Author: News Desk

ഗ്രീസ്: ഗോൾപോസ്റ്റിന്‍റെ ഉയരവ്യത്യാസത്തെ തുടർന്ന് ഗ്രീസിലെ സൂപ്പർ ലീഗ് മത്സരം റദ്ദാക്കി. ഗ്രീക്ക് സൂപ്പർ ലീഗിലെ പ്രധാന ക്ലബ്ബായ എഇകെ ഏഥൻസും അട്രോമിറ്റോസും തമ്മിലുള്ള ഇന്നലത്തെ മത്സരമാണ് അധികൃതർ റദ്ദാക്കിയത്. അട്രോമിറ്റോസിന്‍റെ ഹോം ഗ്രൗണ്ടായ പെരിസ്റ്റെരി സ്റ്റേഡിയത്തിലാണ് മത്സരം നടക്കേണ്ടിയിരുന്നത്. എന്നാൽ മത്സരത്തിന് മുമ്പ്, സന്ദർശകരായ എഇകെ ടീം ഗോൾപോസ്റ്റിന്‍റെ ഉയരത്തെക്കുറിച്ച് അധികൃതരോട് സംശയം പ്രകടിപ്പിക്കുകയായിരുന്നു. മാച്ച് ഒഫീഷ്യലുകൾ നടത്തിയ പിച്ച് പരിശോധനയിൽ ഗോൾപോസ്റ്റിന്‍റെ ക്രോസ്ബാറിന് ഉയരം കുറച്ച് സെന്‍റീമീറ്റർ കുറവാണെന്ന് കണ്ടെത്തി. ഇതോടെ മത്സരം അരമണിക്കൂറോളം വൈകി. എന്നാൽ അതിനു ശേഷവും പരിഹാരം കാണാത്തതിനെ തുടർന്ന് മത്സരം റദ്ദാക്കുകയായിരുന്നു. അതേസമയം, മത്സരം വീണ്ടും നടത്തണമോയെന്ന് ഗ്രീസിലെ സ്പോർട്സ് കോർട്ട് തീരുമാനിക്കും.

Read More

മുംബൈ : ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ ഒമ്പതാം സീസണിലെ ഫൈനലിന് മുംബൈ ആതിഥേയത്വം വഹിക്കാൻ സാധ്യത. പ്രശസ്ത പത്രപ്രവർത്തകൻ മാർക്കസ് മെർഹുലാവോയാണ് വാർത്ത ട്വീറ്റ് ചെയ്തത്. കൊച്ചിയും കൊൽക്കത്തയും പരി​ഗണിക്കുന്നുണ്ടെങ്കിലും സാധ്യതാ പട്ടികയിൽ മുംബൈ മുന്നിലാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഇത്തവണ ആറ് ടീമുകളാണ് ഐഎസ്എൽ പ്ലേ ഓഫിലേക്ക് മുന്നേറുന്നത്. ലീഗ് ഘട്ടത്തിനു ശേഷം മാർച്ച് 3 മുതൽ പ്ലേ ഓഫുകൾക്ക് തുടക്കം കുറിക്കും. ഫൈനൽ മാർച്ച് 18ന് നടക്കും. തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വേദിയുടെ കാര്യത്തിൽ പ്രഖ്യാപനമായിട്ടില്ല. എന്നിരുന്നാലും, മുംബൈ സിറ്റിയുടെ ഹോം ഗ്രൗണ്ടായ മുംബൈ ഫുട്ബോൾ അരീനയായിരിക്കും മത്സരത്തിനു വേദിയാവുകയെന്ന് മാർക്കസ് പറഞ്ഞു. ഐഎസ്എല്ലിന്‍റെ ഒന്നും അഞ്ചും സീസണുകളുടെ ഫൈനൽ മത്സരങ്ങൾ മുംബൈയിൽ നടന്നിട്ടുണ്ട്. ആദ്യം ഡി വൈ പാട്ടീൽ സ്റ്റേഡിയവും പിന്നീട് മുംബൈ ഫുട്ബോൾ അരീനയുമായിരുന്നു വേദി. ഐഎസ്എല്ലിന്‍റെ മൂന്നാം സീസൺ ഫൈനൽ കൊച്ചിയിലാണ് നടന്നത്. കൊൽക്കത്ത ഇതുവരെ ഐഎസ്എൽ ഫൈനലിന് ആതിഥേയത്വം വഹിച്ചിട്ടില്ല. കഴിഞ്ഞ മൂന്ന്…

Read More

തിരുവനന്തപുരം: ജനങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാത്ത തരത്തിലാണ് വെള്ളക്കരം കൂട്ടിയതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. വെള്ളക്കരം കൂട്ടിയതുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു പരാതി പോലും ലഭിച്ചിട്ടില്ല. വെള്ളക്കരം വർദ്ധിപ്പിക്കാതെ മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും മന്ത്രി പറഞ്ഞു. വെള്ളക്കരം ലിറ്ററിന് ഒരു പൈസയാണ് കൂട്ടിയത്. ബജറ്റ് അവതരിപ്പിച്ച വെള്ളിയാഴ്ച തന്നെയാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. പുതുക്കിയ നിരക്ക് മാർച്ച് മുതൽ പ്രാബല്യത്തിൽ വരുമെന്നായിരുന്നു മന്ത്രി അറിയിച്ചിരുന്നത്. എന്നാൽ മുന്നറിയിപ്പില്ലാതെ ഉത്തരവിറക്കുകയായിരുന്നു. പുതിയ നിരക്കിൽ, ഒരു കുടുംബം വിവിധ സ്ലാബുകളിലായി ശരാശരി 250 മുതൽ 400 രൂപ വരെ അധികം നൽകേണ്ടിവരും.

Read More

തൊടുപുഴ: സാമ്പത്തിക പ്രതിസന്ധി മൂലം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച കുടുംബത്തിലെ പെൺകുട്ടിയും ചികിത്സയിലിരിക്കെ മരിച്ചു. തൊടുപുഴ ചിറ്റൂരിൽ മണക്കാട് പഞ്ചായത്ത് ഓഫീസിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന പുല്ലറയ്ക്കൽ ആന്‍റണി (62), ജെസി (56) എന്നിവരുടെ മകൾ സിൽന (20) ആണ് മരിച്ചത്. ജെസ്സി കഴിഞ്ഞ 31നും ആന്‍റണി ഒന്നിനുമാണ് മരിച്ചത്. ജനുവരി 30നാണ് അച്ഛനും അമ്മയും മകളും വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. തുടർന്ന് മൂവരെയും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലെത്തിച്ച ദിവസം മുതൽ സിൽന അബോധാവസ്ഥയിലായിരുന്നു. കുടുംബത്തിന് കടബാധ്യത ഉണ്ടായിരുന്നതായാണ് വിവരം. തൊടുപുഴ നഗരത്തിൽ ബേക്കറി നടത്തുകയായിരുന്നു ജെസ്സി. ആന്‍റണി കൂലിപ്പണിക്കാരനായിരുന്നു. പലരിൽ നിന്നും പണം കടം വാങ്ങിയിരുന്നു. വീടിന്‍റെ വാടകയും കുടിശ്ശികയാണ്.

Read More

തുർക്കി: തുർക്കിയിൽ തീവ്ര ഭൂചലനം. റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. നിരവധി കെട്ടിടങ്ങൾ തകർന്നതായാണ് റിപ്പോർട്ട്. ഭൂചലനത്തിൽ തുർക്കിയിലും സിറിയയിലും കനത്ത നാശനഷ്ടമുണ്ടായിട്ടുണ്ട്.  ആദ്യം ഭൂചലനമുണ്ടായ സ്ഥലത്ത് 15 മിനുട്ടിന് ശേഷം 6.7 തീവ്രതയില്‍ തുടര്‍ ചലനമുണ്ടായെന്നും റിപ്പോർട്ട് ഉണ്ട്. പ്രാദേശിക സമയം പുലര്‍ച്ചെ 4.17നായിരുന്നു ഭൂചലനം. തെക്കന്‍ നഗരമായ ഗാസിയന്‍തേപിന് അടുത്താണ് ഭൂചലനമുണ്ടായത്. സിറിയന്‍ അതിര്‍ത്തിയിലുള്ള തുര്‍ക്കിയുടെ പ്രധാന വ്യവസായ- ഉത്പന്ന നിര്‍മാണ കേന്ദ്രമാണ് ഗാസിയന്‍തേപ്. 17.9 കി മീ ആഴത്തിലാണ് പ്രഭവ കേന്ദ്രം. ലോകത്തെ ഏറ്റവും സജീവമായ ഭൂചലന മേഖലയാണ് തുര്‍ക്കി.

Read More

തൃശൂർ: ആംബുലൻസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം. ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിനിടെയായിരുന്നു സംഭവം. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി ജീവനക്കാരനായ ദയാലാലാണ് അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കയ്പമംഗലം സ്വദേശിനിയായ യുവതി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നാട്ടുകാരാണ് യുവതിയെ ആദ്യം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. അവിടെ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി യുവതിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ യുവതിയുടെ കൂടെ പോകാൻ ആരുമുണ്ടായിരുന്നില്ല. ആ സമയത്താണ് ആശുപത്രിയിലെ താൽക്കാലിക ഇലക്ട്രിക്കൽ ജീവനക്കാരനായ ദയാലാൽ പെൺകുട്ടിക്കൊപ്പം പോകാൻ സമ്മതിച്ചത്. യാത്രാമധ്യേ ആംബുലൻസിലും പിന്നീട് ആശുപത്രിയിലും വച്ച് ഇയാൾ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. മെഡിക്കൽ കോളേജിലെ നഴ്സിനെ യുവതി ഇക്കാര്യം അറിയിച്ചു. യുവതിയുടെ ബന്ധുവായാണ് ദയാലാൽ പെരുമാറിയത്.

Read More

തിരുവനന്തപുരം: ബജറ്റിലെ ഇന്ധന സെസിനും നിരക്ക് വർദ്ധനവിനും പിന്നാലെ കുടിവെള്ളക്കരത്തിലും വർദ്ധന. ശനിയാഴ്ച മുതൽ വർദ്ധന പ്രാബല്യത്തില്‍വരുത്തി വിജ്ഞാപനം പുറത്തിറങ്ങി. ചില വിഭാഗങ്ങൾക്ക് മൂന്നുമടങ്ങോളം വർദ്ധനവുണ്ട്. വാട്ടർ അതോറിട്ടിയുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. വിവിധ വിഭാഗങ്ങളിലായി കിലോലിറ്ററിന് (1,000 ലിറ്റർ) 4.40 മുതൽ 12 രൂപ വരെയാണ് നിലവിലെ നിരക്ക്. ലിറ്ററിന് ഒരു പൈസയാണ് കൂട്ടിയത്. ഇതോടെ കിലോ ലിറ്ററിന് 14.4 മുതൽ 22 രൂപ വരെയാകും. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരെ വിലക്കയറ്റത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അടുത്ത ബിൽ മുതൽ പുതിയ നിരക്കിൽ അടയ്ക്കണം. ജനുവരിയിൽ കുടിവെള്ളക്കരം വർദ്ധിപ്പിക്കാൻ എൽ.ഡി.എഫ് അനുമതി നൽകിയിരുന്നു. 2016ലാണ് ഇതിന് മുൻപ് നിരക്ക് കൂട്ടിയത്.

Read More

കൊല്‍ക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിൽ മോഹൻ ബഗാന് പരാജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബെംഗളുരു എഫ്സിയാണ് തോൽപ്പിച്ചത്. ജയത്തോടെ പോയിന്‍റ് പട്ടികയിൽ ആറാം സ്ഥാനത്തേക്ക് മുന്നേറിയ ബെംഗളുരുവിന്റെ പ്ലേഓഫ് സാധ്യതകള്‍ വീണ്ടും സജീവമായി. സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലാണ് എടികെ മോഹൻ ബഗാൻ തോൽവി ഏറ്റുവാങ്ങിയത്. ബെംഗളുരുവിനായി ജാവി ഹെർണാണ്ടസ്, റോയ് കൃഷ്ണ എന്നിവർ ഗോളുകൾ നേടിയപ്പോൾ സ്ട്രൈക്കർ ദിമിത്രി പെട്രാറ്റോസ് എടികെയ്ക്കായി ആശ്വാസ ഗോൾ നേടി. സെമി ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടാനുള്ള മോഹൻ ബഗാന്‍റെ സാധ്യതകൾക്ക് ഇത് വലിയ തിരിച്ചടിയാണ്. ലീഗ് ടേബിളിൽ ആദ്യ രണ്ട് സ്ഥാനക്കാർക്ക് നേരിട്ട് സെമി ഫൈനലിൽ പ്രവേശിക്കാൻ കഴിയും. നോക്കൗട്ട് മത്സരത്തിൽ വിജയിച്ചാൽ മാത്രമേ മൂന്ന് മുതൽ ആറ് വരെ സ്ഥാനങ്ങളിൽ എത്തുന്ന ടീമിനു സെമി ഫൈനലിൽ പ്രവേശിക്കാൻ കഴിയൂ. 16 മത്സരങ്ങളിൽ നിന്ന് 27 പോയിന്‍റുമായി മോഹൻ ബഗാൻ നിലവിൽ നാലാം സ്ഥാനത്താണ്.

Read More

തിരുവനന്തപുരം: നൂതന കൃഷിരീതികൾ പഠിക്കാൻ കർഷകരോടൊപ്പം ഇസ്രയേൽ സന്ദർശിക്കാനുള്ള തീരുമാനത്തിൽ നിന്ന് കൃഷിമന്ത്രി പി പ്രസാദ് പിൻമാറി. കർഷകരും ഉദ്യോഗസ്ഥരും മന്ത്രിയില്ലാതെ ഇസ്രായേലിലേക്ക് പോകും. ഇടതുപാർട്ടികൾക്ക് രാഷ്ട്രീയപരമായി വിയോജിപ്പുള്ള ഇസ്രയേൽ, ഇടതുമുന്നണിയിൽ നിന്നുള്ള ഒരു മന്ത്രി സന്ദർശിക്കുന്നതിനുള്ള എതിർപ്പ് സി.പി.എം ദേശീയ നേതൃത്വം സി.പി.ഐ ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു. ഇത് മന്ത്രിക്ക് തിരിച്ചടിയായി. കൃഷിമന്ത്രിയുടെ ഇസ്രയേൽ സന്ദർശനത്തിന്‍റെ ഔചിത്യമില്ലായ്മയെക്കുറിച്ച് സി.പി.ഐ ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. യാത്രക്ക് തിരഞ്ഞെടുത്ത 20 കർഷകരിൽ 13 പേർ സ്വന്തം നിലയ്ക്കാണ് ടിക്കറ്റ് വാങ്ങിയത്. ഒരു കർഷകന് 55,000 രൂപയാണ് യാത്രയ്ക്ക് മാത്രം ചെലവ് വരുന്നത്. ഗ്രൂപ്പായി ബുക്ക് ചെയ്ത ടിക്കറ്റുകൾ റദ്ദാക്കിയാൽ പണം തിരികെ ലഭിക്കില്ല. ഇതും യാത്ര തുടരാനുള്ള തീരുമാനത്തിനു പിന്നിലുണ്ടെന്നാണ് വിവരം. ഇസ്രായേലിലെ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ കർഷകരുടെ അഭ്യർത്ഥന മാനിച്ചാണ് യാത്ര മാറ്റിവയ്ക്കുന്നതെന്ന് കൃഷിമന്ത്രി നേരത്തെ വിശദീകരണം നൽകിയിരുന്നു. സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിൽ രണ്ട് കോടി രൂപ മുടക്കി ഇസ്രയേൽ…

Read More

റോം: അടുത്ത വർഷം ഇന്ത്യ സന്ദർശിക്കാൻ ആഗ്രഹമറിയിച്ച് ഫ്രാൻസിസ് മാർപാപ്പ. 2023 അവസാനത്തോടെ മംഗോളിയ സന്ദർശിക്കാനും അദ്ദേഹം പദ്ധതിയിട്ടിട്ടുണ്ട്. ദക്ഷിണ സുഡാനിൽ നിന്ന് റോമിലേക്കുള്ള മടക്കയാത്രയ്ക്കിടെയാണ് മാർപാപ്പ ഇക്കാര്യം വ്യക്തമാക്കിയത്. ലോക യുവത്വദിനാചരണത്തിന്റെ ഭാഗമായി ഓഗസ്റ്റ് ആദ്യം പോർച്ചുഗലിലെ ലിസ്ബൺ സന്ദർശിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. സെപ്റ്റംബറിൽ ഫ്രാൻസിലെ മാർസെയില്ലിയിൽ നടക്കുന്ന ബിഷപ്പുമാരുടെ സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും. സന്ദർശനം നടന്നാൽ മംഗോളിയ സന്ദർശിക്കുന്ന ആദ്യ മാർപ്പാപ്പയാകും പോപ്പ് ഫ്രാന്‍സിസ്.

Read More