- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
പത്തനംതിട്ട: പരീക്ഷയെഴുതി റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്ന അധ്യാപകർ തയ്യാറാക്കുന്ന പുതിയ പാഠപുസ്തകങ്ങളാവും അടുത്ത അധ്യയന വർഷം സ്കൂൾ കുട്ടികൾക്ക് ലഭ്യമാകുക. പാഠ്യപദ്ധതി പരിഷ്കരണത്തിന്‍റെ ആദ്യ ഘട്ടത്തിൽ 1, 3, 5, 7, 9 ക്ലാസുകളിലാണ് പുതിയ പുസ്തകങ്ങൾ വരുന്നത്. സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന കൗൺസിൽ ഏപ്രിൽ ഒന്നു മുതൽ പുതിയ പുസ്തകങ്ങൾ തയ്യാറാക്കാനുള്ള ഒരുക്കത്തിലാണ്. കുട്ടികളുമായി ഏറ്റവും അടുത്തുനില്‍ക്കുന്ന പാഠപുസ്തകങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. പാഠപുസ്തക രചനയിൽ താൽപ്പര്യമുള്ളവരിൽ നിന്ന് ഓൺലൈനായാണ് അപേക്ഷ വാങ്ങിയത്. 2013 പേർ അപേക്ഷിച്ചു. 750 പേരെ പരീക്ഷയിലൂടെ കണ്ടെത്തേണ്ടതുണ്ട്. ഇടുക്കി ജില്ലയിൽ രണ്ട് പരീക്ഷാ കേന്ദ്രങ്ങളുണ്ട്. മറ്റ് ജില്ലകളിൽ ഓരോന്നു വീതവും. വിശദീകരിച്ച് എഴുതേണ്ട ചോദ്യങ്ങളാണുള്ളത്. പ്രസ്തുത ക്ലാസിലെ വിദ്യാർത്ഥികൾക്ക് ഈ ആശയങ്ങൾ ഗ്രഹിക്കാൻ എളുപ്പമുള്ള ശൈലിയിലായിരിക്കണം ഉത്തരങ്ങൾ എഴുതേണ്ടത്. കുട്ടികളോട് ഏറ്റവും അടുപ്പമുള്ള ഉത്തരങ്ങൾ എഴുതുന്നവർക്ക് റാങ്ക് ലിസ്റ്റിൽ ഇടം ലഭിക്കും. ജില്ലാ വിദ്യാഭ്യാസ പരിശീലന സ്ഥാപനം (ഡയറ്റ്) പരീക്ഷകൾ നടത്തും.
ഇടുക്കി: കുമളി അട്ടപ്പള്ളത്ത് ഏഴ് വയസുകാരനെ ചട്ടുകം പഴുപ്പിച്ച് പൊള്ളലേൽപ്പിച്ച സംഭവത്തിൽ അമ്മയെ ഇന്ന് അറസ്റ്റ് ചെയ്യും. പൊള്ളലേറ്റ കുട്ടിയുടെ മൊഴി ഇന്നലെ പോലീസ് രേഖപ്പെടുത്തുകയും അമ്മയ്ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. അട്ടപ്പള്ളം ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന ഏഴുവയസുകാരനെയാണ് അമ്മ ചട്ടുകം ഉപയോഗിച്ച് പൊള്ളലേൽപ്പിച്ചത്. സംഭവത്തെക്കുറിച്ച് പോലീസ് ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്. കുട്ടിയുടെ നാലു വയസ്സുള്ള സഹോദരി അമ്മക്കൊപ്പമുണ്ട്. അടുത്ത വീട്ടിലെ ടയർ എടുത്തതിനാണ് അമ്മ ശിക്ഷിച്ചതെന്നാണ് കുട്ടിയുടെ മൊഴി. രണ്ട് കൈയ്ക്കും,കാലിനും പൊള്ളലേറ്റിരുന്നു. കുട്ടിയുടെ നില തൃപ്തികരമാണ്.
ഇടുക്കി: കാട്ടാനശല്യം പരിഹരിക്കുന്നത് സംബന്ധിച്ച് വനംവകുപ്പ് വിളിച്ച ഉന്നതതല യോഗം ഇന്ന്. ദേവികുളം മൂന്നാർ ഡി.എഫ്.ഒ ഓഫീസിൽ സർക്കാർ നിയോഗിച്ച വനംവകുപ്പ് നോഡൽ ഓഫീസർ ഹൈറേഞ്ച് സർക്കിൾ സി.സി.എഫ് ആർ.എസ് അരുണിന്‍റെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്. വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്, ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്ത് പ്രസിഡന്‍റുമാർ എന്നിവർ യോഗത്തിൽ പങ്കെടുക്കും. വനം, പോലീസ്, ഫയർഫോഴ്സ്, ആരോഗ്യം, റവന്യു വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ച ആർ.ആർ.ടി സംഘത്തിന്‍റെ തുടർനടപടികൾ യോഗം ചർച്ച ചെയ്യും. അപകടകാരികളായ ആനകളെ പിടികൂടേണ്ടി വന്നാൽ വിവിധ വകുപ്പുകളുടെ സഹകരണം ഉറപ്പാക്കാനാണ് യോഗം ചേരുന്നത്.
മോഹൻലാലിന്‍റെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രമായ സ്ഫടികത്തിന്‍റെ 4 കെ ട്രെയിലർ പുറത്തിറങ്ങി. പുതുതായി ചേർത്ത ഷോട്ടുകളും മോഹൻലാലിന്‍റെ മാസ് ഡയലോഗുകളും സംയോജിപ്പിച്ചാണ് ട്രെയിലർ പുറത്തിറക്കിയിരിക്കുന്നത്. അതി ഗംഭീരം എന്നാണ് ട്രെയിലറിന് ആളുകൾ കമന്‍റ് ചെയ്തിരിക്കുന്നത്. പുതിയ സാങ്കേതിക വിദ്യയുടെ ദൃശ്യാവിഷ്കാരത്തോടെ ചിത്രം ഫെബ്രുവരി 9 ന് തിയേറ്ററുകളിലെത്തും.
തിരുവനന്തപുരം: സാമൂഹ്യവിരുദ്ധർക്കെതിരായ പൊലീസ് നടപടിയിൽ സംസ്ഥാനത്തൊട്ടാകെ 2,507 പേരെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച മുതൽ നടത്തിയ പരിശോധനയിലാണ് ഇത്രയധികം പേർ പിടിയിലായത്. 3501 ഇടങ്ങളിലാണ് പരിശോധന നടത്തിയത്. 1,673 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഓപ്പറേഷൻ ആഗിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ തിരുവനന്തപുരം റൂറൽ പരിധിയിലാണ് ഏറ്റവും കൂടുതൽ പേർ പിടിയിലായത്. കരുതൽ തടങ്കൽ ഉൾപ്പെടെ 270 പേരെ ഇവിടെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആകെ 217 കേസുകൾ രജിസ്റ്റർ ചെയ്തു. തിരുവനന്തപുരം നഗരത്തിൽ 22 കേസുകളിലായി 63 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലം സിറ്റി 51, കൊല്ലം റൂറൽ 110, പത്തനംതിട്ട 32, ആലപ്പുഴ 134, കോട്ടയം 133, ഇടുക്കി 99, എറണാകുളം സിറ്റി 105, എറണാകുളം റൂറൽ 107, തൃശൂർ സിറ്റി 151, തൃശൂർ റൂറൽ 150, പാലക്കാടും മലപ്പുറത്തും 168, കോഴിക്കോട് സിറ്റി 90, കോഴിക്കോട് 182, വയനാട് 112, കണ്ണൂർ സിറ്റി 136, കണ്ണൂർ റൂറൽ 135,കാസര്‍കോട് 111…
റിയാദ്: നാളെ (തിങ്കൾ) മുതൽ രാജ്യത്തെ വിവിധ പ്രവിശ്യകളിൽ കാലാവസ്ഥ മാറാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. പൊടിക്കാറ്റ്, നേരിയ മഴ, മഞ്ഞ്, തണുപ്പ് എന്നിവ ഉണ്ടാകും. തിങ്കൾ മുതൽ വെള്ളി വരെ മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഇത് പൊടിക്കാറ്റായി രൂപപ്പെട്ടേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നല്കി. തബുക്ക്, അൽജൗഫ്, ഉത്തര അതിർത്തി, ഹായിൽ, അൽഖസിം, കിഴക്കൻ പ്രവിശ്യ, റിയാദ്, മക്ക, മദീന എന്നിവയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് കാറ്റ് വീശാൻ സാധ്യത. തബുക്ക്, ഹഖൽ, അറാർ, തുറൈഫ്, ഖുറയാത്ത്, തബർജൽ, അൽഖസിം, റിയാദ്, കിഴക്കൻ പ്രവിശ്യ, വടക്കൻ മദീന എന്നിവിടങ്ങളിൽ നേരിയ മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ട്.
തിരുവനന്തപുരം: തുടർചികിത്സ നിഷേധിക്കുന്നുവെന്ന വാർത്തകൾ തള്ളി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. മികച്ച ചികിത്സയാണ് തനിക്ക് ലഭിക്കുന്നതെന്നും കുടുംബവും പാർട്ടിയും നല്ല പിന്തുണയാണ് നൽകുന്നതെന്നും ഉമ്മൻചാണ്ടി ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞു. ഉമ്മൻചാണ്ടിക്ക് ചികിത്സ വൈകുന്നുവെന്ന ഓൺലൈൻ വാർത്തകൾ പ്രചരിച്ച സാഹചര്യത്തിലാണ് വിശദീകരണം. ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ ആണ് വീഡിയോ ഫേസ്ബുക്കിൽ പങ്കുവച്ചത്. വിദേശത്തെയും ബെംഗളൂരുവിലെയും ചികിത്സയ്ക്ക് ശേഷം തുടർ ചികിത്സ നൽകുന്നില്ലെന്ന പ്രചാരണങ്ങൾ ഉണ്ടായിരുന്നു. ഇതിനെ തുടർന്നാണ് വിശദീകരണം. ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ ഇക്കാര്യം കഴിഞ്ഞ ദിവസവും ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
രാജാക്കാട്: മുതിരപ്പുഴയാറിലെ ചുനയംമാക്കൽ വെള്ളച്ചാട്ടത്തിൽ സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിനെ വെള്ളത്തിൽ വീണ് കാണാതായി. ഹൈദരാബാദ് സ്വദേശി സന്ദീപിനെയാണ് (21) കാണാതായത്. ഞായറാഴ്ച വൈകുന്നേരം മൂന്നരയോടെയായിരുന്നു സംഭവം. സന്ദീപ് ഉൾപ്പെടെ അഞ്ചുപേർ മൂന്നാർ സന്ദർശിച്ച് എല്ലക്കൽ വഴി ചുനയംമാക്കൽ വെള്ളച്ചാട്ടം കാണാൻ പോയതായിരുന്നു. സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ സന്ദീപ് കാൽവഴുതി വെള്ളത്തിൽ വീഴുകയായിരുന്നു. അടിയൊഴുക്ക് കൂടുതലായതിനാൽ പെട്ടന്ന് മുങ്ങി. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തൊടുപുഴയിൽ നിന്നുള്ള സ്കൂബ ടീം അംഗങ്ങളും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും സന്ദീപിനെ കണ്ടെത്താനായില്ല. ആളുകൾ മുമ്പും അപകടത്തിൽപ്പെട്ടിട്ടുള്ള സ്ഥലമാണിത്.
ഭോപ്പാൽ: മധ്യപ്രദേശിൽ 58കാരിയെ 16കാരൻ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തി. ജനുവരി 30ന് രാത്രി മധ്യപ്രദേശിലെ റീവ ജില്ലയിലാണ് സംഭവം. രണ്ട് വർഷം മുമ്പ് ഇയാൾ മൊബൈൽ ഫോൺ മോഷ്ടിച്ചതായി കൊല്ലപ്പെട്ട സ്ത്രീയുടെ കുടുംബം ആരോപിച്ചിരുന്നു. ഈ വൈരാഗ്യമാണ് കൊലപാതക കാരണമെന്നാണ് പൊലീസിന്‍റെ നിഗമനം. ഭർത്താവും മകനും വീട്ടിലില്ലാത്ത സമയത്താണ് പ്രതി വീട്ടിൽ കയറി കട്ടിലിൽ കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. നിലവിളിച്ചയുടൻ ഒരു ചെറിയ പ്ലാസ്റ്റിക് ബാഗും തുണിയും വായിൽ തിരുകി. തുടർന്ന് പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് തല മൂടി സമീപത്തെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലേക്ക് വലിച്ചിഴച്ചു. തുടർന്ന് കത്തി ഉപയോഗിച്ച് തലയിലും ശരീരത്തിലും വെട്ടി. ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം സ്വകാര്യ ഭാഗങ്ങളിൽ വടികൊണ്ട് ഉപദ്രവിക്കുകയും ചെയ്തു. നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിനുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടതായി ഫെബ്രുവരി ഒന്നിനാണ് പൊലീസിന് വിവരം ലഭിച്ചത്.
സ്റ്റൈൽ മന്നൻ രജനീകാന്ത് നായകനാകുന്ന ചിത്രമാണ് ജയിലർ. വലിയ ഹൈപ്പുള്ള ചിത്രം പ്രഖ്യാപന വേള മുതൽ തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രവുമായി ബന്ധപ്പെട്ട എല്ലാ അപ്ഡേറ്റുകൾക്കും വലിയ തോതിലുള്ള സ്വീകാര്യതയാണ് പ്രേക്ഷകർ നൽകുന്നത്. എന്നാൽ ഇപ്പോഴിതാ ജാക്കി ഷ്രോഫ് ജയിലറിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് നിർമ്മാതാക്കൾ. ജാക്കി ഷ്രോഫിന്‍റെ ക്യാരക്ടർ ലുക്കും നിർമ്മാതാക്കളായ സൺ പിക്ചേഴ്സ് പുറത്തുവിട്ടിട്ടുണ്ട്. മലയാളത്തിൽ നിന്ന് മോഹൻലാലും കന്നഡയിൽ നിന്ന് ശിവരാജ് കുമാറും ജയിലറിന്‍റെ ഭാഗമാകുന്നുണ്ട്. തമന്നയാണ് ചിത്രത്തിൽ നായികയായി എത്തുന്നത് എന്നാണ് വിവരം. രമ്യാ കൃഷ്ണനും ചിത്രത്തിൽ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്‍റെ ആക്ഷൻ കൊറിയോഗ്രാഫി ചെയ്യുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ ചിത്രത്തിൽ ജയിലറുടെ വേഷത്തിലാണ് രജനി എത്തുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ്. അണ്ണാത്തെയ്ക്ക് ശേഷമുളള രജനിയുടെ ചിത്രമാണിത്. സൺ പിക്ചേഴ്സിന്‍റെ…
