Author: News Desk

മനാമ: അത്യാധുനിക എഫ്-16 ബ്ലോക്ക് 70 യുദ്ധവിമാനങ്ങളുടെ ഒരു സംഘം ബഹ്‌റൈനിലെത്തി. ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സിൻ്റെ റോയൽ ബഹ്‌റൈൻ എയർഫോഴ്‌സിൻ്റെ (ആർബിഎഎഫ്) ഈസ എയർ ബേസിലാണ് യുദ്ധവിമാനങ്ങൾ എത്തിച്ചേർന്നത്. ആർബിഎഎഫിൻ്റെ “ഹമദ് ഫാൽക്കൺസ്” പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള സൈനിക വിമാനങ്ങളുടെ ആദ്യ ബാച്ചാണ് ഈ യുദ്ധവിമാനങ്ങൾ. പ്രതിരോധ കാര്യ മന്ത്രി ലെഫ്റ്റൻ്റ് ജനറൽ അബ്ദുല്ല ബിൻ ഹസൻ അൽ നുഐമിയും സന്നിഹിതനായിരുന്നു.

Read More

തൃശൂര്‍: ശാസ്താംപൂവത്ത് കഴിഞ്ഞ ശനിയാഴ്ച കാണാതായ ആദിവാസി കുട്ടികളുടെ മൃതദേഹം കണ്ടെത്തിയെന്ന ദുഖരമായ വാര്‍ത്തയാണ് ഇന്ന് വന്നിരിക്കുന്നത്. എന്നാല്‍ സംഭവത്തില്‍ ദുരൂഹതയുള്ളതായാണ് മനസിലാക്കാനാകുക. രണ്ട് കുട്ടികളും എന്തുകൊണ്ടാണ് കാട്ടിനകത്തേക്ക് പരിധി വിട്ട് പോയത്? എന്താണ് അവര്‍ക്ക് കാട്ടിനകത്ത് സംഭവിച്ചത്? എന്നുതുടങ്ങി പല ചോദ്യങ്ങളും സംഭവത്തില്‍ അവശേഷിക്കുകയാണ്. പതിനാറ് വയസുള്ള സജിക്കുട്ടൻ, എട്ട് വയസുള്ള അരുണ്‍ എന്നിവരുടെ മൃതദേഹമാണ് ഇന്ന് കണ്ടുകിട്ടിയത്. ശനിയാഴ്ച വെള്ളിക്കുളങ്ങര ശാസ്താംപൂവം ആദിവാസി കോളനിയില്‍ നിന്നുമാണ് കുട്ടികളെ കാണാതായത്. കാടിനോട് ചേര്‍ന്നുള്ള ബന്ധുവീട്ടിലേക്ക് പോയതാകാം എന്നാണ് വീട്ടുകാരും മറ്റും ധരിച്ചത്. കുട്ടികളെ സമയമായിട്ടും കാണാതായതോടെയാണ് വിവരം പൊലീസില്‍ അറിയിച്ചത്.പൊലീസും വനംവകുപ്പും തുടര്‍ന്ന് കാട്ടിനകത്ത് തിരച്ചില്‍ നടത്തി. എങ്കിലും കുട്ടികളെ കുറിച്ചുള്ള സൂചന ലഭിച്ചില്ല. കാട്ടിനകത്തെത്തി വഴി തെറ്റി കുട്ടികള്‍ ഉള്‍ക്കാട്ടിലെവിടെയോ പെട്ടുപോയി എന്നാണ് എല്ലാവരും മനസിലാക്കിയത്.  അതേസമയം അരുണിന്‍റെ മൃതദേഹം കണ്ടുകിട്ടിയിരിക്കുന്നത് കോളനിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം അകലെ നിന്നാണ്. കോളനിയിലെ താമസക്കാരൻ തന്നെയാണ് മൃതദേഹം…

Read More

ബെംഗളൂരു: ബെംഗളുരുവിലെ രാമേശ്വരം കഫേ സ്ഫോടനക്കേസില്‍ വഴിത്തിരിവായി നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎ പുറത്തുവിട്ടു. ഗ്രേ ഷർട്ടും കറുത്ത ജീൻസും വെള്ള മാസ്കും ധരിച്ച് നടന്ന് നീങ്ങുന്ന പ്രതിയുടെ ദൃശ്യമാണ് പുറത്ത് വിട്ടത്. അതേസമയം, ഇത് എവിടെ നിന്നുള്ള സിസിടിവി ദൃശ്യമാണെന്ന് എൻഐഎ വെളിപ്പെടുത്തിയിട്ടില്ല. വെള്ള മാസ്ക് ധരിച്ചാണ് പ്രതി നടക്കുന്നത് എന്നതിനാൽ ഈ സിസിടിവി ദൃശ്യത്തിൽ മുഖം കൃത്യമായി വ്യക്തമല്ല. എന്നാൽ, ഇയാൾ ബെംഗളൂരുവിലെ സിറ്റി ബസ് സർവീസിൽ മുഖം മറയ്ക്കാതെ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ എൻഐഎ കണ്ടെടുത്തിരുന്നു. അതിൽ ഇയാളുടെ മുഖം കൃത്യമായി കാണാം. മാർച്ച് ഒന്നിന് സ്ഫോടനം നടത്തിയ ശേഷം പ്രതി പല സിറ്റി ബസ് സർവീസുകൾ വഴി യാത്ര ചെയ്ത് ഒടുവിൽ ബെല്ലാരിയിലേക്ക് കടന്നുവെന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് എൻഐഎ കണ്ടെത്തിയിരുന്നു. യാത്രയ്ക്കിടെ പ്രതി ഒരു തവണ വസ്ത്രം മാറി. ധരിച്ചിരുന്ന തൊപ്പി വഴിയിൽ ഉപേക്ഷിച്ചു. ഒരു ആരാധനാലയത്തിൽ കയറി. ഇതെല്ലാം അന്വേഷണ ഏജൻസികളെ കബളിപ്പിക്കാനെന്നാണ് എൻഐഎയുടെ…

Read More

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ പങ്കുള്ള രണ്ട് പേർ കൂടി പിടിയിൽ. സിദ്ധാർത്ഥനെ മർദ്ദിച്ചതിലും ​ഗൂഢാലോചനയിലും പങ്കാളികളായവരാണ് ഇവർ. ആലപ്പുഴ സ്വദേശി അഭി, കോഴിക്കോട് സ്വദേശി നസീഫ്  എന്നിവരാണ് പിടിയിലായത്. ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. നിലവിൽ പ്രതികളെയെല്ലാം അറസ്റ്റ് ചെയ്തുവെന്ന് ഡിജിപി അറിയിച്ചു. മകന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്  ഇന്ന് രാവിലെ സിദ്ധാർത്ഥന്റെ അച്ഛൻ ജയപ്രകാശ് മുഖ്യമന്ത്രിയെ കണ്ടിരുന്നു.  തുടർന്ന് സിബിഐ അന്വേഷണത്തിന് സർക്കാർ ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്.

Read More

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടക്കുന്ന കേരള യൂണിവേഴ്സിറ്റി കലോത്സവത്തിൽ വിധികര്‍ത്താക്കള്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ അറസ്റ്റ് നടപടിയുമായി പൊലീസ്. കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ മൂന്ന് വിധികര്‍ത്താക്കളെയാണ് കന്‍റോണ്‍മെന്‍റ് പൊലീസ് അറസ്റ്ര് ചെയ്തത്. അപ്പീല്‍ കമ്മിറ്റി യോഗത്തിനുശേഷമാണ് മൂന്നുപേരെയും പൊലീസ് അറസ്റ്റ് ചെയ്തത്. ഷാജി, സിബിൻ, ജോമെറ്റ് എന്നീ വിധികര്‍ത്താക്കളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേരള യൂണിവേഴ്സിറ്റി ചെയര്‍മാൻ നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി. കലോത്സവത്തില്‍ കൈക്കൂലി വാങ്ങി ചിലര്‍ക്ക് അനുകൂലമായി മത്സരങ്ങളിലെ വിധിനിര്‍ണയം നടത്തിയെന്നാണ് ആരോപണം. ഇന്നലെ രാത്രി യൂണിവേഴ്സിറ്റി കോളേജിലെ മൂന്നാം വേദിയില്‍ നടന്ന മാര്‍ഗം കളി മത്സരത്തിനിടെ കോഴ വാങ്ങിയെന്നാണ് പരാതി. തിരുവാതിരക്കളിയിലും കോഴ ആരോപണം ഉയര്‍ന്നിരുന്നു. അതേസമയം, തങ്ങളാരും കോഴ വാങ്ങിയിട്ടില്ലെന്നാണ് വിധികര്‍ത്താക്കള്‍ വ്യക്തമാക്കിയത്. തങ്ങളെ ബലിയാടാകുകയായിരുന്നുവെന്നാണ് ഇവരുടെ ആരോപണം.പ്രതിഷേധത്തെതുടര്‍ന്ന് നിര്‍ത്തിവെച്ച കലോത്സവം വൈകിട്ട് നാലിന് വീണ്ടും പുനരാരംഭിക്കും. സംഭവത്തെതുടര്‍ന്ന് കലോത്സവം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

Read More

മനാമ: സാർവ ദേശീയ വനിതാ ദിനത്തോടനുബന്ധിച്ചു പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ വനിതാ വിഭാഗം മാർച്ച് 8 വെള്ളിയാഴ്ച്ച വൈകിട്ട് സൽമാനിയ കലവറ ഹോട്ടലിൽ വച്ച് കേക്ക് മുറിച്ചു വനിതാ ദിനം ആഘോഷിച്ചു. പൂർണ്ണമായും അസോസിയേഷൻ വനിതാ വിഭാഗം നേതൃത്വം കൊടുത്ത പരിപാടിയിക്ക് അസോസിയേഷനിലെ വനിതകളും കുട്ടികളും അവതരിപ്പിച്ച വിവിധ നൃത്തം ഇനങ്ങൾ, പാട്ട് തുടങ്ങിയ അനേകം കലാ പരിപാടികളും, നിരവധി ഗെയിംസും കൊഴുപ്പേകി. ലേഡീസ്‌ വിങ്ങ് പ്രസിഡന്റ് ഷീലു വർഗ്ഗീസ്, സെക്രട്ടറി സിജി തോമസ്, എക്സികൂട്ടിവ് അംഗങ്ങളായ ദയാ ശ്യാം, രേഷ്മ ഗോപിനാഥ്, അഞ്ജു വിഷ്ണു, ലിബി ജയ്സൺ തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു.

Read More

കോട്ടയം: ബിജെപി സഖ്യകക്ഷിയായ ബിഡിജെഎസ് ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള രണ്ടു സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ചാലക്കുടിയില്‍ കെഎ ഉണ്ണികൃഷ്ണനും മാവേലിക്കരയില്‍ ബൈജു കലാശാലയുമാണ് സ്ഥാനാര്‍ഥികള്‍. പാര്‍ട്ടി മത്സരിക്കുന്ന കോട്ടയം, ഇടുക്കി സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. രണ്ടു ദിവസത്തിനകം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. കോട്ടയത്ത് തുഷാര്‍ സ്ഥാനാര്‍ഥിയാവുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കെഎ ഉണ്ണികൃഷ്ണന്‍ നിലവില്‍ റബര്‍ ബോര്‍ഡ് വൈസ് ചെയര്‍മാനാണ്. ബൈജു കലാശാല കെപിഎംഎസ് നേതാവായിരുന്നു.

Read More

ധരംശാല: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിംഗ്‌സ് ജയം. ധരംശാലയില്‍ നടന്ന മത്സരത്തില്‍ ഇന്നിംഗ്‌സിലും 64 റണ്‍സിനുമാണ് ഇന്ത്യ ജയിച്ചത്. സ്‌കോര്‍: ഇംഗ്ലണ്ട് 218, 195 & ഇന്ത്യ 477. ജയത്തോടെ 4-1ന് ഇന്ത്യ പരമ്പര സ്വന്തമാക്കി. അഞ്ച് വിക്കറ്റ് നേടിയ ആര്‍ അശ്വിനാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. പരമ്പരയില്‍ ആദ്യ ടെസ്റ്റില്‍ മാത്രമാണ് ഇംഗ്ലണ്ടിന് ജയിക്കാന്‍ സാധിച്ചിരുന്നത്. പ്രധാന താരങ്ങള്‍ ഇല്ലാതിരുന്നിട്ടും പിന്നീടുള്ള നാല് ടെസ്റ്റുകളും ജയിക്കാന്‍ ഇന്ത്യക്കായി. രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് നിരയില്‍ ജോ റൂട്ടിന് (84) മാത്രമാണ് അ്ല്‍പമെങ്കിലും പിടിച്ചുനില്‍ക്കാന്‍ സാധിച്ചത്. ജോണി ബെയര്‍സ്‌റ്റോ (39), ഒല്ലി പോപ് (19), ടോം ഹാര്‍ട്‌ലി (20), ഷൊയ്ബ് ബഷീര്‍ () എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. 128 പന്തുകള്‍ നേരിട്ട റൂട്ട് 12 ബൗണ്ടറികള്‍ നേടി. ജെയിംസ് ആൻഡേഴ്സണ്‍ (0) പുറത്താവാതെ നിന്നു. അശ്വിന് പുറമെ ജസ്പ്രിത് ബുമ്ര, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. രവീന്ദ്ര…

Read More

ഭോപ്പാല്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുരേഷ് പച്ചൗരി ബിജെപിയില്‍ ചേര്‍ന്നു. ഭോപ്പാലില്‍ നടന്ന ചടങ്ങിലാണ് പച്ചൗരി ബിജെപി അംഗത്വം സ്വീകരിച്ചത്. മുന്‍ എംപി ഗജേന്ദ്ര സിങ് രാജുഖേദിയും ബിജെപിയിലെത്തി. ഗാന്ധി കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന നേതാവായ സുരേഷ് പച്ചൗരി നാലു വട്ടം രാജ്യസഭാംഗമായിരുന്നു. കേന്ദ്ര പ്രതിരോധ സഹമന്ത്രിയായും പ്രവര്‍ത്തിച്ചു. മധ്യപ്രദേശിലെ പ്രമുഖ ഗോത്ര വിഭാഗ നേതാവായ ഗജേന്ദ്ര സിങ് രാജുഖേദി മൂന്നു വട്ടം കോണ്‍ഗ്രസ് ടിക്കറ്റില്‍ ലോക്‌സഭയിലെത്തി. 1990ല്‍ ബിജെപിയില്‍ ചേര്‍ന്ന ഗജേന്ദ്ര സിങ് പിന്നീട് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയിരുന്നു. ഇന്നു നടന്ന ചടങ്ങില്‍ ഇരുവര്‍ക്കുമൊപ്പം ഏതാനും മുന്‍ എംഎല്‍എമാരും കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തി.

Read More

ഇറ്റാനഗര്‍: ലോകത്തെ ഏറ്റവും നീളം കൂടി ബൈ ലെയിന്‍ ടണല്‍ നാടിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അരുണാചല്‍ പ്രദേശില്‍ തന്ത്രപ്രധാനമായ സെല ടണലിന്റെ ഉദ്ഘാടനമാണ് മോദി നിര്‍വഹിച്ചത്. 825 കോടി രൂപ ചെലവഴിച്ചാണ് തുരങ്കപാത നിര്‍മ്മിച്ചത്. പടിഞ്ഞാറന്‍ കാമെങ് ജില്ലയില്‍ 13,700 അടി ഉയരത്തില്‍ തേസ്പൂരിനെ തവാങ്ങുമായി ബന്ധിപ്പിക്കുന്ന റോഡിലാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്. 2019 ഫെബ്രുവരിയിലാണ് മോദി പദ്ധതിയുടെ തറക്കല്ലിട്ടത്.ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. രണ്ടു തുരങ്കപാതകളും ഒരു ലിങ്ക് റോഡും ഉള്‍പ്പെടുന്നതാണ് സെല പദ്ധതി. ടണല്‍ ഒന്നിന് 980 മീറ്റര്‍ നീളമുണ്ട്. ടണല്‍ രണ്ടിന് 1555 മീറ്ററാണ് നീളം. കൂടാതെ ടണല്‍ രണ്ടിൽ ഗതാഗതത്തിനും അടിയന്തര സേവനങ്ങള്‍ക്കും ഒരു ബൈ ലെയിന്‍ കൂടിയുണ്ട്.രണ്ടു ടണലുകളെ തമ്മില്‍ ബന്ധിപ്പിച്ചുള്ള ലിങ്ക് റോഡിന് 1200 മീറ്ററാണ് ദൂരം. ഏത് കാലാവസ്ഥയിലും തന്ത്രപ്രധാനമായ തവാങ് മേഖലയുമായുള്ള കണക്ടിവിറ്റി ഉറപ്പാക്കുന്ന തരത്തിലാണ് ടണലിന്റെ നിര്‍മ്മാണം. എന്‍ജിനീയറിങ് അത്ഭുതം എന്ന തരത്തിലാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. എല്‍എസിയില്‍…

Read More