- ലോക്കപ്പുകളിലുള്ള പ്രതികളെ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി
- പിണറായി വിജയനെ വീട്ടിലെത്തി സന്ദര്ശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്
- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
Author: News Desk
ഭോപ്പാൽ: ഹിന്ദിയിൽ മെഡിക്കൽ വിദ്യാഭ്യാസം നൽകുന്നതിനുള്ള മധ്യപ്രദേശ് സർക്കാരിന്റെ സ്വപ്ന പദ്ധതി കേന്ദ്ര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തതിന് തൊട്ടുമുമ്പ്, ഇംഗ്ലീഷ് അറിയാത്തതിനാൽ നിരവധി വിദ്യാർത്ഥികൾ മെഡിക്കൽ വിദ്യാഭ്യാസം അവസാനിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അഭിപ്രായപ്പെട്ടിരുന്നു. ഡോക്ടർമാർക്ക് ഇനി മുതൽ കുറിപ്പടിയുടെ മുകളിൽ ‘ശ്രീ ഹരി’ എന്ന് എഴുതാമെന്നും തുടർന്ന് മരുന്നുകളുടെ പട്ടിക ഹിന്ദിയിൽ എഴുതാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഹിന്ദിയിൽ മെഡിക്കൽ വിദ്യാഭ്യാസം നൽകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി മധ്യപ്രദേശ് മാറുമെന്നും ചൗഹാൻ പറഞ്ഞു. മെഡിക്കൽ വിദ്യാഭ്യാസത്തിനായി ഹിന്ദി പുസ്തകങ്ങൾ അമിത് ഷാ ഞായറാഴ്ച പ്രസിദ്ധീകരിക്കും. “ഒരു ഗ്രാമത്തിലെ ഏറ്റവും ദരിദ്രനായ വ്യക്തി പോലും വസ്തു വിറ്റായാലും കുട്ടികളെ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ പഠിപ്പിക്കണമെന്ന് കരുതുന്നു. ഇംഗ്ലീഷ് അറിയാത്തതിനാൽ ഒരു വിദ്യാർത്ഥി മെഡിക്കൽ കോളേജിൽ നിന്ന് പോകുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഹിന്ദിയോടുള്ള മനോഭാവം മുതിർന്നവർ മാറ്റണമെന്നും ഭാഷയെക്കുറിച്ച് അഭിമാനം കൊള്ളണമെന്നും അത് എളുപ്പത്തിൽ അംഗീകരിക്കണമെന്നും” മുഖ്യമന്ത്രി പറഞ്ഞു. …
പൃഥ്വിരാജ് സുകുമാരൻ ഇന്ന് 40-ാം ജന്മദിനം ആഘോഷിക്കുകയാണ്. 20 വർഷം മുമ്പ് രാജസേനന്റെ നക്ഷത്രക്കണ്ണുകളുള്ള രാജകുമാരൻ എന്ന ചിത്രത്തിലൂടെ നടനായും നായകനായും അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച പൃഥ്വിരാജ് മലയാളികൾക്ക് മാത്രമല്ല, ഇന്ത്യൻ സിനിമാപ്രേമികൾക്കും സുപരിചിതനാണ്. മലയാളത്തിൽ മാത്രം ഒരു നടനെന്ന നിലയിൽ നൂറിലധികം സിനിമകൾ അദ്ദേഹം പൂർത്തിയാക്കിയിട്ടുണ്ട്. തമിഴ്, ഹിന്ദി, തെലുങ്ക് തുടങ്ങിയ ഭാഷകളിലായി 15 ഓളം ചിത്രങ്ങളുണ്ട്. അഭിനയ ജീവിതത്തിന്‍റെ രണ്ട് പതിറ്റാണ്ട് പൂർത്തിയാക്കുന്നതിന് മുമ്പ് താൻ എന്നും സ്വപ്നം കണ്ടിരുന്ന ഒരു സംവിധായകനാകുക എന്ന തന്‍റെ സ്വപ്നവും പൃഥ്വിരാജ് സാക്ഷാത്കരിച്ചു. അതും മലയാളസിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വാണിജ്യവിജയം നേടിയ ലൂസിഫർ എന്ന സിനിമയിലൂടെ. ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളാണ് പൃഥ്വിരാജ് സുകുമാരൻ. അഭിനേതാവ് എന്ന നിലയിൽ മാത്രമല്ല, സംവിധായകൻ, നിർമ്മാതാവ്, വിതരണക്കാരൻ എന്നീ നിലകളിലും പ്രേക്ഷകർക്ക് ഒരു പുതിയ സിനിമാറ്റിക് അനുഭവം നൽകാൻ അദ്ദേഹം സ്വന്തം ശ്രമങ്ങൾ നടത്തുകയാണ്. പൃഥ്വിരാജിന്‍റെ വരാനിരിക്കുന്ന ഫിലിമോഗ്രഫിയിൽ ഒരു…
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ കത്രിക കുടുങ്ങിയെന്ന പരാതിയിൽ അടിയന്തര അന്വേഷണത്തിന് ഉത്തരവ്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സ്പെഷ്യൽ ഓഫീസർ ഡോ. അബ്ദുൾ റഷീദിന്‍റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് അന്വേഷിക്കാൻ നിയോഗിച്ചത്. കൊല്ലം മെഡിക്കൽ കോളേജിലെ ഫോറൻസിക് മെഡിസിൻ വിഭാഗം മേധാവി രഞ്ജു രവീന്ദ്രൻ, ജോയിന്റ് ഡയറക്ടര്‍ നഴ്‌സിംഗ് ഡോ. സലീന ഷാ എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങൾ. സംഭവം അറിഞ്ഞതും ആരോഗ്യമന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്.
കൽപ്പറ്റ: വനപാതയിലൂടെ വിനോദ സഞ്ചാരികൾക്കായി കെ.എസ്.ആർ.ടി.സിയുടെ വൈൽഡ് ലൈഫ് സഫാരി. വയനാട്ടിലെ ബത്തേരി ഡിപ്പോയിൽ നിന്നാണ് വൈൽഡ് ലൈഫ് നൈറ്റ് ജംഗിൾ സഫാരി ആരംഭിച്ചത്. സംസ്ഥാനത്ത് ഇതാദ്യമായാണ് കെ.എസ്.ആർ.ടി.സി നൈറ്റ് ജംഗിൾ സഫാരി ഒരുക്കുന്നത്. വയനാട് വന്യജീവി സങ്കേതത്തിലൂടെയാണ് ആനവണ്ടിയുടെ രാത്രിയാത്ര. ടൂറിസ്റ്റുകൾക്ക് സവിശേഷമായ യാത്രാ അനുഭവം നൽകുകയാണ് കെ.എസ്.ആർ.ടി.സിയുടെ ലക്ഷ്യം. രാത്രി 8 മണിക്ക് ബത്തേരി ഡിപ്പോയിൽ നിന്ന് വിനോദസഞ്ചാരികളുമായി പുറപ്പെടും. മുത്തങ്ങ, വടക്കനാട്, ഇരുളം എന്നിവിടങ്ങളിലൂടെ കറങ്ങി രാത്രി 11.30 ഓടെ ബസ് ഡിപ്പോയിലേക്ക് തിരിച്ചെത്തും. ആനയും കടുവയും ഇറങ്ങുന്ന വനത്തിലൂടെ 60 കിലോമീറ്ററാണ് സർവീസ്. ഒരാൾക്ക് 300 രൂപയാണ് ഈ രാത്രി യാത്രയുടെ ടിക്കറ്റ് നിരക്ക്. രാത്രിയാത്രയ്ക്ക് നിയന്ത്രണങ്ങളില്ലാത്ത കാട്ടുമൃഗങ്ങളെ ഏറ്റവും അടുത്ത് കാണാൻ കഴിയുന്ന പാതയിലൂടെയാണ് ജംഗിൾ സഫാരി. ആദ്യഘട്ടത്തിൽ ബത്തേരി ഡിപ്പോയിൽ സ്ലീപ്പർ ബസുകളിൽ മുറികൾ ബുക്ക് ചെയ്യുന്ന വിനോദസഞ്ചാരികളെയാണ് നൈറ്റ് സഫാരിക്ക് കൊണ്ടുപോവുന്നത്. ഇതിനായി പ്രത്യേകം സജ്ജമാക്കിയ രണ്ട് ബസുകളാണ് ഒരുക്കിയിരിക്കുന്നത്.
കൊച്ചി: ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് വീണ്ടും കളത്തിലിറങ്ങും. സീസണിലെ രണ്ടാം ഹോം മാച്ചിൽ മഞ്ഞപ്പട കൊൽക്കത്തൻ വമ്പന്മാരായ എ.ടി.കെ മോഹൻ ബഗാനെ നേരിടും. രാത്രി 7.30ന് കൊച്ചിയിലാണ് മത്സരം. ബ്ലാസ്റ്റേഴ്സ്-എടികെ മത്സരത്തിനുള്ള എല്ലാ ടിക്കറ്റുകളും നേരത്തെ വിറ്റഴിഞ്ഞിരുന്നു. അതിനാൽ ഇന്നും മഞ്ഞപ്പട ഗാലറി നിറയ്ക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. കേരള ബ്ലാസ്റ്റേഴ്സും എടികെ മോഹൻ ബഗാനും തമ്മിലുള്ള മത്സരം ഐഎസ്എൽ ചരിത്രത്തിൽ എൽ-ക്ലാസിക്കോ എന്ന വിശേഷണമുള്ള മത്സരമാണ്. രണ്ട് തവണ ബ്ലാസ്റ്റേഴ്സിന്‍റെ കിരീട സ്വപ്നം തകർത്ത ടീമാണ് എടികെ മോഹൻ ബഗാൻ. 2014 ലെ ആദ്യ സീസണിലും 2016 ലെ മൂന്നാം സീസണിലും എടികെ ഫൈനലിൽ മഞ്ഞപ്പടയുടെ കുതിപ്പ് തടഞ്ഞു. ഇത്തവണ ബ്ലാസ്റ്റേഴ്സ് വിജയത്തോടെ കളി തുടങ്ങിയപ്പോൾ ആദ്യ മത്സരത്തിൽ എടികെ ബഗാൻ പരാജയപ്പെട്ടിരുന്നു. കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സ് 3-1ന് ഈസ്റ്റ് ബംഗാളിനെ തകർത്തപ്പോൾ, എടികെ ബഗാൻ 1-2ന് ചെന്നൈയിൻ എഫ്സിയോട് തോൽവി വഴങ്ങുകയായിരുന്നു.
വാഷിങ്ടൺ: സബ്സിഡികളോടുള്ള ലോകബാങ്കിന്‍റെ സമീപനത്തിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. സബ്സിഡികളെക്കുറിച്ചുള്ള ഏകമാന കാഴ്ചപ്പാട് ലോകബാങ്ക് അവസാനിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. രാജ്യത്തെ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് നൽകിയ സബ്സിഡി സുസ്ഥിര വികസനത്തിന് സഹായകമായെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. ലോകബാങ്കിന്‍റെ വികസന സമിതി യോഗത്തിൽ സംസാരിക്കവെയാണ് നിർമ്മല സീതാരാമൻ സബ്സിഡി സംബന്ധിച്ച പ്രസ്താവന നടത്തിയത്. പൊതുഫണ്ട് കാര്യക്ഷമമായി വിനിയോഗിക്കണമെന്നാണ് എല്ലാ രാജ്യങ്ങളും ആഗ്രഹിക്കുന്നത്. ഇന്ത്യയിലെ ഡിജിറ്റൈസേഷനെ ലോകബാങ്ക് അഭിനന്ദിച്ചിട്ടുണ്ടെന്നും മന്ത്രി എടുത്തുപറഞ്ഞു. ലോകബാങ്ക് സബ്സിഡികളുടെ ഒരു വശം മാത്രം നോക്കിയാൽ പോര. വികലവും പാഴാക്കുന്നതുമായ സബ്സിഡികളും താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളെ സഹായിക്കാൻ ലക്ഷ്യമിടുന്ന സബ്സിഡികളും തമ്മിൽ വ്യത്യാസമുണ്ടെന്നും നിർമ്മല സീതാരാമൻ കൂട്ടിച്ചേർത്തു.
കണ്ണൂര്‍: കേരളത്തിലൂടെ ഓടുന്ന ആറ് ട്രെയിനുകളിൽ ഡി റിസർവ്ഡ് കോച്ച് പുനരാരംഭിച്ചു. ഈ മാസം 28 ഓടെ 20 ട്രെയിനുകളിൽ കൂടി ഡി റിസർവ്ഡ് കോച്ചുകൾ ആരംഭിക്കും. കൊവിഡിന് മുമ്പ് 21 ട്രെയിനുകളിൽ ഈ സൗകര്യം ഉണ്ടായിരുന്നു. ജനറൽ കോച്ചുകളിലെ തിരക്ക് കുറയ്ക്കുന്നതിനാണ് ചില കോച്ചുകൾ ഡി-റിസർവ്ഡായി മാറ്റിയത്. സ്റ്റേഷനിൽ നിന്ന് പകൽ സമയത്ത് ടിക്കറ്റ് ബുക്ക് ചെയ്യാം. സ്ലീപ്പർ ടിക്കറ്റിനേക്കാൾ കുറവാണ് നിരക്ക്. സീസൺ ടിക്കറ്റ് ഉടമകൾക്കും കോച്ചിൽ കയറാം. ഏറ്റവും കുറഞ്ഞ എക്സ്പ്രസ് സ്ലീപ്പർ ടിക്കറ്റ് നിരക്ക് 145 രൂപയാണ്. ഡി റിസർവ്ഡ് കോച്ചിൽ 65 രൂപയാണ് നിരക്ക്. സൂപ്പർഫാസ്റ്റിൽ സ്ലീപ്പറിന് 175 രൂപയും ഡി കോച്ചിന് 95 രൂപയുമാണ് നിരക്ക്.
കൊല്‍ക്കത്ത: ബിസിസിഐ അധ്യക്ഷ സ്ഥാനത്തെ കാലാവധി അവസാനിച്ച സൗരവ് ഗാംഗുലി ബംഗാൾ ക്രിക്കറ്റ് അസോസിയേഷനിലേക്ക്. ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്കാണ് അദ്ദേഹം മത്സരിക്കുക. ചൊവ്വാഴ്ച ഗാംഗുലി നാമനിർദ്ദേശ പത്രിക സമർപ്പിക്കും. നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ശനിയാഴ്ചയാണ്. ബംഗാൾ ക്രിക്കറ്റ് അസോസിയേഷന്‍റെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും ഈ മാസം 31 ന് നടക്കും. സിഎബിയുടെ മുൻ പ്രസിഡന്‍റാണ് ഗാംഗുലി. ഗാംഗുലിയുടെ സഹോദരൻ സ്നേഹാശിഷ് നിലവിൽ ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയാണ്. സൗരവ് ഗാംഗുലിക്ക് പകരം റോജർ ബിന്നി ബിസിസിഐയുടെ പുതിയ പ്രസിഡന്‍റാകുമെന്ന് നേരത്തെ വ്യക്തമായിരുന്നു. പ്രസിഡന്‍റ് സ്ഥാനത്തേക്ക് റോജർ ബിന്നി മാത്രമാണ് നാമനിർദേശ പത്രിക സമർപ്പിച്ചിട്ടുള്ളത്, നിലവിലെ സെക്രട്ടറി ജയ് ഷാ തല്‍സ്ഥാനത്ത് തുടരും. മഹാരാഷ്ട്രയിൽ നിന്നുള്ള ബിജെപി നേതാവ് ആശിഷ് ഷെലാർ ബി.സി.സി.ഐയുടെ പുതിയ ട്രഷററാകും. ദേവ്ജിത് സൈക്കിയയാണ് പുതിയ ജോയിന്‍റ് സെക്രട്ടറി. 18 ന് നടക്കുന്ന ബിസിസിഐയുടെ വാർഷിക പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെ ഔദ്യോഗികമായി തിരഞ്ഞെടുക്കും.…
അങ്കമാലി: അങ്കമാലിയിൽ ടൂറിസ്റ്റ് ബസും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് ഒരു മരണം. കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കാരി മലപ്പുറം തിരൂരങ്ങാടി ചെമ്മാട് കോരൻ കണ്ടത്ത് സെലീനയാണ് (37) മരിച്ചത്. ദേശീയപാതയിൽ അങ്കമാലി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് മുന്നിൽ പുലർച്ചെ 5.45 ഓടെയായിരുന്നു അപകടം. വിമാനത്താവളത്തിൽ നിന്ന് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലേയ്ക്ക് പ്രവേശിക്കുന്നതിനായി യു ടേൺ എടുക്കുന്നതിനിടെ ചാലക്കുടി ഭാഗത്തുനിന്ന് അങ്കമാലിയിലേക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസ് ഇടിക്കുകയായിരുന്നു. കെ.എസ്.ആർ.ടി.സി ബസിന്‍റെ പിൻസീറ്റിൽ ഇരിക്കുകയായിരുന്നു സെലീന.
കുവൈത്ത് സിറ്റി: കുവൈറ്റ് സെൻട്രൽ ജയിലിൽ തീപിടുത്തം. ശനിയാഴ്ച പുലർച്ചെയാണ് തീപിടുത്തമുണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. തീ നിയന്ത്രണ വിധേയമാക്കിയെന്നും മറ്റ് സ്ഥലങ്ങളിലേക്ക് പടരുന്നത് തടഞ്ഞതായും സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു. തീപിടുത്തത്തിന്‍റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും നിരവധി പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. എത്ര പേർക്ക് പരിക്കേറ്റു എന്നതിലും ഔദ്യോഗിക വിശദീകരണം ലഭിച്ചിട്ടില്ല. തീപിടുത്തത്തെ തുടർന്ന് തടവുകാരെ മറ്റ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. തീപിടുത്തത്തിന്‍റെ കാരണം കണ്ടെത്താൻ പ്രത്യേക അന്വേഷണ സമിതിയെ നിയോഗിച്ചു.
