- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
തിരുവനന്തപുരം: സർവകലാശാല നടത്തുന്ന അഭിമുഖങ്ങളിൽ മാർക്ക് തരംതിരിച്ച് രേഖയാക്കിവെക്കണമെന്ന് വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടു. പത്തനംതിട്ട സ്വദേശി ഡോ.ശ്രീവൃന്ദ നായരുടെ പരാതിയിലാണ് കമ്മീഷന്‍റെ ഈ നിർണായക ഉത്തരവ്. മാർക്ക് നൽകുന്ന പ്രക്രിയ സുതാര്യമാക്കണമെന്നും സ്കോർഷീറ്റ് ഉദ്യോഗാർത്ഥികൾക്ക് ലഭ്യമാക്കണമെന്നും കമ്മീഷൻ പറഞ്ഞു. വിവിധ ഭാഗങ്ങളിലായി എത്ര മാർക്ക് ലഭിച്ചുവെന്ന് അറിയാൻ ഉദ്യോഗാർത്ഥികൾക്ക് അവകാശമുണ്ടെന്നും ആവശ്യാനുസരണം സ്കോർ ഷീറ്റ് ഉദ്യോഗാർത്ഥികൾക്ക് നൽകണമെന്നും ഉത്തരവിൽ കമ്മീഷൻ പറയുന്നു. എംജി യൂണിവേഴ്സിറ്റിയിലെ ഇന്‍റർവ്യൂ ബോർഡിന്‍റെ നടപടിയിൽ സുതാര്യതയില്ലെന്നും കമ്മീഷണർ വ്യക്തമാക്കി.
കറാച്ചി: സാമ്പത്തിക, ഭക്ഷ്യ പ്രതിസന്ധിയുടെ നടുക്കടലിൽ ഉൾപ്പെട്ട പാകിസ്ഥാനിൽ കുത്തനെ ഉയർന്ന് ഇന്ധന വില. ഫെബ്രുവരി ഒന്ന് മുതൽ പെട്രോൾ, ഡീസൽ വില ലിറ്ററിന് 80 രൂപ വരെ വർദ്ധിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ മുൻകൂട്ടി ഇന്ധനം വാങ്ങാനായെത്തുന്ന ആളുകളുടെ നീണ്ട നിരയാണ് പാക്കിസ്ഥാൻ പെട്രോൾ പമ്പുകളിൽ കാണുന്നത്. ഗുജ്രൻവാലയിലെ പെട്രോൾ പമ്പിൽ മാത്രമേ നിലവിൽ ഇന്ധനമുള്ളൂ എന്നും പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇത്തരം വാർത്തകൾ പാക് സർക്കാർ നിഷേധിച്ചിട്ടുണ്ട്. രണ്ടാഴ്ചത്തേക്ക് ഇന്ധന വിലയിൽ മാറ്റമില്ലെന്ന് പാകിസ്ഥാൻ ഓയിൽ ആൻഡ് ഗ്യാസ് റെഗുലേറ്ററി അതോറിറ്റി (പിഎഎ) വിശദമാക്കി. അതേസമയം, പാക്കിസ്ഥാൻ രൂപയുടെ മൂല്യം ഇടിഞ്ഞതും അന്താരാഷ്ട്ര എണ്ണ വിലയിലുണ്ടായ മാറ്റവും കണക്കിലെടുത്ത് ഫെബ്രുവരി 15 മുതൽ ഇന്ധന വിലയിൽ മാറ്റമുണ്ടാകുമെന്ന് സർക്കാർ അറിയിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാന്‍റെ റിപ്പോർട്ട് അനുസരിച്ച്, 2022 ൽ വിലക്കയറ്റം 25% വരെ വർദ്ധിച്ചു. തൽഫലമായി, ഇന്ധനം, അരി, മറ്റ് ഭക്ഷ്യധാന്യങ്ങൾ, പഞ്ചസാര…
ന്യൂഡല്‍ഹി: നയതന്ത്രത്തെക്കുറിച്ച് വിശദീകരിക്കുന്നതിനിടെ കൃഷ്ണനും ഹനുമാനും ലോകം കണ്ട ഏറ്റവും മികച്ച നയതന്ത്രജ്ഞരാണെന്ന് പറഞ്ഞ് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. അദ്ദേഹമെഴുതിയ ‘ദി ഇന്ത്യ വേ: സ്ട്രാറ്റജീസ് ഫോർ ആൻ അൺസെർട്ടെൻ വേൾഡ്’ എന്ന പുസ്തകത്തിന്‍റെ മറാത്തി പരിഭാഷയായ ഭാരത് മാർഗിന്‍റെ പ്രകാശനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു ജയശങ്കർ. ഇതിനിടെയാണ് അദ്ദേഹം മഹാഭാരതത്തിന്റെയും രാമായണത്തിന്റെയും പ്രാധാന്യം വിശദീകരിച്ചത്. കൃഷ്ണനും ഹനുമാനും ലോകം കണ്ട ഏറ്റവും മികച്ച നയതന്ത്രജ്ഞരാണെന്നും ഹനുമാൻ നയതന്ത്രത്തിനപ്പുറവും പോയ ആളാണെന്നും അദ്ദേഹം പറഞ്ഞു. തന്നെ ഏൽപ്പിച്ച ദൗത്യത്തിനപ്പുറത്തേക്ക് പോയി ഹനുമാൻ ലങ്ക കത്തിച്ചു. തന്ത്രപരമായ ക്ഷമയുടെ ഏറ്റവും വലിയ മാതൃകയാണ് കൃഷ്ണൻ. ശിശുപാലന്‍റെ 100 തെറ്റുകൾ ക്ഷമിക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. എന്നാൽ 100 തികഞ്ഞാൽ ശിശുപാലനെ വധിക്കും. നല്ല തീരുമാനങ്ങൾ എടുക്കുന്നവർക്കുള്ള ധാർമ്മിക ഗുണമാണിതെന്നും ജയശങ്കർ പറഞ്ഞു. കുരുക്ഷേത്ര ഭൂമിയെ ഇന്ത്യയിലെ അധികാര വികേന്ദ്രീകരണവുമായി താരതമ്യം ചെയ്ത ജയ്ശങ്കർ, തന്ത്രപരമായ സ്വയംഭരണം എന്നത് ഒരു സംസ്ഥാനത്തിന് മറ്റ് സംസ്ഥാനങ്ങളെ തടയാതെ…
വിദ്യാർഥിനിക്ക് തെറ്റുപറ്റിയിട്ടും തിരുത്താൻ ടീച്ചർക്ക് കഴിയാതിരുന്നതാണ് ഗൗരവം: ലളിത ചങ്ങമ്പുഴ
തിരുവനന്തപുരം: ചിന്ത ജെറോമിന്‍റെ ഗവേഷണ പ്രബന്ധത്തിൽ ഗുരുതരമായ പിഴവ് കണ്ടെത്തിയതിനാൽ ഉത്തരവാദിത്തപെട്ടവർ തെറ്റ് തുറന്നു പറയണമെന്ന് ചങ്ങമ്പുഴയുടെ മകൾ ലളിത. വിദ്യാർഥിനിക്ക് തെറ്റുപറ്റിയിട്ടും തിരുത്താൻ ടീച്ചർക്ക് കഴിയാതിരുന്നതാണ് ഗൗരവമായി എടുക്കേണ്ടതെന്നും ലളിത ചങ്ങമ്പുഴ പറഞ്ഞു. മലയാളത്തിലെ പ്രശസ്തമായ കവിതകളിലൊന്നായ ചങ്ങമ്പുഴയുടെ വാഴക്കുലയെ ചിന്ത തന്റെ പ്രബന്ധത്തിൽ ‘ വാഴക്കുല ബൈ വൈലോപ്പിള്ളി’ എന്നെഴുതിയതാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്. “വൈലോപ്പിള്ളിയുടെ ‘മാമ്പഴം’ മനസ്സിൽ കണ്ടാണോ കുട്ടി പ്രബന്ധം എഴുതിയതെന്നാണ് ഞാൻ കരുതുന്നത്. അതുകൊണ്ടായിരിക്കാം തെറ്റ് വന്നത്. കുട്ടിയെ കുറ്റം പറയാനാവില്ല. പ്രായമായവരാണെങ്കിലും അവർ ഇപ്പോഴും വിദ്യാർത്ഥി തന്നെയാണ്. എന്നാൽ തെറ്റായ പ്രബന്ധത്തിന് ഡോക്ടറേറ്റ് നൽകരുത്. അത് തിരിച്ചെടുക്കണം. ഒരു തെറ്റ് ചെയ്തതിന് ആർക്കും വിഷമമില്ല. തെറ്റ് ചെയ്തവർ അത് തുറന്നു പറയണം എന്നും ലളിത പറഞ്ഞു.
ചെന്നൈ: അനുമതിയില്ലാതെ തന്‍റെ ഫോട്ടോയോ സിനിമാ ക്ലിപ്പിംഗുകളോ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കരുതെന്ന് നടൻ രജനി കാന്ത്. അനുമതിയില്ലാതെ ഫോട്ടോകൾ, ശബ്ദം, പേര്, കാരിക്കേച്ചർ മുതലായവ ഉപയോഗിക്കുന്ന മാധ്യമങ്ങൾ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ, ഉൽപ്പന്ന നിർമ്മാതാക്കൾ തുടങ്ങിയവർക്കെതിരെ സിവിൽ, ക്രിമിനൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് രജനീകാന്തിന്റെ അഭിഭാഷകൻ വ്യക്തമാക്കി. വ്യക്തിത്വം കൊണ്ടും സ്വഭാവം കൊണ്ടും അഭിനേതാവ് എന്ന നിലയിൽ രജനീകാന്ത് നേടിയെടുത്ത പേരാണ് ‘സൂപ്പർസ്റ്റാർ’. ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആരാധകരുള്ള താരത്തിന് വ്യക്തിപരമായി ഉപദ്രവമുണ്ടായാൽ വലിയ നഷ്ടമുണ്ടാകും. പല നിർമ്മാതാക്കളും തങ്ങളുടെ ഉൽപ്പന്നങ്ങളുടെ പേരിൽ രജനിയുടെ ശബ്ദവും ഫോട്ടോകളും ഉപയോഗിക്കുന്നുണ്ട്. അനുവാദമില്ലാതെയുള്ള ഇത്തരം ഉപയോഗം വഞ്ചനാപരമാണ്. ഒരാളുടെ വ്യക്തിപരമായ സവിശേഷതകൾ അദ്ദേഹത്തിന്റെ അറിവില്ലാതെ വാണിജ്യപരമായി ചൂഷണം ചെയ്യരുതെന്ന് നോട്ടീസിൽ പറയുന്നു.
പാരീസ്: 2023 ആരംഭിച്ച് 26 ദിവസത്തിനുള്ളിൽ 55 പേരെയാണ് ഇറാൻ വധശിക്ഷയ്ക്ക് വിധേയമാക്കിയത്. ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് നോർവേ ആസ്ഥാനമായുള്ള ഇറാനിയൻ മനുഷ്യാവകാശ സംഘടനയുടെ ഈ (ഐഎച്ച്ആർ) വെളിപ്പെടുത്തൽ. സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നവരിൽ ഭയം ജനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വധശിക്ഷ കൂടുതൽ നടപ്പാക്കുന്നതെന്ന് സംഘടന പറയുന്നു. ഇവരിൽ നാലുപേരെ ഹിജാബ് വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകളിലാണ് തൂക്കിലേറ്റിയത്. മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട് 37 പേരെയും തൂക്കിലേറ്റി. വിവിധ കേസുകളിലായി 107 പേർ വധശിക്ഷ കാത്ത് കഴിയുന്നുണ്ടെന്ന് ഐഎച്ച്ആർ അറിയിച്ചു. വധശിക്ഷകളെല്ലാം രാഷ്ട്രീയ പ്രേരിതമാണെന്നും സമൂഹത്തിൽ ഭയവും ഭീകരതയും വളർത്തുക എന്ന ഉദ്ദേശത്തോടു കൂടെയാണ് വധശിക്ഷ നടപ്പിലാക്കുന്നതെന്നും സംഘടന ആരോപിക്കുന്നു. ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് ഇറാൻ മൂന്ന് യുവാക്കളെ കൊലപ്പെടുത്തിയതായി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്‍റർനാഷണൽ അറിയിച്ചു. 18 വയസ്സുള്ള ഒരു ആൺകുട്ടിയും ഇതിൽ ഉണ്ട്. ജയിലിൽ വച്ച് ഇവർ കടുത്ത പീഡനത്തിന് വിധേയരായിരുന്നെന്നും ആംനസ്റ്റി പറഞ്ഞു.…
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സും നോർത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മിലുള്ള ഐഎസ്എൽ പോരാട്ടത്തിന് മുന്നോടിയായി കലൂർ സ്റ്റേഡിയത്തിന് സമീപം പാർക്കിങ് നിയന്ത്രണം ഏർപ്പെടുത്തി. ഞായറാഴ്ചത്തെ മത്സരം കാണാനെത്തുന്നവർക്ക് പാർക്കിങ് ഉണ്ടാകില്ലെന്ന് ക്ലബ് അറിയിച്ചു. ഈ സാഹചര്യത്തിൽ, കാഴ്ചക്കാർ പബ്ലിക്ക് ട്രാൻസ്പോർട്ടുകൾ കൂടുതലായി ഉപയോഗിക്കണം. മത്സര ദിവസം സ്റ്റേഡിയത്തെ ബന്ധിപ്പിക്കുന്ന റോഡുകളിൽ വാഹനങ്ങൾ അനുവദിക്കില്ല. രാത്രി 10.30 വരെയാണ് ഗതാഗത നിയന്ത്രണം. ഉച്ചകഴിഞ്ഞ് 3 മണി മുതൽ 7 മണി വരെയാണ് കാണികളെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കുക. അതേസമയം, മത്സരത്തിന്‍റെ ദിവസം ആരാധകർക്ക് ബ്ലാസ്റ്റേഴ്സിന്‍റെ എട്ടാം മത്സരത്തിനുള്ള ടിക്കറ്റ് വാങ്ങാൻ അവസരം ലഭിക്കും. ടിക്കറ്റുകൾ ഓൺലൈനായും സ്റ്റേഡിയത്തിലെ ബോക്സ് ഓഫീസിൽ നിന്നും വാങ്ങാം.
തിരുവനന്തപുരം: ചിന്ത ജെറോമിന്‍റെ ഗവേഷണ പ്രബന്ധം ബോധി കോമൺസ് എന്ന വെബ്സൈറ്റിലൂടെ കോപ്പിയടിച്ചെന്ന് പരാതി. ഈ വെബ്സൈറ്റിലെ ലേഖനം ചിന്തയുടെ പ്രബന്ധത്തിൽ പകർത്തിയെന്ന പരാതിയിൽ കേരള വി.സിക്ക് പുതിയ പരാതി നൽകുമെന്ന് സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി അറിയിച്ചു. നേരത്തെ യുവജന കമ്മിഷൻ അദ്ധ്യക്ഷ ചിന്ത ജെറോമിന്‍റെ ഗവേഷണ പ്രബന്ധത്തിലെ ഗുരുതര പിഴവ് പുറത്തുവന്നിരുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച കവിതയായ വാഴക്കുലയുടെ രചയിതാവിന്‍റെ പേര് തെറ്റായാണ് ചിന്ത തീസിസിൽ എഴുതിയത്. ഇതിന് ചിന്തയ്ക്ക് ഡോക്ടറേറ്റും ലഭിച്ചു. കേരള സർവകലാശാലയുടെ പ്രോ-വി.സി ആയിരുന്നു ചിന്തയുടെ ഗവേഷണ ഗൈഡ്. നാടുവാഴിത്തത്തിനെതിരായ പോരാട്ടത്തിൽ മലയാള സാഹിത്യത്തിലെ എക്കാലത്തെയും ആപ്തമായ അടയാളമാണ് ചങ്ങമ്പുഴയുടെ വാഴക്കുല. ഈ കവിതയെ ഏറ്റ്ചൊല്ലാത്ത മലയാളികൾ ഉണ്ടാവില്ല. നവലിബറൽ കാലഘട്ടത്തിലെ മലയാള വാണിജ്യ സിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറയായിരുന്നു ചിന്ത തിരഞ്ഞെടുത്ത ഗവേഷണ വിഷയം. കമ്യൂണിസ്റ്റ് പ്രസ്ഥാനം വിഭാവനം ചെയ്ത ജാതിരഹിത കാഴ്ചപ്പാടിന് പ്രിയദർശന്‍റെയും രഞ്ജിത്തിന്‍റെയും സിനിമകൾ വെള്ളം ചേർക്കുമെന്ന് പറയപ്പെടുന്ന സമയത്താണ്…
തിരുവനന്തപുരം: മാധ്യമങ്ങൾ അധികാരത്തിന്‍റെ ഇരമ്പുന്ന സംഘമായി മാറിയെന്നും അത് ഇന്ത്യൻ ജനാധിപത്യത്തിന് ഭീഷണിയാണെന്നും മന്ത്രി എംബി രാജേഷ്. തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ സംസാരിക്കവെയാണ് മാധ്യമങ്ങളെ മന്ത്രി വിമർശിച്ചത്. മാധ്യമങ്ങൾ അധികാരത്തിന്‍റെ ടീമായി മാറിയത് ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം നിരാശാജനകമാണ്. തുറങ്കിനും തോക്കിനും ഇടയിലാണ് ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യമെന്നും മന്ത്രി പറഞ്ഞു.
തൃശ്ശൂർ: പോളണ്ടിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. തൃശൂർ ഒല്ലൂർ സ്വദേശി സൂരജ് (23) ആണ് മരിച്ചത്. സൂരജിനൊപ്പമുണ്ടായിരുന്ന നാല് മലയാളികൾക്ക് പരിക്കേറ്റു. ജോർദാൻ പൗരൻമാരുമായുള്ള വാക്കേറ്റത്തിനിടെയാണ് സംഭവം. ഒല്ലൂർ ചെമ്പൂത്ത് അറയ്ക്കൽ വീട്ടിൽ മുരളീധരന്‍റെയും സന്ധ്യയുടെയും മകനാണ് സൂരജ്. അഞ്ച് മാസം മുമ്പാണ് സൂരജ് പോളണ്ടിലെത്തിയത്. പോളണ്ടിലെ ഒരു സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസറായിരുന്നു. സൂരജിന്‍റെ സുഹൃത്തുക്കൾ വഴിയാണ് മരണവിവരം അറിഞ്ഞത്.
