Author: News Desk

ന്യൂഡൽഹി: ചെറുകിട ലഹരിമരുന്ന് കച്ചവടക്കാരുടെ പിന്നാലെ ഓടാതെ മയക്കുമരുന്ന് കടത്തിന് നേതൃത്വം നൽകുന്ന സിൻഡിക്കേറ്റുകളെ പിടികൂടാൻ തയ്യാറാകണമെന്ന് സർക്കാരിനോട് സുപ്രീം കോടതി. മധ്യപ്രദേശില്‍ കൃഷിയിടത്തിൽ നിന്ന് കറുപ്പ് കണ്ടെടുത്തതിന്റെ പേരില്‍ 5 വര്‍ഷമായി വിചാരണത്തടവില്‍ കഴിയുന്നയാള്‍ക്ക് ജാമ്യം അനുവദിച്ച് കൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം. “നിങ്ങൾ എല്ലായ്പ്പോഴും ചെറുകിട ലഹരി കച്ചവടക്കാരെയും കർഷകരെയും ആണ് പിടിക്കുന്നത്. അന്താരാഷ്ട്ര ലഹരി കാര്‍ട്ടലുകള്‍ക്ക് നേതൃത്വം നല്‍കുന്നവരെ പിടിക്കാൻ നിങ്ങൾ എന്താണ് ചെയ്യുന്നത്? അവരെ പിടിക്കാൻ ശ്രമിക്കുക, ജനങ്ങളെ രക്ഷിക്കുക,” ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് മധ്യപ്രദേശ് സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ വിക്രംജിത് ബാനർജിയോട് പറഞ്ഞു.

Read More

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കലുമായുള്ള ബന്ധത്തെ തുടർന്ന് സസ്പെൻഷനിലായിരുന്ന ഐ.ജി ഗോഗുലത്ത് ലക്ഷ്മണിനെ തിരിച്ചെടുത്തു. ചീഫ് സെക്രട്ടറി വി.പി ജോയിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് സസ്‌പെൻഷൻ പിൻവലിച്ചത്. തട്ടിപ്പിൽ ലക്ഷ്മണിന് പങ്കില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സസ്പെൻഷൻ റിവ്യൂ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് ലക്ഷ്മണിനെ തിരിച്ചെടുത്തതെന്ന് ഉത്തരവിൽ പറയുന്നു. ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയായിരുന്ന എസ്.ശ്രീജിത്തിന്‍റെ അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ 2021 നവംബർ 10നാണ് ലക്ഷ്മണിനെ സസ്പെൻഡ് ചെയ്തത്. മോൻസണെതിരെ തട്ടിപ്പിന് കേസെടുത്തിട്ടും ഐ.ജി മോൻസണുമായുള്ള ബന്ധം തുടരുകയും മോൻസണെതിരായ കേസ് അട്ടിമറിക്കാൻ ശ്രമം നടത്തുകയും ചെയ്തതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. രണ്ട് മാസത്തേക്കായിരുന്നു ആദ്യം സസ്പെൻഷൻ. അന്വേഷണം പൂർത്തിയാക്കാൻ സാവകാശം വേണമെന്ന അഭ്യർത്ഥന മാനിച്ചാണ് പിന്നീട് കാലാവധി നീട്ടിയത്. 1997 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ ലക്ഷ്മൺ സോഷ്യല്‍ പൊലീസിങ്, ട്രാഫിക് ചുമതലയുള്ള ഐ.ജിയായിരിക്കെയാണ് സസ്പെൻഡ് ചെയ്യപ്പെട്ടത്. 2033 വരെ സർവീസുണ്ട്. മോൻസൺ മാവുങ്കലിനെ വഴിവിട്ട് രക്ഷപ്പെടാൻ ഐ.ജി സഹായിച്ചതായി ക്രൈംബ്രാഞ്ച് നേരത്തെ കണ്ടെത്തിയിരുന്നു.…

Read More

പത്തനംതിട്ട: മുൻ പത്തനംതിട്ട ഡിസിസി പ്രസിഡന്‍റ് ബാബു ജോർജിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്ണനാണ് ബാബു ജോർജിനെ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ സസ്പെൻഡ് ചെയ്തതായി അറിയിച്ചത്. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ നടന്ന യോഗത്തിനിടെ വാതില്‍ ചവിട്ടിത്തുറക്കാന്‍ ശ്രമിച്ചതിനും അപമര്യാദയായി പെരുമാറിയതിനുമാണ് നടപടി. ബാബു ജോർജ് വാതില്‍ ചവിട്ടിത്തുറക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അടൂർ പ്രകാശ് എം.പി, ഡിസിസി പ്രസിഡന്‍റ് സതീഷ് കൊച്ചുപറമ്പിൽ, ജില്ലയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി എം.എം. നസീർ എന്നിവര്‍ പങ്കെടുത്ത യോഗം ഡിസിസി പ്രസിഡന്റിന്റെ മുറിയില്‍ നടക്കവെയാണ് യോഗത്തിൽ നിന്ന് ഇറങ്ങി വന്ന ബാബു ജോർജ് വാതില്‍ ചവിട്ടിത്തുറക്കാന്‍ ശ്രമിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പൊതുജനമധ്യത്തില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും ഗുരുതരമായ അച്ചടക്ക ലംഘനം നടന്നുവെന്നും ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ നടപടിയെന്ന് കെപിസിസി അറിയിച്ചു.

Read More

കൊച്ചി: തുടർച്ചയായി ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് കൊല്ലത്ത് ആത്മഹത്യ ചെയ്ത സാക്ഷരതാ പ്രേരക് ബിജു മോൻ്റേത് ആത്മഹത്യയല്ലെന്നും ഭരണകൂട കൊലപാതകമാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇനി ചർച്ചകളോ കൂടിയാലോചനകളോ ആവശ്യമില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം പ്രേരക്മാരുടെ ഓണറേറിയവും കുടിശ്ശികയും ഉടൻ നൽകണമെന്നും ആവശ്യപ്പെട്ടു. ഇനിയും രക്തസാക്ഷികളെ സൃഷ്ടിക്കരുതെന്നും വി ഡി സതീശൻ മുന്നറിയിപ്പ് നൽകി. ‘ബിജു മോൻ രണ്ട് പതിറ്റാണ്ടിലേറെയായി സാക്ഷരതാ പ്രേരകാണ്. എത്രയോ പേര്‍ക്ക് അക്ഷരത്തിൻ്റെ വെളിച്ചം പകർന്ന് നൽകിയ വ്യക്തി. ജീവിതത്തിലെ വെളിച്ചം കെട്ട ആ നിമിഷത്തിലാകും അദ്ദേഹം ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചത്. ആറ് മാസത്തിലേറെയായി മുടങ്ങിക്കിടന്ന സർക്കാർ ഓണറേറിയം ലഭിച്ച് അമ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ കാത്തിരുന്ന മകനായിരുന്നു അദ്ദേഹം. പച്ചക്കറി വാങ്ങാൻ പോലും പണമില്ലാതെ നിസ്സഹായനായ കുടുംബനാഥൻ,’ ബിജു മോന്‍റെ വീട് സന്ദർശിച്ച ശേഷം പ്രതിപക്ഷ നേതാവ് ഫേസ്ബുക്കിൽ കുറിച്ചു. ബിജുമോൻ തന്‍റെ ജോലിയിൽ അങ്ങേയറ്റം അത്മാര്‍ത്ഥതയുള്ള ആളായിരുന്നു എന്നതിന്‍റെ തെളിവാണ് പ്രസിഡന്‍റിന്‍റെ അവാർഡ്. ബിജു മോന്‍റെ…

Read More

ജനപ്രിയ സോഷ്യൽ ന്യൂസ് അഗ്രഗേഷൻ സൈറ്റായ റെഡ്ഡിറ്റ് ഹാക്ക് ചെയ്യപ്പെട്ടെന്ന് കമ്പനി. ഫെബ്രുവരി 9നാണ് പ്ലാറ്റ്ഫോമിൽ സുരക്ഷാ വീഴ്ചയുണ്ടായതായി കമ്പനി അറിയിച്ചത്. ഫെബ്രുവരി അഞ്ചിനാണ് ഹാക്കിംഗ് നടന്നതെന്നാണ് വിവരം. ഫിഷിംഗ് ആക്രമണമാണ് നടന്നതെന്ന് കമ്പനി അറിയിച്ചു. ജീവനക്കാർ വഴിയാണ് ഹാക്കർമാർ റെഡ്ഡിറ്റിന്‍റെ സെർവറുകളിൽ പ്രവേശിച്ചത്. ഉപഭോക്താക്കളുടെ പാസ്‌വേർഡുകളും അക്കൗണ്ടുകളും സുരക്ഷിതമാണെന്ന് അന്വേഷണത്തിൽ വ്യക്തമായതായി റെഡ്ഡിറ്റ് പറഞ്ഞു. ഹാക്കർമാർ ചില ഡോക്യുമെന്‍റുകൾ, കോഡുകൾ, ചില ഇന്റേണല്‍ ബിസിനസ് സിസ്റ്റംസ് എന്നിവയിൽ പ്രവേശിച്ചതായും കമ്പനി പറഞ്ഞു.

Read More

വാഷിങ്ടൻ: ശാസ്ത്ര ലോകത്തെ ഞെട്ടിച്ച് സൂര്യനിൽ നിന്ന് പുതിയ വിവരങ്ങൾ. സൂര്യന്‍റെ ഉപരിതലത്തിൽനിന്ന് ഒരുഭാഗം വിഘടിച്ചെന്നും ഉത്തരധ്രുവത്തിനു ചുറ്റും ഒരു വലിയ ചുഴലിക്കാറ്റ് രൂപപ്പെടുകയും ചെയ്തുവെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. ഇത് എങ്ങനെ സംഭവിച്ചുവെന്നും ഇത് ഭൂമിയെ ബാധിക്കുമോയെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗവേഷകർ. നാസയുടെ ജെയിംസ് വെബ് ടെലിസ്കോപ്പാണ് ഈ പ്രതിഭാസം പകർത്തിയത്. ബഹിരാകാശ ഗവേഷക ഡോ.തമിത സ്കോവാണ് ഇതിന്‍റെ ദൃശ്യങ്ങൾ പങ്കുവച്ചത്. സൂര്യന്‍റെ വടക്കൻ ഭാഗത്താണ് ഈ പ്രതിഭാസം സംഭവിച്ചത്. വേർപ്പെട്ട ഭാഗം സൂര്യന്‍റെ ഉത്തരധ്രുവത്തിനു ചുറ്റും വലം വയ്ക്കുന്നുവെന്നും അവർ പറഞ്ഞു. ഇത്തരത്തിൽ വേർപ്പെട്ട ഭാഗം ഏകദേശം 60 ഡിഗ്രി അക്ഷാംശത്തിൽ പ്രദക്ഷിണം ചെയ്യാൻ 8 മണിക്കൂർ വരെ എടുക്കുമെന്ന് നിരീക്ഷകർ അറിയിച്ചതായി സ്കോവ് വ്യക്തമാക്കുന്നു. സൂര്യന്‍റെ ഉപരിതലത്തിൽ നിന്ന് പുറത്തേക്ക് നീളുന്ന സൂര്യന്‍റെ ഭാഗമാണ് വിഘടിച്ചതെന്ന് നാസ കണ്ടെത്തി. മുമ്പും ഇത്തരം പ്രതിഭാസങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് നാസ പറയുന്നു. സൂര്യൻ തുടർച്ചയായി സൗരജ്വാലകൾ പുറപ്പെടുവിക്കുന്നു. ഇത് ചില സമയങ്ങളിൽ ഭൂമിയുടെ…

Read More

ട്വിറ്ററിൽ തന്റെ ‘റീച്ച്’ കുറഞ്ഞുവെന്ന പേരിൽ കമ്പനിയിലെ മുതിർന്ന എഞ്ചിനീയറെ പുറത്താക്കി ഇലോൺ മസ്ക്. 100 മില്യണിലധികം ആളുകൾ പിന്തുടരുന്ന തന്‍റെ അക്കൗണ്ടിന്‍റെ അവസ്ഥ ദയനീയമാണെന്ന് മസ്ക് പറയുന്നു. പ്രമുഖ വലതുപക്ഷ ട്വിറ്റർ ഹാൻഡിലുകളിൽ നിന്നുള്ള പരാതികൾക്ക് പിന്നാലെയാണ് മസ്കിന്‍റെ നടപടി. ട്വിറ്ററിൽ അടുത്തിടെ വരുത്തിയ മാറ്റങ്ങൾ തങ്ങളുടെ റീച്ച് കുറച്ചതായി അവർ ആരോപിച്ചിരുന്നു. അതേസമയം, മസ്ക് കഴിഞ്ഞ ആഴ്ച തന്‍റെ ട്വിറ്റർ അക്കൗണ്ട് ഒരു ദിവസത്തേക്ക് പ്രൈവറ്റാക്കി മാറ്റിയിരുന്നു. അങ്ങനെ ചെയ്യുന്നതിലൂടെ തന്‍റെ ട്വീറ്റുകൾ കൂടുതൽ ആളുകളിലേക്ക് എത്തുമോയെന്ന് പരിശോധിക്കുകയായിരുന്നു അദ്ദേഹത്തിന്‍റെ ലക്ഷ്യമെന്നാണ് റിപ്പോർട്ടുകൾ. ഇതിനെല്ലാമുള്ള ഉത്തരം കണ്ടെത്തുന്നതിനായി ടെസ്ല മേധാവി ട്വിറ്റർ ആസ്ഥാനത്ത് എഞ്ചിനീയർമാരുടെയും ഉപദേഷ്ടാക്കളുടെയും യോഗം സംഘടിപ്പിക്കുകയും ചെയ്തു. ട്വിറ്ററിൽ തനിക്ക് 100 മില്യണിലധികം ഫോളോവേഴ്സുണ്ട്. എന്നിരുന്നാലും, തന്‍റെ ട്വീറ്റുകൾക്ക് പതിനായിരക്കണക്കിന് ഇംപ്രഷനുകൾ മാത്രമേ ലഭ്യമാകുന്നുള്ളു എന്ന് യോഗത്തിൽ അദ്ദേഹം പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.

Read More

കൊച്ചി: കച്ചേരിപ്പടിയിൽ സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർ അറസ്റ്റിൽ. ഡ്രൈവർ ദീപു കുമാറാണ് അറസ്റ്റിലായത്. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് ഇയാൾക്കെതിരെ കേസെടുത്തത്. വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം നടന്നത്. മാധവ ഫാർമസി ജംഗ്ഷനിൽ നടന്ന അപകടത്തിൽ വൈപ്പിൻ കാർത്തേടം കല്ലുവീട്ടിൽ ആന്‍റണി (50) ആണ് മരിച്ചത്. അശ്രദ്ധമായി ഇടതുവശത്തേക്കു തിരിഞ്ഞ ബസ് ഇടിച്ചാണ് ബൈക്ക് യാത്രികനായ ആന്‍റണി ബസിനടിയിലേക്ക് വീണത്. ശരീരത്തിലൂടെ ബസ് കയറിയ ആന്‍റണി തൽക്ഷണം മരിച്ചു. അപകടത്തിന് ശേഷം ഡ്രൈവർ ഓടി രക്ഷപ്പെട്ടിരുന്നു. എറണാകുളം സെൻട്രൽ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഹൈക്കോടതി നേരത്തെ സ്വമേധയാ കേസെടുത്തിരുന്നു. ഇത് വളരെ വേദനാജനകവും ഞെട്ടിക്കുന്നതുമായ സംഭവമാണെന്ന് വിശേഷിപ്പിച്ച കോടതി, ഈ രീതിയിൽ ഇനി ഒരു ജീവനും റോഡിൽ നഷ്ടപ്പെടരുതെന്നും കർശന നടപടി സ്വീകരിക്കണമെന്നും പറഞ്ഞു.

Read More

മാത്യൂ തോമസും മാളവിക മോഹനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ക്രിസ്റ്റി’ റിലീസിനു മുമ്പ് തന്നെ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്‍റെ ടീസറിനും ഗാനങ്ങൾക്കും മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. നവാഗതനായ ആൽവിൻ സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി 17ന് തിയേറ്ററുകളിലെത്തും. എഴുത്തുകാരായ ബെന്യാമിൻ, ജി ആർ ഇന്ദുഗോപൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവൻ , മുത്തുമണി, ജയ എസ് കുറുപ്പ്, വീണ നായർ, സ്മിനു സിജോ, മഞ്ജു പത്രോസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. റോക്കി മൗണ്ടെയ്ൻ സിനിമാസിന്‍റെ ബാനറിൽ സജയ് സെബാസ്റ്റ്യനും കണ്ണൻ സതീശനും ചേർന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

Read More

ന്യൂഡൽഹി: കോൺഗ്രസ് എംപി രജനി പാട്ടീലിനെ സസ്പെൻഡ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാജ്യസഭയിൽ പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിന്‍റെ വീഡിയോ പകർത്തി ട്വിറ്ററിൽ പങ്കുവെച്ചതിനെ തുടർന്നാണ് രാജ്യസഭാധ്യക്ഷൻ ജഗദീപ് ധൻകർ നടപടിയെടുത്തത്. ബജറ്റ് സമ്മേളനത്തിന്‍റെ ശേഷിക്കുന്ന ദിവസങ്ങളിലേക്കാണ് സസ്പെൻഷൻ. അദാനിയെക്കുറിച്ചും പ്രധാനമന്ത്രിയുമായുള്ള ബന്ധത്തെക്കുറിച്ചും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ലോക്സഭയിൽ നടത്തിയ എല്ലാ പരാമർശങ്ങളും സ്പീക്കർ ഓം ബിർല സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്തിരുന്നു. രാജ്യസഭയിലെ പ്രസംഗത്തിൽ മോദിയെ ‘മൗനി ബാബ’ എന്ന് പരാമർശിച്ചതുൾപ്പെടെ കോൺഗ്രസ് പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെയുടെ ആറ് പരാമർശങ്ങളും സ്പീക്കർ ജഗ്ദീപ് ധൻഖർ രേഖകളിൽ നിന്ന് നീക്കം ചെയ്തു.

Read More