Author: News Desk

ന്യൂഡല്‍ഹി: ഹിൻഡൻബർഗ് റിപ്പോർട്ടിനെത്തുടർന്ന് ഓഹരി വിപണിയിലെ ഇടിവ് മൂലം ചെറുകിട ഇന്ത്യൻ നിക്ഷേപകർക്ക് 10 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായതായി സുപ്രീം കോടതി. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സ്വീകരിക്കേണ്ട നടപടികൾ വിശദീകരിക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചു. ചെറുകിട നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ അറിയിക്കാന്‍ സെബിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ഹിൻഡൻബർഗ് റിപ്പോർട്ടിനെത്തുടർന്ന് ഓഹരി വിപണിയിലെ ഇടിവ് തടയുന്നതിൽ സെബി പരാജയപ്പെട്ടുവെന്ന ഹർജികളിലാണ് സുപ്രീം കോടതി വിശദീകരണം തേടിയത്. നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള ശുപാർശകൾ നൽകാൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കുന്ന കാര്യത്തിലും സുപ്രീം കോടതി നിലപാട് ആരാഞ്ഞു. കേന്ദ്ര ധനമന്ത്രാലയവുമായി കൂടിയാലോചിച്ച ശേഷമാണ് നിലപാട് അറിയിക്കേണ്ടതെന്ന് സെബിക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് സുപ്രീം കോടതി നിർദ്ദേശിച്ചു. തിങ്കളാഴ്ച നിലപാട് അറിയിക്കാനാണ് സുപ്രീം കോടതി നിർദേശിച്ചിരിക്കുന്നത്. ഹിൻഡൻബർഗ് റിപ്പോർട്ടിനെത്തുടർന്ന് ഓഹരി വിപണിയിലെ ഇടിവ് തടയാൻ സെബി സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. ഹിൻഡൻബർഗ്…

Read More

ന്യൂ ഡൽഹി: ഫെബ്രുവരി 14 കൗ ഹഗ് ഡെ ആയി ആചരിക്കണമെന്ന ഉത്തരവ് മൃഗക്ഷേമ ബോർഡ് പിൻവലിച്ചു. കേന്ദ്ര ഇടപെടലിനെ തുടർന്നാണ് നടപടി. പരമ്പരാഗതമായി പ്രണയദിനമായി ആഘോഷിക്കുന്ന ഫെബ്രുവരി 14 പശു ആലിംഗന ദിനമായി ആനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ പ്രഖ്യാപിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ട്രോളുകളും മീമുകളും ഇതിനെതിരായി ഉയർന്നിരുന്നു. ഫെബ്രുവരി ആറിന് പുറത്തിറക്കിയ ഉത്തരവാണ് മൃഗ ക്ഷേമ ബോർഡ് ഇന്ന് പിന്‍വലിച്ചത്. പശുവിനെ ആലിംഗനം ചെയ്യണം എന്ന അഭ്യര്‍ത്ഥന വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. പാശ്ചാത്യ സംസ്‌കാരത്തിന്റെ അതിപ്രസരം ഇന്ത്യന്‍ സമൂഹത്തിലുണ്ടെന്നും മുൻപ് ബോര്‍ഡ് കുറ്റപ്പെടുത്തിയിരുന്നു. കേന്ദ്ര മൃഗ സംരക്ഷണ വകുപ്പിന്റെ അനുമതിയോടെയാണ് ‘കൗ ഹഗ് ഡേ’ ആചരിക്കാനുള്ള ആഹ്വാനമെന്നും മൃഗ ക്ഷേമ ബോര്‍ഡ് വിശദീകരിച്ചിരുന്നു

Read More

ന്യൂ ഡൽഹി: ഫെബ്രുവരി 14 കൗ ഹഗ് ഡെ ആയി ആചരിക്കണമെന്ന ഉത്തരവ് മൃഗക്ഷേമ ബോർഡ് പിൻവലിച്ചു. കേന്ദ്ര ഇടപെടലിനെ തുടർന്നാണ് നടപടി. പരമ്പരാഗതമായി പ്രണയദിനമായി ആഘോഷിക്കുന്ന ഫെബ്രുവരി 14 പശു ആലിംഗന ദിനമായി ആനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ പ്രഖ്യാപിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ട്രോളുകളും മീമുകളും ഇതിനെതിരായി ഉയർന്നിരുന്നു. ഫെബ്രുവരി ആറിന് പുറത്തിറക്കിയ ഉത്തരവാണ് മൃഗ ക്ഷേമ ബോർഡ് ഇന്ന് പിന്‍വലിച്ചത്. പശുവിനെ ആലിംഗനം ചെയ്യണം എന്ന അഭ്യര്‍ത്ഥന വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. പാശ്ചാത്യ സംസ്‌കാരത്തിന്റെ അതിപ്രസരം ഇന്ത്യന്‍ സമൂഹത്തിലുണ്ടെന്നും മുൻപ് ബോര്‍ഡ് കുറ്റപ്പെടുത്തിയിരുന്നു. കേന്ദ്ര മൃഗ സംരക്ഷണ വകുപ്പിന്റെ അനുമതിയോടെയാണ് ‘കൗ ഹഗ് ഡേ’ ആചരിക്കാനുള്ള ആഹ്വാനമെന്നും മൃഗ ക്ഷേമ ബോര്‍ഡ് വിശദീകരിച്ചിരുന്നു

Read More

ഹരിപ്പാട്: അമ്മയുമായി വഴക്കിട്ട് പിണങ്ങിപ്പോയി ഒളിച്ചിരുന്ന വിദ്യാർത്ഥി വിശപ്പ് സഹിക്കവയ്യാതെ മടങ്ങിയെത്തി. അമ്മയുമായുള്ള വഴക്കിനെ തുടർന്ന് സമീപത്തെ വീട്ടിൽ ഒളിച്ചിരുന്ന പതിനാലുകാരൻ, മണിക്കൂറുകളോളം നാട്ടുകാരെയും കുടുംബത്തെയും പരിഭ്രാന്തരാക്കി. രാവിലെ ആറുമണിയോടെ പുറത്തുപോയ വിദ്യാർത്ഥി മണിക്കൂറുകൾ കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടർന്നാണ് വീട്ടുകാർ പരിഭ്രാന്തരായത്.വീട്ടുകാർ ഉടനെ ഹരിപ്പാട് പോലീസിൽ വിവരമറിയിച്ചു. സംഭവത്തിൽ പോലീസും നാട്ടുകാരും അന്വേഷണം തുടങ്ങി. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും പോലീസ് പരിശോധന നടത്തി. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും വിദ്യാർത്ഥിയെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. സോഷ്യൽ മീഡിയ വഴി വിദ്യാർത്ഥിയെ കണ്ടെത്താനുള്ള ശ്രമവും നടത്തിയിരുന്നു. ഇതിനിടെ വീടിനു സമീപത്തെ ആളൊഴിഞ്ഞ വീട്ടിൽ ഒളിച്ചിരുന്ന വിദ്യാർത്ഥി ഉച്ചയോടെ വീട്ടിൽ തിരിച്ചെത്തി. ഹരിപ്പാട് പോലീസ് കോടതിയിൽ ഹാജരാക്കിയ വിദ്യാർത്ഥിയെ കുടുംബാംഗങ്ങൾക്കൊപ്പം വിട്ടയച്ചു.

Read More

തിരുവനന്തപുരം: തിരുവനന്തപുരം വഴുതക്കാട് അക്വേറിയത്തിൽ വൻ തീപിടിത്തം. ജനവാസ മേഖലയിലുണ്ടായ തീപിടിത്തം ഗുരുതരമായ ആശങ്കയാണ് ഉയർത്തുന്നത്. അഗ്നിശമന സേന തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കട പൂര്‍ണമായും കത്തിനശിച്ചു. സമീപത്തെ വീട്ടിലേക്കും തീപടര്‍ന്നു. തീപിടിത്തം നടന്ന ഇടത്തില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായും സംശയമുണ്ട്. അഗ്നിശമന സേനയുടെ നാല് യൂണിറ്റുകൾ വിവിധ ഭാഗങ്ങളിൽ നിന്നായി തീ അണക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. എം വി അപ്പൻ റോഡിലാണ് തീപിടിത്തമുണ്ടായത്. നിരവധി വീടുകളുള്ള സ്ഥലമായതിനാൽ മറ്റുള്ള വീടുകളിലേക്ക് അഗ്നി പടരാതിരിക്കാനാണ് അഗ്നിശമന സേന ശ്രമിക്കുന്നത്. സമീപത്തെ വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നുണ്ട്.

Read More

ന്യൂ ഡൽഹി: നാഷണൽ പേയ്മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ സർക്കാർ ഈ വർഷം തന്നെ ഡിജിറ്റൽ വായ്പ പുറത്തിറക്കുമെന്ന് വിവരസാങ്കേതികവിദ്യ മന്ത്രി അശ്വിനി വൈഷ്ണവ്. ചെറുകിട ബിസിനസുകൾക്ക് സുരക്ഷിതമായ ഡിജിറ്റൽ വായ്പാ സൗകര്യം ഉറപ്പാക്കാൻ ഇത് സഹായിക്കും. ഇതിനായി റിസർവ് ബാങ്ക് ചട്ടങ്ങൾക്കനുസൃതമായി സർക്കാർ ഒരു ഫ്രെയിംവർക് തയ്യാറാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഡാറ്റാ സ്വകാര്യതാ ആശങ്കകൾ, വായ്പ തിരിച്ചടവ് വൈകുമ്പോൾ വായ്പ വാങ്ങിയവരെ ഭീഷണിപ്പെടുത്തൽ, ഉപദ്രവിക്കൽ തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ കാരണം ചില അപ്ലിക്കേഷനുകൾ സർക്കാരിൻ്റെ നിരീക്ഷണത്തിലായിരുന്നു. റിസർവ് ബാങ്കിന്‍റെ നിയന്ത്രണത്തിലുള്ള ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളുടെ കീഴിൽ വരാത്തതും ചൈനീസ് ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്നതുമായ അത്തരം ചില ഡിജിറ്റൽ വായ്പാ ആപ്ലിക്കേഷനുകൾ അടുത്തിടെ നിരോധിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രസ്താവന.

Read More

കോഴിക്കോട്: ചിന്തക്കെതിരായ പരാമര്‍ശത്തിലുറച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ചിന്താ ജെറോമിനെ കുറിച്ച് പറഞ്ഞത് നന്നായെന്ന് പല സി.പി.എം സുഹൃത്തുക്കളും വിളിച്ചു പറഞ്ഞുവെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.  ചിന്ത ജെറോമിനെ ചൂൽ മൂത്രത്തിൽ മുക്കി അടിക്കണമെന്നായിരുന്നു സുരേന്ദ്രന്‍റെ പരാമർശം. കമ്മിഷനടിക്കൽ മാത്രമാണ് ചിന്തയുടെ ജോലിയെന്നും സുരേന്ദ്രൻ ആരോപിച്ചിരുന്നു. ഇന്നലെ കോഴിക്കോട് കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ. ഈ പരാമർശം മോശമല്ലെന്നും ചിന്ത ചെയ്യുന്നതാണ് അൺപാർലമെന്‍ററിയെന്നും സാധാരണ ജനം പ്രതികരിക്കുന്ന തരത്തിലാണ് താനും പ്രതികരിച്ചതെന്നും കളക്ടറേറ്റ് മാർച്ചിലെ പ്രസംഗത്തിനു ശേഷം സുരേന്ദ്രൻ പറഞ്ഞിരുന്നു. അതേസമയം, ചിന്താ ജെറോമിനെതിരായ കെ സുരേന്ദ്രന്‍റെ പ്രസ്താവന ഒരു വ്യക്തിയുടെ ഭാഷാ സംസ്കാരമാണ് കാണിക്കുന്നതെന്ന് ബിജെപി നേതാവ് പി ആർ ശിവശങ്കർ വിമർശിച്ചു. സ്ത്രീകൾ ആയ എതിരാളികളെ വിമർശിക്കുമ്പോൾ മാന്യതയുടെ അതിര് കടക്കരുതെന്നും ശിവശങ്കരൻ ഫെയ്സ്ബുക്കിൽ കുറിച്ചു. 

Read More

അബുദാബി: അൽ റീം ദ്വീപ്, ഉമ്മു യിഫിന ദ്വീപ്, ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റ് എന്നിവയെ ബന്ധിപ്പിക്കുന്ന 11 കിലോമീറ്റർ സൂപ്പർ ഹൈവേ തുറന്നു. അബുദാബി ഉമ്മു യിഫീന പാലം എക്സിക്യൂട്ടീവ് കൗൺസിൽ അംഗവും അബുദാബി എക്സിക്യൂട്ടീവ് ഓഫീസ് ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പാലം ഉദ്ഘാടനം ചെയ്തു. രണ്ട് ദ്വീപുകളും നഗരത്തിലെ പ്രധാന റോഡുകളിലൊന്നായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റും തമ്മിൽ അതിവേഗ ട്രാൻസ് സിറ്റി കണക്ഷൻ സൃഷ്ടിക്കുമെന്നാണ് കരുതുന്നത്.

Read More

മുംബൈ: ഹിൻഡൻബർഗ് റിസർച്ചിനെതിരെ നിയമനടപടികളുമായി അദാനി ഗ്രൂപ്പ്. യുഎസിൽ കേസ് നടത്താൻ വാച്ച്ടെൽ എന്ന നിയമ സ്ഥാപനവുമായി ധാരണയിലെത്തിയതായാണ് റിപ്പോർട്ടുകൾ. വൻകിട അമേരിക്കൻ കോർപ്പറേറ്റുകൾക്കായി കേസുകൾ വാദിക്കുന്ന കമ്പനിയാണ് വാച്ച്ടെൽ. ഹിൻഡൻബർഗ് റിസർച്ചിന്‍റെ റിപ്പോർട്ട് പുറത്തുവന്നിട്ട് രണ്ടാഴ്ചയായി. റിപ്പോർട്ടിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അദാനി ഗ്രൂപ്പ് പ്രതികരിച്ചിരുന്നു. എന്നാൽ രണ്ടാഴ്ച കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. സംഭവത്തിൽ പല കോണുകളിൽ നിന്നും ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്. ഇതിനിടയിലാണ് വാച്ച്ടെലുമായി ധാരണയിലെത്തിയ വിവരം പുറത്തുവരുന്നത്. അമേരിക്കൻ നിയമ സ്ഥാപനമായ വാച്ച്ടെൽ കോർപ്പറേറ്റ് മേഖലയിലെ കേസുകൾ വാദിക്കുന്നതിൽ പ്രധാനിയാണ്. അദാനി കമ്പനി യുഎസിലെ മറ്റ് കമ്പനികളുമായി ചർച്ച നടത്തുന്നുണ്ടായിരുന്നു. ഇതിനൊടുവിലാണ് വാച്ച്ടെലിൽ എത്തിയത്. മുൻകാലങ്ങളിൽ പല കേസുകളും വാദിച്ച പരിചയം ഇവർക്കുണ്ട്. 

Read More

കോഴിക്കോട്: ബജറ്റിൽ വ്യാപാരികളെ അവഗണിച്ചെന്ന ആരോപണവുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. സമരത്തിലേക്ക് പോകാനാണ് തീരുമാനിച്ചതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ് രാജു അപ്സര വ്യക്തമാക്കി. ഹോട്ടൽ വ്യാപാരികൾക്ക് ഹെൽത്ത് കാർഡ് ലഭിക്കാനുള്ള സമയം നീട്ടിതന്നു. ടൈഫോയ്ഡിനെതിരെ കുത്തിവയ്പ്പ് എടുക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. ചെറിയ ഹോട്ടലുകാർക്ക് ഇത് താങ്ങാൻ കഴിയില്ല. മറ്റ് സംസ്ഥാനങ്ങളിൽ ഇല്ലാത്ത കാര്യമാണിതെന്നും ഏകോപന സമിതി പറഞ്ഞു. കേന്ദ്രം പെട്രോളിന്‍റെയും ഡീസലിന്‍റെയും നികുതി കേന്ദ്രം കുറച്ചപ്പോൾ അത് കുറയ്ക്കാൻ സംസ്ഥാനത്തോട് ആവശ്യപ്പെട്ടിരുന്നു. കേരളം നികുതി കുറച്ചില്ല. ശക്തമായ സമരം സംഘടിപ്പിക്കും. ഇത് രാഷ്ട്രീയ പാർട്ടികളുടെ സമരം പോലെയാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഹരിത കർമ്മ സേനയുടെ പണപ്പിരിവ് അവസാനിപ്പിക്കണമെന്നും രാജു അപ്സര ആവശ്യപ്പെട്ടു.

Read More