Author: News Desk

കൊച്ചി: അഭിഭാഷകൻ സൈബി ജോസ് ഹാജരായ കേസിലെ പ്രതികളുടെ ജാമ്യ ഉത്തരവ് തിരിച്ച് വിളിച്ച് ഹൈക്കോടതി. ഇരയുടെ ഭാഗം കേൾക്കാതെ പ്രതികൾക്ക് ജാമ്യം അനുവദിച്ചതിൽ വീഴ്ചയുണ്ടായെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് സിയാദ് റഹ്മാന്‍റെ നടപടി. നോട്ടീസ് ലഭിച്ചിട്ടും ഇര ഹാജരായില്ലെന്നായിരുന്നു കോടതിയെ അറിയിച്ചത്. അനുകൂല വിധി സമ്പാദിക്കാമെന്ന് അറിയിച്ച് ജസ്റ്റിസ് സിയാദ് റഹ്മാൻ ഉൾപ്പെടെ മൂന്ന് ജഡ്ജിമാരുടെ പേരിൽ അഭിഭാഷകൻ സൈബി ജോസ് കൈക്കൂലി വാങ്ങിയ സംഭവം പൊലീസ് അന്വേഷിക്കുന്നതിനിടെയാണ് പത്തനംതിട്ട സ്വദേശി ബാബു നൽകിയ ഹർജിയിൽ ഹൈക്കോടതിയിൽ അസാധാരണ നടപടി. പട്ടികജാതി പട്ടികവർഗ്ഗ പീഡന നിരോധന നിയമപ്രകാരം റാന്നി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളായ ബൈജു സെബാസ്റ്റ്യൻ, ജിജോ വർഗീസ് എന്നിവർക്ക് ഇരയായ തൻ്റെ വാദം കേൾക്കാതെയാണ് ജാമ്യം അനുവദിച്ചതെന്ന് പരാതിയിൽ പറയുന്നു. അന്ന് പ്രതികൾക്ക് വേണ്ടി സൈബി ജോസ് കിടങ്ങൂർ ഹാജരായെന്നും നോട്ടീസ് ലഭിക്കാത്തത് സംശയാസ്പദമാണെന്നും കോടതി പറഞ്ഞു. തുടർന്ന് 2022 ഏപ്രിൽ 29ന് പുറപ്പെടുവിച്ച ഉത്തരവ്…

Read More

ജറുസലേം: ജറുസലേമിലെ ഒരു ജൂത ദേവാലയത്തിന് നേരെ ആക്രമണം. തോക്കുധാരി എട്ട് പേരെ വെടിവച്ച് കൊന്നു. 10 പേർക്ക് പരിക്കേറ്റു. അക്രമിയെ ഇസ്രയേൽ പോലീസ് വധിച്ചു. വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ നടത്തിയ സൈനിക നടപടിയിൽ 10 പലസ്തീനികൾ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സിനഗോഗിന് നേരെ ആക്രമണമുണ്ടായത്. മരണസംഖ്യ എട്ടായി ഉയർന്നതായി ഇസ്രയേൽ മാധ്യമങ്ങൾ ആണ് റിപ്പോർട്ട് ചെയ്തത്. വെള്ളിയാഴ്ച രാത്രി പ്രാർത്ഥന കഴിഞ്ഞ് സിനഗോഗിൽ നിന്ന് പുറത്തിറങ്ങിയവർക്ക് നേരെയാണ് അക്രമി വെടിയുതിർത്തത്. പലസ്തീൻ വെസ്റ്റ് ബാങ്കിലെ ജെനിനിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ 10 പലസ്തീൻ സിവിലിയൻമാർ കൊല്ലപ്പെട്ടിരുന്നു. പ്രദേശത്തെ കുട്ടികളുടെ ആശുപത്രിക്ക് നേരെയും ഇസ്രായേൽ കണ്ണീർ വാതക ഷെല്ലുകൾ പതിച്ചു. ആക്രമണത്തിന് പദ്ധതിയിട്ട ഹമാസ്, ഇസ്ലാമിക് ജിഹാദ് തീവ്രവാദ ഗ്രൂപ്പുകളിലെ അംഗങ്ങളെ അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് തങ്ങൾ നടത്തിയതെന്ന് ഇസ്രായേൽ സേന അറിയിച്ചു. അതേസമയം, സംഭവം കൂട്ടക്കുരുതിയാണെന്ന് പലസ്തീൻ സർക്കാർ അറിയിച്ചു. കഴിഞ്ഞ ഏപ്രിലിൽ ആരംഭിച്ച തീവ്രവാദ വിരുദ്ധ ആക്രമണങ്ങളുടെ…

Read More

ബെംഗളൂരു: പ്രസംഗത്തിനിടെ വെള്ളപ്പൊക്കത്തെക്കുറിച്ച് സംസാരിക്കാൻ ശ്രമിച്ച സ്വാമിയുടെ കൈയിൽ നിന്ന് മൈക്ക് തട്ടിയെടുത്ത് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ബെംഗളൂരുവിലെ മഹാദേവപുരയിൽ നടന്ന മതചടങ്ങിനിടെയാണ് സംഭവം. പ്രസംഗത്തിനിടെ മണ്ഡലത്തിലെ വെള്ളപ്പൊക്കവും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും ഉന്നയിച്ച ഈശ്വരാനന്ദപുരി സ്വാമിയിൽ നിന്നാണ് മുഖ്യമന്ത്രി മൈക്ക് വാങ്ങിയത്. രാഷ്ട്രീയക്കാരാണ് പ്രശ്നത്തിന് ഉത്തരവാദികളെന്നാണ് സ്വാമി ആരോപിക്കുന്നത്. മൈക്ക് വാങ്ങുന്നതിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. “മഴ പെയ്താൽ ബെംഗളൂരു നഗരം കടുത്ത പ്രശ്നങ്ങൾ നേരിടുകയാണ്. എന്തുകൊണ്ടാണ് അധികാരികൾ നടപടിയെടുക്കുകയും പരിഹരിക്കുകയും ചെയ്യാത്തതെന്ന് എനിക്കറിയില്ല. മഴ പെയ്താൽ എന്താണ് പ്രശ്നമെന്ന് അവർക്ക് മനസ്സിലാകുന്നില്ലേ? പല മുഖ്യമന്ത്രിമാരും ശാശ്വത പരിഹാരം കണ്ടെത്തുമെന്ന് പറഞ്ഞു” സ്വാമി പറഞ്ഞു. ബസവരാജ് ബൊമ്മൈ ഉടൻ തന്നെ മൈക്ക് പിടിച്ചുവാങ്ങി മറുപടി നൽകുകയായിരുന്നു.

Read More

ന്യൂഡൽഹി: വിവിധ ജലവൈദ്യുത പദ്ധതികൾ നടപ്പാക്കുന്നതിൽ പാകിസ്ഥാൻ എതിർപ്പ് അറിയിക്കുന്നതിനാൽ സിന്ധു നദീജല കരാറില്‍ പരിഷ്കരണം ആവശ്യപ്പെട്ട് ഇന്ത്യ. 1960ലാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സിന്ധു നദീജല കരാർ ഒപ്പുവച്ചത്. കരാറിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും വൈദ്യുതി പദ്ധതികൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിൽ പലയിടത്തും തർക്കം നിലനിൽക്കുന്നുണ്ട്. 2015 മുതൽ കിഷെൻഗംഗ, റാറ്റ്ലെ ജലവൈദ്യുത പദ്ധതികളോട് പാകിസ്ഥാൻ എതിർപ്പ് പ്രകടിപ്പിച്ച സാഹചര്യത്തിലാണ് കരാർ പൂർണ്ണമായും പരിഷ്കരിക്കണമെന്ന ഇന്ത്യയുടെ ആവശ്യം. 2017 മുതൽ 2022 വരെ നദീജല കമ്മിഷൻ അഞ്ച് യോഗങ്ങൾ ചേർന്നു. എന്നാൽ തര്‍ക്ക വിഷയങ്ങള്‍ ചർച്ച ചെയ്യാൻ പാകിസ്ഥാൻ വിസമ്മതിച്ചു. “കരാർ നടപ്പാക്കാൻ ഇന്ത്യ തയ്യാറാണ്. ആത്മാർത്ഥമായ ശ്രമങ്ങൾ നടത്തി, പക്ഷേ പാകിസ്ഥാന്‍റെ ഭാഗത്ത് നിന്ന് അത്തരമൊരു നീക്കമുണ്ടായില്ല.” – കഴിഞ്ഞ ബുധനാഴ്ച നദീജല കമ്മിഷണര്‍ വഴി നൽകിയ നോട്ടീസിൽ ഇന്ത്യ പറഞ്ഞു. നോട്ടീസ് അനുസരിച്ച്, 90 ദിവസത്തിനുള്ളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടത്തണം.

Read More

പാലക്കാട്: മലയാളി യുവാവ് പോളണ്ടില്‍ കൊല്ലപ്പെട്ടതായി കുടുംബം. പുതുശ്ശേരി സ്വദേശി ഇബ്രാഹിം ഷെരീഫ് (30) ആണ് മരിച്ചത്. പോളണ്ടിലെ ബാങ്ക് ജീവനക്കാരനായ ഇബ്രാഹിം കഴിഞ്ഞ 24 മുതൽ ഫോണിൽ ലഭ്യമല്ലായിരുന്നു. എംബസിയുമായി ബന്ധപ്പെട്ടപ്പോഴാണ് കൊലപാതക വിവരം വീട്ടുകാർ അറിയുന്നത്. ഇബ്രാഹിം ഷെരീഫിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ അറസ്റ്റ് ചെയ്തതായും എംബസി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി പൊലീസുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് എംബസി അധികൃതർ അറിയിച്ചു.

Read More

തിരുവനന്തപുരം: ഫെബ്രുവരി ഒന്നു മുതൽ മെയ് 31 വരെയുള്ള 4 മാസത്തേക്ക് വൈദ്യുതിക്ക് യൂണിറ്റിന് 9 പൈസ അധിക ചാർജ് ഈടാക്കാന്‍ റെഗുലേറ്ററി കമ്മീഷൻ അനുമതി. ഇന്ധന സർചാർജ് ആയാണിത്. വൈദ്യുതി ഉത്പാദനത്തിനാവശ്യമായ ഇന്ധനവില വർദ്ധനവ് മൂലമുണ്ടാകുന്ന അധികച്ചെലവ് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്നതാണ് ഇന്ധന സര്‍ച്ചാര്‍ജ്. 2022 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ വൈദ്യുതി വാങ്ങാൻ അധികം ചെലവായ 87 കോടി രൂപ ഈടാക്കാനാണ് ബോർഡ് അനുമതി തേടിയത്. കഴിഞ്ഞ രണ്ടുവര്‍ഷവും സർചാർജ് അപേക്ഷകളിൽ കമ്മീഷൻതീരുമാനമെടുത്തിട്ടില്ല. കഴിഞ്ഞ വർഷം ജൂണിൽ യൂണിറ്റിന് 25 പൈസയോളം വർദ്ധിപ്പിച്ചിരുന്നു. ഈ ഉത്തരവിനൊപ്പം, മുൻ കാലയളവുകളിൽ ഇന്ധന സർചാർജ് ഈടാക്കാൻ ബോർഡ് നൽകിയ അപേക്ഷകൾ കമ്മീഷൻ നിരസിച്ചു. 2021 ഒക്ടോബർ മുതൽ ഡിസംബർ വരെ 18.10 കോടി രൂപയാണ് അധികച്ചെലവ്. 2022 ജനുവരി മുതൽ മാർച്ച് വരെ 16.05 കോടിയും.

Read More

തിരുവനന്തപുരം: കെ.പി.സി.സി ഭാരവാഹികൾക്കിടയിൽ ചുമതലമാറ്റം. ജനറൽ സെക്രട്ടറി ജി.എസ് ബാബുവിനെ കെ.പി.സി.സി ഓഫീസ് ചുമതലയിൽ നിന്നും മാറ്റി. സംഘടനാ ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണനാണ് ഓഫീസിന്‍റെ ചുമതല. പകരം ജി.എസ് ബാബുവിനു സേവാദളിന്‍റെ ചുമതല നൽകി. കെ.പി.സി.സി ഓഫീസ് നടത്തിപ്പിനെച്ചൊല്ലി വിമർശനമുയർന്നതിനെ തുടർന്നാണ് നടപടി. തൃത്താല മുൻ എം.എൽ.എ വി.ടി ബൽറാമിനാണ് സോഷ്യൽ മീഡിയ ചുമതല.

Read More

മുംബൈ: പത്താന്‍ എന്ന വിജയ ചിത്രത്തിന്‍റെ ആവേശം ഇരട്ടിയാക്കിയതിൽ സൽമാൻ ഖാനും ഷാരൂഖ് ഖാനും ഒന്നിച്ച് എത്തുന്ന രംഗങ്ങളുണ്ടെന്നതിനും പങ്കുണ്ട്. റിലീസ് ദിവസം വരെ അണിയറ പ്രവർത്തകർ ഇത് നേരിട്ട് വെളിപ്പെടുത്തിയില്ലെങ്കിലും സൽമാന്‍റെ സാന്നിധ്യത്തെ പറ്റി അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നിരുന്നാലും, സൽമാന്‍റെ ചിത്രത്തിലെ അതിഥി വേഷം ചിത്രത്തിന് വളരെ ഗുണം ചെയ്തു. എന്നാൽ പത്താന് ആമിർ ഖാനുമായും ബന്ധമുണ്ടെന്ന് പലർക്കും അറിയില്ല. ആമിറിന്‍റെ മൂത്ത സഹോദരി നിഖത് ഖാൻ ഹെഗ്ഡെ ഷാരൂഖ് ഖാനൊപ്പം പത്താനിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.  ചിത്രത്തിലെ തന്‍റെ പ്രകടനത്തിനുള്ള പ്രശംസകൾക്കും അഭിനന്ദനങ്ങൾക്കും ആരാധകർക്ക് നന്ദി പറഞ്ഞ് നിഖത് ഖാൻ തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ സ്റ്റോറി പോസ്റ്റ് ചെയ്തിരുന്നു. ലവ് ഇമോജി സഹിതം താരം തന്‍റെ സ്റ്റോറിയിൽ ആരാധകരുടെ പോസ്റ്റുകൾ പങ്കുവച്ചു. 

Read More

ആർ.ആർ.ആറിലെ ‘നാട്ടു നാട്ടു’ എന്ന ​ഗാനത്തിന് ലഭിച്ച ​ഗോൾഡൻ ​ഗ്ലോബ് പുരസ്കാരവും 95-ാമത് ഓസ്കർ നാമനിർദേശവും ലഭിച്ച് ലോകശ്രദ്ധയാകർഷിച്ച സംഗീതസംവിധായകനാണ് എം.എം. കീരവാണി. മരഗതമണി, എം.എം. ക്രീം എന്നും അറിയപ്പെടുന്ന അദ്ദേഹത്തെക്കുറിച്ച് അധികം അറിയാത്ത ഒരു കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് എ.ആർ.റഹ്മാൻ. സംഗീത രംഗം ഉപേക്ഷിക്കുന്നതിനെക്കുറിച്ച് കീരവാണി ചിന്തിച്ചിരുന്നതായാണ് റഹ്മാൻ വെളിപ്പെടുത്തിയത്. അദ്ദേഹം ഒരു മികച്ച സംഗീത സംവിധായകനാണ്, പക്ഷേ അദ്ദേഹത്തിനു അർഹമായ അംഗീകാരം ലഭിച്ചിരുന്നില്ല, 2015ൽ സംഗീത രംഗം ഉപേക്ഷിക്കാൻ കീരവാണി ആലോചിച്ചിരുന്നു. എന്നാൽ അന്നു മുതലാണ് കീരവാണിയുടെ കരിയർ ആരംഭിച്ചതെന്നും എ.ആർ റഹ്മാൻ പറഞ്ഞു. സ്വന്തം ജീവിതം അവസാനിച്ചുവെന്ന് ആർക്കെങ്കിലും തോന്നുന്നുവെങ്കിൽ, നിങ്ങളുടെ ജീവിതം ആരംഭിക്കുന്ന ഘട്ടമായിരിക്കാം അത്. ഇതാണ് ഏറ്റവും വലിയ ഉദാഹരണം. 35 വർഷമായി ജോലി ചെയ്യുന്ന ആ മഹാനായ മനുഷ്യൻ ഒരിക്കൽ രംഗം വിടാൻ ആലോചിച്ചിരുന്നുവെന്നും അവിടെയാണ് അദ്ദേഹത്തിന്‍റെ കരിയർ ആരംഭിച്ചതെന്നും താൻ എല്ലായ്പ്പോഴും തന്‍റെ കുട്ടികളോട് പറയാറുണ്ടെന്നും റഹ്മാൻ പറഞ്ഞു.

Read More

തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയുടെ ജനപ്രീതി കണ്ട് ഹാലിളകിയ ബി.ജെ.പി സർക്കാർ പദയാത്രയെ അട്ടിമറിക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമായാണ് സുരക്ഷ പിന്‍വലിച്ചതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. രാഹുൽ ഗാന്ധിക്കും ഭാരത് ജോഡോ യാത്രയ്ക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജനുവരി 28ന് വൈകിട്ട് നാലിന് സംസ്ഥാനത്തുടനീളം മണ്ഡല തലത്തിൽ പൊതുയോഗവും സർവമത പ്രാർത്ഥനയും സംഘടിപ്പിക്കും. രാഹുൽ ഗാന്ധിയുടെ ജീവൻ വെച്ച് ബിജെപിയും കേന്ദ്ര സർക്കാരും രാഷ്ട്രീയം കളിക്കുകയാണ്. കശ്മീർ താഴ്‌വര അതീവ സുരക്ഷ ആവശ്യമുള്ള മേഖലയാണ്. ഒരു മുന്നറിയിപ്പുമില്ലാതെയാണ് ജോഡോ യാത്രയിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ പിന്‍വലിച്ചത്. ഇതിന് പിന്നിൽ കേന്ദ്രസർക്കാർ ഇടപെടലുണ്ടായിയെന്നതിൽ സംശയമില്ല. മതിയായ സുരക്ഷ ഒരുക്കണമെന്ന് കോൺഗ്രസ് ദേശീയ നേതൃത്വം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടതാണ്. സുരക്ഷ പിൻവലിക്കാനുള്ള കാരണം പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാജ്യത്തെ ജനങ്ങളോട് തുറന്ന് പറയണം. ദുരൂഹമായ സംഭവം രാജ്യത്തെ ഞെട്ടിച്ചുവെന്നും സുധാകരൻ പറഞ്ഞു.

Read More