Author: News Desk

തിരുവനന്തപുരം: സൗജന്യ കൈത്തറി യൂണിഫോം വിതരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഈ മാസം 25ന് രാവിലെ 10ന് എറണാകുളത്ത് നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. കൈത്തറി യൂണിഫോം വിതരണത്തിനായി 130 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 10 ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് 42 ലക്ഷം മീറ്റർ തുണി വേണ്ടി വരുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2023-24 അധ്യയന വർഷത്തേക്കുള്ള 2 കോടി 81 ലക്ഷം പാഠപുസ്തകങ്ങളുടെ അച്ചടി കെ.ബി.പി.എസിൽ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു. ഒമ്പത്, പത്ത് ക്ലാസുകളിലെ 40 ലക്ഷത്തോളം പാഠപുസ്തകങ്ങൾ വിതരണത്തിനായി ജില്ലാ കേന്ദ്രങ്ങളിൽ എത്തിച്ചിട്ടുണ്ട്. കുടുംബശ്രീ വഴിയാണ് പാഠപുസ്തകങ്ങൾ വിതരണം ചെയ്യുക.

Read More

കൊച്ചി: ഐഎസ്എൽ പ്ലേ ഓഫിൽ ബെംഗളൂരു എഫ്സിക്കെതിരായ വിവാദ മത്സരത്തിന് ശേഷം കൊച്ചിയിൽ മടങ്ങിയെത്തിയ കേരള ബ്ലാസ്റ്റേഴ്സ് ടീമിന് ഗംഭീര സ്വീകരണം. ശനിയാഴ്ച ഉച്ചയോടെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ സംഘത്തെ വൻ ജനാവലിയാണ് സ്വീകരിച്ചത്. കോച്ച് ഇവാൻ വുകോമനോവിച്ചിനെയും സംഘത്തെയും ആരാധകർ മഞ്ഞ റോസാപ്പൂക്കൾ നൽകി സ്വീകരിച്ചു. അതേസമയം, വെള്ളിയാഴ്ച വൈകുന്നേരത്തെ മത്സരവുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ച് വുകോമനോവിച്ച് പ്രതികരിച്ചില്ല. എല്ലാ കാര്യങ്ങളും ക്ലബ് ഔദ്യോഗികമായി അറിയിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും നാടകീയ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ച മത്സരത്തിൽ ബെംഗളൂരു എഫ് സി വിവാദ ഗോൾ നേടിയാണ് ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. ഇഞ്ചുറി ടൈമിൽ സുനിൽ ഛേത്രി നേടിയ ഫ്രീകിക്ക് ഗോളാണ് ബ്ലാസ്റ്റേഴ്സിന്റെ ബഹിഷ്‌കരണത്തിന് കാരണമായത്.

Read More

ചെന്നൈ: ഇതര സംസ്ഥാന തൊഴിലാളികൾക്ക് സംരക്ഷണം ഉറപ്പാക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. തമിഴ്നാട്ടിൽ ജോലി ചെയ്യുന്ന ബിഹാർ സ്വദേശികളായ തൊഴിലാളികളെ ഉദ്യോഗസ്ഥർ ആക്രമിച്ചുവെന്ന വാർത്തകൾ തെറ്റാണെന്നും സ്റ്റാലിൻ പറഞ്ഞു. കുടിയേറ്റ തൊഴിലാളികൾ ഭയപ്പെടേണ്ടതില്ല. ആരെങ്കിലും നിങ്ങളെ ഭീഷണിപ്പെടുത്തുകയാണെങ്കിൽ, ഹെൽപ്പ് ലൈനിൽ വിളിക്കുക. തമിഴ്നാട് സർക്കാരും ജനങ്ങളും തൊഴിലാളികളെ സഹോദരങ്ങളെപ്പോലെ പരിഗണിച്ച് സഹായിക്കും, സ്റ്റാലിൻ പറഞ്ഞു. ബിഹാറിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികൾക്കെതിരെ ആക്രമണമുണ്ടായെന്ന തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് ബിഹാർ സർക്കാരും തമിഴ്നാട് സർക്കാരും ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഇത്തരം റിപ്പോർട്ടുകൾ ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുമെന്നും ഇരു സർക്കാരുകളും പറഞ്ഞു. വ്യാജവാർത്തകൾ സൃഷ്ടിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ ഇരു സംസ്ഥാനങ്ങളിലെയും പൊലീസ് നിരന്തരം നിരീക്ഷണം നടത്തുന്നുണ്ട്. വാട്സാപ്പിൽ ഉൾപ്പെടെ ഇത്തരം സന്ദേശങ്ങൾ പ്രചരിച്ചത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. പ്രശ്നപരിഹാരത്തിനായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.

Read More

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ച ആരോഗ്യം, വികസനം, കാലാവസ്ഥ എന്നിവയിൽ ഇന്ത്യ കൈവരിക്കുന്ന പുരോഗതിയെക്കുറിച്ച് കൂടുതൽ ശുഭാപ്തി വിശ്വാസം നൽകിയതായി മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ് പറഞ്ഞു. ഡൽഹിയിൽ മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം തന്‍റെ ബ്ലോഗിൽ ഇക്കാര്യം കുറിച്ചത്. “ബിൽ ഗേറ്റ്സിനെ കാണാനും പ്രധാന വിഷയങ്ങളിൽ ചർച്ചകൾ നടത്താനും കഴിഞ്ഞതിൽ സന്തോഷമുണ്ട്. മെച്ചപ്പെട്ടതും സുസ്ഥിരവുമായ ഒരു ലോകം സൃഷ്ടിക്കുന്നതിനുള്ള വിനയവും അഭിനിവേശവും അദ്ദേഹത്തിൽ കാണാൻ കഴിഞ്ഞു,” പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്ലോഗിന് മറുപടിയായി ട്വീറ്റ് ചെയ്തു. “ആരോഗ്യം, കാലാവസ്ഥാ വ്യതിയാനം, മറ്റ് നിർണായക മേഖലകൾ എന്നിവയിൽ ഇന്ത്യയിൽ നടക്കുന്ന നൂതന പ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കാൻ ഈ ആഴ്ച ഇന്ത്യയിലെത്തിയിരുന്നു. ലോകം നിരവധി വെല്ലുവിളികൾ നേരിടുന്ന ഈ സമയത്ത്, ഇന്ത്യയെപ്പോലെ ചലനാത്മകവും സർഗ്ഗാത്മകവുമായ ഒരു സ്ഥലം സന്ദർശിക്കുന്നത് പ്രചോദനാത്മകമാണ്. സുരക്ഷിതവും ഫലപ്രദവുമായ ധാരാളം വാക്സിനുകൾ നിർമ്മിക്കാനുള്ള അതിശയകരമായ കഴിവ് ഇന്ത്യയ്ക്കുണ്ട്. അവയിൽ ചിലത് ഗേറ്റ്സ് ഫൗണ്ടേഷന്‍റെ പിന്തുണയുള്ളവയാണ്. ഇന്ത്യയിൽ നിർമ്മിച്ച…

Read More

ന്യൂ‍ഡൽഹി: ഇൻഫ്ലുവൻസ വൈറസിന്‍റെ ഉപവിഭാഗമായ എച്ച്3എൻ2 വൈറസാണ് നിലവിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന പനി, ചുമ എന്നിവയ്ക്ക് കാരണമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അറിയിച്ചു. ഇൻഫ്ലുവൻസ വൈറസിന്‍റെ മറ്റ് ഉപവിഭാഗങ്ങളെ അപേക്ഷിച്ച് എച്ച്3എൻ2 വൈറസ് മൂലം കൂടുതൽ ആശുപത്രിവാസം ഉണ്ടാകുമെന്നും ഐസിഎംആർ മുന്നറിയിപ്പ് നൽകി. രാജ്യത്തുടനീളമുള്ള വിവിധ വൈറസ് റിസർച്ച് ആൻഡ് ഡയഗ്നോസ്റ്റിക് ലബോറട്ടറികളുടെ (വിആർഡിഎൽഎസ്) ശൃംഖലയിലൂടെയാണ് ഐസിഎംആർ ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയത്. ഡിസംബർ 15 മുതൽ ഇന്ന് വരെയുള്ള 30 വിആർഡിഎൽഎസിൽ നിന്നുള്ള ഡാറ്റ അനുസരിച്ച് ഇൻഫ്ലുവൻസ എച്ച്3എൻ2 വൈറസ് മൂലമാണ് രോഗബാധയുണ്ടായിരിക്കുന്നതെന്ന് ഐസിഎംആറിലെ സാംക്രമികരോഗ വിഭാഗം അധ്യക്ഷ ഡോ. നിവേദിത ഗുപ്ത പറഞ്ഞു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരിൽ 92 ശതമാനം പേർക്കും പനിയുണ്ട്. 86 ശതമാനം പേർക്ക് ചുമയും 27 ശതമാനം പേർക്ക് ശ്വാസംമുട്ടലും 16 ശതമാനം പേർക്ക് ശ്വാസതടസ്സവും അനുഭവപ്പെട്ടു. ഇങ്ങനെ ആശുപത്രിയിലെത്തുന്നവരിൽ 16 ശതമാനം പേർക്കും ന്യൂമോണിയ റിപ്പോർട്ട് ചെയ്തതായി ഐസിഎംആർ…

Read More

എഐ ചാറ്റ്ബോട്ടായ ഓപ്പൺ എഐയുടെ ചാറ്റ് ജിപിടി നിരവധി വലിയ പരീക്ഷകളിൽ വിജയിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. അതിലൊന്ന് പെൻസിൽവാനിയയിലെ വാർട്ടൺ സ്കൂളിലെ എംബിഎ വിദ്യാർത്ഥികൾക്കുള്ള അവസാന പരീക്ഷ പാസായതായിരുന്നു. പിന്നീട് നിയമ പരീക്ഷകളിലും മെഡിക്കൽ പരീക്ഷകളിലും മികവ് തെളിയിച്ചതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ചാറ്റ് ജിപിടി യുപിഎസ്ഇ പരീക്ഷയിൽ പരാജയപ്പെട്ടു എന്നതാണ് ഏറ്റവും പുതിയ വാർത്ത. അനലിറ്റിക്സ് ഇന്ത്യ മാഗസിനാണ് (എഐഎം) ഈ പരീക്ഷണം നടത്തിയത്. 2022 ലെ യുപിഎസ്ഇ പ്രിലിമിനറി പരീക്ഷയുടെ ചോദ്യപേപ്പര്‍ ഒന്നിലെ നൂറ് ചോദ്യങ്ങളാണ് എ.ഐ.എം. ചാറ്റ് ജിപിടിയോട് ചോദിച്ചത്. 54 ചോദ്യങ്ങൾക്ക് മാത്രമാണ് ശരിയായ ഉത്തരം ലഭിച്ചത്. 87.54 ആയിരുന്നു കട്ട് ഓഫ് സ്കോർ. ഇന്ത്യയിലെ നിലവിലെ സാമൂഹിക-രാഷ്ട്രീയ സംഭവങ്ങൾ, ചരിത്രം, ഭൂമിശാസ്ത്രം, സമ്പദ് വ്യവസ്ഥ, ശാസ്ത്രം, പരിസ്ഥിതി എന്നിവ കേന്ദ്രീകരിച്ചായിരുന്നു ചോദ്യങ്ങൾ. ഇതിൽ ഓപ്ഷനുകൾ നല്കിയിട്ടില്ലാത്ത ചോദ്യങ്ങൾക്ക് ‘ ഇവയില്‍ ഒന്നുമല്ല’ എന്ന ഉത്തരമായിരുന്നു ചാറ്റ് ജിപിടി നല്കിയത്.

Read More

ന്യൂഡല്‍ഹി: മദ്യനയ കേസിൽ അറസ്റ്റിലായ ഡൽഹി മുൻ ഉപമുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ മനീഷ് സിസോദിയയ്ക്ക് ജാമ്യം ലഭിച്ചില്ല. ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാർച്ച് 10ലേക്ക് മാറ്റി. സിസോദിയയുടെ കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി. സി.ബി.ഐയുടെ ആവശ്യം പരിഗണിച്ചാണ് റോസ് അവന്യൂ കോടതിയുടെ തീരുമാനം. ഡൽഹിയിലെ മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ മനീഷ് സിസോദിയയെ സിബിഐ കഴിഞ്ഞ ഞായറാഴ്ച്ചയാണ് അറസ്റ്റ് ചെയ്തത്. എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. കഴിഞ്ഞ വെള്ളിയാഴ്ച ജാമ്യം തേടി സിസോദിയ സുപ്രീം കോടതിയെ സമീപിച്ചു. ശനിയാഴ്ച കേസ് പരിഗണിച്ച കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാർച്ച് 10 ലേക്ക് മാറ്റി. അതേസമയം മൂന്ന് ദിവസം കൂടി കസ്റ്റഡിയിൽ വേണമെന്ന് സി.ബി.ഐ ആവശ്യപ്പെട്ടിരുന്നു. എന്നാൽ രണ്ട് ദിവസം കൂടി നീട്ടാൻ കോടതി അനുമതി നൽകുകയായിരുന്നു. അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലിൽ മാനസികമായി അസ്വസ്ഥനാണെന്നും ആരോപിച്ച് കസ്റ്റഡി നീട്ടുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മനീഷ് സിസോദിയ…

Read More

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നീതി ആവശ്യപ്പെട്ട് മാതൃശിശു സംരക്ഷണ കേന്ദ്രത്തിന് മുന്നിൽ സമരം ചെയ്ത ഹർഷിന സമരം അവസാനിപ്പിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. നീതി ലഭിക്കുമെന്ന് ആരോഗ്യമന്ത്രി ഹർഷിനയ്ക്ക് ഉറപ്പ് നൽകി. കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്‍റെ ഓഫീസിലായിരുന്നു ചർച്ച. മന്ത്രി വീണാ ജോർജ് സമരപ്പന്തലിൽ എത്തി ഹർഷിനയെ കണ്ട് ചർച്ചയ്ക്ക് ക്ഷണിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗം ഉൾപ്പെടെയുള്ള പുതിയ ബ്ലോക്കിന്‍റെ ഉദ്ഘാടനത്തിനാണ് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും എത്തിയത്. ഹർഷീനയുടെ വയറ്റിൽ നിന്ന് കണ്ടെത്തിയ ശസ്ത്രക്രിയയ്ക്ക് ഉപയോഗിച്ച കത്രിക കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയുടേതല്ലെന്നാണ് ആരോഗ്യവകുപ്പിന്‍റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. 2017 ൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ ശേഷം അസഹനീയമായ വേദന അനുഭവപ്പെട്ടതായി ഹർഷിന ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ആറ് ഇഞ്ച് നീളമുള്ള കത്രിക എങ്ങനെയാണ് ഹർഷിനയുടെ വയറ്റിൽ കുടുങ്ങിയതെന്ന് റിപ്പോർട്ടിൽ പറയുന്നില്ല. റിപ്പോർട്ടിലെ വൈരുദ്ധ്യങ്ങളും ആരോഗ്യവകുപ്പിൽ നിന്ന്…

Read More

തിരുവനന്തപുരം: എൽഎസ്എസ് യുഎസ്എസ് സ്കോളർഷിപ്പ് തുക ഉടൻ വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പായി 31 കോടി രൂപയാണ് നൽകാനുള്ളതെന്നും മന്ത്രി പറഞ്ഞു. ഈ വർഷത്തെ പരീക്ഷകൾ ഏപ്രിൽ മാസത്തിൽ നടക്കും. പരീക്ഷയുടെ തീയതിയും ടൈംടേബിളും വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നും സ്കോളർഷിപ്പ് വിതരണം വൈകുന്നതാണ് പരീക്ഷ വൈകാൻ കാരണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ സ്കൂളുകളിലെ നാല്, ഏഴ് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ലോവർ, അപ്പർ പ്രൈമറി സ്കൂൾ സ്കോളർഷിപ്പ് പരീക്ഷകൾ നടത്തുന്നത്. എന്നാൽ കഴിഞ്ഞ മൂന്ന് വർഷത്തെ സ്കോളർഷിപ്പ് വിജയികൾക്ക് തുക ലഭിച്ചിട്ടില്ലായിരുന്നു.

Read More

തിരുവനന്തപുരം: കാട്ടാക്കടയിൽ മൂന്നംഗ കുടുംബത്തെ വീടിനുള്ളിൽ വച്ച് ചുട്ടുകൊല്ലാൻ ശ്രമം. കാട്ടാക്കട അമ്പലത്തുംകാലയിൽ താമസിക്കുന്ന കുടുംബത്തിന് നേരെ ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയും വിമുക്തഭടനുമായ അജയകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടമ്മയും മകളും ചെറുമകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവരുടെ വീട്ടിലേക്ക് ഇന്ധനവുമായി എത്തിയ അജയകുമാർ ജനലിലൂടെ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. വീട്ടുകാർ രക്ഷപ്പെടാതിരിക്കാൻ വീടിന്‍റെ മുൻ വാതിൽ പുറത്തുനിന്ന് പൂട്ടുകയും ചെയ്തിരുന്നു. എന്നാൽ മുറിക്കുള്ളിൽ തീ പടരുന്നത് കണ്ട വീട്ടുകാർ ഉടൻ പിൻ വാതിൽ വഴി പുറത്തേക്ക് ഓടുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. അതേസമയം, വീട്ടിലെ വസ്ത്രങ്ങളും ഫർണിച്ചറുകളും കത്തിനശിച്ചു. മാസ്ക് ധരിച്ചെത്തിയാണ് അജയകുമാർ തീയിട്ടതെന്നാണ് വിവരം. സ്വത്ത് തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നും ഇയാൾ മുമ്പ് ബലാത്സംഗ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

Read More