Author: News Desk

പത്തനംതിട്ട: ഇലന്തൂരിൽ കൊല്ലപ്പെട്ട സ്ത്രീകളിൽ ഒരാളായ പത്മയുടെ മകൻ മുഖ്യമന്ത്രിക്ക് പരാതി നൽകി. പത്മയുടെ മൃതദേഹം കഴിഞ്ഞ ആറ് ദിവസമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണെന്നും, മൃതദേഹം വിട്ടുകിട്ടുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ നിർദ്ദേശം നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മൃതദേഹം കൊണ്ടുപോകാൻ സർക്കാരിന്റെ സഹായം ആവശ്യമാണ്. ഇക്കാര്യത്തിൽ അധികൃതരുടെ ഇടപെടൽ വേണമെന്ന് മകനും ബന്ധുക്കളും ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ഇതുവരെ ഒരു ഇടപെടലും ഉണ്ടായിട്ടില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കുന്ന പ്രക്രിയ പൂർത്തിയായി. എന്നാൽ മൃതദേഹം ഇതുവരെ കൈമാറിയിട്ടില്ല. ആചാരപ്രകാരം മൃതദേഹം സംസ്കരിക്കാൻ സർക്കാർ നടപടികൾ വേഗത്തിലാക്കണമെന്നും കത്തിൽ മകൻ ആവശ്യപ്പെട്ടു.

Read More

പൃഥ്വിരാജിന് ജന്മദിനാശംസകൾ നേർന്ന് മലയാള സിനിമയിലെ നടീനടന്മാർ. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ദുൽഖർ സൽമാൻ, ജയസൂര്യ തുടങ്ങി നിരവധി പേർ തങ്ങളുടെ പ്രിയ സഹപ്രവർത്തകന് ആശംസകൾ നേർന്ന് സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. പൃഥ്വിരാജിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് മോഹൻലാലും മമ്മൂട്ടിയും ആശംസകൾ നേർന്നത്. മോഹൻ ലാലിനൊപ്പമായിരുന്നു പൃഥ്വിരാജ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. 2019ൽ മോഹൻലാലിനെ നായകനാക്കി പുറത്തിറങ്ങിയ ലൂസിഫർ മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക വിജയമായി മാറി. 200 കോടി ക്ലബ്ബിൽ എത്തുന്ന ആദ്യ മലയാള ചിത്രമാണ് ലൂസിഫർ. ലൂസിഫറിന്‍റെ രണ്ടാം ഭാഗമായ ‘എമ്പുരാൻ’ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. മുരളി ഗോപി തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘എമ്പുരാൻ’ അടുത്ത വർഷം പ്രദർശനത്തിനെത്തും.

Read More

മെല്‍ബണ്‍: ടി20 ലോകകപ്പിലെ സൂപ്പർ 12 യോഗ്യതാ മത്സരത്തിൽ നമീബിയയോട് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയ ഏഷ്യൻ ചാമ്പ്യൻമാരായ ശ്രീലങ്കയ്ക്ക് വീണ്ടും തിരിച്ചടി. പരിശീലനത്തിനിടെ പരിക്കേറ്റ യുവ പേസർ ദിൽഷൻ മധുഷങ്ക ലോകകപ്പിൽ നിന്ന് പുറത്ത്. ഇടംകൈയൻ പേസറായ മധുഷങ്ക ഏഷ്യാ കപ്പിലടക്കം ശ്രീലങ്കയ്ക്ക് വേണ്ടി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ടി20 ലോകകപ്പിനുള്ള ശ്രീലങ്കയുടെ ബൗളിംഗ് പ്രതീക്ഷകളിലൊന്നായ മധുഷങ്കയ്ക്ക് പകരക്കാരനായി ബിനുര ഫെർണാണ്ടോയെ ടീമിൽ ഉൾപ്പെടുത്തി. ഐസിസി ടെക്നിക്കൽ കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചാൽ ഫെർണാണ്ടോ ടീമിന്‍റെ ഭാഗമാകും. ശ്രീലങ്കയ്ക്ക് വേണ്ടി ഇതുവരെ ഒമ്പത് ടി20 മത്സരങ്ങൾ ഫെർണാണ്ടോ കളിച്ചിട്ടുണ്ട്.

Read More

ഡൽഹി: പാർട്ടിക്കുള്ളിൽ പ്രായപരിധി കർശനമായി നടപ്പാക്കാനാണ് സിപിഐയുടെ തീരുമാനം. ആർക്കും 75 വയസ്സ് പ്രായപരിധിയിൽ ഇളവ് നൽകേണ്ടതില്ലെന്നാണ് കേന്ദ്ര തീരുമാനം. പാർട്ടി കോൺഗ്രസിലെ വിവിധ റിപ്പോർട്ടുകളെക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. പ്രായപരിധിയെച്ചൊല്ലി കേരളത്തിൽ പരസ്യയുദ്ധം ഉണ്ടായതിനെ തുടർന്നാണ് സിപിഐ കേന്ദ്ര തീരുമാനവും കാനം രാജേന്ദ്രന് അനുകൂലമാകുന്നത്. പ്രായപരിധി സംബന്ധിച്ച് സംസ്ഥാന നേതൃത്വം നിലപാട് കടുപ്പിക്കുമ്പോഴും പാർട്ടി കോണ്‍ഗ്രസില്‍ ഏതെങ്കിലും തരത്തിലുള്ള വിട്ടുവീഴ്ച്ചയുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു വിഭാഗീയ ശബ്ദമുയർത്തിയ നേതാക്കൾ. എന്നാൽ പ്രായപരിധിയുടെ കാര്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലേക്കാണ് ദേശീയ നേതൃത്വവും എത്തിയിരിക്കുന്നത്. പാർട്ടിയുടെ നേതൃത്വത്തിൽ യുവാക്കളില്ലെന്ന സംഘടനാ റിപ്പോർട്ടിലടക്കം സ്വയം വിമർശനം ഉയർന്നതിനെ തുടർന്നാണ് പ്രായപരിധി നിർബന്ധമാക്കാൻ തീരുമാനിച്ചത്. കനയ്യ കുമാർ പാർട്ടിയിൽ നിന്ന് രാജിവെച്ച് പോയതും വിമർശനങ്ങൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്. കൗൺസിൽ അംഗങ്ങളുടെ എണ്ണം കുറവുള്ള സംസ്ഥാനങ്ങളിൽ, ഒരുപക്ഷേ ഇളവ് നൽകാൻ സാധ്യതയുണ്ട്. ഇക്കാര്യത്തിൽ വോട്ടെടുപ്പ് വേണ്ടിവരും.  നേരത്തെ പ്രായപരിധി സംബന്ധിച്ച് തീരുമാനമെടുത്ത സിപിഎം പി.ബിയിൽ നിന്ന് ഒഴിവാക്കപ്പെട്ട എസ്.രാമചന്ദ്രൻ പിള്ള ഉൾപ്പെടെയുള്ളവരെ…

Read More

മൊഹാലി: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂർണമെന്‍റിൽ കേരളത്തിന്‍റെ വിജയക്കുതിപ്പ് തടഞ്ഞ് സർവീസസ്. ഇന്നത്തെ മത്സരത്തിൽ കേരളം 12 റൺസിന് തോറ്റു. 149 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കേരളം 19.4 ഓവറിൽ 136 റൺസിന് എല്ലാവരും പുറത്തായി. സച്ചിൻ ബേബി 36(35), ക്യാപ്റ്റൻ സഞ്ജു സാംസൺ 30(26) എന്നിവർ പൊരുതി നോക്കിയെങ്കിലും റൺറേറ്റ് ഉയർത്താൻ ശ്രമിക്കുന്നതിനിടെ ഇരുവരും പുറത്തായി. പുതുമുഖമായ അബ്ദുൾ ബാസിത് 19(10) അവസാന ഓവറുകളിൽ ജയിപ്പിക്കാൻ ശ്രമിച്ചെങ്കിലും 20ാം ഓവറിലെ ആദ്യ പന്തിൽ സിക്സർ പറത്തി അടുത്ത പന്തിൽ പുറത്തായി. ഓപ്പണർമാരായ രോഹൻ കുന്നുമ്മൽ (11), വിഷ്ണു വിനോദ് 8(6) എന്നിവർ പുറത്തായതോടെ കേരളത്തിന്റെ തുടക്കം തന്നെ മോശമായി. മുഹമ്മദ് അസ്ഹറുദ്ദീൻ 16 പന്തിൽ നിന്ന് 16 റൺസ് മാത്രമാണ് നേടിയത്. മത്സരത്തിന്‍റെ ഒരു ഘട്ടത്തിലും സർവീസസ് ബോളർമാർ കേരളത്തെ അനായാസം മുന്നോട്ട് പോകാൻ അനുവദിച്ചില്ല. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സർവീസസ് നിശ്ചിത ഓവറിൽ…

Read More

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ പരസ്യം പ്രദർശിപ്പിക്കുന്നതിൽ തെറ്റില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. നിലവിലുള്ള ട്രാഫിക് നിയമങ്ങൾക്ക് അനുസരിച്ച് സർക്കാരിന്റെ അനുമതിയോടെ വാഹനങ്ങളിൽ പരസ്യം നൽകാം. പൊതുമേഖലാ സ്ഥാപനമായ കെഎസ്ആർടിസിക്ക് സർക്കാർ അനുമതി നൽകിയിട്ടുണ്ട്. പുനഃപരിശോധനാ ഹർജി നൽകി വിഷയം ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ആന്‍റണി രാജു തിരുവനന്തപുരത്ത് പറഞ്ഞു. കെഎസ്ആർടിസി ബസുകളിൽ പരസ്യങ്ങൾ പാടില്ലെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ സ്വകാര്യ- പൊതുവാഹനങ്ങൾ തമ്മിൽ വ്യത്യാസമില്ലെന്നും നിലവിലുള്ള പരസ്യങ്ങൾ നീക്കം ചെയ്യണമെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. വടക്കഞ്ചേരി ബസ് അപകടവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. കെഎസ്ആർടിസി, കെയുആർടിസി ബസുകളിലെ പരസ്യങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരം പരസ്യങ്ങൾ അനുവദിക്കരുത്. പരസ്യങ്ങൾ എതിർദിശയിൽ വരുന്ന വാഹനങ്ങളുടെ ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കുന്നുവെന്നും ഇത് സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, പി.ജി അജിത് കുമാർ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. കെഎസ്ആർടിസി ബസുകളിൽ…

Read More

കുവൈത്ത് സിറ്റി: കുവൈറ്റിൽ കുടുംബ വിസ അനുവദിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന ചില നിയന്ത്രണങ്ങൾ പിൻവലിക്കുമെന്ന് റിപ്പോർട്ട്. ചില വിഭാഗങ്ങൾക്ക് മാത്രമായിരിക്കും ഇളവ് അനുവദിക്കുകയെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മാസങ്ങളായി എല്ലാത്തരം ഫാമിലി വിസകളും നൽകുന്നതിന് കുവൈറ്റ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. കുവൈറ്റിന് പുറത്ത് ജനിക്കുന്ന കുട്ടികളെ നാട്ടിലെത്തിക്കാൻ പ്രവാസികൾക്ക് അനുമതി നൽകും. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ മറ്റ് ചില വിഭാഗങ്ങൾക്കും ഫാമിലി വിസ അനുവദിക്കുമെന്നാണ് റിപ്പോർട്ട്. ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ലെങ്കിലും, ആഭ്യന്തര മന്ത്രാലയം ഇതിനകം തന്നെ പ്രത്യേക സാഹചര്യങ്ങളിൽ ഉള്ളവർക്ക് വിസ നൽകാൻ തുടങ്ങിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അടുത്ത മന്ത്രിസഭാ രൂപീകരണ പ്രഖ്യാപനത്തിന് ശേഷം കുടുംബ വിസയ്ക്കുള്ള മറ്റ് അപേക്ഷകൾ പരിഗണിക്കാനാണ് സാധ്യത. അപ്പോഴേക്കും വിസ നൽകുന്നതിനുള്ള നിയന്ത്രണങ്ങൾ പൂർണ്ണമായും നീക്കും. നിലവിൽ നൂറുകണക്കിന് അപേക്ഷകളാണ് പ്രവാസികൾ തങ്ങളുടെ കുടുംബങ്ങളെ നാട്ടിലെത്തിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിന് സമർപ്പിച്ചിട്ടുള്ളത്.

Read More

ഗീലോങ്: ഗ്രൂപ്പ് എയിലെ ആദ്യ യോഗ്യതാ മത്സരത്തിൽ ശ്രീലങ്കയെ തോൽപ്പിച്ച് നമീബിയ. നമീബിയ ഉയർത്തിയ 164 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക 19 ഓവറിൽ 108 റൺസിന് ഓൾ ഔട്ടായി. നമീബിയൻ ബോളർമാർ തുടക്കം മുതൽ തന്നെ കളിയുടെ നിയന്ത്രണം ഏറ്റെടുക്കുകയും മത്സരം 55 റൺസിന് വിജയിക്കുകയും ചെയ്തു. സ്കോർ ചുരുക്കത്തിൽ നമീബിയ 20 ഓവറിൽ 163/7, ശ്രീലങ്ക 19 ഓവറിൽ 108ന് ഓൾ ഔട്ട്. നമീബിയ ഉയർത്തിയ വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് തുടക്കം തന്നെ പിഴച്ചു. ഓപ്പണർമാരായ പാതും നിസങ്ക(9), കുശാല്‍ മെന്‍ഡിസ്(6), ധനുഷ്ക ഗുണതിലക(0) എന്നിവർ പവലിയനിലേക്ക് മടങ്ങി. പവർപ്ലേയ്ക്ക് ശേഷം ധനഞ്ജയ ഡിസിൽവയും(12) പുറത്തായി. ഭാനുക രാജപക്സെ(20), ക്യാപ്റ്റൻ ദസുൻ ഷനക(29) എന്നിവരുടെ മികവിലാണ് ലങ്ക 50 കടന്നത്. നമീബിയൻ താരം ജാൻ നിക്കോളാസ് ഫ്രിലിങ്കാണ് പ്ലേയർ ഓഫ് ദി മാച്ച്. 28 പന്തിൽ നിന്നും 44 റൺസ് ഫ്രിലിങ്ക് ലങ്കയുടെ 2 വിക്കറ്റുകളും വീഴ്ത്തി.

Read More

ഇന്ത്യയിലുടനീളം കന്നഡ സിനിമാ വ്യവസായത്തിന് സ്വീകാര്യത നേടിക്കൊടുത്ത ചിത്രമായിരുന്നു കെജിഎഫ്. യുവ സംവിധായകൻ പ്രശാന്ത് നീൽ രണ്ട് ഭാഗങ്ങളിലായി സംവിധാനം ചെയ്ത ചിത്രം ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച വിജയചിത്രങ്ങളിലൊന്നാണ്. കെ.ജി.എഫിന് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് സലാർ. കന്നഡയിൽ മാത്രം സിനിമകൾ ചെയ്തിട്ടുള്ള പ്രശാന്ത് ആദ്യമായി തെലുങ്കിൽ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പ്രഭാസ് നായകനാകുന്ന ചിത്രത്തിൽ പൃഥ്വിരാജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ പൃഥ്വിരാജിന്‍റെ ജന്മദിനത്തോടനുബന്ധിച്ച് ചിത്രത്തിലെ പൃഥ്വിരാജിന്‍റെ ഫസ്റ്റ് ലുക്ക് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. വരദരാജ മന്നാർ എന്നാണ് ചിത്രത്തിൽ പൃഥ്വിരാജിന്‍റെ കഥാപാത്രത്തിന്‍റെ പേര്. സിനിമയിൽ നിന്ന് ഇതുവരെ പുറത്തുവന്ന എല്ലാ പബ്ലിസിറ്റി മെറ്റീരിയലും കെജിഎഫിന്‍റേതിന് സമാനമായ കളർ ടോണുകളിലാണ്. പൃഥ്വിരാജിന്‍റെ ഫസ്റ്റ് ലുക്കും അതുപോലെ തന്നെയാണ്. കഴുത്തിലും മൂക്കിലും ആഭരണങ്ങും കറുത്ത ഗോപി കുറിയുമണിഞ്ഞ് വില്ലൻ പരിവേഷത്തിലാണ് ഫസ്റ്റ് ലുക്കിൽ പൃഥ്വിരാജിന്റെ കഥാപാത്രം പ്രത്യക്ഷപ്പെടുന്നത്. 2023 സെപ്റ്റംബർ 28നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

Read More

തിരുവനന്തപുരം: സമൂഹത്തെ വിഴുങ്ങുന്ന വിപത്തായ അഴിമതി സംസ്ഥാനത്ത് നിന്ന് തുടച്ചുനീക്കാൻ സംസ്ഥാന വിജിലൻസ് ആൻഡ് ആന്‍റി കറപ്ഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ അഴിമതി രഹിത കേരളം പദ്ധതിക്ക് തുടക്കമിടുന്നു. ഈ മാസം 18ന് രാവിലെ 10.30ന് നാലാഞ്ചിറ ഗിരിദീപം കൺവെൻഷൻ സെന്‍ററിൽ വെച്ച് സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഐപിഎസ് സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അദ്ധ്യക്ഷത വഹിക്കും. ആർച്ച് ബിഷപ് മാർ ബസേലിയോസ് കാത്തോലിക ബാവ മുഖ്യപ്രഭാഷണം നടത്തും. നടൻ നിവിൻ പോളി മുഖ്യാതിഥിയാകും. വിജിലൻസ് ഐ.ജി എച്ച്.വെങ്കിടേഷ് ഐപിഎസ്, എസ്.പി ഇ.എസ്.ബിജുമോൻ തുടങ്ങിയവർ പങ്കെടുക്കും. ഏതൊരു രാജ്യത്തിന്‍റെയും സംസ്ഥാനങ്ങളുടെയും സുസ്ഥിര വികസനത്തിന് അഴിമതി രഹിത ഭരണസംവിധാനം ആവശ്യമാണ്.  നാടിന്‍റെ വികസനത്തെ പിന്നോട്ടടിക്കുന്ന ഒരു വിപത്താണ് അഴിമതിയെന്ന് പുതുതലമുറയെ ബോധ്യപ്പെടുത്താൻ വേണ്ടിയും വിദ്യാർത്ഥികളെയും യുവാക്കളെയും ഇതിനെതിരെ മുൻനിര പോരാളികളാക്കി മാറ്റാനും വേണ്ടിയാണ് വിജിലൻസ് ആൻഡ് ആന്‍റി കറപ്ഷൻ ബ്യൂറോ വിദ്യാർത്ഥികളെ…

Read More