Author: News Desk

മനാമ: സെവൻ ആർട്സ് കൾച്ചറൽ ഫോറം വനിതാവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ലോകവനിതാദിന ആഘോഷം സംഘടിപ്പിച്ചു. വിവിധ കൾച്ചറൽ പ്രോഗ്രാമുകൾ ഗെയിമുകൾ ഉൾപ്പെടെ നിരവധി കലാപരിപാടികൾ നടത്തപ്പെടുകയുണ്ടായി. ഇതിനോടനുബന്ധിച്ച് കിംസ് ഹോസ്പിറ്റലിലെ ഗൈനക്കോളജി വിഭാഗം ഡോക്ടർ ഷൈനി സുശീലൻ പ്രസവാനന്തരം സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ക്ലാസ് എടുക്കുകയുണ്ടായി. വനിതാവിഭാഗം പ്രസിഡണ്ട് ജിഷ ബിജുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ബഹറിൻ മുൻ പാർലമെന്റ് അംഗം ഡോ. മസുമ എച്ച്. എ.റഹീം ഉദ്ഘാടനം ചെയ്തു. വനിതാവിഭാഗം കോഡിനേറ്റർ മിനി റോയ് സ്വാഗതം ആശംസിച്ചു. സെവൻ ആർട്സ് കൾച്ചറൽ ഫോറം പ്രസിഡന്റ് ജേക്കബ് തേക്കുതോട്, ജനറൽ സെക്രട്ടറി ചെമ്പൻ ജലാൽ,ചെയർമാൻ മനോജ്‌ മയ്യന്നൂർ,ബഹ്‌റൈൻ മീഡിയസിറ്റി ചെയർമാൻ ഫ്രാൻസിസ് കൈത്താത്ത്,മാധ്യമപ്രവർത്തകനായ ഇ വി രാജീവൻ, വനിതാവിഭാഗം വൈസ് പ്രസിഡണ്ട് മാരായ അഞ്ചു സന്തോഷ്, മുബീന മൻസീർ, ജോയിൻ സെക്രട്ടറി നിഷ ഇലവുങ്കൽ, എന്റർടൈമെന്റ് സെക്രട്ടറി ഡോ:അഞ്ജന വിനീഷ്, കമ്മ്യൂണിറ്റി വിംഗ് സെക്രട്ടറി തോമസ് ഫിലിപ്പ്, എന്റർടൈൻമെന്റ് സെക്രട്ടറി ബൈജു മലപ്പുറം,ജോയന്റെ…

Read More

കോഴിക്കോട്: ഇസ്ലാം മതവിശ്വാസികളുടെ പുണ്യ മാസമായ റമദാന് തുടക്കമായി. പൊന്നാനിയിലും കാപ്പാടും മാസപ്പിറവി കണ്ടതോടെ കോഴിക്കോട് ഖാളി മുഹമ്മദ് കോയ തങ്ങള്‍ ജമാലുല്ലൈലി റമദാൻ വ്രതാരംഭം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ദിവസം മുഴുവൻ ഭക്ഷണപാനീയങ്ങളേതുമില്ലാതെ ദൈവമാര്‍ഗത്തില്‍ സഞ്ചരിച്ചും പ്രാര്‍ത്ഥിച്ചും നന്മകള്‍ ചെയ്തും ദാനം നടത്തിയുമെല്ലാം വിശ്വാസികള്‍ റമദാനിനെ പുണ്യകാലമാക്കി തീര്‍ക്കുകയാണ് ചെയ്യുന്നത്. ഖുര്‍ആൻ അവതരിപ്പിക്കപ്പെട്ട മാസമാണ് റമദാൻ. ഈ മാസത്തില്‍ ചെയ്യുന്ന പുണ്യകാര്യങ്ങളെ ദൈവം കയ്യൊഴിയില്ലെന്നതാണ് വിശ്വാസം.

Read More

തിരുവനന്തപുരം: കേരള സർവകലാശാല കലോത്സവം നിർത്തി വെക്കാന്‍ തീരുമാനം. വൈസ് ചാന്‍സിലറാണ് ഇത് സംബന്ധിച്ച് നിർദേശം നൽകിയത്. ഇനി മത്സരങ്ങൾ ഉണ്ടാവില്ല. കഴിഞ്ഞ മത്സരങ്ങളുടെ ഫലവും പ്രഖ്യാപിക്കില്ല. കലോത്സവത്തിന്റെ സമ്മാപന സമ്മേളനവും ഉണ്ടാകില്ലെന്ന് സർവകലാശാല അറിയിച്ചു. കലോത്സവവുമായി ബന്ധപ്പെട്ട് ലഭിച്ച മുഴുവൻ പരാതികളും പരിശോധിക്കും. അതിന് ശേഷം മാത്രമേ തീരുമാനമെടുകൂവെന്നും അധികൃതര്‍ വ്യക്തമാക്കി. കലോത്സവങ്ങളും അക്രമ വേദികളാക്കി മാറ്റുന്നത് എസ്എഫ്ഐയാണെന്നും കലോത്സവം താത്കാലികമായി നിർത്തിയത് സ്വാഗതാർഹമാണെന്നും എബിവിപി പ്രതികരിച്ചു. കേരളത്തിലെ എസ്എഫ്ഐ ആധിപത്യമുള്ള എല്ലാ ക്യാമ്പസുകളിലും കലോത്സവവേദികളിലും അക്രമത്തിന്റെയും ലഹരിയുടെയും കേന്ദ്രങ്ങളായി മാറുകയാണ്. ഒരു വിദ്യാർത്ഥി പ്രസ്ഥാനം എന്നുള്ള നിലയ്ക്ക് ക്യാമ്പസുകളിൽ അക്രമണം അഴിച്ചു വിട്ടുകൊണ്ട് മറ്റൊരു വിദ്യാർത്ഥി സംഘടനയിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാൻ പോലും അനുവദിക്കാതെ ശാരീരികമായും മാനസികമായും വിദ്യാർത്ഥികളെ ഉപദ്രവിച്ചുകൊണ്ട് അക്രമപരമയാണ് എസ്എഫ്ഐ കലോത്സവ വെടികളും ക്യാമ്പസുകളും നിലനിർത്തി കൊണ്ടുപോകുന്നത്. വിദ്യാർത്ഥികളുടെ സർഗ്ഗാത്മകത വളർച്ചയ്ക്കായി നടക്കുന്ന കലോത്സവ വേദികൾ പോലും ഇത്തരത്തിൽ എസ്എഫ്ഐ അവരുടെ അക്രമണം അഴിച്ചുവിടാൻ ഉള്ള വേദിയാക്കി മാറ്റുകയാണ് എന്ന്…

Read More

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൺസൺ മാവുങ്കലിന്റെ വീട്ടിൽ മോഷണമെന്ന് പരാതി. മോൺസൻ മാവുങ്കലിന്റെ കലൂരിലെ വീട്ടിൽ മോഷണം നടന്നതായാണ് മകൻ മനസ് മോൺസൻ എറണാകുളം നോർത്ത് പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മോഷണം നടന്നതെന്നും വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടമായെന്ന് സംശയമുണ്ടെന്നും പരാതിയിൽ പറയുന്നു.

Read More

ദില്ലി: രാജസ്ഥാനിൽ ബിജെപി എംപി പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. ചുരുവിൽ നിന്നുള്ള ലോക്സഭ എംപി രാഹുൽ കസ്വാനാണ് ബിജെപി വിട്ടത്. ലോക്സഭാ സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെയാണ് രാജി. കഴിഞ്ഞ പത്ത് വർഷമായി ചാരു മണ്ഡലത്തിലെ ബിജെപി എംപിയാണ് രാഹുൽ കസ്വാൻ. 2004, 2009 വർഷങ്ങളിൽ രാഹുലിന്റെ പിതാവ് റാം സിംഗ് കസ്വാനായിരുന്നു മണ്ധലത്തെ പ്രതിനിധീകരിച്ചിരുന്നത്. 2014 ലും 2019 ലും മകൻ രാഹുൽ കസ്വാൻ എംപിയായി. സീറ്റ് നിഷേധിക്കപ്പെട്ടതോടെയാണ് കോൺഗ്രസ് സീറ്റ് വാഗ്ദാനം ചെയ്യുകയായിരുന്നുവെന്നാണ് വിവരം.

Read More

വയനാട്: ആൾക്കൂട്ട വിചാരണ നേരിട്ട സിദ്ധാർത്ഥൻ്റെ മരണത്തെ തുടർന്നുണ്ടായ സംഭവ വികാസങ്ങൾക്ക് ശേഷം പൂക്കോട് വെറ്റിനറി കോളേജ് ഇന്ന് തുറന്നു. ഹോസ്റ്റലിൽ സിസിടിവി അടക്കാം സ്ഥാപിച്ചു. വെറ്റിനറി കോളേജിലേക്ക് ഇടവേളകളില്ലാതെ പ്രതിഷേധമെത്തിയതോടെ മാർച്ച് നാലിനായിരുന്നു ക്യാമ്പസ് അടച്ചത്. ക്ലാസുകൾ തുടങ്ങിയെങ്കിലും ക്യാമ്പസ് സാധാരണപോലെയാവാൻ സമയമെടുക്കും. ഹോസ്റ്റലിൽ കൂടുതൽ പരിഷ്കാരം കൊണ്ടുവന്നു. അഞ്ചിടത്ത് പുതിയ ക്യാമറകൾ വച്ചു. ഹൈക്കോടതി ഉത്തരവുള്ളതിനാൽ 24 മണിക്കൂറും ഹോസ്റ്റലിലേക്കും ക്ലാസുകളിലേക്കും വിദ്യാർത്ഥികൾക്ക് പോകാം. ഇത് നിയന്ത്രിക്കാൻ ആലോചനയുണ്ട്. ക്യാമ്പസിലെ കുന്നിൻ മുകളിലടക്കം രാത്രി വിദ്യാർത്ഥികളുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടിരുന്നു. സുരക്ഷ മുൻനിർത്തിയുള്ള ക്രമീകരണമാണ് നിയന്ത്രണം ആലോചിക്കുന്നത്. മാവോയിസ്റ്റ് സാന്നിധ്യവും വന്യ മൃഗ ശല്യവുമുള്ള മേഖലയിലാണ് കോളേജ്. ഇത് കൂടി കണക്കിലെടുത്താകും തീരുമാനം. സമാന വിഷയം ചൂണ്ടിക്കാട്ടി, ഇടുക്കി  കോലാഹല മേട്ടിലെ ക്യാമ്പസിൽ നിയന്ത്രണം കൊണ്ടുവന്നിരുന്നു. കോളേജിലെ ആന്റി റാഗിങ് കമ്മിറ്റിയും ഇതേ കാര്യം നിർദേശിച്ചിരുന്നു. കുന്നിൻ മുകളിലേക്ക് ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് രാവിലെ 6.30 മുതല്‍ വൈകീട്ട് 7.30 വരെയും പിജി…

Read More

മലപ്പുറം: കനത്ത ചൂടിൽ മലപ്പുറം ജില്ലയിലെ വഴിക്കടവിൽ 3 പേർക്ക് സൂര്യാതപമേറ്റു. ആനമറിയിലെ കെണിയംപാറ ഷാജഹാൻ ബാബു (44), മകൻ അൻഫൽ (19), പറയറുകുണ്ടിൽ സാബിദ് (34) എന്നിവർക്കാണ് സുര്യാതപമേറ്റത്. ഇന്നലെ രാവിലെയാണ് സംഭവം. തണലിനായി വീട്ടുമുറ്റത്ത് നെറ്റ് വലിച്ചുകെട്ടുന്നതിനിടയിലാണ് മൂവർക്കും പൊള്ളലേറ്റത്. സംഭവത്തെ തുടർന്ന് സാബിദിനെയും അൻഫലിനെയും നിലമ്പൂർ ജില്ല ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. പുറത്താണ് മൂവർക്കും പൊള്ളലേറ്റത്. അതേസമയം, നിലമ്പൂരിൽ ഇന്നലെ രേഖപ്പെടുത്തിയത് 38 ഡിഗ്രി താപനിലയാണ്. കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ നിലമ്പൂരിലെ ഓട്ടോ മാറ്റിക് വെതർ സ്റ്റേഷനിൽ രേഖപ്പെടുത്തിയ കണക്കാണിത്. അതേസമയം, എടക്കര പാലേമാട് കേരള സ്കൂൾ വെതർ സ്റ്റേഷനിൽ ഞായറാഴ്ച രേഖപ്പെടുത്തിയ കൂടിയ താപനില 40.2 ഡിഗ്രിയാണ്.

Read More

ബെംഗളുരു: അനുവാദമില്ലാതെ റോഡ് അരികിൽ പോസ്റ്റർ വച്ച കോൺഗ്രസ് നേതാവിന് വൻ തുക പിഴയിട്ട് നഗരസഭ. ബെംഗളുരുവിലാണ് സംഭവം. കോൺഗ്രസ് നേതാവും മുൻ എംഎൽഎ സ്ഥാനാർത്ഥിയുമായ രാജീവ് ഗൌഡയ്ക്കാണ് ബെംഗളുരു നഗരസഭ 50000 രൂപ പിഴയിട്ടത്. 2023ലെ നിയമ സഭാ തെരഞ്ഞെടുപ്പിൽ സിദൽഘട്ടയിൽ നിന്നുള്ള കോൺഗ്രസ് സ്ഥാനാർത്ഥി ആയിരുന്നു രാജീവ് ഗൌഡ. കർണാടക മന്ത്രി കെ എച്ച് മുനിയപ്പയുടെ പോസ്റ്ററാണ് രാജീവ് ഗൌഡ റോഡ് സൈഡിൽ സ്ഥാപിച്ചത്. മന്ത്രിയുടെ പിറന്നാളിനോട് അനുബന്ധിച്ച് ആയിരുന്നു പോസ്റ്റർ. എന്നാൽ ആവശ്യമായ അനുമതികളൊന്നും കൂടാതെയാണ് പോസ്റ്റർ സ്ഥാപിച്ചതെന്ന് വ്യക്തമാക്കിയാണ് ബ്രഹത് ബെംഗളുരു മഹാനഗര പാലിക കോൺഗ്രസ് നേതാവിന് പിഴയിട്ടത്. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡി കെ ശിവകുമാർ മറ്റ് കോൺഗ്രസ് നേതാക്കളുടെ ചിത്രവും അടങ്ങിയതാണ് പോസ്റ്റർ. വസന്ത്നഗർ അസിസ്റ്റന്റ് റെവന്യൂ ഓഫസർ ഇത് സംബന്ധിയായി നോട്ടീസ് ഗൌഡയ്ക്ക് നൽകിയിട്ടുള്ളത്. അതിനിടെ കുടിവെള്ള ക്ഷാമം രൂക്ഷമാവുന്ന സാഹചര്യത്തില്‍ അസാധാരണ നീക്കങ്ങളുമായി കര്‍ണാടക സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. കുടിവെള്ളം മറ്റ് ആവശ്യങ്ങള്‍ക്കായി…

Read More

​മ​നാ​മ: 60 വ​ർ​ഷ​മാ​യി ബ​ഹ്റൈ​നി​ലെ സൗ​ന്ദ​ര്യാ​സ്വാ​ദ​ക​ർ​ക്കാ​യി ഇ​ന്ത്യ​ൻ ക്ല​ബി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സൗ​ന്ദ​ര്യ​മ​ത്സ​ര​മാ​യ ‘മേ​യ് ക്വീ​ൻ ബാ​ൾ’ ഇ​ത്ത​വ​ണ മേ​യ് 31 വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. വ​ർ​ഷ​ങ്ങ​ളാ​യി ജ​ന​പ്രീ​തി​യോ​ടെ ന​ട​ത്ത​പ്പെ​ടു​ന്ന സൗ​ന്ദ​ര്യ​മ​ത്സ​രം ഇ​ത്ത​വ​ണ​യും ജ​ന​പ​ങ്കാ​ളി​ത്തം​കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​കും. ബ​ഹ്റൈ​നി​ലു​ള്ള സൗ​ന്ദ​ര്യ​വ​തി​ക​ളാ​യ യു​വ​തി​ക​ൾ പ്രീ​മി​യം വി​ഭാ​ഗ​ത്തി​ലാ​ണ് ‘മേ​യ് ക്വീ​ൻ ബാ​ൾ’ സൗ​ന്ദ​ര്യ​മ​ത്സ​ര​ത്തെ വി​ല​യി​രു​ത്തു​ന്ന​ത്. പ​രി​പാ​ടി​യു​ടെ ലോ​ഗോ​യും സ്പോ​ൺ​സ​ർ​ഷി​പ് അ​പ്പീ​ൽ ഫോ​മു​ക​ളും ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 22ന് ​മേ​യ് ക്വീ​ൻ ലോ​ഞ്ച് ചെ​യ്തി​രു​ന്നു. ബ​ഹ്‌​റൈ​നി​ൽ താ​മ​സി​ക്കു​ന്ന 16 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള രാ​ജ്യ​ദേ​ശ​ഭേ​ദ​മ​ന്യേ എ​ല്ലാ വ​നി​ത​ക​ൾ​ക്കും മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം. ബ​ഹ്റൈ​നിൽ കഴിഞ്ഞ 60 വ​ർ​ഷ​മാ​യി ‘മേ​യ് ക്വീ​ൻ’ എന്ന പേരിൽ പരിപാടി നടത്തി വരുന്നു. ബഹ്‌റൈൻ, ഇന്ത്യ, യുണൈറ്റഡ് കിംഗ്‌ഡം, യുഎസ്എ, നെതർലാൻഡ്‌സ്, റഷ്യ, ശ്രീലങ്ക, ഫ്രാൻസ്, ഫിലിപ്പീൻസ് തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സ്ത്രീകളെ വർഷങ്ങളായി ഈ സൗന്ദര്യമത്സരം ആകർഷിക്കുന്നു. മെയ് ക്വീൻ ക്രൗൺ, ഫസ്റ്റ് റണ്ണർ അപ്പ്, സെക്കൻഡ് റണ്ണറപ്പ് എന്നിവയുൾപ്പെടെ ബെസ്റ്റ് ക്യാറ്റ്‌വാക്ക്,…

Read More

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ് ബഹ്റൈൻ ) വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ മനാമ ഷിഫ അൽജസീറ മെഡിക്കൽ സെൻരിൽ വെച്ച് ലോകവനിതാ ദിനത്തിന്റെ ഭാഗമായി ഹെയർ ഡൊണേഷൻ ക്യാമ്പ് നടത്തി. അഞ്ച് ദിവസം കൊണ്ട് നടത്തിയ സംഘടനത്തിലൂടെ 26 പേരുടെ 21 സെന്റീമീറ്റർ നീളത്തിലുള്ള തലമുടി കാൻസർ രോഗികൾക്ക് വിഗ് ഉണ്ടാക്കുവാനായി കെപിഎഫ് വനിതാ വിഭാഗം സമാഹരിച്ചു. ബഹ്റൈനിലെ പ്രമുഖ സോഷ്യൽ പ്രവർത്തകയായ ഡോ: മറിയം ഫിദ (കൺസൾട്ടന്റ്‌ ഇൻ മെഡിക്കൽ ജനറ്റിക്സ് ) ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ മുഖ്യാതിഥി ആയി അറിയപ്പെടുന്ന ക്യാൻസർ അതിജീവിതയും പൊതുപ്രവവർത്തകയുമായ ഹുസ്നിയ കരീമിയും പങ്കെടുത്തു. കെ.പി.എഫ് പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിലിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിന് ജനറൽ സെക്രട്ടറി ഹരിഷ്.പി.കെസ്വാഗതവും, ട്രഷറർ ഷാജി പുതുക്കുടി ആശംസകളും അറിയിച്ചു. ലേഡീസ് വിംഗ് കൺവീനർ രമാസന്തോഷ്, കാൻസർ കെയർ ഗ്രൂപ്പ് ജനറൽ സെക്രട്ടറിയും കെപിഎഫ് രക്ഷാധികാരിയുമായ കെ.ടി സലീം, ഷിഫ അൽജസീറ പ്രതിനിധികളായ അബ്ദുൾ സാദ്ദിഖ്…

Read More