Author: News Desk

മുംബൈ: പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് മഹാരാഷ്ട്ര ഗവർണറായി നിയമിതനായേക്കും. നിലവിൽ സംസ്ഥാന ഗവർണറായ ഭഗത് സിംഗ് കോഷിയാരി സ്ഥാനമൊഴിയാൻ സന്നദ്ധത അറിയിച്ചതിനു പിന്നാലെയാണ് അമരീന്ദർ സിംഗിനെ പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ വന്നത്. പ്രതിപക്ഷത്തിന്‍റെ കടുത്ത വിമർശനം നേരിടുന്ന കോഷിയാരിയുടെ രാജിയാവശ്യം വളരെക്കാലമായി ഉയർന്നിരുന്നു. തിങ്കളാഴ്ച കോഷിയാരി രാജി സന്നദ്ധത അറിയിക്കുകയും ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ധരിപ്പിച്ചതായി അറിയിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കോഷിയാരിയുടെ പിൻഗാമിയെക്കുറിച്ചുള്ള ചർച്ചകളും അഭ്യൂഹങ്ങളും പരന്നത്. 81 കാരനായ കോഷിയാരി 2019 സെപ്റ്റംബറിലാണ് മഹാരാഷ്ട്ര ഗവർണറായി ചുമതലയേറ്റത്. പ്രധാനമന്ത്രിയുടെ സമീപകാല മുംബൈ സന്ദർശന വേളയിൽ, എല്ലാ രാഷ്ട്രീയ ഉത്തരവാദിത്തങ്ങളും വിട്ടൊഴിയാനും ശിഷ്ടകാലം വായന, എഴുത്ത്, മറ്റ് പ്രവർത്തനങ്ങൾ എന്നിവയ്ക്കായി ചെലവഴിക്കാനുമുള്ള ആഗ്രഹം അറിയിച്ചു. പ്രധാനമന്ത്രിയിൽ നിന്ന് തനിക്ക് എല്ലായ്പ്പോഴും സ്നേഹവും പരിഗണനയും ലഭിച്ചിട്ടുണ്ട്. ഈ വിഷയത്തിലും അദ്ദേഹത്തിൽ നിന്ന് സമാനമായ അനുഭവം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് രാജ്ഭവൻ പുറത്തിറക്കിയ പ്രസ്താവനയിൽ കോഷിയാരി പറഞ്ഞു.

Read More

ഗുണ്ടൂർ : അഞ്ചാം ക്ലാസ്സിൽ പഠനം നിർത്തിയ 42കാരനായ മണിമേല ശിവശങ്കരൻ കണ്ടെത്തിയത് രേഖകളിൽപോലും ഇല്ലാത്ത അപ്രത്യക്ഷമായ അഞ്ഞൂറോളം ഗ്രാമങ്ങൾ. ഗുണ്ടൂർ പട്ടണത്തിലെ സ്വകാര്യ ട്രാൻസ്പോർട്ട് കമ്പനിയിൽ ചുമട്ടുതൊഴിലാളിയായി ജോലി ചെയ്ത് കൊണ്ടാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്. രേഖകളിൽ കണ്ടെത്താനാകാത്ത 14ആം നൂറ്റാണ്ടിലെ പ്രശസ്ത തെലുങ്ക് കവി ശ്രീനാഥയുടെ കവിതകളിലെ ബോഡ്ഡുപ്പള്ളി എന്ന ഗ്രാമം കവിതകളിലെ സൂചനകൾ ഉപയോഗിച്ചാണ് അദ്ദേഹം കണ്ടെത്തിയത്. കൂടാതെ എഡി 31ആം നൂറ്റാണ്ടിലെ നാഗാർജുനി കോട്ടയിലെ ബ്രാഹ്മി ലിപിയിൽ പരാമർശിച്ചിരിക്കുന്ന നിഗഡിഗല്ലു, റാണിമാർ സതി ആചരിച്ചിരുന്ന ദദ്ദനലപ്പാട് ഗ്രാമം എന്നിവയെല്ലാം എടുത്തു പറയേണ്ട കണ്ടെത്തലുകളാണ്. 12ആം ക്ലാസ്സ്‌ വരെ പഠിച്ച ഭാര്യ ലക്ഷ്മി, സുഹൃത്തുക്കൾ എന്നിവരുടെ സഹായത്തോടെ രചിച്ച ഗ്രാമലൂ അഥവാ ഗുണ്ടൂരിലെ കാണാതായ ഗ്രാമങ്ങൾ എന്ന പുസ്തകം നിരവധി സർവകലാശാലകളുടെ ശ്രദ്ധയാകർഷിച്ചു. ബ്രിട്ടീഷ് ഭരണ കാലഘട്ടത്തിലെ കയ്യെഴുത്ത് പ്രതികൾ, പുരാതന കവിതകൾ, റവന്യു രേഖകൾ, പഴയ ഭൂപടങ്ങൾ എന്നിവയെല്ലാം അദ്ദേഹം ഗവേഷണത്തിനായി ഉപയോഗിക്കുന്നു.

Read More

തിരുവനന്തപുരം: ബിബിസി ഡോക്യുമെന്‍ററിയിൽ നരേന്ദ്ര മോദി അനുകൂല പരാമർശം നടത്തിയതിനെ തുടർന്ന് രാജിവച്ച അനിൽ ആന്‍റണിക്ക് പകരം പി. സരിനെ നിയമിച്ച് കോൺഗ്രസ്. കെ.പി.സി.സി ഡിജിറ്റൽ മീഡിയ കൺവീനർ സ്ഥാനമാണ് ഡോ.സരിന് നൽകുക. കമ്മിറ്റി പുനഃസംഘടിപ്പിക്കാനും ധാരണയായിട്ടുണ്ട്. രാഹുൽ മാങ്കൂട്ടത്തിൽ, ബി.ആർ.എം ഷഫീർ, നിഷ സോമൻ, ടി.ആർ രാജേഷ്, താര ടോജോ അലക്സ്, വീണ നായർ എന്നിവരെയാണ് സജീവ അംഗങ്ങളായി പരിഗണിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസം ഉണ്ടാകും. നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലം മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നു സരിൻ. ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസിയുടെ രണ്ട് എപ്പിസോഡുകളുള്ള ഡോക്യുമെന്‍ററി വിവാദമായിരുന്നു. കേന്ദ്രസർക്കാർ ഡോക്യുമെൻ്ററിക്ക് വിലക്കേർപ്പെടുത്തിയപ്പോൾ ഡോക്യുമെന്‍ററി പ്രദർശിപ്പിക്കുമെന്ന് കോൺഗ്രസ് വെല്ലുവിളിച്ച സമയത്താണ് ബി.ജെ.പിക്കും മോദിക്കും അനുകൂലമായുള്ള പരാമർശം അനിൽ ആൻ്റണി നടത്തിയത്. തുടർന്ന് പാർട്ടിക്കുള്ളിൽ നിന്ന് വലിയ പ്രതിഷേധം നേരിട്ടതിനാൽ അദ്ദേഹം സ്ഥാനം രാജിവക്കുകയായിരുന്നു.

Read More

കൊല്ലം: ചവറയിൽ 21 കാരന്‍റെ മൃതദേഹവുമായി പൊലീസ് സ്റ്റേഷൻ ഉപരോധിച്ച് ബന്ധുക്കൾ. ചവറ സ്വദേശി അശ്വന്തിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചതിന്‍റെ പിറ്റേന്നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് ക്യാമ്പിലെ അസിസ്റ്റന്‍റ് കമാൻഡന്‍റിന്‍റെ മകളെ ശല്യം ചെയ്തുവെന്ന പരാതിയിലാണ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് അശ്വന്തിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് ചോദ്യം ചെയ്യുകയും തുടർന്ന് മാനസികമായി പീഡിപ്പിക്കുകയും ചെയ്തതിനെ തുടർന്നാണ് യുവാവ് ആത്‍മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിച്ചു. തുടർന്ന് അശ്വന്തിന്‍റെ മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും രാഷ്ട്രീയ പ്രവർത്തകരും പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. ചവറ എം.എൽ.എ സുജിത് വിജയൻ പിള്ള ബന്ധുക്കളുമായി സംസാരിക്കുകയും കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. തുടർന്ന് മൃതദേഹം സംസ്കാരത്തിനായി സ്റ്റേഷനിൽ നിന്ന് കൊണ്ടുപോവുകയായിരുന്നു.

Read More

മുംബൈ: ജനുവരി 30, 31 തീയതികളിൽ നടത്താനിരുന്ന ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് മാറ്റിവച്ചു. ചീഫ് ലേബർ കമ്മീഷണറുമായി ജീവനക്കാരുടെ സംഘടനകൾ നടത്തിയ ചർച്ചയിലാണ് തീരുമാനം. ഈ മാസം 31ന് വീണ്ടും ചർച്ച നടത്താനും ധാരണയായി. ശമ്പള പെൻഷൻ ആനുകൂല്യങ്ങളിലെ കാലാനുസൃതമായ വർദ്ധനവാണ് ജീവനക്കാരുടെ ആവശ്യം.

Read More

തിരുവനന്തപുരം: ചിന്ത ജെറോമിന്‍റെ ഗവേഷണ പ്രബന്ധത്തിൽ ഗുരുതര പിശക്. മലയാളത്തിലെ ഏറ്റവും പ്രശസ്തമായ കവിതകളിലൊന്നായ വാഴക്കുലയുടെ രചയിതാവിന്‍റെ പേര് തെറ്റായിയാണ് രേഖപ്പെടുത്തിയിരുന്നത്. കേരള സർവകലാശാലയുടെ പ്രോ വൈസ് ചാൻസലറായിരുന്ന പി.പി. അജയകുമാറിന്‍റെ മേൽനോട്ടത്തിലാണ് ചിന്ത ഗവേഷണം പൂർത്തിയാക്കിയത്. ചിന്താ ജെറോമിന്‍റെ ഗവേഷണ പ്രബന്ധത്തിന്‍റെ ആദ്യ അധ്യായത്തിൽ തന്നെ വാഴക്കുല ബൈ വൈലോപ്പിള്ളി എന്നാണ് എഴുതിയിരുന്നത്. ചങ്ങമ്പുഴയുടെ വാഴക്കുല മലയാളത്തിലെ എക്കാലത്തെയും മികച്ചതും ജനപ്രിയവുമായ കവിതകളിലൊന്നാണ്. ജന്മി ഭരണത്തിനെതിരായ ശക്തമായ വിമർശനമായും ഈ കവിത കണക്കാക്കപ്പെടുന്നു. ഇടതുപക്ഷ ചിന്തയുടെ സമരഗാനങ്ങളിലൊന്നായും അതു മാറിയിരുന്നു. ഇന്നും മലയാളികളുടെ മനസ്സിൽ തങ്ങിനിൽക്കുന്ന ഒരു സാഹിത്യ കൃതിയാണിത്. നവലിബറൽ കാലത്തെ മലയാള കച്ചവട സിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറ എന്ന വിഷയത്തിലാണ് ചിന്ത ഗവേഷണം നടത്തിയത്. ഇംഗ്ലിഷ് സാഹിത്യവും ഭാഷയും എന്ന വകുപ്പിന് കീഴിലായിരുന്നു പഠനം. 2021ൽ ചിന്ത ജെറോം ഡോക്ടറേറ്റ് നേടി. കമ്യൂണിസ്റ്റ് പ്രസ്ഥാനവും പ്രത്യയശാസ്ത്രങ്ങളും രൂപപ്പെടുത്തിയ ജാതിരഹിത സമൂഹം എന്ന കാഴ്ചപ്പാടിൽ പ്രിയദർശന്‍റെയും രഞ്ജിത്തിന്‍റെയും സിനിമകൾ…

Read More

ന്യൂഡല്‍ഹി: 55 യാത്രക്കാരെ കയറ്റാതെ ബെംഗളൂരു വിമാനത്താവളത്തില്‍നിന്നും പറന്ന ഗോ ഫസ്റ്റ് വിമാനക്കമ്പനിക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി ഡിജിസിഎ. ടിക്കറ്റെടുത്ത് കാത്തുനിന്ന എല്ലാ യാത്രക്കാരെയും കയറ്റാതെയാണ് ജനുവരി 9ന് ബെംഗളൂരു-ഡല്‍ഹി വിമാനം പുറപ്പെട്ടത്. ഡിജിസിഎ നൽകിയ കാരണം കാണിക്കൽ നോട്ടീസിനോടുള്ള എയർലൈനിന്‍റെ പ്രതികരണം വിശദമായി പരിശോധിച്ച ശേഷമാണ് പിഴ ചുമത്തിയത്. വിമാനത്തില്‍ യാത്രക്കാരെ കയറ്റുന്നത് സംബന്ധിച്ച് ജീവനക്കാരും എയർപോർട്ട് ടെർമിനൽ കോർഡിനേറ്ററും തമ്മിൽ ആശയവിനിമയം നടത്തുന്നതിലുണ്ടായ വീഴ്ച അടക്കമുള്ളവ മൂലമാണ് ഇത്തരത്തിൽ സംഭവിച്ചതെന്ന് ഗോ ഫസ്റ്റ് വിശദീകരണം നല്‍കിയിരുന്നു. എന്നാൽ ഗ്രൗണ്ട് ഹാൻഡ്ലിംഗ് ശരിയായി ക്രമീകരിക്കുന്നതിൽ അടക്കമുള്ളവയിൽ വിമാനക്കമ്പനിക്ക് വീഴ്ചയുണ്ടായതായി ഡിജിസിഎ കണ്ടെത്തി. നിയമലംഘനം കണ്ടെത്തിയതിനെ തുടർന്നാണ് പിഴ ചുമത്തിയത്. വിമാനത്തിൽ കയറേണ്ടിയിരുന്ന യാത്രക്കാരെ നാലു ബസുകളിലായാണ് കൊണ്ടുപോയത്. വിമാനം ടേക്ക് ഓഫ് ചെയ്യുമ്പോൾ ഒരു ബസിലെ അമ്പതോളം യാത്രക്കാർ കയറാനുള്ള ഊഴത്തിനായി കാത്തിരിക്കുകയായിരുന്നു. ഇതിനെ തുടർന്ന് യാത്രക്കാർ സോഷ്യൽ മീഡിയയിൽ വ്യാപക പരാതി ഉന്നയിച്ചിരുന്നു. പ്രധാനമന്ത്രിയെയും വ്യോമയാന…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ന്യായമായ നികുതി വർദ്ധന നടപ്പാക്കുമെന്നും ജനം അത് സ്വീകരിക്കുമെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിൽ വരുമാനം വർദ്ധിപ്പിക്കും. കിഫ്ബി വഴി വൻകിട പദ്ധതികൾ പ്രഖ്യാപിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. 1960ലോ 1970ലോ ഉണ്ടായിരുന്ന അതേ നികുതി ഇപ്പോൾ വാങ്ങാൻ കഴിയില്ല. പെൻഷൻ പ്രായം വർദ്ധിപ്പിക്കാൻ ബഡ്ജറ്റിൽ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി മൂന്നിന് കെ എൻ ബാലഗോപാൽ തന്‍റെ മൂന്നാമത്തെ ബജറ്റ് അവതരിപ്പിക്കും. ഫെബ്രുവരി 10 വരെ സമ്മേളിക്കുന്ന സഭ മാർച്ച് 27ന് പുനരാരംഭിക്കുകയും മാർച്ച് 30 നകം ബജറ്റ് പാസാക്കി പിരിയുകയും ചെയ്യും.

Read More

ന്യൂ ഡൽഹി: കഴിഞ്ഞ 10 വർഷത്തിനിടയിൽ ഏറ്റവും ഉയർന്ന നിലയിലെത്തിയ ഗോതമ്പിൻ്റെയും ആട്ടയുടെയും വില കുറക്കുന്നതിനായി 30 ലക്ഷം ടൺ ഗോതമ്പ് പൊതുവിപണിയിൽ വിൽക്കാൻ കേന്ദ്രം. അവശ്യവസ്തുക്കളുടെ വിലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. ഓപ്പൺ മാർക്കറ്റ് സെയിൽ സ്കീമിന് കീഴിലെ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എഫ്സിഐ) സ്റ്റോക്കിൽ നിന്ന് ഇ-ലേലത്തിലൂടെ ഗോതമ്പിന്‍റെ വിൽപ്പന അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ തുടങ്ങും. മാവ് മില്ലർമാർ, വ്യാപാരികൾ തുടങ്ങി, ഗോതമ്പ് മൊത്തത്തിൽ  വാങ്ങുന്നവർക്ക് ക്വിന്‍റലിന് 2,350 രൂപ നിരക്കിൽ നൽകും. എന്നാൽ, ഗതാഗതച്ചെലവ് വാങ്ങുന്നവർ വഹിക്കണം. പരമാവധി വില പറയുന്ന ലേലക്കാർക്ക് ഗോതമ്പ് ലഭിക്കും. കുറച്ച് ആളുകൾക്ക് മാത്രമായി മുഴുവൻ ഗോതമ്പും ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ, വാങ്ങുന്നയാൾക്ക് പരമാവധി 3,000 ടൺ മാത്രമേ അനുവദിക്കൂ. ഇതിനർത്ഥം ഒരു എഫ്സിഐ മേഖലയിൽ നിന്ന് ഒരാൾക്ക് പരമാവധി 3,000 ടൺ ലേലത്തിൽ അനുവദിക്കും.

Read More

ന്യൂഡൽഹി: ബിബിസി ഡോക്യുമെന്‍ററി പ്രദർശിപ്പിക്കാനുള്ള നീക്കത്തിൽ തടയിട്ട് ഡൽഹി സർവകലാശാലയും അംബേദ്കർ സർവകലാശാലയും. ഡൽഹി സർവകലാശാല കാമ്പസിലെ കൂട്ടം ചേരലും വിലക്കി. സർവകലാശാലയ്ക്കുള്ളിലെ പൊതുസ്ഥലത്ത് പ്രദർശനം അനുവദിക്കില്ല. എന്നാൽ വിദ്യാർത്ഥികൾക്ക് അവരുടെ ഫോണിലോ ലാപ്ടോപ്പിലോ വീഡിയോ കാണാമെന്നും സർവകലാശാല അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ പോലീസിന്‍റെ സഹായം തേടിയതായി ഡൽഹി സർവകലാശാല പ്രോക്ടർ രജ്നി അബ്ബി പറഞ്ഞു. അനുമതിയില്ലാത്തതിനാൽ ഡോക്യുമെന്‍ററി പ്രദർശിപ്പിക്കാൻ കഴിയില്ല. പോലീസ് ആവശ്യമായ നടപടി സ്വീകരിക്കട്ടെയെന്നും അവർ പറഞ്ഞു. പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഡോക്യുമെന്‍ററി കാമ്പസിൽ പ്രദർശിപ്പിക്കുമെന്ന് എൻഎസ്‌യു ആണ് പ്രഖ്യാപിച്ചിരുന്നത്. അംബേദ്കർ സർവകലാശാലയിൽ പ്രദർശനങ്ങൾ വിലക്കുകയും വൈദ്യുതി വിച്ഛേദിക്കുകയും ചെയ്തു. വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തു. ജെഎൻയുവിൽ ഡോക്യുമെന്‍ററി പ്രദർശിപ്പിച്ചതിന് പിന്നാലെയുണ്ടായ സംഘർഷത്തെ തുടർന്നാണ് മറ്റ് സർവകലാശാലകളിൽ ഡോക്യുമെന്‍ററിയുടെ പ്രദർശനം തടയാൻ നീക്കം ആരംഭിച്ചത്. ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിലും പ്രദർശനം തടഞ്ഞിരുന്നു.

Read More