- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
തിരുവനന്തപുരം: ബജറ്റിലൂടെ കേരള സർക്കാർ നടത്തിയ ജനദ്രോഹ നടപടികൾക്കും നികുതി വെട്ടിപ്പിനുമെതിരെ കോൺഗ്രസ് പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കെ.പി.സി.സി. ഫെബ്രുവരി ഏഴിന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്കും മറ്റ് ജില്ലകളിൽ കളക്ടറേറ്റുകളിലേക്കും ഡി.സി.സികളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തുമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണൻ അറിയിച്ചു. നികുതി നിർദേശങ്ങൾ പിൻവലിക്കും വരെ ശക്തമായ സമരപരിപാടിയാണ് കെ.പി.സി.സി ആസൂത്രണം ചെയ്യുന്നത്. കേരളത്തിന്‍റെ ചരിത്രത്തിൽ ഇത്തരമൊരു നികുതി വർധന ഉണ്ടായിട്ടില്ല. അതുകൊണ്ട് കേരളം ഇന്നേവരെ കണ്ടതിനേക്കാൾ വലിയ പ്രക്ഷോഭമായിരിക്കും ഉണ്ടാകാൻ പോകുന്നതെന്നും രാധാകൃഷ്ണൻ പറഞ്ഞു. അതേസമയം, ബജറ്റിൽ പ്രഖ്യാപിച്ച രണ്ട് രൂപ ഇന്ധന സെസ് ഒരു രൂപയായി കുറയ്ക്കുന്ന കാര്യത്തിൽ ധനമന്ത്രി ബുധനാഴ്ച നിയമസഭയിൽ അന്തിമ തീരുമാനം പ്രഖ്യാപിച്ചേക്കും. സാമ്പത്തിക പ്രതിസന്ധിയുടെ കാരണം ചൂണ്ടിക്കാട്ടി കേന്ദ്രത്തിനെതിരെ ശക്തമായ രാഷ്ട്രീയ പോരാട്ടങ്ങൾ സംഘടിപ്പിക്കാനും എൽ.ഡി.എഫ് ആലോചിക്കുന്നുണ്ട്. ഇത്തരമൊരു സാഹചര്യങ്ങളിൽ ഏർപ്പെടുത്തിയ ഇന്ധന സെസ്സിനെ വലുതാക്കി കാണിക്കുന്നുവെന്നാണ് ധനമന്ത്രിയുടെ പരാതി. മറ്റ് മാർഗമില്ലെന്ന് ന്യായീകരിക്കുമ്പോഴും സെസ് കുറയ്ക്കാതെ പിടിച്ചുനിൽക്കാനാകില്ലെന്ന തലത്തിലേക്കാണ്…
ന്യൂഡല്‍ഹി: ജീവനക്കാരുടെ സഹായം തേടിയ കാൻസർ ബാധിതയായ യാത്രക്കാരിയെ അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ നിന്ന് ഇറക്കിവിട്ടെന്നു പരാതി. ന്യൂയോർക്കിലേക്കുള്ള വിമാനത്തിൽ നിന്ന് ഇറക്കിവിട്ടതായി മീനാക്ഷി സെൻഗുപ്ത എന്ന യാത്രക്കാരി പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ജനുവരി 30നാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. അടുത്തിടെ ശസ്ത്രക്രിയയ്ക്ക് വിധേയയായതിനെ തുടർന്ന് ഭാരം ഉയർത്താൻ ബുദ്ധിമുട്ടായതിനാൽ സീറ്റിന് മുകളിലുള്ള ക്യാബിനിൽ ഹാൻഡ്ബാഗ് വയ്ക്കാൻ ഫ്ലൈറ്റ് അറ്റൻഡന്‍റിന്‍റെ സഹായം തേടിയിരുന്നുവെന്നും എന്നാൽ സഹായിക്കാൻ വിസമ്മതിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തതായി മീനാക്ഷി സെൻഗുപ്ത പരാതിയിൽ പറയുന്നു. നടക്കാൻ ബുദ്ധിമുട്ടായതിനാൽ വീൽചെയർ ആവശ്യപ്പെട്ടെങ്കിലും വിമാനത്തിലെ ജീവനക്കാർ അത് നിരസിച്ചതായി ഡൽഹി പൊലീസിനും ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനും നൽകിയ പരാതിയിൽ മീനാക്ഷി പറയുന്നു. ഗ്രൗണ്ട് സ്റ്റാഫ് തനിക്ക് ആവശ്യമായ സഹായം നൽകുകയും വിമാനത്തിൽ കയറാൻ സഹായിക്കുകയും ചെയ്തുവെന്ന് അവർ പറഞ്ഞു. എയർ ഹോസ്റ്റസിനോട് ആരോഗ്യസ്ഥിതിയെക്കുറിച്ച് ധരിപ്പിച്ചിരുന്നു. വിമാനം ടേക്ക് ഓഫ് ചെയ്യാൻ ഒരുങ്ങിയപ്പോൾ സമീപത്തെത്തിയ എയർ ഹോസ്റ്റസിനോട് ഹാൻഡ്ബാഗിനെക്കുറിച്ച്…
തിരുവനന്തപുരം: അടിച്ചമർത്തപ്പെട്ട ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതാണ് വികസനമെന്ന് സാറാ ജോസഫ്. ദളിതരുടെ ഏറ്റവും അടിസ്ഥാന സൗകര്യങ്ങൾ പൂർത്തിയാക്കുന്നതിലൂടെയാണ് വികസനത്തിന്‍റെ പാഠങ്ങൾ ആരംഭിക്കേണ്ടത്. ശൗചാലയങ്ങൾ പണിയണമെന്നാണ് മോദി ഇപ്പോഴും പറയുന്നത്. വളരെയധികം സാമ്പത്തിക വികസനം കൈവരിച്ചുവെന്ന് അവകാശപ്പെടുന്ന ഒരു രാജ്യത്ത്, ശൗചാലയങ്ങൾ നിർമ്മിച്ചു നൽകാമെന്ന് ജനങ്ങളോട് പറയുമ്പോൾ നമ്മൾ ഏറ്റവും താഴെ തന്നെയാണ്. ബാക്കിയെല്ലാം കോർപ്പറേറ്റ് മുതലാളിമാരുടെയും ഭരണകൂടത്തിന്‍റെയും ചങ്ങാത്ത മുതലാളിത്തത്തിൽ നിന്ന് പുറപ്പെടുന്ന പുകയാണെന്നും സാറാ ജോസഫ് പറഞ്ഞു. ഇന്ത്യയുടെ എല്ലാ പൊതു സ്വത്തുക്കളും സ്വകാര്യവത്കരിക്കപ്പെടുകയും വളരെ കുറച്ച് ആളുകളിൽ മാത്രം ഒതുങ്ങുകയും ചെയ്യുന്ന സാഹചര്യമാണിത്. ഇന്നത്തേത് ഇന്ത്യയുടെ എല്ലാ സമ്പത്തും ജനസംഖ്യയുടെ ഒരു ചെറിയ ശതമാനത്തിന് മാത്രം ചോർത്തിക്കൊടുക്കുന്ന ഭരണകൂടവ്യവസ്ഥയാണ്. അവരൊരു ബുള്ളറ്റ് ട്രെയിന്‍ തരാമെന്ന് പറഞ്ഞാലുടന്‍ കണ്ണടച്ച് അത് വാങ്ങുന്നത് ജനങ്ങളോട് ബാധ്യതയുള്ള പാര്‍ട്ടി എന്ന നിലയില്‍ ഇടതുപക്ഷത്തിന് യോജിച്ചതല്ല. കേരളം പോലുള്ള ഒരു ചെറിയ സംസ്ഥാനത്തിന് ഇനിയും ഈ വികസനം താങ്ങാനാവില്ല. നമുക്ക് വേണ്ടത്ര വികസനമുണ്ട്.…
കൊച്ചി: ഫാസ്റ്റ് ടാഗ് ഇല്ലാതെ ഫാസ്റ്റ് ടാഗ് ട്രാക്ക് ഉപയോഗിക്കുന്ന ഡ്രൈവർമാർക്കെതിരെ നടപടിയെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് ഹൈക്കോടതി. ടോൾ ബൂത്തിലെ സുഗമമായ ഗതാഗതം ഉറപ്പാക്കാൻ ദേശീയപാത അതോറിറ്റിയും ടോൾ പിരിക്കുന്നവരും അടിയന്തര നടപടികൾ സ്വീകരിക്കണം. അല്ലാത്തപക്ഷം മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കേണ്ടി വരുമെന്നും ഹൈക്കോടതി വ്യക്തമാക്കി. പാലിയേക്കര ടോൾ പ്ലാസയിൽ ഗതാഗതക്കുരുക്ക് ആരോപിച്ച് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. പാലിയേക്കര ടോൾ പ്ലാസയിൽ വൻ തിരക്കുണ്ടെന്നും ഇത് സമയനഷ്ടത്തിന് കാരണമാകുന്നുവെന്നുമാണ് പാലക്കാട് സ്വദേശി നൽകിയ ഹർജിയിൽ പറയുന്നത്. ഈ ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. ഫാസ്റ്റ് ടാഗ് ഇല്ലാതെ ട്രാക്ക് ഉപയോഗിക്കുന്നവർക്കെതിരെ നടപടിയെടുക്കുന്നത് പരിശോധിക്കാൻ കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. 1998ലെ മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 201 ഭേദഗതി ചെയ്യുന്ന കാര്യവും പരിഗണിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ടോൾ ബൂത്തുകളിൽ അനാവശ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനെ കുറിച്ച് സംസ്ഥാന സർക്കാരും ഡി.ജി.പിയും ആലോചിക്കണം. ഗതാഗതം തടസ്സപ്പെടുത്തുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തുന്നത് പരിശോധിക്കണം. ടോൾ പ്ലാസയിലൂടെ…
ന്യൂഡൽഹി: പാകിസ്ഥാൻ മുൻ പ്രസിഡന്‍റ് ജനറൽ പർവേസ് മുഷറഫിൻ്റെ മരണത്തിൽ അനുശോചനം അറിയിച്ച കോൺഗ്രസ് എംപി ശശി തരൂരിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. രാജ്യാന്തര നിയമങ്ങൾ ലംഘിച്ച് എത്രയധികം പേരെ കൊന്നാലും ചില ജനറൽമാർക്ക് ഇന്ത്യയിൽ ആരാധകരുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. തരൂരിന്റെ അനുശോചന ട്വീറ്റിലെ വാചകങ്ങൾ കടമെടുത്താണ് മന്ത്രി വിമർശനം ഉന്നയിച്ചത്. “ശക്തരായ പാകിസ്ഥാൻ സ്വേച്ഛാധിപതി ജനറൽമാർക്ക് ‘സമാധാനത്തിനുള്ള ശക്തി’യായി മാറാനും ‘സുവ്യക്തമായ തന്ത്രപ്രധാന ചിന്ത’ രൂപപ്പെടുത്താനുമുള്ള ഏറ്റവും നല്ല ഓപ്ഷൻ ഉചിതമായ സൈനിക അടിച്ചമർത്തലാണ്” എന്ന് ചന്ദ്രശേഖർ ട്വീറ്റ് ചെയ്തു. നേരത്തെ ട്വിറ്ററിലൂടെ ശശി തരൂർ പർവേസ് മുഷറഫിന് ആദരാഞ്ജലി നേർന്നിരുന്നു. “ഇന്ത്യയുടെ പ്രധാന ശത്രുവായ അദ്ദേഹം 2002-2007 കാലഘട്ടത്തിൽ സമാധാനത്തിനായി പ്രവർത്തിക്കുന്ന ഒരു യഥാർത്ഥ ശക്തിയായി മാറി. ഈ സമയത്ത് എല്ലാ വർഷവും ഞാൻ അദ്ദേഹത്തെ ഐക്യരാഷ്ട്രസഭയിൽ കാണാറുണ്ടായിരുന്നു. അദ്ദേഹം വളരെ ഊർജ്ജസ്വലനും തന്ത്രപരമായ നിലപാടുകളിൽ വ്യക്തതയുള്ളവനുമായിരുന്നു. ആദരാഞ്ജലികൾ” എന്നായിരുന്നു തരൂരിന്റെ ട്വീറ്റ്.
സ്വാഭാവികമാണ്, അവർ ചെറുപ്പക്കാർ അല്ലേ; യുവനടന്മാരുടെ സോഷ്യൽമീഡിയ പ്രതികരണങ്ങളിൽ മമ്മൂട്ടി
സോഷ്യൽ മീഡിയ വിമർശനങ്ങളോടുള്ള യുവതാരങ്ങളുടെ പ്രതികരണങ്ങളെ കുറിച്ച് മനസ് തുറന്ന് മമ്മൂട്ടി. സോഷ്യൽ മീഡിയ പുതിയതാണ്. അവരും ചെറുപ്പക്കാരാണ്. അതുകൊണ്ടാണ് അങ്ങോട്ടും ഇങ്ങോട്ടും പ്രതികരിക്കുന്നതെന്നും അത് സ്വാഭാവികമാണെന്നും നടൻ മമ്മൂട്ടി പറഞ്ഞു. ക്രിസ്റ്റഫർ സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. സോഷ്യൽ മീഡിയയിലെ വിമർശനങ്ങളോട് ഇപ്പോഴത്തെ യുവതാരങ്ങൾ പെട്ടന്ന് പ്രതികരിക്കുന്നുണ്ടല്ലോ എന്നായിരുന്നു ചോദ്യം. ‘അവർ പുതിയ ആൾക്കാരല്ലേ? സോഷ്യൽ മീഡിയ പുതിയതാണ്. അവരും ചെറുപ്പക്കാരാണ്. ഞങ്ങളൊക്കെ പഴയ ആൾക്കാർ അല്ലേ? ഇവർ സോഷ്യൽ മീഡിയയിൽ സജീവമായിരിക്കും. അതുകൊണ്ടാകാം അവർ അങ്ങോട്ടും ഇങ്ങോട്ടും പ്രതികരിക്കുന്നത്. അത് സ്വാഭാവികമാണ്’ എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. സോഷ്യൽ മീഡിയയിലെ വിമർശനങ്ങളോട് പ്രതികരിക്കുന്നവരാണ് മിക്ക യുവതാരങ്ങളും. പലപ്പോഴും ഇത്തരം പ്രതികരണങ്ങൾ വിമർശനങ്ങൾക്കും വിവാദങ്ങൾക്കും വഴിവയ്ക്കാറുണ്ട്. ഇതിൽ ഏറ്റവും ഒടുവിലത്തേത് ഉണ്ണി മുകുന്ദനും യൂട്യൂബ് വ്ലോഗറും തമ്മിലുണ്ടായ വാക്കേറ്റമാണ്.
പാലുകാച്ചി: പാലുകാച്ചിയിൽ പശുക്കിടാവിനെ കൊന്ന് തിന്നത് പുള്ളി പുലി തന്നെയെന്ന് സ്ഥിരീകരിച്ചു. വനംവകുപ്പ് സ്ഥാപിച്ച ക്യാമറയിൽ നിന്നാണ് ദൃശ്യങ്ങൾ ലഭിച്ചത്. പശുവിനെ കൊന്ന സ്ഥലത്ത് നിന്ന് 300 മീറ്റർ അകലെ പശുവിന്‍റെ അവശിഷ്ടങ്ങൾ പുള്ളിപ്പുലി വലിച്ച് കൊണ്ട് പോയി ഇട്ട വനാതിർത്തിയിൽ സ്ഥാപിച്ച ക്യാമറയിൽ രണ്ട് പുള്ളിപ്പുലികളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. എന്നാൽ ഒരു പുള്ളിപ്പുലി മാത്രമാണുള്ളതെന്നാണ് വനംവകുപ്പ് പറയുന്നത്. വ്യാഴാഴ്ച രാത്രിയാണ് വെച്ചൂർ ഇനത്തിൽപ്പെട്ട രണ്ട് വയസുള്ള പശുക്കിടാവിനെ പുലി കൊന്ന് തിന്നത്. പശുവിനെ പിടികൂടിയ പുള്ളിപ്പുലിയുടെ പ്രായവും ആരോഗ്യവും സംബന്ധിച്ച് കൂടുതൽ വ്യക്തത വരേണ്ടതുണ്ട്. പുലിക്ക് ഇര പിടിക്കാൻ കഴിയാത്ത അവസ്ഥയാണെങ്കിൽ ജനവാസ മേഖലയിലേക്ക് വീണ്ടും പ്രവേശിക്കാനുള്ള സാധ്യത കൂടുതലാണ്.
ബീജിങ്: ചാര ബലൂൺ വെടിവച്ചിട്ടതിൽ അനിവാര്യമായ പ്രതികരണം നേരിടേണ്ടി വരുമെന്ന് ചൈന യുഎസിന് മുന്നറിയിപ്പ് നൽകി. യുഎസിന്റെ ഭാഗത്ത് നിന്നുണ്ടായത് അമിതപ്രതികരണമാണെന്നും അന്താരാഷ്ട്ര നിയമ നടപടിക്രമങ്ങളുടെ ലംഘനമാണെന്നും ചൈന ആരോപിച്ചു. ആളില്ലാത്തതും സൈനികേതരവുമായ വ്യോമയാനത്തിന് നേരെ ആക്രമണം നടത്തിയ യുഎസിന്‍റെ നടപടികളിൽ ചൈന കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. തങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ശക്തമായ പ്രതികരണം നേരിടാൻ തയ്യാറാവാനും ചൈനീസ് വിദേശകാര്യ മന്ത്രാലയം ഞായറാഴ്ച രാവിലെ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. യുഎസ് വ്യോമാതിർത്തിയിൽ സംശയാസ്പദമായി പ്രത്യക്ഷപ്പെട്ട ചാര ബലൂണിനെക്കുറിച്ച് ചൈന തുടക്കത്തിൽ പ്രതികരിച്ചില്ലെങ്കിലും, ഇത് തങ്ങളുടേതാണെന്ന് പിന്നീട് സ്ഥിരീകരിച്ചു. കാലാവസ്ഥാ നിരീക്ഷണത്തിനുള്ള ബലൂൺ ദിശ തെറ്റി യുഎസ് വ്യോമാതിർത്തിയിൽ പ്രവേശിച്ചതാകാമെന്നും പ്രതികരിച്ചു. യുഎസിലെ തന്ത്രപ്രധാനമായ പ്രദേശങ്ങളിലൂടെയുള്ള ചാര ബലൂണിന്‍റെ സഞ്ചാരം യുഎസ് പ്രതിരോധ വകുപ്പിലും പൊതുജനങ്ങളിലും ഗുരുതരമായ ആശങ്ക സൃഷ്ടിച്ചിട്ടുണ്ടായിരുന്നു. ജനങ്ങളുടെ സുരക്ഷയ്ക്കായി ബലൂൺ വെടിവയ്ക്കാൻ തുടക്കത്തിൽ ആലോചിച്ചെങ്കിലും ഈ നീക്കം ഉപേക്ഷിച്ചതിൽ അമേരിക്കൻ ജനത ബൈഡൻ ഭരണകൂടത്തിനെതിരെ ശക്തമായി പ്രതിഷേധിച്ചിരുന്നു. തുടർന്നാണ്…
വ്യാജ ജനന സർട്ടിഫിക്കറ്റ്; കുഞ്ഞിനെ ഹാജരാക്കാൻ നിർദ്ദേശം, സിഡബ്ല്യുസി അന്വേഷണത്തിന് ഉത്തരവിട്ടു
കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിൽ വ്യാജ ജനന സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ സംഭവത്തിൽ സിഡബ്ല്യുസി അന്വേഷണത്തിന് ഉത്തരവിട്ടു. കുട്ടിയെ ദത്തെടുത്തത് നിയമവിരുദ്ധമാണെന്നും കുട്ടിയെ ഉടൻ ഹാജരാക്കണമെന്നും സിഡബ്ല്യുസി നിർദ്ദേശിച്ചു. രക്ഷിതാക്കൾക്ക് കുട്ടിയെ സംരക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് സിഡബ്ല്യുസി ചെയർമാൻ കെ കെ ഷാജു പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കേസിൽ പ്രതികളായ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റും ആശുപത്രി അധികൃതരും ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. മെഡിക്കൽ കോളേജ് സൂപ്രണ്ടിന്‍റെ നിർദേശപ്രകാരമാണ് തൃപ്പൂണിത്തുറ സ്വദേശിയുടെ കുട്ടിക്ക് വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതെന്നാണ് അനിൽകുമാറിന്‍റെ വാദം. എന്നാൽ, കുറ്റകൃത്യത്തിൽ നിന്ന് രക്ഷപ്പെടാൻ പ്രതി അനിൽകുമാർ കള്ളക്കഥ കെട്ടിച്ചമയ്ക്കുകയാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.കെ.ഗണേഷ് മോഹനും അറിയിച്ചു. സംഭവത്തിൽ സസ്പെൻഷനിലായതിന് പിന്നാലെ അനിൽകുമാർ സൂപ്രണ്ടിന്‍റെ മുറിയിൽ പ്രവേശിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
തിരുവനന്തപുരം: ശംഖുമുഖത്ത് കാണികളെ അമ്പരപ്പിച്ച് വ്യോമസേനയുടെ അഭ്യാസ പ്രകടനം. എട്ടുവർഷത്തിനുശേഷം ശംഖുമുഖത്ത് അരങ്ങേറിയ ഷോ കാണാൻ ആയിരങ്ങളാണ് എത്തിയത്. എറണാകുളം സ്വദേശിയായ സ്ക്വാഡ്രൻ ലീഡർ അലൻ ജോർജ് മലയാളികളുടെ അഭിമാനമുയർത്തി. കൃത്യം 9.05 നാണ് സൂര്യകിരൺ ടീമിന്‍റെ ഒമ്പത് വിമാനങ്ങൾ പറന്നുയർന്നത്. 8 വർഷങ്ങൾക്ക് ശേഷമാണ് തലസ്ഥാനത്ത് ഇത്തരമൊരു അഭ്യാസം നടന്നത്. സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാരുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ശംഖുമുഖം കടപ്പുറത്ത് 250 പേർക്ക് ഇരിക്കാവുന്ന വിഐപി പവലിയനും 1000 പേർക്ക് ഇരിക്കാവുന്ന മറ്റൊരു പവലിയനുമാണ് ഒരുക്കിയിരുന്നത്. സൂര്യകിരൺ ടീമിന്‍റെ 600-ാമത്തെ പ്രകടനമായിരുന്നു ഇത്. അതിവേഗത്തിൽ താഴ്ന്നും പൊങ്ങിയും പൈലറ്റുമാർ ആകാശത്ത് ഒരു വിസ്മയം തന്നെ തീർത്തു.
