തൃശൂർ: തൃശൂരിലെ ഏഴ് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. തൃശൂർ നഗരത്തിൽ കോർപ്പറേഷൻ ആരോഗ്യവിഭാഗം ഹോട്ടലുകളിൽ മിന്നൽ പരിശോധന നടത്തിയതിനെ തുടർന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. നഗരത്തിലെ 45 ഹോട്ടലുകളിലാണ് റെയ്ഡ് നടത്തിയത്. ഇതിൽ ഏഴിടത്തു നിന്ന് പഴകിയ ഭക്ഷണം കണ്ടെത്തി.
ആമ്പക്കാടൻ ജംഗ്ഷനിലെ അറേബ്യൻ ഗ്രിൽ, മിഷൻ കോട്ടേഴ്സിലെ ഹോട്ടൽ ഈറ്റില്ലം, വികാസ് ബാബു സ്വീറ്റ്സ്, നേതാജി ഹോട്ടൽ ചേറൂർ, പ്രിയ ഹോട്ടൽ കൊക്കാലെ, ചന്ദ്രമതി ഹോസ്പിറ്റൽ കാന്റീൻ, എംജി റോഡിലെ ചന്ദ്ര ഹോട്ടൽ തുടങ്ങിയ ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്.