Author: News Desk

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തിൽ പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. പൊങ്കാല ദിവസം രാവിലെ 5 മുതൽ പൊങ്കാല അവസാനിക്കുന്നതുവരെ ആംബുലൻസുകൾ ഉൾപ്പെടെയുള്ള 10 മെഡിക്കൽ ടീമുകളെ വിവിധ ഭാഗങ്ങളിൽ നിയോഗിക്കും. ആരോഗ്യവകുപ്പിന്‍റെയും ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെയും കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. കുട്ടികളും പ്രായമായവരുമടക്കം പതിനായിരക്കണക്കിന് സ്ത്രീകൾ പൊങ്കാലയ്ക്ക് എത്തുന്നതിനാൽ വിപുലമായ ക്രമീകരണങ്ങളാണ് ആരോഗ്യവകുപ്പ് ഒരുക്കിയിരിക്കുന്നത്. എന്തെങ്കിലും ബുദ്ധിമുട്ടുള്ളവർ ആരോഗ്യവകുപ്പിന്‍റെ സേവനം തേടണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസ് മുഖേനയാണ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഡോക്ടർ, സ്റ്റാഫ് നഴ്സ്, നഴ്സിംഗ് അസിസ്റ്റന്‍റ്, ആംബുലൻസ് എന്നിവരടങ്ങുന്ന മെഡിക്കൽ സംഘത്തിന്‍റെ സേവനം ആറ്റുകാൽ ക്ഷേത്രത്തിന് മുന്നിൽ രാവിലെ 7 മുതൽ രാത്രി 10 വരെ ലഭ്യമാക്കിയിട്ടുണ്ട്. കുത്തിയോട്ടത്തിലെ കുട്ടികളുടെ ആരോഗ്യ പരിപാലനത്തിനായി രണ്ട് വീതം ശിശുരോഗവിദഗ്ദ്ധരുടെയും സ്റ്റാഫ് നഴ്സുമാരുടെയും മുഴുവൻ സമയ സേവനം ലഭ്യമാക്കി. ഇതുകൂടാതെ ആയുഷ് വകുപ്പുകളുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച്…

Read More

(ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്സിക്കെതിരായ പ്ലേ ഓഫ് മത്സരത്തിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമാനോവിച്ച് നൽകിയ അഭിമുഖത്തിൽ നിന്ന്). “എന്‍റെ കുട്ടിക്കാലത്തെ ദാരിദ്ര്യമാണ് കൂടുതൽ നന്നായി കളിക്കാൻ എന്നെ പ്രേരിപ്പിച്ചത്. കളിയിലൂടെ കുടുംബത്തിന് വരുമാനമാർഗം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം. എന്റെ മുന്നിലുണ്ടായിരുന്ന ഒരേയൊരു വഴി അതായിരുന്നു,” വർഷങ്ങൾക്ക് ശേഷം കൊച്ചിയിലെ ഒരു ഹോട്ടലിൽ ഇരുന്നുകൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമാനോവിച്ച് പറഞ്ഞു. ഫുട്ബോൾ അക്ഷരാർത്ഥത്തിൽ വുകോമനോവിച്ചിന് ജീവിതം തന്നെയായിരിക്കണം. ഒരുപക്ഷേ അതുകൊണ്ടായിരിക്കാം മാനുഷിക മൂല്യങ്ങൾ തനിക്ക് ഏറ്റവും പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞത്. വെള്ളിയാഴ്ച നടന്ന പ്ലേ ഓഫ് മത്സരത്തിലെ സുനിൽ ഛേത്രിയുടെ വിവാദ ഗോളിന് പിന്നാലെ ടീമിനെ ഫീൽഡിൽ നിന്ന് തിരിച്ചുവിളിച്ച വുകോമാനോവിച്ചിന്റെ വാക്കുകൾക്ക് ഇപ്പോൾ ഏറെ പ്രസക്തിയുണ്ട്. ഏത് തൊഴിലിലായാലും മനുഷ്യത്വമാണ് ആദ്യ പാഠം. തൊട്ടടുത്തുള്ള ആളെ മനുഷ്യനായി കാണുക എന്നതാണ് ഏറ്റവും പ്രസക്തമായ കാര്യം. അതാണ് എന്റെ പരിശീലന രീതിയുടെ കാതൽ. എന്റെ കളിക്കാർക്ക്…

Read More

ബഹിരാകാശ ദൗത്യങ്ങളുടെ ഭാഗമായി ആയിരക്കണക്കിന് അവശിഷ്ടങ്ങൾ ഈ കാലയളവിൽ ബഹിരാകാശത്ത് സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ശതകോടിക്കണക്കിന് ഡോളർ ചെലവിൽ ഭ്രമണപഥത്തിൽ വിന്യസിച്ചിരിക്കുന്ന ഉപഗ്രഹങ്ങൾക്കും ബഹിരാകാശ നിലയങ്ങൾക്കും ഇവ ഭീഷണിയാണ്. ഈ സാഹചര്യം തിരിച്ചറിയുന്നതിനും ബഹിരാകാശത്ത് ‘ശുചിത്വം’ ഉറപ്പാക്കുന്നതിനുമായി, യുഎസ് ഒരു പുതിയ പെരുമാറ്റച്ചട്ടം തയ്യാറാക്കുന്ന പ്രക്രിയയിലാണ്. ബഹിരാകാശത്ത് അടിഞ്ഞുകൂടിയ അവശിഷ്ടങ്ങൾ കൈകാര്യം ചെയ്യുന്നതിന് സ്വകാര്യ കമ്പനികളും വലിയ നിക്ഷേപം നടത്തുന്നുണ്ട്. സമീപ വർഷങ്ങളിൽ, സ്പേസ് എക്സിന്‍റെ സ്റ്റാർലിങ്ക് ഉൾപ്പെടെയുള്ള സ്വകാര്യ കമ്പനികൾ ഈ രംഗത്തേക്ക് പ്രവേശിച്ചതോടെ, ബഹിരാകാശ വസ്തുക്കൾ ഉയർത്തുന്ന ഭീഷണിയും വർദ്ധിച്ചു. സ്റ്റാർലിങ്ക് മാത്രം ഇതുവരെ ആയിരക്കണക്കിന് ഉപഗ്രഹങ്ങൾ വിക്ഷേപിച്ചിട്ടുണ്ട്, ഇനിയും വിക്ഷേപിക്കാൻ പദ്ധതിയിടുകയുമാണ്. സ്റ്റാർലിങ്കിനെപ്പോലെ, ആമസോൺ, വൺവെബ് ഉൾപ്പെടെയുള്ള സ്വകാര്യ കമ്പനികളും മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ഏജൻസികളും കമ്പനികളും സ്വന്തമായി ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ പദ്ധതിയിടുകയാണ്. ഇതെല്ലാം ബഹിരാകാശത്ത് ഉപകരണങ്ങളുടെ എണ്ണത്തിലും അവയുടെ ഭാഗമായി സൃഷ്ടിക്കപ്പെടുന്ന അവശിഷ്ടങ്ങളുടെ വർധനവിനും കാരണമാകുന്നു. ഇതിനുപുറമെ, മിസൈൽ നശിപ്പിക്കുന്ന നിഷ്ക്രിയ ഉപഗ്രഹങ്ങൾ സൃഷ്ടിക്കുന്ന അവശിഷ്ടങ്ങൾ വേറെയുമുണ്ട്. ശത്രു…

Read More

കോഴിക്കോട്: മുഖ്യമന്ത്രിയുടെ പരിപാടിക്ക് മുന്നോടിയായി മലപ്പുറത്തും കോഴിക്കോടും കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് കരുതൽ തടങ്കലിലാക്കി. കെ.എസ്.യു ജില്ലാ പ്രസിഡന്‍റ് നിഹാൽ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് ഷഹീൻ എന്നിവരെയാണ് കരുതൽ തടങ്കലിലാക്കിയത്. ഇവരെ നടക്കാവ് സ്റ്റേഷനിലേക്ക് മാറ്റി. വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി മുഖ്യമന്ത്രി കാലിക്കറ്റ് സർവകലാശാലയിൽ എത്തുന്നതിന് തൊട്ടുമുമ്പ് അഞ്ച് കെ.എസ്.യു പ്രവർത്തകരെയും കസ്റ്റഡിയിലെടുത്തിരുന്നു. മൂന്ന് സ്ത്രീകളെയും തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. സർവകലാശാലയിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. വിവാദമായതോടെ കറുപ്പിന് ഏർപ്പെടുത്തിയ വിലക്ക് പൊലീസ് പിൻവലിച്ചു.

Read More

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ കേസിൽ പ്രതിപക്ഷം ഉയർത്തിയ അപവാദ പ്രചാരണത്തെ സ്വയം കുഴിച്ചു മൂടുന്നതാണ് ഇന്നലെ കോൺഗ്രസ് നേതാവ് അനിൽ അക്കര പുറത്തുവിട്ട കത്തെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. സർക്കാർ നിലപാടിനെ സാധൂകരിക്കുന്നതാണ് കത്ത്. അപവാദ പ്രചാരണങ്ങൾ സ്വയം കുഴിയുണ്ടാക്കി കുഴിച്ചുമൂടിയതിൽ സർക്കാരിന് സന്തോഷമുണ്ടെന്നും എം.ബി രാജേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. വടക്കാഞ്ചേരിയിൽ ഭവന സമുച്ചയം നിർമ്മിച്ച യൂണിടാക്കുമായി ലൈഫ് മിഷൻ ഒരു കരാറിലും ഏർപ്പെട്ടിട്ടില്ലെന്ന് അനിൽ അക്കര പുറത്തുവിട്ട കത്തിൽ പറയുന്നു. യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന റെഡ് ക്രസന്‍റ് എന്ന സംഘടനയാണ് യൂണിടാക്കുമായി കരാർ ഒപ്പിട്ടത്. വിദേശനാണ്യ വിനിമയ നിയമങ്ങൾ സർക്കാർ ലംഘിച്ചിട്ടില്ല. യൂണിടാക്കും റെഡ് ക്രസന്‍റും തമ്മിലുള്ള കരാറിന്‍റെ വിശദാംശങ്ങൾ സർക്കാരിന് അറിയില്ലായിരുന്നു. അനിൽ അക്കര പുറത്തുവിട്ട കത്തിൽ സർക്കാരിന് അവരുമായി യാതൊരു സാമ്പത്തിക ബാദ്ധ്യതയുമില്ലെന്നും വ്യക്തമാണ്. റെഡ് ക്രസന്‍റിന് വേണ്ടി മാത്രം വീടുകൾ നിർമിക്കാൻ സർക്കാർ നയപരമായ തീരുമാനമെടുത്തിട്ടില്ലെന്നും എംബി രാജേഷ്…

Read More

തൃശ്ശൂർ: ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ എം.വി ഗോവിന്ദൻ നയിക്കുന്ന പ്രതിരോധ ജാഥയിൽ പങ്കെടുക്കാനായി ഇ.പി.ജയരാജൻ തൃശൂരിലെത്തി. ജാഥയിൽ പങ്കെടുക്കുന്നത് പാർട്ടി നിർദേശപ്രകാരമല്ലെന്ന് ഇ.പി ജയരാജൻ പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജാഥ മാത്രമല്ല സംഘടനാ പ്രവർത്തനമെന്നും, ജാഥയിൽ പങ്കെടുക്കാൻ ഇനിയും വൈകിയിട്ടില്ലെന്നും ഇ.പി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. തൃശ്ശൂർ ജില്ലയിലെ ജാഥയുടെ ആദ്യദിവസത്തിന്‍റെ സമാപന സമ്മേളനം വൈകീട്ട് തേക്കിൻകാട് മൈതാനത്ത് നടക്കും. ഈ പരിപാടിയിലാണ് ഇ പി ജയരാജൻ പങ്കെടുക്കുക. ജാഥ ആരംഭിച്ച ദിവസം മുതൽ ഇ.പി ജയരാജൻ പങ്കെടുക്കാതിരുന്നത് ഏറെ ചർച്ചയായിരുന്നു. ജാഥ കണ്ണൂരിലെത്തിയപ്പോഴും ഇ.പി പരിപാടിയിൽ പങ്കെടുത്തിരുന്നില്ലായിരുന്നു. ജാഥയിൽ പങ്കെടുക്കാതെ ദല്ലാൾ നന്ദകുമാറിന്റെ വീട്ടിൽ വച്ച് നടന്ന ചടങ്ങിൽ ഇ പി പങ്കെടുത്തത് വളരെ അധികം വിവാദങ്ങൾ സൃഷട്ടിച്ചിരുന്നു. എന്നാൽ താൻ ജാഥയിൽ അംഗമല്ലെന്നായിരുന്നു അന്ന് അദ്ദേഹത്തിന്റെ പ്രതികരണം.

Read More

ന്യൂഡൽഹി: 97 ദിവസത്തിന് ശേഷം ഇന്ത്യയിൽ 300 ലധികം പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം നിലവിലെ കേസുകൾ 2,686 ആയി ഉയർന്നു. ഒരു ദിവസത്തിനിടെ 334 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. മരണസംഖ്യ 5,30,775 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മഹാരാഷ്ട്രയിൽ രണ്ട് മരണവും കേരളത്തിൽ ഒരു മരണവും റിപ്പോർട്ട് ചെയ്തു. രോഗമുക്തി നേടിയവരുടെ എണ്ണം 4,41,54,035 ആയി ഉയർന്നപ്പോൾ മരണനിരക്ക് 1.19 ശതമാനമാണ്. രാജ്യത്ത് ഇതുവരെ 220.63 കോടി ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തതായും മന്ത്രാലയം അറിയിച്ചു.

Read More

ബെംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) പ്ലേ ഓഫിൽ ഫ്രീകിക്ക് ഗോളിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് കളി പൂർത്തിയാക്കാതെ കളം വിട്ട കേരള ബ്ലാസ്റ്റേഴ്സിനെതിരെ സമ്മിശ്ര പ്രതികരണമായി മുൻ താരങ്ങൾ. കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകൊമനോവിച്ചിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻതാരവും സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റുമായ യു ഷറഫലി രംഗത്തെത്തി. ഇവാൻ വുകൊമനോവിച്ചിന്റെ തീരുമാനത്തോട് യോജിക്കാൻ കഴിയില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി. ടീമിനെ പിൻ വലിക്കുന്നത് പ്രൊഫഷണലിസമല്ലെന്നും, മാന്യമായ നടപടിയല്ലെന്നും ഷറഫലി പറഞ്ഞു. ഈ കാലഘട്ടത്തിൽ, ടീമുകൾക്ക് അവരുടെ പ്രതിഷേധം രേഖപ്പെടുത്താൻ നിരവധി മാർഗങ്ങളുണ്ട്. റഫറിയുടെ തീരുമാനത്തോട് യോജിക്കുന്നില്ലെങ്കിൽ, അവർക്ക് മാച്ച് കമ്മീഷണർക്ക് പരാതി നൽകുകയോ സംഘാടകർക്ക് അപ്പീൽ നൽകുകയോ ചെയ്യാം. എന്നാൽ ടീമിനെ ഗ്രൗണ്ടിൽ നിന്ന് പിൻവലിക്കുന്നത് ശരിയല്ലെന്നും ഷറഫലി കൂട്ടിച്ചേർത്തു. അതേസമയം, സുനിൽ ഛേത്രി നേടിയ ഗോള്‍ നിയമപരമായി ശരിയാണെങ്കിലും അദ്ദേഹത്തെ പോലെ നിലവാരമുള്ള ഒരു കളിക്കാരന്‍ അത്തരത്തിലുള്ള മാര്‍ഗത്തിലൂടെ ഒരു മത്സരം ജയിക്കാന്‍ പാടില്ലായിരുന്നുവെന്ന് മുന്‍ ഇന്ത്യന്‍ ഗോള്‍കീപ്പര്‍…

Read More

പാലക്കാട്: വാളയാർ പെൺകുട്ടികളുടെ മരണം കൊലപാതകമാണെന്ന് തെളിയിക്കാനുള്ള ശാസ്ത്രീയ തെളിവുകൾ അന്വേഷണ ഏജൻസികൾ പരിഗണിച്ചില്ലെന്ന് പെൺകുട്ടികളുടെ അമ്മ. കൊലപാതക സാധ്യത സ്ഥിരീകരിക്കുന്ന സെല്ലോഫൈൻ റിപ്പോർട്ട് പൊലീസും കേസ് അന്വേഷിച്ച സി.ബി.ഐയും അവഗണിച്ചുവെന്നാണ് കുടുംബം ആരോപിക്കുന്നത്. മക്കളെ നഷ്ടപ്പെട്ട് ആറ് വർഷം പിന്നിടുമ്പോഴും കുടുംബം നീതിക്ക് വേണ്ടിയുള്ള പോരാട്ടം തുടരുകയാണ്. 2017 ജനുവരി ഏഴിനാണ് അട്ടപ്പള്ളത്ത് 13 വയസുകാരിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 2017 മാർച്ച് നാലിന് ഒൻപത് വയസുകാരിയായ അനുജത്തിയെയും ഇതേ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 2017 മാർച്ച് ആറിന് പാലക്കാട് എ.എസ്.പി ജി.പൂങ്കുഴലിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തി. 2017 മാർച്ച് 12ന് മരിച്ച പെൺകുട്ടികൾ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായെങ്കിലും ഇരുവരുടെയും മരണം ആത്മഹത്യയാണെന്ന് രേഖപ്പെടുത്തി 2019 ജൂൺ 22ന് പൊലീസ് കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. 2019 ഒക്ടോബർ 9നാണ് കേസിലെ ആദ്യ വിധി വന്നത്. കേസിലെ മൂന്നാം പ്രതിയായ…

Read More

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ പരാമർശം നടത്തിയ കോൺഗ്രസ് വക്താവ് കൗസ്തവ് ബഗ്ചി അറസ്റ്റിൽ. നോർത്ത് 24 പർഗനാസ് ജില്ലയിലെ ബാരക്പോറിലെ വസതിയിൽ ശനിയാഴ്ച പുലർച്ചെ 3.30ന് പോലീസ് നടത്തിയ റെയ്ഡിനെ തുടർന്നാണ് അറസ്റ്റ്. സാഗർഡിഗി ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചതിന് ശേഷം ബഗ്ചി മമതാ ബാനർജിയെ വ്യക്തിപരമായി വിമർശിച്ചിരുന്നു. ബഗ്ചിക്കെതിരെ തൃണമൂൽ കോൺഗ്രസ് വെള്ളിയാഴ്ചയാണ് പരാതി നൽകിയത്. ബഗ്ചിയെ ബർടോള പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയപ്പോൾ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു. ക്രിമിനൽ കുറ്റങ്ങൾ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Read More