- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
വിശക്കുന്നവർക്ക് ഭക്ഷണം നൽകുന്നത് സമാനതകളില്ലാത്ത കമ്യൂണിസ്റ്റ് പ്രവർത്തനം: സജി ചെറിയാന്‍
ചേര്‍ത്തല: എത്ര നല്ലകാര്യങ്ങൾ ചെയ്താലും ചെറിയ തെറ്റുകള്‍ തിരഞ്ഞ് കുനിഷ്ടുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ പാർട്ടിക്ക് അകത്തും പുറത്തും ഉള്ളപ്പോൾ പ്രവര്‍ത്തകര്‍ കൂടുതല്‍ ജാഗ്രത പുലർത്തണമെന്ന നിർദ്ദേശവുമായി മന്ത്രി സജി ചെറിയാന്‍. സാന്ത്വനം പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന്‍റെ വിശപ്പ് രഹിത ചേർത്തല പദ്ധതിയുടെ അഞ്ചാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാന്ത്വന പ്രവർത്തനങ്ങളിലെ കമ്മ്യൂണിസ്റ്റ് ഇടപെടലിനെ അകത്തുനിന്നും പുറത്തുനിന്നും ചോദ്യം ചെയ്തവർക്കുള്ള മറുപടിയാണ് വിശപ്പ് രഹിത ചേർത്തല പോലുള്ള പ്രവർത്തനങ്ങൾ. വിശക്കുന്നവർക്ക് ഭക്ഷണം നൽകുന്നത് സമാനതകളില്ലാത്ത കമ്യൂണിസ്റ്റ് പ്രവർത്തനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാന്ത്വനം പ്രസിഡന്‍റ് കെ.രാജപ്പൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രി പി പ്രസാദ് സ്‌പോണ്‍സര്‍ഷിപ്പുകള്‍ ഏറ്റുവാങ്ങി. എ.എം. ആരിഫ് എം.പി തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു.
ഫാല്‍മര്‍: ലിവർപൂൾ എഫ് എ കപ്പിൽ നിന്ന് പുറത്ത്. നാലാം റൗണ്ടിൽ ബ്രൈറ്റണാണ് നിലവിലെ ചാമ്പ്യൻമാരെ തകർത്തത്. 2-1നാണ് ബ്രൈറ്റൺ ചെമ്പടയെ തോൽപ്പിച്ചത്. നിർണായക മത്സരത്തിൽ ലിവർപൂൾ ആദ്യം ലീഡെടുത്തു. 30-ാം മിനിറ്റിൽ ഹാർവി എലിയറ്റാണ് ആദ്യ ഗോൾ നേടിയത്. മികച്ച മുന്നേറ്റത്തിനൊടുവിൽ മുഹമ്മദ് സലയാണ് ഗോളിന് വഴിയൊരുക്കിയത്. എലിയറ്റ്, സലയുടെ പാസ് സ്വീകരിച്ച് തകർപ്പൻ ഫിനിഷോടെ ലക്ഷ്യം കണ്ടു. എന്നാൽ 39-ാം മിനിറ്റിൽ ലെവിസ് ഡങ്കിലൂടെ ബ്രൈറ്റൺ തിരിച്ചടിച്ചു. വിങ് ബാക്ക് തരിഖ് ലാംപ്റ്റിയുടെ ഷോട്ട് ലെവിസ് ഡങ്കിന്‍റെ കാലിൽ തട്ടി വലയിലേക്ക് കയറി. ലിവർപൂൾ ഗോൾകീപ്പർ അലിസണ് പന്ത് തടയാൻ കഴിഞ്ഞില്ല.
തിരുവനന്തപുരം: പ്രതിവർഷം ഒരു ലക്ഷം രൂപയിൽ കൂടുതൽ കുടുംബ വരുമാനമുള്ളവരെ സാമൂഹ്യ സുരക്ഷാ പെൻഷനിൽ നിന്നും ഒഴിവാക്കാനുള്ള തീരുമാനവുമായി ധനവകുപ്പ്. ഇതിനായി പഞ്ചായത്ത് ഡയറക്ടർക്കും നഗരകാര്യ ഡയറക്ടർക്കും നിർദേശം നൽകി. സെപ്റ്റംബർ മുതൽ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പെൻഷൻകാരിൽ നിന്ന് വരുമാന സർട്ടിഫിക്കറ്റുകൾ ശേഖരിക്കുന്നുണ്ട്. ഇത് ഫെബ്രുവരി 28 നകം സമർപ്പിക്കണം. വരുമാനം വിലയിരുത്തിയ ശേഷം പരിധിക്ക് പുറത്തുള്ളവരെ ഒഴിവാക്കും. കുറഞ്ഞത് അഞ്ച് ലക്ഷം പേരെങ്കിലും ഒഴിവാക്കപ്പെടുമെന്നാണ് ധനവകുപ്പിന്‍റെ കണക്കുകൂട്ടൽ. ഇപ്പോള്‍ 50.5 ലക്ഷത്തോളം ആളുകളാണ് മാസം 1,600 രൂപവീതം പെന്‍ഷന്‍ വാങ്ങുന്നത്. കൂടാതെ ഏഴ് ലക്ഷത്തിലധികം പേർ ക്ഷേമനിധി ബോർഡുകളിൽ അംഗങ്ങളായി ക്ഷേമ പെൻഷൻ കൈപ്പറ്റുന്നവരുമാണ്. ഇവർക്ക് വരുമാന പരിധി ബാധകമല്ല. പ്രതിമാസം 800 കോടി രൂപയാണ് പെൻഷനായി വേണ്ടിവരുന്നത്. വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാൻ പാടില്ലെന്ന നിയമം 2010 മുതൽ നിലവിലുണ്ട്. 2014ലെ പാർലമെന്‍റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി 2014ൽ ഉമ്മൻചാണ്ടി സർക്കാർ വരുമാന പരിധി മൂന്ന്…
കോഴിക്കോട്: ചില വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഹൈക്കിങ് കേന്ദ്രങ്ങളാക്കി മാറ്റുന്ന കാര്യം പരിഗണനയിലെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പദ്ധതിയുടെ സാധ്യത പരിശോധിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഈ റിപ്പോർട്ട് പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ബാലുശ്ശേരി ഗോകുലം കൺവെൻഷൻ സെന്‍ററിൽ നടന്ന ബാലുശ്ശേരി മണ്ഡലം വികസന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍വ്വതല സ്പര്‍ശിയായ വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. വികസനം എല്ലാ മേഖലകളിലേക്കും എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തണം. വികസനം ലക്ഷ്യമിട്ടുള്ള ഓരോ നിർദ്ദേശവും സാധാരണക്കാരന്‍റെ ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും മുന്നേറ്റങ്ങളും ഉൾക്കൊള്ളുന്നതായിരിക്കണം. സാമൂഹ്യ ക്ഷേമ പദ്ധതികൾ നടപ്പാക്കുന്നതിൽ നിന്ന് സർക്കാർ പിന്നോട്ട് പോകില്ലെന്നും മന്ത്രി ഉറപ്പ് നൽകി. റോഡുകളുടെ വീതി, ഡ്രെയിനേജ്, വാട്ടർ ഡ്രെയിനേജ് സംവിധാനം, ഡിവൈഡർ എന്നിവ ഉൾപ്പെടുന്ന ശരിയായ ഡിസൈൻ സംവിധാനത്തിലൂടെ മാത്രമേ കേരളത്തിൽ പുതിയ റോഡുകൾ നിർമ്മിക്കാവൂ എന്ന തീരുമാനം സർക്കാർ പരിഗണിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ആരോഗ്യം, വിദ്യാഭ്യാസം, സംരംഭകത്വം, വ്യവസായം,…
മുംബൈ: ഓഹരി വിപണിയിൽ തട്ടിപ്പ് നടത്തിയെന്ന് ആരോപിക്കുന്ന ഹിൻഡൻബർഗ് റിപ്പോർട്ടിന് മറുപടിയുമായി അദാനി ഗ്രൂപ്പ്. 413 പേജുള്ള മറുപടിയാണ് അദാനി ഗ്രൂപ്പ് പുറത്തുവിട്ടിരിക്കുന്നത്. ഹിൻഡൻബർഗിന്‍റെ 88 ചോദ്യങ്ങളിൽ 68 എണ്ണത്തിനും അതത് കമ്പനികൾ അവരുടെ വാർഷിക റിപ്പോർട്ടുകളിൽ ഉത്തരം നൽകിയിട്ടുണ്ട്. ശേഷിക്കുന്ന 20 ചോദ്യങ്ങളിൽ 16 എണ്ണം ഓഹരി ഉടമകളുടെ വരുമാനത്തെക്കുറിച്ചും 4 ചോദ്യങ്ങൾ ശുദ്ധ അസംബന്ധമാണെന്നും ഉത്തരം നൽകി. കോടതി തീർപ്പാക്കിയ കേസുകൾ പോലും പുതിയ ആരോപണമായി ഉന്നയിച്ചിട്ടുണ്ട്. വിദേശത്ത് ഷെൽ കമ്പനികൾ ഉണ്ടെന്ന ആരോപണം തെറ്റാണെന്നും വിദേശ കമ്പനികൾക്ക് നിക്ഷേപം നടത്താൻ അനുവദിക്കുന്ന നിയമത്തെക്കുറിച്ച് റിപ്പോർട്ട് തയ്യാറാക്കിയവർക്ക് അറിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ന് വിപണി വീണ്ടും ആരംഭിക്കാനിരിക്കെയാണ് അദാനി ഗ്രൂപ്പിന്‍റെ ഈ നീക്കം. അദാനി ഗ്രൂപ്പ് നടത്തിയ ക്രമക്കേടുകളെക്കുറിച്ചുള്ള റിപ്പോർട്ടിന്‍റെ അവസാനം ഹിൻഡൻബർഗ് 88 ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. റിപ്പോർട്ട് പുറത്തുവന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും അദാനി ഗ്രൂപ്പ് ഈ ചോദ്യങ്ങളോട് പ്രതികരിച്ചില്ല. റിപ്പോർട്ടുകൾ തള്ളി അദാനി ഗ്രൂപ്പ് പത്രക്കുറിപ്പ് ഇറക്കിയപ്പോൾ,…
ലഖ്‌നൗ: ന്യൂസിലൻഡിനെതിരായ രണ്ടാം ടി20യിൽ ഇന്ത്യയ്ക്ക് ജയം. ലഖ്നൗവിൽ നടന്ന മത്സരത്തിൽ ഇന്ത്യ ആറ് വിക്കറ്റിന് വിജയിച്ചു. സ്കോർ: ന്യൂസിലൻഡ് 99/8, ഇന്ത്യ 101/4. ജയത്തോടെ ഇന്ത്യ പരമ്പര സമനിലയിലാക്കി. ഇതോടെ ബുധനാഴ്ച നടക്കുന്ന മൂന്നാം മത്സരം പരമ്പര നേടുന്നതിൽ നിർണായകമാകും. 100 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയും സാവധാനം മുന്നേറി. സ്കോർ 17ൽ എത്തിയപ്പോൾ ശുഭ്മാൻ ഗിൽ 11 റൺസിന് പുറത്തായി. ഇന്ത്യക്ക് മൂന്ന് വിക്കറ്റ് കൂടി നഷ്ടമായെങ്കിലും അവസാന പന്ത് ശേഷിക്കെ ഇന്ത്യ വിജയലക്ഷ്യത്തിലെത്തി. 26 റൺസെടുത്ത സൂര്യകുമാർ യാദവാണ് ഇന്ത്യയുടെ ടോപ് സ്കോറർ . ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കിവീസിന് 20 ഓവറിൽ 99 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. അതും എട്ട് വിക്കറ്റ് നഷ്ടത്തിൽ. 19 റൺസെടുത്ത മിച്ചൽ സാന്‍റ്നറാണ് ടോപ് സ്കോറർ. ഇന്ത്യയ്ക്ക് വേണ്ടി അർഷ്ദീപ് സിങ് രണ്ട് വിക്കറ്റ് വീഴ്ത്തി. ഹാർദിക് പാണ്ഡ്യ, വാഷിംഗ്ടൺ സുന്ദർ, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ദീപക്…
കൊച്ചി: തുടർച്ചയായ തോൽവികൾക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സിന് ഐഎസ്എല്ലിൽ വിജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം. സ്ട്രൈക്കർ ദിമിത്രിയോസ് ഡയമന്റക്കോസ് ആണ് ഗോളുകൾ നേടിയത്. ജയത്തോടെ പോയിന്‍റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ബ്ലാസ്റ്റേഴ്സ് പ്ലേഓഫ് സാധ്യതകൾ സജീവമാക്കി. ഹോം ഗ്രൗണ്ടിൽ ആദ്യ മിനിറ്റ് മുതൽ ബ്ലാസ്റ്റേഴ്സ് ആക്രമിച്ച് കളിച്ചു. നിലവിലെ അവസാന സ്ഥാനത്തുള്ള നോർത്ത് ഈസ്റ്റിനെതിരെ കളിയുടെ എല്ലാ മേഖലകളിലും ആധിപത്യം പുലർത്തിയ ബ്ലാസ്റ്റേഴ്സ് കൊച്ചിയെ ആവേശഭരിതമാക്കി. ആദ്യപകുതി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ ബ്ലാസ്റ്റേഴ്സ് ലീഡ് നേടി. 42-ാം മിനിറ്റിൽ ദിമിത്രിയോസ് ഡയമന്റക്കോസാണ് ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ ഗോൾ നേടിയത്. ഇടത് വിങ്ങിൽ നിന്നുള്ള ബ്രൈസ് മിറിൻഡയുടെ ക്രോസിൽ നിന്ന് തകർപ്പൻ ഹെഡ്ഡറിലൂടെ ഡയമന്റക്കോസ് ബ്ലാസ്റ്റേഴ്സിനായി മത്സരത്തിലെ ആദ്യ ഗോൾ നേടി. 44-ാം മിനിറ്റിൽ ഡയമന്റക്കോസ് തന്നെ ബ്ലാസ്റ്റേഴ്സിനായി രണ്ടാം ഗോൾ നേടി. എല്ലാ നോർത്ത്…
ശ്രീനഗർ: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജമ്മു കശ്മീരിലെ ക്രമസമാധാന നില മെച്ചപ്പെട്ടിട്ടില്ല. ഇത് സുരക്ഷിതമാണെങ്കിൽ എന്തുകൊണ്ടാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജമ്മുവിൽ നിന്ന് ലാൽ ചൗക്കിലേക്ക് യാത്ര ചെയ്യാത്തതെന്ന് രാഹുൽ ചോദിച്ചു. ഭാരത് ജോഡോ യാത്രയുടെ സമാപനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഭാരത് ജോഡോ യാത്രയിൽ ധാരാളം ആളുകൾ പങ്കെടുത്തു. ആ യാത്ര രാജ്യത്തിന് ഒരു പുതിയ കാഴ്ചപ്പാട് നൽകി. കോൺഗ്രസുകാരേക്കാൾ കൂടുതൽ സാധാരണക്കാരാണ് യാത്രയിൽ പങ്കെടുത്തത്. ഈ യാത്ര നേരിട്ട് എന്ത് ഫലമുണ്ടാക്കുമെന്ന് വ്യക്തമല്ല. രാഷ്ട്രീയ പാർട്ടികളും ജനങ്ങളും തമ്മിലുള്ള അന്തരം വർദ്ധിച്ചിരിക്കുകയാണ്. ഞാൻ ഇതിൽ ഒരു വ്യത്യാസം വരുത്താൻ ശ്രമിക്കുകയായിരുന്നു. പ്രതിപക്ഷം ഭിന്നപ്പെട്ടിരിക്കുകയാണ് എന്ന വാദം തെറ്റാണ്. പ്രതിപക്ഷ ഐക്യത്തിന് ചർച്ച വേണം.” “ജമ്മു കശ്മീരിൽ ജനാധിപത്യം പുനഃസ്ഥാപിക്കണം. മേഖലയിലെ ക്രമസമാധാന നില മെച്ചപ്പെട്ടിട്ടില്ല. ബോംബ് സ്ഫോടനങ്ങളും ആക്രമണങ്ങളും പതിവായി മാറിയിരിക്കുകയാണ് ഇവിടെ. കാര്യങ്ങൾ മെച്ചപ്പെട്ടെങ്കിൽ എന്തുകൊണ്ടാണ് ബിജെപി നേതാക്കൾ…
കൊച്ചി: ഹൈഡ്രോളിക് സംവിധാനത്തിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് എയർ ഇന്ത്യ വിമാനം നെടുമ്പാശേരി വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തി. 193 യാത്രക്കാരുമായി ഷാർജയിൽ നിന്ന് നെടുമ്പാശേരിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം രാത്രി 8.15 നാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തിയത്. ലാൻഡിംഗിന് മുമ്പ് ഹൈഡ്രോളിക് സിസ്റ്റം തകരാറിലായതിനെ തുടർന്നാണ് പൈലറ്റ് അടിയന്തര ലാൻഡിംഗിന് അനുമതി തേടിയത്. യാത്രക്കാർക്ക് ആർക്കും പരിക്കില്ലെന്നും വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതായും അധികൃതർ അറിയിച്ചു.
സൂപ്പർ ശരണ്യയ്ക്ക് ശേഷം അർജുൻ അശോകനും അനശ്വര രാജനും വീണ്ടും ഒന്നിക്കുന്ന ചിത്രം ‘പ്രണയ വിലാസം’ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഫെബ്രുവരി 17ന് തീയേറ്ററുകളിലെത്തും. റിലീസ് വിവരങ്ങൾ പങ്കുവെച്ചുകൊണ്ട് നിർമ്മാതാക്കൾ പുതിയ പോസ്റ്ററും പങ്കുവച്ചിട്ടുണ്ട്. നിഖിൽ മുരളിയാണ് സംവിധായകൻ. ജ്യോതിഷ് എം, സുനു എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സൂപ്പർ ശരണ്യയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മമിതയും ചിത്രത്തിലുണ്ട്. മിയ, ഹക്കിം ഷാ, മനോജ് കെ യു എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ഷിനോസാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. ഷാൻ റഹ്മാനാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. സിബി ചവറയും രഞ്ജിത്ത് നായരും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. രാജേഷ് പി വേലായുധൻ ആണ് ചിത്രത്തിന്റെ കലാ സംവിധാനം നിർവഹിച്ചിരിക്കുന്നത്. സുഹൈൽ കോയ, മനു മഞ്ജിത്ത്, വിനായക് ശശികുമാർ എന്നിവർ ചേർന്നാണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. ബിനു നെപ്പോളിയനാണ് ചിത്രസംയോജനം നിർവഹിച്ചിരിക്കുന്നത്.
