- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
മുംബൈ: ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് ഓഹരി മൂല്യം ഇടിഞ്ഞതിന് പിന്നാലെ ഗൗതം അദാനിക്ക് വീണ്ടും തിരിച്ചടി. ഫോബ്സിന്‍റെ ലോകത്തിലെ ഏറ്റവും ധനികരുടെ പട്ടികയിൽ ഗൗതം അദാനി ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അദാനി ഗ്രൂപ്പ് ഓഹരി വില പെരുപ്പിച്ചുകാട്ടുന്നുവെന്ന യുഎസ് ഫോറൻസിക് ധനകാര്യ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗിന്‍റെ റിപ്പോർട്ട് പുറത്തുവരുന്നതിനു മുമ്പ് അദാനി പട്ടികയിൽ മൂന്നാം സ്ഥാനത്തായിരുന്നു. വെള്ളിയാഴ്ചത്തെ കണക്കുകൾ പ്രകാരം അദാനിയുടെ ആസ്തി 96.5 ബില്യൺ ഡോളറാണ്. സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റുചെയ്ത അദാനി ഗ്രൂപ്പിന്‍റെ കമ്പനികളുടെ മൂല്യത്തിൽ കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ ഏകദേശം 4.17 ലക്ഷം കോടിയുടെ കുറവാണ് ഉണ്ടായത്. അദാനി ഗ്രൂപ്പിന്‍റെ ലിസ്റ്റുചെയ്ത ഏഴ് കമ്പനികളുടെ ഓഹരികളും വെള്ളിയാഴ്ച കനത്ത നഷ്ടം നേരിട്ടു. റിപ്പോർട്ടിൽ ഉറച്ചുനിൽക്കുന്നുവെന്ന ഹിൻഡൻബർഗിന്‍റെ പ്രസ്താവന നഷ്ടത്തിന്‍റെ ആഘാതം വർദ്ധിപ്പിച്ചു. അദാനി ടോട്ടൽ ഗ്യാസിന്‍റെ ഓഹരികൾ 20 % ഇടിഞ്ഞു. അദാനി ട്രാൻസ്മിഷൻ 19.99 %വും അദാനി ഗ്രീൻ എനർജി 19.99 %വും അദാനി എന്‍റർപ്രൈസസ് 18.52…
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ പുതിയ കാർഷിക രീതികൾ പഠിക്കാൻ കേരള സംഘത്തെ ഇസ്രായേലിലേക്ക് അയക്കുന്നതിനെതിരെ സമർപ്പിച്ച ഹർജി തള്ളി ഹൈക്കോടതി. കേരള കൃഷിമന്ത്രിയുടെയും സംഘത്തിൻ്റെയും ഇസ്രയേൽ യാത്ര ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്. വിദേശയാത്ര ആവശ്യമാണെങ്കിൽ നയപരമായി തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാരിന് അവകാശമുണ്ടെന്ന് നിരീക്ഷിച്ചാണ് ഹർജി തള്ളിയത്. സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിൽ കർഷകർക്ക് നൽകാനുള്ള കുടിശ്ശിക തീർക്കാതെ മന്ത്രിയും സംഘവും വിദേശയാത്ര നടത്തുന്നതിനെതിരെയായിരുന്നു ഹർജി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമെന്ന് ആവർത്തിക്കുന്നതിനിടെയാണ് 2 കോടി രൂപ മുടക്കി മന്ത്രിയും കർഷകരും അടങ്ങുന്ന സംഘം ഇസ്രയേൽ യാത്ര നടത്തുന്നത്.
പോച്ചെഫ്സ്ട്രൂം: ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന അണ്ടർ 19 വനിതാ ക്രിക്കറ്റ് ലോകകപ്പിൽ ന്യൂസിലൻഡിനെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ. എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ് 9 വിക്കറ്റ് നഷ്ടത്തിൽ 107 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 14.2 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണർ ശ്വേത സെഹ്‍റാവത്ത് അർധസെഞ്ച്വറി നേടി പുറത്താകാതെ നിന്നു. 45 പന്തിൽ 61 റൺസാണ് താരം നേടിയത്. ക്യാപ്റ്റൻ ഷെഫാലി വർമ്മയ്ക്ക് കഴിവ് മുഴുവൻ പുറത്തെടുക്കാനായില്ല. ഒമ്പത് പന്തിൽ 10 റൺസ് മാത്രമാണ് ഇന്ത്യൻ ക്യാപ്റ്റനു നേടാനായത്. സൗമ്യ തിവാരി 22 റണ്‍സെടുത്ത് പുറത്തായി. ആദ്യം ബാറ്റ് ചെയ്ത ജോർജിയ പ്ലിമ്മറാണ് കിവീസിന്‍റെ ടോപ് സ്കോറർ. 32 പന്തിൽ 35 റൺസെടുത്താണ് താരം പുറത്തായത്. ഇസബെല്ല ഗെസ് (22 പന്തിൽ 26), ഇസി ഷാർപ് (14 പന്തിൽ 13), കെയ്ൽ നൈറ്റ് (11 പന്തിൽ 12) എന്നിവരാണ് ന്യൂസിലൻഡിനായി സ്കോർ…
ശ്രീനഗര്‍: സുരക്ഷാ കാരണങ്ങളാൽ ഭാരത് ജോഡോ യാത്ര നിര്‍ത്തി വെക്കേണ്ടിവന്നതിന് വന്നതിന് പിന്നാലെ പൊലീസിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നതിനെതിരെ തനിക്ക് പ്രവർത്തിക്കാൻ കഴിയില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. തുരങ്കം കടക്കുന്നതിനിടെ വലിയ ജനക്കൂട്ടം എത്തിയതിനെ തുടർന്നാണ് താൽക്കാലികമായി യാത്ര ബെനിഹാലിൽ വച്ച് നിർത്തിയത്. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടുവെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. തുരങ്കത്തിൽ പ്രവേശിച്ചയുടനെ പൊലീസ് സന്നാഹം തകരാറിലായി. തന്‍റെ സുരക്ഷാ ഉദ്യോഗസ്ഥർ ആശങ്ക പ്രകടിപ്പിച്ചതിനെത്തുടർന്ന് യാത്ര നിർത്തേണ്ടിവന്നു. യാത്രയ്ക്ക് സുരക്ഷ ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്‍റെ ഉത്തരവാദിത്തമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ജനക്കൂട്ടത്തെ കൈകാര്യം ചെയ്യുന്നതിൽ ഗുരുതര വീഴ്ചയുണ്ടായെന്ന് കോൺഗ്രസും ആരോപിച്ചു. മുന്നറിയിപ്പില്ലാതെ സുരക്ഷാ ഉദ്യോഗസ്ഥരെ പിൻവലിച്ചെന്നും അരമണിക്കൂറോളം രാഹുൽ ഗാന്ധിക്ക് മുന്നോട്ട് പോകാൻ കഴിഞ്ഞില്ലെന്നും കോൺഗ്രസ് ആരോപിച്ചു.
തിരുവനന്തപുരം: സ്റ്റാർട്ടപ്പ് മേഖലയിൽ വീണ്ടും അന്താരാഷ്ട്ര അംഗീകാരം കരസ്ഥമാക്കി കേരള സ്റ്റാർട്ടപ്പ് മിഷൻ. സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥയുടെ 2021-22 ആഗോള പഠനത്തിൽ ലോകത്തിലെ മികച്ച അഞ്ച് പൊതു / സ്വകാര്യ ബിസിനസ് ഇൻകുബേറ്ററുകളിൽ ഒന്നായി കേരള സ്റ്റാർട്ടപ്പ് മിഷൻ തെരഞ്ഞെടുക്കപ്പെട്ടു. 2021-22ൽ 1895 സ്ഥാപനങ്ങളെ വിലയിരുത്തിയ ലോക ബെഞ്ച്മാർക്ക് പഠനത്തിൽ കേരള സ്റ്റാർട്ടപ്പ് മിഷൻ മികച്ച നേട്ടം കൈവരിച്ചതായി മന്ത്രി പി രാജീവ് പറഞ്ഞു. വെർച്വൽ ഇൻകുബേഷൻ പ്രോഗ്രാം, സ്റ്റാർട്ടപ്പുകൾക്ക് നൽകുന്ന ഇൻകുബേഷൻ പിന്തുണ, സ്റ്റാർട്ടപ്പ് സീഡ് ഫണ്ടിംഗ് സിസ്റ്റം തുടങ്ങിയ ഘടകങ്ങൾ ഈ അംഗീകാരം നേടുന്നതിൽ നിർണായക പങ്ക് വഹിച്ചു. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് ഹബ്ബ് സ്ഥാപിച്ചും സർവകലാശാലകളിൽ ഇൻകുബേഷൻ സെന്‍ററുകൾ സ്ഥാപിച്ചും നാടിൻ്റെ വളർച്ചയ്ക്കായി സംസ്ഥാന സർക്കാർ നടത്തിയ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാണിത്. സ്റ്റാർട്ടപ്പുകൾക്ക് അനുകൂലമായ അന്തരീക്ഷം ഉറപ്പുവരുത്തുന്നതിലൂടെ മേഖലയിലേക്ക് കൂടുതൽ നിക്ഷേപം എത്തിയിട്ടുണ്ട്. ഈ അംഗീകാരം സംരംഭകരുടെ നിക്ഷേപ സൗഹൃദ ലക്ഷ്യസ്ഥാനമായി കേരളത്തെ മാറ്റാൻ സഹായിക്കുമെന്നും…
ദുബായ്: യുഎഇയിൽ ശനിയാഴ്ച (നാളെ) വരെ മഴ തുടരുമെന്ന് മുന്നറിയിപ്പ് നൽകി ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം). മേഘാവൃതമായ ആകാശം, മഴയുള്ള കാലാവസ്ഥ, താഴ്ന്ന താപനില എന്നിവ ഇന്ന് രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും കാണാനാകും. എന്നിരുന്നാലും, മഴയുടെ തീവ്രത ബുധൻ, വ്യാഴം ദിവസങ്ങളെ അപേക്ഷിച്ച് കുറവായിരിക്കുമെന്നാണ് പ്രതീക്ഷ. രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും രാവിലെ 5 മണി വരെ നേരിയതും മിതമായതുമായ മഴ രേഖപ്പെടുത്തി. അബുദാബി, അൽ ഐൻ, ഹത്ത, ദുബായ്, ഷാർജ, അജ്മാൻ, ഫുജൈറ, ഉമ്മുൽ ഖുവൈൻ എന്നിവിടങ്ങളിൽ മഴ ഉണ്ടായതായും എൻസിഎം അറിയിച്ചു. ദുബായിലും സമീപ തീരപ്രദേശങ്ങളിലും ഇന്ന് പുലർച്ചെ താപനില 14 മുതൽ 15 ഡിഗ്രി സെൽഷ്യസ് വരെ കുറഞ്ഞു. അൽ മർമൂമിൽ 11 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. യു എ ഇയിൽ പുലർച്ചെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 2.9 ഡിഗ്രി സെൽഷ്യസായിരുന്നു.
മുഹമ്മദ് ഫൈസലിന്‍റെ ശിക്ഷ മരവിപ്പിച്ച സാഹചര്യത്തിൽ ഉപതിരഞ്ഞെടുപ്പിൽ തീരുമാനമെടുക്കണം: കോടതി
ന്യൂഡല്‍ഹി: അയോഗ്യനാക്കപ്പെട്ട ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്‍റെ ശിക്ഷ മരവിപ്പിച്ച സാഹചര്യത്തിൽ ഉപതിരഞ്ഞെടുപ്പ് നടത്തണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ നിർദ്ദേശിച്ച് സുപ്രീം കോടതി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് നിർദേശം നൽകിയത്. ശിക്ഷിക്കപ്പെട്ടതിന് തൊട്ടുപിന്നാലെ ഫൈസലിനെ പാർലമെന്‍റിൽ നിന്ന് അയോഗ്യനാക്കിയതിനെ സുപ്രീം കോടതി വിമർശിച്ചു. ലക്ഷദ്വീപ് ലോക്സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 27 നു നടത്തുമെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. വധശ്രമക്കേസിൽ ഫൈസലിന്‍റെ ശിക്ഷ കേരള ഹൈക്കോടതി സ്റ്റേ ചെയ്തതിനാൽ ഉപതിരഞ്ഞെടുപ്പ് സ്റ്റേ ചെയ്യണമെന്ന് ഫൈസലിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകരായ കപിൽ സിബലും, കെ.ആര്‍ ശശിപ്രഭും വാദിച്ചു. ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി വിധിയുടെ പകർപ്പ് അഭിഭാഷകർ കോടതിക്ക് കൈമാറി. എംപിയെ അയോഗ്യനാക്കിയതിനെ തുടർന്ന് സീറ്റ് ഒഴിഞ്ഞുകിടക്കുകയാണെന്ന് ലോക്സഭാ സെക്രട്ടേറിയറ്റ് അറിയിച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മനീന്ദർ സിംഗ് സുപ്രീം കോടതിയെ അറിയിച്ചു. ഹർജിയിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ നടത്തിയ പരുഷമായ പരാമർശങ്ങൾ…
തുതിപേട്ട്: പുതുച്ചേരിയോട് സമനില വഴങ്ങിയതോടെ കേരളത്തിന്‍റെ രഞ്ജി ട്രോഫി പ്രതീക്ഷകൾ അസ്തമിച്ചു. എലൈറ്റ് ഗ്രൂപ്പ് സിയുടെ ഫൈനൽ പോരാട്ടത്തിൽ നാലാം ദിവസം മത്സരം സമനിലയിൽ അവസാനിച്ചു. പുതുച്ചേരി രണ്ടാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 279 റൺസെടുത്തു. ഓപ്പണർ ജെ എസ് പാണ്ഡെ (212 പന്തിൽ 102) സെഞ്ച്വറിയും കൃഷ്ണ (83 പന്തിൽ 94) അർധസെഞ്ചുറിയും പുതുച്ചേരിക്കായി രണ്ടാം ഇന്നിംഗ്സിൽ നേടി. പുതുച്ചേരിക്ക് വേണ്ടി പികെ ദോഗ്രയും അർധസെഞ്ചുറി നേടി. 115 പന്തിൽ 55 റൺസാണ് താരം നേടിയത്. രണ്ടാം ഇന്നിംഗ്സ് കൂടി ചേരുമ്പോൾ പുതുച്ചേരിക്ക് 364 റൺസിന്‍റെ ലീഡ് ആണ്. ആദ്യ ഇന്നിങ്സിൽ പുതുച്ചേരി 371 റൺസ് നേടിയപ്പോൾ കേരളത്തിനു 286 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. പുതുച്ചേരിക്ക് മൂന്ന് പോയിന്‍റും കേരളത്തിനു ഒരു പോയിന്‍റും ലഭിച്ചു. ഇതോടെ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി ജാർഖണ്ഡ് നോക്കൗട്ടിൽ പ്രവേശിച്ചു. ഏഴ് കളികളിൽ നിന്ന് 23 പോയന്‍റാണ് ജാർഖണ്ഡിനുള്ളത്. ഒന്നാം സ്ഥാനത്തുള്ള കർണാടക (35 പോയിന്‍റ്)…
കോഴിക്കോട്: കൊയിലാണ്ടി മുത്താമ്പിയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പൊലീസിൽ കീഴടങ്ങി. പുത്തലത്ത് ലേഖ (42) ആണ് മരിച്ചത്. ലേഖയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്ന് പറഞ്ഞ് ഭർത്താവ് രവീന്ദ്രൻ സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. ഉച്ചയ്ക്ക് 12.45 ഓടെയാണ് രവീന്ദ്രൻ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. തുടർന്ന് പൊലീസ് വീട്ടിലെത്തിയപ്പോൾ ലേഖയെ മരിച്ച നിലയിലാണ് കണ്ടത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം വിശദമായ അന്വേഷണം ആരംഭിക്കും. കൂലിപ്പണിക്കാരനായ രവീന്ദ്രനും ലേഖയും, ലേഖയുടെ തറവാട്ടുവീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഇവർക്ക് ഒരു കുട്ടിയുണ്ട്.
മസ്കത്ത്: മഴ ഉൾപ്പെടെയുള്ള കാലാവസ്ഥാ വ്യതിയാനം മൂലം ഒമാനിൽ ചില മത്സ്യങ്ങളുടെ ലഭ്യതയിൽ കുറവ്. ഇതോടെ വിലയിലും വർദ്ധനവുണ്ടായിട്ടുണ്ട്. ഇത് പരിഹരിക്കാൻ കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം ഇടപെട്ടു. ഫിഷറീസ് മേഖലയുമായും ഫാക്ടറികളുമായും ബന്ധപ്പെട്ടും വിവിധ ഗവർണറേറ്റുകളിലെ മത്സ്യ മാർക്കറ്റുകൾ നിരീക്ഷിച്ചും മത്സ്യലഭ്യത ഉറപ്പാക്കാനാണ് മന്ത്രാലയം ശ്രമിക്കുന്നത്. അടുത്തിടെ ഒമാനിൽ അനുഭവപ്പെടുന്ന ന്യൂനമർദങ്ങൾ മത്സ്യബന്ധന മേഖലയെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. ഒമാനിൽ അനുഭവപ്പെടുന്ന തണുത്ത കാലാവസ്ഥയും മഴയും മത്സ്യബന്ധനത്തിനു പോകുന്നവരെ പ്രതികൂലമായി ബാധിക്കുന്നു. ഈ കാലാവസ്ഥ കാരണം മത്സ്യത്തൊഴിലാളികൾ കടലിൽ പോകാനും മടിക്കുകയാണ്. പലയിടത്തും കടൽ പ്രക്ഷുബ്ധമാവുകയാണ്. പലയിടത്തും കടലിൽ പോകുന്നത് നിരോധിച്ചിട്ടുമുണ്ട്. ഇക്കാരണങ്ങളാലാണ് മത്സ്യബന്ധനത്തിൽ കുറവ് വരുന്നത്. എളുപ്പത്തിൽ ലഭ്യമായിരുന്ന പല മത്സ്യങ്ങളും വിപണിയിൽ ഇപ്പോൾ വിരളമാണ്. മൊത്തക്കച്ചവടക്കാർക്ക് കൂടുതൽ മത്സ്യം പിടിച്ച് വിപണിയിൽ ലഭ്യത വർദ്ധിപ്പിക്കാൻ കഴിയും. നിലവിലുള്ള മത്സ്യത്തിന്‍റെ താൽക്കാലിക ക്ഷാമം പരിഹരിക്കാൻ മത്സ്യ കമ്പനികൾക്കും ഫാക്ടറികൾക്കും കഴിയുമെന്ന് മന്ത്രാലയം അധികൃതർ അറിയിച്ചു.
