതിനെ തുടർന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. നഗരത്തിലെ 45 ഹോട്ടലുകളിലാണ് റെയ്ഡ് നടത്തിയത്. ഇതിൽ ഏഴിടത്തു നിന്ന് പഴകിയ ഭക്ഷണം കണ്ടെത്തി. ആമ്പക്കാടൻ ജംഗ്ഷനിലെ അറേബ്യൻ ഗ്രിൽ, മിഷൻ കോട്ടേഴ്സിലെ ഹോട്ടൽ ഈറ്റില്ലം, വികാസ് ബാബു സ്വീറ്റ്സ്, നേതാജി ഹോട്ടൽ ചേറൂർ, പ്രിയ ഹോട്ടൽ കൊക്കാലെ, ചന്ദ്രമതി ഹോസ്പിറ്റൽ കാന്‍റീൻ, എംജി റോഡിലെ ചന്ദ്ര ഹോട്ടൽ തുടങ്ങിയ ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്.

Read More

കണ്ണൂർ : ജീവിക്കാനുള്ള എല്ലാ മാർഗവും അടഞ്ഞതോടെയാണ് കോഴിക്കോട്ടുകാരനായ യുവാവ് മോഷണം ആരംഭിക്കുന്നത്. എന്നാൽ ആദ്യ ശ്രമത്തിൽ തന്നെ പിടിക്കപ്പെട്ട് കോടതിയിലായി. കുടുംബ പശ്ചാത്തലം, മോഷണ സാഹചര്യം, എന്നിവ കണക്കിലെടുത്ത് നല്ലനടപ്പിന് അയക്കപ്പെട്ട യുവാവ് പഠനത്തിൽ മുഴുകി പി.എസ്.സി എഴുതി നേടിയത് പൊലീസ് ജോലി. ജയിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെങ്കിലും, സമൂഹത്തിലെ ഇടപെടൽ, പൂർവ്വകാല ചരിത്രം എന്നിവയെല്ലാം പരിഗണിച്ചാണ് നല്ലനടപ്പിന് അയക്കുന്നത്. കുടുംബവുമായി സമൂഹത്തിൽ നന്നായി ജീവിക്കാനുള്ള അവസരമാണ് 1958 ലെ പ്രൊജേഷൻ ഓഫ് ഒഫൻഡേഴ്‌സ് ആക്ടിലെ നല്ലനടപ്പ് നൽകുന്നത്. 2022 ൽ സംസ്ഥാനത്തെ കോടതികൾ നല്ലനടപ്പിന് അയച്ച 582 പേരും ഇത് വരെ മറ്റ് കുറ്റകൃത്യങ്ങൾ ചെയ്തിട്ടില്ലെന്നതും ശ്രദ്ധേയം. ബൈക്ക് മോഷണത്തിന് പിടിക്കപ്പെട്ട് നല്ലനടപ്പിന് അയച്ച യുവാവ് ഇപ്പോൾ ഖത്തർ രാജാവിന്റെ കൊട്ടാരത്തിലെ ചിത്രകാരനാണ്. അങ്ങനെ നല്ലനടപ്പിലൂടെ മാനസാന്തരപ്പെട്ട് പുതുജീവിതം നയിക്കുന്ന നിരവധി ആളുകളുടെ കഥകൾ കേരള പൊലീസിന്റെ ഫയലിൽ ഉണ്ട്.

Read More