- മദ്ധ്യവയസ്കന്റെ മരണത്തില്‍ ദുരൂഹതയെന്ന് മകന്റെ പരാതി; ഖബര്‍ തുറന്ന് പോസ്റ്റ്മോര്‍ട്ടം നടത്തി
- രേഖാമൂലമുള്ള വാടകക്കരാറില്ല; മുന്‍ വാടകക്കാരി 2,200 ദിനാര്‍ ഉടമസ്ഥന് നല്കാന് വിധി
- തീപിടിച്ച കപ്പലില്‍ അപകടകരമായ വസ്തുക്കള്‍; രക്ഷാദൗത്യത്തിന് വിമാനങ്ങളും കപ്പലുകളും
- ബഹ്റൈന്‍ ആര്‍ട്ട് സൊസൈറ്റി കോണ്‍കോര്‍ഡിയ ഫോട്ടോഗ്രാഫി മത്സര വിജയികളെ പ്രഖ്യാപിച്ചു
- അപകടകരമായി വാഹനമോടിക്കല്‍: ബഹ്റൈനില്‍ ഡ്രൈവര്‍ റിമാന്‍ഡില്‍
- ഗള്‍ഫ് എയര്‍ വിമാനത്തില്‍ അതിക്രമം: യാത്രക്കാരന് കസ്റ്റഡിയില്‍
- ഓടുന്ന ട്രെയിനിന്റെ വാതിലിനു സമീപം നിന്നവർ തെറിച്ചു വീണു: 5 മരണം
- ബഹ്റൈൻ തിരൂർ കൂട്ടായ്മ ഈദ് സംഗമവും വിദ്യാഭ്യാസ പ്രതിഭാ അവാർഡ് ദാനവും സംഘടിപ്പിച്ചു
Author: News Desk
ബെംഗളൂരു: ലൈസൻസ് ലഭിക്കാതെ നെലമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ 74 ഗർഭഛിദ്രങ്ങൾ നടത്തിയതായി കണ്ടെത്തി. നെലമംഗല ടൗണിൽ ബിഎച്ച് റോഡിലെ സ്വകാര്യ ആശുപത്രിക്കെതിരെയാണ് പരാതി. സംഭവത്തിൽ ജില്ല കുടുംബം വെൽഫെയർ ഓഫിസർ ഡോ. എസ് ആർ മഞ്ജുനാഥ് നെലമംഗല ടൗൺ പൊലീസ് സ്‌റ്റേഷനിൽ കേസ് രജിസ്‌റ്റർ ചെയ്‌തു. 1971 മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി നിയമത്തിലെ സെക്ഷൻ 4-ന്‍റെ ഉപവകുപ്പിന്‍റെ (ബി) ലംഘനമാണിതെന്ന് പരാതിയിൽ പറയുന്നു. എന്നാൽ ആശുപത്രി ഉടമകൂടിയായ ഡോക്‌ടറിൽ നിന്നും പ്രതികരണമൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. അതേസമയം സ്വകാര്യ ആശുപത്രിക്കെതിരെ പൊതുജനങ്ങൾ ഡിഎച്ച്ഒയ്ക്ക് പരാതി നൽകിയിരുന്നു. ജില്ല കുടുംബക്ഷേമ ഓഫിസർ ഡോ.എസ്.ആർ മഞ്ജുനാഥ് ആശുപത്രി സന്ദർശിക്കുകയും പരിശോധനയിൽ മെഡിക്കൽ ടെർമിനേഷൻ നിയമ പ്രകാരം ലൈസൻസില്ലാതെ 2021 മുതൽ 74 ഗർഭഛിദ്രങ്ങൾ ഡോക്‌ടർ നടത്തിയതായും കണ്ടെത്തി. അതേസമയം കെപിഎംഇ (Karnataka Private Medical Establishment) അതോറിറ്റിയിലാണ് ആശുപത്രി രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. കൂടാതെ ആശുപത്രിയിൽ നടത്തിയ ഗർഭഛിദ്രങ്ങൾക്കുള്ള അഡ്‌മിഷൻ രജിസ്‌റ്റർ എംടിപി പരിപാലിക്കുന്നില്ല. ഇത്…
ഫിലാഡൽഫിയയിലെ സെപ്റ്റ ബസ് സ്റ്റോപ്പിൽ നടന്ന വെടിവയ്‌പ്പിൽ എട്ട് വിദ്യാർത്ഥികൾക്ക് വെടിയേറ്റു
ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ സെപ്റ്റ ബസ് സ്റ്റോപ്പിൽ ബുധനാഴ്ച ഉച്ചതിരിഞ്ഞ് നടന്ന വെടിവയ്‌പ്പിൽ എട്ട് വിദ്യാർത്ഥികൾക്ക് വെടിയേറ്റു. രണ്ട് വിദ്യാർത്ഥികളുടെ നില ഗുരുതരമാണെന്ന് ഫിലാഡൽഫിയ പോലീസ് അറിയിച്ചു. പ്രാദേശിക സമയം ഏകദേശം 3:00 മണിയോടെ വിദ്യാർത്ഥികൾ ബസിൽ കയറാൻ ശ്രമിക്കുന്നതിനിടെ നിരവധി ആളുകൾ വെടിയുതിർക്കുകയായിരുന്നുവെന്ന് ഫിലാഡൽഫിയ പോലീസ് കമ്മീഷണർ കെവിൻ ബെഥേൽ പത്രസമ്മേളനത്തിൽ പറഞ്ഞു. സെപ്റ്റ ബസ് സ്റ്റോപ്പിന് സമീപം നിർത്തിയിട്ടിരുന്ന വാഹനത്തിൽ നിന്ന് മൂന്ന് പേർ പുറത്തിറങ്ങി വെടിയുതിർക്കുകയും ബസിൽ കയറാൻ ശ്രമിക്കുന്നതിനിടെ വിദ്യാർത്ഥികൾക്ക് നേരെ 30 റൗണ്ട് വെടിയുതിർക്കുകയുമായിരുന്നുവെന്ന് ബെഥേൽ പറഞ്ഞു. ഇരകളായ എട്ട് പേരും നോർത്ത് ഈസ്റ്റ് ഹൈസ്കൂളിൽ പഠിച്ച വിദ്യാർത്ഥികളായിരുന്നു, അവരുടെ പ്രായം 15 മുതൽ 17 വയസ്സ് വരെ പ്രായമുള്ളവരാണെന്ന് ബെഥേൽ പറയുന്നു. ഗുരുതരാവസ്ഥയിലുള്ള വിദ്യാർത്ഥികളിൽ ഒരാൾക്ക് ഒന്നിലധികം തവണ വെടിയേറ്റു, ബെഥേൽ പറഞ്ഞു.
തിരുവനന്തപുരം: ബിജെപി പ്രവേശവുമായി ബന്ധപ്പെട്ട് പ്രതികരിച്ച് പത്മജ വേണുഗോപാല്‍. മടുത്തിട്ടാണ് താൻ പാര്‍ട്ടി വിടുന്നതെന്ന് പത്മജ. പാര്‍ട്ടിക്ക് അകത്തുനിന്ന് ഒരുപാട് അപമാനം നേരിട്ടു, വേദനയോടെയാണ് പാര്‍ട്ടി വിടുന്നതെന്നും പത്മജ വ്യക്തമാക്കി. ബിജെപി പ്രവേശം വൈകീട്ട് അഞ്ച് മണിക്കെന്നും പത്മജ വ്യക്തമാക്കി. പത്മജയുടെ ബിജെപി പ്രവേശത്തെ ചൊല്ലി കോണ്‍ഗ്രസില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് പത്മജയുടെ പ്രതികരണം. ബിജെപിയില്‍ നല്ല ലീഡര്‍ഷിപ്പാണുള്ളത്, തന്നെ തോല്‍പിച്ചവരെയൊക്കെ അറിയാം, കോണ്‍ഗ്രസുകാര്‍ തന്നെയാണ് തന്നെ തോല്‍പിച്ചത്, ഇപ്പോള്‍ സഹോദരനും കോണ്‍ഗ്രസ് നേതാവുമായ കെ മുരളീധരൻ നടത്തിയ ചതിയാണെന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ അദ്ദേഹം തന്നെ പിന്നീട് ഇത് തിരുത്തിക്കോളുമെന്നും പത്മജ പറഞ്ഞു. തന്‍റെ പിതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ കരുണാകരനെ വരെ പാര്‍ട്ടി കൈവിട്ടുവെന്ന ധ്വനിയും പത്മജ നല്‍കുന്നു. അച്ഛൻ ഏറെവിഷമിച്ചാണ്അവസാനകാലത്ത് ജീവിച്ചതെന്നും, താൻ അച്ഛനെ വിഷമിപ്പിച്ചിട്ടേയില്ലെന്നും പത്മജ.
തിരുവനന്തപുരം : മുതിർന്ന കോണ്‍ഗ്രസ് നേതാവും അന്തരിച്ച മുൻ മുഖ്യമന്ത്രി കെ കരുണാകരന്‍റെ, മകളുമായ പത്മജ വേണുഗോപാൽ ഇന്ന് (മാര്‍ച്ച് 7) ബിജെപിയിൽ ചേരും. ഡൽഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് അംഗത്വം സ്വീകരിക്കുക. കോൺഗ്രസ് നേതാക്കളിൽ നിന്നുള്ള അവഗണന മൂലം പത്മജ ബിജെപിയില്‍ ചേരുമെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ സമൂഹ മാധ്യമത്തിലൂടെ ഇക്കാര്യം പത്മജ നിഷേധിച്ചിരുന്നു. എന്നാല്‍ പോസ്റ്റിട്ട് മണിക്കൂറുകള്‍ക്കകം തന്നെ അത് പിന്‍വലിക്കുകയും ചെയ്‌തിരുന്നു. കോൺഗ്രസ് സ്ഥാനാർഥിയായി 2004ൽ മുകുന്ദപുരത്ത് നിന്ന് ലോക്‌സഭയിലേക്കും തൃശൂരില്‍ നിന്ന് രണ്ടുതവണ നിയമസഭയിലേക്കും മത്സരിച്ച് പത്മജ വേണുഗോപാൽ പരാജയപ്പെട്ടിരുന്നു. പത്‌മജയുടെ ഫേസ് ബുക് പോസ്റ്റ് ഞാൻ ബിജെപിയിൽ പോകുന്നു എന്നൊരു വാർത്ത ഏതോ മാധ്യമത്തിൽ വന്നു എന്ന് കേട്ടു. എവിടെ നിന്നാണ് ഇത് വന്നത് എന്ന് എനിക്കറിയില്ല. എന്നോട് ഒരു ചാനൽ ചോദിച്ചപ്പോൾ ഈ വാർത്ത ഞാൻ നിഷേധിച്ചതാണ്, ഇപ്പോഴും ഞാൻ അത് ശക്തമായി നിഷേധിക്കുന്നു. അവർ എന്നോട് ചോദിച്ചു ഭാവിയിൽ പോകുമോ…
ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രങ്ങളില്‍ വമ്പൻ പ്രതിഷേധം, മന്ത്രി ഗണേഷ് കുമാറിന്റെ കോലം കത്തിച്ചു
തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റിലെ പരിഷ്കരണങ്ങളില്‍ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. കൊല്ലം, കോഴിക്കോട്, മലപ്പുറം, തിരൂര്‍,മുക്കം, കാസര്‍കോഡ് എന്നിങ്ങനെ പല സ്ഥലങ്ങളിലായി രൂക്ഷമായ പ്രതിഷേധം നടക്കുന്നത്. കോഴിക്കോട് മുക്കത്ത് ഗതാഗതമന്ത്രി ഗണേഷ് കുമാറിന്‍റെ കോലവും കത്തിച്ചു പ്രതിഷേധിച്ചു. ഡ്രൈവിംഗ് സ്‌കൂൾ സംയുക്ത ട്രേഡ് യൂണിയന്‍റെ നേതൃത്വത്തിലാണ് ഗണേഷ് കുമാറിന്റെ കോലം കത്തിച്ചത്. മന്ത്രിയാണ് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഇനി മുതല്‍ 50 പേരെ മാത്രം എന്ന രീതിയിൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്തിയാല്‍ മതിയെന്ന നിര്‍ദേശം മുന്നോട്ട് വച്ചത്. ഈ നിര്‍ദേശം മന്ത്രി നല്‍കിയത് മുതല്‍ ഉദ്യോഗസ്ഥര്‍ക്ക് അടക്കം ആശയക്കുഴപ്പമുണ്ടായിരുന്നു. യാതൊരു മുന്നറിയിപ്പുമില്ലാതെ ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം വെട്ടിചുരുക്കിയതിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടന്നുവരികയാണിപ്പോള്‍. പലയിടങ്ങളിലും ആളുകള്‍ ഡ്രൈവിംഗ് ടെസ്റ്റിനെത്തി നീണ്ട നേരം കാത്തുനില്‍ക്കേണ്ടി വരികയും എങ്കിലും 50 പേരെ മാത്രമേ ടെസ്റ്റിന് അനുവദിക്കില്ല എന്ന് ഉദ്യോഗസ്ഥര്‍ പറയുകയും ചെയ്തതോടെ ഡ്രൈവിംഗ് സ്‌കൂൾ ജീവനക്കാരാണ് പ്രതിഷേധം നടത്തുന്നത്.ഡ്രൈവിംഗ് ടെസ്റ്റിന് എത്തിയവരുടെ ഭാഗത്ത് നിന്നുകൂടി…
മനാമ: രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ സ്‌ഥാനാരോഹണത്തിൻ്റെ 25-ാം വാർഷികം ബഹ്‌റൈൻ ആഘോഷിച്ചു. ഹമദ് രാജാവിൻ്റെ ഭരണത്തിൻ്റെ 25 വർഷത്തെ സമൃദ്ധിയെ അടയാളപ്പെടുത്തുന്നത്തിന്റെ ഭാഗമായി രജതജൂബിലി പതാക ഇന്ന് രാജ്യത്തുടനീളം പറന്നു. പ്രത്യേക പതാക സൃഷ്ടിക്കാനും ബഹ്‌റൈൻ്റെ പതാകയ്‌ക്കൊപ്പം വർഷാവസാനം വരെ തിരഞ്ഞെടുത്ത കൊടിമരങ്ങളിൽ ഉയർത്താനും രാജാവ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. https://youtu.be/OcwMlYyD2gA 1961 മുതൽ ബഹ്‌റൈൻ ഭരിച്ചിരുന്ന പിതാവ് ശൈഖ് ഈസ ബിൻ ഹമദ് അൽ ഖലീഫയുടെ മരണത്തെത്തുടർന്ന് 1999 മാർച്ചിലാണ് ശൈഖ് ഹമദ് ബിൻ ഈസ അൽ ഖലീഫ സിംഹാസനം ഏറ്റെടുത്തത്. രാജ്യത്ത് വളർച്ചയുടെയും വികസനത്തിന്റെയും പുതിയ ഒരധ്യായത്തിന് തുടക്കമിടാൻ ഹമദ് രാജാവിന് സാധിച്ചിട്ടുണ്ട്. എല്ലാ മേഖലകളിലും വളർച്ചയും പുരോഗതിയും നേടിയെടുക്കുന്നതിന് അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ ഗുണകരമായിട്ടുണ്ട്. ബഹ്റൈന്റെ ചരിത്രത്തിൽ ഏറെ തിളക്കമാർന്ന അധ്യായമാണ് ഹമദ് രാജാവിന്റെ കാലഘട്ടം. നിലവിലുള്ള തലമുറക്കും വരുംതലമുറക്കും അഭിമാനിക്കാവുന്ന ഒട്ടേറെ നേട്ടങ്ങൾ രാജ്യത്തിന് കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. വളർച്ച, പുരോഗതി, നിർമാണം, ആധുനീകരണം, സർവതല…
മനാമ: ബഹ്‌റൈനിൽ ദീർഘകാലം പ്രവാസിയായിരുന്ന തിരുവനന്തപുരം സ്വദേശി ഡോ. മേരി വറുഗീസ് നാട്ടിൽ നിര്യാതയായി. 91 വയസായിരുന്നു. സൽമാനിയ ഹോസ്പിറ്റലിൽ പീഡിയാട്രീഷ്യനായി വർഷങ്ങളോളം ജോലി ചെയ്തിരുന്നു. ബഹ്‌റൈനിലെ മാർത്തോമ്മാ ഇടവകയുടെ സ്ഥാപക അംഗമായ അവർ ഇടവകയിലെ നിരവധി സംഘടനകളിലും പ്രാർഥനയിലും സജീവവുമായിരുന്നു. 1994 ലാണ് പ്രവാസം മതിയാക്കി അവർ ജന്മനാട്ടിലേക്ക് പോയത്. ഭർത്താവ്: പരേതനായ എം.പി. വറുഗീസ് മക്കൾ: ഡോ. ഫിലിപ്പ് വറുഗീസ്, ടെസ്സു മാമ്മൻ https://youtu.be/1jm3iZVIvkw
മനാമ: ഭരണനേതൃത്വം ഏറ്റെടുത്തിട്ട് 25 വർഷം പൂർത്തിയാകുന്ന അവസരത്തിൽ ബഹറൈൻ ഭരണാധികാരി ഹമദ് ബിൻ ഈസ അൽ ഖലീഫ രാജാവിനെ അഭിനന്ദിച്ച് വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി. ഹമദ് രാജാവിൻ്റെ നേതൃത്വത്തിൽ സമാനകളില്ലാത്ത വികസന കുതിപ്പിലേക്കാണ് ബഹറൈൻ പൊയ്ക്കൊണ്ടിരിക്കുന്നതെന്ന് യൂസഫലി പറഞ്ഞു. https://youtu.be/1jm3iZVIvkw അടിസ്ഥാന സൗകര്യവികസനത്തിലും ജനങ്ങളുടെ ക്ഷേമത്തിലും ഏറെ ശ്രദ്ധയാണ് ഹമദ് രാജാവ് പുലർത്തുന്നത്. സമാധാനവും ജനങ്ങളുടെ ക്ഷേമവും സഹിഷ്ണുതയും അടിസ്ഥാന പ്രമാണമാക്കിയാണ് രാജ്യം പുരോഗതിയിലേക്ക് കുതിക്കുന്നത്. വികസനത്തിലൂന്നിയ ഭരണനേതൃത്വത്തിൻ്റെ ഈ കാഴ്ചപ്പാട് ബഹറൈനിനെ ഇനിയും ബഹുദൂരം മുന്നോട്ട് നയിക്കും. ബഹറൈൻ ഭരണാധികാരിയായി 25 വർഷം തികയുന്ന ഈ അവസരത്തിൽ ഹമദ് രാജാവിനും, കിരീടാവകാശി സൽമാൻ രാജകുമാരൻ, രാജകുടുംബാംഗങ്ങൾ, ബഹറൈൻ ഗവണ്മെൻ്റ്, പൗരന്മാർ, താമസക്കാർ ഉൾപ്പെടെ എല്ലാവർക്കും ആശംസകൾ നേരുന്നതിനോടൊപ്പം കുടുതൽ കൂടുതൽ നൻമയും സമൃദ്ധിയും ബഹറൈനിന് കൈവരട്ടെയെന്നും യൂസഫലി കൂട്ടിച്ചേർത്തു.
മനാമ: ഐ.സി.എഫ് ബഹ്റൈൻ സംഘടിപ്പിക്കുന്ന ദ്വിദിന ഖുർആൻ പ്രഭാഷണത്തിന് വ്യാഴാഴ്ച രാത്രി 9 മണിക്ക് തുടക്കമാകും. വ്യാഴം, വെളളി ദിവസങ്ങളിലായി മുഹറഖ് സയാനി ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രകാശതീരം ഖുർആൻ പ്രഭാഷണത്തിന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സിക്രട്ടറിയും കേരളത്തിലെ അറിയപ്പെടുന്ന പണ്ഡിതനും പ്രഭാഷകനുമായ പേരോട് അബ്ദുറഹ്മാൻ സഖാഫി പ്രഭാഷണം നടത്തും. ലോകത്തെ ഏറ്റവും ഉത്തമ കൃതിയായ ഖുർആനിന്റെ പ്രകാശം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ 2012 ലാണ് ഐ.സി.എഫ് പ്രകാശതീരം പരിപാടിക്ക് തുടക്കം കുറിക്കുന്നത്. എല്ലാ വർഷവും റമളാൻ മാസത്തിന്റെ മുന്നോടിയായിട്ടാണ് ഖുർആൻ പ്രഭാഷണം സംഘടിപ്പിച്ചു വരുന്നത്. പരിപാടിയുടെ വിജയത്തിനായി രൂപീകരിച്ച സ്വാഗത സംഘം കമ്മറ്റിക്ക് കീഴിൽ വിപുലമായ ഒരുക്കങ്ങൾ നടന്നു വരുന്നു. https://youtu.be/1jm3iZVIvkw ‘വിശുദ്ധ ഖുർആൻ മാനവ രാശിയുടെ വെളിച്ചം’ എന്ന പ്രമേയത്തിൽ നടക്കുന്ന റമളാൻ ക്യാമ്പയിനിന്റെ ഭാഗമായി ഖുർആനിന്റെ മഹത്വം സൗന്ദര്യം സന്ദേശം എന്നിവ ഉൾക്കൊള്ളിച്ച് കൊണ്ട് ‘ഖുർആൻ ദ ലീഡർ ‘ എന്ന പേരിൽ സെൻട്രൽ…
മനാമ: ഇൻ്റർനാഷണൽ ഡൈനാമിക് സെൽഫ് ഡിഫൻസ് കരാട്ടെ & കളരി (IDSDK) ബഹ്റൈനിൽ 25 വർഷമായി സി.മുഹമ്മദ് ഗുരുക്കൾ പൊന്നാനിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു. അതിൻറെ ഉമ്മുൽ ഹസ്സം ഗ്രൂപ്പിലെ ഇൻസ്ട്രക്ട്ടർമാരായ മുഹമ്മദ് കബീർ, സലിം നടക്കൽ എന്നിവർ പരിശീലനം നൽകിവരുന്ന പ്രഗൽഭരായ വിദ്യാർത്ഥികളുടെ ബെൽറ്റ് വിതരണവും സർട്ടിഫിക്കറ്റ് വിതരണവും ഉമ്മുൽ ഹസ്സം ക്ലബ്ബിൽ വച്ച് നടന്നു. പരിപാടിയിൽ വിശിഷ്ട അതിഥികളായി എത്തിയ ഇബ്രാഹിം മത്താർ, ഫസൽ, ചെമ്പൻ ജലാൽ, ഡോക്ടർ ചെറിയാൻ എന്നിവർ സർട്ടിഫിക്കറ്റുകളും പുതിയ ബെൽറ്റുകളും വിതരണം ചെയ്തു. https://youtu.be/1jm3iZVIvkw