Author: News Desk

ന്യൂഡൽഹി: ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിന് ദുബായിലേക്ക് പോകാൻ ഡൽഹി പട്യാല ഹൗസ് കോടതിയുടെ അനുമതി. ജനുവരി 27 മുതൽ 30 വരെ നടക്കുന്ന പെപ്സികോ കോൺഫറൻസിൽ പങ്കെടുക്കുന്നതിനാണ് കോടതി അനുമതി നൽകിയത്. സുകാഷ് ചന്ദ്രശേഖർ നടത്തിയ 200 കോടി തട്ടിപ്പ് കേസിലെ കുറ്റാരോപിതയാണ് ജാക്വിലിൻ. ശനിയാഴ്ച നടക്കുന്ന പരിപാടിയിലെ പ്രധാന പെർഫോമർ താനാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടി കോടതിയെ സമീപിച്ചത്. സുകാഷിന്‍റെ കാമുകിയായിരുന്നെന്നും മോഷ്ടിച്ച പണം ഉപയോഗിച്ച് ജാക്വിലിന് ആഢംബര വസ്തുക്കൾ സമ്മാനമായി നൽകിയെന്നുമാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിൻ്റെ വാദം. ജാക്വിലിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. 2022 നവംബർ 15 മുതൽ നടിക്ക് സ്ഥിരം ജാമ്യം നൽകിയിട്ടുണ്ട്.

Read More

ശ്രീനഗർ: സുരക്ഷാ ഭീഷണിയെ തുടർന്ന് ജോഡോ യാത്ര താൽക്കാലികമായി നിര്‍ത്തിവച്ചു. ജമ്മു കശ്മീരിലെ ബനിഹാലിൽ വച്ചാണ് യാത്ര നിർത്തിവച്ചത്. സുരക്ഷ ഉറപ്പാക്കിയ ശേഷമായിരിക്കും പുനരാരംഭിക്കുക. ജമ്മുവിലെ ബനിഹാലിൽ ജനക്കൂട്ടം യാത്രയിൽ ഇരച്ചുകയറിയതിനെ തുടർന്നാണ് യാത്ര അവസാനിപ്പിച്ചത്. പോലീസ് നിഷ്ക്രിയമെന്നു കോൺഗ്രസ് വിമർശിച്ചു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ജോഡോ യാത്ര വെള്ളിയാഴ്ച രാവിലെയാണ് പുനരാരംഭിച്ചത്. കോൺഗ്രസ് പ്രവർത്തകരും അനുഭാവികളുമടക്കം വൻ ജനാവലിയാണ് യാത്രയെ അനുഗമിച്ചത്. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്‍റുമായ ഒമർ അബ്ദുല്ലയും യാത്രയിൽ പങ്കെടുത്തിരുന്നു.

Read More

യുഎസ്: അമേരിക്കൻ ടെലിവിഷൻ പരമ്പരയായ ബ്രിഡ്ജട്ടണിലൂടെ ശ്രദ്ധേയനായ റെഗെ ഷോൺ പെയ്ജ് ലോകത്തിലെ ഏറ്റവും സുന്ദരനായ പുരുഷനാണെന്ന് ഗവേഷണം. ഹാർളി സ്ട്രീറ്റിലെ ഫേഷ്യൽ കോസ്മെറ്റിക് സർജനായ ഡോ.ജൂലിയൻ ഡി സിൽവയാണ് പെയ്ജിനെ ലോകസുന്ദരനായി തിരഞ്ഞെടുത്തത്. ബ്രിഡ്ജട്ടൺ സീരീസിൽ ഹാസ്റ്റിംഗ്സ് ഡ്യൂക്ക് ‘സൈമൺ ബാസെറ്റ്’ എന്ന കഥാപാത്രത്തെയാണ് 34 കാരനായ പെയ്ജ് അവതരിപ്പിച്ചത്. ഒരു നൂതന കമ്പ്യൂട്ടർ മാപ്പിങ് സിസ്റ്റം ഉപയോഗിച്ച് ഒരു വ്യക്തിയുടെ മുഖത്തിന്‍റെ സിമ്മട്രി അളക്കുകയും അതനുസരിച്ച് അവരുടെ ആകർഷണതയുടെ തോത് നിർണ്ണയിക്കുകയും ചെയ്തു. ഗോൾഡൻ റേഷ്യോയായ 93.65 ശതമാനമാണ് പെയ്ജിന്റെ മുഖത്തിനെന്ന് ഡോ.സിൽവ പറഞ്ഞു. ഇതാണ് ഏറ്റവും നല്ല അനുപാതം. ക്രിസ് ഹെംസ്വർത്ത് (93.53 ശതമാനം), മൈക്കൽ ബി ജോർഡാൻ (93.46 ശതമാനം) എന്നിവരാണ് പട്ടികയിൽ തൊട്ടുപിന്നിലുള്ളവർ. 92.30 ശതമാനത്തോടെ ഹാരി സ്റ്റൈൽസും 92.22 ശതമാനത്തോടെ ഫുട്ബോൾ താരം ജൂഡ് ബെലിങമും ആണ് പിന്നിലുള്ളത്. ഒരാളുടെ ശാരീരിക സൗന്ദര്യം വിലയിരുത്തുന്നതിനും അവയെ അടിസ്ഥാനമാക്കി നിഗമനങ്ങളിൽ എത്തുന്നതിനും മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിനും…

Read More

ന്യൂഡല്‍ഹി: ഡെന്‍റൽ കോളേജുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രത്യേക കൗൺസിലിംഗ് ആവശ്യപ്പെട്ട് കേരളത്തിലെ സ്വകാര്യ ഡെന്‍റൽ മെഡിക്കൽ കോളേജുകൾ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു. നീറ്റ് സ്കോർ ഉണ്ടായിട്ടും കൗൺസിലിംഗിന് രജിസ്റ്റർ ചെയ്യാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്ക് അവസരം നൽകണമെന്നാണ് ആവശ്യം. കേരളത്തിൽ അഞ്ഞൂറോളം സീറ്റുകൾ ഒഴിഞ്ഞ് കിടക്കുന്ന സാഹചര്യത്തിലാണ് കോളേജുകൾ കോടതിയെ സമീപിച്ചത്. നീറ്റ് ഫലം പ്രഖ്യാപിച്ചതിന് ശേഷമുള്ള തൊട്ടടുത്ത തീയതിയായിരുന്നു കേരളത്തിൽ കൗൺസിലിംഗിനായി രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി. ഈ സാഹചര്യത്തിൽ പല വിദ്യാർത്ഥികൾക്കും അപേക്ഷ പൂർണമായി സമർപ്പിക്കാൻ കഴിഞ്ഞില്ലെന്നും ഹർജിയിൽ പറയുന്നു. പ്രവേശനത്തിനുള്ള അപേക്ഷ പൂർത്തിയായതിനാൽ ഈ ആവശ്യത്തിൽ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. അഭിഭാഷകൻ സുൽഫിക്കർ അലിയാണ് മെഡിക്കൽ കോളേജുകൾക്ക് വേണ്ടി കോടതിയിൽ ഹർജി സമർപ്പിച്ചത്.

Read More

ഇസ്ലാമാബാദ്: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്തും ആഡംബര കാറുകൾ ഇറക്കുമതി ചെയ്യാനുള്ള തീരുമാനവുമായി പാകിസ്ഥാൻ സർക്കാർ. ഈ സാമ്പത്തിക വർഷത്തിന്‍റെ ആദ്യ ആറ് മാസത്തിനുള്ളിൽ 2,200 ആഡംബര കാറുകൾ ഇറക്കുമതി ചെയ്യാൻ പാകിസ്ഥാൻ സർക്കാർ അനുമതി നൽകി. വിദേശനാണ്യ കരുതൽ ശേഖരത്തിൽ കുത്തനെ ഇടിവുണ്ടായതിനെത്തുടർന്ന് രാജ്യത്ത് അവശ്യവസ്തുക്കളുടെ ഇറക്കുമതിക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന സമയത്താണ് വിദേശത്ത് നിന്ന് ആഡംബര കാറുകൾ ഇറക്കുമതി ചെയ്യാനുള്ള പാകിസ്ഥാന്‍റെ ഈ തീരുമാനം. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ആഡംബര കാറുകൾ ഇറക്കുമതി ചെയ്യുന്നത് വഴി എക്സൈസ് തീരുവയിലൂടെയും നികുതിയിലൂടെയും ഖജനാവിലേക്ക് പണം ഒഴുക്കാനാണ് പാകിസ്ഥാന്‍റെ നീക്കം. കാറുകൾ ഇറക്കുമതി ചെയ്യുന്നതിലൂടെ കോടിക്കണക്കിന് രൂപ വിദേശത്തേക്ക് പോകുമെങ്കിലും നികുതിയിനത്തിൽ 200 കോടിയോളം രൂപ ഖജനാവിലേക്ക് വരുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് നിയന്ത്രണങ്ങൾ കർശനമാക്കിയതിനാൽ അടുത്തിടെ പാകിസ്ഥാന്‍റെ വിവിധ ഭാഗങ്ങളിൽ എത്തിയ 8,500 കണ്ടെയ്നറുകളിൽ 95 ശതമാനവും കുടുങ്ങിക്കിടക്കുകയാണ്. അവശ്യ ഉപഭോക്തൃ വസ്തുക്കൾക്ക് പുറമേ വ്യാവസായിക…

Read More

ന്യൂഡല്‍ഹി: വ്യവസായി ഗൗതം അദാനിയുടെ കമ്പനികൾ ഓഹരി മൂല്യം പെരുപ്പിച്ച് കാട്ടി തട്ടിപ്പ് നടത്തിയെന്ന ഹിൻഡൻബർഗ് റിപ്പോർട്ടിൽ റിസർവ് ബാങ്കും (ആർബിഐ) സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയും (സെബി) അന്വേഷണം നടത്തണമെന്ന് കോൺഗ്രസ്. മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് ആണ് ആവശ്യമുന്നയിച്ചത്. “സാധാരണ, ഒരു രാഷ്ട്രീയ പാർട്ടി ഒരു വ്യക്തിഗത കമ്പനിയെയോ ബിസിനസ്സ് ഗ്രൂപ്പിനെയോ കുറിച്ചുള്ള ഗവേഷണ റിപ്പോർട്ടിനോട് പ്രതികരിക്കാറില്ല. എന്നാൽ ഹിൻഡൻബർഗ് റിപ്പോർട്ട് കോൺഗ്രസ് പാർട്ടിയുടെ പ്രതികരണം ആവശ്യപ്പെടുന്ന തരത്തിലുള്ളതാണ്. അദാനി ഗ്രൂപ്പ് ഒരു സാധാരണ കൂട്ടായ്മയല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്ന കാലം മുതൽ അദ്ദേഹവുമായി അടുത്ത ബന്ധം പുലർത്തുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.   ലൈഫ് ഇൻഷുറൻസ് കമ്പനി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങൾ അദാനി ഗ്രൂപ്പിൽ ഉയർന്ന നിക്ഷേപം നടത്തിയിരിക്കുന്നതിനാൽ വിവാദം ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ തന്നെ സാരമായി ബാധിച്ചേക്കാം. ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയുടെ സുരക്ഷയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന…

Read More

അമ്മയുടെ മരണത്തെ തുടർന്നെടുത്ത അവധി കഴിഞ്ഞ് ജോലിയിൽ പ്രവേശിച്ചതിന് പിന്നാലെ പിരിച്ചുവിടൽ നോട്ടീസ് ലഭിച്ചെന്ന് മുൻ ഗൂഗിൾ ജീവനക്കാരൻ. അപ്രതീക്ഷിതമായ പുറത്താക്കൽ മുഖത്തേറ്റ അടി പോലെയാണ് തോന്നിയതെന്ന് സോഫ്റ്റ്‌വെയർ എഞ്ചിനീയറായ ടോമി യോർക്ക് പറഞ്ഞു. അവധിയ്ക്ക് ശേഷം ജോലിയിൽ പ്രവേശിച്ച് ദിവസങ്ങൾക്കകമാണ് ഗൂഗിളിന്‍റെ നടപടി. 2021 ൽ ജോലിയിൽ പ്രവേശിച്ച തന്നെ പിരിച്ചുവിടാനുള്ള കാരണം വ്യക്തമല്ലെന്ന് കരിയർ നെറ്റ്‌വർക്കിങ് പ്ലാറ്റ്ഫോമായ ലിങ്ക്ഡ്ഇനിൽ അദ്ദേഹം എഴുതി. ക്യാൻസർ ബാധിതയായിരുന്ന ടോമിയുടെ അമ്മ കഴിഞ്ഞ ഡിസംബറിലാണ് മരിച്ചത്. ഇതേതുടർന്ന് നാല് ദിവസം അവധിയെടുത്തു. അവധി കഴിഞ്ഞ് മടങ്ങിയെത്തിയ ടോമിയെ ഉടനടി ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. “വളരെയധികം ഉത്കണ്ഠയ്ക്കും സമ്മർദ്ദത്തിനും ശേഷമാണ് അദ്ദേഹം അവധിയിൽ നിന്ന് മടങ്ങിയെത്തിയത്. തുടർന്നുണ്ടായ പിരിച്ചുവിടൽ മുഖത്തേറ്റ അടി പോലെ തോന്നി,” അദ്ദേഹം പറഞ്ഞു.

Read More

പത്തനംതിട്ട: കോൺക്രീറ്റ് മിക്സർ യൂണിറ്റ് ഘടിപ്പിച്ച ലോറി സ്വകാര്യ ബസ്സിന് മുകളിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. പത്തനംതിട്ടയിൽ നിന്ന് അടൂരിലേക്ക് വരികയായിരുന്ന ലോറി എതിർ ദിശയിൽ നിന്ന് വന്ന ബസ്സിന് മുകളിലേക്ക് മറിയുകയായിരുന്നു. ഇതേതുടർന്ന് ബസും ലോറിയും തലകീഴായി മറിയുകയായിരുന്നു. ബസിലുണ്ടായിരുന്നവർക്കും ലോറി ഡ്രൈവർക്കും പരിക്കേറ്റു. ഗവൺമെന്‍റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് മുന്നിൽ വെള്ളിയാഴ്ച രാവിലെ 10 മണിയോടെയായിരുന്നു അപകടം. സ്കൂൾ പ്രവർത്തനം ആരംഭിച്ച ശേഷമാണ് അപകടമുണ്ടായത്. അതിനാൽ വലിയ അപകടം ഒഴിവായി. ലോറി അമിത വേഗതയിലാണ് വന്നതെന്ന് നാട്ടുകാർ ആരോപിച്ചു.

Read More

ജാവ: കളിക്കുന്നതിനിടെ ജലാശയത്തിൽ വീണ് കാണാതായ നാല് വയസുകാരന്‍റെ മൃതദേഹം തിരികെ കൊണ്ടുവന്ന് മുതല. ഇന്തോനേഷ്യയിലെ ജാവ അഴിമുഖത്തിന് സമീപം കളിക്കുന്നതിനിടെയാണ് നാല് വയസുകാരൻ ജലാശയത്തിൽ വീണത്. കഴിഞ്ഞ രണ്ട് ദിവസമായി പ്രദേശത്ത് സുരക്ഷാ ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തുകയായിരുന്നു.  എന്നാൽ കുട്ടിയുടെ മൃതദേഹം കണ്ടെത്താൻ കഴിയാതെ വന്നതോടെ തിരച്ചിൽ അവസാനിപ്പിക്കാൻ ഒരുങ്ങുന്നതിനിടെയാണ് ഒരു മുതല കുട്ടിയുടെ മൃതദേഹം പുറത്ത് ചുമന്ന് ജലാശയത്തിലൂടെ വരുന്നത് സുരക്ഷാ ഉദ്യോഗസ്ഥർ ശ്രദ്ധിച്ചത്. സെക്യൂരിറ്റി ജീവനക്കാരുടെ ബോട്ടിനടുത്തെത്തിയ മുതല കുട്ടിയുടെ മൃതദേഹം വെള്ളത്തിൽ ഉപേക്ഷിച്ച് മടങ്ങി. ഉദ്യോഗസ്ഥർ ഉടൻ തന്നെ മൃതദേഹം വെള്ളത്തിൽ നിന്ന് കരയിലെത്തിച്ചു. മുഹമ്മദ് സിയാദ് എന്ന നാല് വയസുകാരനാണ് മരിച്ചത്. ഈസ്റ്റ് കലിമന്‍റൺ സേർച്ച് ആൻഡ് റെസ്ക്യൂ ഏജൻസി അംഗങ്ങളാണ് രണ്ട് ദിവസമായി പ്രദേശത്ത് തിരച്ചിൽ നടത്തിയത്. എന്നാൽ കുട്ടിയെ കണ്ടെത്താൻ കഴിയാതായതോടെ എല്ലാവരും നിരാശരായി. അപ്പോഴാണ് മുതല ശരീരവുമായി ജലാശയത്തിലൂടെ കടന്നുവന്നത്. അത് എല്ലാവരെയും അതിശയിപ്പിച്ചു. കുട്ടിയുടെ ശരീരത്തിൽ ഒരിടത്തും മുറിവുകളില്ലെന്നും…

Read More

കോഴിക്കോട്: പഴകിയ ഭക്ഷണം പിടിച്ചെടുക്കുന്നതടക്കമുള്ള തുടർ നടപടികൾ വേഗത്തിലാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിൽ നിയമ വിഭാഗം തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ലൈസൻസ് റദ്ദാക്കിയാൽ അതേ സ്ഥാപനം മറ്റൊരു സ്ഥലത്ത് തുടങ്ങാൻ അനുവദിക്കില്ല. സ്ഥാപനം പുനഃസ്ഥാപിക്കാൻ ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ അനുമതി വേണം. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ സാധ്യമായതെല്ലാം ചെയ്യും. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് മന്ത്രി അറിയിച്ചു.

Read More