- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
ജൊഹാനസ്ബർഗ്: അണ്ടർ 19 വനിതാ ട്വന്റി20 ലോകകപ്പിൽ ഇന്ത്യ കിരീടം ചൂടി. പോച്ചഫ് സ്ട്രൂമിലെ സെവൻസ് പാർക്കിൽ നടന്ന ഫൈനലിൽ ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ കൗമാരക്കാർ കിരീടം നേടിയത്. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്‍റെ കന്നി ലോകകപ്പാണിത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ 17.1 ഓവറിൽ വെറും 68 റൺസിന് ഇന്ത്യ ഓൾ ഔട്ട് ആക്കിയിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി പന്തെറിഞ്ഞ എല്ലാ ബൗളർമാരും വിക്കറ്റ് വീഴ്ത്തി. ടിറ്റാസ് സാധു, അർച്ചന ദേവി, പർഷവി ചോപ്ര എന്നിവർ രണ്ട് വിക്കറ്റ് വീതവും മന്നത്ത് കശ്യപ്, ഷഫാലി വർമ, സോനം യാദവ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. ഇംഗ്ലണ്ട് ബാറ്റിങ് നിരയിൽ നാലുപേർ മാത്രമാണ് രണ്ടക്കം കടന്നത്. റെയാന മക്ഡൊണാൾഡ് ഗേ (19) ആണ് ഇഗ്ലണ്ടിന്റെ ടോപ് സ്കോറർ. നിയാം ഹോളണ്ട് (10), അലെക്സ സ്റ്റോൺഹൗസ് (11), സോഫിയ സ്മെയിൽ (11) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു താരങ്ങൾ. ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക്…
കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഭീമൻ രഘു. ഭീമൻ രഘു തന്നെ സംവിധാനം ചെയ്യുന്ന ‘ചാണ’ എന്ന ചിത്രത്തിലൂടെ താരം ആദ്യമായി പിന്നണി ഗായകനായി അരങ്ങേറ്റം കുറിക്കുകയാണ്. ഭീമൻ രഘു ചിത്രത്തിൽ ഹൃദയസ്പർശിയായ ഒരു തമിഴ് ഗാനമാണ് ആലപിച്ചിട്ടുള്ളത്. അദ്ദേഹം ആലപിച്ച തമിഴ് ഗാനം, ചാണയിലെ നിരവധി വൈകാരിക മുഹൂർത്തങ്ങൾ പങ്കിടുന്ന ഒരു ഗാനം കൂടിയാണ്. ഭീമൻ രഘു തന്നെയാണ് ചാണയിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നതും. തെങ്കാശിയിൽ നിന്ന് ഉപജീവനത്തിനായി ചാണയുമായി കേരളത്തിലെത്തുന്ന ഒരു തമിഴ് യുവാവിന്‍റെ ജീവിതത്തിൽ സംഭവിക്കുന്ന ആകസ്തമിക സംഭവങ്ങളുമാണ് സിനിമയിലെ ഇതിവൃത്തം. രണ്ട് തമിഴ് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ഭീമൻ രഘുവിനൊപ്പം പുതുമുഖ നായിക മീനാക്ഷി ചന്ദ്രനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. രാമൻ വിശ്വനാഥ്, രഘുചന്ദ്രൻ, സമ്മോഹ്, സൂരജ് സുഗതൻ, കൃഷ്ണൻകുട്ടി നായർ, സനോജ് കണ്ണൂർ, വിഷ്ണു, മുരളീധരൻ നായർ, മണികണ്ഠൻ, അജിത്ത്, മീനാക്ഷി ആദിത്യ, സൗമ്യ, സിനി സാനു, പുതുമുഖങ്ങളായ ശ്രീറാം, അലൈന എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
ഭുവനേശ്വർ: ഒഡീഷ ആരോഗ്യമന്ത്രി നബ കിഷോർ ദാസ് അന്തരിച്ചു. ഝാർസുഗുഡ ജില്ലയിലെ ബ്രജ്‌രാജ് നഗറിൽ ഗാന്ധി ചൗക്കിന് സമീപം ഞായറാഴ്ച ഉച്ചയ്ക്ക് നടന്ന പൊതുപരിപാടിക്കിടെ മന്ത്രിക്ക് നെഞ്ചിൽ വെടിയേറ്റിരുന്നതിനെ തുടർന്ന് ഭുവനേശ്വറിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കേയായിരുന്നു മരണം. ഗാന്ധി ചൗക്ക് പോലീസ് ഔട്ട്പോസ്റ്റിലെ എഎസ്ഐ ഗോപാൽ ദാസ് സ്വന്തം റിവോൾവർ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നുവെന്ന് ബ്രജ്ര്രാജ് നഗർ സബ് ഡിവിഷണൽ പോലീസ് ഓഫീസർ ഗുപ്തേശ്വർ ഭോയ് പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്തു. മന്ത്രിയെ ക്ലോസ് റേഞ്ചിൽ നിന്ന് വെടിവയ്ക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. നെഞ്ചിൽ കൈ അമർത്തി മന്ത്രി എഴുന്നേൽക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
ന്യൂഡല്‍ഹി: mygov.in വെബ്സൈറ്റിൽ കേരളത്തിന്‍റെയും തമിഴ്നാടിന്‍റെയും പേരുകൾ തെറ്റായി എഴുതിയതിനെ വിമർശിച്ച് കോൺഗ്രസ് എംപി ശശി തരൂർ. റിപ്പബ്ലിക് ദിന പരേഡിൽ ഏറ്റവും മികച്ച നിശ്ചല ദൃശ്യം അവതരിപ്പിച്ച സംസ്ഥാനത്തെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടിങിനായി സൈറ്റിൽ നൽകിയ പേരുകളിലാണ് പിശക് സംഭവിച്ചത്. mygov.in വെബ്സൈറ്റ് കൈകാര്യം ചെയ്യുന്ന ഹിന്ദി രാഷ്ട്രവാദികൾ ഞങ്ങളുടെ സംസ്ഥാനങ്ങളുടെ പേരുകൾ ശരിയായി പഠിക്കാൻ തയ്യാറായാൽ ദക്ഷിണേന്ത്യൻ വാസികളായ ഞങ്ങൾ വളരെ നന്ദിയുള്ളവരായിരിക്കുമെന്നായിരുന്നു തരൂർ ട്വീറ്റ് ചെയ്തത്. ട്വീറ്റിനൊപ്പം, സംസ്ഥാനങ്ങളുടെ പേരുകൾ വെബ്സൈറ്റിൽ നൽകിയ ഭാഗത്തിന്‍റെ സ്ക്രീൻഷോട്ടും അദ്ദേഹം പങ്കിട്ടു. റിപ്പബ്ലിക് ദിന പരേഡിൽ മികച്ച നിശ്ചല ദൃശ്യം അവതരിപ്പിച്ച സംസ്ഥാനത്തെ തിരഞ്ഞെടുക്കാനാണ് വോട്ടെടുപ്പ് നടന്നത്. kerela, tamil naidu എന്നീ പേരുകളിലാണ് ഇത് എഴുതിയത്. തരൂരിന്റെ ട്വീറ്റിന് പിന്നാലെ വെബ്സൈറ്റ് എഡിറ്റ് ചെയ്തിട്ടുണ്ട്.
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടുമ്പോൾ, ബ്ലാസ്റ്റേഴ്സ് ടീമിൽ നിർണായക മാറ്റങ്ങൾ വരുത്തി. ഗോവയ്ക്കെതിരായ കഴിഞ്ഞ മത്സരത്തിൽ ആദ്യ ഇലവനിൽ കോച്ച് ഇവാൻ വുകോമനോവിച്ച് വലിയ മാറ്റങ്ങൾ വരുത്തിയിരുന്നു. ഗോൾകീപ്പർ പ്രഭ്‌സുഖാൻ സിംഗ് ഗിൽ ഇന്ന് കളിക്കുന്നില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട മാറ്റം. ഗില്ലിന് പകരം കരൺജിത് സിങിനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തി. ഹർമൻജോത് ഖബ്രയും ജെസ്സൽ കാർനെയ്റോയും പിൻ നിരയിൽ തിരിച്ചെത്തി. പരിക്കേറ്റ സന്ദീപ് സിങ്, നിഷു കുമാർ എന്നിവർക്ക് പകരമാണ് ഇവർ ടീമിലെത്തിയത്. കെപി രാഹുലും ബ്രൈസ് മിറാൻഡയും ഇന്ന് വിംഗർ റോളുകളിൽ പ്രത്യക്ഷപ്പെടും. ഇതോടെ സഹൽ അബ്ദുൾ സമദും സൈരവ് മണ്ഡലും ബെഞ്ചിലേക്ക് മാറി. ഇവാൻ കാലിയുഷ്നിക്ക് പകരം അപ്പോസ്തോലോസ് ജിയാൻ സ്റ്റാർട്ടിംഗ് ഇലവനിൽ ഇടം നേടി. രൺജിത് സിങ്, ഹർമൻജ്യോത് ഖബ്ര, റൂയിവ ഹോർമിപാം, വിക്ടർ മോംഗിൽ, ജെസ്സൽ കാർനെയ്റോ, ജീക്സൻ സിങ്, അഡ്രിയാൻ ലൂണ, ബ്രൈസ്…
അബുദാബി: പോർച്ചുഗലിന്റെ മിന്നും താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഈ അടുത്താണ് താരം സൗദി അറേബ്യൻ ക്ലബ്ബായ അൽ നാസറിൽ അംഗമായത്. എന്നാൽ ഇവിടെ സ്വന്തം പാചകക്കാരനെ കണ്ടെത്താനാവാതെ കുഴങ്ങിയിരിക്കുകയാണ് താരം. പോർച്ചുഗീസ് വിഭവങ്ങളും സുഷി ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വിഭവങ്ങളും തയ്യാറാക്കുന്ന ഒരു പാചകക്കാരനെയാണ് റൊണാൾഡോയും പങ്കാളി ജോർജീനയും തിരയുന്നതെന്ന് ദി മെയിൽ റിപ്പോർട്ട് ചെയ്തിരുന്നു. പ്രതിമാസം 4,500 പൗണ്ട് (ഏകദേശം 4.52 ലക്ഷം രൂപ) ശമ്പളം നല്കാൻ റൊണാൾഡോ തയ്യാറാണെന്നും റിപ്പോർട്ടിൽ പറയുന്നു. ക്രിസ്റ്റ്യാനോയുടെയും പങ്കാളിയുടെയും ചില ആവശ്യങ്ങളാണ് പാചകക്കാരനെ കണ്ടെത്താൻ കഴിയാത്തതിന് കാരണമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
തിരുവനന്തപുരം: കോവളത്ത് ബൈക്ക് റേസിങ്ങിനിടെയുണ്ടായ അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബൈക്ക് യാത്രികനും മരിച്ചു. പൊട്ടക്കുഴി സ്വദേശി അരവിന്ദ് (25) ആണ് മരിച്ചത്. തിരുവല്ലം-കോവളം ബൈപ്പാസിൽ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. വഴിയാത്രക്കാരിയായ യുവതി ബൈക്കിടിച്ച് സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. വാഴമുട്ടം പനത്തുറ തുരുത്തിയിൽ കോളനിയിലെ സന്ധ്യ (54) ആണ് മരിച്ചത്. റേസിങ്ങിനിടെ റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ച സന്ധ്യയെ ബൈക്കിടിക്കുകയായിരുന്നു. അതേസമയം, റേസിങ്ങിനിടെയാണ് അപകടമുണ്ടായതെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു വ്യക്തമാക്കി. അപകടത്തെക്കുറിച്ച് മോട്ടോർ വാഹന വകുപ്പ് പ്രത്യേകം അന്വേഷിക്കുമെന്നും വ്യക്തമാക്കി. കഴിഞ്ഞ ഒരു വർഷമായി പ്രദേശത്ത് റേസിങ് നടക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
ആലപ്പുഴ: ആരോഗ്യമേഖലയിൽ അവഗണനയും അശ്രദ്ധയുമാണെന്നും മെഡിക്കൽ കോളേജുകളിൽ വേണ്ടത്ര ഡോക്ടർമാരില്ലെന്നും പറഞ്ഞ് ആരോഗ്യ, ടൂറിസം വകുപ്പുകളെ വിമർശിച്ച് ജി സുധാകരൻ. ആലപ്പുഴ മെഡിക്കൽ കോളേജിന്‍റെ വികസനം എവിടെയും എത്തിയിട്ടില്ലെന്നും ഡോക്ടർമാരെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ഓണത്തിനും വിഷുവിനും സാധനങ്ങൾ വിലകുറച്ച് നൽകുന്നത് മാത്രമല്ല ആസൂത്രണം. ആരോഗ്യ പരിരക്ഷയ്ക്കായി മാനദണ്ഡങ്ങൾ പാലിക്കണം. പുതിയ പരിഷ്കാരങ്ങൾ ആവശ്യമാണ്. ആലപ്പുഴയിൽ അഴുകിയ തോടുകളും കനാലുകളുമാണ് ഇപ്പോൾ കാണാനാകുന്നത്. അതിന് ഒരു പരിഹാരവുമെടുത്തിട്ടില്ല. കനാലുകൾ നവീകരിച്ചിട്ടില്ല. ജില്ലാ ടൂറിസത്തിന്‍റെ ഉന്നമനത്തിൽ അഴിമതിയാണ് നടക്കുന്നതെന്നും സുധാകരൻ പറഞ്ഞു. ആലപ്പുഴയിൽ മയക്കുമരുന്ന് ഉപയോഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും സ്ഥാപിത താൽപ്പര്യങ്ങൾക്ക് യുവാക്കളെ ഉപയോഗിക്കുന്ന സാഹചര്യമുണ്ടെന്നും സുധാകരൻ ചൂണ്ടിക്കാട്ടി. രണ്ടാം പിണറായി സർക്കാരിന്റെ പ്രവർത്തനത്തെ എൽ.ഡി.എഫ് പാർലമെന്‍ററി പാർട്ടി യോഗത്തിലും പിന്നീട് പൊതുവേദിയിലും ഇടതുമുന്നണി അംഗം കെ.ബി ഗണേഷ് കുമാർ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാരിനെ വിമർശിച്ച് മുതിർന്ന സി.പി.എം നേതാവ് സുധാകരനും രംഗത്തെത്തുന്നത്.
മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ ലോക നാലാം നമ്പർ താരം സ്റ്റെഫാനോസ് സിറ്റ്സിപാസിനെ തോൽപ്പിച്ച് കിരീടം സ്വന്തമാക്കി സെർബിയൻ ടെന്നീസ് ഇതിഹാസം നോവാക് ജോക്കോവിച്ച്. ഇത് ജോക്കോവിച്ചിന്റെ പത്താമത് ഓസ്ട്രേലിയൻ ഓപ്പൺ സിംഗിൾസ് കിരീട നേട്ടമാണ്. സ്കോർ: 6-3, 7-6, 7-6. ഈ വിജയത്തോടെ തന്റെ 22-മത് ഗ്രാൻഡ്സ്ലാം കിരീടം നേടിയ ജോക്കോവിച്ച്, ഗ്രാൻഡ്സ്ലാം കിരീടവേട്ടയിൽ റാഫേൽ നദാലിനൊപ്പം എത്തി. ഈ വിജയത്തോടെ ലോക ഒന്നാം നമ്പർ ടെന്നീസ് താരം എന്ന സ്ഥാനവും ജോക്കോവിച്ച് തിരിച്ചു പിടിച്ചിരിക്കുകയാണ്.
കശ്മീരില്ലാത്ത ഇന്ത്യയുടെ ഭൂപടം പ്രസിദ്ധീകരിച്ച മാധ്യമമാണ് ബിബിസി; ആഞ്ഞടിച്ച് അനിൽ ആന്റണി
ദില്ലി: ബിബിസിക്കെതിരെ വീണ്ടും പ്രതികരിച്ച് അനിൽ ആന്റണി. കശ്മീർ ഇല്ലാത്ത ഇന്ത്യയുടെ ഭൂപടം നിരവധി തവണ പ്രസിദ്ധീകരിച്ച മാധ്യമമാണ് ബിബിസിയെന്നും ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്ത് നിരവധി വാർത്തകൾ നൽകിയിട്ടുണ്ടെന്നും അനിൽ ആരോപിച്ചു. ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയെ ചോദ്യം ചെയ്യുന്ന ബിബിസിയുടെ റിപ്പോർട്ടുകൾ പങ്കുവച്ചാണ് അനിലിന്‍റെ ട്വീറ്റ്.മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശിനെയും അനിൽ ട്വീറ്റിൽ ടാഗ് ചെയ്തിട്ടുണ്ട്.
